ഓപ്പറേഷൻ Y ആൻഡ് ഷൂരിക്സ് അദർ അഡ്വഞ്ചേഴ്സ് (Operation Y and Shurik’s Other Adventures) 1965

മൂവിമിറർ റിലീസ് - 159

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം HaasanLeonid Gaidai
പരിഭാഷ അബ്ദുൽ മജീദ് എം.പി
ജോണർ സ്ലാപ്സ്റ്റിക്ക് കോമഡി

8.6/10

70’കളിലെ സോവിയറ്റ് യൂണിയൻ. സോവിയറ്റ് യൂണിയന്റെ പ്രതാപകാലം.
മോസ്കോയിലെ പോളിടെക്നികിൽ പഠിക്കുന്ന സമർത്ഥനും സാമൂഹ്യ സേവകനും എന്നതിലുപരി തിളച്ചു മറിയുന്ന സോവിയറ്റ് യുവത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഷൂരിക്കിന്റെ സാഹസങ്ങളാണ് ഈ സിനിമ. ഷൂരിക്കിന്റെ സാഹസങ്ങൾ 3 പാര്‍ട്ടിലായി നടക്കുന്നു. ഓരോ പാർട്ടും കോമഡിയുടെ പൊടിപൂരമാണ്.
മോസ്‌കോയിലാണ് ആദ്യ രണ്ട് കഥകളും നടക്കുന്നത്. മൂന്നാമത്തെ കഥ നടക്കുന്നത് കുറച്ച് ഉൾപ്രദേശത്തും. സോവിയറ്റ് യൂണിയനിലെ സ്ത്രീ സമത്വം, തൊഴിലാളി വർഗത്തിന്റെ ഉന്നമനം, യുവതയുടെ ഉയർന്ന ചിന്താഗതി, ജയിലിലെ തടവുകാർക്ക് പോലും കിട്ടുന്ന സാമൂഹ്യ സുരക്ഷ, നിരീശ്വരവാദ സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കുമ്പോഴും പൗരർക്ക് ദൈവീകതയെ കുറിച്ച് അറിയാൻ ഇട നൽകുന്ന സാമൂഹ്യ വ്യവസ്ഥ, പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം, സാമൂഹ്യ അസ്ഥിരതക്കെതിരെ പോരാടുന്ന സോവിയറ്റ് കമ്യൂണിസ്റ്റ് യുവത എന്നിവയെ ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും ഒരു മുഴു നീള കോമഡി ചിത്രമാണ് ഓപറാറ്റ്സിയ “യേരി” ഐ ഡ്രൂഗിയേ പ്രിക്ലൂചെനിയേ ഷൂരികാ. ഭൂമി കുലുങ്ങിയാൽ പോലും പഠനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാത്ത ഷൂരിക്-ലിഡമാരൊക്കെ ഇന്ന് വരെ നമ്മൾ കണ്ട് ശീലിച്ചിട്ടുള്ള എല്ലാ പഠിപ്പിസ്റ്റുകൾക്കും ഇപ്പോഴും ഒരു വെല്ലുവിളിയാണ്. ഇതിലും വലിയ അളവിൽ ഒരു പഠിപ്പിയെ അവതരിപ്പിക്കാൻ ഇനി സിനിമയിൽ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. സോവിയറ്റ് സിനിമയാണെങ്കിലും സോവിയറ്റ് പ്രോപോഗാണ്ട ഒട്ടും തൊട്ടു തീണ്ടാത്ത സിനിമ, ഷൂരിക് സീരീസിലെ തന്നെ ആദ്യ സംരംഭമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ