| ഭാഷ | നോർവീജിയൻ, ജർമ്മൻ, ഡാനിഷ് |
| സംവിധാനം | John Andreas Andersen |
| പരിഭാഷ | ബിനോജ് ജോസഫ് |
| ജോണർ | വാർ, ഡ്രാമ, ബയോഗ്രാഫി |
| Rating | IMDb |
ജോൺ ആൻഡ്രിയാസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു നോർവീജിയൻ ജീവചരിത്ര സിനിമയാണ് “നമ്പർ 24” നോർവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവീരനായ ഗുന്നാർ സോൺസ്റ്റെബിയുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. 1940-ലെ നാസി അധിനിവേശത്തിനെതിരെ പോരാടാൻ തീരുമാനിക്കുന്ന റിയൂക്കാനിലെ ഒരു സാധാരണ യുവാവിൽ നിന്നും, നിരവധി സാഹസികമായ അട്ടിമറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ‘ഓസ്ലോ-ഗ്യാങ്ങിന്റെ’ തലവനായി അദ്ദേഹം മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം. വാർദ്ധക്യകാലത്ത് റിയൂക്കാനിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ തന്റെ രണ്ടാം ലോകമഹായുദ്ധകാലത്തെ പോരാട്ട അനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി അവതരിപ്പിച്ചിരിക്കുന്നത്.