ഭാഷ | ഡാനിഷ് |
സംവിധാനം | Hans Petter Moland |
പരിഭാഷ | അനൂപ് പി സി, ജിനറ്റ് തോമസ് |
ജോണർ | ക്രൈം/ത്രില്ലർ |
ഡെൻമാർക്കിൽ നിന്ന് പുറത്തിറങ്ങി ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഡിപ്പാർട്ട്‌മെന്റ് Q സീരീസിലെ ഏറ്റവും ചർച്ചാവിഷയമായി മാറിയ മൂന്നാം അഡാപ്ഷനാണ് കോൺസ്പറസി ഓഫ് ഫെയ്ത്ത്. ആദ്യ രണ്ടു ഭാഗങ്ങളുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ ഈ മൂന്നാം ഭാഗം മുൻ പാർട്ടുകളെപ്പോലെ ലക്ഷണമൊത്ത ത്രില്ലർ തന്നെയാണ്. കടൽക്കരയിൽ നിന്ന് ഒരു കുപ്പിക്കുള്ളിലെ രക്ഷിക്കണെ എന്നെഴുതിയ ഒരു കത്തും അതിലെ ചോരപ്പാടുകളുമാണ് ഇത്തവണ കാളിന്റെയും ആസാദിന്റെയും തലവേദനക്ക് കാരണം. അതിന്റെ രഹസ്യം അന്വേഷിച്ചു പോകുന്ന അവർ മനുഷ്യരിലെ ദൈവമത വിശ്വാസങ്ങളെ ചൂഷണം ചെയ്ത് ഇരകളാക്കി കൊല്ലുന്ന ഒരു സൈക്കോ പാത്തിലേക്ക് ചെന്നെത്തുന്നു. ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം.