| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Richard Donner |
| പരിഭാഷ | ബിനോജ് ജോസഫ് |
| ഴോൺറെ | ക്രൈം/ത്രില്ലർ |
| Rating | IMDb |
മെൽ ഗിബ്സൺ, ഡാനി ഗ്ലോവർ, ജോ പെസ്കി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലീതൽ വെപ്പൺ 2 ആദ്യ ഭാഗത്തേക്കാൾ ആവേശം നിറക്കുന്ന ഒരു ആക്ഷൻ കോമഡി ചിത്രമാണ്. അതിശക്തമായ ഒരു കാർ ചേസിലൂടെ ആരംഭിക്കുന്ന ഈ സിനിമയിൽ, സൗത്ത് ആഫ്രിക്കൻ നയതന്ത്രജ്ഞർ തങ്ങളുടെ പ്രത്യേക പദവി ഉപയോഗിച്ച് നടത്തുന്ന മയക്കുമരുന്ന് മാഫിയയെ തകർക്കാനാണ് മാർട്ടിൻ റിഗ്‌സും റോജർ മുർട്ടോയും ശ്രമിക്കുന്നത്.
കേസന്വേഷണത്തോടൊപ്പം തന്നെ മാഫിയയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട ലിയോ ഗെറ്റ്‌സ് എന്ന സാക്ഷിയെ സംരക്ഷിക്കുക എന്ന വെല്ലുവിളി കൂടി ഇത്തവണ അവർക്കുണ്ട്. മെൽ ഗിബ്സൺ-ഡാനി ഗ്ലോവർ കൂട്ടുകെട്ടിനൊപ്പം ജോ പെസ്കിയുടെ തമാശകൾ കൂടി ചേരുന്നതോടെ ആക്ഷനും, കോമഡിയും, റൊമാൻസും നിറഞ്ഞ ഈ ചിത്രം ആക്ഷൻ പ്രേമികൾക്ക് ഒരു മികച്ച വിരുന്നായി മാറുന്നു