| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Kate Dolan |
| പരിഭാഷ | വിഷ്ണു കണ്ണൻ |
| ഴോൺറെ | ഹൊറർ, സൈ - ഫി, ത്രില്ലർ |
| Rating | IMDb |
ഭാര്യയുടെ അകാല മരണത്തെത്തുടർന്ന് ദുഃഖിതനായ ഒരു എഞ്ചിനീയർ ഡേവിഡ് തന്റെ ഏകാന്തതയിൽ നിന്ന് കരകയറാനായി ഒരു വമ്പൻ ടെക് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആൻഡ്രോയിഡിനെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നു. യാന്ത്രികമായ ഒരു റോബോട്ടിന് പകരം അവളെ തികച്ചും വികാരങ്ങളുള്ള ഒരു യഥാർത്ഥ പങ്കാളിയാക്കി മാറ്റാനുള്ള ശ്രമത്തിൽ അവൻ അവളുടെ പ്രോഗ്രാമിംഗിൽ മാറ്റങ്ങൾ വരുത്തുന്നു.എന്നാൽ ഈ പ്രവൃത്തി തികച്ചും നിരുപദ്രവകാരിയായ ആ റോബോട്ടിനെ, സ്വന്തമായി ആവശ്യങ്ങളും ആഗ്രഹങ്ങളുമുള്ള ഭയാനകവും, മാരകവുമായ ഒരു അസ്തിത്വമാക്കി മാറ്റുന്നു. തുടർന്ന് അവൾ അത്യന്തം അപകടകരവും ആസൂത്രിതവുമായ ഒരു കൂട്ടക്കൊലയിലേക്ക് കടക്കുന്നതാണ് ‘സോൾമേറ്റ്’ എന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിന്റെ സ്റ്റോറി.
സോൾമേറ്റ്’ എന്ന ഈ അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിന് പ്രശസ്തമായ ‘M3GAN’ സിനിമാ ഫ്രാഞ്ചൈസിയുമായി ബന്ധമുണ്ട്; ഈ സീരീസിലെ മൂന്നാമത്തെ ചിത്രവും ഒരു സ്പിൻ-ഓഫുമാണിത്.
കേറ്റ് ഡോളൻ സംവിധാനവും സഹരചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലിലി സള്ളിവൻ, ഡേവിഡ് റിസ്ഡാൽ, ക്ലോഡിയ ഡൗമിറ്റ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രമുഖ നിർമ്മാതാക്കളായ ജേസൺ ബ്ലം, ജെയിംസ് വാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്