ഗ്രാൻ ടോറിനോ ( Gran Torino ) 2008

മൂവിമിറർ റിലീസ് - 606

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Clint Eastwood
പരിഭാഷ ജിനറ്റ് തോമസ്
ജോണർ ഡാർക്ക് കോമഡി

8.1/10

കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത, മുൻവിധികളുള്ള വയോധികനായ വാൾട്ട് കൊവാൽസ്കി എന്നയാളാണ് കേന്ദ്രകഥാപാത്രം. ഭാര്യയുടെ മരണശേഷം തനിച്ചായ വാൾട്ട്, തൻ്റെ പ്രിയപ്പെട്ട 1972 മോഡൽ ഫോർഡ് ഗ്രാൻ ടൊറിനോ കാറിനെയും ചുറ്റിപ്പറ്റിയുള്ള ലോകത്താണ് ജീവിക്കുന്നത്. അയൽക്കാരായ ഹ്‌മോങ് വംശജരോട് വാൾvട്ടിന് ഒരുതരം അകൽച്ചയുണ്ട്.

ഒരു രാത്രി, താവോ എന്ന കൗമാരക്കാരൻ തന്റെ ഗ്രാൻ ടൊറിനോ മോഷ്ടിക്കാൻ ശ്രമിക്കുന്നതോടെയാണ് കഥയ്ക്ക് ഒരു വഴിത്തിരിവുണ്ടാകുന്നത്. ഈ സംഭവം വാൾട്ടിനെയും താവോയേയും അവരുടെ കുടുംബങ്ങളെയും തമ്മിൽ അടുപ്പിക്കുന്നു. തുടക്കത്തിൽ ഇഷ്ടമില്ലാതെയാണെങ്കിലും, വാൾട്ട് പതിയെ താവോയുമായും അവന്റെ കുടുംബവുമായും അടുത്ത് ഇടപഴകാൻ തുടങ്ങുന്നു. ഈ അടുപ്പം വാൾട്ടിന്റെ കടുത്ത മനസ്സിൽ മാറ്റങ്ങൾ വരുത്തുകയും, അയാളുടെ കാഴ്ചപ്പാടുകൾക്ക് പുതിയ മാനം നൽകുകയും ചെയ്യുന്നു.

വംശീയതയുടെ അതിർവരമ്പുകൾ ഭേദിച്ച്, സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വാൾട്ടിന്റെ ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ് ഈ ചിത്രം. മനുഷ്യബന്ധങ്ങളുടെ ശക്തിയും, തെറ്റിദ്ധാരണകൾ മാറ്റിമറിക്കുന്ന വിമോചനവും ഈ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ശക്തമായ പ്രകടനം ഈ സിനിമയെ ഒരു ക്ലാസിക് അനുഭവമാക്കി മാറ്റുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ