| ഭാഷ | ഫ്രഞ്ച് |
| സംവിധാനം | Philip Koch |
| പരിഭാഷ | വിഷ്ണു കണ്ണൻ |
| ഴോൺറെ | മിസ്റ്ററി/ത്രില്ലർ |
| Rating | IMDb |
ഒരു രാത്രി പെട്ടെന്ന് പുറത്തേക്കുള്ള വഴികളെല്ലാം അടഞ്ഞാൽ എന്ത് സംഭവിക്കും? 2025-ൽ പുറത്തിറങ്ങിയ ജർമ്മൻ മിസ്റ്ററി ത്രില്ലറായ ‘ബ്രിക്ക്’ ഈ ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. സാധാരണ പോലെ ഉറങ്ങിയെഴുന്നേൽക്കുന്ന ടിമ്മും ഭാര്യയും കാണുന്നത് തങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ വാതിലുകളും ജനലുകളും ഒരുതരം ഇഷ്ടികച്ചുവരുകൾ കൊണ്ട് പൂർണ്ണമായും അടച്ചിരിക്കുന്നതാണ്. പുറത്തേക്ക് പോകാൻ ഒരു വഴിയുമില്ലാതെ, പുറം ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാതെ അവരാ കെട്ടിടത്തിനുള്ളിൽ ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെട്ട അവസ്ഥയുടെ പിരിമുറുക്കങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.
കഥ നടക്കുന്ന ഇടുങ്ങിയ ഇടം തന്നെ പ്രേക്ഷകരിൽ ഒരു claustrophobic അനുഭവം സൃഷ്ടിക്കുന്നു. ഒരു രാത്രി സംഭവിക്കുന്ന ഈ കഥ നമ്മളെയും അതിൽ കുടുങ്ങിയതുപോലെ തോന്നിപ്പിക്കും. സിനിമയുടെ തുടക്കം ഒരു ഈച്ചയുടെ ക്ലോസ്-അപ്പ് ഷോട്ടിൽ നിന്നാണ്. ഈ ഈച്ച പിന്നീട് കഥയിൽ ഒരു പ്രതീകമായി മാറുന്നുണ്ട്. ഒരു ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളോടും കൂടി, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ‘ബ്രിക്കിന്’ കഴിയുന്നു.ഒരു ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു അനുഭവമാണ് ഈ സിനിമ നൽകുന്നത്.