ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Julian Gilbey |
പരിഭാഷ | അനൂപ് അശോക് |
ജോണർ | ക്രൈം/ത്രില്ലർ |
പർവ്വതാരോഹകരായ 5 സുഹൃത്തുക്കൾ സ്‌കോട്ട്ലാന്റിലെ ഒരു സാഹസിക യാത്രക്കിടെ ഞെട്ടിക്കുന്ന ഒരു സംഭവത്തിന് സാക്ഷികളാകുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത അന്ന എന്ന പേരുള്ള ഒരു കുട്ടിയെ അവിടെ ഒരു അറയിൽ നിന്ന് ഇവർ കണ്ടെത്തുന്നു. അന്നയെ അവിടെ ജീവനോടെ കുഴിച്ചുമൂടിയ ശത്രുക്കളുടെ ഭീക്ഷണിക്കിടയിലൂടെ, ഈ കുട്ടിയെ സുരക്ഷിത സ്‌ഥാനത്ത് എത്തിക്കാൻ അവർ തീരുമാനമെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതുവൃത്തം. സ്‌കോട്ലാന്റ് ഭൂപ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ചു കാണാവുന്ന ഒരു ഗംഭീര ത്രില്ലർ മൂവി തന്നെയാണിത്.