| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Bryan Singer |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ക്രൈം/ത്രില്ലർ |
| Rating | IMDb |
ലോസ് ആഞ്ചലസ് തുറമുഖത്തെ ഒരു കപ്പലിലുണ്ടായ കൂട്ടക്കൊലയിൽ നിന്നും, സ്ഫോടനത്തിൽ നിന്നും രക്ഷപ്പെട്ട വെർബൽ കിന്റ് എന്ന കുറ്റവാളി, പോലീസിന് നൽകുന്ന മൊഴിയിലൂടെയാണ് സിനിമ വികസിക്കുന്നത്. അഞ്ച് കുറ്റവാളികൾ ചേർന്ന് നടത്തിയ ഒരു ദൗത്യവും അതിന് പിന്നിൽ പ്രവർത്തിച്ച ‘കെയ്‌സർ സോസെ’ എന്ന നിഗൂഢനായ അധോലോക നായകന്റെ അദൃശ്യ സാന്നിധ്യവുമാണ് കഥയുടെ കാതൽ.ആരാണ് കെയ്‌സർ സോസെ എന്ന ചോദ്യത്തിന് മുന്നിൽ പ്രേക്ഷകരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കുന്ന ചിത്രം, സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഒരു ക്ലൈമാക്സ് ട്വിസ്റ്റിലൂടെയാണ് അവസാനിക്കുന്നത്.