ഭാഷ | മലയ് |
സംവിധാനം | Syafiq Yusof & Abhilash Chandra |
പരിഭാഷ | അനന്തു ഏ ആർ |
ജോണർ | ആക്ഷൻ/ത്രില്ലർ |
ഇക്കൊല്ലം പുറത്തിറങ്ങിയ ഒരു മലേഷ്യൻ ഗാങ്സ്റ്റർ മൂവിയാണ് ബ്ലഡ് ബ്രദേഴ്‌സ്. എലൈറ്റ് ഗാർഡ്‌സ് എന്ന പേരുകേട്ട ഗ്യാങ്ങാണ് മലേഷ്യ അടക്കിവാണിരുന്നത്. വൻകിട മുതലാളിമാർക്കും, രാഷ്ട്രീയക്കാർക്കും സുരക്ഷയൊരുക്കുന്ന ബോഡിഗാർഡ്സിന്റെ കൂട്ടമാണ് എലൈറ്റ് ഗാർഡ്സ്. പൊതുവെ ഈ സിൻഡിക്കേറ്റിനെ നാഗാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. നാഗ ടീമിന്റെ തലവന്റെ മകളുടെ വിവാഹ ദിവസം അവിടെ ഒരു കൊലപാതകം നടക്കുന്നു. കൊലപാതകിയെ കണ്ടെത്താൻ പോലീസും നാഗകളും കച്ചകെട്ടിയിറങ്ങുന്നു. പിന്നെ കാണുന്നത് രക്തം ചീന്തുന്ന ആക്ഷൻ സീനുകൾ. ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു ഗംഭീര എക്സ്പീരിയൻസ് തന്നെയാണീ ചിത്രം.