ഭാഷ | തമിഴ് |
സംവിധാനം | P.S. Vinothraj |
പരിഭാഷ | അനന്തു ഏ ആർ |
ജോണർ | ഡ്രാമ |
2021-ൽ PS വിനോദ് രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് കൂഴങ്കൾ. സമൂഹത്തിൽ നേരിടുന്ന കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും നേർക്കാഴ്ചയാണ് ഈ സിനിമ. ഒരു മദ്യപാനിയും ക്രൂരനുമായ ഭർത്താവ് ഗണപതിയുടെയും അയാളുടെ മകൻ വേലുവിന്റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
ഫെബ്രുവരി 4-ന് നെതർലാൻഡ്‌സിൽ നടന്ന 50-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും, അവിടെ സിനിമയ്ക്ക് ടൈഗർ അവാർഡ് ലഭിക്കുകയും ചെയ്ത ചിത്രമാണ് കൂഴങ്കൾ. 94-ാമത് അക്കാദമി അവാർഡുകളിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഇന്ത്യൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല. കൂടാതെ, 52-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘ഇന്ത്യൻ പനോരമ’ വിഭാഗത്തിലെ ഫീച്ചർ ഫിലിം കാറ്റഗറിയിലും ഇത് പ്രദർശിപ്പിച്ചു.
No related content found.