| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Jeff Nichols |
| പരിഭാഷ | ജസീം ജാസി |
| ജോണർ | ഡ്രാമ, ത്രില്ലർ |
| Rating | IMDb |
ഒഹായോയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഭാര്യ സാമന്തയ്ക്കും, കേൾവിപരിമിതിയുള്ള മകൾ ഹന്നയ്ക്കുമൊപ്പം സമാധാനപരമായ കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരനായ ഒരു തൊഴിലാളിയാണ് കർട്ടിസ് ലഫോർഷെ.
പെട്ടെന്നൊരു ദിവസം മുതൽ കർട്ടിസിന് ഭയാനകമായ ദുര സ്വപ്നങ്ങളും കാഴ്ചകളും അനുഭവപ്പെടാൻ തുടങ്ങുന്നു. വിനാശകരമായ കൊടുങ്കാറ്റുകൾ, ആകാശത്ത് നിന്ന് കറുത്ത മഴ പെയ്യുന്നത്, ആക്രമണകാരികളായ മനുഷ്യരും മൃഗങ്ങളും, തന്റെ പ്രിയപ്പെട്ടവർ അപകടത്തിൽപ്പെടുന്നത് തുടങ്ങിയവയാണ് അയാൾ നിരന്തരം സ്വപ്നം കാണുന്നത്.
ഈ സ്വപ്നങ്ങൾ വെറും മാനസിക ഭ്രാന്താണോ അതോ വരാനിരിക്കുന്ന വലിയൊരു ആപത്തിന്റെ മുന്നറിയിപ്പാണോ എന്ന സംശയം കർട്ടിസിനെ വേട്ടയാടുന്നു.