1
00:00:00,000 --> 00:00:10,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.moviemirrormalayalamsubtitles.com</i></font>

2
00:08:14,470 --> 00:08:15,470
ചേട്ടാ.

3
00:08:17,760 --> 00:08:19,920
അങ്ങനെയങ് വിട്ട് കൊടുക്കാൻ പറ്റോ?

4
00:08:47,800 --> 00:08:48,420
സാധനം ഇതു തന്നെ.

5
00:08:49,680 --> 00:08:51,600
അമാമിയ ബ്രദേഴ്സ്
പ്രതീക്ഷിച്ച തെറ്റിച്ചില്ല.

6
00:09:03,940 --> 00:09:04,990
സാധനം സുരക്ഷിതമാണ്.

7
00:09:06,680 --> 00:09:08,280
എല്ലാവരും ഒന്ന് പേടിച്ചു.

8
00:09:10,400 --> 00:09:11,530
ഇക്കാര്യങ്ങൾ എങ്ങാനും...

9
00:09:12,670 --> 00:09:14,020
പൊതു ജനം അറിയുമോ...

10
00:09:15,500 --> 00:09:18,090
എന്നൊരു പേടി...

11
00:09:20,620 --> 00:09:23,730
ബോസ്സിന് പോലും ഉണ്ടായിരുന്നു.

12
00:09:26,040 --> 00:09:26,870
ഇനി പ്ലാൻ...

13
00:09:29,470 --> 00:09:31,890
ആവശ്യമുണ്ടെങ്കിൽ മാത്രമേ അവനെ 
ജോലിക്ക് എടുക്കുകയുള്ളൂ.

14
00:09:34,820 --> 00:09:35,480
ശരി.

15
00:09:37,490 --> 00:09:38,740
വെക്കുന്നു.

16
00:09:43,010 --> 00:09:44,810
നിങ്ങളെ ഓർത്ത്‌ ഞാൻ 
അഭിമാനിക്കുന്നു.

17
00:09:45,720 --> 00:09:46,620
എന്തോന്ന്?

18
00:09:47,900 --> 00:09:49,480
നിങ്ങൾ പൊളിയാണ് പിള്ളേരെ.

19
00:09:51,660 --> 00:09:52,610
ഓർക്കുന്നുണ്ടോ?

20
00:09:55,110 --> 00:09:57,390
" നമ്മുടെ കൈകൊണ്ട് വേണം നമുക്ക് 
പ്രാധാന്യമുള്ളവയെ സംരക്ഷിക്കാൻ. "

21
00:09:57,510 --> 00:09:58,490
ഓർമ്മയുണ്ട്.

22
00:09:59,720 --> 00:10:01,650
ചേട്ടൻ പഴയ ഫോമിലേക്ക് 
തിരിച്ചെത്തി.

23
00:10:02,510 --> 00:10:04,880
അതിനായി ഞാനെന്തും ചെയ്യും.

24
00:10:06,540 --> 00:10:07,420
എന്റെ ജീവിതവസാനം വരെ...

25
00:10:09,240 --> 00:10:10,000
അതെന്റെ വാക്കാണ്.

26
00:11:04,020 --> 00:11:04,640
അന്നായിരുന്നു...

27
00:11:05,470 --> 00:11:08,660
ഞങ്ങൾ ചേട്ടനെ
അവസാനമായി കണ്ടത്.

28
00:11:09,660 --> 00:11:24,000
പരിഭാഷ : <b><font color="#ffde06">അസ്‌ലം ഏ.ജെ.എക്സ് </font></b>

29
00:11:36,080 --> 00:11:41,320
പലരും അമാമിയ ബ്രദേഴ്‌സിനെ 
തോൽപ്പിച്ച് ഫേമസാവാൻ ശ്രമിച്ചിട്ടുണ്ട്.

30
00:11:42,630 --> 00:11:44,440
പക്ഷെ ആർക്കും അവരെ
കീഴടക്കാൻ കഴിഞ്ഞിട്ടില്ല.

31
00:11:44,790 --> 00:11:49,730
ഇവന്മാരുടെ ചേട്ടൻ ഒരുത്തനുണ്ട്, 
അങ്ങേര് ഇതിലും ശക്തനാണ്.

32
00:11:50,650 --> 00:11:53,160
ഇപ്പോൾ ചേട്ടനെ പറ്റി
യാതൊരു വിവരവുമില്ല.

33
00:11:53,460 --> 00:11:54,570
അമാമിയ ബ്രദേഴ്സ്.

34
00:11:56,120 --> 00:11:57,630
എന്താണ് ഇവന്മാരുടെ ഉദ്ദേശം?

35
00:12:00,190 --> 00:12:02,220
ഇങ്ങനെയൊരു സ്ഥലത്ത് ചേട്ടൻ 
ഉണ്ടാകാൻ സാധ്യതയില്ല.

36
00:12:02,590 --> 00:12:03,630
നമുക്ക് വേറെ സ്ഥലത്ത് നോക്കാം.

37
00:12:06,660 --> 00:12:11,270
മസാക്കി, എന്താടാ ഈ
വരവിന്റെ ഉദ്ദേശം?

38
00:12:14,630 --> 00:12:15,750
നീയെന്താടാ ഇവിടെ?

39
00:12:16,910 --> 00:12:18,370
നിന്നെ അന്വേഷിച്ചു വന്നതാണ്.

40
00:12:23,500 --> 00:12:25,200
ചേട്ടൻ എവിടെയാണെന്ന് ഒരുപക്ഷെ 
അവർക്ക് അറിയാമായിരിക്കും.

41
00:12:26,000 --> 00:12:32,000
<font color="#ffb673">മൂവി മിറർ  റിലീസ് നമ്പർ - 772</font> <font color="#4ff8f4"></font>
<font color="#f64646"><i>www.facebook.com/movie mirror subtitles</i></font>

42
00:12:33,000 --> 00:12:40,200
ഹൈ & ലോ : <b><font color="#ea0000">റെഡ് റെയ്ൻ</font></b> (പാർട്ട്‌ -03)

43
00:12:45,080 --> 00:12:46,080
മന്ത്രി വരുന്നു.

44
00:12:49,460 --> 00:12:51,750
വരാൻ പോകുന്ന കാസിനോ പദ്ധതിയെ 
പറ്റി എന്താണ് പറയാനുള്ളത്.

45
00:12:53,240 --> 00:12:55,020
പദ്ധതി ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 
ഒരു മുതൽക്കൂട്ടായിരിക്കും.

46
00:12:55,200 --> 00:12:57,330
പദ്ധതിയുടെ പ്രാരംഭ
ഘട്ടത്തിലാണിപ്പോൾ.

47
00:12:58,040 --> 00:13:01,200
ഇതിലൂടെ  തൊഴിലവസരങ്ങൾ സൃഷ്ടിച്ച് നഗരത്തെ
വികസനത്തിലേക്ക് കൊണ്ടുവരാനാകും.

48
00:13:02,260 --> 00:13:04,210
കൂടാതെ വിനോദസഞ്ചാരികളെ 
ആകർഷിക്കാനും ഇതിന് കഴിയും.

49
00:13:04,570 --> 00:13:07,280
ഇത് സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 
ട്രില്യൺ യെൻ വർദ്ധനവ് കൊണ്ടുവരും.

50
00:13:09,690 --> 00:13:13,030
ഈ പദ്ധതി എവിടെയാണ് 
വരാൻ പോകുന്നത്?

51
00:13:14,520 --> 00:13:16,430
<i>അടുത്ത വാർത്ത സർക്കാരിന്റെ
കാസിനോ പദ്ധതിയെ പറ്റിയാണ്.</i>

52
00:13:16,950 --> 00:13:19,940
<i>പദ്ധതിക്ക് ആവശ്യമായ സ്ഥലം
നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.</i>

53
00:13:21,670 --> 00:13:24,840
<i>ഈ സ്ഥലം SWORD എന്ന പേരിലാണ് 
അറിയപ്പെടുന്നത്.</i>

54
00:13:25,290 --> 00:13:28,390
<i>ദരിദ്രർ താമസിക്കുന്ന കുറ്റകൃത്യങ്ങൾ 
ഏറെ നടക്കുന്ന ഒരു സ്ഥലമാണിത്.</i>

55
00:13:29,390 --> 00:13:35,320
<i>അടുത്തിടെ ഇവിടെ കുറേ മിസ്സിങ് 
കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</i>

56
00:13:37,470 --> 00:13:42,950
<i>കാസിനോ പദ്ധതിയുമായി അവിടുത്തെ ആളുകൾ
സമവായത്തിൽ എത്തിയില്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ
നിരക്ക് ഇനിയും ഉയർന്നേക്കാം.</i>

57
00:13:53,160 --> 00:13:56,150
<i>തീരദേശ മേഖലയിൽ വലിയൊരു
സ്ഫോടനമുണ്ടായി.</i>

58
00:13:56,990 --> 00:14:01,450
<i>ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ 
ഫലമായാണ് സ്ഫോടനം നടന്നതെന്നാണ്
പോലീസിന്റെ റിപ്പോർട്ട്‌.</i>

59
00:14:04,450 --> 00:14:07,220
<i>SWORD-ൽ പ്രശ്നങ്ങൾ കൂടി വരുകയാണ്.</i>

60
00:14:08,030 --> 00:14:12,470
<i>പ്രശ്നങ്ങളെ നേരിടാനായി ഒരു പ്രത്യേക
ഫോഴ്സിനെ തന്നെ പോലീസ് നിയമിച്ചിട്ടുണ്ട്.</i>

61
00:14:15,810 --> 00:14:20,510
ഹിരോട്ടോ, നമ്മൾ അടികൂടിയ സ്ഥലത്തെ
പറ്റിയല്ലെ വാർത്തയിൽ പറയുന്നത്.

62
00:14:29,010 --> 00:14:31,710
ഇമ്മാതിരി സ്ഥലത്ത് ഈ പദ്ധതി 
കൊണ്ടുവരാൻ കഴിയുമെന്ന് തോന്നുന്നില്ല.

63
00:14:32,460 --> 00:14:34,480
എന്നെ കാണിക്കുമോ എന്ന് നോക്കട്ടെ.

64
00:14:39,220 --> 00:14:40,460
ഡേയ്, ഞാൻ കാണുന്നത് കണ്ടില്ലേ.

65
00:14:44,820 --> 00:14:47,800
ഹിരോട്ടോ, നിന്റെ ചേട്ടനാണ് പറയുന്നത്.

66
00:14:48,060 --> 00:14:48,960
ഒന്ന് പോയെടാ.

67
00:14:52,770 --> 00:14:54,920
<i>അടുത്തത് കാലാവസ്ഥാ വാർത്തകളാണ്.</i>

68
00:14:55,210 --> 00:14:56,960
<i>ഏപ്രിൽ ഒന്നായ നാളെ....</i>

69
00:14:57,060 --> 00:15:02,240
<i>രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ 
ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ.</i>

70
00:15:03,540 --> 00:15:06,820
<i>മേഘങ്ങളിലെ മാറ്റങ്ങളെ
പറ്റി നോക്കാം...</i>

71
00:15:17,520 --> 00:15:18,160
നാളെ...

72
00:15:21,370 --> 00:15:22,380
ഓവറായി ഉറങ്ങരുത്.

73
00:15:22,870 --> 00:15:24,190
നിന്നോടാണത് പറയാനുള്ളത്‌.

74
00:15:25,900 --> 00:15:26,670
ഒന്ന് പോടാ.

75
00:15:31,330 --> 00:15:33,240
ചേട്ടൻ നാളെ വരുമോ?

76
00:15:35,710 --> 00:15:36,310
അറിയില്ല.

77
00:15:38,920 --> 00:15:41,810
ചേട്ടനെ കാണാതായിട്ട് ഒരു വർഷമായി.

78
00:15:44,730 --> 00:15:46,520
എന്തെങ്കിലും ഒരു സൂചന 
കിട്ടിയിരുന്നെങ്കിൽ...

79
00:15:49,910 --> 00:15:51,150
അതൊരു പ്രതീക്ഷ നൽകിയേനെ.

80
00:15:54,890 --> 00:15:56,320
നമ്മൾ കണ്ടെത്തിയിരിക്കും.

81
00:16:56,850 --> 00:16:59,760
എനിക്ക് മഴയോട് വെറുപ്പാണ്.

82
00:17:02,210 --> 00:17:03,470
പതുക്കെ കഴിക്ക്.

83
00:17:03,550 --> 00:17:04,180
നന്ദി.

84
00:17:04,250 --> 00:17:06,020
അമ്മ ഉണ്ടാക്കുന്ന ഭക്ഷണം
എന്തൊരു രുചിയാണല്ലെ?

85
00:17:06,560 --> 00:17:08,500
- ആണോ.
- അടിപൊളി.

86
00:17:08,670 --> 00:17:09,970
- വേറെ ലെവൽ.

87
00:17:10,790 --> 00:17:13,280
- വയറു നിറച്ചു കഴിക്ക്.
- അമ്മോ പൊളി.

88
00:17:16,330 --> 00:17:17,550
ഒന്ന് ചിരിക്കെടാ.

89
00:17:18,320 --> 00:17:19,240
അതൊന്നും വേണ്ട.

90
00:17:19,760 --> 00:17:22,290
എന്തുവാടെ?

91
00:17:22,410 --> 00:17:24,210
ഇന്ന് നിന്റെ ദിവസമാണ്.

92
00:17:25,260 --> 00:17:25,840
ചിരിക്കെടാ.

93
00:17:26,720 --> 00:17:29,370
1, 2, 3.

94
00:17:31,330 --> 00:17:35,740
<i>ഇരുമ്പ് ഫാക്ടറിയിൽ നിന്നും രണ്ട് 
മൃതദേഹങ്ങൾ കണ്ടെത്തി.</i>

95
00:17:41,590 --> 00:17:44,090
ചേട്ടാ, എന്താണ് സംഭവിച്ചത്?

96
00:17:45,080 --> 00:17:45,930
ചേട്ടാ.

97
00:17:48,680 --> 00:17:53,760
<i>ഈ വർഷത്തെ ഏപ്രിൽ ഫൂൾ ദിനത്തിൽ
നിരവധി സംഭവങ്ങൾ ഉണ്ടായി.</i>

98
00:19:26,160 --> 00:19:30,960
സോറി, ഇപ്രാവശ്യം ഞങ്ങൾ
രണ്ട് പേരെയുള്ളൂ.

99
00:19:58,740 --> 00:20:04,530
- ഇത് അമാമിയ കുടുംബത്തിന്റെ 
കല്ലറയാണോ?
- അതെ.

100
00:20:04,860 --> 00:20:06,060
ആരാണ്?

101
00:20:17,150 --> 00:20:20,060
ഞങ്ങളുടെ മാതാപിതാക്കളുമായി 
കുട്ടിക്ക് എന്താണ് ബന്ധം?

102
00:20:20,290 --> 00:20:21,870
മാതാപിതാക്കളോ?

103
00:20:30,760 --> 00:20:34,060
നാശം, നമുക്ക് വേഗം പോകണം.

104
00:20:36,260 --> 00:20:38,750
അച്ഛനമ്മക്കും സന്തോഷമായി കാണും.

105
00:20:40,040 --> 00:20:44,140
ഇവിടെ വരെ വന്നതിന് നന്ദിയുണ്ട്, 
ഞങ്ങളുടെ മാതാപിതാക്കൾക്ക്...

106
00:20:44,140 --> 00:20:46,290
അവളെ ഇങ്ങ് തന്നേക്ക്.

107
00:20:47,660 --> 00:20:48,560
നിനക്ക് ഇവരെ അറിയോ?

108
00:20:48,560 --> 00:20:51,040
തരാൻ.

109
00:20:57,150 --> 00:20:58,320
പോകാം.

110
00:21:11,670 --> 00:21:14,360
അച്ഛനമ്മയുടെയും മുന്നിൽ വെച്ച് 
ഇടി കൂടുന്നത് മോശമാണ്.

111
00:21:16,270 --> 00:21:19,660
എന്താടാ തെണ്ടികളെ 
പിറുപിറുക്കുന്നത്?

112
00:21:30,490 --> 00:21:34,710
എങ്ങനെയുണ്ട്? പൊളിയല്ലെ?

113
00:21:38,460 --> 00:21:40,650
തീർന്നിട്ടില്ല.

114
00:21:52,260 --> 00:21:55,180
ഒരു  പെൺകുട്ടിയുടെ പിന്നാലെ 
എന്തിനാടാ ഇത്രയും ആളുകൾ?

115
00:21:55,800 --> 00:21:57,250
ഇവിടെ നിന്നോണം.

116
00:21:57,250 --> 00:21:59,780
- അതുപിന്നെ...
- പറഞ്ഞത് കേൾക്ക്.

117
00:23:06,770 --> 00:23:08,530
ങേ, ലെവൾ എവിടെ പോയി?

118
00:23:12,780 --> 00:23:14,460
ഇവിടെ ഉണ്ടായിരുന്നോ?

119
00:23:15,060 --> 00:23:18,200
എല്ലാത്തിനെയും തീർത്തിട്ടുണ്ട്.

120
00:23:19,050 --> 00:23:20,510
അയ്യോ.

121
00:23:23,130 --> 00:23:26,330
- നിങ്ങൾ തല്ലിയ ആളുകൾ
ആരാണെന്ന് അറിയുമോ?
- ഇല്ല.

122
00:23:26,330 --> 00:23:29,340
- താനെന്താ മണ്ടനാണോ?
- മണ്ടനോ?

123
00:23:29,760 --> 00:23:32,600
എന്താണിത്, ഞാനൊരു
നന്ദിയെങ്കിലും പ്രതീക്ഷിച്ചു.

124
00:23:34,120 --> 00:23:36,570
കുരിയ ഗ്രൂപ്പിന്റെ ആളുകളാണ്.

125
00:23:40,250 --> 00:23:44,240
- കമിസൊനോ ഗ്രുപ്പ്.
- കമിസൊനോ?

126
00:23:45,200 --> 00:23:49,980
കുരിയ ഗ്രൂപ്പിലെ ഒരു ഗ്യാങ്ങാണവർ.

127
00:23:51,340 --> 00:23:53,010
അതിരിക്കട്ടെ, നീയാരാ?

128
00:23:53,010 --> 00:23:54,610
ഇവിടെ വരാനുള്ള കാരണം?

129
00:23:54,960 --> 00:23:57,630
- ഒരാൾ പറഞ്ഞിട്ട് വന്നതാണ്.
- ആര്?

130
00:23:58,720 --> 00:24:00,580
തകരു ചേട്ടൻ.

131
00:24:03,260 --> 00:24:04,900
ചേട്ടനെ അറിയുമോ?

132
00:24:05,270 --> 00:24:06,840
ചേട്ടനിപ്പോൾ എവിടെയാണ്?

133
00:24:07,600 --> 00:24:09,800
എനിക്കറിയില്ല.

134
00:24:12,040 --> 00:24:13,790
വ്യക്തമായി പറ.

135
00:24:30,550 --> 00:24:31,500
ചേട്ടൻ.

136
00:24:31,820 --> 00:24:34,320
ഇമ്മാതിരി  സ്ഥലത്താണോ 
താമസിച്ചിരുന്നത്?

137
00:24:43,780 --> 00:24:46,270
ഒന്ന് നിൽക്ക്.

138
00:24:49,740 --> 00:24:51,090
ചേട്ടനെ കുറിച്ച് അറിയണമെന്ന് 
പറഞ്ഞിട്ട്...

139
00:24:51,090 --> 00:24:52,610
എന്നെ കൂട്ടാതെ പോയല്ലെ?

140
00:24:52,610 --> 00:24:55,960
ഈ ബൈക്കിൽ ഒരാൾക്കേ 
പോകാനാവൂ.

141
00:24:56,270 --> 00:24:59,590
രണ്ടിനും ലൂക്കെ ഉള്ളൂ,
തലയിൽ ഒന്നുമില്ല.

142
00:25:00,430 --> 00:25:01,690
- എന്താണ് പറഞ്ഞത്?
- എന്തെ?

143
00:25:01,690 --> 00:25:03,190
രണ്ടും കൂടെ പഞ്ചാരയടിക്കുവാണോ?

144
00:25:03,190 --> 00:25:04,560
വന്നേ ഇങ്ങോട്ട്.

145
00:25:04,560 --> 00:25:06,560
എന്തോന്ന്, പഞ്ചാരയടിയോ.

146
00:25:10,090 --> 00:25:11,950
എന്താണ്?

147
00:25:11,950 --> 00:25:14,740
- എന്തൊരു ചെറുപ്പമാണല്ലേ
ചേട്ടന്റെ കാമുകി?
- അതിന്?

148
00:25:14,740 --> 00:25:16,820
ഞാൻ കാമുകിയൊന്നുമല്ല.

149
00:25:18,600 --> 00:25:20,490
അപ്പോൾ ചേട്ടന്റെ
കൂടെയാണെന്ന് പറഞ്ഞത്.

150
00:25:20,750 --> 00:25:23,860
ഒരു സാഹചര്യത്തിൽ എനിക്കിവിടെ 
താമസിക്കേണ്ടി വന്നു.

151
00:25:23,860 --> 00:25:25,250
എല്ലാവരും അങ്ങനെ
തന്നെയാണ് പറയുക.

152
00:25:25,250 --> 00:25:27,110
ഇത്തരം ബന്ധങ്ങൾ ഞാൻ 
അംഗീകരിക്കില്ല.

153
00:25:27,110 --> 00:25:28,130
ഒരു പുരുഷനും സ്ത്രീക്കും 
ഫ്രണ്ട്സാകാൻ...

154
00:25:28,130 --> 00:25:30,530
നടക്ക്, നടക്ക്.

155
00:25:31,200 --> 00:25:35,430
രണ്ടിലൊരാൾക്ക്
മറ്റേ തോന്നൽ വരും.

156
00:25:38,680 --> 00:25:43,550
ഒന്ന് വൃത്തിയാക്കാൻ പോലും സമയം 
കിട്ടിയില്ലെന്നു തോന്നുന്നു.

157
00:25:44,210 --> 00:25:46,160
ഇതാരുടെയോ പണിയാണ്.

158
00:26:18,740 --> 00:26:23,540
ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം പുനർവികസന
മേഖലയായി സ്ഥിരീകരിച്ചിട്ടുണ്ടെന്നോ?

159
00:26:23,540 --> 00:26:26,860
ഇതെന്റെ ഫാക്ടറിയാണ്.

160
00:26:39,800 --> 00:26:44,700
ചേട്ടൻ എന്തിനാണ് ഇതൊക്കെ 
അന്വേഷിക്കുന്നത്?

161
00:26:58,500 --> 00:27:01,080
നിനക്കറിയാവുന്നതെല്ലാം
ഞങ്ങളോട് പറ.

162
00:27:07,570 --> 00:27:12,720
ഒരു വർഷമായി ഞങ്ങൾ ചേട്ടനെ 
അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ്.

163
00:27:15,270 --> 00:27:22,940
അവസാനം അന്വേഷണം എത്തിപ്പെട്ടത് 
പേരില്ല നഗരത്തിലായിരുന്നു.

164
00:27:34,940 --> 00:27:38,600
പക്ഷേ അവിടെയും ചേട്ടൻ 
ഇല്ലായിരുന്നു.

165
00:27:38,840 --> 00:27:41,860
അന്ന് അവൻ പറഞ്ഞത്...

166
00:27:42,660 --> 00:27:44,820
ഇനിയെന്താണ് പ്ലാൻ?

167
00:27:44,820 --> 00:27:50,250
ഞങ്ങൾ വിചാരിച്ചത് 
പോലെയല്ല ചേട്ടൻ.

168
00:27:51,800 --> 00:27:56,320
ചേട്ടന് എന്താണ് സംഭവിച്ചതെന്ന് 
ഞങ്ങൾക്ക് അറിയണം.

169
00:27:57,680 --> 00:28:02,430
എന്തിനാണ് ഇതെല്ലാം 
അന്വേഷിക്കുന്നതെന്നും.

170
00:28:03,290 --> 00:28:05,800
പെട്ടന്ന് ഇങ്ങനെയൊരു
അന്വേഷണത്തിന്റെ കാരണവുമെല്ലാം.

171
00:28:07,690 --> 00:28:09,800
ഇതാരാണ്?

172
00:28:15,550 --> 00:28:23,120
കുരിയ ഗ്രൂപ്പിലെ ഒരംഗമാണ്,
കമിസോൺ ഗ്യാങിന്റെ തലവൻ.

173
00:28:25,360 --> 00:28:30,500
തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി 
എന്തും ചെയ്യാൻ മടിയില്ലാത്തവൻ.

174
00:28:30,500 --> 00:28:34,930
വെള്ള വസ്ത്രം ധരിച്ചാണവർ  
പ്രശ്നത്തിന് ഇറങ്ങുക.

175
00:28:34,930 --> 00:28:40,110
അത് അവരുടെ സ്ഥാപനത്തോടുള്ള
വിശ്വസ്തതയുടെയും സമർപ്പണത്തിന്റെയും
പ്രതീകമാണ്.

176
00:28:41,520 --> 00:28:44,370
നിഷ്പ്രയാസം അവർ ആളുകളെ 
കൊന്നു കളയും.

177
00:28:44,370 --> 00:28:46,000
പോലീസ് അവരെ അറസ്റ്റ് ചെയ്യില്ലേ?

178
00:28:46,000 --> 00:28:48,750
അതിനവർ ഒരു തെളിവ് പോലും
ബാക്കി വെക്കില്ല.

179
00:28:49,410 --> 00:28:51,880
ഇവിടെ ഒന്ന് വൃത്തിയാക്കണം.

180
00:28:52,460 --> 00:28:58,030
ഒരു തുമ്പും പോലും കിട്ടാത്ത വിധം 
എല്ലാം അവർ വൃത്തിയാക്കും.

181
00:29:04,180 --> 00:29:09,380
ചേട്ടനും അവരും തമ്മിൽ എന്തോ 
പ്രശ്നം ഉണ്ടായിട്ടുണ്ട്.

182
00:29:12,330 --> 00:29:14,860
ബാക്കി പറ.

183
00:29:20,180 --> 00:29:22,550
അവളുടെ കൂടെ രണ്ട് പേരുണ്ട്.

184
00:29:22,550 --> 00:29:24,230
ആരാണവർ?

185
00:29:24,230 --> 00:29:26,230
അറിയില്ല.

186
00:29:26,230 --> 00:29:28,850
അവർക്ക് അവളുമായി
എന്തോ ബന്ധമുണ്ട്.

187
00:29:28,850 --> 00:29:30,650
അവർ അത്ര നിസ്സാരക്കാരല്ല.

188
00:29:30,650 --> 00:29:36,200
പ്ലാൻ മാറ്റിയിരിക്കുന്നു,
ഉടൻ തിരിച്ചു വരുക.

189
00:29:36,520 --> 00:29:39,890
ഉച്ചക്ക് ശേഷം ഒരു വെടിവയ്പ്പ് 
ഉണ്ടായേക്കും.

190
00:29:39,890 --> 00:29:42,080
ഇവരുടെ കാര്യമൊ?

191
00:29:42,390 --> 00:29:45,540
ധൃതി വേണ്ട.

192
00:30:19,730 --> 00:30:23,570
പദ്ധതിക്കുള്ള ഉത്തരവ് പാസായിട്ടുണ്ട്.

193
00:30:26,930 --> 00:30:31,760
ഇനിയെല്ലാം നിങ്ങൾക്ക് 
വിട്ടു തന്നിരിക്കുന്നു.

194
00:30:31,760 --> 00:30:33,750
സന്തോഷം.

195
00:30:52,140 --> 00:30:58,930
23-ന് നരുസെ യുകിയോ എന്ന അഭിഭാഷകനെ
സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

196
00:30:59,520 --> 00:31:03,370
തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

197
00:31:03,370 --> 00:31:06,510
അതൊരു ആത്മഹത്യയല്ല.

198
00:31:09,060 --> 00:31:11,840
അതെന്റെ അച്ഛനാണ്.

199
00:31:15,690 --> 00:31:21,610
എപ്പോഴും ഇരകൾക്കൊപ്പം നിൽക്കുന്ന 
വ്യക്തിയായിരുന്നു അദ്ദേഹം.

200
00:31:22,660 --> 00:31:30,150
നിയമവിരുദ്ധമായ ലോണുകളിലും പലിശയിലും
അകപ്പെട്ടവർക്ക് വേണ്ടി അച്ഛൻ വാദിച്ചു.

201
00:31:30,910 --> 00:31:36,210
പാർക്കിൽ വെച്ച്, കമിസോണിന്റെ തലവന് 
നിയമ ഫയലുകൾ കൈമാറുന്ന...

202
00:31:36,211 --> 00:31:46,260
ദൃശ്യം അടങ്ങുന്ന ഒരു USB
അച്ഛന്റെ കൈവശം ഉണ്ടായിരുന്നു.

203
00:31:47,500 --> 00:31:51,610
ഒരാഴ്ചക്ക് ശേഷം...

204
00:32:06,930 --> 00:32:10,740
എന്തുപറ്റി അച്ഛാ?

205
00:32:11,860 --> 00:32:16,960
ഐക്ക, പോലീസ് കുരിയ
ഗ്രൂപ്പിന്റെ ആളുകളാണ്.

206
00:32:16,960 --> 00:32:20,800
അച്ഛന്റെ വക്കീൽ സുഹൃത്തുക്കളിൽ ആരെങ്കിലും
ഒരാളുടെ അടുത്തേക്ക് നീയിപ്പോൾ പോകണം.

207
00:32:21,300 --> 00:32:22,260
അപ്പോൾ അച്ഛനോ?

208
00:32:22,260 --> 00:32:23,840
അച്ഛൻ കൂടെ ഉണ്ടായാൽ...

209
00:32:23,840 --> 00:32:25,620
മോളെ അവർ കൊല്ലും.

210
00:32:25,620 --> 00:32:27,550
ഇല്ല, ഞാൻ സമ്മതിക്കില്ല.

211
00:32:27,880 --> 00:32:39,380
ഐക്ക, എത്രയും പെട്ടെന്ന് 
ഒരു വക്കീലിനെ കാണണം.

212
00:32:41,100 --> 00:32:43,620
വേഗം.

213
00:32:55,240 --> 00:33:02,340
- USB എവിടെടാ?
- അതിലുള്ളത് വൈകാതെ
പൊതുജനം അറിയും.

214
00:33:02,340 --> 00:33:04,480
എന്താടാ പറഞ്ഞത്?

215
00:33:05,070 --> 00:33:07,980
ആർക്കാടാ USB കൊടുത്തത്?

216
00:33:09,080 --> 00:33:11,600
എനിക്കറിയില്ലടാ, മണ്ടാ.

217
00:33:12,140 --> 00:33:14,610
അറിയില്ലന്നോ?

218
00:33:19,510 --> 00:33:22,410
ഇങ്ങോട്ട് വന്നു പോകരുത്.

219
00:33:26,600 --> 00:33:30,740
USB-യിൽ എന്തായിരുന്നു?

220
00:33:34,180 --> 00:33:36,130
ഞാനത് തുറക്കാൻ ശ്രമിച്ചു.

221
00:33:42,040 --> 00:33:45,590
പക്ഷേ, അത് ലോക്കായിരുന്നു.

222
00:33:47,100 --> 00:33:54,750
മൂന്ന് ദിവസം മുമ്പ് തകരു
ചേട്ടൻ USB എടുത്തു...

223
00:33:55,160 --> 00:34:00,080
അദ്ദേഹത്തെ എനിക്ക് കണ്ടുപിടിക്കണം, 
എങ്ങോട്ട് പോയതെന്ന് അറിയില്ല.

224
00:34:00,870 --> 00:34:08,180
അപ്പോൾ, അതിനാണോ നീ
ചേട്ടനെ അന്വേഷിക്കുന്നത്?

225
00:34:08,180 --> 00:34:11,290
അപ്പോൾ നമ്മൾ എല്ലാവരുടെയും 
ലക്ഷ്യം ഒന്നാണ്.

226
00:34:16,820 --> 00:34:20,270
ഒരു വാക്ക് പോലും മിണ്ടാതെ
ചേട്ടനങ് പോയി.

227
00:34:20,270 --> 00:34:23,380
- നമ്മളെ വിശ്വാസമില്ല പോലും.
- അങ്ങനെയല്ല.

228
00:34:23,380 --> 00:34:34,050
തകരു ചേട്ടൻ, കമിസോൺ ഗ്യാങ്ങിന് വേണ്ടി
ജോലി എടുക്കുന്നുണ്ടെന്ന കാര്യം നിങ്ങളെ
അറിയിക്കാൻ താല്പര്യമില്ലായിരുന്നു.

229
00:34:34,630 --> 00:34:38,280
- കമിസോണിന് വേണ്ടി
ജോലി ചെയ്തെന്നോ?
- എന്താ പറഞ്ഞത്?

230
00:34:39,970 --> 00:34:45,780
അവരുടെ നീക്കങ്ങൾ
അറിയാൻ വേണ്ടി...

231
00:34:46,240 --> 00:34:48,850
അവരിൽ ഒരാളായി മാറുകയായിരുന്നു.

232
00:34:49,630 --> 00:34:52,130
ഇക്കാര്യമെങ്ങാനും നിങ്ങൾ 
അറിഞ്ഞാൽ...

233
00:34:52,130 --> 00:34:54,630
നിങ്ങളും ഇതിൽ അകപ്പെടുമെന്ന് 
കരുതിയാണ്...

234
00:34:54,630 --> 00:34:57,810
നിങ്ങളോട് പറയാതെ മാറി നിന്നത്.

235
00:35:07,070 --> 00:35:09,100
പേടിക്കേണ്ട.

236
00:35:12,540 --> 00:35:15,040
ഞാൻ നിന്റെ ഭാഗത്താണ്.

237
00:35:21,120 --> 00:35:22,940
അതാണ് റൂം.

238
00:35:23,540 --> 00:35:25,490
കുളിമുറി അവിടെയാണ്.

239
00:35:31,550 --> 00:35:32,880
പേടിക്കേണ്ട.

240
00:35:32,880 --> 00:35:36,780
കൊച്ചു കുട്ടികളോട് 
എനിക്ക് താല്പര്യമില്ല.

241
00:35:40,650 --> 00:35:43,460
ഈ റൂമിലേക്ക് കടക്കാതെ
നോക്കണം.

242
00:35:46,230 --> 00:35:50,830
പക്ഷേ ടോയ്‌ലറ്റ് ഇവിടെയല്ലെ?

243
00:35:51,380 --> 00:35:54,210
അതും ശരിയാണ്.

244
00:36:07,120 --> 00:36:09,080
എന്നെയൊരു മതിലായി 
കണക്കാക്കിയാൽ മതി.

245
00:36:14,360 --> 00:36:15,440
അതെങ്ങനെ ശരിയാകും...

246
00:36:18,440 --> 00:36:20,640
മതില് അനങ്ങില്ലല്ലോ.

247
00:36:24,160 --> 00:36:28,580
നീയിവിടെ ഉള്ളപ്പോൾ
ഞാൻ എങ്ങനെ അനങ്ങും.

248
00:36:34,660 --> 00:36:35,940
ശരി.

249
00:36:38,540 --> 00:36:44,920
തകരു ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ
ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല.

250
00:36:47,220 --> 00:36:53,200
കാരണം സ്വന്തമെന്ന് പറയാൻ എനിക്ക്
അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

251
00:37:16,940 --> 00:37:18,440
കുഴപ്പമില്ലല്ലോ?

252
00:37:22,220 --> 00:37:23,620
എന്ത്?

253
00:37:24,740 --> 00:37:26,220
എനിക്കൊരു കുഴപ്പവുമില്ല.

254
00:37:38,320 --> 00:37:40,160
എന്താണിത്?

255
00:37:52,020 --> 00:37:53,600
ഒരു മതിലായി
കരുതിയാൽ മതി.

256
00:38:24,580 --> 00:38:26,520
ചേട്ടൻ എന്തിനുള്ള പുറപ്പാടാണ്?

257
00:38:30,820 --> 00:38:33,300
ഇതെല്ലാം ആ USB-യുമായി ചുറ്റിപ്പറ്റി 
കിടക്കുന്ന സംഭവമാണ്.

258
00:38:33,940 --> 00:38:36,400
അതാണേൽ തുറക്കാൻ കഴിയുന്നില്ല, 
ഇനിയെന്ത് ചെയ്യും?

259
00:39:04,020 --> 00:39:05,560
ഹലോ?

260
00:39:06,360 --> 00:39:09,540
ഇതാരാണ്? തകരു സാർ അല്ലല്ലോ.

261
00:39:10,400 --> 00:39:12,080
നിങ്ങൾ ആരാ?

262
00:39:13,460 --> 00:39:16,860
തകരു സാർ അൺലോക്ക് ചെയ്യാൻ 
എന്റടുത്തൊരു USB തന്നിരുന്നു.

263
00:39:17,360 --> 00:39:18,480
സത്യം?

264
00:39:19,240 --> 00:39:20,160
ഇതാരാണ്?

265
00:39:20,160 --> 00:39:21,540
അദ്ദേഹത്തിന്റെ അനിയനാണ്.

266
00:39:21,720 --> 00:39:23,000
ചേട്ടന് എന്താണ് പറ്റിയത്?

267
00:39:23,820 --> 00:39:25,100
അതൊന്നും എനിക്കറിയില്ല.

268
00:39:25,100 --> 00:39:26,740
അതും പറഞ്ഞ് അദ്ദേഹം പോയി.

269
00:39:26,740 --> 00:39:29,440
അദ്ദേഹത്തെ കാണാത്തത്ക്കൊണ്ട് 
വിളിച്ചതാണ്.

270
00:39:30,220 --> 00:39:31,680
USB എവിടെയാണ്?

271
00:39:33,520 --> 00:39:34,820
എന്റെ അടുത്തുണ്ട്.

272
00:39:34,920 --> 00:39:36,740
പക്ഷേ അൺലോക്ക് ചെയ്യാൻ 
കഴിയുന്നില്ല.

273
00:39:38,440 --> 00:39:40,960
ബാക്കപ്പ് ചെയ്യാൻ നോക്കിയാൽ...

274
00:39:40,960 --> 00:39:43,440
ഡീറ്റെയിൽസ് ചിലപ്പോൽ മിസ്സാകും.

275
00:39:44,020 --> 00:39:46,260
എന്തോ വൈറസുണ്ട് ഫയലിൽ.

276
00:39:48,460 --> 00:39:49,820
ഞങ്ങൾ അങ്ങോട്ട് വരാം.

277
00:39:49,820 --> 00:39:51,860
അഡ്രെസ്സ് ഒന്ന് പറയാമോ.

278
00:40:05,220 --> 00:40:06,680
ഇതെന്താണ്?

279
00:40:06,680 --> 00:40:08,980
ഇനി എനിക്കും വരാലോ.

280
00:40:10,600 --> 00:40:11,700
ഇതെപ്പോ ഒപ്പിച്ചു?

281
00:40:11,700 --> 00:40:12,820
ഇപ്പോൾ.

282
00:40:13,280 --> 00:40:15,580
ആരാണ് നിന്നോടിത്
ചെയ്യാൻ പറഞ്ഞത്?

283
00:40:16,460 --> 00:40:17,620
ഒന്നടങ്ങടാ, സാരമില്ലന്നേ.

284
00:40:17,620 --> 00:40:19,420
നമുക്ക് ഒരുമിച്ചും പോകാം.

285
00:40:20,620 --> 00:40:22,820
ഇവന്റെ ബൈക്കിൽ വെച്ചൂടായിരുന്നോ.

286
00:40:22,820 --> 00:40:26,480
അത് നിങ്ങളെ ബൈക്കിലെ 
ഫിറ്റാവുള്ളൂ.

287
00:40:28,140 --> 00:40:30,080
എനിക്ക് വിഷമായി കേട്ടോ.

288
00:40:30,180 --> 00:40:33,460
എനിക്ക് ഐക്ക കുട്ടിയുമായി ഒരു 
റൈഡ് പോകണമെന്നുണ്ടായിരുന്നു.

289
00:40:33,460 --> 00:40:35,520
ആഞ്ചനേയ സ്വാമി.

290
00:40:36,540 --> 00:40:39,260
എനിക്ക് തന്റെ പുറകിൽ ഇരിക്കാൻ 
ഇഷ്ടമുണ്ടായിട്ടൊന്നുമല്ല.

291
00:40:39,260 --> 00:40:40,420
അത് പറിക്കരുത്.

292
00:40:40,420 --> 00:40:42,000
വന്നൊന്ന് സഹായിക്കടി.

293
00:40:42,500 --> 00:40:45,420
മതിയെടാ, പോകാം.

294
00:40:50,440 --> 00:40:51,820
അപ്പോൾ പോവല്ലേ.

295
00:40:59,320 --> 00:41:00,640
ഉറപ്പിച്ചു തന്നയാണല്ലെ.

296
00:41:02,240 --> 00:41:04,540
ഹിരോട്ടോ ഏട്ടായി,
സൂക്ഷിച്ചു ഓടിക്കണെ.

297
00:41:18,980 --> 00:41:21,560
അക്രമങ്ങൾ വ്യാപകമാവുകയാണ്...

298
00:41:22,120 --> 00:41:23,860
കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

299
00:41:25,920 --> 00:41:29,780
നമ്മുടെ ബിസിനസ്സിനെയെല്ലാം 
ഇത് ബാധിച്ചിട്ടുണ്ട്.

300
00:41:34,180 --> 00:41:37,740
ഇതിനിയും തുടരും.

301
00:41:38,740 --> 00:41:41,220
ഇതിങ്ങനെ തുടർന്നാൽ...

302
00:41:42,140 --> 00:41:45,480
കയ്യിലുള്ള പണമെല്ലാം കാലിയാകും.

303
00:41:46,620 --> 00:41:48,700
നിന്റെ കയ്യിൽ പണമില്ലേ?

304
00:41:54,320 --> 00:41:55,760
എല്ലാവരും...

305
00:41:56,000 --> 00:41:59,520
റെഡ് റം (ലഹരി) വിറ്റ് നിന്ന് 
ധാരാളം പണം ഉണ്ടാക്കിയിട്ടുണ്ട്.

306
00:42:00,200 --> 00:42:02,500
SWORD- നെ ഇപ്പോഴും
തകർക്കാൻ കഴിഞ്ഞില്ലേ?

307
00:42:02,980 --> 00:42:04,020
എനിക്ക് ഇടപെടാൻ താൽപ്പര്യമില്ല.

308
00:42:04,020 --> 00:42:05,840
ഞാൻ നേരിട്ട് ഇടപെട്ടാൽ...

309
00:42:06,600 --> 00:42:08,940
പോലീസ് എന്നെ പൊക്കും.

310
00:42:08,940 --> 00:42:10,740
ഇത് ഞാൻ നോക്കിക്കോളാം.

311
00:42:12,660 --> 00:42:15,460
അതിന് മാത്രം നീ വളർന്നോ?

312
00:42:16,060 --> 00:42:17,720
ആയുധങ്ങൾ വാങ്ങാനുള്ള...

313
00:42:17,940 --> 00:42:19,360
കാശ് പോലും നിന്റെ കയ്യിലില്ല.

314
00:42:20,460 --> 00:42:22,940
ആ നീ എന്തുണ്ടാക്കാനാണ്, ഇമുറ ?

315
00:42:22,940 --> 00:42:24,980
എന്തൊക്കെയാടാ വിളിച്ചു പറയുന്നത്?

316
00:42:31,660 --> 00:42:33,200
കമിസോനോ സാർ.

317
00:42:33,420 --> 00:42:36,080
USB മോഷ്ടിക്കപ്പെട്ടു
എന്നത് ശരിയാണോ?

318
00:42:38,880 --> 00:42:40,520
അതിലുള്ളതെങ്ങാനും...

319
00:42:40,520 --> 00:42:43,240
പുറം ലോകം അറിഞ്ഞാൽ പിന്നെ
എന്ത് സംഭവിക്കുമെന്ന് അറിയാലോ?

320
00:42:43,980 --> 00:42:45,460
അതോർത്ത് വിഷമിക്കേണ്ട.

321
00:42:47,620 --> 00:42:50,180
അത് ഉടൻ കണ്ടെത്തിയിരിക്കും.

322
00:43:18,760 --> 00:43:21,600
വലിയ പിടിപ്പാടുള്ള ആളുകളുടെ 
പേരുകൾ ഒരുപാടുണ്ട്.

323
00:43:22,660 --> 00:43:25,660
ബാക്കി ഫയലുകൾ കൂടെ
ഒന്ന് നോക്കാമോ?

324
00:43:26,300 --> 00:43:28,580
ഏട്ടനെ പറ്റി എന്തെങ്കിലും
അറിയാൻ പറ്റിയാലോ.

325
00:43:29,200 --> 00:43:31,520
ഇതൊരു ട്രാപ്പാണെന്നാണ് 
എനിക്ക് തോന്നുന്നത്.

326
00:43:31,520 --> 00:43:33,860
ഈ വയ്യാവേലി തലയിടാൻ
എനിക്ക് താല്പര്യമില്ല.

327
00:43:34,360 --> 00:43:36,400
ദയവായി സഹായിക്കണം.

328
00:43:36,540 --> 00:43:37,480
പ്ലീസ്.

329
00:43:37,480 --> 00:43:40,580
കുറച്ച് ബുദ്ധിമുട്ടാണ്.

330
00:43:45,200 --> 00:43:48,780
നാശം.

331
00:43:48,860 --> 00:43:49,800
ഞാൻ നിർത്തി.

332
00:43:51,660 --> 00:43:53,120
തീരുമാനമായി.

333
00:43:53,120 --> 00:43:56,120
USB ക്ക് എന്തോ പ്രശ്നമുണ്ട്.

334
00:43:56,120 --> 00:43:56,880
ഞാൻ പോകുന്നു.

335
00:43:56,880 --> 00:43:57,940
പോകരുത്.

336
00:43:57,940 --> 00:43:59,280
കാലുപിടിക്കാം.

337
00:43:59,280 --> 00:44:02,580
ഞങ്ങൾക്ക് തകരു ചേട്ടനെ കണ്ടെത്തിയെ പറ്റൂ.

338
00:44:03,840 --> 00:44:05,100
ഞാൻ കാലുപിടിക്കാം.

339
00:44:06,580 --> 00:44:07,480
നടക്കില്ല.

340
00:44:07,480 --> 00:44:08,860
അങ്ങനെ പറയരുത്.

341
00:44:08,860 --> 00:44:11,340
ചേട്ടന് നിന്നെ വിശ്വാസമുള്ളത്
കൊണ്ടാണ് നിന്നെയിത് ഏൽപ്പിച്ചത്.

342
00:44:11,340 --> 00:44:13,220
പറ്റാത്തത് കൊണ്ടാണ്.

343
00:44:13,380 --> 00:44:14,620
അങ്ങനെയങ് പോകരുത്.

344
00:44:14,620 --> 00:44:16,320
ഞാൻ പറഞ്ഞല്ലോ ...

345
00:44:16,560 --> 00:44:18,460
എന്നെക്കൊണ്ട് ഇത് നടക്കില്ല.

346
00:44:18,840 --> 00:44:21,780
ഇതിന് ഒരാളുടെ സഹായം
എനിക്ക് വേണം.

347
00:44:22,260 --> 00:44:24,120
ഞാൻ അയ്യാളുടെ 
അടുത്തേക്ക് പോകുവാണ്.

348
00:44:24,120 --> 00:44:25,540
സഹായത്തിനോ?

349
00:44:25,540 --> 00:44:26,520
അതെ.

350
00:44:26,520 --> 00:44:28,060
കറക്റ്റാണ് പറഞ്ഞത്.

351
00:44:30,560 --> 00:44:33,660
SWORD എന്ന് പറയുന്ന 
ഏരിയയിലോട്ടാണ്, അറിയുമോ?

352
00:44:37,740 --> 00:44:39,640
ദേ വീണ്ടും SWORD?

353
00:44:58,280 --> 00:45:00,600
അങ്ങനെയാണല്ലെ...

354
00:45:01,780 --> 00:45:03,300
എനിക്ക് രണ്ട് അഭ്യർത്ഥനകളുണ്ട്.

355
00:45:03,380 --> 00:45:06,380
ആദ്യം, എനിക്ക് ഈ സ്ഥലം
കടം വാങ്ങണം.

356
00:45:07,020 --> 00:45:11,660
രണ്ട്, ഇവന്മാരെ നീയൊന്ന് 
സഹായിക്കണം.

357
00:45:11,660 --> 00:45:14,300
മര്യാദക്ക് പറയാൻ പഠിക്ക്.

358
00:45:14,480 --> 00:45:16,320
ചുമ്മാതിരുന്നേ.

359
00:45:17,200 --> 00:45:18,700
ഇവനെ എങ്ങനെ അറിയാം?

360
00:45:19,620 --> 00:45:21,660
ഒരു വെബ്സൈറ്റിലൂടെ 
പരിചയപ്പെട്ടതാണ്.

361
00:45:21,940 --> 00:45:23,860
അന്നേരം ഇവൻ എമുറ
ഗ്യാങ്ങിലെ അംഗമായിരുന്നു.

362
00:45:23,860 --> 00:45:27,500
അന്നേരം ഇമ്മാതിരി ജോലികളൊക്കെ എന്നോട് 
ആയിരുന്നു ചെയ്യാൻ പറഞ്ഞിരുന്നത്.

363
00:45:28,260 --> 00:45:29,680
എമുറ ഗ്യാങ്ങിലോ?

364
00:45:30,160 --> 00:45:31,700
കഴിഞ്ഞത് കഴിഞ്ഞു.

365
00:45:36,420 --> 00:45:37,560
എന്തൊരു ഇരുട്ട്.

366
00:45:37,560 --> 00:45:39,260
ലൈറ്റ് ഇട്ടൂടെ, തെണ്ടികളെ.

367
00:45:39,260 --> 00:45:40,700
ഒന്ന് പോയെ.

368
00:45:47,360 --> 00:45:49,240
നിങ്ങൾക്കെന്താ ഇവിടെ കാര്യം?

369
00:45:51,200 --> 00:45:53,660
അമാമിയ ബ്രദേഴ്‌സിന് ഇവിടെ
എന്താ കാര്യമെന്ന്?

370
00:45:54,200 --> 00:45:55,840
യമത്തോ.

371
00:45:57,320 --> 00:45:58,800
ചുമ്മാതിരി.

372
00:46:05,880 --> 00:46:08,200
ഇതിന് പിന്നിൽ കുരിയ ഗ്രൂപ്പ്‌ 
ആണെന്ന് തോന്നുന്നു.

373
00:46:09,160 --> 00:46:09,920
കുരിയ ഗ്രുപ്പോ?

374
00:46:09,920 --> 00:46:13,680
അവരെ തകർക്കാൻ കെൽപ്പുള്ള 
എന്തോ ഒന്ന് ഈ പെൻഡ്രൈവിൽ ഉണ്ട്.

375
00:46:14,560 --> 00:46:17,280
നമ്മളിത് നിസ്സാരമായി കണ്ടാൽ പലരുടെയും
ജീവിതത്തെ ബാധിച്ചേക്കും.

376
00:46:18,200 --> 00:46:20,140
ഇതിനെ നിസ്സാരമായി കാണരുത്.

377
00:46:31,440 --> 00:46:32,340
ബുദ്ധിമുട്ടിച്ചതിൽ...

378
00:46:32,340 --> 00:46:33,800
ക്ഷമ ചോദിക്കുന്നു.

379
00:46:33,980 --> 00:46:35,440
ഐക്ക, വാ പോകാം.

380
00:46:35,980 --> 00:46:37,360
ഞങ്ങൾ ഇറങ്ങുന്നു.

381
00:46:38,000 --> 00:46:39,840
അമാമിയ ബ്രദേഴ്സ്.

382
00:46:44,620 --> 00:46:46,880
ഞങ്ങൾക്ക് നിങ്ങളോടൊരു
കടപ്പാട് ബാക്കിയുണ്ട്.

383
00:47:00,140 --> 00:47:02,180
അത് ഞങ്ങൾക്ക് തിരിച്ചു വീട്ടണം.

384
00:47:07,020 --> 00:47:08,980
ഞങ്ങൾക്ക് ഒന്നും വേണ്ട.

385
00:47:09,820 --> 00:47:11,140
അത് തുറന്നാൽ ഞങ്ങളെ
അറിയിക്കണം.

386
00:47:54,100 --> 00:47:55,940
നീണ്ട പത്ത് വർഷം.

387
00:48:17,780 --> 00:48:19,400
ഇവിടെ നിന്നാണ് ഞങ്ങൾ...

388
00:48:19,880 --> 00:48:22,080
യഥാർത്ഥ സഹോദരങ്ങളായി 
മാറിയത്.

389
00:48:23,100 --> 00:48:26,840
യഥാർത്ഥ സഹോദരങ്ങളോ?

390
00:48:34,860 --> 00:48:36,320
യഥാർത്ഥത്തിൽ എനിക്ക്
ഇവരുമായി...

391
00:48:38,900 --> 00:48:40,680
യാതൊരു രക്തബന്ധവുമില്ല.

392
00:48:55,100 --> 00:48:56,880
അതേ, എനിക്ക് മനസ്സിലായില്ല.

393
00:49:00,340 --> 00:49:01,400
ഹിരോട്ടോ...

394
00:49:02,080 --> 00:49:04,660
ഞങ്ങളുടെ രണ്ടാനമ്മയുടെ മുൻ 
ഭർത്താവിന്റെ മകനാണ്.

395
00:49:06,960 --> 00:49:10,800
വിവാഹത്തിലൂടെ  അവൻ ഞങ്ങളുടെ 
അനിയനാവുകയായിരുന്നു.

396
00:49:11,260 --> 00:49:13,520
ചെറുപ്പത്തിൽ അവനൊരു
പോക്കിയിരിയായിരുന്നു.

397
00:49:30,340 --> 00:49:32,780
അത് വെച്ചാണോ അവരെ തല്ലിയത്?

398
00:49:33,520 --> 00:49:34,900
ഒന്ന് പോടാ.

399
00:49:38,640 --> 00:49:40,360
നീയെന്തിനാ ചൂടാവുന്നത്?

400
00:49:42,060 --> 00:49:43,520
ഹിരോട്ടയെ...

401
00:49:43,880 --> 00:49:48,640
എന്നേക്കാൾ വല്ല്യ
കാര്യമായിരുന്നു ഏട്ടന്.

402
00:49:58,280 --> 00:50:00,000
തണുക്കുന്നുണ്ടോ?

403
00:50:00,280 --> 00:50:02,040
ചേട്ടന്റെ കാര്യം നോക്ക്.

404
00:50:11,500 --> 00:50:12,640
നിനക്ക് ലൈസൻസ് 
കിട്ടിയ സ്ഥിതിക്ക്...

405
00:50:12,640 --> 00:50:14,320
നമുക്കൊരുമിച്ചു വണ്ടി ഓടിക്കാം.

406
00:50:14,780 --> 00:50:16,320
ആർക്ക് വേണം നിങ്ങളുടെ വണ്ടി.

407
00:50:18,360 --> 00:50:19,920
ഒറ്റപ്പെടൽ തോന്നുന്നുണ്ടോ?

408
00:50:25,740 --> 00:50:29,520
അതുകൊണ്ടാണോ നീയിങ്ങനെ 
അടികൂടുന്നത്?

409
00:50:52,680 --> 00:50:54,220
നിനക്ക് ശക്തനാവണമെങ്കിൽ...

410
00:50:54,220 --> 00:50:55,800
കൈകൊണ്ട് നേരിടാൻ പഠിക്കണം.

411
00:50:58,400 --> 00:51:00,600
അത് ഞാൻ പഠിപ്പിച്ചു തരാം.

412
00:52:15,640 --> 00:52:18,780
അമ്മേ! അച്ഛാ!

413
00:53:14,780 --> 00:53:16,420
ഹിരോട്ടോ, നീയിത് എങ്ങോട്ടാണ്?

414
00:53:16,420 --> 00:53:18,420
കൊലയാളിയെ എനിക്ക് കൊല്ലണം.

415
00:53:18,540 --> 00:53:20,240
പോലീസ് പറഞ്ഞത് നീ കേട്ടില്ലേ?

416
00:53:20,520 --> 00:53:22,160
അച്ഛനമ്മയും...

417
00:53:26,040 --> 00:53:27,160
ആത്മഹത്യ ചെയ്തതാണ്.

418
00:53:27,160 --> 00:53:29,160
പച്ചക്കള്ളം.

419
00:53:29,860 --> 00:53:31,760
കടക്കാരെ പേടിച്ചായിരുന്നെങ്കിൽ...

420
00:53:32,560 --> 00:53:37,180
നമ്മൾ ഒരുമിച്ച് ആത്മഹത്യ 
ചെയ്യില്ലായിരുന്നോ.

421
00:53:38,400 --> 00:53:40,760
അവർ മാത്രം എങ്ങനെ
ആത്മഹത്യ ചെയ്യും?

422
00:53:41,360 --> 00:53:42,460
ഹിരോട്ടോ.

423
00:53:42,940 --> 00:53:44,240
അവിടെ നിൽക്കടാ.

424
00:53:45,600 --> 00:53:46,900
അച്ഛനമ്മയും...

425
00:53:47,020 --> 00:53:48,900
നമ്മൾ പ്രതികാരം ചെയ്യുന്നത് 
ആഗ്രഹിക്കുന്നുണ്ടാവില്ല.

426
00:53:51,760 --> 00:53:53,620
അതെങ്ങനെ നിങ്ങൾക്കറിയാം?

427
00:53:53,880 --> 00:53:55,340
കാരണം...

428
00:53:55,720 --> 00:53:57,600
നമ്മളൊരു കുടുംബമാണ്.

429
00:54:01,860 --> 00:54:03,460
തോന്നിവാസം പറയരുത്.

430
00:54:03,710 --> 00:54:06,930
എന്റെ അമ്മയെക്കുറിച്ച് 
നിനക്കെന്തറിയാം?

431
00:54:11,710 --> 00:54:15,880
നമ്മുടെ കൈകൊണ്ട് വേണം നമുക്ക് 
പ്രാധാന്യമുള്ളവയെ സംരക്ഷിക്കാൻ.

432
00:54:25,930 --> 00:54:27,300
ചേട്ടാ.

433
00:54:31,380 --> 00:54:34,160
എനിക്ക് ഇതൊന്നും കേൾക്കേണ്ട.

434
00:54:37,460 --> 00:54:39,650
നിങ്ങളെന്റെ ചേട്ടനല്ല.

435
00:54:39,930 --> 00:54:42,780
നമ്മൾ തമ്മിൽ യാതൊരു
രക്തബന്ധവുമില്ല.

436
00:54:44,790 --> 00:54:46,640
എന്റെ അമ്മയെക്കുറിച്ച്...

437
00:54:47,410 --> 00:54:49,660
നിങ്ങൾക്ക് എന്തറിയാം?

438
00:54:59,460 --> 00:55:01,880
ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ
അവർ മരിക്കില്ലായിരുന്നു.

439
00:55:03,270 --> 00:55:04,800
കൊല്ല് എന്നെ.

440
00:55:06,150 --> 00:55:08,140
എനിക്ക് മരിക്കണം.

441
00:55:15,290 --> 00:55:17,440
അങ്ങനെ പറയല്ലെടാ.

442
00:55:21,660 --> 00:55:26,640
ഇനിയൊരാളുടെ നഷ്ടം
താങ്ങാനുള്ള ശേഷി എനിക്കില്ലടാ.

443
00:55:30,800 --> 00:55:33,720
നിങ്ങളെ സംരക്ഷിക്കാൻ വേണ്ടി...

444
00:55:34,180 --> 00:55:36,920
ഞാൻ ഏതറ്റം വരെയും പോകും.

445
00:55:36,920 --> 00:55:39,440
ഞാനെന്തും ചെയ്യും.

446
00:55:41,100 --> 00:55:45,130
അതുകൊണ്ട് ഇനിയങ്ങനെ
പറയല്ലെടാ...

447
00:55:49,150 --> 00:55:50,690
ചേട്ടാ.

448
00:56:00,250 --> 00:56:01,570
ശക്തരായി നിൽക്കണം.

449
00:56:02,140 --> 00:56:04,440
ശക്തരായി ജീവിക്കണം.

450
00:56:17,170 --> 00:56:22,790
ഇനി നമ്മൾ യഥാർത്ഥ 
സഹോദരങ്ങളാണ്.

451
00:56:28,050 --> 00:56:30,780
ഏറ്റവും ശക്തരായ സഹോദരന്മാർ.

452
00:56:44,090 --> 00:56:49,320
ഈ സ്ഥലമൊക്കെ ആകെ നശിച്ചു.

453
00:57:08,580 --> 00:57:10,240
ഒന്നും ചെയ്യരുത്.

454
00:57:12,290 --> 00:57:14,790
ഞങ്ങൾ ആരാണെന്ന് അറിയോടാ?

455
00:57:14,790 --> 00:57:16,220
എന്നെയൊന്നും ചെയ്യരുത്, പ്ലീസ്.

456
00:57:17,820 --> 00:57:22,910
എനിക്ക് സ്വന്തമായി
ഈ ഫാക്ടറിയേ ഉള്ളൂ.

457
00:57:23,330 --> 00:57:24,370
പ്ലീസ്.

458
00:57:24,590 --> 00:57:26,430
കേൾക്കുന്നില്ല, ഉറക്കെ പറ.

459
00:57:27,360 --> 00:57:28,680
കേൾക്കുന്നില്ലെടാ.

460
00:57:28,680 --> 00:57:30,380
ഞാൻ കാലു പിടിക്കാം.

461
00:57:33,450 --> 00:57:35,620
അവനെ തീർത്തേക്ക്.

462
00:57:38,600 --> 00:57:39,660
കമിസോനോ.

463
00:57:43,690 --> 00:57:45,100
കമിസോനോ തന്നെ.

464
00:57:48,080 --> 00:57:50,020
അയാളുടെ കടക്കാരനായിരുന്നു അച്ഛൻ.

465
00:57:53,490 --> 00:57:54,800
അങ്ങനെ തന്നെ.

466
00:57:57,400 --> 00:58:00,600
അപ്പോൾ...

467
00:58:01,000 --> 00:58:02,620
ചേട്ടന്റെ റൂമിലുണ്ടായിരുന്ന...

468
00:58:04,200 --> 00:58:05,760
ആ പത്ര വാർത്തകളിലൂടെ 
മനസ്സിലാകുന്നത്...

469
00:58:08,380 --> 00:58:13,300
അച്ഛനമ്മയുടെ മരണം ഒരു 
കൊലപാതകമായിരുന്നു എന്നാണ്.

470
00:58:15,060 --> 00:58:19,060
ചേട്ടൻ കമിസോനിനെ കുറിച്ച് 
അന്വേഷിക്കുകയായിരുന്നു.

471
00:58:20,000 --> 00:58:23,000
അങ്ങനെ അയാളുടെ
ഗ്യാങ്ങിൽ കയറി പറ്റി....

472
00:58:26,440 --> 00:58:27,930
പ്രതികാരം ചെയ്യാൻ വേണ്ടി.

473
00:58:44,150 --> 00:58:46,720
തകരു ചേട്ടനെ കണ്ടെത്തി.

474
00:59:08,700 --> 00:59:11,630
USB എവിടെയുണ്ട്?

475
01:00:00,310 --> 01:00:02,960
നിനക്ക് വേണ്ട സാധനം
എന്റെ കൈവശമുണ്ട്.

476
01:00:05,570 --> 01:00:07,000
നമുക്കൊരു ഡീലിൽ എത്താം.

477
01:00:37,800 --> 01:00:40,560
ചേട്ടന് എന്താണ് പറയുന്നത്?*

478
01:00:40,560 --> 01:00:42,660
ഒന്നും കേൾക്കുന്നില്ല.*

479
01:00:43,830 --> 01:00:45,600
അങ്ങേര് ലിറ്റിൽ ഏഷ്യ
മേഖലയിലെവിടെയോ ആണുള്ളത്.

480
01:00:45,950 --> 01:00:47,340
ചേട്ടൻ എന്താണ് അവിടെ?

481
01:00:48,080 --> 01:00:50,600
കമിസൊനോ ഗ്യാങ്ങുമായി അങ്ങേർക്ക്
എന്തോ ഇടപാട് ഉണ്ടെന്ന് തോന്നുന്നു.

482
01:00:50,600 --> 01:00:52,180
പക്ഷെ കറക്റ്റ് ലൊക്കേഷൻ 
മനസ്സിലാവുന്നില്ല.

483
01:00:52,810 --> 01:00:54,860
കിട്ടി, പക്ഷെ കൂടുതലൊന്നുമില്ല.

484
01:00:56,530 --> 01:00:58,710
എമുറ ഗ്യാങ്ങിലെയും,
കമിസോ ഗ്യാങ്ങിലെയും...

485
01:00:58,710 --> 01:01:01,880
ആയുധധാരികളായ ഒരുപാട് പേരുണ്ട്.

486
01:01:02,730 --> 01:01:04,150
ഒരു നിമിഷം...

487
01:01:06,670 --> 01:01:09,450
ചേട്ടൻ അവരുടെ കയ്യിൽ 
നിന്നും എന്തോ വാങ്ങിയിട്ടുണ്ട്.

488
01:01:10,820 --> 01:01:13,090
നമുക്ക് വേഗം ചേട്ടനെ
കണ്ടെത്തണം.

489
01:01:13,090 --> 01:01:14,230
നിൽക്ക്.

490
01:01:16,820 --> 01:01:18,100
ഐക്ക, നീയിവിടെ നിൽക്ക്.

491
01:01:18,100 --> 01:01:18,730
അതെന്താ?

492
01:01:18,730 --> 01:01:20,450
ഇത് വളരെ അപകടകമാണ്,
ഇത് ഞങ്ങൾ നോക്കിക്കോളാം.

493
01:01:20,450 --> 01:01:22,700
- പക്ഷേ, എനിക്ക്...
- ഇവിടെ നിൽക്ക്.

494
01:01:23,600 --> 01:01:29,440
അച്ഛൻ നിന്നെ ഏൽപ്പിച്ച ഈ USB-യിലെ
വിവരങ്ങൾ നിന്നിൽ സുരക്ഷിതമായിരിക്കണം.

495
01:01:33,680 --> 01:01:36,980
ചേട്ടനെ ഞങ്ങൾ കൊണ്ടുവന്നിരിക്കും.

496
01:01:40,450 --> 01:01:42,320
ഡേയ്, ഇവളെ നോക്കിക്കോണേ.

497
01:01:43,400 --> 01:01:46,840
ഇങ്ങനെയാണോടാ ഒരാളോട് 
സഹായം ചോദിക്കുന്നത്?

498
01:01:58,370 --> 01:01:59,580
അനിയൻമാരോ?

499
01:01:59,740 --> 01:02:02,880
കേട്ടിടത്തോളം രണ്ടും 
പോക്കിരികളാണ്.

500
01:02:02,880 --> 01:02:04,830
അതുകൊണ്ട്?

501
01:02:04,830 --> 01:02:07,290
ഇത് കുട്ടിയല്ല.

502
01:02:13,660 --> 01:02:16,560
എന്തിനും ഞങ്ങൾ റെഡിയാണ്.

503
01:02:20,340 --> 01:02:22,740
തടസ്സമായി ആര് വന്നാലും തീർത്തേക്ക്.

504
01:02:58,020 --> 01:02:59,570
മുഴുവൻ ആളുകളാണല്ലോ.

505
01:03:25,950 --> 01:03:28,810
ലാസ്റ്റ് സ്റ്റെപ്പ് കൂടി.

506
01:03:38,610 --> 01:03:40,350
ഇത്...

507
01:03:43,470 --> 01:03:46,570
കുരിയ ഗ്രൂപ്പ്‌ നടപ്പിലാക്കാൻ പോകുന്ന കാസിനോ പദ്ധതിയെക്കുറിച്ചാണല്ലോ.

508
01:03:46,570 --> 01:03:51,330
ആ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും
രാഷ്ട്രീയക്കാരുടെയും പേരുകൾ അടങ്ങുന്ന ലിസ്റ്റ് തന്നെയുണ്ട്.

509
01:03:51,330 --> 01:03:53,610
വലിയ കമ്പനി മുതലാളിമാരുടെ
പേര് പോലും ഈ ലിസ്റ്റിലുണ്ട്.

510
01:03:53,610 --> 01:03:57,080
നിയമവിരുദ്ധമായി നടത്തിയ സംഭാവനകളുടെയും
അക്കൗണ്ട് ഇടപാടുകളുടെയുമെല്ലാം രേഖകളുമുണ്ട്.

511
01:03:58,690 --> 01:04:01,570
ഇതെങ്ങാനും പുറത്ത് വിട്ടാൽ
ജനങ്ങൾ തെരുവിലിറങ്ങും.

512
01:04:01,570 --> 01:04:03,440
ഈ കാസിനോ പദ്ധതി
നിലവിൽ വന്നാൽ...

513
01:04:03,440 --> 01:04:06,390
അതിന്റെ ഗുണം ഉണ്ടാവാൻ പോകുന്നത് 
കമ്പനി മുതലാളിമാർക്ക് കൂടിയാണ്.

514
01:04:06,820 --> 01:04:13,170
രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ട് കുരിയ
ഗ്രൂപ്പിനെതിരെ സംസാരിക്കാൻ ആരും ധൈര്യപ്പെടില്ല.

515
01:04:15,370 --> 01:04:17,200
അങ്ങനെ ആരെങ്കിലും വന്നാൽ...

516
01:04:17,200 --> 01:04:19,060
അവരെയും ഇവർ ഇല്ലാതാകും.

517
01:04:20,570 --> 01:04:22,370
ഒന്നിനും അവർ മടിക്കില്ല.

518
01:04:25,280 --> 01:04:28,160
തകരു ചേട്ടന്റെ ലൊക്കേഷൻ
മൂവ് ചെയ്യാൻ തുടങ്ങി.

519
01:05:03,160 --> 01:05:04,150
ചേട്ടൻ.

520
01:05:10,890 --> 01:05:12,280
ചേട്ടാ.

521
01:06:13,320 --> 01:06:14,500
ചേട്ടാ.

522
01:06:23,390 --> 01:06:24,430
അയ്യോ.

523
01:06:33,650 --> 01:06:35,910
കാമിസോനിനെ കാണാൻ
പോയെന്നോ?

524
01:06:36,480 --> 01:06:39,020
ചേട്ടനോട്‌ 9-ാം നിലയിലേക്ക് വരാൻ 
ഫോണിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

525
01:06:39,020 --> 01:06:40,160
അങ്ങോട്ട് പോകരുത്.

526
01:06:40,160 --> 01:06:41,610
അതെന്താ?

527
01:06:43,370 --> 01:06:46,390
ഒരുപക്ഷെ അവർ തകരു
ചേട്ടനെ കൊന്നേക്കാം.

528
01:06:46,390 --> 01:06:48,360
അതറിയാവുന്നതുകൊണ്ടാണ് 
ഞങ്ങൾ പോകുന്നത്.

529
01:06:48,360 --> 01:06:49,560
എന്നാലും...

530
01:06:49,980 --> 01:06:51,520
പേടിക്കാതിരിക്ക്.

531
01:06:54,840 --> 01:06:56,060
ചേട്ടനെ...

532
01:06:58,010 --> 01:06:59,970
ഞങ്ങൾ തിരിച്ചു കൊണ്ടുവന്നിരിക്കും.

533
01:07:33,700 --> 01:07:34,820
ഇതാണോ?

534
01:08:26,840 --> 01:08:28,470
ചേട്ടൻ എവിടെ?

535
01:08:30,020 --> 01:08:32,420
ഞങ്ങളുടെ ചേട്ടൻ എവിടെയാണെന്ന്?

536
01:09:01,770 --> 01:09:02,800
വിടെടാ.

537
01:09:25,690 --> 01:09:27,860
എന്താണ് നിന്റെ ഉദ്ദേശം?

538
01:09:28,430 --> 01:09:29,530
പണമാണോ?

539
01:09:30,000 --> 01:09:32,030
അത് പറയും മുൻപ് എനിക്കൊരു
കാര്യം ചോദിക്കാനുണ്ട്.

540
01:09:56,050 --> 01:09:56,860
ചേട്ടാ.

541
01:09:57,050 --> 01:09:57,900
ചേട്ടാ.

542
01:09:57,900 --> 01:09:59,320
ഇങ്ങോട്ട് വരരുത്.

543
01:10:00,750 --> 01:10:02,300
അനിയന്മാരും എത്തിയല്ലോ.

544
01:10:02,300 --> 01:10:03,260
ചേട്ടാ.

545
01:10:25,490 --> 01:10:27,160
കമിസോനോ തത്സുമി.

546
01:10:29,920 --> 01:10:38,020
പത്ത് വർഷം മുമ്പ് നീ ഇത്ര 
ക്രൂരനായിരുന്നില്ല.

547
01:10:38,600 --> 01:10:40,330
പത്ത് വർഷം മുൻപോ?

548
01:10:43,000 --> 01:10:44,620
നിനക്ക് ഓർമ്മയില്ലേ?

549
01:10:46,540 --> 01:10:52,630
ഫാക്ടറിയിൽ വെച്ച് മരിച്ച രണ്ടുപേരെ.

550
01:10:54,820 --> 01:10:56,580
അവർ ഞങ്ങൾക്ക്...

551
01:11:01,600 --> 01:11:04,440
ജീവിതത്തിൽ ഏറ്റവും 
വേണ്ടപ്പെട്ടവരായിരുന്നു.

552
01:11:10,170 --> 01:11:11,930
ഞങ്ങളുടെ മാതാപിതാക്കൾ.

553
01:11:24,850 --> 01:11:29,850
അപ്പോൾ നീ പ്രതികാരം ചെയ്യാൻ 
വേണ്ടിയാണോ ഗ്യാങ്ങിൽ ചേർന്നത്?

554
01:11:44,850 --> 01:11:48,050
നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു.

555
01:11:48,690 --> 01:11:51,120
എന്തിന് അവരെ കൊന്നു?

556
01:11:52,210 --> 01:11:57,010
പത്ത് വർഷം മുൻപുള്ള കാര്യമൊന്നും
എനിക്കത്ര ഓർമ്മയില്ല.

557
01:11:59,490 --> 01:12:01,660
വിഷമിക്കേണ്ട, അവരിപ്പോൾ
സ്വർഗത്തിലായിരിക്കാം.

558
01:12:09,160 --> 01:12:11,970
എനിക്ക് പറയാനുള്ളത് കഴിഞ്ഞു.

559
01:12:13,760 --> 01:12:16,810
ഇനി ആ USB ഇങ്ങ് തന്നേക്ക്.

560
01:12:23,340 --> 01:12:25,890
ഇനി നിനക്ക് ഇതുകൊണ്ട് 
വല്യ പ്രയോജനമില്ല.

561
01:12:29,060 --> 01:12:35,570
കമിസോനോ, ഇന്ന് നിന്റെ
അന്ത്യമാണെടാ.

562
01:13:00,690 --> 01:13:01,900
ചേട്ടാ.

563
01:13:02,230 --> 01:13:04,800
ഇങ്ങോട്ട് വരരുത്.

564
01:13:18,130 --> 01:13:19,990
USB കണ്ടുപിടിക്ക്.

565
01:13:20,140 --> 01:13:25,290
എല്ലായിടത്തും നോക്ക്.

566
01:13:26,570 --> 01:13:28,680
വേഗം.

567
01:13:44,440 --> 01:13:46,350
ഒറിജിനൽ തന്നെയാണോ?

568
01:13:51,250 --> 01:13:52,550
മസാകി. ഹിരോട്ടോ.

569
01:13:52,650 --> 01:13:54,230
മിണ്ടരുത്.

570
01:13:54,840 --> 01:13:57,390
എന്തുകൊണ്ട് ഞങ്ങളോട് 
ഇക്കാര്യം പറഞ്ഞില്ല?

571
01:13:59,880 --> 01:14:02,020
ചേട്ടന് ഞങ്ങളൊരു ഭാരമാണോ?

572
01:14:02,080 --> 01:14:03,360
അല്ല.

573
01:14:03,790 --> 01:14:07,780
ചേട്ടൻ അപ്പോൾ നുണ 
പറയുകയായിരുന്നോ?

574
01:14:08,210 --> 01:14:09,780
ചേട്ടൻ അന്ന് പറഞ്ഞിരുന്നത്...

575
01:14:10,400 --> 01:14:14,780
"കൈക്കൊണ്ട് വേണം നിനക്ക് 
വേണ്ടപ്പെട്ടതിനെ സംരക്ഷിക്കാൻ "

576
01:14:16,490 --> 01:14:18,780
എന്നിട്ടിപ്പോൾ ചേട്ടൻ എന്തിന് 
തോക്ക് ഉപയോഗിച്ചു?

577
01:14:20,530 --> 01:14:25,680
ഞാൻ...

578
01:14:30,650 --> 01:14:33,290
നമ്മുടെ അച്ഛനമ്മയെ കൊന്നത് 
കമിസോൻ ആണ്.

579
01:14:33,440 --> 01:14:35,290
അതൊരു ആത്മഹത്യ അല്ലായിരുന്നു.

580
01:14:37,180 --> 01:14:39,360
തെളിവുകൾ ഇല്ലാത്ത കൊലപാതകം.

581
01:14:39,980 --> 01:14:42,000
നീയെന്താണ് ചെയ്യുന്നത്?

582
01:14:42,990 --> 01:14:44,670
നമ്മുക്കൊരു ജോലിയുണ്ട്.

583
01:14:44,720 --> 01:14:47,230
അവരോടൊപ്പം ചേർന്നാൽ അവനെ 
കൊല്ലുന്നത് എളുപ്പമാണെന്ന് കരുതി.

584
01:14:47,740 --> 01:14:49,620
പോകാം.

585
01:14:51,500 --> 01:14:53,560
ആദ്യമാദ്യം...

586
01:14:53,560 --> 01:14:55,280
വൃത്തിയാക്കാം.

587
01:14:55,420 --> 01:15:00,450
എനിക്ക് ഒരുപാട്
പരിശ്രമിക്കേണ്ടി വന്നു...

588
01:15:00,720 --> 01:15:03,640
പരിശ്രമിച്ചില്ലെങ്കിൽ ഒന്നും
നടക്കില്ലെന്ന് എനിക്ക് മനസ്സിലായി.

589
01:15:06,640 --> 01:15:08,820
കാരണം അവർ അത്ര നിസ്സാരക്കാരല്ല.

590
01:15:09,080 --> 01:15:12,020
അവരെ നശിപ്പിക്കാനുള്ള 
പദ്ധതികൾ ഞാൻ തയ്യാറാക്കി.

591
01:15:14,600 --> 01:15:17,940
USB-യിലെ വിവരങ്ങൾ എങ്ങാനും പൊതുജനം
അറിഞ്ഞാൽ അതോടെ എല്ലാം അവസാനിക്കും.

592
01:15:18,110 --> 01:15:20,170
USB വേഗം കണ്ടുപിടിക്ക്.

593
01:15:24,580 --> 01:15:27,050
നീ ആർക്കാണ് USB കൊടുത്തത്?

594
01:15:31,650 --> 01:15:34,290
നിങ്ങളെ ഇതിലേക്ക് വലിച്ചിടാൻ
എനിക്ക് താല്പര്യമില്ലായിരുന്നു.

595
01:15:35,780 --> 01:15:38,220
ഇത് ഞാൻ ഒറ്റയ്ക്ക്
ചെയ്യേണ്ട കാര്യമാണ്.

596
01:16:22,920 --> 01:16:26,950
ഹിരോട്ടോ, നീ ചേട്ടനെ നോക്ക്.

597
01:17:32,930 --> 01:17:36,020
"അച്ഛനമ്മയും പ്രതികാരം 
ആഗ്രഹിക്കുന്നില്ല"

598
01:17:38,090 --> 01:17:41,100
എന്നല്ലേ അന്ന് പറഞ്ഞത്?

599
01:18:09,580 --> 01:18:10,620
ഹിരോട്ടോ.

600
01:19:47,370 --> 01:19:57,010
പാപങ്ങളാൽ എന്റെ കൈകൾ 
നശിച്ചിരിക്കുന്നു.

601
01:20:08,300 --> 01:20:20,750
ശക്തനാക്...ശക്തനാക്...ശക്തനാക്.

602
01:20:24,050 --> 01:20:26,730
ശക്തനാക്...ശക്തനാക്.

603
01:20:37,990 --> 01:20:40,290
ശക്തനായി ജീവിക്ക്.

604
01:22:03,820 --> 01:22:04,890
ചേട്ടാ.

605
01:22:05,590 --> 01:22:06,890
ചേട്ടാ.

606
01:22:07,210 --> 01:22:08,420
ചേട്ടാ.

607
01:22:11,020 --> 01:22:12,360
ചേട്ടാ.

608
01:22:14,680 --> 01:22:16,600
ഹിരോട്ടോ.

609
01:22:20,750 --> 01:22:27,570
മസാക്കി, ഏട്ടനോട് ക്ഷമിക്കടാ.

610
01:22:29,720 --> 01:22:32,980
ഞാൻ നിങ്ങളെ ഇതിലേക്ക് വലിച്ചിട്ടു.

611
01:22:37,370 --> 01:22:47,960
എനിക്ക് വേണ്ടപ്പെട്ടവരെ എന്ത് വില കൊടുത്തും
എനിക്ക് സംരക്ഷിക്കണമായിരുന്നു.

612
01:23:11,730 --> 01:23:13,380
അത് മാത്രമായിരുന്നു എന്റെ ആഗ്രഹം.

613
01:23:13,480 --> 01:23:15,380
ചേട്ടൻ എന്താണ് പറയുന്നത്?

614
01:23:16,980 --> 01:23:22,660
ഇക്കാലം വരെ ചേട്ടൻ തന്നെയായിരുന്നു 
ഞങ്ങളെ സംരക്ഷിച്ചിരുന്നത്.

615
01:23:39,610 --> 01:23:41,300
ചേട്ടൻ കാരണമാണ്...

616
01:23:43,490 --> 01:23:46,290
ഞങ്ങൾ ഇന്ന് ജീവനോടെ
ഇരിക്കുന്നത് തന്നെ.

617
01:23:48,620 --> 01:23:49,820
ചേട്ടാ.

618
01:23:50,060 --> 01:23:51,820
- ഡാ 
- ഇല്ല.

619
01:23:52,740 --> 01:23:55,010
- ഡാ.
- ഇല്ല.

620
01:23:57,110 --> 01:23:58,580
ജീവിതത്തിൽ...

621
01:24:00,090 --> 01:24:02,650
എപ്പോഴും ഓർമ്മവേണം...

622
01:24:06,190 --> 01:24:08,660
ആരൊക്കെ എന്തൊക്കെ
പറഞ്ഞാലും...

623
01:24:11,170 --> 01:24:17,410
നമ്മൾ എന്നും കൂടപ്പിറപ്പുകളാണ്.

624
01:24:24,890 --> 01:24:32,060
ആർക്കും പിരിക്കാൻ
കഴിയാത്ത സഹോദരങ്ങൾ.

625
01:24:58,520 --> 01:24:59,940
ചേട്ടാ.

626
01:25:04,330 --> 01:25:05,920
ചേട്ടാ.

627
01:25:07,880 --> 01:25:09,330
ചേട്ടാ.

628
01:25:12,900 --> 01:25:15,170
കുറേ കാലത്തിന് ശേഷമാണ് 
ചേട്ടനെ കാണുന്നത്...

629
01:25:15,890 --> 01:25:18,410
അപ്പോഴേക്കും ചേട്ടൻ...

630
01:25:24,360 --> 01:25:26,960
ചേട്ടാ.

631
01:26:03,980 --> 01:26:05,840
തകരു ചേട്ടാ?

632
01:26:12,840 --> 01:26:14,530
തകരു ചേട്ടാ?

633
01:26:26,930 --> 01:26:29,660
തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞിട്ട്.

634
01:26:38,180 --> 01:26:40,440
ഇല്ലാ, ഞങ്ങളെ വിട്ട് പോകരുത്.

635
01:26:41,220 --> 01:26:44,490
തകരു ചേട്ടാ, കണ്ണ് തുറക്ക്.

636
01:26:45,790 --> 01:26:47,010
കണ്ണുതുറക്കാൻ.

637
01:26:47,180 --> 01:26:49,010
തകരു ചേട്ടാ.

638
01:26:49,410 --> 01:26:52,170
കണ്ണ് തുറക്കാൻ.

639
01:26:54,550 --> 01:26:57,860
കണ്ണ് തുറക്ക്, പ്ലീസ്.

640
01:26:58,340 --> 01:27:03,320
കണ്ണ് തുറക്ക്, പ്ലീസ്.

641
01:27:14,790 --> 01:27:16,830
ഒരു മതിലാണെന്ന് കരുതിയാൽ മതി.

642
01:28:07,070 --> 01:28:11,400
എനിക്ക് മഴ വെറുപ്പാണ്.

643
01:29:05,800 --> 01:29:08,780
ഡാ, എന്തായി?

644
01:29:09,410 --> 01:29:12,020
ഇതിലൊന്നും കാണുന്നില്ല.

645
01:29:18,200 --> 01:29:21,050
നിലത്ത് വീണത് കൊണ്ട്
കംപ്ലയിന്റ് ആയെന്ന് തോന്നുന്നു.

646
01:29:21,200 --> 01:29:24,330
എന്തായാലും ഒന്നും ലീക്കായില്ലല്ലോ.

647
01:34:01,140 --> 01:34:04,160
വേഗം, വേഗം.

648
01:35:49,800 --> 01:35:53,630
കുരിയ ഗ്രുപ്പിനോട്‌ കളിച്ചാൽ 
എന്താകുമെന്ന് നിനക്കറിയോ?

649
01:35:53,630 --> 01:35:55,690
അതൊന്നും എനിക്ക് വിഷയമല്ല.

650
01:36:05,800 --> 01:36:14,900
നിങ്ങളുടെ ദുർബലരായ കുടുംബം വലിയ
ശക്തിയാൽ കൊല്ലപ്പെട്ടു അത്രയേയുള്ളൂ.

651
01:36:14,900 --> 01:36:17,120
വാ പൂട്ടെടാ.

652
01:36:17,120 --> 01:36:19,750
നീയെന്തിനാണ് എന്നെ കൊല്ലുന്നത്?

653
01:36:19,750 --> 01:36:22,050
വാ പൂട്ടാൻ.

654
01:36:24,910 --> 01:36:30,630
നിന്റെ ഈ വെറുപ്പ് ഒരിക്കലും 
വിട്ടുപോകില്ല.

655
01:36:30,630 --> 01:36:32,850
വാ പൂട്ടെടാ തെണ്ടി.

656
01:37:14,560 --> 01:37:16,520
ചാവെടാ.

657
01:37:29,050 --> 01:37:30,560
ചാവെടാ.

658
01:37:33,670 --> 01:37:34,640
റോക്ക് പേപ്പർ കത്രിക

659
01:37:34,740 --> 01:37:35,830
റോക്ക് പേപ്പർ കത്രിക.

660
01:37:36,290 --> 01:37:37,830
എനിക്ക് കിട്ടി.

661
01:37:41,860 --> 01:37:47,890
ശക്തനാക്, ശക്തനാക്, ശക്തനാക്.

662
01:37:47,890 --> 01:37:52,260
<i>ഇനിയൊരാളുടെ നഷ്ടം
താങ്ങാനുള്ള ശേഷി എനിക്കില്ലടാ.</i>

663
01:37:57,550 --> 01:38:00,230
" നമ്മുടെ കൈകൊണ്ട് വേണം നമുക്ക് 
പ്രാധാന്യമുള്ളവയെ സംരക്ഷിക്കാൻ. "

664
01:38:00,230 --> 01:38:01,640
ജീവിക്കണമെങ്കിൽ...

665
01:38:01,640 --> 01:38:04,970
നമ്മൾ ശക്തരായിരിക്കണം.

666
01:39:12,670 --> 01:39:16,230
<i>കാസിനോ പദ്ധതിക്ക്  നിയമസഭ 
അംഗീകാരം ലഭിച്ചു.</i>

667
01:39:16,230 --> 01:39:18,470
<i>ഇത് അംഗീകരിച്ചിട്ടുണ്ട്.</i>

668
01:39:19,340 --> 01:39:25,680
<i>കൂടാതെ, പ്ലാൻ ചെയ്തത് പോലെ 
തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും...</i>

669
01:39:25,680 --> 01:39:29,240
<i>മറ്റു പ്രത്യേകസൗകര്യങ്ങളും 
കാസിനോയിൽ ഉണ്ടായിരിക്കും</i>

670
01:39:42,500 --> 01:39:46,800
പ്ലാൻ ചെയ്തതു പോലെ നിർമ്മാണം 
പെട്ടെന്ന് ആരംഭിക്കും.

671
01:39:49,520 --> 01:39:51,680
ഡാ, കമിസോനാ.

672
01:39:52,180 --> 01:39:55,090
നീയെന്താ നേതാവ് കളിക്കുവാണോ?

673
01:39:55,620 --> 01:39:59,170
നിന്നെ ഏൽപ്പിച്ച പണം സൂക്ഷിച്ചു
കൈകാര്യം ചെയ്താൽ മാത്രം മതി...

674
01:39:59,800 --> 01:40:03,330
അത് നീ നന്നായി ചെയ്യുന്നുമുണ്ട്.

675
01:40:03,820 --> 01:40:08,580
അതിനിടയിൽ നേതാവാകാൻ
നോക്കിയാലുണ്ടല്ലോ?

676
01:40:15,650 --> 01:40:18,310
എന്തോന്ന്?

677
01:40:20,100 --> 01:40:24,290
SWORD- നെ ഒന്ന് തൊടാനെങ്കിലും 
നിനക്ക് പറ്റിയോടാ.

678
01:40:26,400 --> 01:40:28,880
എന്താടാ പറഞ്ഞത്?

679
01:40:40,140 --> 01:40:44,500
ആരായാലും ജോലിയെടുത്ത്
ക്ഷീണിച്ചാൽ വിശ്രമിച്ചിരിക്കണം.

680
01:40:56,400 --> 01:40:58,520
എന്റെ പേര് റിയു.

681
01:40:59,000 --> 01:41:01,310
കുരിയ ഗ്രൂപ്പിന്റെ ഭാവിക്ക് 
വേണ്ടിയാണ്...

682
01:41:01,310 --> 01:41:04,290
ഞാൻ അവനെ തീർത്തത്.

683
01:41:09,240 --> 01:41:12,490
പരസ്പരം തല്ലി തീർക്കുവാണോ?

684
01:41:22,020 --> 01:41:25,050
എന്നാൽ വേഗം ആകട്ടെ.

685
01:41:26,280 --> 01:41:29,080
നമസ്കാരം മാഡം.

686
01:41:30,250 --> 01:41:34,710
ഞാൻ അവനോട് സംസാരിച്ചു
കൊണ്ടിരിക്കുകയായിരുന്നു.

687
01:41:35,950 --> 01:41:39,810
നമുക്ക് പ്രശ്നമായി ഒരുത്തനുണ്ട്.

688
01:41:39,810 --> 01:41:42,970
അതെപ്പോഴും ഉണ്ടല്ലോ.

689
01:41:44,370 --> 01:41:47,950
ഇത് തന്നെ എത്ര കാലം പറഞ്ഞിരിക്കും?

690
01:41:48,430 --> 01:41:52,160
വേഗം അതങ്ങ് തീർക്ക്.

691
01:41:55,600 --> 01:41:58,660
എനിക്ക് സമയമില്ല.

692
01:42:27,340 --> 01:42:28,820
ഇത് എന്താണ്?

693
01:42:29,650 --> 01:42:31,470
അവൾ വെച്ചതാകും.

694
01:43:54,470 --> 01:48:54,470
<font color="#17ea00"><i>സ്കിപ് ചെയ്യരുത് : പ്രധാനപ്പെട്ടൊരു സീനുണ്ട് </i></font>⚠️

695
01:48:55,475 --> 01:48:58,000
<font color="#17ea00"><i>സ്കിപ് ചെയ്യരുത് : പ്രധാനപ്പെട്ടൊരു സീനുണ്ട് </i></font>⚠️
❌ ഇതല്ല

696
01:48:58,370 --> 01:49:01,690
കാസിനോയെക്കുറിച്ചുള്ള വിവരങ്ങൾ 
പുറത്ത് വിട്ടില്ലെന്ന് തോന്നുന്നു.

697
01:49:06,100 --> 01:49:07,380
പറഞ്ഞ പോലെ USB എവിടെ?

698
01:49:09,410 --> 01:49:10,430
ഓ അതോ.

699
01:49:13,680 --> 01:49:15,410
ഏറ്റവും വിശ്വസ്തനായ ഒരാളുടെ 
കയ്യിൽ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്.

700
01:49:26,460 --> 01:49:28,300
അതിന്റെ ഒരു കഷ്ണം തരോ.

701
01:49:28,300 --> 01:49:29,200
നിന്റെ രസമില്ലേ?

702
01:49:29,320 --> 01:49:30,400
അത്ര പോരാ.

703
01:49:31,030 --> 01:49:32,090
ഒരുമാതിരി വീഞ്ഞിന്റെ രുചി.

704
01:49:32,090 --> 01:49:32,860
എനിക്ക് വീഞ്ഞ് ഇഷ്ടമല്ല.

705
01:49:32,880 --> 01:49:33,880
എനിക്കും ഇഷ്ടമല്ല.

706
01:49:33,980 --> 01:49:35,690
ഒരു കഷ്ണം താടാ.

707
01:49:35,690 --> 01:49:36,350
എനിക്ക് സോഡയുടെ രുചി ഇഷ്ടമാണ്.

708
01:49:36,350 --> 01:49:37,720
വെറുപ്പിക്കല്ലേ.

709
01:49:37,840 --> 01:49:38,880
എനിക്ക് സോഡയുടെ രുചി ഇഷ്ടമാണ്.

710
01:49:39,650 --> 01:49:40,650
വേഗം, ചെറുത് കേട്ടോ.

711
01:49:41,270 --> 01:49:41,960
ഇല്ല, എനിക്ക് വേണ്ട.

712
01:49:41,960 --> 01:49:42,540
വേഗം.

713
01:49:42,560 --> 01:49:43,240
എനിക്ക് വേണ്ട.

714
01:49:45,590 --> 01:49:47,980
എടാ തെണ്ടി!

715
01:49:50,310 --> 01:49:50,850
അത് അലിയും.

716
01:49:51,360 --> 01:49:52,720
പ്ലീസ്, ഇങ്ങ് താടാ.

717
01:49:53,110 --> 01:49:53,730
ഇത് തരില്ല.

718
01:49:54,520 --> 01:49:55,410
ഇത് കൊള്ളൂല.

719
01:49:55,410 --> 01:49:56,140
ഇത് കൊള്ളാം.

720
01:50:24,000 --> 01:50:36,350
പരിഭാഷ : <b><font color="#ffde06">അസ്‌ലം ഏ.ജെ.എക്സ് </font></b>
(പാർട്ട്‌ 4-മായി കാണാം, നന്ദി)

721
01:50:37,000 --> 01:50:47,000
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

