ദ ഡ്രൈ ( The Dry ) 2020

മൂവിമിറർ റിലീസ് - 631

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Robert Connolly
പരിഭാഷ അനന്തു ഏ ആർ
ജോണർ മിസ്റ്ററി/ത്രില്ലർ

ജെയിൻ ഹാർപ്പറുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി റോബർട്ട് കോണോലി സംവിധാനം ചെയ്ത 2020-ൽ പുറത്തിറങ്ങിയ ഓസ്‌ട്രേലിയൻ ക്രൈം ത്രില്ലർ സിനിമയാണ് ‘ദി ഡ്രൈ’. ആരോൺ ഫാക് എന്ന ഫെഡറൽ ഏജന്റ്, താൻ ജനിച്ചു വളർന്ന കിവാര എന്ന ചെറുപട്ടണത്തിലേക്ക് മടങ്ങി വരുന്നിടത്താണ് കഥ തുടങ്ങുന്നത്. കാർഷിക മേഖലയിലെ കടുത്ത വരൾച്ച കാരണം ദുരിതത്തിലായ ഒരു പ്രദേശമാണിത്. സ്വന്തം ഭാര്യയെയും മകനെയും വെടിവെച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കിയ തന്റെ ബാല്യകാല സുഹൃത്ത് ലൂക്ക് ഹാഡ്‌ലറുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ആരോൺ എത്തുന്നത്.
​ഈ മരണങ്ങളെക്കുറിച്ച് പ്രാദേശിക പോലീസുകാരനായ ഗ്രെഗ് റാക്കോയുടെ സഹായത്തോടെ ആരോൺ അന്വേഷണം തുടങ്ങുന്നു. അതിനൊപ്പം തന്റെ ചെറുപ്പകാലത്ത് തനിക്ക് നേരെ ആരോപണമുയർന്നിരുന്ന മറ്റൊരു കേസും സാമന്തരമായി ആരോൺ അന്വേഷിക്കുന്നു. തുടർന്ന് കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ