| ഭാഷ | ഇംഗ്ലീഷ്, സ്വീഡിഷ് |
| സംവിധാനം | Ninja Thyberg |
| പരിഭാഷ | അനൂപ് പി സി |
| ജോണർ | ഇറോട്ടിക്ക്, സൈക്കോളജിക്കൽ ഡ്രാമ |
| Rating | IMDb |
2026 അവസാനത്തോടെ ആഗോള നീലച്ചിത്ര വ്യവസായത്തിന്റെ വരുമാനം ഏകദേശം 8.3 ലക്ഷം കോടി രൂപയ്ക്ക് ($100 billion) മുകളിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു നീലച്ചിത്രം കാണാത്തവരായിരിക്കില്ല നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ കോടികൾ മറിയുന്ന ഈ വ്യവസായത്തിന്റെ പിന്നാമ്പുറങ്ങളിൽ ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് ഒരു വലിയ നീലച്ചിത്ര താരമാകുക എന്ന സ്വപ്നവുമായി സ്വീഡനിൽ നിന്നും ലോസ് ഏഞ്ചൽസിൽ എത്തുന്ന 19-കാരിയായ ലിന്നിയയുടെ ജീവിതത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.
’ബെല്ല ചെറി’ എന്ന പേര് സ്വീകരിച്ച് വലിയ ആത്മവിശ്വാസത്തോടെ അവൾ തന്റെ ലക്ഷ്യത്തിലേക്ക് മുന്നോട്ട് പോകുമ്പോൾ, എങ്ങനെയൊരു നീലച്ചിത്രം നിർമിക്കപ്പെടുന്നു എന്നും, അഭിനേതാക്കളുടെ മനോനിലകളും അവർ വീഴുന്ന ചതിക്കുഴികളും യാതൊരു ഗ്ലാമറൈസേഷനുമില്ലാതെ സംവിധായിക ഇതിൽ അവതരിപ്പിക്കുന്നു. പുരുഷമേധാവിത്വമുള്ള ഈ വ്യവസായത്തിൽ പ്രശസ്തിയും വിജയവും അത്ര എളുപ്പമല്ലെന്നും അതിന് വലിയ വില നൽകേണ്ടി വരുമെന്നും അവൾ വൈകാതെ തിരിച്ചറിയുന്നു. ഇൻഡസ്ട്രിയിലെ ചൂഷണം, സ്ത്രീകൾ നേരിടുന്ന കടുത്ത വിട്ടുവീഴ്ചകൾ, ശാരീരിക-മാനസിക സംഘർഷങ്ങൾ തുടങ്ങിയ ഇരുണ്ട യാഥാർത്ഥ്യങ്ങളെ ചിത്രം ശക്തമായി തുറന്നുകാണിക്കുന്നു. സൗഹൃദങ്ങൾ അപൂർവ്വമായ ഈ ലോകത്ത്, തന്റെ സ്വപ്നം നേടിയെടുക്കാൻ അവൾ ഏതറ്റം വരെ പോകാൻ തയ്യാറാകും എന്നതാണ് ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ഈ സിനിമ പറയുന്നത്.