ബറ്റാലിയൻ ( Battalion ) 2015

മൂവിമിറർ റിലീസ് - 608

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ റഷ്യൻ
സംവിധാനം Dmitriy Meskhiev
പരിഭാഷ അനന്തു ഏ ആർ
ജോണർ വാർ/ആക്ഷൻ

1917ൽ കടുത്ത ജർമ്മൻ അക്രമണത്തെ തുടർന്ന് റഷ്യൻ സേനയുടെ മനോവീര്യം തകരുന്നു. ഈ സമയത്ത് മദ്യവും, മറ്റു സമ്മാനങ്ങളുമായി ജർമ്മൻ സേന റഷ്യൻ സൈനികരെ സ്വാധീനിക്കുന്നു. സൈന്യം യുദ്ധം ചെയ്യാൻ വിസമ്മതിക്കുകയും സേന ശിഥിലമാവുകയും ചെയ്ത ആ സമയത്ത് വിപ്ലവകരമായ ഒരു തീരുമാനം ഉണ്ടാവുന്നു. വനിതാ ബറ്റാലിയനുകൾ സ്‌ഥാപിക്കുക. സൈന്യത്തിൽ ചേരാൻ താൽപ്പര്യമുള്ള ഒരുപാട് സ്ത്രീകൾ ആ പ്രഥമ വനിതാ ബറ്റാലിയനിലേക്ക് വന്നെത്തുന്നു. മരിയ ബോച്കരേവയെന്ന ധീരവനിത, ഒരുപറ്റം സ്ത്രീകളെ യുദ്ധത്തിന് സജ്ജരാക്കുന്നു. പരിശീലനകാലത്തും യുദ്ധക്കളത്തിലും അവർ നേരിടുന്ന കൊടിയ വെല്ലുവിളികളുടെ കഥയാണ് ബറ്റാലിയനെന്ന ഈ സിനിമയുടെ സംഗ്രഹം. യഥാർത്ഥ സംഭവങ്ങളെ പ്രചോദനമാക്കി നിർമ്മിച്ച ഈ ചിത്രം, യുദ്ധകാലത്തെ കൊടിയ ലിംഗവിവേചനത്തെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ