1
00:00:02,000 --> 00:00:12,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.moviemirrormalayalamsubtitles.com</i></font>

2
00:00:30,000 --> 00:00:40,000
<font color="#ffb673">മൂവി മിറർ  റിലീസ് നമ്പർ - 664</font> <font color="#4ff8f4"></font>
<font color="#f64646"><i>www.facebook.com/movie mirror subtitles</i></font>

3
00:01:38,000 --> 00:01:46,000
<font color="#fcf76e"><i>"സ്റ്റീൽ കോൾഡ് വിന്റർ"</i></font>

4
00:01:57,000 --> 00:02:02,000
പരിഭാഷ ✍️
<b><i><font color="#63740e">അനൂപ്.പി.സി, മീനങ്ങാടി.</font>

5
00:03:09,810 --> 00:03:10,840
യൂൻ സു!

6
00:03:20,960 --> 00:03:24,080
<font color="#fcf76e"><i>വരൂ സമയം വൈകി - ഡാഡി.</i></font>

7
00:03:57,990 --> 00:03:59,390
ചെവി വേദനിക്കുന്നുണ്ടോ മോനേ?

8
00:04:44,910 --> 00:04:47,140
മാസ്റ്റർ നിങ്ങളെ കണ്ടതിൽ
 വളരെ സന്തോഷം.

9
00:04:47,380 --> 00:04:48,270
നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നത്?

10
00:04:48,380 --> 00:04:50,280
സ്വാഗതം.

11
00:04:50,610 --> 00:04:53,420
നിങ്ങൾ വണ്ടിയോടിച്ചു 
ക്ഷീണിച്ചെന്നു തോന്നുന്നു?

12
00:04:53,420 --> 00:04:54,520
ഹേയ് ഒരിക്കലുമില്ല.

13
00:04:54,520 --> 00:04:59,920
ഞാനിവിടമൊക്കെ ഒന്ന് 
വൃത്തിയാക്കാൻ വന്നതാണ്.

14
00:04:59,920 --> 00:05:01,580
നല്ല കാര്യം, വളരെ നന്ദി.

15
00:05:01,690 --> 00:05:04,790
നിങ്ങളിതൊക്കെ ഒറ്റക്ക്
 ചെയ്യണ്ടായിരുന്നു.

16
00:05:04,790 --> 00:05:06,820
ഓ അതൊന്നും കുഴപ്പമില്ല.

17
00:05:06,960 --> 00:05:09,400
നമ്മളൊക്കെ ഒരു
 കുടുംബം പോലെയല്ലേ.

18
00:05:12,270 --> 00:05:13,600
ഇതാണോ യൂൻ സു?

19
00:05:15,140 --> 00:05:18,470
മോനേ ഇതാണ്
 ഗ്രാമമുഖ്യൻ mr.യാങ്.

20
00:05:20,310 --> 00:05:21,280
ഗുഡ് ഈവനിംഗ്.

21
00:05:21,280 --> 00:05:25,340
നീ സുന്ദരനാണല്ലോ.

22
00:05:25,850 --> 00:05:29,050
നീ പതിനൊന്നാം 
ക്ലാസ്സിലല്ലേ പഠിക്കുന്നത്?

23
00:05:29,650 --> 00:05:32,590
എന്തായാലും നീ ഗ്രാമത്തിലെ
 പെൺപിള്ളേരുടെ ഹൃദയം കവരും.

24
00:05:34,060 --> 00:05:36,460
അപ്പോൾ നിങ്ങൾ 
സിയോളിലേക്ക് തിരിച്ചുപോയി...

25
00:05:36,460 --> 00:05:39,990
...ഭാര്യയും മകനും ഇവിടെ തങ്ങുമല്ലേ?

26
00:05:40,090 --> 00:05:45,760
അതെ ഗ്രാമത്തിലെ അന്തരീക്ഷം
 ഇവന്റെ പഠനത്തിന് കൂടുതൽ
 ഗുണകരമാകുമെന്നാണ് തോന്നുന്നത്

27
00:05:46,230 --> 00:05:48,100
ഞാൻ എല്ലാ വാരാന്ത്യവും 
ഇങ്ങോട്ട് വരാം.

28
00:05:48,100 --> 00:05:49,760
ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല,

29
00:05:49,900 --> 00:05:52,100
ഇവിടം സിയോളിനെക്കാൾ
 സുന്ദരമാണ്.

30
00:05:53,740 --> 00:06:00,110
പക്ഷേ ഇദ്ദേഹം പോകുമ്പോൾ നിങ്ങൾ
 ഒറ്റക്കാകും, ആ കുഴപ്പം മാത്രമേയുള്ളു.

31
00:06:04,950 --> 00:06:08,120
ഞാനിവനേയും കൂടെക്കൂട്ടി.

32
00:06:08,220 --> 00:06:12,420
ഇവന്റെ അമ്മയെ കയറ്റി
 അയച്ചതിൽപ്പിന്നെ ഇവനാകെ ഒച്ചപ്പാടാണ്.

33
00:06:12,960 --> 00:06:16,830
നിനക്കിവനെ വളർത്താൻ വേണോ?

34
00:06:23,540 --> 00:06:25,470
ഹേയ് യൂൻ സു!

35
00:06:29,510 --> 00:06:30,770
കടന്നു വരൂ.

36
00:06:34,450 --> 00:06:38,750
മിണ്ടാതിരിയടോ വിഡ്ഢികളെ!

37
00:06:39,020 --> 00:06:42,060
നമുക്ക് സിയോളിൽനിന്ന് ഒരു 
പുതിയ അഥിതിയുണ്ട്.

38
00:06:42,060 --> 00:06:44,960
സാറേ ഇവിടെയിനി 
ആൺപിള്ളേരുടെ ആവശ്യമില്ല.

39
00:06:45,260 --> 00:06:46,590
പെൺപിള്ളേർ വന്നാൽ കൊള്ളാമായിരുന്നു.

40
00:06:46,590 --> 00:06:50,900
ഒരു നൂറു പെൺപിള്ളേർ വന്നാലും
 നീയിങ്ങനെ ഇരിക്കത്തേയുള്ളു.

41
00:06:51,170 --> 00:06:53,870
ഈ ജാക്കറ്റുണ്ടെങ്കിൽ...

42
00:06:53,870 --> 00:06:56,140
-...ഞാനേത് പെണ്ണിനേയും വീഴ്ത്തും.
-മിണ്ടാതിരിയെടാ.

43
00:06:56,140 --> 00:06:57,260
നോക്കട്ടെ...

44
00:06:59,340 --> 00:07:00,970
സ്വയം പരിചയപ്പെടുത്തിക്കോളൂ മോനേ.

45
00:07:05,180 --> 00:07:09,810
എന്റെ പേര് യൂൻ സു,
ഞാൻ സിയോളിൽ നിന്നാണ് വരുന്നത്.

46
00:07:10,250 --> 00:07:13,480
നാണിക്കേണ്ട കാര്യമൊന്നുമില്ല.

47
00:07:13,590 --> 00:07:15,420
കുറച്ചൊക്കെ ധൈര്യം വേണം.

48
00:07:15,690 --> 00:07:17,990
നോക്കു ഞങ്ങളെല്ലാവരും  
വെറും ഗ്രാമവാസികളാണ്.

49
00:07:19,560 --> 00:07:21,150
ഹേയ് ഹ്യുങ് ജൂൺ.

50
00:07:21,230 --> 00:07:23,460
ആ കഴുതയുടെ അടുത്തുള്ള
 സീറ്റിൽ ഇരുന്നോളു.

51
00:07:27,870 --> 00:07:31,530
നിങ്ങൾക്കിനി പോകാം,
ഇവനെ ഞങ്ങൾ നോക്കിക്കോളാം.

52
00:07:32,610 --> 00:07:34,240
വളരെ നന്ദി.

53
00:07:39,650 --> 00:07:41,170
നീ സിയോളിൽ എവിടെയാണ്
 താമസിക്കുന്നത്?

54
00:07:42,080 --> 00:07:43,140
ജാംവോൺ.

55
00:07:43,720 --> 00:07:48,210
ജാംവോൺ, അത്
 ഗംഗോണിന്റെ അടുത്താണോ?

56
00:07:48,760 --> 00:07:51,250
നീ സുന്ദരനാണല്ലോ.

57
00:07:54,400 --> 00:07:56,520
യൂൻ സു, സിയോളിൽ
 നല്ല ചരക്കുകൾ ഉണ്ടോ?

58
00:10:09,600 --> 00:10:12,800
നമ്മൾ പറഞ്ഞതുപോലെ
 ഈ കണക്കിന് ഒറ്റ ഉത്തരമേയുള്ളൂ.

59
00:10:12,800 --> 00:10:14,700
പക്ഷേ ഇത് ചെയ്തുതീർക്കാൻ
 പല വഴികളുണ്ട്.

60
00:10:14,840 --> 00:10:16,930
ചെയ്തു തീർക്കാൻ
 പാടാണെന്നു പറഞ്ഞു മോങ്ങാതെ...

61
00:10:17,540 --> 00:10:20,370
...സ്റ്റെപ് സ്റ്റെപ്പായി ചെയ്തു 
തീർക്കാൻ ശ്രമിക്കണം.

62
00:10:20,840 --> 00:10:22,210
ഇന്നത്തേക്ക് ഇത് മതി.

63
00:10:39,960 --> 00:10:41,760
യൂൻ സു നമുക്കൊരുമിച്ചു കഴിക്കാം.

64
00:10:45,430 --> 00:10:46,830
മാറി നിൽക്കെടി പെണ്ണെ.

65
00:10:47,500 --> 00:10:50,900
അവൻ ഞങ്ങടെ കൂടെയാണ്
 കഴിക്കാൻ പോകുന്നത്,ഹ്യുങ് ജൂൻ
 അവന്റെ മേശയിങ്ങെടുത്തോ.

66
00:10:51,240 --> 00:10:55,640
ആര് വന്നാലും വായിൽ
 നോക്കാൻ വന്നോളും.

67
00:10:55,640 --> 00:10:58,380
ഇതൊക്കെ എത്ര
 പ്രാവശ്യം നിന്നോട് പറഞ്ഞു.

68
00:10:58,380 --> 00:11:00,780
ജി യുൻ,നിനക്കിവനെ
 ഇഷ്ടമായെന്നു തോന്നുന്നു?

69
00:11:01,050 --> 00:11:03,220
അവളുടെ മോന്ത 
നോക്കിക്കേ ചുവന്നു തുടുത്തു.

70
00:11:03,220 --> 00:11:05,520
നീ വീട്ടിലേക്കു വാ നിന്നെ
 ഞാൻ കൊന്നുകളയും.

71
00:11:05,520 --> 00:11:06,450
"ശരിയാക്കിത്തരാം"

72
00:11:06,450 --> 00:11:09,480
അവളെ പറഞ്ഞിട്ടൊരു
 കാര്യവുമില്ല,നമുക്ക് കഴിക്കാം.

73
00:12:50,260 --> 00:12:54,700
നിങ്ങൾക്ക് സൂര്യഗ്രഹണവും
 ചന്ദ്രഗ്രഹണവും തമ്മിൽ മാറിപ്പോയേക്കാം.

74
00:12:54,930 --> 00:12:56,090
പക്ഷേ അത് വളരെ എളുപ്പമാണ്.

75
00:12:56,800 --> 00:13:02,570
ചന്ദ്രഗ്രഹണത്തിൽ
 ചന്ദ്രനും സൂര്യഗ്രഹണത്തിൽ
 സൂര്യനുമാണ് കഥാപാത്രങ്ങൾ.

76
00:13:03,140 --> 00:13:08,300
ചന്ദ്രഗ്രഹണത്തെ പല ഭാഗങ്ങളായി...

77
00:13:09,380 --> 00:13:10,470
എടാ!

78
00:13:12,810 --> 00:13:13,910
അവൾക്കെന്താ പറ്റിയത്?

79
00:13:14,850 --> 00:13:16,580
ആർക്ക്‌?ഹൈ വോണിനോ?

80
00:13:17,150 --> 00:13:19,880
-അവളൊരു ഇൻട്രോവെർട്ട് ആണോ? 
-അതേ.

81
00:13:20,250 --> 00:13:21,350
അതെന്താ?

82
00:13:21,520 --> 00:13:24,890
-അവളൊരു പ്രത്യോക സ്വഭാവക്കാരിയാ.
-എന്ന് വച്ചാൽ?

83
00:13:25,330 --> 00:13:27,060
ഞാൻ കേട്ടത് അവൾക്ക് 
ബാധ കൂടിയിട്ടുണ്ടെന്നാണ്.

84
00:13:27,530 --> 00:13:28,720
ബാധ കൂടുകയോ?

85
00:13:29,360 --> 00:13:32,230
എനിക്ക് കൃത്യമായി 
അറിയില്ല,പക്ഷേ അവളിടക്ക്
 പിച്ചും പേയും പറയുന്നത് കേൾക്കാം.

86
00:13:32,730 --> 00:13:34,860
അപ്പോൾ അവളൊരു
 മന്ത്രവാദി ആണോ?

87
00:13:35,370 --> 00:13:38,770
ഹേയ് അങ്ങനെയല്ല
 നാട്ടുകാർ പറയുന്നത്...

88
00:13:39,340 --> 00:13:42,070
...അവൾക്ക് പ്രേതങ്ങളുമായി സംസാരിക്കാൻ പറ്റുമെന്നാണ്.

89
00:13:43,110 --> 00:13:45,310
പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ല.

90
00:13:46,280 --> 00:13:50,510
പക്ഷേ അവളൊരു
 വിചിത്രസ്വഭാവക്കാരിയാണല്ലേ?

91
00:13:51,590 --> 00:13:52,880
ഹേയ്,എന്താടാ അവിടെ പരുപാടി?

92
00:13:54,390 --> 00:13:57,620
ആ പുറകിലിരിക്കുന്ന രണ്ടു
 കഴുതകളോടാണ് ചോദിച്ചത്.

93
00:13:58,790 --> 00:14:02,860
ഞാനിപ്പോൾ സൂര്യഗ്രഹണത്തെപ്പറ്റി
 എന്താ പറഞ്ഞത്?

94
00:14:05,330 --> 00:14:06,890
മുന്നോട്ട് വന്ന് പറയെടാ.

95
00:14:09,100 --> 00:14:13,840
യൂൻ സു,നീ വന്ന് കേറിയപ്പോഴേ
 തരികിടകളി തുടങ്ങിയോ?

96
00:14:15,280 --> 00:14:16,800
എഴുന്നേറ്റു വാടാ.

97
00:14:23,680 --> 00:14:25,550
ഹേയ്, ഹേയ്.

98
00:14:34,860 --> 00:14:36,160
നീ എന്താ ചെയ്യുന്നത്?

99
00:14:37,000 --> 00:14:39,590
ഈ ലോകം ഇരുട്ടിലാകുന്നത്...

100
00:14:40,630 --> 00:14:41,800
...ഇങ്ങനെ...

101
00:14:43,770 --> 00:14:49,300
...ഭൂമിയുടെ നിഴൽ 
ചന്ദ്രനെ മറക്കുമ്പോഴാണ്

102
00:14:50,680 --> 00:14:55,380
അതുപോലെ ഭൂമിയുടെ  നിഴൽ സൂര്യനെ
  മറക്കുമ്പോൾ സൂര്യഗ്രഹണവും നടക്കുന്നു.

103
00:15:01,920 --> 00:15:03,950
മിണ്ടാതിരിയെടാ നാശങ്ങളെ!!

104
00:15:07,930 --> 00:15:08,920
നിന്റെ സീറ്റിൽപോയിരിക്കൂ.

105
00:15:11,170 --> 00:15:12,220
പോകു.

106
00:15:21,840 --> 00:15:23,610
-എടാ യുങ് ജൂൻ!
-എന്താ?

107
00:15:24,210 --> 00:15:25,680
അവൻ നിന്നെ രക്ഷിച്ചു

108
00:15:27,780 --> 00:15:37,280
അടുത്ത മാസത്തെ ചന്ദ്രഗ്രഹണത്തിന്റെ
 ഫോട്ടോ എല്ലാവരും എടുക്കണം.

109
00:15:37,630 --> 00:15:39,530
അതാണ്‌ നിങ്ങളുടെ 
ഹോംവർക്ക്‌ മനസിലായോ?

110
00:15:39,630 --> 00:15:40,860
ഓക്കേ.

111
00:15:40,960 --> 00:15:42,690
ഉത്തരമൊക്കെ നന്നായി പറഞ്ഞതല്ലേ,

112
00:15:43,060 --> 00:15:45,570
ക്ലാസ്സ്‌  കഴിഞ്ഞു ഭക്ഷണം
 കഴിച്ചാൽ പോരേ?

113
00:15:45,570 --> 00:15:46,560
ഇല്ല.

114
00:15:47,130 --> 00:15:49,370
ശരി ഞാൻ പോകുന്നു,
ഇരുന്ന് വെട്ടി വിഴുങ്ങിക്കോ.

115
00:15:54,280 --> 00:15:58,380
കൂട്ടുകാരാ,
നീ നിസ്സാരക്കാരൻ അല്ലല്ലോ.

116
00:15:58,380 --> 00:16:00,480
ഞങ്ങൾ വിചാരിച്ചു നീയൊരു
 മണകൊണാഞ്ചൻ ആണെന്ന്.

117
00:16:00,480 --> 00:16:03,010
ഇനി മുതൽ ഇവൻ
 നമ്മുടെ ആളാണ്.

118
00:16:18,830 --> 00:16:19,800
ഹേയ്.

119
00:16:48,260 --> 00:16:49,460
അതപകടമാണ്.

120
00:17:12,320 --> 00:17:13,380
യുങ് ജുൻ!

121
00:17:20,390 --> 00:17:22,800
നിനക്കെന്താ പറ്റിയത്?

122
00:17:31,170 --> 00:17:32,160
അങ്ങനെ ചെയ്യരുത്.

123
00:17:43,850 --> 00:17:44,720
വേണ്ട.

124
00:18:01,800 --> 00:18:03,330
ഞാൻ താഴോട്ടു ചാടിയാലും...

125
00:18:08,740 --> 00:18:10,470
...മരിക്കാനുള്ള സാധ്യത കുറവാണ്

126
00:18:24,590 --> 00:18:25,820
നീ എന്താണീ ചെയ്യുന്നത്?

127
00:18:26,060 --> 00:18:27,080
നിനക്ക് ചെവി കേൾക്കില്ലേ?

128
00:18:33,430 --> 00:18:38,460
ഞാൻ പറഞ്ഞത് താഴോട്ടു
 ചാടിയാലും ഞാൻ മരിക്കാനുള്ള
 സാധ്യത കുറവാണെന്നാണ്.

129
00:18:39,770 --> 00:18:41,400
ഇത്ര ഉയരത്തിൽനിന്നു 
ചാടിയാൽ ആരായാലും മരിക്കും.

130
00:18:47,010 --> 00:18:52,040
നിനക്കൊരിക്കലും ആത്മഹത്യ
 ചെയ്യാൻ തോന്നിയിട്ടില്ലേ?

131
00:18:54,150 --> 00:18:55,550
കഴുത്തിനു ചുറ്റുമുള്ള...

132
00:18:57,420 --> 00:19:00,390
...ആ കയറിന്റെ മുറുക്കം...

133
00:19:01,760 --> 00:19:02,750
നിനക്ക്...

134
00:19:05,200 --> 00:19:06,790
നിനക്കതറിയില്ലേ..?

135
00:20:04,960 --> 00:20:08,190
നിർത്തെടാ കൊരങ്ങന്മാരേ.

136
00:20:10,130 --> 00:20:13,830
യൂൻ സു,
വാ ഒരു സിഗററ്റ് വലിച്ചിട്ടു വരാം.

137
00:20:18,210 --> 00:20:19,430
വാടോ.

138
00:20:37,390 --> 00:20:38,550
പിടിക്കടാ അവനെ.

139
00:20:41,230 --> 00:20:46,170
എണീക്കടാ നായിന്റെ മോനേ.

140
00:20:47,300 --> 00:20:49,630
എണീക്കാൻ!

141
00:20:51,340 --> 00:20:52,570
നായിന്റെ മോനേ!

142
00:20:54,480 --> 00:20:55,740
എണീക്കാൻ...

143
00:20:58,580 --> 00:21:00,610
നിനക്കെന്താ നടക്കാൻ പറ്റില്ലേ?

144
00:21:01,750 --> 00:21:02,580
കള്ള പന്നി!

145
00:21:02,750 --> 00:21:04,350
എന്താ,എന്ത് പറ്റി?

146
00:21:04,350 --> 00:21:10,050
ഈ നായിന്റെമോൻ എന്റെ മകളെ
 ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

147
00:21:10,420 --> 00:21:12,520
ഇവന്റെ മകളുടെ മുന്നിൽവച്ചാണോ അങ്ങനെ ചെയ്തത്?

148
00:21:12,860 --> 00:21:16,660
വാ ഇവനെ സ്റ്റേഷനിൽ കൊണ്ടുപോകാം

149
00:21:26,970 --> 00:21:28,670
നിങ്ങളത് കണ്ടിരുന്നോ?

150
00:21:29,410 --> 00:21:32,380
നിങ്ങളും വാ സാക്ഷികളായിട്ട്

151
00:21:42,420 --> 00:21:43,520
mr.യിൻ

152
00:21:43,660 --> 00:21:47,390
ഈ പെൺകുട്ടിയെ കയറിപ്പിടിച്ച
കാര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

153
00:21:47,690 --> 00:21:52,890
അയാളോട് വീണ്ടും വീണ്ടും ചോദിക്കുന്നതെന്തിനാ?

154
00:21:53,230 --> 00:21:57,970
അവൻ കഴിഞ്ഞയാഴ്ച യൂങ് ഡുക്കിന്റെ
 ഭാര്യയെയും ബലാത്സംഗം ചെയ്തിരുന്നു.

155
00:21:58,170 --> 00:22:01,630
ഈ വർഷത്തിൽ ഇവനെ മൂന്നാമത്തെ
 തവണയാണ് നാട്ടുകാർ പിടികൂടുന്നത്.

156
00:22:01,880 --> 00:22:04,970
എനിക്കറിയാം,
നിന്റെ id നമ്പർ പറയെടാ.

157
00:22:05,110 --> 00:22:07,450
എന്ത് കോപ്പാണ് ഇവിടെ നടക്കുന്നത്?

158
00:22:07,450 --> 00:22:09,310
-ഗുഡ് ഈവനിംഗ്, സർ. 
-ഗുഡ് ഈവ്നിംഗ്.

159
00:22:09,950 --> 00:22:14,220
ജി യുൻ ഇയാൾതന്നെയാണോ 
നിന്നെ പുറകിൽനിന്ന് കയറിപ്പിടിച്ചത്?

160
00:22:15,390 --> 00:22:17,760
അതേ ഇയാളാണ്.

161
00:22:18,390 --> 00:22:20,660
അയാളാ പട്ടാളക്കുപ്പായമായിരുന്നു
 ധരിച്ചിരുന്നത്.

162
00:22:21,090 --> 00:22:25,230
ഇവൻ ഓടിപ്പോകുന്നത് കണ്ട
 ധാരാളം ആൾക്കാരുണ്ട്.

163
00:22:25,330 --> 00:22:27,200
നിങ്ങളൊന്നു അടങ്ങാമോ!!

164
00:22:27,300 --> 00:22:30,600
ഒരു വട്ടനെ കുറ്റക്കാരനാക്കാൻ
 എല്ലാവർക്കും എളുപ്പമാണല്ലോ.

165
00:22:30,700 --> 00:22:33,260
ദയവുചെയ്ത് നിങ്ങളൊന്നു
 മിണ്ടാതിരിക്കാമോ.

166
00:22:33,370 --> 00:22:36,830
നിങ്ങളൊക്കെ കാരണമാണ് ഇവൻ വീണ്ടും
 വീണ്ടും ഈ തന്തയില്ലായ്മ കാണിക്കുന്നത്.

167
00:22:36,980 --> 00:22:41,510
ഇവൻകാരണം 
നാട്ടുകാർക്കിവിടെ സ്വസ്ഥതയോടെ
 ജീവിക്കാൻ പറ്റാതായിരിക്കുന്നു.

168
00:22:41,820 --> 00:22:43,650
അവന്റെ ഇരിപ്പു
 കണ്ടില്ലേ നായിന്റെമോൻ.

169
00:22:43,750 --> 00:22:44,910
നോക്കു!!

170
00:22:45,720 --> 00:22:48,710
നിങ്ങളിത് നിങ്ങളുടെ സ്വന്തം
 കണ്ണുകൾകൊണ്ട് കണ്ടതാണോ?

171
00:22:49,020 --> 00:22:54,430
ഇവന്റെ ലൈംഗികശേഷി 
നിങ്ങൾ പരിശോധിച്ചോ?

172
00:22:54,530 --> 00:22:57,620
-അതിനെപ്പറ്റി അവന്റെ 
മോളോടുതന്നെ ചോദിച്ചു നോക്ക്. 
-നിർത്തെടാ.

173
00:22:58,970 --> 00:23:01,800
ഒരു പെൺകുട്ടിയെപ്പറ്റി
  പറയുന്നതിന് ചില മര്യാദകൾ ഉണ്ട്.

174
00:23:26,390 --> 00:23:27,450
മിസ്റ്റർ...

175
00:23:29,200 --> 00:23:30,600
എന്താ?

176
00:24:00,160 --> 00:24:02,360
നീയെന്താ അയാളോട് പറഞ്ഞത്?

177
00:24:07,500 --> 00:24:12,100
അംഡോങ്കിലുള്ള അയാളുടെ
 ജാരസന്തതിക്ക് സുഖമില്ലെന്ന്.

178
00:24:13,470 --> 00:24:15,640
നിനക്കതെങ്ങനെയറിയാം?

179
00:24:21,320 --> 00:24:22,580
അറിയാം.

180
00:24:33,360 --> 00:24:34,450
ഹേയ്!

181
00:24:41,700 --> 00:24:44,930
ഞാൻ കള്ളസാക്ഷി 
പറഞ്ഞട്ടില്ല കേട്ടോ.

182
00:25:04,630 --> 00:25:07,060
പേടിച്ചുപോയോ?

183
00:25:08,830 --> 00:25:10,300
ഒന്നും കാര്യമാക്കണ്ട.

184
00:25:13,870 --> 00:25:18,830
നീ ജി യൂന്നിന്റെയടുത്ത് നിന്റെ ഒടിയൻ
 വിദ്യകൾ ഇറക്കിയെന്നു കേട്ടല്ലോ.

185
00:25:22,240 --> 00:25:25,470
എന്താ?
നിനക്കിഷ്ടപ്പെട്ടില്ലേ?

186
00:25:27,450 --> 00:25:30,010
ഞാൻ വിചാരിച്ചു
 നിനക്കിതൊക്കെ ഇഷ്ടമാണെന്ന്.

187
00:25:30,550 --> 00:25:33,550
നിനക്കിട്ടൊരു പണിതരണമെന്ന്
 കുറെ നാളായി വിചാരിക്കുന്നു.

188
00:25:47,270 --> 00:25:49,030
-ഹുങ് ജൂൻ. 
-എന്താ?

189
00:25:49,200 --> 00:25:50,300
പുറത്തു പോകു.

190
00:25:51,270 --> 00:25:52,010
നീയെന്താ ചെയ്യാൻ പോകുന്നേ?

191
00:25:52,010 --> 00:25:54,470
കോപ്പ്, നീ മറ്റവളെയും
 വിളിച്ചു പുറത്തുപോകാൻ.

192
00:25:55,940 --> 00:26:00,400
വാ ജി യുൻ നമുക്ക് 
പുറത്തു നിൽക്കാം.

193
00:26:00,550 --> 00:26:02,110
-വാ.
-പോകാം.

194
00:26:05,590 --> 00:26:08,820
നായിന്റെ മോളെ.

195
00:26:10,420 --> 00:26:13,620
നീ വലിയ മറ്റവളാണെന്നാണോ
 നിന്റെ വിചാരം?

196
00:26:14,960 --> 00:26:16,220
ഇത്രയേയുള്ളു?

197
00:26:17,960 --> 00:26:22,230
നിനക്കെന്നെ ഒഴിവാക്കണം അല്ലേ?

198
00:26:25,170 --> 00:26:27,870
നീ അത്രയ്ക്ക് വലിയ പതിവൃതയാണോ?

199
00:26:28,280 --> 00:26:31,580
എന്തായാലും ഇന്ന് നീയെന്റെ
 കൈക്കരുത്ത് അറിയും.

200
00:26:35,650 --> 00:26:37,780
നായിന്റെ മോളേ.

201
00:26:40,120 --> 00:26:43,390
നിനക്കെന്നെ ശരിക്കും അറിയാമോ?

202
00:26:46,030 --> 00:26:50,160
എന്താടി കൂത്തച്ചി!!

203
00:26:50,530 --> 00:26:52,620
നിർത്താൻ പറ, ഇത് കുറച്ചധികമാകുന്നുണ്ട്.

204
00:26:52,770 --> 00:26:55,370
നിനക്കവളോട് കലിപ്പ് തീർക്കാനില്ലേ,
അതിനാണ് ഞങ്ങളിതൊക്കെ ചെയ്യുന്നത്.

205
00:26:55,370 --> 00:26:58,170
നിങ്ങളുടെ തമാശ പരിധി വിടുന്നുണ്ട്.

206
00:26:58,570 --> 00:27:00,700
ഇല്ല, നീ പൊയ്ക്കോളൂ.

207
00:27:00,810 --> 00:27:03,000
-ഇല്ല. 
-പോകാൻ.

208
00:27:03,640 --> 00:27:05,510
-നാശം പിടിക്കാൻ.
-ഉള്ളിൽ പോകാൻ പറ്റില്ല.

209
00:27:05,910 --> 00:27:07,440
പോകാൻ.

210
00:27:08,550 --> 00:27:10,140
പോയി ഹോംവർക്ക്‌ ചെയ്യ്.

211
00:27:12,890 --> 00:27:13,880
പോകാൻ.

212
00:27:16,520 --> 00:27:18,050
നാശം.

213
00:27:28,870 --> 00:27:30,030
നായിന്റെ മോള്.

214
00:27:30,370 --> 00:27:32,970
അടങ്ങി നിൽക്കെടി നായിന്റെമോളേ.

215
00:27:43,320 --> 00:27:45,410
മൈര്, നീയെന്താടി ചെയ്തത്?

216
00:27:45,750 --> 00:27:46,810
നായിന്റെമോനേ!

217
00:27:49,220 --> 00:27:51,830
എന്താടാ ഇവിടെ നിനക്ക് പരിപാടി?

218
00:27:51,830 --> 00:27:55,790
ഞങ്ങളിവിടെ ഒന്നും
 ചെയ്യുന്നില്ല മാസ്റ്റർ.

219
00:27:55,900 --> 00:27:59,990
പിന്നെ നീയൊക്കെ
 ഇവിടെ എന്ത് ചെയ്യുകയാണ്?

220
00:28:00,500 --> 00:28:02,700
നായിന്റെ മോൻ!

221
00:28:20,850 --> 00:28:21,880
യോങ് ജെ!

222
00:28:33,130 --> 00:28:36,830
ഇന്ന് നീ സ്കേറ്റിങ്ങിന് പോയില്ലേ?

223
00:28:49,280 --> 00:28:50,270
പോയി.

224
00:29:42,200 --> 00:29:43,400
ഇതാ.

225
00:30:22,540 --> 00:30:26,780
എന്തിനാ എന്നോട് 
കൂട്ടുകൂടാൻ വരുന്നത്?

226
00:30:35,220 --> 00:30:36,380
അത്...

227
00:30:38,460 --> 00:30:44,330
എന്നെപ്പറ്റിയുള്ള 
അപവാദങ്ങൾ കേട്ടില്ലേ.

228
00:30:46,800 --> 00:30:50,860
ഞാൻ അപവാദങ്ങളിൽ
 വിശ്വസിക്കാറില്ല.

229
00:31:00,750 --> 00:31:02,610
വിശ്വസിക്കാറില്ലെന്നോ?

230
00:31:05,290 --> 00:31:06,280
അതെ.

231
00:31:48,760 --> 00:31:50,200
ഇതെന്തു പറ്റി?

232
00:31:51,360 --> 00:31:53,770
സ്കേറ്റിംഗ് ഷൂസ് ചെറുതായിരുന്നു.

233
00:31:55,700 --> 00:31:59,830
എനിക്ക് പത്തു വയസുള്ളപ്പോൾ 
ഡാഡി തന്നതായിരുന്നു അത്.

234
00:32:03,410 --> 00:32:04,710
വേദനിക്കുന്നില്ലേ?

235
00:32:05,350 --> 00:32:09,680
തൊലിക്ക്‌ കട്ടിയുള്ളതുകൊണ്ട്
 കുഴപ്പമില്ല.

236
00:32:15,520 --> 00:32:21,550
എനിക്ക് സ്‌കേറ്റിങ് ജീവനാണ്.

237
00:33:36,640 --> 00:33:38,540
നിനക്കെന്താണ് കൂടുതൽ ഇഷ്ടം?

238
00:35:17,570 --> 00:35:18,660
വേഗം വാടാ.

239
00:35:29,820 --> 00:35:32,220
ഇനി രാത്രി സുഖമായിട്ട് ഉറങ്ങാം.

240
00:35:32,220 --> 00:35:33,190
അടങ്ങിയിരിക്കെടാ.

241
00:35:33,190 --> 00:35:35,680
ഇത് നേരത്ത
 ചെയ്യണ്ട കാര്യമായിരുന്നു.

242
00:35:37,160 --> 00:35:38,280
ഡാഡി.

243
00:35:41,690 --> 00:35:43,090
മൂത്രമൊഴിക്കാൻ പോകണോ?

244
00:35:45,030 --> 00:35:46,020
എടോ.

245
00:35:50,340 --> 00:35:51,330
mr.യുൻ.

246
00:35:53,170 --> 00:35:55,110
നാശം ഇത് അടിച്ചിട്ടിരിക്കുകയാണല്ലോ.

247
00:35:56,580 --> 00:35:57,770
എടാ.

248
00:35:59,350 --> 00:36:00,810
വാതിൽ അടച്ചിരിക്കുകയാണ്.

249
00:36:04,050 --> 00:36:05,110
അവനെവിടെപ്പോയി?

250
00:36:07,420 --> 00:36:08,480
എടാ.

251
00:36:08,890 --> 00:36:12,480
നാശം,അവനെവിടെപ്പോയി?

252
00:36:12,560 --> 00:36:13,580
എടാ.

253
00:36:20,500 --> 00:36:22,700
നായിന്റെമോൻ രക്ഷപ്പെട്ടു.

254
00:36:26,440 --> 00:36:30,640
പോയി അവനെ കണ്ടുപിടിക്കു,ഇല്ലെങ്കിൽ
 എവിടേലുംകിടന്നു വിറച്ചു ചത്തുപോകും.

255
00:36:31,580 --> 00:36:33,410
പണ്ടാരമടങ്ങാൻ.

256
00:36:50,260 --> 00:36:54,830
<font color="#fcf76e"><i>"നീയീ ക്ലാസ്സിലിരിക്കുന്നത്
 വളരെ ശല്യമാണ്"</i></font>

257
00:36:58,470 --> 00:37:04,670
നീയിന്നലെ രാത്രി
 ഹൈ വോണിനെ കണ്ടിരുന്നോ?

258
00:37:11,250 --> 00:37:12,720
നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?

259
00:37:13,620 --> 00:37:14,920
എന്താ എന്നെ ഇഷ്ടപ്പെട്ടുകൂടെ?

260
00:37:16,590 --> 00:37:20,050
പോലീസ്സ്റ്റേഷനിൽവച്ച്
 നീയവളെ കണ്ടതല്ലേ?

261
00:37:21,360 --> 00:37:24,600
അവളുടെ അപ്പനെ പോലീസുകാർ
 അറസ്റ്റ് ചെയ്തത് നീ കണ്ടില്ലേ?

262
00:37:24,600 --> 00:37:28,090
അവളെപ്പറ്റിയുള്ള അപവാദങ്ങൾ
 നിനക്കറിയാമല്ലോ.

263
00:37:28,870 --> 00:37:30,960
അവളുടെ ഡാഡിക്ക് ഭ്രാന്താണ്.

264
00:37:33,710 --> 00:37:39,170
അവളൊരു നശിച്ച 
സ്വഭാവക്കാരിയാണ്.

265
00:37:40,350 --> 00:37:43,940
അവളുടെ ഡാഡിയുടെകൂടെ
 അവൾ കിടക്ക പങ്കിടാറുണ്ട്.

266
00:37:44,620 --> 00:37:46,110
അങ്ങനെ ആര് പറഞ്ഞു?

267
00:37:47,290 --> 00:37:50,150
അല്ലാതെ ഞാനിതൊക്കെ വെറുതെ
 പറയുന്നതാണെന്നാണോ നിന്റെ വിചാരം?

268
00:37:51,020 --> 00:37:55,260
ആരൊക്കയോ കണ്ടിട്ടുണ്ട് 
അവർ ഒരുമിച്ച് കിടക്കുന്നത്

269
00:37:56,330 --> 00:38:00,290
ഈ ഗ്രാമത്തിലെ 
ഡോക്ടറെ അറിയാമോ,

270
00:38:00,400 --> 00:38:03,270
അയാൾ ആ വഴിക്കു പോകുമ്പോൾ
 അവരുടെ വീട്ടിൽനിന്നും ഒരു മുരൾച്ച കേട്ടു.

271
00:38:04,900 --> 00:38:08,310
ഡോക്ടർ നോക്കുമ്പോൾ
 അവർ ലൈംഗിക വേഴ്ചയിൽ
 ഏർപ്പെടുകയായിരുന്നു.

272
00:38:10,640 --> 00:38:14,550
അയാളെന്തിനാണ് കൗമാരക്കാരിയായ
 മകളുടെ കൂടെ കിടക്ക പങ്കിടുന്നത്?

273
00:38:15,480 --> 00:38:19,010
നീ പറഞ്ഞപോലെ 
അയാൾക്ക്‌ ഭ്രാന്താണ്.

274
00:38:19,820 --> 00:38:21,010
എന്താ ശരിയല്ലേ?

275
00:38:23,220 --> 00:38:28,060
ഇപ്പോൾ അവളുടെ 
ഡാഡിയെ ഓടിച്ചുവിട്ടപ്പോൾ
 നിനക്ക് സന്തോഷമായില്ലേ?

276
00:39:32,890 --> 00:39:36,560
<font color="#fcf76e"><i>"ഇവിടെ ഖനനം നിരോധിച്ചിരിക്കുന്നു"</i></font>

277
00:40:22,840 --> 00:40:26,370
അയാളെന്തിനാ അയാളുടെ
 മകളുടെ കൂടെ കിടക്കുന്നത്?

278
00:40:27,610 --> 00:40:32,750
നീ പറഞ്ഞപോലെ
 അയാൾക്ക്‌ ഭ്രാന്താണ്.

279
00:43:16,620 --> 00:43:19,210
ആ മുറിച്ചുമാറ്റിയ 
കൈപ്പത്തി കാണാനില്ല.

280
00:43:20,050 --> 00:43:21,820
കൈപ്പത്തി എവിടെപ്പോയി?

281
00:43:29,800 --> 00:43:34,070
അയാൾ ഓടിപ്പോയത് നന്നായി
 ജീവിക്കാനായിരുന്നെന്നാണ് ഞാൻ
 വിചാരിച്ചത്,പക്ഷേ വിധി ഇങ്ങനെയായി.

282
00:43:34,070 --> 00:43:34,670
പറഞ്ഞിട്ട് കാര്യമില്ല.

283
00:43:34,670 --> 00:43:37,400
എന്തൊരു നാണക്കേട്,
ഭയാനകം തന്നെ.

284
00:43:37,700 --> 00:43:41,830
മാൻ സൂക്ക്, ഇത് തീർച്ചയായും
 ഒരു ആത്മഹത്യയാണ്.

285
00:43:41,940 --> 00:43:42,840
ആത്മഹത്യ?

286
00:43:42,910 --> 00:43:46,250
ഇതിനുമുൻപും ഇയാൾ കൈ മുറിച്ചു
 ആത്‍മഹത്യ ചെയ്യാൻ നോക്കിയിട്ടുണ്ട്.

287
00:43:46,250 --> 00:43:51,620
2 വർഷം മുൻപ് ഇയാൾ തൂങ്ങിച്ചാകാൻ
 നോക്കിയതാണ്, ഇവിടുത്തെ മാസ്റ്റർ
 കണ്ടതുകൊണ്ട്  രക്ഷപ്പെട്ടു.

288
00:43:51,620 --> 00:43:52,650
ശരി, ശരി.

289
00:43:52,650 --> 00:43:55,090
ഞാനതു കണ്ടാൽ 
തലകറങ്ങി വീഴാൻ സാധ്യതയുണ്ട്.

290
00:43:55,090 --> 00:43:57,760
ആ പെങ്കൊച്ചിനെ
 ഓർക്കുമ്പോൾ പാവം തോന്നുന്നു.

291
00:43:57,760 --> 00:44:02,060
ഒരുവിധത്തിൽ പറഞ്ഞാൽ 
അയാൾ പോയത് നന്നായി.

292
00:44:02,390 --> 00:44:07,470
പട്ടാളത്തിൽ ചേരാൻ പോയി 
അവിടെ കുറെ ബാധ്യതകളുണ്ടാക്കി.

293
00:44:07,470 --> 00:44:09,570
ഇപ്പൊ ആ പെങ്കൊച്ചിനെ തനിച്ചാക്കി.

294
00:44:09,570 --> 00:44:14,140
അവളുടെ വിധി, അവളൊരു ഹതഭാഗ്യയായി പോയല്ലോ.

295
00:44:14,140 --> 00:44:16,710
അവളായിരുന്നു രാത്രിമുഴുവൻ
 അയാളെ പരിചരിച്ചുകൊണ്ടിരുന്നത്.

296
00:44:16,710 --> 00:44:19,140
അതുകൊണ്ട് സ്കൂളിൽ അവളൊരു
 ഉറക്കം തൂങ്ങിയായിരുന്നു.

297
00:44:19,250 --> 00:44:23,980
ഒരു വിധത്തിൽ പറഞ്ഞാൽ
 അയാൾ പോയത് നന്നായി.

298
00:44:24,550 --> 00:44:26,640
ആന്റി.

299
00:44:26,790 --> 00:44:28,850
ഒന്നു മിണ്ടാതിരിക്കാമോ?

300
00:44:29,420 --> 00:44:31,560
ഇതൊരു നിസ്സാര കാര്യമല്ല.

301
00:44:31,560 --> 00:44:32,720
തീർച്ചയായും.

302
00:44:33,890 --> 00:44:36,260
മുറിച്ച കൈപ്പത്തി കാണാനില്ല.

303
00:44:36,600 --> 00:44:39,460
ഒരു കൈപ്പത്തി അങ്ങനെ
 എങ്ങിനെയാ കാണാതാവുക?

304
00:44:40,930 --> 00:44:43,000
ആകെ തലക്ക് ഭ്രാന്ത് പിടിക്കുന്നു.

305
00:44:43,000 --> 00:44:47,770
സാർ,അവിടെക്കുറച്ചു ചോരപ്പാടുകൾ
 കാണുന്നുണ്ട് ഒന്നു വരൂ.

306
00:44:47,770 --> 00:44:48,760
ചോരപ്പാടോ?

307
00:44:49,980 --> 00:44:51,440
-വാ നോക്കാം.
-വാ.

308
00:44:54,580 --> 00:44:55,570
എന്തൊരു അഴുക്കാണ് ഇവിടെ.

309
00:44:56,320 --> 00:44:58,440
അയാൾ കക്കൂസിലേക്ക് അയാളുടെ
 കൈ എറിഞ്ഞു കളഞ്ഞോ?

310
00:44:58,550 --> 00:44:59,790
എങ്കിലത് കക്കൂസ് കുഴിച്ചെടുക്കണം.

311
00:44:59,790 --> 00:45:01,490
-എന്ത് കക്കൂസോ.
-ആ കുഴിക്ക്.

312
00:45:01,490 --> 00:45:03,320
-കുഴിക്ക്.
-കുഴിച്ചു പുറത്തെടുക്കു.

313
00:45:03,320 --> 00:45:04,290
നോക്കാം.

314
00:45:04,290 --> 00:45:06,960
നിങ്ങളല്ലേ പറഞ്ഞത് 
അയാൾ കുറേതവണ
 ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന്.

315
00:45:06,960 --> 00:45:08,660
എന്നിട്ടിപ്പോ കുഴിച്ചുനോക്കാൻ
 പറയുന്നതെന്തിനാ?

316
00:45:08,660 --> 00:45:10,830
അത് നിങ്ങടെ ജോലിയല്ലേ?

317
00:45:10,830 --> 00:45:11,890
കുഴിക്ക്.

318
00:45:13,030 --> 00:45:15,470
ഇവിടെയൊരു കൂടാരം
 കെട്ടേണ്ടിവരുമെന്നാണ്
 എനിക്ക് തോന്നുന്നത്

319
00:45:16,140 --> 00:45:17,970
ഡ്യൂക്ക് മാൻ നിങ്ങൾ അമിതമായി
 കുടിക്കുന്നുണ്ട്‌ കേട്ടോ.

320
00:45:20,170 --> 00:45:21,800
ഇതാണ് ഇവിടുത്തെ 
പ്രധാനാദ്ധ്യാപകൻ.

321
00:45:21,940 --> 00:45:27,210
അയ്യോ എനിക്ക് മനസിലായില്ലായിരുന്നു
 കേട്ടോ,ക്ഷമിക്കണം.

322
00:45:55,570 --> 00:45:59,910
ഇനി ഈ ഗ്രാമത്തിലെ സ്ത്രീകളെ
 രാത്രി ആരും ശല്യം ചെയ്യില്ല.

323
00:46:00,080 --> 00:46:05,880
ദൈവകൃപകൊണ്ട് കൂടുതലൊന്നും
 സംഭവിക്കാത്തത് ഭാഗ്യം.

324
00:46:09,390 --> 00:46:12,260
ഹൈ വോണിനെ ഓർക്കുമ്പോൾ
 ദുഃഖം തോന്നുന്നു.

325
00:46:14,430 --> 00:46:20,730
അവളിപ്പോഴും കൊച്ചുകുട്ടിയല്ല,
അവളൊരു  മുതിർന്ന പെണ്ണായി.

326
00:46:21,730 --> 00:46:25,670
അവളുടെ മുഖംകൊണ്ട് 
അവൾ ആരെങ്കിലുമൊക്കെ 
വശീകരിച്ച് ജീവിച്ചോളും.

327
00:46:26,510 --> 00:46:30,200
അതിനുള്ള കഴിവൊക്കെ 
അവൾക്കുണ്ട്.

328
00:46:31,340 --> 00:46:35,340
നിനക്കും അവളെപ്പോലൊരു മകളില്ലേ?

329
00:46:36,180 --> 00:46:37,740
മൈരൻ!

330
00:46:42,590 --> 00:46:46,490
എന്താ മോനേ നോക്കുന്നത്?

331
00:47:04,140 --> 00:47:06,440
കൊണ്ടുപോയി 
തിന്നെടാ നായിന്റെമോനേ.

332
00:47:14,620 --> 00:47:16,780
ടാ,അതാ ഹൈ വോൺ  വരുന്നു.

333
00:47:57,660 --> 00:48:00,060
നീയെന്നെ ഒഴിവാകുകയാണോ?

334
00:48:02,170 --> 00:48:03,530
നീയെന്താ ഉദ്ദേശിച്ചത്?

335
00:48:06,270 --> 00:48:07,900
നിനക്കും എന്നെ വേണ്ടാതായല്ലേ?

336
00:48:18,820 --> 00:48:25,450
ബന്ധങ്ങൾ തൂവലുകൾ പോലെയാണെന്ന്
 എനിക്കിപ്പോഴാണ് മനസിലാകുന്നത്.

337
00:48:39,200 --> 00:48:40,370
നീ...

338
00:48:51,780 --> 00:48:56,480
ഞാനിന്നു രാത്രി തടാകക്കരയിലുണ്ടാകും.

339
00:49:39,930 --> 00:49:43,330
നീയല്ലേ പറഞ്ഞത് നിനക്ക്
 സ്കേറ്റിംഗ് പഠിക്കണമെന്ന്.

340
00:49:46,240 --> 00:49:49,000
ചെറുപ്പത്തിൽ ഡാഡിയാണ്
 എനിക്കിത് പഠിപ്പിച്ചുതന്നത്.

341
00:49:51,180 --> 00:49:52,340
നീയീ ഷൂസ് ഇടൂ.

342
00:50:01,920 --> 00:50:03,050
ഇട്ടു നോക്കു.

343
00:50:05,460 --> 00:50:06,550
വേഗം.

344
00:50:34,020 --> 00:50:35,510
ഇനി എഴുന്നേൽക്കു.

345
00:50:40,790 --> 00:50:42,350
ഇതത്ര പ്രയാസമുള്ള 
കാര്യമൊന്നുമല്ല.

346
00:51:12,320 --> 00:51:13,520
കുഴപ്പമില്ലല്ലോ?

347
00:51:28,970 --> 00:51:36,310
രാത്രി പന്നികൾ കിടന്നു
 കരയുന്നത് നീ കേൾക്കാറുണ്ടോ?

348
00:51:39,990 --> 00:51:49,220
ജീവനുവേണ്ടിയുള്ള അവയുടെ
 ആർത്തനാദം നീ കേട്ടിരുന്നോ?

349
00:51:53,900 --> 00:51:58,890
ചിലപ്പോൾ ഒരു മനുഷ്യൻ 
കരയുന്നത് ഞാൻ കേൾക്കാറുണ്ട്.

350
00:52:02,470 --> 00:52:07,000
അയാളുടെ ശബ്ദം എന്റെ
 ഡാഡിയുടേത് പോലെയായിരുന്നു.

351
00:53:49,880 --> 00:53:50,970
ഓഫീസർ.

352
00:53:52,820 --> 00:53:56,760
ഞാൻ നിങ്ങളോട് പറയാത്ത
 ചില കാര്യങ്ങളുണ്ട്.

353
00:53:58,090 --> 00:54:04,160
ഹൈ വോൺ അവളുടെ ഡാഡിയുടെ 
മുറിയിലേക്ക് കത്തിയുമായി 
പോകുന്നത് ഞാൻ കണ്ടതാണ്.

354
00:54:09,200 --> 00:54:10,290
നീയെന്താ പറഞ്ഞത്?

355
00:54:10,400 --> 00:54:11,630
ഹൈ വോൺ!!

356
00:54:15,010 --> 00:54:18,880
അവളുടെ ഡാഡി മരിച്ച ദിവസം 
ഞാനവളെ കത്തിയുമായി കണ്ടെന്ന്.

357
00:54:20,050 --> 00:54:23,610
അവളുടെ ഡാഡിയുടെ കൈപ്പത്തി...

358
00:54:24,420 --> 00:54:26,910
അത് മിക്കവാറും ആ പന്നികളെ
 കുഴിച്ചിട്ട സ്ഥലത്തുണ്ടാകും.

359
00:54:27,050 --> 00:54:31,150
ശ്രദ്ധിച്ചു കേൾക്കു,അയാളെ 
അവൾ കൊല്ലുന്നത് നീ കണ്ടോ?

360
00:54:33,830 --> 00:54:35,850
ഇല്ല, അത് കണ്ടില്ല.

361
00:54:37,200 --> 00:54:41,930
അവൾ പറയുന്നത് ആ 
പന്നികളെ കുഴിച്ചിട്ട സ്ഥലത്തുനിന്ന്
 അയാൾ കരയുന്നത് കേൾക്കാമെന്നാണ്.

362
00:54:41,930 --> 00:54:42,960
മതി!

363
00:54:43,640 --> 00:54:48,070
വെറുതെയെന്തിനാണ് ഒരു പാവം
 അനാഥപെൺകുട്ടിയെ സംശയിക്കുന്നത്?

364
00:54:48,240 --> 00:54:50,110
അവളെ ചുറ്റിപ്പറ്റി 
എന്തൊക്കയോ നടക്കുന്നുണ്ട്.

365
00:54:50,280 --> 00:54:51,470
വിഡ്ഢി!

366
00:55:23,310 --> 00:55:27,540
നീ നിന്റെ ഡാഡിയുടെ റൂമിലേക്ക്‌...

367
00:55:30,550 --> 00:55:34,510
...കത്തിയുമായിപ്പോകുന്നത്
 ഞാൻ കണ്ടതാണ്.

368
00:55:37,820 --> 00:55:39,020
അതുകൊണ്ട്?

369
00:55:42,030 --> 00:55:44,330
ഞാൻ കണ്ടത്..

370
00:55:46,830 --> 00:55:53,200
ശരിയാണ്, ഞാനദ്ദേഹത്തിന്റെ
 അടുത്തൊരു കത്തി വെക്കാറുണ്ട്.

371
00:55:55,940 --> 00:55:57,410
എന്തിനാ നീയത് ചെയ്യുന്നത്?

372
00:56:00,010 --> 00:56:04,420
എനിക്കദ്ദേഹത്തോട്
 അനുകമ്പയായിരുന്നു.

373
00:56:13,990 --> 00:56:22,460
പന്നികളെ ജീവനോടെ 
കുഴിച്ചുമൂടുന്നത് ക്രൂരതയല്ലേ?

374
00:56:30,610 --> 00:56:34,270
പക്ഷേ നീയുമത് ചെയ്യാറില്ലേ?

375
00:56:41,190 --> 00:56:49,890
പക്ഷേ നീയിപ്പോൾ 
എന്നെ ജീവനോടെ കുഴിച്ചുമൂടി.

376
00:56:55,130 --> 00:57:04,940
ഞാൻ ഡാഡിയുടെ കൂടെ
 കിടക്ക പങ്കിട്ടെന്ന് നീ വിശ്വസിച്ചില്ലേ?

377
00:57:38,880 --> 00:57:44,010
എനിക്ക് നിന്നെപ്പറ്റി എല്ലാമറിയാം.

378
00:57:47,020 --> 00:57:52,580
നീ നിന്റെ കൂട്ടുകാരനെ കൊന്നിട്ടില്ല.

379
00:58:24,260 --> 00:58:32,360
ഞാനെന്റെ ഡാഡിയെയും കൊന്നിട്ടില്ല.

380
00:58:38,400 --> 00:58:39,800
നിനക്കതറിയാം അല്ലേ?

381
00:58:47,550 --> 00:58:49,240
ഞാനവനെ കൊന്നിട്ടില്ല.

382
01:01:44,990 --> 01:01:46,390
യൂൻ സു!

383
01:01:49,860 --> 01:01:51,450
നീ യോങ് ജെയെ വിളിച്ചിരുന്നോ?

384
01:01:52,930 --> 01:01:55,960
അദ്ദേഹം  പറഞ്ഞത് അവൻ സ്ഥിരമായി
 തടാകക്കരയിൽ പോകാറുണ്ടെന്നാണ്.

385
01:01:57,240 --> 01:01:59,760
അവിടെ അവന് ഹൈ വോൺ
 എന്നൊരു കൂട്ടുകാരിയുണ്ടത്രേ.

386
01:01:59,900 --> 01:02:00,840
തടാകക്കരയിലോ?

387
01:02:01,240 --> 01:02:04,540
യൂൻ സു! യൂൻ സു!

388
01:02:04,710 --> 01:02:05,910
മോനേ.

389
01:02:05,910 --> 01:02:08,000
അതാ അവിടെയൊരു 
വെളിച്ചം കാണുന്നു.

390
01:02:08,110 --> 01:02:09,080
എവിടെ?

391
01:02:09,280 --> 01:02:11,250
തടാകത്തിന്റെ മറുകരയിൽ.

392
01:02:17,660 --> 01:02:19,520
അയ്യോ എന്തെങ്കിലും പറ്റിയോ?

393
01:02:20,730 --> 01:02:23,020
അയ്യോ ദൈവമേ കാൽ മുറിഞ്ഞല്ലോ.

394
01:02:31,670 --> 01:02:32,730
ഡാഡി.

395
01:02:36,110 --> 01:02:37,370
നിങ്ങളിവിടെ എന്തെടുക്കുകയാണ്?

396
01:02:46,120 --> 01:02:47,750
ഞാനിവളെ വീട്ടിൽ വിട്ടിട്ടു വരാം.

397
01:02:50,490 --> 01:02:51,650
അത് കുഴപ്പമില്ല.

398
01:02:54,030 --> 01:02:56,150
നിന്റെ ഡാഡിക്ക് മുറിവ്
പറ്റിയത് നീ കണ്ടില്ലേ?

399
01:02:58,030 --> 01:02:59,550
ഗുഡ് ബൈ.

400
01:03:13,480 --> 01:03:16,510
യൂൻ സു, ഡാഡിയെ 
സഹായിക്കാൻ വന്നു.

401
01:03:51,020 --> 01:03:52,420
നല്ല തണുപ്പ്.

402
01:04:08,000 --> 01:04:11,940
ഹൈ വോൺ,
രാത്രിയിൽ സൂക്ഷിച്ചു പോകണേ.

403
01:04:27,250 --> 01:04:31,150
വാ,വന്നിരിക്കൂ.

404
01:04:38,360 --> 01:04:41,270
സത്യം പറ...

405
01:04:41,800 --> 01:04:44,790
...അയാൾ മരിച്ച രാത്രി...

406
01:04:44,940 --> 01:04:50,200
...നീ ഹൈ വോണിനെ കത്തിയുമായി
 കണ്ടെന്നുപറഞ്ഞത് സത്യമാണോ?

407
01:04:50,680 --> 01:04:51,700
എന്താ?

408
01:04:51,910 --> 01:04:57,440
ഒന്നുമില്ലെന്ന് എനിക്കറിയാം, 
പക്ഷേ ഇവിടെ അങ്ങനൊക്കെ 
ഒരു കഥ കേൾക്കുന്നുണ്ട്.

409
01:04:57,720 --> 01:05:03,660
എന്റെ വിദ്യാർഥികൾ
 അങ്ങനെ കെട്ടുകഥകൾ 
അഴിച്ചുവിടുന്നത് എനിക്കിഷ്ടമല്ല.

410
01:05:04,020 --> 01:05:06,720
പോലീസ് സ്റ്റേഷനിൽനിന്നുവരെ
 എനിക്ക് ഫോൺ വന്നിരിക്കുന്നു.

411
01:05:08,990 --> 01:05:13,900
ഞാനവളുടെ സ്ഥലത്തു 
പോയിട്ടുമില്ല, ഞാനിങ്ങനൊരു
 കാര്യം ആരോടും പറഞ്ഞിട്ടുമില്ല.

412
01:05:15,270 --> 01:05:20,200
എന്തിനാണ് ഞാനാ പെൺകുട്ടിയെക്കുറിച്ച്
 അപവാദം പറഞ്ഞുണ്ടാക്കുന്നത്?

413
01:05:24,140 --> 01:05:25,340
ഓഹോ!

414
01:05:26,910 --> 01:05:29,400
എങ്കിൽ ശരി.

415
01:05:33,680 --> 01:05:35,020
നീയെന്താ തുറിച്ചുനോക്കുന്നത്?

416
01:05:37,360 --> 01:05:39,880
ഇതാണോ നിന്നെ സിയോളിൽ
നിന്ന് പഠിപ്പിച്ചു വിട്ടിരിക്കുന്നത്?

417
01:05:40,590 --> 01:05:43,720
ഞാൻ കേട്ടതിന്റെ സത്യാവസ്ഥ
 അന്വേഷിച്ചെന്നേയുള്ളു.

418
01:05:44,830 --> 01:05:45,920
നിനക്ക് പോകാം.

419
01:05:48,400 --> 01:05:51,200
അധ്യാപകരെ കുറച്ചൊക്കെ
 ബഹുമാനിക്കാൻ പഠിക്കൂ.

420
01:05:57,840 --> 01:05:59,210
നായിന്റെ മോൻ!

421
01:06:06,080 --> 01:06:07,550
പറയൂ പോലീസുകാരാ.

422
01:06:07,690 --> 01:06:10,050
അവൻ പറയുന്നത് 
അവനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ്.

423
01:06:19,460 --> 01:06:20,900
എല്ലാം ഒരു തെറ്റിദ്ധാരണയായിരുന്നു.

424
01:06:22,070 --> 01:06:22,800
നായിന്റെ മോനേ!

425
01:06:23,200 --> 01:06:26,000
-സാർ എന്റെ മോനേ ഒന്നും ചെയ്യല്ലേ.
-വേണ്ട അവനെ ഒന്നും ചെയ്യണ്ട.

426
01:06:27,070 --> 01:06:32,840
എന്റെ മകനെന്തിനാണ്
 മരിച്ചതെന്ന് എനിക്കറിയണം.

427
01:06:34,910 --> 01:06:36,040
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

428
01:06:37,680 --> 01:06:40,380
എന്തായിരുന്നു ആ കെട്ടുകഥ?

429
01:06:42,620 --> 01:06:50,490
ഞങ്ങൾ ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു, 
കുറച്ചുകാലമായി അവനെന്നേക്കാൾ
 മാർക്ക് കിട്ടുന്നുണ്ടായിരുന്നു.

430
01:06:52,500 --> 01:06:57,560
അപ്പോൾ ബാക്കിയുള്ളവർ അവനെപ്പറ്റി
 മോശമായി സംസാരിക്കാൻ തുടങ്ങി.

431
01:06:58,900 --> 01:07:03,570
ഞാൻ എല്ലാവരോടും അത്
 നിർത്താൻ ആവശ്യപ്പെട്ടു, കാരണം
 അവനൊരു നല്ല വ്യക്തി ആയിരുന്നു.

432
01:07:05,040 --> 01:07:09,410
അവന്റെ ദാരിദ്ര്യ സാഹചര്യങ്ങളിൽനിന്നും
 പൊരുതിക്കൊണ്ട്...

433
01:07:10,110 --> 01:07:14,380
...അവൻ എന്നേക്കാൾ കൂടുതൽ
 മാർക്ക് വാങ്ങി, അതും ട്യൂഷനില്ലാതെ.

434
01:07:15,990 --> 01:07:21,950
പക്ഷേ എല്ലാവരും വിചാരിച്ചത്
 അവൻ ട്യൂഷന് പോയിട്ടാണ് 
കൂടുതൽ മാർക്ക്‌ വാങ്ങിയതെന്നാണ്.

435
01:07:23,130 --> 01:07:27,570
അവർ വിചാരിച്ചത് അവൻ 
ഗാംഗനത്തിൽ ആർഭാട ജീവിതം 
നയിക്കുന്ന കുടുബാഗമാണെന്നാണ്.

436
01:07:29,000 --> 01:07:30,830
പക്ഷേ സത്യം അതല്ലായിരുന്നല്ലോ.

437
01:07:32,740 --> 01:07:37,270
പക്ഷേ ആ കെട്ടുകഥ
 സ്കൂൾ മുഴുവൻ പടർന്നു.

438
01:07:40,180 --> 01:07:42,440
ഞാൻ പക്ഷേ നിജസ്ഥിതി എല്ലാവരെയും
 ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

439
01:07:43,610 --> 01:07:47,280
പക്ഷേ അവൻപോലും 
എന്നെ വിശ്വസിച്ചില്ല.

440
01:08:32,900 --> 01:08:33,870
ക്ഷമിക്ക്.

441
01:08:42,470 --> 01:08:43,870
ഓ, യൂൻ സു.

442
01:08:45,610 --> 01:08:47,270
എപ്പോഴെങ്കിലും ഹൈ 
വോണിന്റെ വീട്ടിൽ പോയിട്ടുണ്ടോ?

443
01:08:49,580 --> 01:08:50,840
നിന്റെ ചരക്ക്...

444
01:08:52,650 --> 01:08:56,450
അവളെ അറസ്റ്റ്ചെയ്ത് ആങ്‌ഡോങ്ങിലേക്ക്
 കൊണ്ടുപോയത് അറിഞ്ഞിരുന്നോ?

445
01:09:43,330 --> 01:09:47,970
മാറി നിൽക്കു, വേഗം നോക്കടോ.

446
01:09:52,310 --> 01:09:53,980
വേഗമാകട്ടെ.

447
01:09:53,980 --> 01:09:56,110
എന്തിനാണ് അവരിവിടെയെല്ലാം
 കുഴിക്കുന്നത്?

448
01:09:56,110 --> 01:09:57,270
എത്ര ആഴത്തിൽ കുഴിച്ചു?

449
01:09:58,780 --> 01:10:00,010
പകുതിയോളമായി.

450
01:10:02,550 --> 01:10:07,290
ഇതിൽ മുഴുവൻ മാലിന്യമാണ്
 അതുകൊണ്ട് കണ്ടുപിടിക്കാൻ
 പ്രയാസമായിരിക്കും.

451
01:10:08,060 --> 01:10:10,090
എന്ത് പ്രയാസമോ?

452
01:10:10,090 --> 01:10:10,830
അതെ.

453
01:10:10,830 --> 01:10:12,660
നിനക്ക് ഭ്രാന്താണോ?

454
01:10:12,960 --> 01:10:15,430
പിന്നെ ഇതൊക്കെ
 എന്തിനാ ചെയ്യുന്നത്?

455
01:10:15,700 --> 01:10:18,240
നിങ്ങൾ പറഞ്ഞതുകൊണ്ട്
 ചെയ്യുന്നു,അല്ലാതെ എനിക്ക് വേണ്ടിയിട്ടല്ല.

456
01:10:18,240 --> 01:10:21,170
നീയാളു കൊള്ളാമല്ലോ, ഇതിപ്പോ
 മുഴുവൻ എന്റെ തലയിലായോ?

457
01:10:31,920 --> 01:10:35,940
ഹേയ് യൂൻ സു എനിക്ക്
 നിന്നോടൊന്നു സംസാരിക്കാനുണ്ട്.

458
01:10:36,650 --> 01:10:38,350
നീയെന്റെ മുഖത്തുനോക്കി 
പറഞ്ഞതല്ലേ...

459
01:10:38,720 --> 01:10:41,750
ഹൈ വോൺ അവളുടെ
 ഡാഡിയുടെ റൂമിലേക്ക്‌
 കത്തിയുമായി പോയത് കണ്ടെന്ന്.

460
01:10:41,890 --> 01:10:44,950
അങ്ങനെ പറഞ്ഞെന്നുള്ള
 കാര്യം നിനക്കുമുറപ്പാണ്
 പിന്നെന്തിനാ അത് മാറ്റിപ്പറഞ്ഞത്?

461
01:10:46,460 --> 01:10:47,900
കാരണം ഞാനത് കണ്ടിട്ടില്ല.

462
01:10:48,630 --> 01:10:50,500
ഇല്ല നീയെന്നോട് പറഞ്ഞതാണ്.

463
01:10:50,500 --> 01:10:57,340
ഞാൻ വേറെന്തോ ആണ്
 പറഞ്ഞത്,നിങ്ങളെന്തിനാ അനാവശ്യമായി 
കെട്ടുകഥകൾ ഉണ്ടാക്കുന്നത്?

464
01:10:59,580 --> 01:11:00,740
യൂൻ സു!

465
01:11:02,650 --> 01:11:05,550
നീയെന്താ സ്കൂളിൽ പോകാത്തത്?

466
01:11:06,120 --> 01:11:09,050
മമ്മി,ഇവിടമാകെ കുഴപ്പത്തിലാണ്

467
01:11:12,020 --> 01:11:13,680
ഈ ഗ്രാമത്തിലുള്ളവർ 
എന്തൊക്കയോ ഭയക്കുന്നു.

468
01:11:15,660 --> 01:11:18,390
യൂൻ സു,നിനക്കിപ്പോ എന്ത് പറ്റി?

469
01:11:19,100 --> 01:11:23,060
മോനേ നീ ചെയ്തത്
 എന്താണെന്ന് നിനക്കറിയില്ല.

470
01:11:23,470 --> 01:11:26,700
പോലീസ് സ്റ്റേഷനിൽ
 വലിഞ്ഞുകയറി വന്നിട്ട്...

471
01:11:26,840 --> 01:11:30,210
...കൊലപാതകിയെ കണ്ടെന്ന് 
കള്ളസാക്ഷ്യം പറഞ്ഞില്ലേ നീ.

472
01:11:30,810 --> 01:11:35,840
കള്ളസാക്ഷ്യം പറയുന്നത്
 നിയമപരമായി തെറ്റാണ്.

473
01:11:36,650 --> 01:11:39,740
എങ്കിലീ കഥകളൊക്കെ ഉണ്ടാകുന്നതിനു
 മുൻപ് നിങ്ങൾക്ക് ഈ കേസ്
 തെളിയിക്കാൻ പാടില്ലായിരുന്നോ?

474
01:11:40,080 --> 01:11:43,920
നിങ്ങൾക്കവളെപ്പറ്റി  ഒരു സംശയമേ
 ഇല്ലായിരുന്നു പിന്നെന്താ ഇപ്പോൾ പ്രശ്നം?

475
01:11:44,520 --> 01:11:46,120
ഇത് വലിയ തൊല്ലയായല്ലോ.

476
01:11:46,220 --> 01:11:49,190
എന്നോട് ക്ഷമിക്കു,ഇവൻ സാദാരണ
 ഇങ്ങനെയൊന്നും പെരുമാറാറില്ല.

477
01:11:49,460 --> 01:11:52,190
നിനക്കെന്താ പറ്റിയത്?
വാ പോകാം.

478
01:11:53,500 --> 01:11:55,020
ഹൈ വോൺ ഇപ്പോൾ എവിടെയുണ്ട്?

479
01:11:55,670 --> 01:11:59,360
അവളെ പട്ടണത്തിലെ 
പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

480
01:11:59,500 --> 01:12:00,700
ഏതിൽ?

481
01:12:02,370 --> 01:12:05,070
ഇപ്പോഴും നീയെന്താ ചെയ്തതെന്ന്
 നിനക്ക് മനസിലായിട്ടില്ലേ?

482
01:12:05,610 --> 01:12:09,550
ഇതൊരു കൊലപാതക
 അന്വേഷണമാണ്.

483
01:12:09,810 --> 01:12:12,810
ഹൈ വോൺ ആ 
കൊലപാതകത്തിന്റെ  കുറ്റവാളിയെന്ന്
 സംശയിക്കപ്പെടുന്ന പെൺകുട്ടിയും.

484
01:12:13,650 --> 01:12:17,850
നേരെ ചൊവ്വേ നിന്നില്ലെങ്കിൽ
 നിനക്കിട്ടും പണികിട്ടും മനസിലായോ?

485
01:12:18,220 --> 01:12:21,020
യൂൻ സു,വാ വീട്ടിൽ പോകാം.

486
01:12:22,190 --> 01:12:23,390
വരാൻ.

487
01:13:59,120 --> 01:14:01,460
നിന്റെ അദ്ധ്യാപകൻ വിളിച്ചിരുന്നു.

488
01:14:03,660 --> 01:14:09,100
ഒരു ദിവസംകൂടി സ്കൂളിൽ ചെന്നില്ലെങ്കിൽ
 നിന്നെ സസ്‌പെൻഡ് ചെയ്യുമെന്ന്.

489
01:14:21,150 --> 01:14:25,280
ഹൈ വോണിനെ വെറുതെ വിട്ടെന്ന്.

490
01:14:42,300 --> 01:14:43,390
ഹൈ വോൺ!

491
01:14:53,480 --> 01:14:54,470
ഹൈ വോൺ.

492
01:15:49,270 --> 01:15:53,830
ഞാൻ പറഞ്ഞതുപോലെ 
ഇന്നാണ് ചന്ദ്രഗ്രഹണം.

493
01:15:54,510 --> 01:15:56,300
ഫോട്ടോകൾ എടുക്കാൻ മറക്കരുത്.

494
01:15:56,440 --> 01:15:58,070
ഓക്കേ.

495
01:15:58,710 --> 01:16:04,340
ചുമ്മാ അവിടെയുമിവിടെയും
 കറങ്ങി നടക്കാതെ എല്ലാവരും
പോയി പരീക്ഷക്ക് പഠിക്കാൻ നോക്ക്.

496
01:16:04,480 --> 01:16:05,850
ഓക്കേ!

497
01:16:06,380 --> 01:16:09,410
-നല്ല ഉത്തരം.
-ഓക്കേ.

498
01:17:52,820 --> 01:17:57,020
എനിക്ക് പണവും 
അരിയുമൊന്നും വേണ്ട.

499
01:18:00,100 --> 01:18:06,060
നിനക്കത് വേണമെങ്കിൽ 
പോലും ഞാനതൊന്നും തരില്ല.

500
01:18:10,010 --> 01:18:16,970
നീ കഴിഞ്ഞദിവസം
 കണ്ടതെല്ലാം മറന്നേക്കൂ.

501
01:18:17,820 --> 01:18:19,480
ഈ ഗ്രാമംതന്നെ മറന്നേക്കൂ.

502
01:18:19,480 --> 01:18:24,250
ഞാൻ നിന്നെ വേറൊരു 
സ്ഥലത്ത് കൊണ്ടുചെന്നാക്കാം.

503
01:18:28,290 --> 01:18:32,160
നിനക്ക് എന്നെയിനി
 ഓർക്കുന്നത് ഇഷ്ടമല്ലായിരിക്കും.

504
01:18:37,940 --> 01:18:43,880
പക്ഷേ എനിക്ക് നിന്നെ 
മറക്കാൻ ബുദ്ധിമുട്ടാണ്.

505
01:18:52,620 --> 01:18:55,710
എന്തായാലും..

506
01:18:57,520 --> 01:19:04,450
ഞാൻ കാണാൻ വന്നപ്പോൾ 
നിന്നോട് പറഞ്ഞ കാര്യങ്ങൾ...

507
01:19:05,300 --> 01:19:07,760
...നീയാരോടും പറഞ്ഞിട്ടില്ലല്ലോ അല്ലേ?

508
01:19:10,330 --> 01:19:15,570
എനിക്ക് മാത്രമേ ഡ്യൂക്ക്
 മാന് ആംഗ്‌ഡോങ്കിൽ ഒരു 
കുടുംബമുള്ള കാര്യം അറിയു.

509
01:19:18,080 --> 01:19:26,610
ഞാനത് എന്റെ ഭാര്യയോട് പോലും
 പറഞ്ഞിട്ടില്ല, പക്ഷേ നിന്നോട് പറഞ്ഞു.

510
01:19:30,020 --> 01:19:34,150
നോക്ക് ഹൈ വോൺ!!

511
01:19:35,090 --> 01:19:36,920
ഇവിടെ വരാൻ.

512
01:19:46,040 --> 01:19:47,100
എടി നന്ദിയില്ലാത്തവളെ!

513
01:19:47,640 --> 01:19:50,010
ഇവിടെ വരാൻ.

514
01:19:52,240 --> 01:19:53,340
നിൽക്കടി അവിടെ.

515
01:19:58,980 --> 01:20:00,040
എന്നെ വിട്.

516
01:20:01,120 --> 01:20:02,050
നിർത്താൻ!

517
01:20:05,560 --> 01:20:06,520
യൂൻ സു.

518
01:20:15,170 --> 01:20:16,220
യൂൻ സു!

519
01:20:18,170 --> 01:20:21,540
ഞാൻ ആ ഹൈ വോണിനെപ്പറ്റി
 ചിന്തിക്കുകയായിരുന്നു.

520
01:20:22,270 --> 01:20:24,000
എനിക്ക് കുഴപ്പമൊന്നുമില്ല.

521
01:20:26,280 --> 01:20:32,240
അവൾക്കു വേണ്ടി ഒന്നും
 ചെയ്യാൻ കഴിഞ്ഞില്ലല്ലോ.

522
01:20:47,330 --> 01:20:50,770
നന്നായി ഉറങ്ങിക്കോ,
ഡാഡി നാളെ വരും.

523
01:22:02,240 --> 01:22:03,170
ഹൈ വോൺ.

524
01:22:04,910 --> 01:22:06,810
ഹൈ വോൺ! ഹൈ വോൺ!

525
01:22:17,650 --> 01:22:18,880
എന്നോട് ക്ഷെമിക്കു,
 ഹൈ വോൺ.

526
01:22:26,930 --> 01:22:30,200
ഡോക്ടർ! ഡോക്ടർ!

527
01:22:32,100 --> 01:22:33,500
ഇവളെയൊന്ന് സഹായിക്കു.

528
01:22:36,740 --> 01:22:38,040
ഒന്നു വേഗം.

529
01:22:45,950 --> 01:22:49,980
ഇതാ, ഇവിടെ കിടത്തിക്കോ.

530
01:23:27,260 --> 01:23:30,130
-ചന്ദ്രഗ്രഹണം എപ്പോഴാ സംഭവിക്കുക? 
-കാത്തിരിക്കാം.

531
01:23:32,660 --> 01:23:34,220
ഒടുക്കത്തെ തണുപ്പാണല്ലോ.

532
01:23:53,820 --> 01:23:54,980
ഇവൾ ഗർഭിണിയാണ്.

533
01:24:16,010 --> 01:24:21,340
ഇവൾ ആ തന്തയുടെ കൂടെ
 കിടക്ക പങ്കിടുന്ന പെണ്ണല്ലേ?

534
01:24:30,920 --> 01:24:35,380
ഇവൾക്ക് പോഷകാംശത്തിന്റെ
 കുറവുണ്ട്,nഅതുകൊണ്ട് 
ബോധക്ഷയം ഉണ്ടായതാണ്.

535
01:24:37,990 --> 01:24:40,830
നല്ല ഭക്ഷണം കൊടുത്താൽ മതി.

536
01:24:44,570 --> 01:24:49,440
എല്ലാവർക്കും ഇവളോട്
 ഭയങ്കര സഹതാപമാണല്ലോ.

537
01:25:00,120 --> 01:25:04,920
പണ്ട് ഇവളുടെ തന്ത ഇവളുടെ റൂമിൽ നിന്ന്
 ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടതാണ്.

538
01:25:07,720 --> 01:25:10,720
ഇവരെപ്പറ്റി ധാരാളം
 കെട്ടുകഥകൾ ഉണ്ടല്ലോ.

539
01:25:17,000 --> 01:25:20,600
അങ്ങോട്ട്‌ മാറി നിൽക്ക്.

540
01:25:28,450 --> 01:25:35,440
ഡാഡി കാരണമാണ് ഇവൾ
 ഗർഭിണിയായതെന്നറിഞ്ഞാൽ...

541
01:25:35,890 --> 01:25:37,820
...ഇവളുടെ ജീവിതം തീർന്നു.

542
01:25:41,360 --> 01:25:43,190
ഇനിയിപ്പോ എന്തുചെയ്യും?

543
01:25:48,970 --> 01:25:52,160
ലോകം വളരെ ദുഷിച്ചതാണ്.

544
01:25:53,700 --> 01:25:57,800
അതുകൊണ്ട് വെറുതെ ഓരോ
 കാര്യങ്ങളിൽ തലയിടണ്ട.

545
01:26:36,510 --> 01:26:38,980
നോക്ക് ചന്ദ്രഗ്രഹണം തുടങ്ങി.

546
01:26:39,080 --> 01:26:40,780
കിട്ടി ഫോട്ടോ കിട്ടി.

547
01:26:41,180 --> 01:26:41,980
മനോഹരമായിരിക്കുന്നു.

548
01:27:31,100 --> 01:27:32,500
നീയാണ്...

549
01:27:34,240 --> 01:27:38,540
നീയാണീ കെട്ടുകഥകളെല്ലാം
 ഉണ്ടാക്കിയത്.

550
01:27:40,980 --> 01:27:47,470
നീയെന്തിനാ വെറുതെ അതൊക്കെ
 പറഞ്ഞുണ്ടാക്കിയത്, നുണയാ!

551
01:27:55,960 --> 01:28:02,870
ഇത് ലോകം അറിഞ്ഞാൽ അവർ 
നിന്നെ വ്യഭിചാരിയെന്നു വിളിക്കും.

552
01:28:05,140 --> 01:28:07,760
നമ്മളെയാരും വിശ്വസിക്കില്ല.

553
01:28:11,610 --> 01:28:16,070
നിന്നെ വ്യഭിചാരിയെന്നു വിളിക്കാൻ 
ഞാൻ ആരെയും സമ്മതിക്കില്ല.

554
01:28:35,870 --> 01:28:37,060
നിൽക്കു.

555
01:29:20,680 --> 01:29:24,350
അധികമൊന്നുമില്ല എന്നാലും
 ഇതാ നിങ്ങളുടെ പങ്ക്.

556
01:29:24,350 --> 01:29:25,340
നന്ദി.

557
01:29:25,450 --> 01:29:27,510
ഇത് നിങ്ങൾക്ക്...

558
01:29:30,820 --> 01:29:33,050
അടുത്ത തവണ നമുക്ക്
 കൂടുതൽ നോക്കാം.

559
01:29:33,760 --> 01:29:38,160
നിങ്ങളുടെ ജോലി നിങ്ങൾ 
ഭംഗിയായി ചെയ്തു ഓഫീസർ കിം.

560
01:30:22,870 --> 01:30:28,570
നീ ഈ രാത്രിയെന്തിനാണ്
 ഇങ്ങനെ കറങ്ങി നടക്കുന്നത്?

561
01:30:30,210 --> 01:30:33,580
നീയെന്താ എന്നെ
 കുടുക്കാൻ വന്നതാണോ?

562
01:30:35,220 --> 01:30:37,520
അതോ പ്രതികാരം 
ചെയ്യാൻ വന്നതോ?

563
01:30:40,390 --> 01:30:42,260
ഇല്ല അങ്ങനൊന്നുമില്ല.

564
01:30:49,670 --> 01:30:51,430
പിന്നെ ഇതൊക്കെയെന്താ?

565
01:30:54,440 --> 01:30:56,460
ഒന്നുമില്ല.

566
01:30:57,210 --> 01:31:01,010
ഞാനൊന്നും കണ്ടില്ല.

567
01:31:01,910 --> 01:31:05,780
ഇനി എന്തെങ്കിലും കണ്ടിട്ടുണ്ടെകിലും
 ഞാൻ ആരോടുമൊന്നും പറയില്ല.

568
01:31:06,050 --> 01:31:12,220
എന്നെ പോകാൻ അനുവദിക്കു.

569
01:31:12,720 --> 01:31:20,150
മിണ്ടാപൂച്ചയായ നീ 
ഇത്രയൊക്കെ സംസാരിക്കുമോ?

570
01:31:21,500 --> 01:31:26,660
നീ എന്നിൽനിന്നും
 എന്തോ ഒളിപ്പിക്കുന്നുണ്ട്.

571
01:31:31,980 --> 01:31:38,440
ഈ സാധനങ്ങളൊക്കെ
 നിനക്കിപ്പോൾ എന്തിനാണ്?

572
01:31:47,990 --> 01:31:54,560
എന്താണിതിന്റെയൊക്കെ അർത്ഥം?

573
01:31:56,100 --> 01:32:00,000
ഞാനൊന്നും ഒളിക്കുന്നില്ല.

574
01:32:29,570 --> 01:32:30,760
ഹൈ വോൺ!!

575
01:32:34,070 --> 01:32:40,100
അവസാനം 
നിനക്കെന്നെ ഇഷ്ടമായോ?

576
01:32:40,380 --> 01:32:41,670
ഹൈ വോൺ.

577
01:32:46,580 --> 01:32:51,450
ഹൈ വോൺ 
നിനക്കെന്നെ ഇഷ്ടമാണോ?

578
01:32:55,060 --> 01:32:59,430
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്.

579
01:33:00,000 --> 01:33:04,900
നിന്റെ എല്ലാകാര്യങ്ങളും
 ഞാൻ നോക്കിക്കോളാം.

580
01:36:50,690 --> 01:36:54,150
നമ്മളെങ്ങാട്ടാണ് പോകുന്നത്?

581
01:38:08,440 --> 01:38:09,770
കഴിക്കൂ.

582
01:38:29,260 --> 01:38:30,290
<font color="#fcf76e"><i>ഇപ്പോൾ കിട്ടിയത്...</i></font>.

583
01:38:30,290 --> 01:38:35,920
<font color="#fcf76e"><i>സുജി ഗ്രാമത്തിൽനിന്നും രണ്ടു ശവശരീരങ്ങൾ ലഭിച്ചിരിക്കുന്നു.</i></font>

584
01:38:36,030 --> 01:38:38,800
<font color="#fcf76e"><i>കുറ്റവാളികൾ രണ്ടു ഹൈസ്കൂൾ 
വിദ്യാർത്ഥികളാണെന്നാണ് സംശയിക്കുന്നത്.</i></font>

585
01:38:38,900 --> 01:38:43,970
<font color="#fcf76e"><i>ഗ്രാമമുഖ്യനും ഡോക്ടറുമാണ്
 കൊല്ലപ്പെട്ടിരിക്കുന്നത്.</i></font>

586
01:38:44,110 --> 01:38:46,880
<font color="#fcf76e"><i>കുറ്റകൃത്യത്തിന്റെ സ്വഭാവം വച്ചുനോക്കിയാൽ...</i></font>

587
01:38:46,880 --> 01:38:49,540
<font color="#fcf76e"><i>...ഇരകളോടുള്ള പ്രതികളുടെ
 വൈരാഗ്യമാണെന്ന് സംശയിക്കുന്നു.</i></font>

588
01:38:49,680 --> 01:38:53,810
<font color="#fcf76e"><i>ഇരകളുടെ സാമ്പത്തിക
 സ്രോതസുകൾ അന്വേഷിച്ചപ്പോൾ..</i></font>

589
01:38:53,920 --> 01:38:58,590
<font color="#fcf76e"><i>...ഗ്രാമമുഖ്യൻ ലക്ഷക്കണക്കിന് പണം
 ഒരു ഭക്ഷണ കമ്പനിയിൽ നിന്ന് കൈപ്പറ്റി...</i></font>

590
01:38:58,590 --> 01:39:04,120
<font color="#fcf76e"><i>...ആരോഗ്യമുള്ള പന്നികളെ കൊന്നു
 കളഞ്ഞിരുന്നെന്ന് അറിയാൻ കഴിഞ്ഞു.</i></font>

591
01:40:20,770 --> 01:40:21,930
ഹലോ.

592
01:40:25,070 --> 01:40:29,100
ഞാൻ യൂൻ സുവാണ്.

593
01:41:54,400 --> 01:41:55,860
നമ്മളെങ്ങോട്ടാണ് പോകുന്നത്?

594
01:42:29,370 --> 01:42:33,500
എന്നെ സ്കേറ്റിംഗ് പഠിപ്പിക്കു.

595
01:45:19,400 --> 01:45:20,630
ഐ ലവ് യു.

596
01:46:12,150 --> 01:46:15,720
-എവിടെ? 
-ഇവിടെയോ?

597
01:46:17,790 --> 01:46:18,450
അതെ.

598
01:46:20,530 --> 01:46:21,500
ഇത്...

599
01:46:23,800 --> 01:46:25,430
ഇവിടെ നല്ല ചൂടുണ്ടല്ലേ?

600
01:46:27,430 --> 01:46:32,430
പരിഭാഷ ✍️
<b><i><font color="#63740e">അനൂപ്.പി.സി, മീനങ്ങാടി.</font>

601
01:46:36,430 --> 01:46:41,430
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

