ഭാഷ | റഷ്യൻ |
സംവിധാനം | Vadim Shmelyov |
പരിഭാഷ | അനന്തു A R |
ജോണർ | വാർ |
അപ്രതീക്ഷിതമായി രാജ്യത്തെ മർമ്മപ്രധാനമായ പ്രദേശത്തേക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടാകുന്നു. ചില സാങ്കേതിക കാരങ്ങളാൽ സൈന്യത്തിന് ഉടനെ അവിടെയെത്തുന്നതിൽ തടസ്സം നേരിടുന്നു. ആ പ്രാദേശത്തിന് അടുത്തായി ആകെയുള്ളത് ഒരു സൈനിക സ്‌കൂൾ. അവിടെയുള്ള കൗമാരക്കാരായ കുട്ടികൾ സൈന്യം വരുന്നത് വരെ ശത്രുക്കളെ പ്രതിരോധിച്ചു നിർത്താൻ ഇറങ്ങിത്തിരിക്കുന്നു. 1941ൽ മോസ്കോയിലേക്ക് നാസികൾ നടത്തിയ മുന്നേറ്റത്തിനെതിരെ പൊഡോൾസ്കി ആർമി സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ചെറുത്തുനിൽപ്പ് റഷ്യൻ യുദ്ധ ചരിത്രത്തിൽ ഒരേ സമയം ആവേശവും കണ്ണീരും സമ്മാനിക്കുന്ന ഒരു ഏടാണ്. ഇതിനെ ആസ്പദമാക്കി 2020ൽ പുറത്തിറങ്ങിയ റഷ്യൻ വാർ മൂവിയാണ് ദി ലാസ്റ്റ് ഫ്രോണ്ടിയർ.
റഷ്യൻ യുദ്ധ സിനിമകൾക്ക് തന്നെ അന്താരാഷ്ട്ര സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്. ഈ മേഖലയിൽ റഷ്യൻ മേധാവിത്വം ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്ന സിനിമയാണിത്. കണ്ണഞ്ചിപ്പിക്കുന്ന വാർ സീനികളും, ഒപ്പം ഇമോഷണൽ സീനുകളും, പ്രണയവുമൊക്കെയായി ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയാണ് ഈ സിനിമ. പുതുതലമുറയിൽ ദേശീയത ഉറപ്പിക്കാൻ സർക്കാർ നേരിട്ട് ഇടപെട്ട ഒരു ചിത്രം കൂടിയാണിത്.