| ഭാഷ | ഡാനിഷ് |
| സംവിധാനം | Christoffer Boe |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | മിസ്റ്ററി/ത്രില്ലർ |
| Rating | IMDb |
ഡിപ്പാർട്മെന്റ് Q സീരീസിലെ നാലാമത്തെ ചിത്രം. പുതിയ ജോലി കിട്ടി യൂണിറ്റ് വിട്ടുപോകാൻ നിൽക്കുന്ന ആസാദിന്റെയും, ഒപ്പം വർഷങ്ങളായി തനിക്കൊരു കൂട്ടായിരുന്ന ആസാദിന്റെ അഭാവം എങ്ങനെ നേരിടുമെന്ന് ചിന്തിക്കുന്ന കാളിന്റെയും അവസാന ആഴ്ചയിലെ സാഹസികമായ ഒരു കേസന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഒരു അപ്പാർട്മെന്റിൽ നിന്നും ലഭിച്ച ഭീകരമായ രീതിയിൽ കൊല ചെയ്യപ്പെട്ട 12 വർഷം പഴക്കമുള്ള മൂന്ന് മൃതദേഹങ്ങളുടെ ചുരുളഴിക്കലാണ് ഇത്തവണ കാളിന്റെയും, ആസാദിന്റെയും ചുമതല. ആരാണ് അംഗഭംഗം വരുത്തി അതിക്രൂരമായ രീതിയിൽ ഈ കൊലപാതകങ്ങൾ ചെയ്തത്? എന്തായിരുന്നു അവരുടെ ഉദ്ദേശം.മറ്റ് ഡിപ്പാർട്മെന്റ് Q സിനിമകളെപ്പോലെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നൊരു ചിത്രം.