ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Bobin |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
ലൂയിസ് കരോളിന്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കി 2010 ൽ പുറത്തിറങ്ങിയ ആലീസ് ഇൻ വണ്ടർലാന്റിന്റെ സ്വീക്വലായി 2016 ൽ പുറത്തിറങ്ങിയ ഫാന്റസി അഡ്വഞ്ചർ മൂവിയാണ് ആലീസ് ത്രൂ ദി ലുക്കിംഗ് ഗ്ലാസ്സ്.
വണ്ടർലാന്റിൽ നിന്നും മടങ്ങിയെത്തിയ ആലീസ് വണ്ടർ എന്ന് പേരുള്ള തന്റെ അച്ഛന്റെ കപ്പലിന്റെ ക്യാപ്റ്റനായി വ്യാപാരത്തിനായി വിദേശപര്യടനം നടത്തിയ ശേഷം നാട്ടിൽ മടങ്ങിയെത്തി. താനുമായുള്ള വിവാഹം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പ്രഭുകുടുംബാംഗമായ ഹാമിഷ് ചതിയിലൂടെ വണ്ടർ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. തന്റെ ജീവിതത്തിൽ ഇത്തരം ഭൗതിക നേട്ടങ്ങൾക്കാന്നും പ്രാധാന്യമില്ല എന്ന തിരിച്ചറിവ് അവളെ വീണ്ടും അത്ഭുത ലോകത്തിൽ എത്തിക്കുന്നു. മായക്കാഴ്ചകൾ അവിടെ തുടങ്ങുകയായി.