ഭാഷ | ഹിന്ദി |
സംവിധാനം | R.S. Prasanna |
പരിഭാഷ | അനന്തു ഏ ആർ |
ജോണർ | സ്പോർട്സ്/കോമഡി |
2018ൽ പുറത്തിറങ്ങിയ ചാമ്പ്യൻസ് എന്ന സ്പാനിഷ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് അമീർ ഖാൻ നായകനായി RS പ്രസന്നയുടെ സംവിധാനത്തിൽ ഇക്കൊല്ലം പുറത്തിറങ്ങിയ സിത്താരെ സമീൻ പർ. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ ബാസ്‌ക്കറ്റ്ബോൾ കോച്ചായ ഗുൽഷൻ അറോറക്ക് മൂന്ന് മാസം സാമൂഹിക സേവനം എന്നോണം ഡൗൺസിൻഡ്രം നേരിടുന്ന ഒരു കൂട്ടരെ പരിശീലിപ്പിക്കേണ്ടി വരുന്നു. ഒട്ടും താൽപ്പര്യമില്ലാതെ ഇവരുടെ അടുത്തേക്ക് എത്തുന്ന ഗുൽഷന് പതിയെ മാറ്റങ്ങൾ സംഭവിക്കുന്നു. ഫീൽ ഗുഡ് എന്ന വാക്കിന്റെ അങ്ങേയറ്റം തരുന്ന ഈ സിനിമയുടെ ഓരോ രംഗങ്ങളും നിറഞ്ഞ ചിരിയോടെയല്ലാതെ കാണാൻ കഴിയില്ല. ഗംഭീര പെർഫോമൻസ് നൽകുന്ന അമീർഖാനും സ്‌ക്രീനിൽ വന്നുപോകുന്നവരൊക്കെയും നമുക്ക് പ്രിയപ്പെട്ടവരായി മാറുന്ന അനുഭവം ഈ സിനിമ സമ്മാനിക്കുന്നുണ്ട്.