ഞങ്ങളെക്കുറിച്ച്

Welcome to Movie Mirror, your go-to destination for high-quality Malayalam subtitles for a diverse range of films! Established in August 2020, our group is dedicated to crafting subtitles for movies in languages like English, Korean, Japanese, Chinese, German, Russian, Spanish, Italian, Hindi, Telugu, Kannada, Tamil, and more.

At Movie Mirror, we believe in breaking language barriers and enhancing your cinematic experience. Our website serves as a seamless platform for you to access the subtitles we've meticulously created, ensuring that language differences won't stand in the way of enjoying your favorite movies. Join us in the celebration of global cinema, where subtitles become a bridge that connects cultures.

ലോകത്താകമാനം 3.75 കോടി ജനങ്ങൾ നമ്മുടെ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ഇതിൽത്തന്നെ പലരും പല തലങ്ങളിൽ വ്യത്യസ്തമായ ചിന്താഗതികൾ ഉള്ളവരാണ്. അത്തരം വിഭിന്നതകളെ മറികടന്നുകൊണ്ട്, നാനാത്വത്തിൽ ഏകത്വം കണ്ടെത്താനുള്ള ഒരുപാധിയായാണ്, മനുഷ്യനിൽ അത്രമേൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള, "സിനിമ" എന്ന മാധ്യമത്തെ ഞങ്ങൾ, മൂവി മിറർ, കാണുന്നത്. 2020 ഓഗസ്റ്റിൽ നാന്ദി കുറിച്ച ഞങ്ങളുടെ ഈ കൂട്ടായ്മ, ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, ചൈനീസ്, ജർമ്മൻ, റഷ്യൻ, സ്പാനിഷ്, ഇറ്റാലിയൻ എന്നിങ്ങനെയുള്ള ലോകോത്തര ഭാഷകളിലും, അതോടൊപ്പം തന്നെ ഇതര ഇന്ത്യൻ ഭാഷകളിലുമുള്ള ചലച്ചിത്രങ്ങൾക്ക് പരിഭാഷകൾ തയ്യാറാക്കി വരുന്നു. നിങ്ങൾക്ക് പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ ആസ്വദിക്കുന്നതിന്, ഭാഷ ഒരു തടസമാകരുത് എന്നുറപ്പാക്കിക്കൊണ്ട്, സൂക്ഷ്മതയോടും കൃത്യതയോടും കൂടി ഞങ്ങൾ തയ്യാറാക്കിയ പരിഭാഷകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ വെബ്സൈറ്റ്. ഇന്നോളം നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. ഇനിയും അത് തുടരും എന്ന വിശ്വാസത്തോടെ, നിങ്ങളുടെ സ്വന്തം -മൂവി മിറർ.