| ഭാഷ | ജർമ്മൻ |
| സംവിധാനം | Lukas Feigelfeld |
| പരിഭാഷ | വിഷ്ണു കണ്ണൻ |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
2017ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥ 15ാം നൂറ്റാണ്ടിൽ ആൽപ്സ് പർവ്വത നിരകളിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് നടക്കുന്നത്.ദുർമന്ത്രവാദിനികളെക്കുറിച്ചുള്ള ഭയം ശക്തമായി നിലനിന്നിരുന്നൊരു കാലഘട്ടമായിരുന്നു അത്.ഇതൊരു സ്ലോ-ബേൺ, സൈക്കോളജിക്കൽ, ഫോക്ക് ഹൊറർ വിഭാഗത്തിൽപ്പെട്ട സിനിമയാണ്.
ആൽബ്രൂൺ എന്ന ആട്ടിടയയുടെ ജീവിതമാണ് സിനിമയുടെ കേന്ദ്രം.ചെറുപ്പത്തിൽത്തന്നെ, ദുർമന്ത്രവാദി എന്ന് മുദ്രകുത്തപ്പെട്ട അമ്മയോടൊപ്പം ഒറ്റപ്പെട്ട ഒരു കുടിലിലാണ് അവൾ ജീവിച്ചിരുന്നത്. ഗ്രാമവാസികൾ അവരെ വെറുക്കുകയും ഭയക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.അമ്മയുടെ മരണം ആൽബ്രൂണെ ഒറ്റപ്പെടുത്തുന്നു. ഒറ്റപ്പെട്ട ജീവിതവും ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലും അവളുടെ മാനസികനിലയെ കാര്യമായി ബാധിക്കുന്നു.പുറത്തുനിന്നുള്ള ഭയവും, ഉള്ളിലെ ഭ്രാന്തും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. യഥാർത്ഥത്തിൽ അവൾ ദുർമന്ത്രവാദി ആണോ, അതോ ഒറ്റപ്പെടലും ഭയവും അവളെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതാണോ എന്ന ചോദ്യം സിനിമ പ്രേക്ഷകനുമുമ്പിൽ വയ്ക്കുന്നു.