| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | André Øvredal |
| പരിഭാഷ | അരുൺ കെ പി |
| ഴോൺറെ | ഹൊറർ/ത്രില്ലർ |
| Rating | IMDb |
ആൻഡ്രെ ഒവ്രെഡാൽ സംവിധാനം ചെയ്ത് 2026-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർനാച്ചുറൽ ഹൊറർ ചിത്രമാണ് ‘പാസഞ്ചർ’ ജേക്കബ് സ്കിപിയോ, ലൂ ലോബെൽ, മെലിസ ലിയോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, ഒരു വിജനമായ ഹൈവേയിൽ നടക്കുന്ന ഭയാനകമായ വാഹനാപകടത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു യുവ ജോഡിയുടെ കഥയാണ് പറയുന്നത്.
അപകടസ്ഥലത്ത് നിന്ന് മടങ്ങുന്ന അവർക്ക് തങ്ങൾ ഒറ്റയ്ക്കല്ല എന്ന സത്യം വൈകാതെ മനസ്സിലാകുന്നു; കാരണം ‘പാസഞ്ചർ’ എന്ന് വിളിക്കപ്പെടുന്ന ഒരു പൈശാചിക ശക്തിയും അവർക്കൊപ്പം ആ യാത്രയിൽ ഒപ്പം കൂടിയിരുന്നു. ഈ ദുഷ്ടശക്തി അവരെ രണ്ടുപേരെയും സ്വന്തമാക്കുന്ന വരെ വേട്ടയാടുകയും, അവരുടെ റോഡ് ട്രിപ്പിനെ ഒരിക്കലും മറക്കാനാവാത്ത ഒരു പേടിസ്വപ്നമാക്കി മാറ്റുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.