ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Scorsese |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | സൈക്കോളജിക്കൽ/ഡ്രാമ |
ന്യൂയോർക്ക് നഗരത്തിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ട്രാവിസ് ബിക്കിൾ എന്ന മുൻ സൈനികനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. നഗരത്തിലെ ജീർണ്ണതയും അധാർമികതയും കണ്ടുമടുത്ത ട്രാവിസ്, സമൂഹത്തെ ശുദ്ധീകരിക്കാൻ സ്വയം ഒരു പോരാട്ടം തുടങ്ങാൻ തീരുമാനിക്കുന്നതും അതിലൂടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
മാർട്ടിൻ സ്കോസെസിയുടെ സംവിധാനത്തിൽ 1976-ൽ പുറത്തിറങ്ങിയ ‘ടാക്സി ഡ്രൈവർ’ എന്ന ചിത്രം ഹോളിവുഡ് സിനിമാ ചരിത്രത്തിലെതന്നെ ഒരു നാഴികക്കല്ലാണ്. സിനിമ റിലീസ് ചെയ്തപ്പോൾ തന്നെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, പിന്നീട് ടാക്സി ഡ്രൈവർ ഒരു ‘കൾട്ട് ക്ലാസിക്’ പദവി നേടുകയും, ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.