| ഭാഷ | ഇംഗ്ലീഷ് |
| ക്രിയേറ്റർ | Graham Yost |
| പരിഭാഷ | സതീഷ് ഗോപാൽ |
| ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
| Rating | IMDb |
ഹ്യൂ ഹൗവിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കി ഗ്രഹാം യോസ്റ്റ് നിർമ്മിച്ച അമേരിക്കൻ സയൻസ് ഫിക്ഷൻ സീരീസാണ് ‘സൈലോ’. 140 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വിനാശകരമായ യുദ്ധത്തിന് ശേഷം വിഷലിപ്തമായ ഭൂമിയിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ 144 നിലകളുള്ള ഒരു വലിയ ഭൂഗർഭ അറയിൽ കർശന നിയമങ്ങളോടെ ജീവിക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. നിരോധിതമായ വിവരങ്ങളുള്ള 140 വർഷം പഴക്കമുള്ള ഒരു ഹാർഡ് ഡ്രൈവ് കണ്ടെത്തുന്ന ഷെരീഫിന്റെ ഭാര്യയും, പിന്നീട് അയാളും നിയമം ലംഘിച്ചതിന് സൈലോയ്ക്ക് പുറത്തേക്ക് പോയി മരണപ്പെടുന്നു. ഈ ഹാർഡ് ഡ്രൈവ് പിന്നീട് കൈവശം ലഭിച്ച ഒരു എഞ്ചിനീയർ കൂടി കൊല്ലപ്പെടുമ്പോൾ, അയാളുടെ കാമുകിയും സഹപ്രവർത്തകയുമായ ജൂലിയറ്റ് നിക്കോൾസ് ആ മരണത്തിന് പിന്നിലെ രഹസ്യങ്ങൾ അന്വേഷിക്കാൻ തുടങ്ങുന്നു. തങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന ഈ അടച്ചുപൂട്ടപ്പെട്ട ലോകത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്ന ഞെട്ടിക്കുന്ന പല സത്യങ്ങളും ജൂലിയറ്റ് കണ്ടെത്തുന്നതാണ് ഈ സീരീസിന്റെ ഇതിവൃത്തം.