ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alex Garland & Ray Mendoza |
പരിഭാഷ | അനന്തു ഏ ആർ, ജിനറ്റ് തോമസ് |
ജോണർ | വാർ/ആക്ഷൻ |
2006ൽ അരങ്ങേറിയ റമാദി യുദ്ധത്തിലെ ചില സംഭവങ്ങളെ അടിസ്‌ഥാനമാക്കി ഇക്കൊല്ലം പുറത്തിറങ്ങിയ ഹോളിവുഡ് വാർ ആക്ഷൻ മൂവിയാണ് വാർഫെയർ. ഇറാഖിലെ റമാദിയിൽ അമേരിക്കൻ സൈന്യം അപകടകരമായ ഒരു ദൗത്യം ഏറ്റെടുക്കുന്നു. തുടർന്ന് ഉണ്ടാകുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമൊക്കെയായി ഒരു വാർ ഫീൽഡിൽ ചെന്നു അകപ്പെടുന്ന അവസ്‌ഥയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. യുദ്ധത്തിന്റെ ഭീകരത അതിഗംഭീരമായി വിളിച്ചു പറയാനും, ഒപ്പം സുരക്ഷിത സ്‌ഥാനങ്ങളിൽ ഇരുന്ന് ആവേശം മൂത്ത് പറയുന്ന ജല്പനങ്ങളല്ല യുദ്ധമുഖത്ത് ഒരു സൈനികൻ നേരിടുന്നതെന്നും കൃത്യമായി വിളിച്ചോതുന്ന എന്നും കാലികപ്രസക്തിയുണ്ടായേക്കാവുന്ന ഒരു സിനിമ തന്നെയാണ് വാർഫെയർ.