മൂവി മിറർ സബ്ടൈറ്റിൽസ്

ഞങ്ങളെക്കുറിച്ച്

വിദേശ സിനിമകൾക്ക് പരിഭാഷകളൊരുക്കുന്ന കൂട്ടായ്‌മയാണ് മൂവി മിറർ. അതായത് ലോക സിനിമകൾ ആസ്വദിക്കാൻ ഭാഷ ഒരു തടസ്സമായി നിൽക്കുന്ന, സിനിമയെ സ്നേഹിക്കുന്ന എതൊരു മലയാളിക്കും സൗജന്യമായി മൂവി മിറർ പരിഭാഷകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

എങ്ങനെ പ്രവർത്തിക്കുന്നു

ആദ്യം ഈ വെബ്സൈറ്റിൽ നിന്നും കാണേണ്ട സിനിമയുടെ സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുക. രണ്ട് ഫോർമാറ്റുകളിലാണ് സബ്ടൈറ്റിലുകൾ ലഭ്യമാവുക. സിനിമകളുടെ srt ആയും സീരീസുകളുടെ zip ആയും. ടrt നേരിട്ട് പ്ലേയറിലേക്ക് ആഡ് ചെയ്ത് സിനിമ കാണാം. എന്നാൽ zip എന്നത് ഒരു കമ്പ്രസ്‌ഡ് ഫോർമാറ്റാണ്. അതിനുള്ളിൽ ഒരു സീസണിൻ്റെ മുഴുവൻ srt കളും ഉണ്ടായിരിക്കും. സിപ് ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ നേരിട്ട് പേയറിലേക്ക് ചേർക്കാനാകില്ല. അതിനുമുമ്പ് അൺസിപ് ചെയ്യേണ്ടതുണ്ട്. മിക്ക ഫോണുകളിലെയും ഫയൽമാനേജർ ആപ്ലിക്കേഷൻ ഉപയോഗിച്ച് സിപ് ഫയൽ ക്ലിക്ക് ചെയ്‌ത്‌ നമുക്കാവശ്യമുള്ള ഫോൾഡറിലേക്ക് അൺസിപ് ചെയ്യാൻ കഴിയും. അത് ലഭ്യമല്ലാത്തവർക്ക് ഗൂഗിളിൻ്റെ file എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അൺസിപ് ചെയ്യാം. ഇങ്ങനെ അൺസിപ് ചെയ്‌തുകഴിഞ്ഞാൽ ആ സിപിൽ അടങ്ങിയിരിക്കുന്ന srt കൾ നമുക്ക് ലഭിക്കും. വിൻഡോസ് ഉപയോഗിക്കുന്നവർക്ക് അൺസിപ് ചെയ്യാൻ 7zip എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാം.

നിങ്ങളുടെ വർക്കുകൾ അയക്കുക