| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Damian McCarthy |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഹൊറർ |
| Rating | IMDb |
ഡാമിയൻ മക്കാർത്തി സംവിധാനം ചെയ്ത് 2026-ൽ പുറത്തിറങ്ങിയ ഐറിഷ് സൂപ്പർനാച്ചുറൽ ഹൊറർ ചിത്രമാണ് ‘ഹോക്കും’ (Hokum). മാതാപിതാക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ അയർലൻഡിലെ ഒറ്റപ്പെട്ട ഹോട്ടലിലെത്തുന്ന നോവലിസ്റ്റായ ഓം ബോമാൻ (ആദം സ്കോട്ട്) നേരിടുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ ഹോട്ടലിലെ ഹണിമൂൺ സ്യൂട്ടിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മന്ത്രവാദിനിയെക്കുറിച്ചുള്ള കഥകളും ഒരു ജീവനക്കാരിയുടെ ദുരൂഹ തിരോധാനവും അന്വേഷിച്ചിറങ്ങുന്ന അയാൾ ഒടുവിൽ ചെന്നെത്തുന്നത് സ്വന്തം ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന രഹസ്യങ്ങളിലേക്കാണ്.