ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Berg |
പരിഭാഷ | അനന്തു ഏ ആർ |
ജോണർ | വാർ/ആക്ഷൻ |
നാല് യുഎസ് നേവി സീൽ കമാൻഡോകൾക്ക് താലിബാൻ നേതാവായ അഹ്മദ് ഷായെ കണ്ടെത്താനും ഇല്ലാതാക്കാനുമുള്ള ദൗത്യം ലഭിക്കുന്നു. മൈക്കൽ മർഫി, മാത്യു ആക്സൽസൺ, ഡാനി ഡയറ്റ്സ്, മാർക്കസ് ലട്രെൽ എന്നിവരായിരുന്നു ആ ടീമിലെ അംഗങ്ങൾ. അവർ അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ എത്തുകയും തങ്ങളുടെ ലക്ഷ്യസ്ഥാനം കണ്ടെത്തുകയും ചെയ്യുന്നു.
എന്നാൽ ദൗത്യത്തിനിടെ അവർക്ക് ചില ആടുമേയ്ക്കുന്ന ഗ്രാമീണരെ കാണേണ്ടി വരുന്നു. അവരെ കൊല്ലണോ അതോ വെറുതെ വിടണോ എന്ന കാര്യത്തിൽ കമാൻഡോകൾക്കിടയിൽ വലിയ തർക്കമുണ്ടാകുന്നു. സാധാരണക്കാരെ കൊല്ലുന്നത് തങ്ങളുടെ ധാർമ്മികതയ്ക്ക് എതിരാണെന്ന് തീരുമാനിച്ച് അവർ ആ ഗ്രാമീണരെ വെറുതെ വിടുന്നു.
എന്നാൽ ഈ തീരുമാനം വലിയൊരു ദുരന്തത്തിലേക്ക് അവരെ എത്തിക്കുന്നു. ഈ ഗ്രാമീണർ താലിബാനെ വിവരമറിയിക്കുകയും സീൽ ടീമിനെ താലിബാൻ വളയുകയും ചെയ്യുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ നടക്കുന്ന അതിഭീകരമായ ഏറ്റുമുട്ടലാണ് ലോൺ സർവൈവൽ എന്ന സിനിമ.
അഫ്ഗാനിസ്ഥാനിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു യുദ്ധ സിനിമയാണിത്. ഓപ്പറേഷൻ റെഡ് വിങ്സ് എന്ന യുഎസ് നേവി സീൽസിന്റെ ദൗത്യത്തെക്കുറിച്ച് പറയുന്ന സിനിമ വാർ ത്രില്ലെറുകളുടെ ആരാധകർക്ക് ഒരു മസ്റ്റ് വാച്ചാണ്.