1
00:00:00,000 --> 00:00:10,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.moviemirrormalayalamsubtitles.com</i></font>

2
00:01:39,224 --> 00:01:41,810
- വാ, സമാധാനപ്പെട്. അടങ്ങ് മോളേ.
- അടങ്ങ്.

3
00:01:41,894 --> 00:01:44,062
- അടങ്ങ്.
- മിടുക്കി. അങ്ങനെ തന്നെ.

4
00:01:44,188 --> 00:01:45,981
- അനങ്ങാതെ നിൽക്ക്.
- നല്ല കുട്ടി.

5
00:01:46,064 --> 00:01:47,024
അനങ്ങല്ലേ.

6
00:01:48,734 --> 00:01:50,527
മിടുക്കി! നല്ല കുട്ടി!

7
00:01:51,069 --> 00:01:54,031
നല്ല വാശിയാണല്ലോ, അല്ലേ?

8
00:01:54,740 --> 00:01:56,366
അടങ്ങ്. മിടുക്കി.

9
00:01:56,742 --> 00:01:58,035
അങ്ങനെ തന്നെ.

10
00:01:58,911 --> 00:02:00,704
ഏതാ ഈ മിടുക്കി കുട്ടി?

11
00:02:10,000 --> 00:02:16,000
<font color="#ffb673">മൂവി മിറർ  റിലീസ് നമ്പർ -722</font> <font color="#4ff8f4"></font>
<font color="#f64646"><i>www.facebook.com/movie mirror subtitles</i></font>

12
00:02:18,222 --> 00:02:22,222
വാർ ഹോഴ്‌സ്

13
00:02:26,000 --> 00:02:32,000
പരിഭാഷ✍️
<b><i><font color="#00ffff">അനന്തു എ ആർ</font>

14
00:03:48,103 --> 00:03:50,898
വാടാ മോനേ. ഇങ്ങോട്ട് വാ.

15
00:03:52,191 --> 00:03:53,483
വാടാ.

16
00:03:54,151 --> 00:03:55,277
വാ.

17
00:04:52,584 --> 00:04:57,464
വാ. പതുക്കെ, പതുക്കെ..
വാടാ.

18
00:04:57,548 --> 00:05:01,009
അനങ്ങാതെ നിൽക്ക്. അടങ്ങ് മോനേ.
അത്രേയുള്ളൂ. പണി കഴിഞ്ഞു, കണ്ടോ?

19
00:05:04,888 --> 00:05:06,056
ഹേയ്, ഹേയ്!

20
00:05:18,110 --> 00:05:19,570
ഗുഡ് മോണിങ്.

21
00:05:21,905 --> 00:05:23,407
ഇവിടെ ഒപ്പിട്ടേക്ക്.

22
00:05:25,784 --> 00:05:27,035
ആശംസകൾ.

23
00:05:28,579 --> 00:05:29,872
കുതിരക്കുട്ടിയെ കൊണ്ടുവാ.

24
00:05:57,316 --> 00:05:58,984
അടങ്ങ്. ഹേയ്.

25
00:05:59,109 --> 00:06:01,069
കാണാൻ നല്ല ചന്തമുണ്ടല്ലോ!

26
00:06:01,153 --> 00:06:05,782
അതങ്ങ് വിട്ടേക്ക് ടെഡ്. പന്തയകുതിയാ.
പണിയൊന്നും എടുക്കില്ല.

27
00:06:06,533 --> 00:06:07,826
ദാ കണ്ടോ...

28
00:06:10,370 --> 00:06:12,706
നിനക്ക് പറ്റിയ സാധനം ഇതാ.

29
00:06:18,629 --> 00:06:20,339
അതിനെ ഒന്ന് നോക്കിയേ, സൈ.

30
00:06:21,381 --> 00:06:23,008
ആ നിൽക്കുന്നത് കണ്ടോ?

31
00:06:23,717 --> 00:06:28,430
മണ്ടത്തരം കാണിക്കല്ലേ. നിലം ഉഴുതുമറിക്കാൻ
കരുത്തുള്ള ഒന്നിനെയാവേണ്ടത്.

32
00:06:28,555 --> 00:06:32,559
അതൊക്കെ ശരിയാ, 
പക്ഷേ ഇവനൊരു പ്രത്യേക ജനുസാ.

33
00:06:33,393 --> 00:06:36,480
ശരി, എല്ലാവരും ഒന്നടങ്ങ്.

34
00:06:36,605 --> 00:06:37,940
കുതിരകൾ എന്റെ വലതുവശത്തും.

35
00:06:38,649 --> 00:06:41,610
കൈയ്യിൽ കാശുള്ളവർ
എന്റെ ഇടതുവശത്തും നിൽക്കണം.

36
00:06:41,693 --> 00:06:43,320
നല്ലൊരു കോമ്പിനേഷൻ
ആയിരിക്കും ഇത്.

37
00:06:43,737 --> 00:06:46,365
- ഫ്രെഡ് ഗോദാർഡ് ഇവിടെയുണ്ടോ?
- ഉണ്ട്, ഞാനിവിടെയുണ്ട്!

38
00:06:46,657 --> 00:06:48,700
കൊള്ളാം. ബുദ്ധിയെക്കാൾ
 കൂടുതൽ കാശുണ്ടല്ലോ.

39
00:06:51,078 --> 00:06:53,705
- ഡേവ് ഹിൽ!
- ഞാനുമുണ്ട്!

40
00:06:53,997 --> 00:06:56,124
പോടാ അവിടുന്ന്, 
നയാപൈസ ഇറക്കാത്ത പിശുക്കാ.

41
00:06:56,583 --> 00:06:57,918
നീയിത് 20 കൊല്ലമായി വരുന്നുണ്ട്,

42
00:06:58,001 --> 00:07:00,337
ഇന്നേവരെ ചെറിയൊരു കഷണം
പന്നിയിറച്ചി പോലും വാങ്ങിയിട്ടില്ല!

43
00:07:16,687 --> 00:07:17,646
വാ.

44
00:07:18,772 --> 00:07:22,067
ആദ്യം തന്നെ,
അഴകുള്ള ഒരു കുതിരക്കുട്ടിയാണ്.

45
00:07:22,442 --> 00:07:26,405
കല്യാണദിവസം എന്റെ ഭാര്യയെ കണ്ടതിനുശേഷം
ഇത്രയും ഭംഗിയുള്ള ഒന്നിനെ ഞാൻ കണ്ടിട്ടില്ല.

46
00:07:26,864 --> 00:07:30,492
നമുക്ക് തുടങ്ങാം, അല്ലേ?
ആർക്കാ ഈ സുന്ദരനെ വേണ്ടത്?

47
00:07:30,951 --> 00:07:32,578
ഒരു ഗിനി!

48
00:07:33,036 --> 00:07:34,663
ഒരു ഗിനി. ആരെങ്കിലും ഉണ്ടോ?

49
00:07:34,955 --> 00:07:36,915
നിലം ഉഴാൻ പറ്റിയ കുതിരയല്ലേ
വേണ്ടത്, മിസ്റ്റർ നരകോട്ട്?

50
00:07:37,291 --> 00:07:40,335
ഒരു ഗിനി.
ആരെങ്കിലും കേറ്റി വിളിക്കുന്നുണ്ടോ?

51
00:07:40,460 --> 00:07:41,920
- രണ്ട് ഗിനി!
- രണ്ട് ഗിനി.

52
00:07:42,963 --> 00:07:44,047
- മൂന്ന്.
- മൂന്ന് ഗിനി.

53
00:07:44,173 --> 00:07:46,925
ടെഡ് നരകോട്ട്,
ഇത് നിങ്ങൾക്ക് പറ്റിയ ഇനമല്ല.

54
00:07:47,050 --> 00:07:49,845
സൈ ഈസ്റ്റൺ, ആ നാറി ജയിക്കുന്നത്
നോക്കിനിൽക്കാൻ എനിക്ക് കഴിയില്ല.

55
00:07:50,137 --> 00:07:51,430
- അഞ്ച് ഗിനി!
- അഞ്ച് ഗിനി!

56
00:07:51,889 --> 00:07:53,348
- ആറ്!
- ദൈവമേ...

57
00:07:53,473 --> 00:07:55,309
- ഏഴ്!
- ഏഴ് ഗിനി.

58
00:07:56,810 --> 00:08:00,105
എല്ലാം വെട്ടിപ്പിടിക്കാൻ നടക്കുന്നവനാ.
കാശുണ്ടെന്ന് കരുതി ആരെയും
 വാങ്ങാമെന്നാണോ. എട്ട്!

59
00:08:00,230 --> 00:08:02,691
ഒന്ന് നിർത്ത്, അത് നിന്റെ ഉടമസ്ഥനാ.
ആളുമായി വഴക്കിന് പോകരുത്.

60
00:08:02,816 --> 00:08:04,693
- പത്ത് ഗിനി!
- പത്ത് ഗിനി.

61
00:08:05,152 --> 00:08:07,571
നിങ്ങളുടെ കയ്യിൽ കാശില്ല,
നമുക്ക് പോയി രണ്ടെണ്ണം അടിക്കാം.

62
00:08:07,696 --> 00:08:11,867
പതിനൊന്ന് ഗിനി! ഈ നാട്ടിലെ ഏത്
മാന്യനെപ്പോലെ ഞാനും തരും!

63
00:08:14,745 --> 00:08:16,872
പന്ത്രണ്ട് ഗിനി ആരെങ്കിലും
 വിളിക്കുന്നോ? പന്ത്രണ്ട്.

64
00:08:17,748 --> 00:08:21,043
പണിയെടുക്കുന്ന നല്ല കുതിരക്ക്
പറ്റിയ വിലയാ, കാശ് സൂക്ഷിക്ക്.

65
00:08:21,126 --> 00:08:24,338
ചിലപ്പോൾ തോൽക്കും, ജയിക്കും.
ഇന്ന് എന്തായാലും ഒരു കൈ നോക്കാം!

66
00:08:24,421 --> 00:08:25,881
പതിനൊന്നിൽ കൂടുതൽ 
ആരെങ്കിലും വിളിക്കുന്നുണ്ടോ?

67
00:08:26,006 --> 00:08:29,092
അച്ഛാ, അത് പോട്ടെ.
എനിക്കതിനെ ഇഷ്ടപ്പെട്ടിട്ടില്ല. ചാവാലി.

68
00:08:30,511 --> 00:08:32,763
ഇരുപത്തിയഞ്ച് ആയാലോ?

69
00:08:32,929 --> 00:08:36,558
- ഇരുപത്തിയഞ്ച് ഗിനി.
- അവൻ നിന്നെ പൂട്ടിയല്ലോ. 
കൊള്ളാം ടെഡ്.

70
00:08:37,100 --> 00:08:38,434
നിങ്ങൾ തകർത്തല്ലോ, മിസ്റ്റർ എൻ!

71
00:08:38,559 --> 00:08:39,977
- അവന്റെ കാശ് കളയിപ്പിച്ചു.
- ലേലം ഉറപ്പിക്കാൻ പോകുവാ...

72
00:08:40,102 --> 00:08:41,230
മുപ്പത്!

73
00:08:42,022 --> 00:08:43,649
മുപ്പത് ഗിനി!

74
00:08:44,107 --> 00:08:45,651
മുപ്പത് ഗിനി.

75
00:08:46,610 --> 00:08:47,736
മുപ്പത് ഗിനി.

76
00:08:49,196 --> 00:08:50,489
ഒരു തരം.

77
00:08:51,698 --> 00:08:52,991
രണ്ടു തരം.

78
00:08:53,867 --> 00:08:56,495
മൂന്ന് തരം! മിസ്റ്റർ ടെഡ് നരകോട്ടിന്
ലേലം ഉറപ്പിച്ചു!

79
00:08:59,456 --> 00:09:01,750
എന്താ ഈ കാണിച്ചത്, ടെഡ്?
എന്തു പരിപാടിയാ?

80
00:09:12,803 --> 00:09:14,096
ഇതാ തന്റെ കുതിര.

81
00:09:19,893 --> 00:09:23,522
സാധനം കൊള്ളാം, പക്ഷെ
കൃഷിപ്പണിക്ക് ഇതുവെച്ച് എന്തു കാട്ടാനാ?

82
00:09:23,814 --> 00:09:27,943
വാടകക്ക് കാശൊക്കെ തയ്യാറാക്കി വെച്ചോ,
സമയമാകുമ്പോൾ ഞാനങ്ങ് എത്താം.

83
00:09:28,068 --> 00:09:31,196
വലിയ മണ്ടത്തരമാണ് കാണിച്ചത്.
റോസി ഇനി തന്നോട് ക്ഷമിക്കില്ല.

84
00:10:02,394 --> 00:10:04,688
- ഇതെന്തുവാ?
- ഇത് മൂണിയുടെ കുതിരക്കുട്ടിയല്ലേ!

85
00:10:04,813 --> 00:10:06,398
നിലം ഉഴുതുമറിക്കാൻ പോന്ന
ഒന്നിനെ വാങ്ങാനല്ലേ പറഞ്ഞത്!

86
00:10:06,523 --> 00:10:08,317
ഇതിനെ വാങ്ങിയോ?

87
00:10:08,442 --> 00:10:10,277
എത്ര കൊടുത്തു?

88
00:10:11,528 --> 00:10:13,572
എത്രയായി എന്ന് പറ, ടെഡ് നരകോട്ട്?

89
00:10:13,697 --> 00:10:17,326
നുണ പറയണമെന്നുണ്ട്,
പക്ഷേ ഞാൻ പറയില്ല.

90
00:10:17,951 --> 00:10:19,411
മുപ്പത് ഗിനി!

91
00:10:19,786 --> 00:10:20,913
മുപ്പത് ഗിനിയോ?

92
00:10:21,872 --> 00:10:25,792
ഇത് പത്ത് ഗിനിക്ക് പോലുമില്ല!
തനിക്ക് ഭ്രാന്തായോ? വാടകയുടെ കാര്യം ഓർത്തോ?

93
00:10:25,876 --> 00:10:29,755
ഇവൻ നല്ല കരുത്തനാ റോസി.
നോക്ക്, ആ തലയെടുപ്പ് കണ്ടോ!

94
00:10:29,880 --> 00:10:32,925
ഇതിനെക്കൊണ്ട് നമ്മൾ 
എങ്ങനെ ഭാരം വലിപ്പിക്കാനാ?

95
00:10:33,050 --> 00:10:35,594
ടെഡ്, ഇതിനെ തിരിച്ചു കൊണ്ടുപോയി
 കൊടുക്ക്. ഇപ്പൊ പോണം.

96
00:10:35,719 --> 00:10:38,013
അവരുടെ കാല് പിടിച്ചിട്ടാണെങ്കിലും
നമ്മുടെ കാശ് തിരിച്ചു വാങ്ങണം.

97
00:10:38,138 --> 00:10:41,433
വേണ്ട. പ്ലീസ്, 
ഇതിനെ തിരിച്ചു കൊടുക്കല്ലേ.

98
00:10:42,476 --> 00:10:45,521
മെരുക്കാതെ ഇതിനെ ആരും
ഇനി തിരിച്ചെടുക്കില്ല.

99
00:10:47,231 --> 00:10:49,191
വയ്യാത്ത ആ കാലും വെച്ച് 
എങ്ങനെ ഇതിനെ പരിശീലിപ്പിക്കാനാ?

100
00:10:49,566 --> 00:10:50,859
ഞാൻ പഠിപ്പിച്ചോളാം.

101
00:10:51,276 --> 00:10:53,737
നീ ഇതിൽ ഇടപെടണ്ട, ആൽബർട്ട്.
കുതിരകളെപ്പറ്റി നിനക്കൊരു ചുക്കും അറിയില്ല.

102
00:10:53,862 --> 00:10:56,865
മമ്മ പ്ലീസ്, ഒന്ന് സമ്മതിക്ക്. 
എനിക്ക് പറ്റും.

103
00:10:56,949 --> 00:11:00,661
വേറെ വഴിയില്ല, 
നമുക്കിതിനെ ഇവിടെ നിർത്താം.

104
00:11:01,036 --> 00:11:03,705
ശരി. ഇതിനെ മെരുക്കാൻ
 ഒരു മാസത്തെ സമയം തരാം.

105
00:11:03,830 --> 00:11:06,208
ഇല്ലേൽ ഞാൻ തന്നെ ഇതിനെ
തിരികെ കൊണ്ടുപോയി കൊടുക്കും.

106
00:11:08,085 --> 00:11:12,047
അതൊക്കെ പോട്ടേ, ഏത് പൊട്ടനാ 
ഈ സാധനത്തിന് 30 വരെയൊക്കെ വിളിച്ചത്?

107
00:11:12,923 --> 00:11:14,842
ലിയോൺസ്.

108
00:11:19,304 --> 00:11:22,015
എല്ലാം കൈവിട്ടു പോകാൻ
പോകുവാ.

109
00:11:22,099 --> 00:11:25,644
ഇത്രയും കഷ്ടകാലം അനുഭവിച്ചത്
പോരാഞ്ഞിട്ട്, ഉള്ളതും കൂടി പോകുവാ.

110
00:11:28,105 --> 00:11:31,608
വിഷമിക്കണ്ട മമ്മ. ഞാൻ ഇവനെ
 വളർത്തും. നന്നായി വളർത്തും.

111
00:11:31,733 --> 00:11:35,070
ആയിക്കോട്ടെ, നീ തന്നെയാ നല്ലത്
ഇപ്പൊത്തന്നെ തുടങ്ങിക്കോ.

112
00:11:35,195 --> 00:11:40,075
വിഡ്ഢിയായ നിന്റെ പപ്പ ഈ കുടുംബത്തോട്
കാണിച്ച തെറ്റ് നീ തന്നെ തിരുത്ത്.

113
00:11:41,201 --> 00:11:44,162
സമാധാനിക്ക് മോനേ. 
സമാധാനപ്പെട്. സമാധാനപ്പെട്.

114
00:12:20,741 --> 00:12:22,034
ശരി.

115
00:12:23,327 --> 00:12:25,245
നമുക്ക് തുടങ്ങാം.

116
00:12:31,084 --> 00:12:32,711
ഇത് ഓട്സാടാ.

117
00:12:33,253 --> 00:12:36,882
നമുക്ക് ഇതാടാ ഇറച്ചിയും
 കറിയുമൊക്കെ.

118
00:12:38,175 --> 00:12:39,468
വാ..

119
00:13:08,455 --> 00:13:10,999
നിനക്ക് നിന്റെ മമ്മയെ
മിസ് ചെയ്യുന്നുണ്ടാവും.

120
00:13:11,792 --> 00:13:13,085
നീ നോക്കിയേ ..

121
00:13:14,127 --> 00:13:18,215
മമ്മയില്ലാതെ... ആദ്യമായി
വീട്ടിൽ നിന്ന് മാറിയ അവസ്‌ഥ...

122
00:13:20,634 --> 00:13:22,427
പക്ഷേ നീ ഒറ്റയ്ക്കല്ല, ആണോ?

123
00:13:23,971 --> 00:13:25,264
സത്യം പറഞ്ഞാൽ...

124
00:13:26,640 --> 00:13:28,100
നിന്റെ കൂടെ ഞാനുണ്ട്.

125
00:13:32,813 --> 00:13:34,356
പേടിക്കണ്ട.

126
00:13:35,065 --> 00:13:36,859
പേടിക്കണ്ട.

127
00:13:40,070 --> 00:13:43,365
ഞാൻ നിന്നെ ജോയ് എന്നു വിളിക്കും,
മനസ്സിലായോ?

128
00:13:44,283 --> 00:13:46,577
ജോയി. അത് നീയാടാ.

129
00:13:47,619 --> 00:13:49,413
ഞാൻ ആൽബർട്ടാ.

130
00:13:50,330 --> 00:13:53,125
പേടിക്കണ്ട. നീ ഇനി എന്റേയാ.

131
00:13:54,418 --> 00:13:55,878
നീ എന്റെയാടാ.

132
00:14:37,377 --> 00:14:39,838
നല്ല കുട്ടി. നല്ല കുട്ടി.

133
00:14:40,297 --> 00:14:41,256
നല്ല കുട്ടി. വന്നേ...

134
00:14:55,479 --> 00:14:57,523
നീ ഇവിടെത്തന്നെ 
നിൽക്കണം, ജോയി.

135
00:14:58,565 --> 00:14:59,858
നിൽക്ക്.

136
00:15:00,651 --> 00:15:01,735
അത്രേയുള്ളൂ...

137
00:15:02,236 --> 00:15:04,530
നല്ല കുട്ടി. അത്രേയുള്ളൂ, 
നിനക്ക് മനസ്സിലായി.

138
00:15:05,572 --> 00:15:06,782
ഹേയ്, അവനെ നോക്കിയേ, ആൽബി!

139
00:15:06,907 --> 00:15:09,368
അവൻ ചുമ്മാ കളിക്കുവാ.

140
00:15:11,495 --> 00:15:14,665
ശരി. വാ, ജോയി. 
തിരിച്ചു പൊയ്ക്കോ.

141
00:15:15,290 --> 00:15:17,417
തിരിച്ചു പോ. സാരമില്ല.

142
00:15:19,086 --> 00:15:22,798
അത്രതന്നെ. നല്ല കുട്ടി.

143
00:15:23,423 --> 00:15:26,385
നീ അവിടെ നിൽക്കണം. 
മനസ്സിലായോ?

144
00:15:27,594 --> 00:15:32,057
അത്രേയുള്ളൂ, നല്ല കുട്ടി. നല്ല കുട്ടി.

145
00:15:32,975 --> 00:15:36,228
നീയത് പഠിച്ചു. നല്ല കുട്ടി.

146
00:15:38,105 --> 00:15:39,231
നല്ല കുട്ടി.

147
00:15:39,940 --> 00:15:41,233
നല്ലകുട്ടി.

148
00:15:42,192 --> 00:15:44,194
ഇനിയവനെ ചൂളമടിച്ച് വിളിക്ക്.

149
00:15:46,613 --> 00:15:48,240
ഇങ്ങോട്ട് വാ, ജോയി.

150
00:15:49,283 --> 00:15:50,576
വാ...

151
00:15:57,457 --> 00:15:59,418
ഇപ്പൊ വാ, ജോയി.

152
00:16:05,132 --> 00:16:08,260
-നിന്റെ മൂങ്ങാ ശബ്ദം അവന്
 ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.
-ഞാൻ അതൊരു കഥയിൽ വായിച്ചതാ.

153
00:16:09,469 --> 00:16:12,431
ഇന്ത്യക്കാർ അവരുടെ
കുതിരകളെ ഇങ്ങനെയാ വിളിക്കാറ്.

154
00:16:13,307 --> 00:16:18,562
ജോയി, ഞാൻ ചൂളമടിക്കുമ്പോൾ
നീ വരണം. മനസ്സിലായോ?

155
00:16:21,815 --> 00:16:25,444
എന്റെ അച്ഛന് ഒരു പട്ടിയുണ്ടായിരുന്നു,
വിളിക്കുമ്പോൾ അത് അനങ്ങില്ല.

156
00:16:25,569 --> 00:16:28,030
ശ്രദ്ധിക്കാതെ നിൽക്കുമ്പോൾ
പിന്നാലെ ഓടിവരും.

157
00:16:28,488 --> 00:16:30,199
ഇത് പട്ടിയല്ല.

158
00:16:30,991 --> 00:16:33,327
അവനത് ആലോചിച്ച്
 മനസ്സിലാക്കുകയാണ്.

159
00:16:53,138 --> 00:16:55,933
ഇതൊന്ന് നോക്കിയേടാ!

160
00:17:05,943 --> 00:17:06,944
ആൽബി!

161
00:17:46,650 --> 00:17:49,444
പതിനഞ്ചേ ഉള്ളോ?

162
00:17:50,821 --> 00:17:52,030
ബാക്കി വരും.

163
00:17:52,155 --> 00:17:55,868
നിയമപരമായി ഇന്ന് ഈ ഫാം 
എനിക്ക് ജപ്തി ചെയ്യാം, അറിയാല്ലോ?

164
00:17:55,993 --> 00:17:58,495
എന്റെ അവകാശങ്ങളിൽ 
ഞാൻ നല്ലോണം വിശ്വസിക്കുന്നുണ്ട്.

165
00:17:58,620 --> 00:17:59,663
കാശ് വരും.

166
00:18:01,748 --> 00:18:04,710
നിന്റെ വെള്ളമടി കുറച്ച്, വില
കുറഞ്ഞ കുതിരയെ വാങ്ങിയാൽ
വാടക തരാൻ പറ്റും.

167
00:18:04,835 --> 00:18:08,547
എങ്കിൽ നിനക്ക് നിന്റെ
 ഉടമസ്ഥന്റെ കണ്ണിൽ നോക്കി
 സംസാരിക്കാമായിരുന്നു, നാരാക്കോട്ട്.

168
00:18:08,672 --> 00:18:12,801
ഞാൻ പറഞ്ഞല്ലോ, ഞങ്ങൾ
താഴത്തെ ഭൂമിയിൽ വിളവിറക്കുന്നുണ്ട്.

169
00:18:12,926 --> 00:18:15,929
താഴത്തെ വയൽ പാറ പോലെ ഉറച്ചതാ. 
അവിടെ കല്ലുകൾ മാത്രമേയുള്ളൂ.

170
00:18:16,013 --> 00:18:18,473
അല്ല. ഞങ്ങളത് ഉഴുതുമറിക്കും.

171
00:18:19,433 --> 00:18:24,479
എനിക്ക് ശരത്കാലം വരെ സമയം താ,
കടം ഞാൻ പലിശ സഹിതം വീട്ടാം.

172
00:18:24,688 --> 00:18:28,859
എങ്ങനെ ഉഴാനാണ്.
നിന്റെയീ ആഡംബര കുതിരയെ വെച്ചിട്ടോ?

173
00:18:30,360 --> 00:18:31,570
അവനത് ചെയ്യും.

174
00:18:31,695 --> 00:18:34,323
അതിനെ നുകത്തിൽ കെട്ടാൻ കൊള്ളില്ല, 
പിന്നെയാണ് കലപ്പ വലിക്കാൻ.

175
00:18:34,448 --> 00:18:36,366
അതിപ്പോ കാക്ക മലർന്നു
പറന്നാലും നടക്കില്ല.

176
00:18:36,491 --> 00:18:40,037
എനിക്ക് കാശിന് കാത്തിരിക്കാൻ
 കഴിയില്ല, യുദ്ധം വരുന്നുണ്ട്.

177
00:18:43,874 --> 00:18:46,835
വയൽ ഉഴുതു മറിക്കുമെന്നത്
എന്റെ വാക്ക്.

178
00:18:47,544 --> 00:18:49,671
ഞങ്ങൾ അവിടെ ടേണിപ്പ് 
കൃഷി ചെയ്യും.

179
00:18:50,380 --> 00:18:53,175
വിളവെടുപ്പ് സമയമാകുമ്പോൾ
 പണം നിങ്ങളുടെ പക്കലെത്തും.

180
00:18:56,720 --> 00:18:58,847
പ്ലീസ് സർ... പ്ലീസ്... സമ്മതിക്ക്.

181
00:19:08,732 --> 00:19:10,025
ശരി, സമ്മതിച്ചു.

182
00:19:11,068 --> 00:19:13,612
ആ ആഡംബര കുതിര 
വയൽ ഉഴുതുമറിച്ചാൽ...

183
00:19:13,737 --> 00:19:16,907
ഒക്ടോബർ വരെ ഞാൻ സമയം തരാം.

184
00:19:21,745 --> 00:19:23,372
ഇല്ലെങ്കിലോ?

185
00:19:24,665 --> 00:19:27,376
അത് പരാജയപ്പെടുന്ന ദിവസം 
ഞാനാ കുതിരയെ കൊണ്ടുപോകും.

186
00:19:28,252 --> 00:19:31,338
നിന്റെ അപ്പന്റെ ഫാം ഞാൻ ഏറ്റെടുക്കും, 
അന്തസ്സുള്ള പണിക്കാർക്ക് അത് കൊടുക്കും.

187
00:19:31,421 --> 00:19:34,383
.. മാന്യന്മാരുടെ കൂടെ
ഇടപഴകാൻ അറിയാവുന്നവർക്ക്.

188
00:19:34,466 --> 00:19:37,219
വേണ്ട, പ്ലീസ്. സർ,
അങ്ങനെ ചെയ്യാൻ പാടില്ല.

189
00:19:37,302 --> 00:19:41,890
മതി, മതി മോനേ. എന്താ?
നീയും കുടിച്ചിട്ടുണ്ടോ?

190
00:19:43,392 --> 00:19:48,063
ടെഡ് നാരാക്കോട്ട്, നിന്റെ പേര് 
എന്റെ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.

191
00:20:32,482 --> 00:20:35,277
-അവനെ നുകത്തിൽ കെട്ടാറായിട്ടില്ല.
-കഴുത്തിൽ ബെൽറ്റ് ഇടണം.

192
00:20:36,153 --> 00:20:38,280
പപ്പ അവനെ ചുമ്മാ പേടിപ്പിക്കുകയാണ്.

193
00:20:38,363 --> 00:20:40,782
-അവന് കലപ്പ വലിക്കാൻ കഴിയില്ല!
-അവൻ ഉഴുതേ പറ്റൂ.

194
00:20:41,491 --> 00:20:43,202
അവനത് ചെയ്യാൻ കഴിയില്ല!

195
00:20:43,327 --> 00:20:45,204
അവൻ തീരെ ചെറുതാ.
പുറത്ത് ആരും കയറിയിട്ടു പോലുമില്ല!

196
00:20:46,872 --> 00:20:48,040
ടെഡ്!

197
00:20:52,419 --> 00:20:57,299
പേടിക്കണ്ട മോനേ. പേടിക്കണ്ട.
പേടിക്കണ്ട, പേടിക്കണ്ട.

198
00:20:57,591 --> 00:21:00,719
ഇതിനെ കണ്ടപ്പോൾ തന്നെ
തോന്നിയതാ ശനിദശ.

199
00:21:00,844 --> 00:21:02,137
ടെഡ്, വേണ്ട.

200
00:21:04,848 --> 00:21:05,974
ടെഡ്, വേണ്ട!

201
00:21:06,099 --> 00:21:07,309
ഇവനെ ഒന്നിനും കൊള്ളില്ല.

202
00:21:07,392 --> 00:21:10,979
നുകം എടുക്കുന്നില്ലെങ്കിൽ,
ഇതിനെകൊണ്ട്‌ ഒരു പ്രയോജനവുമില്ല!

203
00:21:11,522 --> 00:21:13,315
-പപ്പാ!
-മാറി നിൽക്ക്.

204
00:21:14,316 --> 00:21:15,692
പപ്പാ, നിർത്ത്!

205
00:21:19,446 --> 00:21:21,740
ഇതിനെ കൊന്നാൽ, നമ്മുടേതായി
പിന്നൊന്നും ബാക്കിയില്ല.

206
00:21:21,865 --> 00:21:22,991
വേണ്ട!

207
00:21:28,705 --> 00:21:32,668
പപ്പ പറഞ്ഞത് ശരിയാ,
അവനത് ചെയ്യും.

208
00:21:33,293 --> 00:21:36,505
ലിയോൺസിനോട് പറഞ്ഞപോലെ
അവനാ വയൽ ഉഴുതുമറിക്കും.

209
00:21:36,630 --> 00:21:37,881
പപ്പ നോക്കിക്കോ.

210
00:21:38,715 --> 00:21:40,175
അവൻ കാണിച്ചുതരും.

211
00:21:41,093 --> 00:21:42,553
ഞങ്ങൾ കാണിച്ചുതരും.

212
00:21:44,054 --> 00:21:45,514
ഞങ്ങളത് ചെയ്യും.

213
00:21:50,435 --> 00:21:51,687
തന്നേ..

214
00:21:52,896 --> 00:21:54,064
അതിങ്ങ് തന്നേ.

215
00:21:56,900 --> 00:21:58,777
വീട്ടിലേക്ക് പോ.

216
00:22:06,451 --> 00:22:10,414
ചില ദിവസങ്ങൾ മറക്കുന്നതാ നല്ലത്.
ഇന്ന് അങ്ങനയൊരു ദിവസമല്ല.

217
00:22:34,771 --> 00:22:36,732
സുഖമാണോ, ജോയി?

218
00:22:41,486 --> 00:22:43,739
ജീവിതത്തെപ്പറ്റി എനിക്ക് വലിയ
 അറിവൊന്നുമില്ല മോനേ,

219
00:22:43,822 --> 00:22:48,118
പക്ഷേ വലിയ ദിവസങ്ങളും
 ചെറിയ ദിവസങ്ങളും ഉണ്ടെന്നറിയാം.

220
00:22:48,952 --> 00:22:53,081
മിക്ക ദിവസങ്ങളും ചെറിയ ദിവസങ്ങളാ,
 അതാർക്കും അത്ര പ്രധാനമല്ല.

221
00:22:53,957 --> 00:22:55,459
പക്ഷേ ഇത്...

222
00:22:58,128 --> 00:22:59,755
ഇതൊരു വലിയ ദിവസമാണ്.

223
00:23:00,714 --> 00:23:02,174
നമ്മുടെ വലിയ ദിവസം!

224
00:23:04,801 --> 00:23:07,262
പുറത്ത് നല്ല തണുപ്പാ,
 ഞാൻ ഇത് ഊരി മാറ്റുവാ.

225
00:23:07,638 --> 00:23:11,099
നിനക്ക് പറ്റില്ലേൽ,
എനിക്കും പ്രയാസമാവും.

226
00:23:13,393 --> 00:23:17,648
ഇനി, ഞാൻ നിന്നെ നിലം
ഉഴാൻ പഠിപ്പിക്കും.

227
00:23:18,941 --> 00:23:22,069
നീയത് പഠിക്കാൻ പോകുവാ,
മനസ്സിലായോ?

228
00:23:23,237 --> 00:23:27,533
എങ്കിൽ നമ്മൾ പിരിയില്ല,
അതുതന്നെയാ എന്റെ വിശ്വാസം.

229
00:23:31,203 --> 00:23:32,621
അടങ്ങ്, മോനേ.

230
00:23:33,789 --> 00:23:36,917
തുടങ്ങാം. തുടങ്ങാം. വാ.

231
00:23:37,668 --> 00:23:39,628
വാ.. വാ.

232
00:23:42,506 --> 00:23:45,634
ഇട് മോനേ. പതുക്കെ. പതുക്കെ.

233
00:23:46,844 --> 00:23:48,136
എന്നെ നോക്ക്, ജോയി.

234
00:23:49,179 --> 00:23:50,305
കണ്ടോ?

235
00:23:52,349 --> 00:23:53,475
കണ്ടോ?

236
00:23:54,852 --> 00:23:57,563
നീ നിന്റെ മൂക്ക് ഇതിനുള്ളിലേക്ക്
 വെച്ചാൽ മാത്രം മതി.

237
00:23:59,857 --> 00:24:01,149
അത്രേയുള്ളൂ.

238
00:24:03,360 --> 00:24:07,155
കണ്ടോ, നിനക്ക് മനസ്സിലായി. 
നിനക്ക് മനസ്സിലായി.

239
00:24:08,866 --> 00:24:10,659
നല്ല കുട്ടി.

240
00:24:11,702 --> 00:24:12,786
കഴിഞ്ഞു.

241
00:24:41,648 --> 00:24:44,318
വലിയ പ്രദേശം, നിറയെ കല്ല്,
 പുല്ലിന്റെ വേരാകെ പടർന്നു
 കിടക്കുന്നുമുണ്ട്.

242
00:24:44,401 --> 00:24:46,904
ശക്തനായ ഉഴുകുതിരയ്ക്ക് പോലും
 ഒറ്റയ്ക്ക് ഇത് സാധിക്കില്ല.

243
00:24:47,029 --> 00:24:48,780
എങ്കിലും അവനത് ചെയ്യുമെന്ന്
 ഞാൻ പറയും.

244
00:24:48,906 --> 00:24:52,367
ആൽബർട്ട് പറഞ്ഞാൽ അവന് ചിറക് മുളച്ചു
പറക്കുമെന്ന് വരെ നീ വിശ്വസിക്കും.

245
00:24:52,492 --> 00:24:56,205
വട്ടനാണേലും കൂട്ടുകാരനോട്
കൂറ്‍ കാണിക്കുന്നത് നല്ലതാ.

246
00:24:56,330 --> 00:25:00,042
രണ്ടുപേർ ഒരു മാസം കൊണ്ട് ഉഴുതാൽ, നല്ല കാലാവസ്ഥയാണെങ്കിൽ നടക്കും.

247
00:25:14,097 --> 00:25:17,017
ഇത് കാണാൻ ടെഡിന് പേടിയാണോ?

248
00:25:18,185 --> 00:25:20,145
ഉറപ്പായും അവൻ ഇവിടെ കാണും.

249
00:25:31,615 --> 00:25:33,242
വാ..

250
00:25:34,701 --> 00:25:36,036
വാ.

251
00:25:48,882 --> 00:25:51,760
ശരിക്കുമൊരു നാരാക്കോട്ട് ആയിട്ടാ
 ടെഡ് നീ അവനെ വളർത്തിയത്.

252
00:25:51,885 --> 00:25:54,221
അച്ഛന്റെ മുറിച്ച മുറി.

253
00:25:54,805 --> 00:25:58,600
സാമാന്യബുദ്ധിയുടെ ഒരംശം പോലുമില്ല,
 പക്ഷേ ആ കടുത്ത വാശി...

254
00:25:58,767 --> 00:26:02,062
നടക്കാത്ത കാര്യങ്ങൾക്ക് വേണ്ടി
 വാശി പിടിക്കാൻ അതവനെ പ്രേരിപ്പിക്കും.

255
00:26:09,736 --> 00:26:13,073
ഞാനടക്കം നിന്നെ ബഹുമാനിക്കാത്ത
 ഒരു കർഷകനും ഡെവണിലില്ലായിരുന്നു.

256
00:26:13,156 --> 00:26:14,992
നിന്റെ സഹോദരന്മാർക്ക് 
നല്ല ഫാം വിട്ടുകൊടുത്തിട്ട്,

257
00:26:15,117 --> 00:26:18,954
ഒന്നിനും കൊള്ളാത്ത ഈ കല്ലുനിറഞ്ഞ
 ഭൂമിയിൽ പണിയെടുക്കാൻ നീ തീരുമാനിച്ചു.

258
00:26:20,163 --> 00:26:22,958
ഇരുപത്പേരുടെ കരുത്ത് നിനക്കുണ്ട്.

259
00:26:24,835 --> 00:26:28,046
പക്ഷേ ആ കാലിന്റെ തളർച്ചയും 
പിന്നെ കുടിയും...

260
00:26:28,172 --> 00:26:30,799
വേദന സഹിക്കാനല്ലേ നീ കുടിക്കുന്നത്?

261
00:26:32,843 --> 00:26:36,972
ഇതിലും നല്ലൊരു അവസാനം 
നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല.

262
00:26:38,682 --> 00:26:40,976
ഈ സ്ഥലം നിനക്ക് വാടകയ്ക്ക്
 നൽകാൻ എന്നെ പ്രേരിപ്പിച്ച...

263
00:26:41,101 --> 00:26:42,895
ആ കരുണയെ എനിക്കിപ്പോൾ
സംശയമുണ്ട്.

264
00:26:43,020 --> 00:26:46,481
നിന്നെ മാത്രമല്ല നിന്റെ സുന്ദരിയായ
ഭാര്യയുടെ അവസ്‌ഥ നോക്കിയാൽ...

265
00:26:46,648 --> 00:26:49,026
നീയൊരു മിടുക്കനാണെന്നാ
 അവളും കരുതിയത്!

266
00:26:49,151 --> 00:26:53,947
ഇപ്പോ നിന്റെ മകനും നീ
 മുങ്ങിക്കൊണ്ടിരിക്കുന്ന അതേ
 ചതുപ്പിലേക്ക് താഴ്ന്നു പോവുകയാണ്.

267
00:27:00,537 --> 00:27:02,080
കണ്ടോ ജോയി?

268
00:27:02,206 --> 00:27:04,249
ഞാനും നുകം വെച്ചിട്ടുണ്ട്!

269
00:27:06,877 --> 00:27:08,504
ശരി, നടക്ക് മോനെ.

270
00:27:08,587 --> 00:27:10,839
നടക്ക്.. അത്രേയുള്ളൂ.

271
00:27:12,716 --> 00:27:14,009
നടക്ക്..

272
00:27:15,677 --> 00:27:16,970
നടക്ക് ജോയ്.

273
00:27:18,388 --> 00:27:20,349
മോനെ നടക്ക്.

274
00:27:20,807 --> 00:27:24,937
നീ മലേടെ മുകളീന്ന്
താഴേക്ക് നിരങ്ങുന്നതാ നല്ലത്.

275
00:27:26,230 --> 00:27:29,024
ഇന്ന് നിനക്കുള്ള ഒരേയൊരു കൂട്ട്
 ഭൂഗുരുത്വാകർഷണം മാത്രമായിരിക്കും, മോനെ.

276
00:27:30,400 --> 00:27:32,528
നടക്ക് ജോയി! നടക്ക്!

277
00:27:32,986 --> 00:27:34,780
നടക്ക് ജോയി, നടക്ക്.

278
00:27:35,739 --> 00:27:37,157
നടക്ക്, മോനെ.

279
00:27:37,241 --> 00:27:39,952
നടക്ക്. നടക്ക്.

280
00:27:42,871 --> 00:27:45,374
അവൻ നടക്കാൻ
ചമ്മട്ടി തന്നെ വേണ്ടിവരും.

281
00:28:12,276 --> 00:28:16,989
സബാഷ്! മലേടെ മുകളിൽ
എത്തിയ സ്‌ഥിതിക്ക് തുടങ്ങിക്കോ, മോനെ

282
00:28:17,114 --> 00:28:19,908
താഴേക്ക് വരുമ്പോൾ
കൂടുതൽ വേഗത കിട്ടും!

283
00:29:21,595 --> 00:29:24,473
അങ്ങനെതന്നെ. 
നേരെ പിടിക്ക്, മോനേ. നല്ല കുട്ടി.

284
00:29:24,598 --> 00:29:28,435
നേരെ പിടിക്ക്. നല്ല കുട്ടി. 
നല്ല കുട്ടി.

285
00:29:28,519 --> 00:29:31,146
നല്ല കുട്ടി. ഇനി വലിക്ക്.
 ആഞ്ഞു വലിക്ക്!

286
00:29:32,940 --> 00:29:35,150
ആൽബി, ഞങ്ങൾ എല്ലാവരും 
നിന്റെ കൂടെയുണ്ട്!

287
00:29:35,609 --> 00:29:38,403
നടക്ക്, അത് നേരെ പിടിക്ക്, മോനേ.

288
00:29:38,529 --> 00:29:40,989
അത്രേയുള്ളൂ, നടക്ക്. നടക്ക്.

289
00:29:41,073 --> 00:29:43,867
നോക്കിക്കേ, കലപ്പ മണ്ണിലേക്ക്
 ഇറങ്ങിയിട്ടു പോലുമില്ല.

290
00:29:49,998 --> 00:29:53,126
നമ്മളെക്കൊണ്ട് ഇത് സാധിക്കുമെന്ന്
എനിക്കുറപ്പുണ്ട്.

291
00:29:53,710 --> 00:29:56,255
നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ
 എനിക്കറിയാമായിരുന്നു നീയാ മിടുക്കനെന്ന്.

292
00:29:57,214 --> 00:29:59,007
അതുകൊണ്ടാ പപ്പ നിന്നെ വാങ്ങിയത്.

293
00:29:59,132 --> 00:30:02,052
അദ്ദേഹത്തിന് ഇല്ലാത്ത ധൈര്യം
 നിനക്കുണ്ടെന്ന് ആൾക്കറിയാം.

294
00:30:02,636 --> 00:30:05,347
നിന്നെ കണ്ടപ്പോൾ തന്നെ, നീയാ
 ഞങ്ങളുടെ രക്ഷകനെന്ന് എനിക്ക് തോന്നി.

295
00:30:16,650 --> 00:30:18,944
നിനക്ക് ഒരു സാധ്യതയുമില്ല, കുട്ടീ.

296
00:30:19,403 --> 00:30:22,364
അവൻ അര ഏക്കർ പോലും മറിക്കില്ല.
 നീ നിർത്തിക്കോ.

297
00:30:22,489 --> 00:30:27,369
നീ നന്നായി ചെയ്തു. കഠിനമായി ശ്രമിച്ചു.
നിന്റെ തന്തയേക്കാൾ കേമനാ നീ.

298
00:30:27,870 --> 00:30:31,540
അങ്ങനെ പറയരുത് മിസ്റ്റർ
 ലിയോൺസ്, അതല്പം ക്രൂരമല്ലേ?

299
00:30:31,623 --> 00:30:33,917
ഇല്ലേൽ  അവനാ കുതിരയെ കൊല്ലും.

300
00:30:41,175 --> 00:30:43,302
ഞാൻ വ്യാഴാഴ്ച വരാം.

301
00:30:44,261 --> 00:30:46,555
എല്ലാം പൂട്ടിക്കെട്ടാൻ നിനക്ക്
 ഒരു ദിവസം സമയം തരാം.

302
00:30:53,854 --> 00:30:55,147
നിന്റെ നൂലുണ്ട.

303
00:30:56,273 --> 00:30:57,900
എന്നോട് ക്ഷമിക്ക്, റോസി.

304
00:31:16,752 --> 00:31:18,045
ഇപ്പൊ ചെയ്യ്, മോനെ.

305
00:31:18,462 --> 00:31:20,255
നീയത് ചെയ്തേ പറ്റൂ, ജോയി!

306
00:31:20,380 --> 00:31:23,050
നിനക്കറിയില്ലേൽ കാര്യങ്ങൾ
എനിക്ക് തീരുമാനിക്കേണ്ടി വരും.

307
00:31:23,133 --> 00:31:25,761
നമ്മുടെ ബാക്കി ജീവിതം
 ഇതിനെ ആശ്രയിച്ചാവും!

308
00:31:25,844 --> 00:31:30,140
അതുകൊണ്ട് വലിക്ക്,
നേരെ ആഞ്ഞു വലിക്ക്.

309
00:31:33,143 --> 00:31:35,145
നടക്ക് മോനേ! നടക്ക്!

310
00:31:35,270 --> 00:31:38,357
നടക്ക് ജോയി, നടക്ക്! 
അത്രേയുള്ളൂ.

311
00:31:38,982 --> 00:31:41,610
നല്ല കുട്ടി, ജോയി! നല്ല കുട്ടി!

312
00:31:48,492 --> 00:31:53,288
നടക്ക്! നടക്ക്! നടക്ക്!
നടക്ക് ജോയി!

313
00:31:53,372 --> 00:31:57,793
അത്രേയുള്ളൂ... നടക്ക്.. നടക്ക്..

314
00:32:10,305 --> 00:32:11,390
അതിനെ ചുറ്റി പൊയ്ക്കോ.

315
00:32:11,932 --> 00:32:13,183
നിൽക്ക്, ജോയി!

316
00:32:13,308 --> 00:32:15,602
നിൽക്ക് ജോയി! ജോയി!

317
00:32:16,520 --> 00:32:18,230
ജോയി! നിൽക്ക്! നിൽക്ക്!

318
00:32:18,355 --> 00:32:20,315
ജോയി നിൽക്ക്, നീയിപ്പോ
 കലപ്പയുടെ വായ്ത്തല തകർക്കും!

319
00:32:26,613 --> 00:32:28,824
ഒന്ന് കാണടാ, മോനെ!

320
00:32:31,034 --> 00:32:32,995
മമ്മാ, പപ്പാ.. ഇത് നോക്കിയേ.

321
00:32:33,078 --> 00:32:34,371
അവനത് ചെയ്യുന്നുണ്ട്!

322
00:32:51,221 --> 00:32:53,015
നന്നായി ആൽബി!

323
00:32:55,642 --> 00:32:57,269
ആൽബർട്ട്, നന്നായി ചെയ്യുന്നുണ്ട്!

324
00:32:58,729 --> 00:33:00,856
ഞാനിത് വിശ്വസിക്കില്ലായിരുന്നു!

325
00:33:00,981 --> 00:33:04,359
കലപ്പ തട്ടി ചെളിയിൽ വീഴാൻ
ഞാൻ എന്റെ മോനെ വിടില്ല.

326
00:33:04,484 --> 00:33:05,694
അവന്റെ കാൽ ചിലപ്പോ പോകും.

327
00:33:05,777 --> 00:33:07,529
തന്റെ കണ്ണ് പോകാനാണ്
കൂടുതൽ സാധ്യത.

328
00:33:07,613 --> 00:33:10,616
എന്റെ മോനെ എങ്ങനെ
 വളർത്തണമെന്നോ...

329
00:33:10,741 --> 00:33:14,870
എന്റെ കലപ്പയോ, കുതിരയോ, വയലോ,
 ഫാമോ എന്തിലേലും അഭിപ്രായം
 പറഞ്ഞാലുണ്ടല്ലോ!

330
00:33:22,419 --> 00:33:25,214
ചെയ്യ് ആൽബി! ചെയ്യ്!

331
00:33:57,538 --> 00:34:01,416
തീർത്തേക്ക് ആൽബി, തീർത്തേക്ക്.

332
00:34:21,143 --> 00:34:24,106
ആൽബി, നിനക്കൊന്നും പറ്റിയില്ലല്ലോ?

333
00:34:24,188 --> 00:34:25,482
നിനക്ക് കുഴപ്പമില്ലല്ലോ?

334
00:34:29,152 --> 00:34:30,320
എഴുന്നേൽക്ക്.

335
00:34:30,445 --> 00:34:33,447
വിഡ്ഢി കൂട്ടങ്ങൾ!

336
00:34:56,013 --> 00:34:58,307
അവനെപ്പോലെ നീയും കുറെ
ചതഞ്ഞിട്ടുണ്ട്.

337
00:35:00,851 --> 00:35:03,228
-പപ്പ എവിടെ?
-ഇപ്പോഴും താഴെ വയലിലുണ്ട്.

338
00:35:03,353 --> 00:35:04,646
അവിടെ പൂസായി നടക്കുന്നുണ്ടാവും.

339
00:35:04,771 --> 00:35:06,732
ആൽബർട്ട്, കുടിച്ചിട്ടല്ല അങ്ങേര്
പൂസായ പോലെ നടക്കുന്നത്.

340
00:35:06,857 --> 00:35:07,858
പപ്പ കുടിക്കുന്നുണ്ട്, മമ്മ!

341
00:35:07,983 --> 00:35:11,486
അദ്ദേഹം അനുഭവിച്ചതൊക്കെ നീയും
അനുഭവിച്ചിരുന്നേൽ നീയും കുടിച്ചേനെ.

342
00:35:11,570 --> 00:35:12,946
അദ്ദേഹം എന്നോട് അതേപ്പറ്റി
 സംസാരിക്കാറില്ല.

343
00:35:13,030 --> 00:35:17,284
സംസാരിക്കാത്തത് ചില കാര്യങ്ങളിൽ
വാക്കുകൾ കിട്ടാത്ത കൊണ്ടാണ്.

344
00:35:18,202 --> 00:35:19,536
ഇങ്ങോട്ട് വന്നേ..

345
00:35:32,382 --> 00:35:34,176
എലികൾ കടിച്ചു നാശമാക്കി.

346
00:35:34,801 --> 00:35:36,094
ഇരിക്ക്.

347
00:35:42,476 --> 00:35:43,519
ദാ നോക്ക്.

348
00:35:44,353 --> 00:35:46,647
ഇത് അദ്ദേഹത്തിന്റെ 
ആർമി മെഡലുകളാ

349
00:35:46,730 --> 00:35:50,359
പുള്ളി സാർജന്റ് ആയിരുന്നു, സെവൻത്
 ബറ്റാലിയൻ, ഇംപീരിയൽ യോമൻട്രി.

350
00:35:51,902 --> 00:35:55,489
ഇതാണ് ക്വീൻസ് സൗത്ത് ആഫ്രിക്ക മെഡൽ.

351
00:35:55,572 --> 00:35:59,034
ബോയർ യുദ്ധത്തിൽ പോരാടിയ
എല്ലാവർക്കും ഇത് കിട്ടിയിട്ടുണ്ട്.

352
00:35:59,159 --> 00:36:00,702
ദേ ഇത്...

353
00:36:01,912 --> 00:36:04,164
ഇതാണ് ഡിസ്റ്റിംഗ്വിഷ്ഡ് കണ്ടക്ട് മെഡൽ.

354
00:36:04,248 --> 00:36:07,376
-ഇത് പപ്പേടെ ആണോ?
-പിന്നെ എന്റേയോ!

355
00:36:08,752 --> 00:36:11,213
ട്രാൻസ്വാളിലെ യുദ്ധത്തിന് ശേഷമാ
അദ്ദേഹത്തിന് ഇത് കിട്ടിയത്.

356
00:36:11,296 --> 00:36:13,715
പരിക്കേറ്റിട്ടും കൂടെയുള്ളവരെ രക്ഷിച്ചതിനും,
പിന്നെ, ബാക്കിയൊന്നും എനിക്കറിയില്ല.

357
00:36:13,799 --> 00:36:14,925
അദ്ദേഹം എന്നോടും പറയാറില്ല.

358
00:36:15,050 --> 00:36:17,052
അദ്ദേഹം കൂടി ആരോടും പറയില്ല.

359
00:36:17,135 --> 00:36:19,346
പക്ഷേ വീട്ടിലെത്തിയ ആദ്യ ദിവസം
 തന്നെ എല്ലാം പുറത്തെറിഞ്ഞു.

360
00:36:19,429 --> 00:36:21,557
നടക്കാൻ തുടങ്ങിയ ആദ്യ ദിവസം
 തന്നെ നേരെ ചവറ്റുകുട്ടയിലേക്ക്.

361
00:36:21,640 --> 00:36:24,393
ഞാൻ തടഞ്ഞിട്ടും കേട്ടില്ല.

362
00:36:26,228 --> 00:36:30,232
നീയും ജോയിയും ഇന്ന് ചെയ്തതിൽ
 നിനക്ക് സന്തോഷം കാണും.

363
00:36:30,315 --> 00:36:33,527
അത് വേണം, മോനെ.

364
00:36:33,610 --> 00:36:36,530
നല്ലൊരു കാര്യം ചെയ്യുമ്പോൾ 
അതിൽ അഭിമാനിക്കുന്നത് നല്ലതാണ്.

365
00:36:36,613 --> 00:36:40,909
അദ്ദേഹം ആഫ്രിക്കയിൽ ചെയ്തതിൽ, അതിപ്പോ എന്താണേലും, അദ്ദേഹം
അതിൽ അഭിമാനിക്കുന്നില്ല.

366
00:36:41,034 --> 00:36:44,788
അതെത്ര വലിയ ഓർമ്മകൾ ആണെങ്കിലും...

367
00:36:45,289 --> 00:36:47,916
കൊല്ലുന്നതിൽ അഭിമാനിക്കാൻ
 അദ്ദേഹം വിസമ്മതിക്കുന്നുണ്ട്.

368
00:36:49,459 --> 00:36:51,086
ഞാൻ അഭിമാനിച്ചേനെ...

369
00:36:51,628 --> 00:36:54,214
ഞാൻ യുദ്ധത്തിന് പോയി എന്റെ
 കൂട്ടുകാരെ രക്ഷിച്ചിരുന്നെങ്കിൽ...

370
00:36:54,298 --> 00:36:56,466
നീ അദ്ദേഹത്തെപ്പോലെ തന്നെ
 ചെയ്യണം എന്നല്ല.

371
00:36:56,592 --> 00:36:59,636
അഭിമാനിക്കാൻ വിസമ്മതിക്കുന്നതിൽ,
 അദ്ദേഹം എത്ര ധൈര്യശാലിയാണെന്ന് നോക്ക്...

372
00:37:03,765 --> 00:37:04,975
നിന്റെ പപ്പക്ക് ചില തെറ്റുകൾ
 സംഭവിക്കുന്നുണ്ട്,

373
00:37:05,100 --> 00:37:07,895
ചെയ്ത തെറ്റുകൾ മറക്കാൻ
 വേണ്ടിയാ അദ്ദേഹം കുടിക്കുന്നത്,

374
00:37:09,188 --> 00:37:11,315
പക്ഷേ അദ്ദേഹം ഒരിക്കലും
 തോറ്റു കൊടുത്തിട്ടില്ല.

375
00:37:11,440 --> 00:37:13,567
അത് ചെയ്യുന്നത് നമുക്ക് വേണ്ടിയാ.

376
00:37:14,776 --> 00:37:18,488
ഇന്ന്, ഇതെല്ലാം പ്രയോജനപ്പെട്ടു എന്ന്
 നീ ലോകത്തിന് കാണിച്ചു കൊടുത്തു.

377
00:37:19,990 --> 00:37:23,452
നീ ജോയിയെ നോക്കിക്കോ, അവൻ
 നിന്നെ നോക്കിക്കൊള്ളും.

378
00:37:27,831 --> 00:37:30,959
"സാർജന്റ്, സെവൻത് ബറ്റാലിയൻ, ഇംപീരിയൽ യോമൻട്രി."

379
00:37:33,670 --> 00:37:35,130
നീ ഇത് കാണുന്നുണ്ടോ, ജോയി?

380
00:37:36,006 --> 00:37:38,342
ഒരു യുദ്ധം മുഴുവൻ കണ്ടതാ ഇത്.

381
00:37:43,138 --> 00:37:44,932
ഞാൻ ഇത് മോഷ്ടിക്കുന്നതല്ല.

382
00:37:46,850 --> 00:37:48,936
എന്നെങ്കിലും അദ്ദേഹത്തിന് 
തിരിച്ചു കൊടുക്കും.

383
00:38:32,229 --> 00:38:35,357
ഈ ഗ്രാമത്തിൽ വണ്ടി ഓടിക്കുന്ന 
ഏക പയ്യൻ ഞാനാ. വേറാരുമില്ല.

384
00:38:35,482 --> 00:38:37,693
അതെ, ഇതെന്റെ പപ്പയുടെ കാറാ.

385
00:38:37,818 --> 00:38:39,194
-ഇതിൽ കേറാൻ പറ്റിയത് നിന്റെ ഭാഗ്യം.
-പപ്പയുടെ കാറോ?

386
00:38:39,319 --> 00:38:42,906
പൊതുവെ എനിക്കിത് ഓടിക്കാൻ
തരില്ല.. കാരണം...

387
00:38:46,076 --> 00:38:47,327
നിന്റെ ചങ്ങാതിയാണോ?

388
00:39:03,927 --> 00:39:07,222
വാ മോനെ, അവൾക്ക് പറക്കുന്നത്
കാണിച്ചുകൊടുക്കാം.

389
00:39:34,416 --> 00:39:37,920
ഓഹ്, നീ എന്തായാലും
 ചാട്ടക്കാരനാകാൻ പോകുന്നില്ല.

390
00:40:04,154 --> 00:40:05,447
ഇറങ്ങിപ്പോ, ഹാരോൾഡ്!

391
00:40:15,791 --> 00:40:18,418
നമുക്ക് വേറെന്തെങ്കിലും 
കൃഷി ചെയ്യാം.

392
00:40:19,336 --> 00:40:21,964
അല്ലെങ്കിൽ നമുക്ക് അങ്കിൾ
 ബോബിന്റെ കൂടെ പണിക്ക് പോകാം.

393
00:40:26,635 --> 00:40:29,555
ലിയോൺസിന്റെ വാടക 
പിന്നെങ്ങനെ കൊടുക്കും?

394
00:40:44,486 --> 00:40:46,488
ഇനി എന്തു ചെയ്യും?

395
00:40:50,701 --> 00:40:54,538
ദൈവം ഓരോ മനുഷ്യനും...

396
00:40:55,330 --> 00:40:58,292
അവനർഹിക്കുന്ന കഷ്ടത 
നൽകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു.

397
00:40:59,877 --> 00:41:03,839
പക്ഷെ എന്റെ കാര്യത്തിൽ,
അർഹിച്ചതിലും കൂടുതൽ എനിക്ക് കിട്ടി.

398
00:41:06,675 --> 00:41:10,470
എന്നോടുള്ള നിന്റെ സ്നേഹം നിൽക്കും, റോസ്.
പക്ഷെ തെറ്റു പറയാനാവില്ല.

399
00:41:13,056 --> 00:41:15,017
നിങ്ങളോടുള്ള വെറുപ്പ് കൂടിയേക്കും.

400
00:41:15,893 --> 00:41:18,228
പക്ഷെ സ്നേഹം കുറയില്ല.

401
00:41:30,908 --> 00:41:32,534
യുദ്ധം വന്നെത്തി.

402
00:41:32,910 --> 00:41:35,871
നമ്മൾ ജർമ്മനിയുമായി
 യുദ്ധത്തിലാണ്!

403
00:41:35,954 --> 00:41:40,918
കേൾക്കുന്നുണ്ടോ? ഇംഗ്ലണ്ട്
 ജർമ്മനിയുമായി യുദ്ധത്തിലാണ്!

404
00:41:43,587 --> 00:41:47,216
6 മണിക്ക് മണി മുഴക്കാൻ
 പോകുകയാണ്,

405
00:41:47,925 --> 00:41:52,221
യുദ്ധം കഴിയുന്നത് വരെ,
പിന്നെ ആ മണി മുഴങ്ങില്ല.

406
00:42:00,437 --> 00:42:03,732
മിടുക്കനായിരിക്ക്, ജോയി!
ടാവിസ്റ്റോക്ക് ചന്ത തുടങ്ങി!

407
00:42:18,080 --> 00:42:19,706
പപ്പ അവനെ എന്താ ചെയ്തേ?

408
00:42:34,805 --> 00:42:37,599
പേര്, കുടുംബപ്പേര്, എന്നിട്ട് ഒപ്പിട്..

409
00:42:37,975 --> 00:42:41,103
മുഴുവൻ പേരും കൃത്യമായി
ഓഡറിൽ എഴുതണം.

410
00:42:41,812 --> 00:42:44,982
എന്നെ വിശ്വസിക്ക്.. ഈ നാട്ടിലെ
ഏറ്റവും നല്ല കുതിരയാ ഇത്.

411
00:42:45,107 --> 00:42:48,318
പന്തയകുതിര കണക്കിന് ഓടും,
ശക്തനും, മിടുക്കനുമാണ്.

412
00:42:48,443 --> 00:42:53,490
കാലിന് പ്രശ്നമോ, പരിക്കോ ഇല്ല.
കാലും പല്ലുമൊക്കെ ഹെൽത്തിയാണ്.

413
00:42:53,991 --> 00:42:55,909
അപ്പൊ നല്ല അനുസരണയുള്ള,
ശക്തനായ ഈ കുതിരക്ക്...

414
00:42:55,993 --> 00:42:59,955
...നിങ്ങൾ എത്രയാ ഉദ്ദേശിക്കുന്നത്?

415
00:43:00,455 --> 00:43:01,623
നാല്പത്.

416
00:43:03,000 --> 00:43:05,586
ഇരുപത് തരാം,
നയാപൈസ കൂടില്ല.

417
00:43:05,669 --> 00:43:09,673
ഇരുപത് എനിക്ക് മുതലാവില്ല, ക്യാപ്റ്റൻ.
35 ന് തരാം.

418
00:43:09,798 --> 00:43:12,092
ഇവനെ വെച്ച് എങ്ങനെ
സവാരി ചെയ്യുമെന്ന് പോലും എനിക്കറിയില്ല.

419
00:43:12,176 --> 00:43:14,970
ഇവൻ നല്ലോണം സവാരി ചെയ്യും.

420
00:43:15,679 --> 00:43:17,973
നിങ്ങൾ അത്ഭുതപ്പെട്ടുപോകും, 
എന്റെ ഉറപ്പാ അത്.

421
00:43:18,849 --> 00:43:20,934
ഡെവണിൽ വെച്ച്
ഏറ്റവും മികച്ച കുതിരയാണിത്.

422
00:43:22,019 --> 00:43:24,146
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ
  ഏറ്റവും മികച്ച കുതിര.

423
00:43:30,819 --> 00:43:32,112
നന്ദി.

424
00:43:40,704 --> 00:43:41,997
പറ്റില്ല.

425
00:43:43,207 --> 00:43:45,375
ഇവനെ വിൽക്കാൻ പറ്റില്ല,
ഇവൻ എന്റെയാണ്.

426
00:43:45,501 --> 00:43:47,127
-ഞാനാ ഇവനെ മെരുക്കിയത്.
-ആൽബർട്ട്.

427
00:43:47,211 --> 00:43:48,962
നിങ്ങൾക്ക് ഇവനെ കൊണ്ടുപോകാനാവില്ല
അവൻ എന്റെ കുതിരയാണ്, സാർ.

428
00:43:49,046 --> 00:43:51,965
വൈകിപ്പോയല്ലോ, മോനെ. ഇവനെ
മുപ്പത് ഗിനിയ കൊടുത്ത് ഞാനിപ്പോ വാങ്ങി.

429
00:43:52,716 --> 00:43:55,177
പ്ലീസ്. ഞാനാ പണം തരാം.

430
00:43:56,720 --> 00:44:00,182
സത്യം, ഞാൻ തരാം.
പണിയെടുത്ത് ഞാനാ കാശ് തരാം.

431
00:44:00,891 --> 00:44:02,184
ഞാൻ പണിയെടുക്കാം.

432
00:44:07,064 --> 00:44:08,857
അവൻ മറ്റാരെയും അനുസരിക്കില്ല.

433
00:44:09,691 --> 00:44:12,861
അവനെ യുദ്ധത്തിനും കൊള്ളില്ല.
ഓരോ ശബ്ദം കേൾക്കുമ്പോഴും വിരണ്ടോടും.

434
00:44:14,404 --> 00:44:15,697
സോറി മോനെ.

435
00:44:17,407 --> 00:44:19,868
ശരി, ജോയി പോകുന്നുണ്ടേൽ
എനിക്കും പട്ടാളത്തിൽ ചേരണം.

436
00:44:20,744 --> 00:44:23,080
-മനസ്സിലായി. എന്താണ് നിന്റെ പേര്?
-ആൽബർട്ട്, സാർ.

437
00:44:23,205 --> 00:44:24,831
-ആൽബർട്ട്, എത്ര വയസ്സായി?
-പത്തൊമ്പത്, സാർ.

438
00:44:26,083 --> 00:44:29,211
-സത്യമാണോ?
-അല്ല സാർ, പക്ഷേ കണ്ടാൽ
 പത്തൊമ്പത് തോന്നും.

439
00:44:29,294 --> 00:44:30,379
മറ്റേത് പത്തൊമ്പതുകാരേക്കാളും
 വളർച്ച എനിക്കുണ്ട്,

440
00:44:30,504 --> 00:44:32,673
ഞാൻ കരുത്തനാ, സാർ,
എനിക്ക് ഒന്നിനെയും ഭയമില്ല.

441
00:44:32,756 --> 00:44:35,050
നിന്റെ കഴിവുകളിൽ എനിക്ക്
 സംശയമില്ല, ആൽബർട്ട്,

442
00:44:35,133 --> 00:44:38,846
പക്ഷെ, സൈന്യത്തിൽ ചേരാൻ
വ്യക്തമായ പ്രായപരിധിയുണ്ട്.

443
00:44:38,929 --> 00:44:42,224
നിന്റെ അച്ഛൻ അദ്ദേഹത്തിന്
ചെയ്യാനാവുന്നത്‍ ചെയ്തു, അറിയാല്ലോ നിനക്ക്?

444
00:44:43,433 --> 00:44:46,353
നിന്റെ ജോയിയെപ്പോലെ ഇത്രയും
 നല്ലൊരു കുതിരയെ...

445
00:44:46,436 --> 00:44:49,273
...വാങ്ങാൻ മുപ്പത് ഗിനിയ
 തികയില്ലെന്ന് എനിക്കറിയാം.

446
00:44:49,398 --> 00:44:51,024
പക്ഷേ, എന്റെ പക്കൽ ഇത്രയേയുള്ളൂ.

447
00:44:52,276 --> 00:44:56,238
ആൽബർട്ട്, അവനെ എനിക്ക് തന്നൂടെ?
എന്റെ സ്വന്തം കുതിരയായിട്ട്?

448
00:44:59,950 --> 00:45:02,995
ഒരു പുരുഷൻ മറ്റൊരു പുരുഷന്
 നൽകുന്ന വാക്കായിട്ട് കരുതിക്കോ.

449
00:45:03,120 --> 00:45:05,497
നീ നോക്കിയതുപോലെ തന്നെ
 ഞാൻ അവനെ നോക്കും.

450
00:45:05,622 --> 00:45:09,751
അവനെയും നീ അവന് നൽകിയ
 പരിചരണത്തെയും ഞാൻ ബഹുമാനിക്കും.

451
00:45:10,627 --> 00:45:15,090
പറ്റിയാൽ, ഞാനവനെ നിന്റെ 
പക്കൽ തന്നെ തിരിച്ചെത്തിക്കും.

452
00:45:21,305 --> 00:45:22,598
അവനോട് യാത്ര പറഞ്ഞേക്ക്.

453
00:45:26,518 --> 00:45:27,603
സാരമില്ല.

454
00:45:27,686 --> 00:45:31,690
മതി, ഓവറാക്കണ്ട.
ഇത് കുതിരയാ, പട്ടിയല്ല.

455
00:45:31,815 --> 00:45:33,984
നീ നിന്റെ പണി നോക്ക്, ചെക്കാ.

456
00:45:40,824 --> 00:45:43,952
നിനക്കും ഫാം കൈവിട്ടു
കളയണമെന്നാണോ, റോസി.

457
00:45:46,163 --> 00:45:47,956
നിങ്ങൾ തിരഞ്ഞെടുത്ത
മാർഗ്ഗമാ തെറ്റിപ്പോയത്.

458
00:45:50,334 --> 00:45:52,127
പക്ഷെ, യുദ്ധം തുടങ്ങി.

459
00:45:54,505 --> 00:45:56,131
അതാണല്ലോ അവസ്ഥ!

460
00:46:32,209 --> 00:46:33,377
ജോയി.

461
00:46:33,502 --> 00:46:35,045
സ്‌ഥലം വിട്ടോളാൻ ഞാൻ
നിന്നോട് പറഞ്ഞതാണ്.

462
00:46:35,170 --> 00:46:37,130
അവനവിടെ നിന്നോട്ടെ, പെർകിൻസ്.

463
00:46:39,049 --> 00:46:42,052
തീർന്നിട്ടില്ല, ഒന്നും ഇവിടെ
തീർന്നിട്ടില്ല, മോനെ.

464
00:46:42,177 --> 00:46:45,514
ഞാൻ, ആൽബർട്ട് നാരാക്കോട്ട്, 
സത്യം ചെയ്യുന്നു, നമ്മൾ വീണ്ടും കാണും.

465
00:46:45,639 --> 00:46:49,852
നീ എവിടെപ്പോയാലും
ഞാൻ നിന്നെ വീട്ടിലേക്ക് തിരിച്ചെത്തിക്കും.

466
00:47:07,911 --> 00:47:10,539
അടങ്ങ്... മര്യാദക്ക് അടങ്ങി വാ.

467
00:47:11,415 --> 00:47:15,210
നടക്ക്! നടക്ക്, വാ! 
മുന്നോട്ട് നടക്ക്.

468
00:47:29,933 --> 00:47:32,728
-നന്നായി നോക്കിക്കോണം.
-ഞാൻ നോക്കിക്കോളാം, സർ.

469
00:47:56,293 --> 00:47:58,420
ഹോ, ഹോ, ഹോ! 
പതുക്കെ. പതുക്കെ.

470
00:48:01,465 --> 00:48:02,591
പതുക്കെ.

471
00:48:14,144 --> 00:48:17,439
അടങ്ങ്, അടങ്ങ്. ജോയി!

472
00:48:17,523 --> 00:48:21,151
കളി നിർതിക്കോ, കേട്ടോ?
നീ ഇപ്പോ പട്ടാളത്തിലാ.

473
00:48:21,985 --> 00:48:24,947
നല്ല കുട്ടി. നല്ല കുട്ടി. പേടിക്കണ്ട.

474
00:48:25,822 --> 00:48:28,617
പേടിക്കണ്ട... പേടിക്കണ്ട.
പതുക്കെ വാ.

475
00:48:28,992 --> 00:48:31,119
വാ.. തിരിഞ്ഞു നിൽക്ക്.
നല്ലകുട്ടി.

476
00:48:32,496 --> 00:48:33,789
പേടിക്കണ്ട.

477
00:48:35,123 --> 00:48:36,917
പതുക്കെ, പതുക്കെ, 
പിന്നോട്ട് നിൽക്ക്.

478
00:48:39,503 --> 00:48:41,421
ജോയി, ഇത് ടോപ്‌തോൺ.

479
00:48:41,505 --> 00:48:43,507
ടോപ്‌തോൺ, ഇതാണ് ജോയി.

480
00:48:43,632 --> 00:48:46,301
നിങ്ങളിൽ ആരാ മിടുക്കനെന്ന 
തർക്കം നിങ്ങൾ തന്നെ തീർത്തോളൂ.

481
00:48:46,468 --> 00:48:49,972
എല്ലാം ഇപ്പോ തീർക്കണം,
നമ്മൾ അവിടേക്ക് പോയി കഴിഞ്ഞാൽ...

482
00:48:50,097 --> 00:48:52,516
നിങ്ങളുടെ സർവ്വശക്തിയും
 ജർമ്മൻകാരെ നേരിടാൻ വേണ്ടിവരും.

483
00:48:52,641 --> 00:48:56,520
പതുക്കെ പെർകിൻസ്.
അവനെ ദേഷ്യം പിടിപ്പിക്കരുത്.

484
00:48:56,645 --> 00:48:58,981
യുദ്ധത്തിൽ പതുക്കെയുള്ള
 പരിപാടിയൊന്നുമില്ല, സാർ.

485
00:48:59,106 --> 00:49:01,191
ഇവന്റെ കേസിലും അതങ്ങനെ 
തന്നെയാവും.

486
00:49:01,316 --> 00:49:04,278
എനിക്കറിയാം, സാർജന്റ്.
പക്ഷേ ഇവൻ ആരോഗ്യമുള്ള
മിടുക്കനായിട്ടിരിക്കണം.

487
00:49:04,820 --> 00:49:06,280
ഇവനെന്റെ കുതിരയാ.

488
00:49:06,363 --> 00:49:07,489
ശരി സാർ.

489
00:49:09,032 --> 00:49:10,325
പേടിക്കണ്ട മോനേ.

490
00:49:11,702 --> 00:49:14,121
അവനെന്റെ കുതിരയെ
 പേടിപ്പിക്കുന്നുണ്ട്.

491
00:49:14,204 --> 00:49:17,875
-ആര്?
-പെർകിൻസ്. അവൻ നമ്മുടെ
 ഭാഗത്തായതിൽ സന്തോഷം.

492
00:49:18,000 --> 00:49:20,627
തരക്കേടില്ല.. മെച്ചമുണ്ട്.

493
00:49:21,712 --> 00:49:24,840
എങ്കിലും, എന്റെ ടോപ്‌തോണിന്റെ
 അത്ര വരില്ല.

494
00:49:25,507 --> 00:49:28,677
ഉറപ്പിക്കാൻ വരട്ടെ, നല്ല
മിടുക്കനാന്നാ എനിക്ക് തോന്നുന്നത്.

495
00:49:28,844 --> 00:49:31,638
അവൻ ശരിക്കും വാശിക്കാരനാ.

496
00:49:31,722 --> 00:49:34,683
സത്യത്തിൽ എന്റെ ബ്ലെൻഹൈമിന്,
ഇവന്മാരെക്കാൾ വേഗതയുണ്ടെന്നാ തോന്നുന്നത്.

497
00:49:35,392 --> 00:49:36,685
ഒന്ന് പോയേ.

498
00:49:40,564 --> 00:49:42,191
ശരി, എല്ലാവരും ശ്രദ്ധിക്ക്.

499
00:49:42,858 --> 00:49:45,986
വാട്ടർലൂ മുതൽ ഓംദുർമാൻ വരെയുള്ള ചരിത്രവും, പിക്കറ്റ്സ് ചാർജ് മുതൽ
 മാഴ്സ്-ലാ-ടൂർ യുദ്ധം വരെയുള്ള അനുഭവവും...

500
00:49:46,069 --> 00:49:48,614
ഒരൊറ്റ കാര്യമാ നമുക്ക് പറഞ്ഞുതരുന്നത്.

501
00:49:48,739 --> 00:49:51,950
ആദ്യത്തെ ആക്രമണം പ്രധാനമാണ്.
 പെർകിൻസ്?

502
00:49:52,075 --> 00:49:53,744
-യെസ്, സാർ.
-ഒഴികഴിവുകളോ പിഴവുകളോ പാടില്ല.

503
00:49:53,869 --> 00:49:55,996
ഓരോ കുതിരയെയും വൃത്തിയാക്കി
 പ്രദർശനത്തിന് തയ്യാറാക്കി നിർത്തണം.

504
00:49:56,079 --> 00:49:58,540
-നാളെ എനിക്കൊരു പൂർണ്ണ പരിശീലനം കാണണം.
-യെസ്, സാർ.

505
00:50:08,050 --> 00:50:09,718
നിങ്ങൾ രണ്ടുപേരും 
പിന്മാറിയെന്നാ ഞാൻ കരുതിയത്.

506
00:50:09,801 --> 00:50:11,094
ഏയ് അതില്ല.

507
00:50:14,932 --> 00:50:17,809
ശരി. ഈ കോമാളികൾ എന്തിനുള്ള
പുറപ്പാടാണെന്ന് നമുക്കൊന്ന് കാണാമല്ലേ?

508
00:50:17,935 --> 00:50:19,811
അമിതമായ ആത്മവിശ്വാസം
 ഇങ്ങനെയൊക്കെ തോന്നിക്കും.

509
00:50:19,937 --> 00:50:21,396
നിങ്ങളെ നോക്കി ഞാൻ
ഫിനിഷിങ്ങിൽ വെയ്റ്റ് ചെയ്യാം.

510
00:50:24,274 --> 00:50:25,901
ഇനി ക്യാപ്റ്റൻ നിക്ലോസിന്റെ ഊഴം.

511
00:50:29,821 --> 00:50:32,241
വാളുകൾ പുറത്തെടുക്ക്!

512
00:50:34,451 --> 00:50:36,537
ലക്ഷ്യം വെക്കൂ!

513
00:50:38,997 --> 00:50:40,624
ആക്രമിക്കൂ!

514
00:50:59,184 --> 00:51:03,480
കുതിക്ക് ജോയി. നിനക്ക് പറ്റും
എനിക്കറിയാം, ഓട്...

515
00:51:18,537 --> 00:51:19,663
ഓട് മോനെ!

516
00:51:38,390 --> 00:51:39,808
കൂടെപ്പിടിച്ചതിന് നന്ദി

517
00:51:39,892 --> 00:51:43,312
ഇവന് വേഗതയുണ്ട്, അത് ഞാൻ
 സമ്മതിച്ചു. പക്ഷേ ആ ശൗര്യമുണ്ടോ?

518
00:51:43,395 --> 00:51:45,022
എല്ലാം ഉണ്ട്.

519
00:52:03,248 --> 00:52:04,541
എന്താ ഇവിടെ പരിപാടി.

520
00:52:05,083 --> 00:52:06,543
ഒരു കത്തെഴുതുകയാ.

521
00:52:07,252 --> 00:52:08,879
പടവുമുണ്ടോ?

522
00:52:10,923 --> 00:52:13,342
ഇത് ജോയിയുടെ ഉടമസ്ഥനായിരുന്ന
 ആ പയ്യനുള്ളതാ.

523
00:52:13,425 --> 00:52:16,178
ജോയ് എത്ര സുന്ദരനായിരിക്കുന്നെന്ന്
അവൻ കാണണം.

524
00:52:16,261 --> 00:52:19,723
ദശലക്ഷക്കണക്കിന് ജർമ്മൻ തോക്കുകളെ നേരിടാൻ
അവൻ കടൽകടക്കും മുമ്പ്.

525
00:52:19,932 --> 00:52:21,183
അതെ, അതിന് മുമ്പ്.

526
00:52:22,559 --> 00:52:24,102
നാളെ രാവിലെ 4 മണിക്ക് പുറപ്പെടണം,

527
00:52:24,228 --> 00:52:27,523
ഡ്രാഗൂൺ ഗാർഡ്‌സിനും,
 റോയൽസിനുമൊപ്പം.
 ട്രാൻസ്പോർട്ട് വിഭാഗത്തിൽ...

528
00:52:27,648 --> 00:52:29,691
സാധങ്ങൾ പരിശോധിക്കാൻ
പുലർച്ചെ 5 മണിക്ക് തുറമുഖത്ത് ഉണ്ടാവണം.

529
00:52:29,775 --> 00:52:32,027
യുദ്ധത്തിനുള്ള ഉത്തരവാണ്,
 മിനുക്കുപണികൾ വേണ്ട.

530
00:52:32,110 --> 00:52:36,365
ബട്ടണുകൾ, ഹെൽമറ്റ് ബക്കിളുകൾ,
 ലാടങ്ങൾ, ഒന്നിനും തിളക്കം വേണ്ട.

531
00:52:36,448 --> 00:52:38,200
സൂര്യപ്രകാശത്തിൽ തിളങ്ങിയാൽ,
ശത്രുക്കൾക്ക് നമ്മുടെ സ്‌ഥാനം മനസ്സിലാവും.

532
00:52:38,325 --> 00:52:39,701
തീർച്ചയായും.

533
00:52:40,786 --> 00:52:42,412
-ചാർലി.
-ജെയ്മി.

534
00:52:43,288 --> 00:52:44,540
ചാർലി.

535
00:52:48,961 --> 00:52:51,547
ഈ പുതിയ തൊപ്പി എങ്ങനെയുണ്ട്?

536
00:52:54,258 --> 00:52:56,885
സിൽക്ക് ലൈനിംഗ്. 
എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടു.

537
00:52:57,302 --> 00:52:59,972
ഇതുവെച്ചാൽ ജർമ്മൻ
 തിരികെ പോകുമോ?

538
00:53:02,808 --> 00:53:06,311
നീയൊരു ജർമ്മൻ സൈനികനാണെങ്കിൽ,
വെടിവെക്കാൻ പാകത്തിന് മുന്നിൽ 
രണ്ടുപേരെ കിട്ടിയാൽ..

539
00:53:06,436 --> 00:53:08,146
നീ വിചാരിക്കും, "ദൈവമേ,

540
00:53:08,272 --> 00:53:11,066
ഒരുത്തൻ നല്ല സ്റ്റൈലിഷ്
 തൊപ്പിയാണല്ലോ വെച്ചേക്കുന്നത്!

541
00:53:11,149 --> 00:53:12,568
അപ്പൊ മറ്റേയാളെ വെടിവെക്കാം.

542
00:53:13,485 --> 00:53:18,448
അല്ലേൽ  തിരിച്ച് ചിന്തിക്കും, 
ആ തൊപ്പി എനിക്ക് വേണം,
എന്നിട്ട് ആദ്യം നിന്നെത്തന്നെ കൊല്ലും.

543
00:53:22,452 --> 00:53:23,453
അങ്ങനെ ഞാൻ ചിന്തിച്ചില്ല.

544
00:53:53,025 --> 00:53:55,152
അതാണ് നമ്മുടെ ലക്ഷ്യം, 
ജർമ്മൻ 11-ാം ഡിവിഷൻ,

545
00:53:55,277 --> 00:53:58,197
നിലവിൽ മെനിൻ റോഡിന് 
കിഴക്ക് മൂന്ന് മൈൽ അകലെ
അവർ താവളമടിച്ചിരിക്കുകയാണ്.

546
00:53:58,322 --> 00:53:59,406
നമ്മളവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

547
00:53:59,489 --> 00:54:01,950
രാത്രി തങ്ങാനായി ടെന്റ് കെട്ടി
 തീ കൂട്ടുന്നുണ്ട്.

548
00:54:02,117 --> 00:54:05,078
അവരെ തുരത്തിയാൽ നമുക്ക് 
ജർമ്മൻ ലൈനിന്റെ പിന്നിലൂടെ നീങ്ങാം.

549
00:54:05,162 --> 00:54:06,955
നേരെ തെക്കുഭാഗത്തുള്ള
 ഗെലുവെൽഡിൽ എത്താം.

550
00:54:07,039 --> 00:54:08,123
കലക്കി.

551
00:54:08,207 --> 00:54:10,792
-എത്രപേർ കാണും?
-ഏകദേശം 600 കാലാൾപ്പട.

552
00:54:10,876 --> 00:54:11,877
നമ്മുടെ ഇരട്ടി വരും.

553
00:54:12,002 --> 00:54:13,879
കുതിരപ്പടയും സൈനികരും
 ഉള്ളതുകൊണ്ട് മുൻതൂക്കം നമുക്കാണ്.

554
00:54:14,004 --> 00:54:16,632
അപ്രതീക്ഷിത ആക്രമണത്തിന്റെ
 ആനുകൂല്യവും കിട്ടും.
വേഗം നീങ്ങുന്നതാ നല്ലത്.

555
00:54:16,757 --> 00:54:18,842
നാളെ രാവിലെ വരെ
അവരവിടെ കാണുമോന്ന് ഉറപ്പില്ല.

556
00:54:18,967 --> 00:54:21,178
കൊള്ളാം.

557
00:54:21,345 --> 00:54:23,555
അപ്പോൾ ഇന്ന് തന്നെ ഇറങ്ങാം. 
ചാർലി, സൈനികരോട് പറഞ്ഞേക്ക്.

558
00:54:23,680 --> 00:54:25,599
-സാലിസ്ബറി ഫോർമേഷനാനോ?
-സാലിസ്ബറി ഫോർമേഷൻ തന്നെ.

559
00:54:25,682 --> 00:54:27,559
അവരെ കടന്ന് മുന്നേറി 
പിന്നിലുള്ള ഭൂമി പിടിച്ചെടുക്കണം.

560
00:54:27,684 --> 00:54:30,312
ഇടതുവശത്തുള്ള പുല്ലുകൾക്ക്
 നമ്മളെക്കാൾ ഉയരമുണ്ട്.
ഒളിച്ചിരിക്കാൻ പറ്റിയ ഇടമാ.

561
00:54:30,395 --> 00:54:31,647
ഗുഡ് ജോബ്, സർജന്റ് മേജർ.

562
00:54:31,772 --> 00:54:34,316
പരിശോധനക്ക് ചിലവാക്കുന്ന
സമയം വേസ്റ്റ് ആവില്ല.

563
00:54:34,399 --> 00:54:35,692
നന്ദി, സിംഗ്.

564
00:54:36,568 --> 00:54:37,694
ജെയ്മി!

565
00:54:40,030 --> 00:54:41,823
നമ്മൾ വരുന്നത് അവർക്കറിയില്ല.

566
00:54:41,907 --> 00:54:44,034
നിനക്ക് മനസ്താപം തോന്നിത്തുടങ്ങിയോ, ജിം?

567
00:54:44,743 --> 00:54:47,871
ഇല്ല, അറിയിക്കാതെ കേറി
 ആക്രമിക്കുന്നതാണ് ഇവിടെ
പ്രധാനമെന്ന് എനിക്കറിയാം.

568
00:54:49,414 --> 00:54:51,708
പക്ഷെ, നമുക്കിത് പെട്ടെന്ന് തീർക്കണം.

569
00:54:58,048 --> 00:54:59,341
നീ ഓക്കെയല്ലേ, ചാർലി?

570
00:55:01,927 --> 00:55:03,220
ഇതിനും മുൻപ് ഇത്രയും
ഹാപ്പി ആയിട്ടില്ല.

571
00:55:03,929 --> 00:55:06,557
സത്യം, ഇതുവരെയില്ലാത്ത
ഒരു സന്തോഷമാ ഇപ്പൊ.

572
00:55:09,768 --> 00:55:12,563
പോകാൻ തയ്യാറാകൂ!
എല്ലാവരും കുതിരപ്പുറത്ത് കയറൂ!

573
00:55:14,439 --> 00:55:16,066
തയ്യാറാകൂ!

574
00:55:16,775 --> 00:55:18,026
കേറിക്കോ!

575
00:55:18,110 --> 00:55:19,570
താങ്ക്സ്, സ്റ്റാൻലി.

576
00:55:23,448 --> 00:55:24,867
ഹേയ്, ജോയി.

577
00:55:25,951 --> 00:55:27,411
എന്റെ സുന്ദരക്കുട്ടാ.

578
00:55:33,750 --> 00:55:35,711
നീ ഓക്കേയല്ലേ, ജോയി?

579
00:56:03,363 --> 00:56:07,451
ജെന്റിൽമാൻ, നിങ്ങൾക്കൊപ്പം
ഈ അശ്വസേനയിൽ കൂടാനായത് എന്റെ ഭാഗ്യമാണ്.

580
00:56:08,493 --> 00:56:12,456
നമ്മോട് യുദ്ധത്തിന് ഇറങ്ങിതിൽ,
കൈസർ ഖേദിക്കാൻ ഇടവരട്ടെ.

581
00:56:13,665 --> 00:56:17,794
നിങ്ങൾ ഓരോരുത്തരും 
നാടിനും രാജാവിനും അഭിമാനമാവട്ടെ.

582
00:56:18,170 --> 00:56:20,631
ഒപ്പം,വീരമൃത്യു വരിച്ച നമ്മുടെ
 സുഹൃത്തുക്കളെയും ഓർക്കുക.

583
00:56:22,007 --> 00:56:23,300
എല്ലാവരും ധൈര്യമായിരിക്കണം.

584
00:56:24,176 --> 00:56:26,970
ദൈവത്തെ ആരാധിക്കൂ,
രാജാവിനെ ബഹുമാനിക്കൂ.

585
00:56:27,346 --> 00:56:29,806
ദൈവത്തെ ആരാധിക്കൂ,
രാജാവിനെ ബഹുമാനിക്കൂ.

586
00:56:45,197 --> 00:56:47,824
എല്ലാവരും വാളുകൾ പുറത്തെടുക്ക്!

587
00:56:50,035 --> 00:56:52,079
ആശംസകൾ ചങ്ങാതി.

588
00:56:58,377 --> 00:56:59,837
മുന്നോട്ട് നീങ്ങൂ.

589
00:57:00,879 --> 00:57:03,507
മുന്നേറൂ, മാർച്ച്!

590
00:57:12,224 --> 00:57:14,184
വേഗം!

591
00:57:17,062 --> 00:57:19,857
വേഗം മുന്നേറൂ, മാർച്ച്.

592
00:57:57,641 --> 00:57:59,314
ആക്രമിക്കൂ.

593
00:58:40,103 --> 00:58:41,396
രേഖകൾ കത്തിച്ചു കള!

594
01:00:13,572 --> 01:00:15,532
പിടിച്ചു താഴെയിട്!

595
01:00:36,595 --> 01:00:41,558
എന്താടാ? ഒരു സുരക്ഷയുമില്ലാതെ
ഞങ്ങളീ മൈതാനത്ത് വന്ന്
തമ്പടിക്കുമെന്ന് കരുതിയോ?

596
01:00:42,434 --> 01:00:44,061
എന്നോട്ടിപ്പോ നിന്റെ അവസ്‌ഥ
 നോക്കിയേ?

597
01:00:45,437 --> 01:00:47,397
നീ ആരാണെന്നാടാ നിന്റെ വിചാരം?

598
01:01:47,666 --> 01:01:48,959
വാടാ!

599
01:02:06,852 --> 01:02:09,813
-ഈ കുതിരകളെ എന്തുചെയ്യാനാ?
-പരിക്കേറ്റതാണേൽ കൊന്നേക്ക്.

600
01:02:09,938 --> 01:02:11,023
ബാക്കിയുള്ളതോ, സാർ?

601
01:02:11,148 --> 01:02:13,609
ബേസ് ക്യാമ്പിലേക്ക് കൊണ്ടുപൊയ്ക്കോ.
തോക്കുകൾ വലിക്കാൻ ഉപയോഗിക്കാം.

602
01:02:13,859 --> 01:02:16,361
ഇതുപോലുള്ള ആഡംബര
 കുതിരകളെക്കൊണ്ട്
തോക്കുകൾ വലിപ്പിക്കാനാവില്ല.

603
01:02:16,486 --> 01:02:17,946
-എങ്കിൽ അറ്റകളെയും കൊന്നേക്ക്.
-സാർ?

604
01:02:18,030 --> 01:02:20,240
നമുക്ക് അവറ്റകളെ
 പരിക്കേറ്റ സൈനികരെ മാറ്റാൻ...

605
01:02:20,324 --> 01:02:22,951
..ആംബുലൻസായി ഉപയോഗിക്കാം.

606
01:02:24,536 --> 01:02:26,997
-ബെൽറ്റിടാൻ ഇവറ്റകൾ സമ്മതിക്കുമോ?
-ശ്രമിക്കാം, സർ.

607
01:02:32,169 --> 01:02:33,962
നടക്കില്ല, ഇവറ്റകൾ സവാരിക്ക്
മാത്രമുള്ള ഇനമാണ്.

608
01:02:34,129 --> 01:02:35,714
-നമുക്കൊന്ന് നോക്കാം.
-ബെൽറ്റ് ഇടാൻ പറ്റില്ല.

609
01:02:35,839 --> 01:02:37,549
വാ മൈക്കൽ.

610
01:02:39,176 --> 01:02:42,763
പയ്യെ... പയ്യെ... പയ്യെ...

611
01:02:45,641 --> 01:02:48,268
പയ്യെ... പയ്യെ.. പയ്യെ...

612
01:02:48,644 --> 01:02:49,645
അടങ്ങി നിൽക്ക്.

613
01:02:50,854 --> 01:02:51,939
ഗുന്തർ.

614
01:02:53,148 --> 01:02:55,484
പ്രതീക്ഷ വേണ്ട, ഇവറ്റകളെ
ഇനി രക്ഷിക്കാനാവില്ല.

615
01:03:20,717 --> 01:03:22,719
നീയാള് കൊള്ളാമല്ലോ!

616
01:03:23,554 --> 01:03:27,391
നിന്നെ ഇതരാണോ പഠിപ്പിച്ചത്,
അയാൾ നിന്റെ ജീവൻ രക്ഷിച്ചു.

617
01:04:08,932 --> 01:04:10,559
ഹലോ, ഫാമിൽ ആരെങ്കിലുമുണ്ടോ!

618
01:04:11,560 --> 01:04:12,728
ഹലോ, സൈ ഈസ്റ്റൺ.

619
01:04:13,562 --> 01:04:15,397
ഞാൻ പോസ്റ്റ് ഓഫീസ് വരെ
 പോയതായിരുന്നു.

620
01:04:15,731 --> 01:04:20,652
അപ്പോൾ മിസിസ് അലൻ പറഞ്ഞു,
 ആൽബർട്ടിന് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്ന്...

621
01:04:21,612 --> 01:04:23,280
അവിടെ...

622
01:04:23,906 --> 01:04:25,532
...അക്കരെ നിന്നുള്ള കത്താ,
അപ്പൊ ഞാൻ കരുതി...

623
01:04:25,616 --> 01:04:29,077
..രാവിലെ വരുമ്പോൾ
 ഇങ്ങോട്ടെടുക്കാന്ന്, ഇതാ കത്ത്.

624
01:04:30,746 --> 01:04:33,040
അക്കരെ നിന്ന് എനിക്കാരാ
 പാഴ്സൽ അയക്കാൻ?

625
01:04:33,123 --> 01:04:34,917
തുറന്നു നോക്ക്, 
അപ്പോൾ അറിയാല്ലോ.

626
01:04:46,803 --> 01:04:48,430
ഇതൊരു സ്കെച്ച്ബുക്ക് ആണല്ലോ!

627
01:04:51,308 --> 01:04:53,227
ക്യാപ്റ്റൻ നിക്ലോസിന്റെ
 സ്കെച്ച്ബുക്കാ.

628
01:04:53,810 --> 01:04:55,896
ഇത് കണ്ടോ? 
ഇത് ജോയിയുടെ പടമാ!

629
01:04:55,979 --> 01:04:57,773
ജോയിയുടെ പടമാ!

630
01:04:58,440 --> 01:04:59,900
ദൈവമേ, ഇതെങ്ങനെ!

631
01:04:59,983 --> 01:05:01,401
കൂടെയൊരു കത്തുമുണ്ട്.

632
01:05:02,152 --> 01:05:03,779
എങ്കിൽ വായിക്ക്.

633
01:05:04,780 --> 01:05:08,242
"പ്രിയപ്പെട്ട ആൽബർട്ട് നാരാക്കോട്ട്,
 മരണപ്പെട്ട ക്യാപ്റ്റൻ നിക്ലോസ്...

634
01:05:09,826 --> 01:05:11,787
ഇന്ന് യുദ്ധത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ നിക്ലോസ്,
ഇത് നിനക്ക് തരാൻ ഏൽപ്പിച്ചതാണ്.

635
01:05:11,912 --> 01:05:13,622
എന്ന്, സർജന്റ് സാം പെർകിൻസ്."

636
01:05:14,456 --> 01:05:16,583
ശുഭവാർത്തയില്ലെന്ന് നിനക്ക്
അറിയില്ലായിരുന്നല്ലോ, മോനെ!

637
01:05:16,667 --> 01:05:18,627
മരിക്കുമ്പോൾ അദ്ദേഹം
 ജോയിയുടെ പുറത്തായിരുന്നു.

638
01:05:18,794 --> 01:05:22,756
-അത് നിനക്ക് ഉറപ്പൊന്നുമില്ലല്ലോ!
-"യുദ്ധത്തിനിടെ" എന്നാ കത്തിൽ ഉള്ളത്...

639
01:06:16,268 --> 01:06:17,561
ജെന്റിൽമാൻ..

640
01:06:19,688 --> 01:06:22,983
നമ്മൾ ഇന്ന് രാത്രി തന്നെ
പോർമുഖത്തേക്ക് നീങ്ങുകയാണ്.

641
01:06:24,067 --> 01:06:26,528
അതും, മുഴുവൻ
 സന്നാഹങ്ങളോടും കൂടി തന്നെ.

642
01:06:27,696 --> 01:06:29,156
വേഗം തയ്യാറാകൂ!

643
01:06:30,032 --> 01:06:31,491
ഷ്രോഡർ!

644
01:06:31,575 --> 01:06:34,328
ഇല്ല, നിന്നെയല്ല. 
നീ. ഇങ്ങു വാ.

645
01:06:35,579 --> 01:06:37,039
നിന്നെ ഞാൻ ഇവിടെത്തന്നെ
നിർത്തുകയാണ്.

646
01:06:37,164 --> 01:06:39,875
നിനക്ക് കുതിരകളെ കൈകാര്യം ചെയ്യാനറിയാം.
ശത്രുക്കൾ പടിഞ്ഞാറ് നിന്ന് മുന്നേറിയാൽ...

647
01:06:40,000 --> 01:06:42,669
നമുക്കീ ക്യാമ്പ് പെട്ടെന്ന്
ഒഴിപ്പിക്കേണ്ടി വരും.

648
01:06:42,753 --> 01:06:45,088
-അവർ മുന്നേറുന്നുണ്ടോ?
-കേട്ട അറിവാണ്.

649
01:06:45,214 --> 01:06:48,050
കുതിരകളുടെ സേവനം എവിടെയാണ് കൂടുതൽ വേണ്ടതെന്ന് അറിഞ്ഞ ശേഷം
നമുക്ക് പിന്നീട് തീരുമാനിക്കാം.

650
01:06:48,133 --> 01:06:50,886
ശരി സർ, എന്റെ അനിയനെ
കൂടെ ഇവിടെ നിർത്തുമോ?

651
01:06:51,011 --> 01:06:52,804
അവനും കുതിരകളെ
നല്ലോണം നോക്കാനറിയാം.

652
01:06:52,930 --> 01:06:55,599
അതിന്റെ ആവശ്യമില്ല.
വേഗം പൊയ്ക്കോ, 
നമ്മൾ ഇന്ന് രാത്രി തന്നെ പുറപ്പെടും.

653
01:07:04,107 --> 01:07:05,734
സാരമില്ല ഗുന്തർ.

654
01:07:10,739 --> 01:07:12,699
നീ എങ്ങോട്ടും പോകുന്നില്ല.

655
01:07:12,783 --> 01:07:16,411
നിനക്ക് 14 വയസ്സേയുള്ളെന്ന് ഞാൻ
പറയാം, നീയൊരു കുട്ടിയാണ്.

656
01:07:16,495 --> 01:07:19,790
പപ്പയാ എന്റെ പേര് കൊടുത്തത്. 
പപ്പക്ക് എന്റെ വയസ്സറിയാം, ഇവർക്കും.

657
01:07:24,127 --> 01:07:26,213
ഷർട്ട് എങ്ങനെ മടക്കി വെക്കണമെന്ന്
 മമ്മ നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?

658
01:07:26,338 --> 01:07:28,423
പറഞ്ഞു തന്നതാ
ഞാനത് കേൾക്കാൻ കൂട്ടാക്കിയില്ല.

659
01:07:28,507 --> 01:07:31,260
പക്ഷെ ഇത് നീ കേട്ടേ പറ്റൂ,
ഞാനത് മമ്മക്ക് കൊടുത്ത വാക്കാണ്.

660
01:07:31,927 --> 01:07:35,889
നീ എന്റെയൊപ്പം സുരക്ഷിതനായിരിക്കുമെന്ന്
ഞാൻ മമ്മക്ക് വാക്ക് കൊടുത്തു.

661
01:07:35,973 --> 01:07:37,599
എന്റെയൊപ്പം, മൈക്കൽ.

662
01:07:42,271 --> 01:07:43,939
അവർ ഓരോരുത്തരെയായി
എണ്ണി നോക്കില്ല.

663
01:07:44,022 --> 01:07:47,150
ഇവിടെ നമ്മൾ ഒരുപാടു പേരുണ്ട്.
 നിനക്കിവിടെ നിൽക്കാം.

664
01:07:47,276 --> 01:07:49,653
അവർ ഇവിടുന്ന് പോകുന്നത് വരെ
നീ കിടക്കയ്ക്കടിയിൽ ഒളിച്ചിരിക്ക്.

665
01:07:49,778 --> 01:07:51,071
എന്നിട്ട്?

666
01:07:53,448 --> 01:07:55,784
ഗുന്തർ, പ്രശ്നമൊന്നുമില്ലടാ.

667
01:07:56,493 --> 01:08:00,581
യന്ത്രങ്ങളെല്ലാം പണിമുടക്കുമ്പോൾ
 അവർ കുതിരകളെ വിളിക്കും,

668
01:08:01,832 --> 01:08:03,625
നമുക്ക് പോർമുഖത്ത് കാണാം.

669
01:08:04,793 --> 01:08:06,837
നമ്മൾ വീണ്ടും കാണുമെടാ.

670
01:08:09,131 --> 01:08:10,465
ഗുന്തർ.

671
01:08:26,523 --> 01:08:28,984
ഇത് ഞാൻ നിനക്ക് തരുവാ,
നിന്റെ ഭാഗ്യത്തിന്...

672
01:08:37,533 --> 01:08:39,286
നിന്നെ കാത്തു രക്ഷിക്കാൻ.

673
01:09:57,447 --> 01:09:59,741
വരിയിൽ നിൽക്ക്... വരിയിൽ നിൽക്ക്.

674
01:10:31,815 --> 01:10:34,401
എനിക്ക് വിശക്കുന്നുണ്ട്. 
നീ വല്ലതും എടുത്തായിരുന്നോ?

675
01:10:34,484 --> 01:10:35,777
സോറി.

676
01:10:41,158 --> 01:10:44,620
-പപ്പക്ക് നമ്മളോട് ദേഷ്യം തോന്നില്ലേ?
-പപ്പ അങ്ങനെ അഭിനയിക്കും.

677
01:10:45,495 --> 01:10:47,456
ആദ്യം ചിലപ്പോൾ ദേഷ്യം
 തോന്നുമായിരിക്കും.

678
01:10:50,209 --> 01:10:52,002
പിന്നെ പപ്പ സമ്മതിക്കും.

679
01:10:53,504 --> 01:10:54,796
നമ്മളോ?

680
01:10:56,173 --> 01:10:57,633
നമ്മുടെ കാര്യം എന്താവും?

681
01:11:06,016 --> 01:11:07,976
ഞാൻ പോകാൻ
 തയ്യാറായിരുന്നു.

682
01:11:10,854 --> 01:11:12,814
അഭിമാനത്തോടെ പോകാനാ എനിക്കിഷ്ടം.

683
01:11:15,734 --> 01:11:17,528
പോകണമെന്നുമുണ്ടായിരുന്നു.

684
01:11:27,704 --> 01:11:29,915
ഇറ്റലിയിലെ ഭക്ഷണം കൊള്ളാം.

685
01:11:30,040 --> 01:11:31,250
അതെ.

686
01:11:33,377 --> 01:11:34,670
അവിടുത്തെ പെണ്ണുങ്ങളോ?

687
01:11:36,880 --> 01:11:38,882
ഭക്ഷണത്തോളം വരില്ല.

688
01:11:39,341 --> 01:11:43,345
അവർ... ഒരുപാട് ഭക്ഷണം 
കഴിക്കുന്നത് കൊണ്ടാണോ?

689
01:11:45,222 --> 01:11:48,809
യുദ്ധം ചെയ്യാനോ, പെണ്ണിനെ
വളക്കാനോ നീയായിട്ടില്ല.

690
01:11:48,892 --> 01:11:50,519
ഞാനത്ര കുഞ്ഞൊന്നുമല്ല.

691
01:11:53,397 --> 01:11:54,606
-ഇപ്പോ വേണ്ട.
-മൈക്കൽ.

692
01:11:54,731 --> 01:11:56,733
-എന്താ?
-ഉറങ്ങാൻ നോക്ക്.

693
01:11:57,818 --> 01:12:00,320
രാത്രിയിൽ കുറെ ദൂരം
 യാത്ര ചെയ്യാനുള്ളതാ.

694
01:12:02,573 --> 01:12:04,032
ഗുഡ് നൈറ്റ്, മൈക്കൽ.

695
01:12:10,080 --> 01:12:11,915
നന്നായി ഉറങ്ങിക്കോ, ഗുന്തർ.

696
01:13:11,433 --> 01:13:13,435
-ഷ്രോഡർ.
-അതെ സാർ.

697
01:13:14,811 --> 01:13:16,230
തെറ്റുപറ്റിയതാണോ?

698
01:13:20,108 --> 01:13:21,401
ഉറപ്പ് കൊടുത്തതാ.

699
01:15:08,926 --> 01:15:10,594
ഇന്ന് ഇങ്ങ് അടുത്തെത്തിയല്ലോ.

700
01:15:10,719 --> 01:15:14,348
കാറ്റ് ശബ്ദത്തെ ഇങ്ങോട്ട് എത്തിക്കുന്നതാ.
യുദ്ധം ശരിക്കും അകന്ന് പോവുകയാണ്.

701
01:15:14,723 --> 01:15:16,683
എനിക്കത് കേൾക്കാം, അപ്പുപ്പാ.

702
01:15:16,934 --> 01:15:18,685
ഇവിടെ കാറ്റൊന്നുമില്ലല്ലോ.

703
01:15:19,394 --> 01:15:21,271
എന്നോട് കള്ളം പറയേണ്ട.

704
01:15:21,396 --> 01:15:23,732
ഇവിടെ ഒട്ടും കാറ്റില്ല.

705
01:15:23,899 --> 01:15:28,862
പക്ഷെ, അവിടെ കാറ്റിന് നല്ല ശക്തിയാ.
നിന്നെ വേണേൽ നിലത്തൂന്ന് പൊക്കിയെടുക്കും.

706
01:15:30,280 --> 01:15:33,242
വാ തുറന്നാൽ കള്ളമേ പറയൂ.

707
01:15:34,618 --> 01:15:37,621
പേടിയില്ലെന്ന് പറയും,
പക്ഷെ വ്യക്തമായി അത് കാണാം.

708
01:15:38,288 --> 01:15:40,290
യുദ്ധം അടുത്തു വരുന്നുണ്ടന്ന്
എനിക്കറിയാം.

709
01:15:40,415 --> 01:15:44,002
പക്ഷെ അപ്പൂപ്പൻ പറയുന്നത്
അത് കാറ്റിന്റെ പണിയാന്നാ.

710
01:15:44,127 --> 01:15:45,462
ഞാൻ അങ്ങനെ പറഞ്ഞോ?

711
01:15:45,796 --> 01:15:48,423
മമ്മയും പപ്പയും പോയപ്പോൾ മുതൽ
കള്ളം പറയാൻ തുടങ്ങിയതാ.

712
01:15:51,301 --> 01:15:52,594
അവർ മരിച്ചു .

713
01:15:53,136 --> 01:15:54,763
പക്ഷേ നിങ്ങളത് സമ്മതിക്കില്ല.

714
01:15:55,264 --> 01:15:57,391
ഇനി സത്യം പറഞ്ഞാൽ ഞാനും
 മരിച്ചുപോകുമെന്ന് കരുതുന്നുണ്ടോ?

715
01:15:57,474 --> 01:15:59,101
സത്യം എന്താന്ന് വെച്ചാൽ...

716
01:16:00,602 --> 01:16:04,064
മുതിർന്നവരോട് ബഹുമാനത്തോടെ
സംസാരിക്കണം.

717
01:16:12,030 --> 01:16:14,491
യുദ്ധത്തെപ്പറ്റി സത്യം തുറന്ന്
 പറഞ്ഞാൽ...

718
01:16:14,992 --> 01:16:18,954
വിന്റ് മില്ലിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന...

719
01:16:19,621 --> 01:16:21,748
...വലിയ  രണ്ട് കുതിരകളെപ്പറ്റിയുള്ള
 സത്യം ഞാൻ പറയാം.

720
01:16:22,749 --> 01:16:26,378
ഇപ്പൊ ആരാ കള്ളം പറയുന്നത്?

721
01:16:27,629 --> 01:16:29,089
വിന്റ് മില്ലിനുള്ളിലോ?

722
01:16:29,173 --> 01:16:33,302
അതെ. അവർ ഡോൺ
 ക്വിക്സോട്ടിനെ കാത്ത്
അവിടെ നിൽക്കുവായിരുന്നു.

723
01:16:34,344 --> 01:16:36,972
ഇത് ഫ്രാൻസ്വാ, ഇത് ക്ലോഡ്.

724
01:16:37,639 --> 01:16:40,601
കഴിഞ്ഞ വേനൽക്കാലത്ത് എന്നെ
ഒഴിവാക്കി കടന്നുകളഞ്ഞ രണ്ട്
ആൺപിള്ളേരുടെ പേരുകളാണ്.

725
01:16:40,684 --> 01:16:42,644
ഇവറ്റകൾക്ക്  ഉടമ കാണുമല്ലോ!

726
01:16:42,728 --> 01:16:45,606
ഇതുപോലെ മുന്തിയ കുതിരകൾ
അങ്ങനെ എവിടുന്നേലും പൊട്ടിമുളക്കില്ല.

727
01:16:45,689 --> 01:16:48,942
എനിക്കറിയാം അപ്പുപ്പാ, കഥകളിൽ
കാണുന്ന ഒറ്റക്കൊമ്പൻ കുതിരകളല്ല ഇവർ.

728
01:16:49,026 --> 01:16:52,946
ശരി എമിലി.. അതുകൊണ്ട്
ഒരു ദിവസം കാത്തിരിക്കാം,

729
01:16:53,030 --> 01:16:55,699
രാത്രിയായിട്ടും ആരും ഇവരെ
 കൊണ്ടുപോകാൻ വന്നില്ലെങ്കിൽ,

730
01:16:55,824 --> 01:16:58,368
പിന്നെ ഇവർ എന്റേയാണ്.

731
01:16:58,493 --> 01:17:00,621
എമിലി, എന്നെ നോക്ക്.

732
01:17:02,998 --> 01:17:04,166
നിനക്ക് സവാരി ചെയ്യാൻ പറ്റില്ല.

733
01:17:04,249 --> 01:17:06,752
ചെറുതായി വീണാലോ, തട്ടിയാലോ,
നിന്റെ എല്ലുകൾ ഒടിഞ്ഞുപോകുമെന്ന്...

734
01:17:06,877 --> 01:17:11,381
-മമ്മ എപ്പോഴും പറയുമായിരുന്നു.
-അതെ ശരിയാ. അതിനൊരു
 തീരുമാനമായല്ലോ?

735
01:17:13,717 --> 01:17:14,885
മിടുക്കി.

736
01:17:16,720 --> 01:17:21,183
ഏത് കുതിരയെ ഞാനാദ്യം
 ഓടിക്കുമെന്ന് തീരുമാനിക്കും വരെ മാത്രം.

737
01:17:23,060 --> 01:17:25,145
അത് ഞാൻ ചത്തിട്ട് മതി.

738
01:17:25,229 --> 01:17:27,189
എങ്കിൽ അധികനാൾ
കാത്തിരിക്കേണ്ടി വരില്ല.

739
01:17:47,751 --> 01:17:51,255
നിന്നെപ്പോലെ നല്ല ഭംഗിക്ക് കണ്ണുള്ള ഫ്രാൻസ്വാ എന്നൊരു പയ്യനുമായി 
ഞാൻ പ്രണയത്തിലായിരുന്നു.

740
01:17:51,380 --> 01:17:55,843
പക്ഷെ നിന്റെ കണക്കിന് പല്ലുകളുള്ള മേരി എന്ന പെൺകുട്ടിയുമായി
അവൻ പ്രണയത്തിലായി.

741
01:17:55,926 --> 01:17:58,929
അവൾ ക്ലോഡ് എന്ന പയ്യനുമായി അടുത്തു, 
അവനെന്റെ ഹൃദയം തകർത്തു കളഞ്ഞു.

742
01:17:59,054 --> 01:18:00,806
എന്നെങ്കിലും എനിക്കവനെ
കല്യാണം കഴിക്കണം.

743
01:18:06,061 --> 01:18:07,479
എന്നെ നോക്കിയേ.

744
01:18:08,438 --> 01:18:09,731
മിണ്ടരുത്.

745
01:18:10,566 --> 01:18:12,901
ഇന്ന് നമ്മൾ ചാടാൻ പഠിക്കുവാണ്.

746
01:18:13,402 --> 01:18:17,197
പാരീസ് ഒളിമ്പിക്സിൽ 1.85 മീറ്റർ ഉയരം
 ചാടിയാ ഫ്രഞ്ചുകാർ സ്വർണ്ണം നേടിയത്.

747
01:18:17,281 --> 01:18:21,201
ഇന്ന് നമ്മൾ ആ 
റെക്കോർഡ് തകർക്കും.

748
01:18:24,413 --> 01:18:26,039
ഇതാണ് നിന്റെ ലക്ഷ്യം.

749
01:18:26,123 --> 01:18:29,251
ഞാൻ വിളിക്കുമ്പോൾ, 
നല്ല ധൈര്യത്തോടെ
ഇതിന് മുകളിലൂടെ ചാടണം!

750
01:18:31,461 --> 01:18:33,297
മുകളിലൂടെ ചാടിക്കേ!

751
01:18:33,422 --> 01:18:34,423
എന്നെ നോക്കിക്കേ.

752
01:18:38,969 --> 01:18:40,888
ഇനി നിന്റെ ഊഴം...

753
01:19:20,385 --> 01:19:24,806
നമ്മളെക്കൊണ്ട് പറ്റില്ലെന്നാ പുള്ളി
കരുതുന്നത്, നമ്മളത് തെളിയിക്കും, ഇല്ലേ?

754
01:19:38,862 --> 01:19:40,822
പേടിക്കണ്ട കാര്യമില്ല.

755
01:19:43,325 --> 01:19:46,119
നിനക്ക് നല്ല പൊക്കമുണ്ടല്ലോ.

756
01:19:48,830 --> 01:19:50,666
നീ അപകടം വരുത്തിവെക്കല്ലേ!

757
01:19:50,958 --> 01:19:53,126
അപ്പൂപ്പൻ വഴിയിൽ കേറി
നിന്നെന്നെ വീഴ്ത്താണ്ടിരുന്നാൽ മതി.

758
01:19:53,335 --> 01:19:55,629
താഴെ ഇറങ്ങ് മോളെ.

759
01:20:07,558 --> 01:20:09,810
ഇവരെ എവിടേലും കൊണ്ടുപോയി ഒളിപ്പിക്ക്.

760
01:20:09,893 --> 01:20:11,520
വേഗം വേണം.

761
01:20:48,932 --> 01:20:53,353
എന്റെ പേര് ബോണാർഡ്.
 ഇതെന്റെ പുരയിടമാണ്.
നിങ്ങളെന്താ ഇവിടെ?

762
01:20:53,437 --> 01:20:58,025
ഭക്ഷണത്തിനാ. പോർമുഖത്തെ
 സൈനികർക്ക് വേണ്ടിയാണ്.
എല്ലാവർക്കും അവരവരുടെ വിഹിതമുണ്ട്.

763
01:21:21,590 --> 01:21:23,759
ഇവന്മാർ ഉള്ളതെല്ലാം
 കൊണ്ടുപോകുവാ.

764
01:21:25,093 --> 01:21:26,929
കുതിരകൾ എവിടെ?

765
01:21:28,138 --> 01:21:29,890
ഏത് കുതിരകളാ?

766
01:21:41,443 --> 01:21:44,988
-ഇതെന്താ?
-അറിയില്ലെങ്കിൽ അതവിടെ വച്ചേക്ക്.

767
01:21:45,113 --> 01:21:47,783
എന്തായാലും പാത്രമല്ലേ!
എന്തെങ്കിലും ഇട്ടുവെക്കാം.

768
01:21:48,825 --> 01:21:49,993
സാർ.

769
01:21:50,786 --> 01:21:54,665
-കന്നുകാലികൾ എവിടെ?
-ഞാൻ ജാം ഉണ്ടാക്കുന്നവനാ.
 ഇവിടെ മൃഗങ്ങളൊന്നുമില്ല.

770
01:21:54,790 --> 01:21:57,084
പക്ഷേ നിങ്ങളുടെ തൊഴുത്തിൽ
 പുതിയ വൈക്കോൽ കണ്ടല്ലോ.

771
01:21:57,167 --> 01:22:00,629
മെത്തക്കുള്ളിലെ പഴയ
വൈക്കോൽ മാറ്റാനുള്ളതാ അത് .

772
01:22:06,301 --> 01:22:08,428
-ഇവളുടെ മുത്തശ്ശനാണോ താൻ?
-അതെ.

773
01:22:08,804 --> 01:22:11,473
-അവളുടെ മാതാപിതാക്കൾ എവിടെയാ?
-ചത്തുപോയി.

774
01:22:12,349 --> 01:22:13,642
മരിച്ചു.

775
01:22:16,186 --> 01:22:17,271
അതെന്താണ്?

776
01:22:17,354 --> 01:22:20,816
കാറ്റാ, മുകളിൽ ഇങ്ങനെ
ശബ്ദമുണ്ടാക്കും.

777
01:22:21,650 --> 01:22:23,277
അവിടെ കാറ്റൊന്നുമില്ലല്ലോ.

778
01:22:23,694 --> 01:22:25,821
പഴയ വീടായതുകൊണ്ടാ
ഈ ശബ്‌ദം.

779
01:22:26,154 --> 01:22:28,282
മുന്നിലത്തെ ജനലുകൾ അടയ്ക്ക്.

780
01:22:35,539 --> 01:22:37,541
അവൾക്ക് സുഖമില്ലേ?

781
01:22:37,666 --> 01:22:42,296
താനോ തന്റെ കൂട്ടുകാരോ
 അവളെ ഉപദ്രവിച്ചാൽ,

782
01:22:43,547 --> 01:22:46,967
കിളവനാണെന്നു നോക്കണ്ട
തൊട്ടവനെ തട്ടും.

783
01:22:56,185 --> 01:23:00,105
തന്റെ പാത്രം തിരിച്ചു തരാമെന്ന്
 ഞാൻ വിചാരിച്ചതാ.

784
01:23:00,230 --> 01:23:02,149
പക്ഷേ ഇനി ഞാനിത് കൊണ്ടുപോവും.

785
01:23:04,735 --> 01:23:06,028
സൂപ്പ് വെക്കാൻ.

786
01:23:08,071 --> 01:23:09,072
ഞങ്ങൾ തിരിച്ചു വരും.

787
01:23:10,365 --> 01:23:11,992
അടുത്ത സീസണിൽ.

788
01:23:37,100 --> 01:23:39,520
അവർക്ക് എന്തുപറ്റിയതാന്ന്
 എന്നോട് പറ.

789
01:23:40,896 --> 01:23:42,856
എന്റെ പപ്പക്കും, മമ്മക്കും.

790
01:23:44,733 --> 01:23:47,194
എന്റെ ബർത്ത്ഡേക്ക് പറയാമെന്നാ
വാക്ക് തന്നത്.

791
01:23:48,570 --> 01:23:50,364
നാളെയാണത്.

792
01:23:50,447 --> 01:23:53,033
എന്റെ ബർത്ത്ഡേ.

793
01:23:54,785 --> 01:23:56,411
അവർ യുദ്ധത്തിൽ കൊല്ലപ്പെട്ടതാണ്.

794
01:23:58,789 --> 01:24:00,249
അല്ലേ?

795
01:24:00,999 --> 01:24:02,751
പക്ഷേ പട്ടാളക്കാർ വരുമ്പോൾ,

796
01:24:03,919 --> 01:24:06,213
നിങ്ങൾ ഒന്നും ചെയ്യുന്നില്ല.

797
01:24:07,256 --> 01:24:09,925
-നിങ്ങൾ ഒരു പേടിത്തൊണ്ടനാ.
-അതെ.

798
01:24:10,050 --> 01:24:13,095
നിന്റെ മമ്മയും പപ്പയുമായിരുന്നു
ധൈര്യശാലികൾ.

799
01:24:14,096 --> 01:24:15,389
ഞാൻ വെറും ജാം ഉണ്ടാക്കുന്നവൻ.

800
01:24:17,099 --> 01:24:20,894
ജീവിതത്തിൽ ഒരിക്കൽ പോലും
 ധീരമായ ഒന്നും ചെയ്തിട്ടില്ലേ?

801
01:24:26,275 --> 01:24:29,736
ചിലപ്പോൾ ധൈര്യം പ്രകടിപ്പിക്കാൻ
മറ്റു പല വഴികളും ഉണ്ടാകും.

802
01:24:32,030 --> 01:24:36,994
ഫ്രഞ്ചുകാർക്കാണ് ലോകത്തിലെ
 ഏറ്റവും മികച്ച പ്രാവുകൾ ഉള്ളത്,
 അറിയോ?

803
01:24:37,619 --> 01:24:40,706
യുദ്ധത്തിൽ വലിയൊരു
 മാറ്റമുണ്ടാക്കാൻ
ഇവയ്ക്ക് സാധിക്കും,

804
01:24:40,873 --> 01:24:43,458
അതായത് നമ്മുടെ സന്ദേശങ്ങൾ
 എത്തിക്കാൻ.

805
01:24:44,168 --> 01:24:46,753
എനിക്കിപ്പോ പക്ഷികളെപ്പറ്റി
 ഒന്നും കേൾക്കണ്ട.

806
01:24:49,339 --> 01:24:54,928
അവരെ യുദ്ധമുന്നണിയിൽ
 കൊണ്ടുപോയി തുറന്നുവിടും,
എന്നിട്ട് വീട്ടിലേക്ക് പോകാൻ പറയും.

807
01:24:55,470 --> 01:24:57,431
അവർക്ക് അതേ അറിയൂ.

808
01:24:58,682 --> 01:25:03,645
പക്ഷേ അവിടെ എത്തണമെങ്കിൽ,
അവർക്കൊരു പോർമുഖത്തിന്
 മുകളിലൂടെ പറക്കേണ്ടി വരും.

809
01:25:04,980 --> 01:25:07,107
നിനക്കത് സങ്കൽപ്പിക്കാൻ പറ്റുമോ?

810
01:25:08,901 --> 01:25:11,528
ഇത്രയേറെ വേദനയ്ക്കും
 ഭീതിക്കും മുകളിലൂടെ..

811
01:25:12,029 --> 01:25:17,367
...നീയങ്ങനെപറക്കുന്നത്, 
താഴേക്ക് നോക്കാൻ പാടില്ലെന്ന് നിനക്കറിയാം.

812
01:25:17,492 --> 01:25:21,163
മുന്നോട്ട് തന്നെ നോക്കണം,
അല്ലെങ്കിൽ ഒരിക്കലും വീട്ടിലെത്താനാവില്ല.

813
01:25:23,165 --> 01:25:26,835
ഒന്നു ചോദിച്ചോട്ടെ, അതിലും
ധീരമായ മറ്റെന്താ ഉള്ളത്?

814
01:26:02,829 --> 01:26:05,290
-ഇതെന്താ?
-ഒരു സമ്മാനം.

815
01:26:06,416 --> 01:26:09,461
കഴിഞ്ഞ കൊല്ലം തന്നപോലെ,
എനിക്ക് തീരെ ഇഷ്ടപ്പെടാത്ത...

816
01:26:09,586 --> 01:26:11,463
...ഡ്രസ്സ് ഒന്നുമല്ലല്ലോ?

817
01:26:11,588 --> 01:26:13,799
-അതത്ര മോശമായിരുന്നോ?
-ആയിരുന്നു.

818
01:26:14,258 --> 01:26:15,926
വിരൂപിയായ കന്യാസ്ത്രീയെപ്പോലെ
 ഉണ്ടായിരുന്നു എന്നെ കാണാൻ.

819
01:26:19,805 --> 01:26:21,431
കൈ തന്നേ.

820
01:26:24,268 --> 01:26:27,062
അപ്പുപ്പാ, നമ്മുടെ കയ്യിൽ പണമില്ലല്ലോ!

821
01:26:28,021 --> 01:26:31,900
യുദ്ധം കഴിഞ്ഞിട്ട് എനിക്ക് 
ആഭരണങ്ങളും കുതിരവണ്ടിയും
വാങ്ങി തന്നാൽ മതി കേട്ടോ!

822
01:26:31,984 --> 01:26:35,696
എല്ലാം മോൾ പറയും പോലെ,
അക്ഷരംപ്രതി അനുസരിക്കും.

823
01:26:35,779 --> 01:26:38,240
മോളല്ലേ ഇവിടുത്തെ യജമാനത്തി.

824
01:26:38,365 --> 01:26:40,534
ഇത് എന്റെയൊരു പഴേ
സാധനമാ.

825
01:26:40,617 --> 01:26:43,829
നീ വിഷമിക്കണ്ട. അതവിടിരിക്കട്ടെ.
ഞാൻ തിരിച്ചു വെച്ചേക്കാം.

826
01:27:10,397 --> 01:27:12,107
ഇത് നിന്റെ മമ്മയുടേതാ.

827
01:27:12,816 --> 01:27:15,611
നിന്നെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ
 ഞാനിത് ഒളിപ്പിച്ചു വെച്ചതാ.

828
01:27:16,987 --> 01:27:21,241
എമിലി, പതുക്കെ ഓടിക്കണം.
സൂക്ഷിച്ച്...

829
01:27:21,325 --> 01:27:23,660
-ദൂരത്തേക്ക് പോകരുത്.
-ഉറപ്പ്.

830
01:27:23,785 --> 01:27:26,288
ആ കുന്നിൻ മുകളിൽ പോയി
ഉടനെ തിരികെ വരാം.

831
01:27:26,413 --> 01:27:27,956
ഉറപ്പാണ്.

832
01:27:28,081 --> 01:27:29,374
മൈ ഹീറോ!

833
01:27:36,423 --> 01:27:38,217
പതുക്കെ. പതുക്കെ.

834
01:27:51,522 --> 01:27:52,731
എമിലി!

835
01:27:54,525 --> 01:27:55,984
എമിലി!

836
01:28:30,644 --> 01:28:34,022
-എന്നെ വിട്ടേക്ക്!
-അവൾ എന്റെ കൊച്ചുമകളാ!

837
01:28:34,439 --> 01:28:36,984
-ഫ്രാൻസ്വാ!
-എമിലി, വേണ്ട! അവളെ
 ഉപദ്രവിക്കരുത്, പ്ലീസ്‌!

838
01:28:37,818 --> 01:28:39,528
-അവളെ ഉപദ്രവിക്കരുത്.
-അരുത്.

839
01:28:43,907 --> 01:28:47,077
നിങ്ങൾക്ക് കുറെ കുതിരകളില്ലേ?
പിന്നെ ഇവരെ എന്തിനാ?

840
01:28:47,202 --> 01:28:50,581
പ്ലീസ്‌, ആ വലിയതിനെ
 കൊണ്ടുപൊയ്ക്കോ.
ചെറുതിനെ വിട്ടേക്ക്.

841
01:28:51,248 --> 01:28:54,001
നിങ്ങൾ എന്റെ കൊച്ചുമകളെ
വിഷമിപ്പിക്കമുകയാണ്.

842
01:28:55,085 --> 01:28:59,047
ഈ യുദ്ധം എല്ലാവരിൽ നിന്നും,
എല്ലാം തട്ടിയെടുത്തു കഴിഞ്ഞു.

843
01:29:01,175 --> 01:29:05,304
-ഇവരെയിനി എന്തുചെയ്യും
-മരണം വരെയോ, അല്ലേൽ
യുദ്ധം തീരുന്ന വരെയോ...

844
01:29:05,429 --> 01:29:07,389
...പീരങ്കി വലിക്കും.

845
01:29:08,265 --> 01:29:10,392
ഈ യുദ്ധം ഒരിക്കലും
അവസാനിക്കില്ല.

846
01:29:11,351 --> 01:29:13,395
അപ്പോൾ ചോദിച്ചതിനുള്ള
മറുപടി കിട്ടിയല്ലോ!

847
01:29:51,892 --> 01:29:53,393
ഹൈഗൽമാൻ.

848
01:29:53,477 --> 01:29:55,437
-ഇനി ഇവന്മാർ നിന്റെയാ.
-യെസ്, സർ.

849
01:29:55,562 --> 01:29:58,941
കാണാൻ നല്ല കരുത്തൊക്കെയുണ്ട്.
ഒന്നോ രണ്ടോ മാസം പിടിച്ചുനിന്നേക്കും.

850
01:30:05,322 --> 01:30:06,949
സുന്ദരനാണല്ലോ!

851
01:30:16,416 --> 01:30:18,544
എന്തായാലും ഇവന്മാരുടെ
കയ്യിൽ കിട്ടിയത് കഷ്ടമായിപ്പോയി.

852
01:30:21,800 --> 01:30:22,714
വളരെ കഷ്ടമായിപ്പോയി.

853
01:30:32,266 --> 01:30:35,561
എല്ലാവരും ഒന്നിച്ചു വലിക്ക്! വലിക്ക്!

854
01:30:36,436 --> 01:30:40,399
ഒന്നിച്ചു വലിക്ക്! വലിക്ക്!
ശക്തിയായി വലിക്ക്!

855
01:30:46,280 --> 01:30:48,615
ഒരുമിച്ച്... ഒരുമിച്ച്...

856
01:30:48,699 --> 01:30:51,743
-ശ്രദ്ധിക്ക്, മൂന്നാമത്തെ
 കുതിര ഉഴപ്പുന്നുണ്ട്!
-വേഗം... വേഗം...

857
01:30:56,456 --> 01:30:59,168
നിർത്ത്... നിർത്ത്!

858
01:30:59,793 --> 01:31:02,129
നിർത്ത്... നിർത്താൻ.

859
01:31:19,396 --> 01:31:22,149
ഹൈഗൽമാൻ! 
അടുത്തതിനെ കൊണ്ടുവാ!

860
01:31:22,232 --> 01:31:24,943
ഹൈഗൽമാൻ, 
അടുത്ത കുതിരയെ കൊണ്ടുവാ.

861
01:31:25,611 --> 01:31:26,695
ദാ അതിനെ.

862
01:31:32,701 --> 01:31:35,704
അതല്ല, ആ വലിയ കറുത്ത കുതിരയെ!

863
01:31:54,431 --> 01:31:56,058
ഇവൻ മുന്തിയ ഇനം
കുതിരയാണ് സർ.

864
01:31:56,183 --> 01:31:59,770
ഇവനെക്കൊണ്ട് ഭാരം വലിപ്പിച്ചാൽ,
പിന്നെ ഒന്നിനും കൊള്ളാത്തവനാകും.

865
01:31:59,895 --> 01:32:02,689
പ്രിൻസിന്റെ ആരോഗ്യം ഇപ്പോൾ തന്നെ
 മോശമാ, അവന്റെ കാൽ നോക്കിയേ.

866
01:32:02,773 --> 01:32:04,983
-നീ ഇതിനൊക്കെ പേരുമിട്ടോ?
-യെസ്, സർ.

867
01:32:05,108 --> 01:32:08,028
നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒന്നിനും
പേരിടാൻ പാടില്ല.

868
01:32:08,111 --> 01:32:10,072
ഇപ്പൊ  അവന്റെ കാലിന് 
അത്ര കരുത്തില്ല സർ.

869
01:32:10,197 --> 01:32:13,408
പ്രൈവറ്റ്, പറയുന്നതനുസരിക്ക്.

870
01:32:13,534 --> 01:32:14,826
ഇതിനെ പിടിച്ചു കെട്ടിക്കോ!

871
01:32:24,795 --> 01:32:27,422
സർ കണ്ടില്ലേ?
ഇവനാണ് കരുത്തൻ.

872
01:32:27,840 --> 01:32:29,132
പിടിച്ചു കെട്ട്!

873
01:33:05,586 --> 01:33:07,045
ആരും ഉഴപ്പരുത്!

874
01:33:07,421 --> 01:33:09,882
വലിച്ച് പിടിക്ക്! 
ചമ്മട്ടി എടുത്ത് വീശിക്കോ!

875
01:33:54,885 --> 01:33:57,012
ഉഴപ്പരുത്! മുകളിലോട്ട് നടന്നോ!

876
01:34:03,810 --> 01:34:05,437
നിർത്ത്!

877
01:34:06,813 --> 01:34:08,607
കുതിരകളെ മാറ്റിക്കോ.

878
01:34:17,491 --> 01:34:18,951
ഷെൽ!

879
01:34:27,668 --> 01:34:29,294
ലോഡ്.

880
01:34:34,675 --> 01:34:35,968
ബാക്ക്!

881
01:34:37,010 --> 01:34:38,220
കേസ്!

882
01:34:43,350 --> 01:34:44,643
പൊസിഷൻ!

883
01:34:53,235 --> 01:34:34,319
ഫയർ!

884
01:35:32,024 --> 01:35:36,695
വിലപിടിപ്പുള്ളവ പാത്രത്തിൽ ഇടൂ!
രക്ഷപ്പെട്ടാൽ തിരിച്ചു കിട്ടും!

885
01:35:37,863 --> 01:35:40,490
ജീവനോടെ തിരിച്ചെത്തിയാൽ
സാധങ്ങൾ തിരിച്ചു കിട്ടും. ആശംസകൾ!

886
01:35:40,741 --> 01:35:42,618
വിലപിടിപ്പുള്ളവ പാത്രത്തിൽ ഇടൂ!

887
01:35:55,255 --> 01:35:58,383
ക്രിസ്തുവിന്റെ രക്തം നിന്നെ
നിത്യജീവനിലേക്ക് കാക്കട്ടെ.

888
01:35:59,176 --> 01:36:00,969
പിതാവിന്റെയും പുത്രന്റെയും നാമത്തിൽ...

889
01:36:01,094 --> 01:36:05,015
ചിലപ്പോൾ കഴിഞ്ഞവട്ടത്തെപ്പോലെ
വല്ല പരിശീലനവുമാവും, ആൽബി.

890
01:36:09,019 --> 01:36:10,312
ലവ് ലെറ്ററാണോ?

891
01:36:13,857 --> 01:36:15,484
അതൊക്കെ എന്റെ സ്വകാര്യതയാണ്.

892
01:36:16,693 --> 01:36:21,657
നീയും നിന്റെ കൂട്ടുകാരനും പിന്നെയും
കിളിയുടെ ശബ്ദം ഉണ്ടാക്കുന്ന കേട്ടല്ലോ?

893
01:36:22,950 --> 01:36:25,327
നീ നിന്റെ കുതിരയ്ക്ക് 
കത്തെഴുതാൻ പോകുവാണോടാ?

894
01:36:25,702 --> 01:36:27,204
നിന്റെ കുതിരയെ കിട്ടിയ ശേഷം...

895
01:36:27,329 --> 01:36:30,666
വൈക്കോൽക്കൂനയിൽ വീണ 
എന്റെ സൂചി നീയൊന്ന് തപ്പി തരണേ.

896
01:36:31,625 --> 01:36:33,168
വിലപിടിപ്പുള്ള വല്ലതുമുണ്ടെങ്കിൽ എടുക്ക്.

897
01:36:33,252 --> 01:36:36,797
തിരിച്ചുവരുന്നവർക്ക് അത്
വീതിച്ചെടുക്കാം!

898
01:36:37,464 --> 01:36:38,924
നീയിവിടെ നിൽക്ക്.

899
01:36:41,635 --> 01:36:44,680
അന്ന് ഞാനും ജോയിയും നിന്റെ കാറിനൊപ്പം
പന്തയം വെച്ചത് ഓർക്കുന്നുണ്ടോ?

900
01:36:44,805 --> 01:36:47,015
നീ വായുവിൽ മലക്കം മറിഞ്ഞതും
എനിക്ക് ഓർമ്മയുണ്ട്.

901
01:36:47,140 --> 01:36:48,934
നിന്റെ കൂടെ ഉണ്ടായിരുന്ന ആ
 പെൺകുട്ടി ആരായിരുന്നു?

902
01:36:49,560 --> 01:36:51,019
പെൺകുട്ടി ഉണ്ടായിരുന്നോ അന്ന്?

903
01:36:51,645 --> 01:36:54,147
ഉണ്ടായിരുന്നു. 
നിനക്കെന്താ ഓർമ്മയില്ലേ?

904
01:36:54,231 --> 01:36:57,776
ഒരു പെണ്ണുണ്ടായിരുന്നു,
ആരാന്ന് എനിക്കോർമ്മയില്ല.

905
01:36:58,652 --> 01:37:01,613
നീ ഒരു തോട്ടിലേക്ക്
കുണ്ടി കുത്തി വീണത് ഓർമ്മയുണ്ട്.

906
01:37:01,989 --> 01:37:03,115
കണ്ടോ?

907
01:37:03,574 --> 01:37:07,035
നീ എപ്പോഴും ഇങ്ങനെ ചിരിപ്പിക്കും, നാറക്കോട്ട്.
അതൊരു സത്യമാണ്.

908
01:37:08,078 --> 01:37:10,956
സത്യമാണോടാ? 
നീ തോട്ടിൽ വീണോ?

909
01:37:20,757 --> 01:37:23,719
എല്ലാവരും പൊസിഷനിലേക്ക് പോ,
തയ്യാറായി നിൽക്കൂ.

910
01:37:24,595 --> 01:37:28,223
എല്ലാവരും പൊസിഷനിലേക്ക് പോ, വേഗം.

911
01:37:29,016 --> 01:37:31,018
-പോയി ആക്രമിക്ക്!
-യെസ്, സർജന്റ്!

912
01:37:31,101 --> 01:37:34,146
ധൈര്യമായിരിക്ക്, ബോയ്സ്!
 തയ്യാറായിരിക്കൂ!

913
01:37:34,521 --> 01:37:36,815
വേഗം, എല്ലാവരും 
പുറപ്പെടാൻ തയ്യാറെടുക്കൂ!

914
01:37:39,026 --> 01:37:40,652
തളരാതെ നിൽക്ക്, ബോയ്സ്.!

915
01:37:40,777 --> 01:37:43,864
അധികം ദൂരമില്ല,
മുന്നോട്ട് പോകാൻ ഒരൊറ്റ വഴി.

916
01:37:43,947 --> 01:37:47,075
വേഗത്തിൽ ഓടുക, ബുദ്ധിപൂർവ്വം പ്രവർത്തിക്കണം.
കണ്ണുകൾ തുറന്നുതന്നെ പിടിക്കണം.

917
01:37:47,159 --> 01:37:49,203
ദൈവവും രാജാവും നിങ്ങളെ
 കാത്തുകൊള്ളും.

918
01:37:49,286 --> 01:37:52,915
എല്ലാവരും തോക്കിൽ ബയണറ്റുകൾ ഘടിപ്പിക്കൂ!
ബയണറ്റുകൾ ഉറപ്പിക്കൂ!

919
01:37:53,624 --> 01:37:55,459
പുറത്തെ കാഴ്ച എന്താ
ഓർമ്മിപ്പിക്കുന്നതെന്നറിയോ?

920
01:37:55,584 --> 01:37:57,294
-എന്താ?
-പണ്ട് ഞാനും ജോയിയും 
കൂടി ഉഴുതുമറിച്ച...

921
01:37:57,419 --> 01:37:59,087
...ആ വലിയ കണ്ടം ഉണ്ടല്ലോ!

922
01:37:59,213 --> 01:38:02,341
എന്റെ ലൈഫിലെ ഏറ്റവും
നല്ല നിമിഷം, നീയന്ന് കൂടെയുണ്ടായിരുന്നു.

923
01:38:02,883 --> 01:38:05,761
ഇന്നിപ്പോ ഏറ്റവും മോശം
ദിവസവും തുടങ്ങുവാ....

924
01:38:05,886 --> 01:38:09,348
ഇപ്പോഴും നീ കൂടെയുണ്ട്,
നമ്മൾ രണ്ടുപേരും ഒരുമിച്ച്..

925
01:38:10,098 --> 01:38:11,099
പിന്നെ ദേ അവനും.

926
01:38:11,225 --> 01:38:13,268
പോർമുഖത്തേക്ക് കയറിയാൽ,
വശം ചേർന്ന് നീങ്ങണം.

927
01:38:13,393 --> 01:38:14,520
-വശം ചേർന്ന് തന്നെ നീങ്ങണം.
-യെസ്, സർ.

928
01:38:14,645 --> 01:38:17,314
-വേഗം ബോയ്സ്, ഏണികളിലേക്ക് കയറൂ!
-ഒരുമിച്ച് തന്നെ ഇവന്മാരുടെ കൂടെ നീങ്ങണം.

929
01:38:17,439 --> 01:38:20,609
അതാണ് നമ്മുടെ രാശി, നമുക്ക്
ധൈര്യമുണ്ട്, ഇവന്മാർക്ക് ഭാഗ്യവും.

930
01:38:20,734 --> 01:38:22,569
വേഗം ബോയ്സ്...
നിൽക്കരുത്... മുന്നേറൂ.

931
01:38:22,653 --> 01:38:23,612
ആൻഡ്രൂ.

932
01:38:24,154 --> 01:38:25,781
നീയും പോ, നാറക്കോട്ട്.

933
01:38:25,906 --> 01:38:27,199
നീയും പോ.

934
01:38:46,510 --> 01:38:48,345
വേഗം. ഏണികളിലേക്ക് കയറൂ
 ബോയ്സ്! ഏണികളിലേക്ക് കയറൂ,

935
01:38:48,470 --> 01:38:50,514
മുകളിലേക്ക് കയറിക്കോ! 
വേഗം! വേഗം!

936
01:38:52,099 --> 01:38:53,976
നിങ്ങളുടെ സർജന്റ് പറയുന്നത് കേൾക്കൂ!

937
01:38:54,351 --> 01:38:57,020
ആരെങ്കിലും പിന്തിരിഞ്ഞ് ഓടിയാൽ...

938
01:38:57,145 --> 01:39:00,858
നമ്മുടെ കുട്ടികളിൽ ആരെങ്കിലും
തിരിഞ്ഞോടിവന്നാൽ,

939
01:39:01,358 --> 01:39:06,029
ഈ തോക്കെടുത്ത് നീ അവരെ
വെടിവെച്ചു കൊല്ലണം!

940
01:39:06,154 --> 01:39:08,490
-മനസ്സിലായോ?
-മനസ്സിലായി സർ!

941
01:39:08,574 --> 01:39:11,660
ഞാൻ പറയുന്നത് മനസ്സിലായോ?
ഞാൻ പറയുന്നത് വ്യക്തമായോ, മോനെ?

942
01:39:11,743 --> 01:39:14,788
ഈ തോക്കെടുത്ത് അവരെ
അവിടെയിട്ട് വെടിവെച്ചു കൊല്ലണം.

943
01:39:15,080 --> 01:39:16,540
മനസ്സിലായോ?

944
01:39:19,626 --> 01:39:23,297
കേറിക്കോ മോനെ, നിന്റെ
കടമ നീ ചെയ്യ്.

945
01:39:23,380 --> 01:39:25,507
അത് നന്നായി, ആൻഡ്രൂ...
നന്നായി...

946
01:39:26,049 --> 01:39:27,176
ആൻഡ്രൂ!

947
01:39:27,843 --> 01:39:29,636
ഇന്നാരും പിന്തിരിഞ്ഞോടില്ല.

948
01:39:30,304 --> 01:39:34,016
ആൻഡ്രൂ! ആൻഡ്രൂ,
ഇന്നാരും പിന്തിരിഞ്ഞോടില്ല!

949
01:39:46,320 --> 01:39:48,947
മുന്നേറാൻ തയ്യാറാകൂ.

950
01:41:04,565 --> 01:41:07,025
എന്നെ വിട്ടേക്ക്! വിട്ടേക്ക്!

951
01:41:21,164 --> 01:41:24,626
നീയിവിടെ സുരക്ഷിതനായിരിക്കും. പേടിക്കണ്ട.
ആരെങ്കിലും സഹായിക്കാൻ വരും.

952
01:41:25,836 --> 01:41:26,962
ആൽബർട്ട്.

953
01:41:27,754 --> 01:41:29,381
-ആൽബർട്ട്, നിൽക്ക്.
-ഒന്നുമില്ലടാ.

954
01:41:29,506 --> 01:41:32,968
ഒന്നുമില്ല. നമ്മൾ ഡെവണിന്റെ
പിള്ളാരല്ലേ!

955
01:41:35,596 --> 01:41:36,638
അതെ.

956
01:42:58,262 --> 01:42:59,721
നിലത്ത് കിടക്ക്!

957
01:44:31,855 --> 01:44:32,856
വേണ്ട!

958
01:44:37,569 --> 01:44:39,279
ആൽബി.

959
01:44:51,416 --> 01:44:52,709
നമ്മൾ രക്ഷപ്പെട്ടു.

960
01:44:53,710 --> 01:44:55,003
നമ്മൾ രക്ഷപ്പെട്ടു.

961
01:45:08,725 --> 01:45:11,186
ആൻഡ്രൂ! പുറത്തേക്കുള്ള വഴി!

962
01:45:12,604 --> 01:44:14,565
ഗ്യാസ്, ഗ്യാസ്, ഗ്യാസ്!

963
01:45:18,235 --> 01:45:19,486
ആൽബി.

964
01:45:51,268 --> 01:45:53,812
ഇവിടെ നിർത്താനാവില്ല
മുന്നോട്ട് കൊണ്ടുപോ!

965
01:45:53,937 --> 01:45:57,649
സർ, എന്തോ പ്രശ്നമുണ്ട്.
ഇവന് വിശ്രമം ആവശ്യമാണ്.

966
01:45:57,774 --> 01:46:01,570
വിശ്രമമൊന്നുമില്ല, കൊണ്ടുവാ.
വേഗം കൊണ്ടുവാ.

967
01:46:22,633 --> 01:46:26,094
പ്ലീസ്‌ ടാ, എഴുന്നേറ്റ് നിൽക്ക്. പ്ലീസ്‌.

968
01:46:30,307 --> 01:46:31,600
പ്ലീസ്‌ ടാ...

969
01:46:31,975 --> 01:46:34,269
പ്ലീസ്‌, തളർന്നു വീഴരുത് നീ.

970
01:46:34,394 --> 01:46:36,605
നടക്ക്... മുന്നോട്ട് നടക്ക്... പ്ലീസ്‌.

971
01:46:36,730 --> 01:46:39,650
പ്ലീസ്‌, എഴുന്നേൽക്ക്..
എഴുന്നേറ്റ് നടക്ക്.

972
01:47:35,873 --> 01:47:38,667
അവർ വരുന്നുണ്ട്. 
അതിനെ അവിടെ വിട്ടേക്ക്, പ്രൈവറ്റ്.

973
01:47:39,042 --> 01:47:40,335
എന്റെകൂടെ വാ.

974
01:47:40,752 --> 01:47:42,212
നശിച്ചു പോ!

975
01:47:45,090 --> 01:47:46,300
ഓടിക്കോ!

976
01:47:47,092 --> 01:47:49,887
ഓടാൻ.. വേഗം... ഓട്.

977
01:47:50,721 --> 01:47:51,680
ഓടിക്കോ!

978
01:47:52,264 --> 01:47:53,348
ഓടിക്കോ!

979
01:51:07,793 --> 01:51:09,711
സൂക്ഷിക്കണം, തയ്യാറായി നിൽക്ക്.

980
01:51:10,921 --> 01:51:12,714
അവിടെ എന്തോ 
അനങ്ങുന്നുണ്ട്.

981
01:51:13,131 --> 01:51:15,050
എന്താണാവോ?

982
01:51:17,636 --> 01:51:19,721
പശുവാണെന്ന് തോന്നുന്നു.

983
01:51:20,264 --> 01:51:23,392
ഇവിടെ എങ്ങനെയാടാ
പശു വരുന്നത്?

984
01:51:28,272 --> 01:51:30,232
അത് പശുവല്ല ഉറപ്പ്.

985
01:51:30,941 --> 01:51:32,067
പിന്നെ അതെന്താ?

986
01:51:32,317 --> 01:51:35,320
കുതിരയാവില്ല, ജീവനുള്ള
ഒന്നും അവിടെ അവശേഷിക്കില്ല.

987
01:51:35,445 --> 01:51:38,407
കുതിരയല്ല, ഒരു ചാൻസുമില്ല

988
01:51:40,993 --> 01:51:42,119
ആഹ് ടാ! അത് കുതിരയാ!

989
01:51:44,162 --> 01:51:45,956
-അത് കുതിരയാ.
-അതെ, കുതിര തന്നെ.

990
01:51:46,290 --> 01:51:48,083
എനിക്കിത്  വിശ്വസിക്കാൻ പറ്റുന്നില്ല.

991
01:51:49,459 --> 01:51:50,919
അതൊരു കുതിരയാ!

992
01:51:54,965 --> 01:51:57,092
ഗയ്‌സ്, നമുക്കതിനെ 
ഇങ്ങോട്ട് വിളിക്കാം.

993
01:51:58,010 --> 01:51:59,803
എങ്ങനെ വിളിക്കാനാ?

994
01:52:42,012 --> 01:52:43,972
അവൻ കമ്പിവേലിയിൽ
 കുടുങ്ങി കിടക്കുവാ.

995
01:52:48,685 --> 01:52:50,354
ഓഹ്, കോപ്പ്!

996
01:52:58,070 --> 01:52:59,988
നീയെന്താ ചെയ്യാൻ പോകുന്നതെന്ന്
വല്ല പിടിയുമുണ്ടോ?

997
01:53:00,097 --> 00:53:02,724
അതെനിക്ക് ഉറപ്പില്ല.
പക്ഷെ ഒന്ന് ആലോചിച്ചു നോക്കിയേ...

998
01:53:00,697 --> 01:53:02,658
തിരിച്ചുവാടാ, 
പറയുന്നത് കേൾക്കുന്നില്ലേ നീ?

999
01:53:02,741 --> 01:53:05,202
കോർപ്പറൽ, 
ഇതൊരു ഉത്തരവാണ്. തിരികെ വാ!

1000
01:53:06,537 --> 01:53:09,164
നമുക്കവനെ അവിടെ 
ഇട്ടേച്ചും പോകാനാവില്ല, സർ.

1001
01:53:09,915 --> 01:53:11,375
അവനെന്താ ചെയ്യുന്നത്?

1002
01:53:11,750 --> 01:53:13,043
ഇത് വല്ല കെണിയുമാവും.

1003
01:53:13,710 --> 01:53:16,421
എനിക്കങ്ങനെ തോന്നുന്നില്ല.
അവനതിനെ സഹായിക്കാൻ നോക്കുന്നതാ.

1004
01:53:16,547 --> 01:53:18,841
അവനെ പേടിപ്പിച്ച്
ആ കിടങ്ങിലേക്ക് ഓടിക്ക്.

1005
01:53:26,139 --> 01:53:28,100
ഇതൊരു വെള്ളക്കൊടിയല്ലേ?

1006
01:53:28,475 --> 01:53:30,269
ഈ വെള്ളക്കൊടി നിങ്ങൾ
കാണുന്നില്ലേ?

1007
01:53:31,061 --> 01:53:33,856
ഞാനീ കുതിരയെ
സഹായിക്കാൻ മാത്രം വന്നതാണ്.

1008
01:53:37,901 --> 01:53:40,362
തിരിച്ചു പോടാ, 
മണ്ടൻ ചെക്കാ!

1009
01:53:41,446 --> 01:53:44,741
"കർത്താവെന്റെ ഇടയനാകുന്നു.
എനിക്ക് അല്ലലുണ്ടാവില്ല.

1010
01:53:46,577 --> 01:53:48,871
"അവിടുന്ന് എന്നെ 
പച്ചപ്പുൽപ്പുറങ്ങളിൽ മേയിക്കുന്നു.

1011
01:53:49,913 --> 01:53:53,542
"അവിടുന്ന് എന്നെ ശാന്തജലത്തിന്
അരികിലേക്ക് നയിക്കുന്നു."

1012
01:54:08,599 --> 01:54:10,225
പാവം മിണ്ടാപ്രാണി!

1013
01:54:11,643 --> 01:54:12,936
പാവം കുഞ്ഞ്.

1014
01:54:13,437 --> 01:54:17,399
സാരമില്ല. സാരമില്ല,
 ഇങ്ങനെ വെട്ടിക്കല്ലേ നീ!

1015
01:54:18,817 --> 01:54:20,736
നീ നിന്റെ ദേഹം കീറിമുറിക്കുവാ.

1016
01:54:22,613 --> 01:54:24,239
നിന്റെ കണ്ണടിച്ചുപോകും.

1017
01:54:26,992 --> 01:54:30,370
കമ്പി മുറിക്കാൻ ഗ്ലൗസ് ഒന്നും
എടുക്കാനുള്ള ബുദ്ധി പോയില്ലല്ലോ!

1018
01:54:35,334 --> 01:54:37,920
നിനക്ക് ഇതിന്റെ
ആവശ്യമുണ്ടെന്ന് തോന്നി.

1019
01:54:38,003 --> 01:54:39,588
മുൾക്കമ്പി മുറിക്കാൻ.

1020
01:54:41,298 --> 01:54:43,926
അതെ. അതെ, വേണം.

1021
01:54:44,635 --> 01:54:45,928
നന്ദി.

1022
01:54:46,512 --> 01:54:47,804
സന്തോഷം.

1023
01:54:48,639 --> 01:54:50,098
സന്തോഷം.

1024
01:54:50,182 --> 01:54:51,308
താങ്ക്സ്.

1025
01:54:59,900 --> 01:55:02,611
നല്ല നീളമുള്ള കമ്പിയാ.

1026
01:55:02,694 --> 01:55:05,614
മുറിക്കുമ്പോൾ, ഇത് പെട്ടെന്ന്
തെറിച്ചു വരും...

1027
01:55:07,157 --> 01:55:10,285
ഇതും, ഇതും, പിന്നെ ഇതൊക്കെ...

1028
01:55:10,869 --> 01:55:12,579
വേഗം ചുരുണ്ട് വരും.

1029
01:55:12,663 --> 01:55:14,665
അത് പാവത്തിനെ പിന്നെയും
മുറിവേല്പിക്കുമോന്ന് പേടിയുണ്ട്.

1030
01:55:16,375 --> 01:55:18,168
നന്നായി ഇംഗ്ലീഷ്
 സംസാരിക്കുന്നുണ്ടല്ലോ?

1031
01:55:19,837 --> 01:55:21,672
എനിക്ക് ഇംഗ്ലീഷ് നന്നായിട്ടറിയാം.

1032
01:55:22,673 --> 01:55:23,799
ഞാനൊന്ന് നോക്കട്ടെ?

1033
01:55:35,352 --> 01:55:37,521
ആദ്യം അവന്റെ തലയിൽ
തറച്ച കമ്പി മാറ്റിയാലോ?

1034
01:55:37,646 --> 01:55:40,148
അപ്പോപിന്നെ എഴുന്നേൽക്കാൻ
ശ്രമിച്ചാലും കണ്ണ് പോകില്ല.

1035
01:55:40,232 --> 01:55:42,568
-എന്നിട്ട്...
-നീയൊരു കട്ടർ കൂടി
 എടുക്കണമായിരുന്നു.

1036
01:55:42,693 --> 01:55:44,486
എങ്കിൽ ഈ കമ്പി പെട്ടെന്ന്
മുറിച്ചു കളയായിരുന്നു.

1037
01:55:44,945 --> 01:55:47,155
ഞങ്ങൾക്ക് ഇനിയും 
കട്ടറുകൾ ആവശ്യമുണ്ട്!

1038
01:55:58,417 --> 01:55:59,710
അവന് കാണാനാകാത്ത ഭാഗം നോക്ക്.

1039
01:56:01,044 --> 01:56:02,838
കട്ടറിന്റെ ശബ്ദം 
അവനെ പേടിപ്പിക്കില്ല.

1040
01:56:03,922 --> 01:56:07,259
നീ ഈ കമ്പി പിടിച്ചിട്ട് 
ദാ ഇവിടെ മുറിച്ചാൽ...

1041
01:56:07,384 --> 01:56:10,470
-എനിക്ക്...
-കൂടുതലൊന്നും പറയണ്ട. 
ഞാൻ കൂടെയുണ്ട്.

1042
01:56:10,554 --> 01:56:13,682
ഇവിടെ നടക്കുന്നത് എന്താന്ന്
നിനക്ക് മനസിലാകുന്നുണ്ടല്ലോ, മോനെ?

1043
01:56:13,849 --> 01:56:16,518
ഇളകാതെ ശാന്തനായി കിടക്കണം.

1044
01:56:16,602 --> 01:56:18,145
അങ്ങനെ തന്നെ.

1045
01:56:18,270 --> 01:56:21,732
നിന്നെ സഹായിക്കാൻ നീ ഞങ്ങളെ
സഹായിക്കുന്നു, അത്ഭുത കുതിര തന്നെ.

1046
01:56:22,733 --> 01:56:24,276
മിടുക്കൻ.

1047
01:56:24,401 --> 01:56:26,236
അത്ഭുതക്കുട്ടി.

1048
01:56:30,449 --> 01:56:32,784
അവിടെ നിങ്ങളുടെ കിടങ്ങിലെ
 വിശേഷങ്ങൾ എന്തുവാ?

1049
01:56:33,952 --> 01:56:35,120
ഗംഭീരം.

1050
01:56:35,245 --> 01:56:39,249
പുസ്തകം വായിക്കും, സ്വെറ്റർ നെയ്യും,
പിന്നെ എലികളെ സർക്കസ്
 കാണിക്കാൻ പഠിപ്പിക്കും.

1051
01:56:39,583 --> 01:56:42,044
എലികളെ വേണമെന്നുണ്ടെങ്കിൽ
 ഞങ്ങൾ തരാം കേട്ടോ?

1052
01:56:42,169 --> 01:56:44,046
സത്യം പറഞ്ഞാൽ ഞങ്ങളുടെ കയ്യിൽ
 ആവശ്യത്തിലധികം ഉണ്ട്.

1053
01:56:45,923 --> 01:56:48,050
മാത്രമല്ല, അവറ്റകൾ സുന്ദരി
പിള്ളേരെ പേടിപ്പിച്ചു ഓടിക്കുന്നുണ്ട്.

1054
01:56:48,425 --> 01:56:49,801
ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾക്ക്
 എലികളെ പേടിയൊന്നുമില്ല.

1055
01:56:51,428 --> 01:56:53,388
നല്ല കരുത്തുള്ള ജർമ്മൻ
 പെൺകുട്ടികൾ, അല്ലേ?

1056
01:56:54,097 --> 01:56:56,225
നല്ല മസ്സാജ് ഒക്കെ ചെയ്തു
 തരുന്ന കൂട്ടത്തിലാണോ?

1057
01:56:58,101 --> 01:56:59,728
എല്ലാ വ്യാഴാഴ്ചയും.

1058
01:56:59,811 --> 01:57:02,397
പിന്നെ ജന്മദിനത്തിന് അവർ
റം കേക്കും കൊണ്ടുതരും.

1059
01:57:15,410 --> 01:57:17,496
ഏയ്, കഴിഞ്ഞു!

1060
01:57:22,042 --> 01:57:23,961
ഈ കുതിരയെ ഒന്ന് നോക്കിയേ!

1061
01:57:24,461 --> 01:57:27,923
ആ പേശികൾ നോക്ക്.
നീളമുള്ള കാലുകൾ...

1062
01:57:28,006 --> 01:57:31,635
കുതിരകൾ ഓടാൻ വേണ്ടി ജനിച്ചവരാ.
അപകടങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാൻ.

1063
01:57:33,136 --> 01:57:35,180
ഓടി രക്ഷപ്പെടുക മാത്രമാ
 അവർക്കാകെ അറിയാവുന്നത്.

1064
01:57:35,305 --> 01:57:37,599
എന്നിട്ടും നമ്മൾ അവരെ 
പഠിപ്പിച്ചത് നേരെ തിരിച്ചാണ്.

1065
01:57:37,683 --> 01:57:40,269
യുദ്ധത്തിന്റെ നടുവിലേക്ക്
 ഓടിക്കയറാൻ.

1066
01:57:40,978 --> 01:57:42,604
-പടക്കുതിര.
-അതെ.

1067
01:57:44,481 --> 01:57:45,774
പടക്കുതിര.

1068
01:57:46,483 --> 01:57:48,110
അവൻ ഈ അവസ്‌ഥയിലായി.

1069
01:57:48,235 --> 01:57:50,696
നിന്റെ ഈ കോലമൊന്ന്
നോക്കിയേ!

1070
01:57:53,031 --> 01:57:54,366
ഇനിയെങ്ങനെയാ?

1071
01:57:54,491 --> 01:57:56,285
ഞാൻ ഇവനെ കൊണ്ടുപോകും, അല്ലേ?

1072
01:57:57,028 --> 01:58:01,123
കട്ടർ കൊണ്ടുവന്നത് ഞാനാ,
കുതിര എന്റേതാണെന്നതല്ലേ ശരി?

1073
01:58:01,206 --> 01:58:03,625
കോപ്പാണ്! ഇവൻ ഇംഗ്ലീഷ്
 കുതിരയാണെന്ന് കണ്ടാൽ അറിയില്ലേ?

1074
01:58:03,709 --> 01:58:06,587
-അഴുക്കിൽ പുരണ്ട് നാറുന്നത്
 കൊണ്ടാണോ?
-അല്ല, ബുദ്ധിയുള്ളവനായതുകൊണ്ട്!

1075
01:58:06,670 --> 01:58:08,630
പിന്നെ നീയും വലിയ
വൃത്തിക്കാരനൊന്നുമല്ലല്ലോ!

1076
01:58:11,341 --> 01:58:14,469
നമുക്കൊരു ബോക്സിംഗ് നടത്താം.
ജയിക്കുന്നവന് കുതിര.

1077
01:58:17,014 --> 01:58:20,976
വേണ്ട, ചങ്ങാതി. നമ്മൾ കാരണം
 ഒരു യുദ്ധം കൂടി തുടങ്ങണ്ട.

1078
01:58:23,520 --> 01:58:25,689
കയ്യിൽ വല്ല നാണയവുമുണ്ടോ?

1079
01:58:26,565 --> 01:58:28,192
-ടോസ് ഇടാനാണോ?
-അതെ.

1080
01:58:31,904 --> 01:58:34,698
-ശരി ഫ്രിറ്റ്‌സ്, തുടങ്ങാം.
-എന്റെ പേര് ഫ്രിറ്റ്‌സ് എന്നല്ല.

1081
01:58:35,032 --> 01:58:36,325
പീറ്റർ എന്നാണ്.

1082
01:58:37,868 --> 01:58:39,494
പീറ്റർ. ഞാൻ കോളിൻ.

1083
01:58:39,870 --> 01:58:41,955
-നീ തന്നെ വിളിക്ക്, കോളിൻ.
-ഹെഡ്സ്.

1084
01:58:47,586 --> 01:58:51,882
എന്റെ കൈസറുടെ തലയാ.
പുള്ളിക്ക് എന്നോട് വലിയ
താൽപ്പര്യമില്ലെന്ന് തോന്നുന്നു.

1085
01:58:53,759 --> 01:58:55,385
കുതിര ഇനി നിന്റെയാ.

1086
01:58:56,386 --> 01:58:58,013
എല്ലാം കെട്ടടങ്ങിയല്ലേ?

1087
01:58:58,722 --> 01:59:00,098
അതെ.

1088
01:59:00,224 --> 01:59:02,935
പക്ഷേ അരമണിക്കൂർ കാത്തിരിക്ക്.
ഞങ്ങൾ വീണ്ടും വെടിവെപ്പ് തുടങ്ങും.

1089
01:59:03,060 --> 01:59:06,897
ഞാൻ അത്ര വലിയ വെടിക്കാരനല്ല, പീറ്റർ,
ആർക്കിട്ടും കൊള്ളിക്കുമെന്ന് തോന്നുന്നില്ല.

1090
01:59:08,398 --> 01:59:09,691
നന്ദി.

1091
01:59:11,777 --> 01:59:13,195
പോയി വരാം, ചങ്ങാതി.

1092
01:59:13,278 --> 01:59:15,614
-നീ ഇവനെ നോക്കിക്കോണം.
-തീർച്ചയായും.

1093
01:59:15,739 --> 01:59:17,533
നമ്മുടെ വിചിത്ര ജീവി.

1094
01:59:17,616 --> 01:59:19,910
നീയും നിന്റെയീ വിചിത്ര സ്വഭാവം
സൂക്ഷിച്ചോ.

1095
01:59:20,577 --> 01:59:21,787
കോളിൻ!

1096
01:59:23,247 --> 01:59:24,873
ജർമ്മൻകാരുടെ 
കട്ടർ കയ്യിൽ വെച്ചോ.

1097
01:59:24,957 --> 01:59:27,543
ഡസൽഡോർഫിലെ നിന്റെ സുന്ദരനായ
സുഹൃത്തിന്റെ ഒരു ഓർമ്മക്ക്.

1098
01:59:27,626 --> 01:59:31,296
താങ്ക്സ്. സൗത്ത് ഷീൽഡ്സിലെ എന്റെ
 തോട്ടത്തിൽ ഞാനിത് ഉപയോഗിക്കും.

1099
01:59:31,421 --> 01:59:33,590
സൂക്ഷിക്കണം, പീറ്റർ കുട്ടാ...

1100
01:59:35,801 --> 01:59:38,762
അത്ഭുതം. അത്ഭുത കുതിര!

1101
02:00:16,508 --> 02:00:18,260
ഇവിടെ സ്ഥലമില്ല. 
അപ്പുറത്തേക്ക് പോ.

1102
02:00:20,137 --> 02:00:21,763
ഇവിടെ സ്ഥലമില്ല. 
അപ്പുറത്തേക്ക് പോ.

1103
02:00:24,683 --> 02:00:27,978
ഗ്യാസ് അറ്റാക്കിന്റെ ഇരയാണ്.
രാവിലെ മുതൽ ഒരേ നിൽപ്പാ.

1104
02:00:32,524 --> 02:00:35,444
-നമ്മൾ ഇത്രയും പേരുണ്ടോ?
-ഇത്രയും പേരുണ്ട്.

1105
02:00:35,569 --> 02:00:37,279
നടക്കാൻ കഴിയുന്ന
 മുറിവേറ്റവരെയെല്ലാം....

1106
02:00:37,696 --> 02:00:40,949
ശുശ്രൂഷാ കേന്ദ്രത്തിലേക്ക് മാറ്റൂ!

1107
02:00:41,033 --> 02:00:44,161
ശുശ്രൂഷാ കേന്ദ്രത്തിലേക്ക് മാറ്റൂ!

1108
02:00:58,133 --> 02:00:59,718
അനങ്ങാതെ നിൽക്ക്.

1109
02:01:22,032 --> 02:01:24,243
-ഇതെന്താ ഇവിടെ?
-ഒരു മൃഗഡോക്ടറെ വേണം, സർ.

1110
02:01:24,368 --> 02:01:26,828
ഇവിടെ ഡോക്ടർമാരില്ല.
അധികം കുതിരകളും ബാക്കിയില്ല.

1111
02:01:26,954 --> 02:01:29,665
ദേഹമാസകലം മുറിഞ്ഞിട്ടുണ്ട്,
കാലിലെ മുറിവ് ഗുരുതരമാണ്.

1112
02:01:36,713 --> 02:01:39,550
-മിക്കവാറും ടെറ്റനസാവാനാ
സാധ്യത, രക്ഷയില്ല.
-പ്ലീസ്‌ സർ!

1113
02:01:39,675 --> 02:01:42,219
ഇത്രയും മനുഷ്യരെ എനിക്ക് നോക്കാനുണ്ട്,
നിങ്ങളത് കാണുന്നില്ലേ, കോർപ്പറൽ?

1114
02:01:42,344 --> 02:01:45,556
പ്ലീസ്‌ സർ, ഏത് പ്രതിസന്ധിയും 
തരണം ചെയ്യുന്ന കുതിരയാ ഇത്!

1115
02:01:56,400 --> 02:01:57,776
എന്താ അവിടെ?

1116
02:01:58,443 --> 02:02:02,155
യുദ്ധഭൂമിയിൽ അലഞ്ഞുതിരിഞ്ഞ
ഒരു കുതിരയെ കിട്ടിയതാ.

1117
02:02:02,281 --> 02:02:03,323
എന്ത് കുതിരയാ?

1118
02:02:03,407 --> 02:02:06,118
ഒരു അത്ഭുതക്കുതിരയാണെന്നാ
 എനിക്ക് തോന്നുന്നത്.

1119
02:02:06,243 --> 02:02:08,579
ആരും അവിടുന്ന് ജീവനോടെ
 തിരിച്ചുവരാറില്ലല്ലോ!

1120
02:02:13,750 --> 02:02:15,544
അത്ഭുതക്കുതിര.

1121
02:02:17,754 --> 02:02:20,382
യാതൊന്നും അതിജീവിക്കാത്തിടത്ത്,
ഇവൻ അതിജീവിച്ചു, സർ.

1122
02:02:20,465 --> 02:02:23,218
അതുകൊണ്ട് എനിക്കും
 എന്റെ കൂട്ടുകാർക്കും...

1123
02:02:23,343 --> 02:02:24,720
...ഇവനിൽ വലിയ
പ്രതീക്ഷയുണ്ട്.

1124
02:02:24,803 --> 02:02:26,805
ഇപ്പോൾത്തന്നെ ഇതിനെ
 വെടിവെച്ചു കൊല്ലണം.

1125
02:02:27,639 --> 02:02:30,809
-എനിക്ക് പറ്റില്ല.
-അതാണ് അവനോട്
കാണിക്കാവുന്ന കരുണ.

1126
02:02:30,934 --> 02:02:33,145
ഈ കാൽ ഇനി ഭേദമാകില്ല.

1127
02:02:33,270 --> 02:02:34,563
സർജന്റ്.

1128
02:02:36,106 --> 02:02:38,066
ഇവന്റെ ദുരിതം അവസാനിപ്പിച്ചേക്ക്.

1129
02:02:43,822 --> 02:02:45,908
ഇവിടെവെച്ച് വെടിവെക്കില്ലല്ലോ?

1130
02:02:45,991 --> 02:02:49,244
-എന്താ അവിടെ?
-ആ കുതിരയെ വെടിവെക്കാൻ പോകുവാ.

1131
02:02:49,328 --> 02:02:51,330
ലേഡീസ്, ദയവായി മാറൂ.

1132
02:02:51,455 --> 02:02:52,623
നേഴ്‌സുമാർ ഇവിടുന്ന് മാറൂ.

1133
02:02:57,503 --> 02:03:01,131
മാറി നിൽക്കൂ! 
എല്ലാവരും മാറി നിൽക്കൂ!

1134
02:04:13,036 --> 02:04:15,873
അത് വീണ്ടും  ചെയ്യ്.

1135
02:04:23,046 --> 02:04:24,173
ജോയി?

1136
02:04:43,233 --> 02:04:46,737
ജോയ്, ഇത്രയും കാലം
നീ എവിടെയായിരുന്നു?

1137
02:04:48,071 --> 02:04:49,865
നീ എവിടെയായിരുന്നെടാ?

1138
02:04:49,990 --> 02:04:51,825
ഇവനെ അറിയോ?

1139
02:04:52,618 --> 02:04:54,953
-എന്താ നിന്റെ പേര്?
-നാറക്കോട്ട്.

1140
02:04:55,078 --> 02:04:56,246
പ്രൈവറ്റ് ആൽബർട്ട് നാറക്കോട്ട്, സർ.

1141
02:04:56,371 --> 02:04:59,791
നാറക്കോട്ട്, ഇതൊരു സാധാരണ കുതിരയാ.
ഇതിന് സാരമായി പരിക്കേറ്റിട്ടുമുണ്ട്.

1142
02:04:59,917 --> 02:05:01,543
-ഇവൻ നിങ്ങളുടെ ടീമിലാണോ?
-അതെ സർ.

1143
02:05:01,627 --> 02:05:06,590
ഇത് സാധാരണ കുതിരയല്ല സർ! 
ഇതെന്റെ ജോയിയാണ്.
ഡെവോണിലെ എന്റെ വളർത്തുമൃഗം.

1144
02:05:07,758 --> 02:05:09,551
സർ, അവന്റെ കാലുകളിലേക്ക് നോക്കണം.

1145
02:05:09,635 --> 02:05:12,346
അവന് നാല് വെള്ള സോക്സുണ്ട്,
ശരീരമാകെ തവിട്ടുനിറമാണ്,

1146
02:05:12,429 --> 02:05:14,723
പിന്നെ അവന്റെ നെറ്റിയിൽ ദാ
 ഇങ്ങനെയൊരു അടയാളമുണ്ട്.

1147
02:05:18,769 --> 02:05:20,896
-തിരികെ കൊണ്ടുപോ.
-വാ മോനേ.

1148
02:05:20,979 --> 02:05:23,440
നിൽക്ക്! ചെളി പുരണ്ടിരിക്കുന്നത്
 കൊണ്ട് കാണാൻ കഴിയാത്തതാ!

1149
02:05:57,140 --> 02:05:59,560
ദേ നാല് വെള്ള സോക്സ്.

1150
02:06:54,907 --> 02:06:58,493
എല്ലാവരും പിരിഞ്ഞുപോകൂ!
എല്ലാവരും ഇവിടുന്ന് പോകൂ!

1151
02:06:58,911 --> 02:07:02,039
കണ്ടില്ലേ സർ? 
ഇവൻ സാധാരണ കുതിരയല്ല.

1152
02:07:05,250 --> 02:07:07,669
നിന്റെ കുതിരയെ ഞങ്ങൾ
 നോക്കിക്കൊള്ളാം.

1153
02:07:07,753 --> 02:07:09,546
ഞങ്ങളാൽ കഴിയുന്നവിധം 
അവനെ സുഖപ്പെടുത്താം.

1154
02:07:10,255 --> 02:07:12,299
ഒരു സൈനികനെപ്പോലെ തന്നെ
 അവനെയും ഞങ്ങൾ ശുശ്രൂഷിക്കും.

1155
02:07:13,217 --> 02:07:14,968
നന്ദി സർ.

1156
02:07:41,078 --> 02:07:42,371
സുഹൃത്തുക്കളേ!

1157
02:07:43,247 --> 02:07:44,540
സുഹൃത്തുക്കളേ!

1158
02:07:44,665 --> 02:07:47,626
പ്രധാനപ്പെട്ടൊരു വാർത്ത നിങ്ങളെ
 അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.

1159
02:07:47,960 --> 02:07:51,880
ഇന്ന് കൃത്യം 11 മണിക്ക്, 
അതായത് രണ്ട് മിനിറ്റിനുള്ളിൽ,

1160
02:07:52,005 --> 02:07:54,299
ഈ യുദ്ധം അവസാനിക്കാൻ 
പോവുകയാണ്.

1161
02:07:55,801 --> 02:07:58,887
നിങ്ങളുടെ സേവനത്തിന് രാജാവും
 രാജ്ഞിയും നന്ദി അറിയിക്കുന്നു.

1162
02:07:58,971 --> 02:08:00,931
നമ്മൾ വിജയിച്ചിരിക്കുന്നു,

1163
02:08:01,056 --> 02:08:04,893
നമ്മൾ വിചാരിച്ചതിലും വലിയൊരു വില
 ഇതിനായി നൽകേണ്ടി വന്നെങ്കിൽ പോലും.

1164
02:08:04,977 --> 02:08:06,895
ആ മണികൾ മുഴങ്ങുമ്പോൾ,

1165
02:08:06,979 --> 02:08:10,315
നാല് വർഷത്തിനിപ്പുറം ആദ്യമായി 
ആ ശബ്ദം വീണ്ടും കേൾക്കുമ്പോൾ,

1166
02:08:10,440 --> 02:08:13,315
രക്തസാക്ഷികളായ നമ്മുടെ
 സഹോദരങ്ങളെ സ്മരിക്കാം,

1167
02:08:13,777 --> 02:08:15,904
ഈ പോരാട്ടം അവസാനിച്ചതിന്
 ദൈവത്തിന് നന്ദി പറയാം,

1168
02:08:17,114 --> 02:08:18,407
വിജയാശംസകൾ.

1169
02:08:33,046 --> 02:08:34,506
എനിക്ക് മനസ്സിലാകുന്നില്ല സർ.

1170
02:08:36,300 --> 02:08:40,721
ഓഫീസർമാരുടെ കുതിരകളെ
 മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ബാക്കിയുള്ളവയെ ലേലം ചെയ്യും.

1171
02:08:40,804 --> 02:08:45,100
ഇത് തികഞ്ഞ അനീതിയാണ് സർ!
 അതീ പയ്യന്റെ കുതിരയാണ്.

1172
02:08:45,642 --> 02:08:47,227
അവനാ കുട്ടിക്കാലം മുതൽ
 അതിനെ വളർത്തിയത്.

1173
02:08:47,311 --> 02:08:49,938
പട്ടാളം വാങ്ങിക്കൊണ്ടുപോകുന്ന ദിവസം വരെ 
ഇവനാ അതിനെ നോക്കിയത്!

1174
02:08:50,063 --> 02:08:52,691
എന്റെ തീരുമാനമല്ല, സർജന്റ്.

1175
02:08:54,484 --> 02:08:57,696
നാളെ അതിനെ ചന്തയിലേക്ക്
 കൊണ്ടുപോകേണ്ടി വരും.

1176
02:08:57,821 --> 02:08:59,114
മീറ്റിങ് കഴിഞ്ഞു.

1177
02:09:24,097 --> 02:09:25,807
ഞങ്ങളെല്ലാവരും കൂടി 
പണം ഒപ്പിച്ചിട്ടുണ്ട്.

1178
02:09:26,141 --> 02:09:28,185
ഞങ്ങളുടെ പക്കലുള്ളതെല്ലാം
 ഇതിലുണ്ട്.

1179
02:09:29,269 --> 02:09:32,564
ഇതിൽ 29 പൗണ്ടുണ്ട്. 
ജോയിയെ നീ ലേലത്തിൽ പിടിക്കണം.

1180
02:09:37,736 --> 02:09:38,820
മേജർ അറിഞ്ഞോ?

1181
02:09:38,946 --> 02:09:41,657
മേജർ 10 പൗണ്ട് തന്നിട്ടുണ്ട്.
 പക്ഷേ പുറത്തറിയരുതെന്ന് പറഞ്ഞിട്ടുണ്ട്.

1182
02:09:41,740 --> 02:09:44,201
ദേ നിൽക്കുന്ന 
നിന്റെ ആ സുഹൃത്ത്,

1183
02:09:44,326 --> 02:09:47,162
ജോയി ഓഫീസറുടെ കുതിരയാണെന്ന്
 കള്ളം പറയാൻ പോലും മേജറോട് ആവശ്യപ്പെട്ടതാ...

1184
02:09:47,287 --> 02:09:49,831
അവനെയും മറ്റുള്ളവരോടൊപ്പം
 കൊണ്ടുപോകാൻ വേണ്ടിയിട്ട്.

1185
02:09:51,416 --> 02:09:54,586
വാ നാറക്കോട്ട്, 
വേഗം. ലേലം തുടങ്ങാറായി.

1186
02:10:04,346 --> 02:10:06,974
ഏഴ് പൗണ്ട്! ഏഴ് പൗണ്ട് ഇവിടെ!

1187
02:10:07,349 --> 02:10:11,103
ഏഴ് പൗണ്ട്! എട്ട് പൗണ്ട് ഇവിടെ!

1188
02:10:11,270 --> 02:10:14,648
പത്ത് പൗണ്ട്! മറ്റാരെങ്കിലുമുണ്ടോ?
 ലേലം ഉറപ്പിച്ചു.

1189
02:10:14,731 --> 02:10:17,651
ശരി. മുന്തിയ കുതിരയ്ക്ക്
 15 പൗണ്ടിൽ കൂടുതൽ ആരും വിളിക്കില്ല.

1190
02:10:17,734 --> 02:10:19,528
അവർക്ക് പണിക്കുതിരകളെയാണ് ആവശ്യം.

1191
02:10:22,739 --> 02:10:24,199
അടുത്തത്!

1192
02:10:25,826 --> 02:10:27,536
നാല് പൗണ്ടിൽ തുടങ്ങുന്നു!

1193
02:10:28,287 --> 02:10:29,913
നാല് പൗണ്ട്!

1194
02:10:30,581 --> 02:10:32,708
-അഞ്ച് പൗണ്ട്!
-അഞ്ച് പൗണ്ട് ഇവിടെ!

1195
02:10:33,125 --> 02:10:34,918
-കൂടുതൽ ആരെങ്കിലും?
-ഏഴ് പൗണ്ട്!

1196
02:10:35,043 --> 02:10:37,212
-എട്ട് പൗണ്ട്!
-ഒമ്പത് പൗണ്ട്!

1197
02:10:37,337 --> 02:10:38,964
-ഒമ്പത്.
-പത്ത് പൗണ്ട്!

1198
02:10:39,089 --> 02:10:40,174
പത്ത് പൗണ്ട്!

1199
02:10:40,257 --> 02:10:41,717
-പതിനൊന്ന്!
-പതിനൊന്ന്!

1200
02:10:41,842 --> 02:10:45,929
അത് കാംബ്രായിലെ ഇറച്ചിവെട്ടുകാരനാ
 നല്ലതിനെയൊക്കെ അവൻ പിടിക്കുവാ.

1201
02:10:46,054 --> 02:10:47,723
പതിനൊന്ന് പൗണ്ട്.

1202
02:10:47,806 --> 02:10:50,767
ഇത് ഞാൻ ഏറ്റു, പതിനഞ്ച്!

1203
02:10:50,893 --> 02:10:52,519
ഇതോടെ തീരട്ടെ.

1204
02:10:52,603 --> 02:10:54,104
പതിനഞ്ച് പൗണ്ട്!

1205
02:10:54,229 --> 02:10:56,815
-പതിനാറ്!
-പതിനാറ് പൗണ്ട്.

1206
02:10:57,191 --> 02:10:58,483
പതിനേഴ്!

1207
02:10:58,859 --> 02:11:03,155
ഇരുപത് ഇംഗ്ലീഷ് പൗണ്ട്. 
ഇതോടെ നിർത്താം സുഹൃത്തേ.

1208
02:11:03,488 --> 02:11:04,781
ഇരുപത് പൗണ്ട്!

1209
02:11:05,699 --> 02:11:07,367
-ഇരുപത്തിയഞ്ച്!
-ഇരുപത്തിയഞ്ച് പൗണ്ട്!

1210
02:11:08,035 --> 02:11:09,703
ഇരുപത്തിയാറ്.

1211
02:11:09,786 --> 02:11:11,121
ഇരുപത്തിയാറ് പൗണ്ട്!

1212
02:11:11,246 --> 02:11:13,540
-ഇരുപത്തിയേഴ്!
-ഇരുപത്തിയെട്ട്!

1213
02:11:13,624 --> 02:11:14,833
ഇരുപത്തിയെട്ട് പൗണ്ട്.

1214
02:11:14,958 --> 02:11:16,084
ഇരുപത്തിയൊമ്പത്!

1215
02:11:16,210 --> 02:11:17,586
മുപ്പത്!

1216
02:11:17,669 --> 02:11:19,588
മുപ്പത് പൗണ്ടിന് മുകളിൽ 
ആരെങ്കിലും വിളിക്കുന്നുണ്ടോ?

1217
02:11:19,671 --> 02:11:21,632
നൂറ് പൗണ്ട്!

1218
02:11:27,387 --> 02:11:29,765
പിന്നെ സർ, നിങ്ങൾ ഇതിനെക്കാൾ
 കൂടുതൽ വിളിച്ചാൽ,

1219
02:11:29,890 --> 02:11:34,436
ഞാൻ ഇട്ടിരിക്കുന്ന കോട്ട്
 വിറ്റിട്ടാണെങ്കിലും 110 വിളിക്കും.

1220
02:11:34,561 --> 02:11:37,606
നിങ്ങൾ വീണ്ടും വിളിച്ചാൽ,
എന്റെ കൃഷിയിടം വിറ്റിട്ടാണെങ്കിലും...

1221
02:11:37,773 --> 02:11:39,816
ഞാൻ ആയിരം വിളിക്കും!

1222
02:11:43,070 --> 02:11:45,030
നൂറ് പൗണ്ട്!

1223
02:11:46,657 --> 02:11:48,283
ഒന്ന്... രണ്ട്...

1224
02:11:48,825 --> 02:11:49,952
മൂന്ന്! ലേലം ഉറപ്പിച്ചു.

1225
02:11:59,419 --> 02:12:00,587
സർ,

1226
02:12:00,671 --> 02:12:03,131
ഞാൻ ഇംഗ്ളണ്ടിൽ 
തിരിച്ചെത്തിയാൽ ഉടനെ...

1227
02:12:03,215 --> 02:12:04,258
...നിങ്ങൾ കൊടുക്കുന്ന 
കാശ് ഞാൻ മടക്കി തരാം.

1228
02:12:04,341 --> 02:12:06,635
-അതിന്റെ ഇരട്ടി വേണേലും തരാം...
-നിനക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ല.

1229
02:12:06,760 --> 02:12:08,971
നിങ്ങൾക്ക് തെറ്റി സർ. 
എനിക്ക് എല്ലാം അറിയാം.

1230
02:12:09,096 --> 02:12:11,390
അതെ, പോർമുഖത്തെ കമ്പി വേലിയിൽ
നിന്ന് ഇവനെ രക്ഷിച്ചത് നിങ്ങളാ...

1231
02:12:11,515 --> 02:12:13,308
അത് ഞാൻ കേട്ടിരുന്നു.

1232
02:12:13,392 --> 02:12:15,727
അല്ല, ഞാനല്ല, ഇവനാ
 അതിനെ വളർത്തിയത്.

1233
02:12:17,114 --> 02:12:21,275
അത്ഭുതക്കുതിരയെപ്പറ്റി കേട്ടപ്പോൾ തന്നെ,
മൂന്ന് ദിവസം യാത്ര ചെയ്തു വന്നതാ ഞാൻ,

1234
02:12:21,358 --> 02:12:24,236
ഈ കുതിര ആരുടേതാണെന്ന്
 എനിക്കറിയാമായിരുന്നു.

1235
02:12:25,112 --> 02:12:26,905
എന്റെ കൊച്ചുമകളുടേതാ.

1236
02:12:27,364 --> 02:12:31,076
അവളാ ഇവന്റെ ജീവൻ രക്ഷിച്ചത്.
 അവൾക്ക് ഇവൻ എല്ലാമായിരുന്നു.

1237
02:12:31,201 --> 02:12:33,120
നിങ്ങളുടെ കൊച്ചുമകൾ എവിടെയാ?

1238
02:12:33,203 --> 02:12:35,831
യുദ്ധം എല്ലാവരിൽ നിന്നും
 എല്ലാം കവർന്നെടുത്തു.

1239
02:12:35,956 --> 02:12:38,375
അവളുടെ ഓർമ്മയ്ക്കായി, എന്റെ
 പക്കൽ ബാക്കിയുള്ളത് ഇവൻ മാത്രമാ.

1240
02:13:01,773 --> 02:13:04,193
വിഷമിക്കണ്ട മോനേ, 
ഞാൻ  ഇവിടുന്ന് മടങ്ങുമ്പോൾ...

1241
02:13:04,318 --> 02:13:06,695
നിന്നെപ്പറ്റി എനിക്ക്
ഒട്ടും ആശങ്കയില്ല.

1242
02:13:06,778 --> 02:13:08,697
ഞാൻ നിന്നെ കണ്ടെത്തിയില്ലേ?

1243
02:13:10,240 --> 02:13:11,867
നീ എന്നെയും കണ്ടെത്തി.

1244
02:13:15,913 --> 02:13:17,372
നമ്മൾ രണ്ടുപേരും..

1245
02:13:18,165 --> 02:13:21,210
നമ്മൾ ഇതിനെയെല്ലാം
അതിജീവിച്ചെന്ന് നമുക്ക് നന്നായിട്ടറിയാം.

1246
02:13:21,335 --> 02:13:22,628
നീ വാ.

1247
02:13:23,754 --> 02:13:26,757
നമ്മൾ ഭാഗ്യവാന്മാരാടാ,
എന്നും അങ്ങനെ തന്നെയായിരുന്നു.

1248
02:13:26,882 --> 02:13:29,134
നിന്നെ കണ്ടുമുട്ടിയ അന്ന് മുതൽ
തുടങ്ങിയ ഭാഗ്യമാ.

1249
02:13:31,720 --> 02:13:33,180
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സർ.

1250
02:13:36,141 --> 02:13:38,185
ഇതെന്താന്ന് അറിയോ?

1251
02:13:42,523 --> 02:13:44,149
ഇതെന്റെ പപ്പയുടെയാ.

1252
02:13:44,858 --> 02:13:46,818
അദ്ദേഹത്തിന്റെ റെജിമെന്റ് ഫ്ലാഗ്.

1253
02:13:53,784 --> 02:13:55,744
നിങ്ങൾക്ക് എങ്ങനെ കിട്ടി, സർ?

1254
02:13:58,205 --> 02:14:00,249
ഇത് നീ വെച്ചോ.

1255
02:14:08,423 --> 02:14:11,176
ഒരുപാട് നന്ദി സർ.

1256
02:14:14,888 --> 02:14:16,265
പിന്നെ ദേ ഇതും.

1257
02:14:25,524 --> 02:14:26,608
-സർ, ഞാൻ...
-വേണ്ട, വേണ്ട.

1258
02:14:26,733 --> 02:14:29,528
അതിന്റെ ആവശ്യമില്ല. 
ഇവനിനി നിന്റെയാ.

1259
02:14:30,737 --> 02:14:33,699
എന്റെ കൊച്ചുമകൾ
 ആഗ്രഹിച്ചതും ഇത് തന്നെയാ.

1260
02:14:33,824 --> 02:14:35,701
അവളായിരുന്നല്ലോ ഞങ്ങളുടെ ബോസ്!

1261
02:14:47,129 --> 02:14:48,422
അവളുടെ പേരെന്താ?

1262
02:14:49,339 --> 02:14:50,632
എമിലി.

1263
02:14:54,094 --> 02:14:56,054
അവളുടെ പേര് എമിലിയെന്നാ!

1264
02:17:04,000 --> 02:17:10,000
പരിഭാഷ✍️
<b><i><font color="#00ffff">അനന്തു എ ആർ</font>

1265
02:17:27,000 --> 02:17:37,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.moviemirrormalayalamsubtitles.com</i></font>

1266
02:17:58,000 --> 02:18:02,000
വാർ ഹോഴ്‌സ്

