ഭാഷ | ഫിന്നിഷ് |
സംവിധാനം | Aku Louhimies |
പരിഭാഷ | അനന്തു ഏ ആർ |
ജോണർ | വാർ/ആക്ഷൻ |
1954ലെ ബെസ്റ്റ് സെല്ലിങ് നോവലിനെ അടിസ്ഥാനമാക്കി 2017ൽ പുറത്തിറങ്ങിയ ഒരു ഫിന്നിഷ് വാർ ആക്ഷൻ മൂവിയാണ് അൺനോൺ സോൾജ്യർ. ശീതയുദ്ധത്തിൽ ഫിൻലാന്റിന്റെ മർമ്മപ്രധാനമായ പല കേന്ദ്രങ്ങളും റഷ്യ കൈവശപ്പെടുത്തുന്നു. 1941ൽ റഷ്യയോട് കടുത്ത വിരോധമുള്ള ജർമനി ആളും ആയുധങ്ങളുമായി ഫിൻലാന്റ് ജനതയെ സഹായിക്കാൻ എത്തുന്നു. അവരെ റഷ്യക്കെതിരെ യുദ്ധത്തിന് പറഞ്ഞുവിടുന്നു. തുടർന്നുള്ള റഷ്യയുടെ പ്രത്യാക്രമണത്തിനെതിരെയുള്ള ഫിന്നിഷ് സേനയുടെ ചെറുത്തുനിൽപ്പും നിസഹായതയുമാണ് ചിത്രം പറഞ്ഞുപോകുന്നത്. ഫിൻലാന്റിലെ വന്യമായ കാടുകളുടെ വശ്യ സൗന്ദര്യം ആവോളം പകർത്തിയിട്ടുള്ള ഈ ചിത്രത്തിന്റെ അതിഗംഭീരമായ പശ്ചാത്തല സംഗീതം പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു കയറ്റുന്നു. സൈനികരുടെ നിസ്സഹായവസ്ഥ വ്യക്തമായി മനസ്സിലാക്കി തരുന്ന ഈ സിനിമ യുദ്ധത്തിനെതിരെയുള്ള മികച്ച ഒരു സന്ദേശം കൂടിയാണ്.