ചാമ്പ്യൻസ് ( Champions ) 2018

മൂവിമിറർ റിലീസ് - 604

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ സ്പാനിഷ്
സംവിധാനം Javier Fesser
പരിഭാഷ അനന്തു ഏ ആർ
ജോണർ സ്പോർട്സ്/കോമഡി

കാണുന്ന പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയുന്ന അനുഭവം സമ്മാനിക്കുന്ന ഒരു ഫീൽഗുഡ് സ്പോർട്സ് ഡ്രാമ, അതാണ് 2018ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസ്. ദേഷ്യം അടക്കിവെക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത മാർക്കോ എന്ന ബാസ്‌ക്കറ്റ്ബോൾ കോച്ചിന് തന്റെയീ സ്വഭാവം കാരണം ജോലി നഷ്ടപ്പെടുന്നു. അധികം വൈകാതെ ഇടിത്തീ പോലെ ഒരു കേസിലും പുള്ളി തലവെച്ചു കൊടുക്കുന്നു. ഒന്നുകിൽ തടവുശിക്ഷ അല്ലേൽ സമൂഹികസേവനം എന്ന ഉപാധിയിൽ അയാൾക്ക് ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന ഒരുപറ്റം മനുഷ്യരെ ബാസ്‌ക്കറ്റ്ബോൾ പരിശീലിപ്പിക്കാൻ നിർബന്ധിതനാവേണ്ടി വരുന്നു. പിന്നീട് ടീമിനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും മാർക്കോ എന്ന വ്യക്‌തിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം പറഞ്ഞുപോകുന്നത്. ഒരേ സമയം ഇമോഷണലായും ഒരുപിടി നർമ്മരംഗങ്ങളിലൂടെയുമൊക്കെ കടന്നുപോകുന്ന ചിത്രം, ഇത്തരം മനുഷ്യരെയും നമ്മൾ ചേർത്തുപിടിക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നുണ്ട്. ശരിക്കും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ഒരുപറ്റം അഭിനേതാക്കൾ തന്നെയാണ് ചിത്രത്തിലും വേഷമിട്ടിരിക്കുന്നത്. അവരുടെയും നായകന്റെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ സിനിമ കണ്ടുതീർക്കാനാവില്ല. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ആമിർഖാൻ ചിത്രം സിത്താരെ സമീൻ പർ, ഈ ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ