ദി വാക്ക് ( The Walk ) 2015

മൂവിമിറർ റിലീസ് - 629

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച്
സംവിധാനം Robert Zemeckis
പരിഭാഷ അനൂപ് അശോക്
ജോണർ ബയോഗ്രാഫി & ഡ്രാമ

7.3/10

2015-ൽ പുറത്തിറങ്ങിയ ദി വോക്ക് എന്ന സിനിമ, ഫ്രഞ്ച് ഹൈ-വയർ ആർട്ടിസ്റ്റായ ഫിലിപ്പ് പെറ്റിറ്റിന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. 1974-ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകൾക്കിടയിൽ അദ്ദേഹം നടത്തിയ ഹൈ-വയർ വാക്കിന്റെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.
പാരീസിലെ ഒരു ദന്തരോഗവിദഗ്ദ്ധന്റെ ക്ലിനിക്കിൽ വെച്ച്, വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളുടെ ചിത്രങ്ങൾ ഫിലിപ്പ് കാണാനിടയാകുന്നു. ആ നിമിഷം മുതൽ, ആ ടവറുകൾക്കിടയിൽ ഒരു ഹൈ-വയർ വാക്ക് നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ, അദ്ദേഹം തന്റെ കൂട്ടുകാരിയായ ആനി അലിക്സ്, ഫോട്ടോഗ്രാഫർ ആൽബർട്ട് തുടങ്ങിയവരുടെ സഹായം തേടുന്നു. യഥാർത്ഥ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയോട് സിനിമ തീർത്തും നീതിപുലർത്തിയിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ