നാച്ചോ ലിബ്ര (Nacho Libre)

മൂവിമിറർ റിലീസ് - 417

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Jared Hess
പരിഭാഷ കിരൺ എസ്
ജോണർ Comedy/Sports

ഒരു നായകൻ തന്റെ മുഖഭാവങ്ങളും, ശരീര ചേഷ്ടകൾ കൊണ്ടും ഒരു സിനിമയെ തന്നെ താങ്ങിക്കൊണ്ട് പോകുന്ന അനുഭവം. അതാണ് 2006ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് സ്പോർട്സ് കോമഡി ചലച്ചിത്രമായ നാച്ചോ ലിബ്ര. ഒരു ഗ്രാമത്തിൽ പള്ളിയുടെ കീഴിലെ അനാഥാലയത്തിലെ അന്തേവാസിയായ നാച്ചോക്ക് ഗുസ്തിക്കാരനാവണമെന്നായിരുന്നു കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹം. പക്ഷെ ഗുസ്തി വിലക്കെപ്പട്ട ആ സെമിനാരിയിലെ ദേവശുശ്രൂഷകളും, കുശ്നിയുമായിരുന്നു അവന് വിധിക്കപ്പെട്ടിരുന്നത്. എന്നാൽ പെട്ടെന്നൊരു നാൾ അനാഥാലയത്തിലെ കുട്ടികൾക്ക് നല്ല ആഹാരത്തിനുള്ള പണം സ്വരൂപിക്കാൻ ആരും അറിയാതെ മുഖംമൂടി ധരിച്ച് ഗുസ്തിക്ക് പോകുന്നതും പിന്നീട് നാച്ചോ നേരിടുന്ന അനുഭവങ്ങളുമാണ് സിനിമയെ രസകരമാക്കുന്നത്. അതിനിടയിൽ ഒരു കന്യാസ്ത്രീയോട് നാച്ചോക്ക് തോന്നുന്ന പ്രണയവുമൊക്കെയായി മുന്നോട്ട് പോകുന്ന ചലച്ചിത്രത്തിൽ എടുത്തു പറയേണ്ടത് കഥാനായകൻ ജാക് ബ്ലേക്കിന്റെ ഗംഭീര പെർഫോമൻസ് തന്നെയാണ്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ