ഫ്ളെയിംസ് സീസൺ -2 (Flames season -2) 2018

മൂവിമിറർ റിലീസ് - 192

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഹിന്ദി
സംവിധാനം Apoorv Singh Karki, Divyanshu Malhotra
പരിഭാഷ പ്രണവ് രാഘവൻ
ജോണർ റൊമാൻസ്/കോമഡി

9.2/10

2018 -ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി മിനി ഹിന്ദി സീരീസ് ആണ് flames. അരമണിക്കൂർ ദൈർഘ്യം വരുന്ന 5 എപ്പിഡോഡുകളാണ് സെക്കന്റ്‌ സീസണിൽ ഉള്ളത്. സൺ‌ ഷൈൻ ട്യൂഷൻ ക്ലാസ്സിൽ പഠിക്കുന്ന മൂന്നുപേർ, രജത്ത്, ഗൗരവ് പാണ്ഡെ, അനുഷ. ഇവരുടെ സൗഹൃദവലയത്തിലേക്ക് ഇഷിത എന്ന പുതിയ പെൺകുട്ടി എത്തുന്നതും അവരിൽ ഒരാൾക്ക് ഇഷിതയോട് തോന്നുന്ന പ്രണയവും ഇവരുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ഈ കൊച്ചു സീരിസിലൂടെ സംവിധായകൻ പറയുന്നത്.
ട്യൂഷൻ ക്‌ളാസുകളിലെ പ്രണയവും സൗഹൃദവും ഇണക്കവും പിണക്കവും അദ്ധ്യാപക-വിദ്യാർത്ഥി ബന്ധവുമെല്ലാം അതിന്റെ എക്സ്ട്രീം വേർഷനിൽ ഇതിൽ ആസ്വദിക്കാൻ സാധിക്കും. സ്കൂൾ പഠനകാലത്തെ നിറം മങ്ങാത്ത ഓർമകളിലേക്ക് ഒരു മടക്കയാത്ര കൂടിയാണീ ഈ സീരീസ്. ധൈര്യമായി കാണാം. നിരാശപ്പെടേണ്ടി വരില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ