1
00:00:01,000 --> 00:00:07,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.moviemirrormalayalamsubtitles.com</i></font>

2
00:00:10,000 --> 00:00:16,000
<font color="#ffb673">മൂവി മിറർ  റിലീസ് നമ്പർ - 170 </font> <font color="#4ff8f4"></font>
<font color="#f64646"><i>www.facebook.com/movie mirror subtitles</i></font>

3
00:00:16,555 --> 00:00:19,555
<b><font color="#39ff14"> ബാക്ക് ഫോർ ക്രിസ്മസ്<b>

4
00:00:20,000 --> 00:00:26,000
പരിഭാഷ✍️
<font color="#00fffff"> മൻസൂർ മനു</font>

5
00:00:26,209 --> 00:00:28,708
ഗുഡ് ഈവെനിംഗ്, ലേഡീസ് ആൻഡ് ജന്റിൽമാൻ...

6
00:00:29,414 --> 00:00:31,188
പ്രത്യേകിച്ചും ലേഡീസ്.

7
00:00:32,207 --> 00:00:36,005
ചൂളക്കടിയിൽ കിടന്നുറങ്ങിയാൽ എന്താണ്
സംഭവിക്കുകയെന്നാണ് നിങ്ങളിപ്പോൾ കാണുന്നത്.

8
00:00:36,841 --> 00:00:38,896
കരിഞ്ഞുണങ്ങിയ തലകൾ 
എന്റെയൊരു ഹോബിയാണ്.

9
00:00:38,966 --> 00:00:42,710
അവ ഉണ്ടാക്കുന്നതിലല്ല സ്വരൂപിക്കുന്നതിൽ,
അവയുണ്ടാക്കാൻ ഒരുപാടു സമയം വേണം. 

10
00:00:42,775 --> 00:00:46,227
ഏറ്റവും കുറഞ്ഞത് തലയുടെ ഉടമസ്ഥൻ മരിക്കുന്നത്
വരെയെങ്കിലും നിങ്ങൾ കാത്തിരിക്കേണ്ടി വരും.

11
00:00:46,298 --> 00:00:48,224
എനിക്ക് അതിനുള്ള ക്ഷമയില്ല.

12
00:00:48,297 --> 00:00:50,385
നിങ്ങളെല്ലാവരും ഇതിനോടകം 
ഊഹിച്ച പോലെ...

13
00:00:50,456 --> 00:00:54,254
...ഇന്നത്തെ കഥയ്ക്ക്, ഉണങ്ങിയ
ഈ തലയുമായി യാതൊരു ബന്ധവുമില്ല.

14
00:00:54,836 --> 00:00:57,054
ഈ കഥയുടെ പേരാണ്,
"ബാക്ക് ഫോർ ക്രിസ്മസ്."

15
00:01:38,380 --> 00:01:39,485
ഓഹ്, ഹെർബർട്ട്.

16
00:01:42,197 --> 00:01:43,618
എന്താ, മുത്തേ?

17
00:01:49,481 --> 00:01:52,909
ഓഹ്, നിങ്ങളിവിടുണ്ടോ, വീഞ്ഞിനുള്ള അറ 
ഉണ്ടാക്കുകയാണോ, അത് കൊള്ളാം. 

18
00:01:53,139 --> 00:01:55,873
അതേ, കുറച്ചും കൂടി കുഴിക്കാന്ന് 
എനിക്ക് തോന്നി.

19
00:01:55,939 --> 00:01:58,031
അവസാന ദിവസമല്ലേ, പ്രത്യേകിച്ച് 
വേറൊന്നും ചെയ്യാനില്ല.

20
00:01:58,102 --> 00:01:59,999
നിനക്ക് എല്ലാത്തിനും നല്ല അടുക്കും 
ചിട്ടയുമൊക്കെയുണ്ട്.

21
00:02:00,074 --> 00:02:01,625
താങ്ക് യു, മുത്തേ.

22
00:02:01,696 --> 00:02:05,926
പക്ഷേ, ഇത് നിങ്ങൾക്ക് സ്വയം ചെയ്യാനാവുന്ന
ഒന്നല്ലെന്ന് തോന്നുന്നില്ലേ?

23
00:02:05,991 --> 00:02:10,275
ഞാൻ ഉദ്ദേശിച്ചത്, നിങ്ങളിത് കുഴിച്ച് കുഴിച്ച് 
ഒരവസാനം ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.

24
00:02:12,320 --> 00:02:14,794
അത്, കുറച്ച്, കുറച്ചായിട്ട് കുഴിക്കാം.

25
00:02:15,025 --> 00:02:19,471
ശരിക്കും, ഇപ്പോഴത്തേക്ക് ആവശ്യമുള്ളത്രയും
ഞാൻ ചെയ്തെന്നാ എനിക്ക് തോന്നുന്നത്.

26
00:02:20,210 --> 00:02:21,630
അതേ, അങ്ങനെതന്നെയാണ് തോന്നുന്നത്.

27
00:02:21,705 --> 00:02:24,687
എന്നാ, ഭക്ഷണം കഴിക്കാൻ വരൂ, നിങ്ങൾക്ക്
നല്ലൊരു സർപ്രൈസ് ഞാൻ വെച്ചിട്ടുണ്ട്.

28
00:02:24,758 --> 00:02:26,602
ഞാൻ കുറച്ച് കഴിഞ്ഞ് വരാം.

29
00:02:26,666 --> 00:02:29,301
 നിങ്ങൾ വെറുതെ സമയം പാഴാക്കുകയാണ്.

30
00:02:43,844 --> 00:02:45,656
അഞ്ച് അടി, നാല് ഇഞ്ച്.

31
00:02:46,898 --> 00:02:50,260
രണ്ട് ഇഞ്ച് കൂടി കൂട്ടിയാൽ. 5'6".

32
00:02:50,779 --> 00:02:54,336
അതേ, ഇത് ഏകദേശം ആവശ്യമുള്ളതിനേക്കാൾ
കൂടുതലുണ്ട്. തിരക്ക് കൂട്ടേണ്ട ആവശ്യമില്ല.

33
00:03:01,117 --> 00:03:02,570
ഇതാ, എത്തി.

34
00:03:03,058 --> 00:03:06,008
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, ഹെർബർട്ട്.
ആട്ടിൻ പൈ.  (പൈ- ഒരു ഭക്ഷണ വിഭവം).

35
00:03:06,366 --> 00:03:09,728
- ശരിക്കും ഇതെനിക്ക് ഇഷ്ടമുള്ളത് തന്നെയാണോ?
- തീർച്ചയായും, ഹെർബെർട്ട്.

36
00:03:09,801 --> 00:03:12,686
നമ്മളിത് ഇടക്കിടെ കഴിക്കുമായിരുന്നു,
പിന്നെ, നിങ്ങൾക്കിതൊരുപാട് ഇഷ്ടവുമായിരുന്നു.

37
00:03:12,760 --> 00:03:13,834
എനിക്കോ?

38
00:03:14,287 --> 00:03:15,870
ഇനി, എന്തൊക്കെ കാര്യങ്ങളുണ്ടെന്ന്,
നോക്കട്ടെ.

39
00:03:15,940 --> 00:03:19,812
ഡെലിവറിയുടെ എല്ലാ ആൾക്കാരെയും,
ടെലിഫോൺ കമ്പനിയിലും അറിയിച്ചിട്ടുണ്ട്.

40
00:03:19,885 --> 00:03:22,076
ഇനി, എനിക്ക് ഇലക്ട്രിസിറ്റിക്കാരെ വിളിക്കണം.

41
00:03:22,144 --> 00:03:23,922
ടൈപ്പ് റൈറ്റർ നിങ്ങൾ തിരിച്ച് കൊണ്ടു വന്നോ?

42
00:03:23,989 --> 00:03:25,832
- ആഹ്. അത് കാറിലുണ്ട്.
- നന്നായി.

43
00:03:25,897 --> 00:03:28,700
കാരണം, എനിക്കാ ലേഖനങ്ങളൊക്കെ
മാഗസിനിലേക്ക് തിരിച്ചയക്കണം.

44
00:03:28,800 --> 00:03:30,725
ഒറ്റപ്പെട്ട രാജ്യങ്ങളോടുള്ള എന്റെ മതിപ്പിനെ 
പറ്റി നിനക്കറിയിയല്ലേ?

45
00:03:31,050 --> 00:03:32,319
താങ്ക് യു.

46
00:03:32,387 --> 00:03:34,762
ബെഡ്‌റൂമിലെ, കർട്ടനൊക്കെ അഴിച്ചോ
 എൽസി?

47
00:03:35,500 --> 00:03:37,750
- അത് ഞാൻ ഊണിന് ശേഷം അഴിക്കാം മാഡം.
- അതുമതി. 

48
00:03:37,750 --> 00:03:39,890
കാരണം, ആ ക്ലീൻ ചെയ്യുന്ന ആള്
വൈകുന്നേരം ഇവിടെ എത്തും...

49
00:03:39,957 --> 00:03:42,213
അമേരിക്കേന്ന് ഞങ്ങൾ വരുന്നത് വരെ,
അതൊക്കെ അയാൾ സൂക്ഷിച്ചോളും.

50
00:03:42,280 --> 00:03:44,882
ഞങ്ങൾ വരുന്ന കൃത്യമായ ദിവസം
നിനക്ക് ഞാൻ പിന്നെ എഴുതുന്നുണ്ട്.

51
00:03:44,952 --> 00:03:47,359
- മിക്കവാറും, ഡിസംബർ 15ന് ആകും.
- ശരി, മാഡം.

52
00:03:47,433 --> 00:03:50,800
- എല്ലാ ഫർണ്ണിച്ചറും മൂടി വെച്ചോ?
- മുകളിലത്തെ എല്ലാം ചെയ്തു, മാഡം.

53
00:03:51,800 --> 00:03:54,200
വിരുന്നുകാരൊക്കെ പോയതിന്ന് ശേഷം
സ്വീകരണ മുറിയിലുള്ളതൊക്കെ ചെയ്യാം.

54
00:03:54,250 --> 00:03:57,250
നമ്മളെ യാത്രയാക്കാൻ  ഹെവിറ്റ്സും
സിൻക്ലയറും വരുന്നുണ്ട്.

55
00:03:57,300 --> 00:04:00,407
- അപ്പോ, വല്ലിഗ്ഫോർഡ് വരുന്നില്ലേ?
- ശ്രമിക്കാം എന്ന് പറഞ്ഞു, സാധ്യതയൊന്നുമില്ല.

56
00:04:01,111 --> 00:04:04,127
- ഞാനൊന്ന് നോക്കട്ടെ?
- നീ ഒഴുക്കുചാൽ വൃത്തിയാക്കിയോ?

57
00:04:04,196 --> 00:04:06,040
ഓഹ്, എപ്പോഴേ ചെയ്തു.

58
00:04:06,550 --> 00:04:09,252
പേപ്പറും, പാലുമൊക്കെ നിർത്തി.

59
00:04:09,318 --> 00:04:11,063
നമ്മുടെ കയ്യിൽ ലൈബ്രറിയിലെ
ഏതെങ്കിലും പുസ്തകങ്ങൾ ഇരിക്കുന്നുണ്ടോ?

60
00:04:11,131 --> 00:04:14,050
- അതൊക്കെ, നിങ്ങൾ തിരിച്ച് കൊടുത്തതാണ്.
- ആഹ്, അതേ.

61
00:04:14,100 --> 00:04:16,800
നിങ്ങൾക്ക് കത്തുകൾ എഴുതാനോ മറ്റോ  
വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുണ്ടോ?

62
00:04:16,850 --> 00:04:19,171
ഇല്ല, എനിക്ക് ഉച്ചതിരിഞ്ഞ് മുഴുവൻ
പാക്ക് ചെയ്യാനുള്ള സമയമുണ്ട്.

63
00:04:19,243 --> 00:04:22,963
നിങ്ങളതിനെ പറ്റിയൊന്നും ചിന്തിക്കണ്ട മുത്തേ,
എല്ലാം ചെയ്തു കഴിഞ്ഞതാണ്.

64
00:04:23,028 --> 00:04:25,316
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം
പാക്ക് ചെയ്ത് വെച്ചിട്ടുണ്ട്.

65
00:04:25,383 --> 00:04:28,431
ഞാൻ നിങ്ങളെ ഇതുപോലെയുള്ള നിസ്സാര
കാര്യങ്ങൾക്ക് ബുദ്ധിമുട്ടിക്കില്ല.

66
00:04:28,500 --> 00:04:31,548
നിങ്ങളുടെ ചിന്തകളൊക്കെ പ്രധാനപ്പെട്ട വേറെ 
ഏതെങ്കിലും കാര്യങ്ങൾക്കായി മാറ്റി വെക്കണം. 

67
00:04:31,999 --> 00:04:34,405
അതേ, നീ നന്നായി ചിന്തിക്കുന്നവളാണ് മുത്തേ.

68
00:04:35,200 --> 00:04:37,999
നിനക്കറിയോ, നിന്നെ പോലെയൊരു ഭാര്യയെ
വളരെ കുറച്ച് പേർക്കേ കിട്ടു.

69
00:04:38,950 --> 00:04:40,900
അത് കേട്ടതിൽ വലിയ സന്തോഷം,
ഹെർബെർട്ട്.

70
00:04:41,350 --> 00:04:44,900
ഏതൊരാളും, ചെറിയ കാര്യത്തിനാണെങ്കിൽ പോലും   
പ്രശംസിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നവരാണ്, അല്ലേ?  

71
00:04:45,250 --> 00:04:46,900
വേറൊരു കാര്യമുണ്ട്.

72
00:04:47,950 --> 00:04:49,500
ഇന്ന്  വൈകുന്നേരം ഇവിടെ  പൂന്തോട്ടം 
നോക്കുന്ന ആള് വരും.

73
00:04:50,048 --> 00:04:51,500
നിങ്ങളയാളോട് കുറ്റിച്ചെടികൾ കൊണ്ടുള്ള
വേലിയെ കുറിച്ച് സംസാരിക്കുമോ?

74
00:04:51,607 --> 00:04:53,883
ഈയിടെയായി അയാളത് അലങ്കരിക്കുന്ന 
രീതി എനിക്കിഷ്ടപെടുന്നില്ല.

75
00:04:54,800 --> 00:04:57,400
നിങ്ങൾക്ക് സമയമുണ്ടെങ്കിൽ മാത്രം മതി കേട്ടോ.

76
00:04:57,900 --> 00:05:00,619
- തീർച്ചയായും ഞാൻ ശ്രമിക്കാം.  
- നന്ദി, മുത്തേ. 

77
00:05:03,703 --> 00:05:05,305
- നന്ദി, മേജർ.
- അതിന്റെ ആവശ്യമില്ല.

78
00:05:05,376 --> 00:05:07,813
- നിങ്ങൾക്ക് ഞാൻ അപ്പം എടുക്കട്ടേ?
- ഒന്നും വേണ്ട, നന്ദി.

79
00:05:07,888 --> 00:05:09,687
നിങ്ങൾ പോകുന്ന സ്ഥലം കാലിഫോർണിയ അല്ലേ?

80
00:05:09,754 --> 00:05:10,742
അതേ, ലോസ് ആഞ്ചലസ്.

81
00:05:10,818 --> 00:05:12,035
അവിടേക്ക് തന്നെയല്ലേ ഇതിന് മുമ്പും
നിങ്ങൾ പോയത്?

82
00:05:12,105 --> 00:05:15,157
- അതേ ലാസ്റ്റ് ട്രിപ്പ്‌, ആഴ്ചകളേ ഉണ്ടായിരുന്നുള്ളു.
- അവിടെ എങ്ങനെയാണ്? 

83
00:05:15,453 --> 00:05:18,472
വിശാലവും സാധാരണവുമായൊരു സ്ഥലം,
ഒട്ടും അച്ചടക്കമില്ലാത്തതും.

84
00:05:18,543 --> 00:05:21,343
അത് പക്ഷേ, ഹെർമോണി നിങ്ങളുടെ
കൂടെ ഇല്ലാത്തത് കാരണമായിരുന്നു.

85
00:05:21,410 --> 00:05:23,660
ഇപ്രാവശ്യം എല്ലാത്തിനും വ്യത്യാസമുണ്ടാകും.

86
00:05:23,728 --> 00:05:26,011
അതേ, തീർച്ചയായും,
 അത് അങ്ങനെ തന്നെയായിരിക്കും.

87
00:05:26,336 --> 00:05:29,288
- ഒരു കപ്പ് ചായ കൂടി എടുക്കാം നിനക്ക്. 
- ആഹ്, എടുത്തോളൂ, താങ്ക്സ്.

88
00:05:29,362 --> 00:05:31,864
ഓഹ്, മുത്തേ, ഞങ്ങൾ എന്തായാലും നിന്നെ
മിസ്സ്‌ ചെയ്യും ഹെർമോണി.

89
00:05:31,937 --> 00:05:33,672
പക്ഷേ, നിങ്ങൾ അവിടെ ഒരുപാട് കാലം
തങ്ങില്ലല്ലോ, അല്ലേ?

90
00:05:33,740 --> 00:05:36,243
ഇല്ലില്ല. ഞങ്ങൾ ക്രിസ്മസിന് ഇങ്ങെത്തും.
നിനക്ക് ഉറപ്പിക്കാം.

91
00:05:36,316 --> 00:05:40,137
ആണോ, എന്തായാലും ക്രിസ്മസിന് നീ 
ഞങ്ങളോടൊപ്പം ഇവിടെ ഉണ്ടാകണം.

92
00:05:40,212 --> 00:05:43,879
സത്യം പറഞ്ഞാൽ സ്ഥിരമായി അവിടെതന്നെ 
തങ്ങിയാലോ എന്ന് ഞങ്ങൾ ആലോചിക്കുന്നുണ്ട്.

93
00:05:44,171 --> 00:05:46,740
ഞങ്ങളത് മുഴുവനായും ഉറപ്പിച്ചിട്ടില്ലാന്ന്
സത്യമാണ്.

94
00:05:46,812 --> 00:05:50,698
അത് കാര്യമാക്കണ്ട, ഇങ്ങനെയുള്ള മണ്ടത്തരത്തെ 
കുറിച്ചൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല.

95
00:05:50,771 --> 00:05:51,759
ഞങ്ങൾ തിരിച്ച് വരും.

96
00:05:51,834 --> 00:05:53,755
ഹെർബെർട്ട് എന്താണ് ചെയ്യാൻ പോകുന്നത്?

97
00:05:53,830 --> 00:05:56,596
എനിക്ക് തോന്നിയേടത്തോളം, മിക്കവാറും
അവൻ ഇവിടെ ചെയ്യുന്നതൊക്കെ തന്നെയാകും.

98
00:05:56,664 --> 00:05:58,530
അതിനെ കുറിച്ച് എനിക്കൊരു പിടിയുമില്ല.

99
00:05:58,595 --> 00:05:59,879
ശാസ്ത്രീയപരമായ എന്തെങ്കിലും
ആയിരിക്കും.

100
00:05:59,948 --> 00:06:02,681
ഒരു വിമാന കമ്പനിയിലാണ് ഹെർബെർട്ട് ജോലി 
ചെയ്യുന്നത്, മെറ്റാല്ലുർജി ആണെന്ന് തോന്നുന്നു.
(മെറ്റാല്ലുർജി - ലോഹ സംസ്കരണ ശാസ്ത്രം)

101
00:06:02,749 --> 00:06:05,899
ലോഹവുമായി ബന്ധപ്പെട്ട എന്തോ ആണ്, 
എന്തായാലും ഹെർബെർട്ട് മിടുക്കനാണതിൽ.

102
00:06:05,968 --> 00:06:08,855
- അതെനിക്ക് ഉറപ്പാണ്.
- പിന്നെ, ഈ പുതിയ ജെറ്റ് വിമാനങ്ങളിൽ...

103
00:06:08,930 --> 00:06:11,817
അതിന്റെ ചില ലോഹങ്ങൾക്ക് ഭയങ്കര
ചൂടായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

104
00:06:11,892 --> 00:06:16,174
അതൊക്കെ അതിന്റെ സമ്മർദ്ദവും
ലോഹക്കൂട്ടുമൊക്കെ ആശ്രയിച്ചിരിക്കും.

105
00:06:16,529 --> 00:06:18,032
ഇപ്പോ, എനിക്ക് മനസ്സിലായി.

106
00:06:18,107 --> 00:06:21,191
അവൻ ഇവിടെ ചെയ്ത ചില വർക്കുകൾ,
അവരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

107
00:06:21,262 --> 00:06:24,247
ഹെർബെർട്ട്, നിങ്ങൾ വിമാനത്തിലല്ല പോകുന്നത്
എന്നാണല്ലോ ഹാർമോണി പറഞ്ഞത്.

108
00:06:24,319 --> 00:06:27,337
ഇല്ല, എനിക്ക് വിമാനത്തിൽ പോകുന്നത്
ഇഷ്ടമല്ല, അതെനിക്ക് പേടിയാണ്.

109
00:06:27,411 --> 00:06:29,311
ഭാഗ്യവശാൽ, ഹെർമോണിക്കും
അത് ഇഷ്ടമല്ല.

110
00:06:29,375 --> 00:06:30,977
അത്, ഭാഗ്യമായി.

111
00:06:31,049 --> 00:06:33,881
- എന്തായാലും കാറിലാണ് ഞങ്ങൾ പോകുന്നത്.
- അതെ, തീർച്ചയായും...

112
00:06:33,946 --> 00:06:36,646
അതൊരു നല്ല സൗകര്യമായിരിക്കും, അല്ലേ?

113
00:06:36,716 --> 00:06:39,186
വൻകരയ്ക്ക് കുറുകെ വണ്ടി ഓടിച്ച്
പോകാനാണോ, നിങ്ങളുടെ പ്ലാൻ?

114
00:06:39,258 --> 00:06:41,574
അതേ. അത് മണ്ടത്തരമാണെന്ന്
എനിക്ക് മനസ്സിലായി...

115
00:06:41,641 --> 00:06:44,078
...പക്ഷേ, നമുക്ക് ഇഷ്ടമുള്ളത് വേണ്ടേ
നമ്മൾ ചെയ്യാൻ.

116
00:06:44,152 --> 00:06:46,819
ഇവർ ഇന്ന് സൗതാപ്റ്ണിലൂടെയാണ്
വണ്ടി ഓടിച്ച് പോകുന്നത്...

117
00:06:46,888 --> 00:06:48,271
...പോകുന്ന വഴിക്ക് സാലിസ്ബറിയിൽ
നിർത്തി അത്താഴം കഴിക്കും...
(സാലിസ്ബറി - സിംബാബ്‌വെയുടെ തലസ്ഥാനം)

118
00:06:48,338 --> 00:06:51,290
പിന്നെ, രാവിലെ കപ്പൽ കയറി 
അവരുടെ യാത്ര തുടങ്ങും.

119
00:06:51,525 --> 00:06:54,126
ട്രൈനില്ല, ഒച്ചപ്പാടില്ല,
തിരക്കില്ല, ഒരു ശല്യവുമില്ല.

120
00:06:54,198 --> 00:06:57,030
ഹെർമോണി മനോഹരമായിത്തന്നെ
കാര്യങ്ങളൊക്കെ ഏർപ്പാടാക്കിയിട്ടുണ്ടല്ലേ?

121
00:06:57,095 --> 00:06:59,697
അവളൊരു സംഭവമാണ്.

122
00:06:59,993 --> 00:07:01,563
ഞാനും ഇതുപോലെ ആകണമെന്ന്
നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?

123
00:07:01,634 --> 00:07:02,720
ഇല്ലില്ല, അങ്ങനെയൊന്നും ഇല്ല.

124
00:07:02,794 --> 00:07:05,198
എന്നാ ശരി മുത്തേ, ഞങ്ങൾക്ക്
 പോകേണ്ട സമയമായി,

125
00:07:05,273 --> 00:07:08,104
പിന്നെ, ഇവർക്കിനി അവസാനമായിട്ട് 
എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ, ചെയ്തോട്ടെ.

126
00:07:08,171 --> 00:07:11,639
തിരക്കൊന്നും ഇല്ല, ഞങ്ങൾക്കിനി
 കാറ് ഓടിച്ച് പോയാൽ മാത്രം മതി.

127
00:07:11,712 --> 00:07:12,929
ഞങ്ങളത് വിശ്വസിച്ചു, ഹെർമോണി.

128
00:07:12,999 --> 00:07:15,535
അവസാന നിമിഷം ഇവൾക്കെന്തെങ്കിലുമൊക്കെ
ചെയ്യാനുണ്ടാകും, അല്ലേ, ഹെർബെർട്ട്?

129
00:07:15,606 --> 00:07:18,341
- ഇല്ല, ഒന്നും ചെയ്യാനില്ല.
- പക്ഷേ, ഞങ്ങൾക്ക് എന്തായാലും പോകണം.

130
00:07:18,795 --> 00:07:20,628
ഞാൻ നിങ്ങൾക്ക്  ആനന്ദകരമായ
ഒരു യാത്ര നേരുന്നു.

131
00:07:20,694 --> 00:07:21,879
തീർച്ചയായും.

132
00:07:21,950 --> 00:07:24,782
- നീ കത്ത് എഴുതില്ലേ? സമയം കിട്ടുമ്പോ മതി. 
- തീർച്ചയായും, മുത്തേ.

133
00:07:24,847 --> 00:07:28,164
എന്ത് തന്നെയായാലും, ഹെർബെർട്ടിനെ
ക്രിസ്മസിന് ഇവിടെ എത്തിക്കില്ലേ?

134
00:07:28,227 --> 00:07:30,215
നിങ്ങളില്ലാതെ ക്രിസ്മസ് ഒരു രസമുണ്ടാകില്ല.

135
00:07:30,289 --> 00:07:31,924
തീർച്ചയായും ഞങ്ങൾ എത്തും.

136
00:07:32,220 --> 00:07:35,141
വാസ്തവത്തിൽ ഹെർബെർട്ടിന് ഞാനൊരു
ഒരു ചെറിയ സർപ്രൈസ് ഒരുക്കിയിട്ടുണ്ട്...

137
00:07:35,215 --> 00:07:37,433
അതിന് ഞങ്ങളിവിടെ ഉണ്ടായേ മതിയാകു.

138
00:07:37,500 --> 00:07:39,169
അതുകൊണ്ട്, നിങ്ങൾക്ക് എന്തായാലും 
വിശ്വസിക്കാം...

139
00:07:39,239 --> 00:07:42,873
...എന്ത് തന്നെ സംഭവിച്ചാലും ഹെർബെർട്ടിനെ
ഞാൻ ക്രിസ്മസിന് ഇവിടെ എത്തിച്ചിരിക്കും.

140
00:07:42,942 --> 00:07:45,291
- അപ്പോ, ഗുഡ് ബൈ, ഹെർബെർട്ട്.
- നിന്റെ കോട്ട് എടുത്തില്ലേ?

141
00:07:45,356 --> 00:07:47,310
- ആഹ്, നന്ദി.
- ഗുഡ് ബൈ.

142
00:07:47,384 --> 00:07:49,701
എല്ലാം, വളരെ നന്നായി നടക്കട്ടെ.

143
00:07:49,766 --> 00:07:52,269
- ഗുഡ് ബൈ, ഹെർബെർട്ട്.
- ഗുഡ് ബൈ.

144
00:07:55,755 --> 00:07:58,555
- നിങ്ങൾക്ക് ചായ എടുക്കട്ടേ?
- വേണ്ട, നന്ദി.

145
00:07:59,490 --> 00:08:02,376
ആഹ്, എന്നാൽ എടുത്തോ, കുറച്ച് മതി.

146
00:08:02,517 --> 00:08:04,833
- ഏതാ നിങ്ങളെ കപ്പ്‌?
- അത്.

147
00:08:05,124 --> 00:08:07,045
എൽസി, നീ ഞങ്ങൾ പോകുന്നത് വരെ 
കാത്തിരിക്കണ്ട.

148
00:08:07,120 --> 00:08:09,952
നിന്റെ ജോലികഴിഞ്ഞാൽ ഈ ചായ കുടിച്ച 
സാധനങ്ങളും എടുത്ത് വെച്ച് നീ പൊയ്ക്കോ.

149
00:08:10,018 --> 00:08:12,553
- വീട്, ഞങ്ങൾ അടച്ചോളാം.
- നന്ദി, മാഡം.

150
00:08:12,626 --> 00:08:16,029
ഇതാ നിന്റെ ശമ്പളം, കുറച്ച് കൂടതലുണ്ട്.

151
00:08:16,102 --> 00:08:17,771
നന്ദി, മാഡം.

152
00:08:17,840 --> 00:08:21,057
ഞങ്ങൾ തിരിച്ച് വരുന്ന തീയതി ഉറപ്പിച്ചാൽ,
 നിനക്ക് ഞാൻ എഴുതുന്നുണ്ട്.

153
00:08:21,126 --> 00:08:23,924
- ശരി, മാഡം.
- ചിലപ്പോ, നീ കരുതുന്നതിനേക്കാൾ വൈകും.

154
00:08:24,281 --> 00:08:27,750
എൽസി, ഈ റൂമിലെ ഫർണീച്ചർ മുഴുവൻ
മൂടാനുള്ള കവറുണ്ടോ നിന്റെ കയ്യിൽ.

155
00:08:27,822 --> 00:08:29,040
ഉണ്ട് മാഡം.

156
00:08:29,334 --> 00:08:31,169
നിങ്ങൾ പോയി ഡ്രസ്സ്‌ മാറിക്കോ.

157
00:08:31,235 --> 00:08:33,837
- ഞാനത് പറയാനിരിക്കായിരുന്നു.
- എനിക്ക് ചായ വേണമെന്നില്ല, ഓക്കേ.

158
00:08:34,391 --> 00:08:37,255
- ഗുഡ്ബൈ, എൽസി.
- ഇല്ല. ഞങ്ങൾ ഗുഡ്ബൈ പറയുന്നില്ല.

159
00:08:37,320 --> 00:08:39,153
നമ്മൾ വീണ്ടും കാണും.
അതിനൊരുപാട് നാളൊന്നും എടുക്കില്ല.

160
00:08:39,220 --> 00:08:41,622
- ശരി, മാഡം. ഗുഡ് ബൈ.
- ബൈ എൽസി, നല്ലൊരു അവധിക്കാലം നേരുന്നു.

161
00:08:41,698 --> 00:08:44,234
- ഗുഡ് ബൈ, മിസ്റ്റർ. കാർപെന്റെർ
- അതേ, നല്ലൊരു അവധിക്കാലം നേരുന്നു എൽസി.

162
00:08:44,306 --> 00:08:45,722
ഇപ്പോ, നമുക്ക്...

163
00:08:45,787 --> 00:08:48,520
തവിട്ട് നിറത്തിലുള്ള കമ്പിളി തുണി ഇട്ടാൽ മതി.
അത് അവിടെ ബെഡ്ഢിൽ കിടക്കുന്നുണ്ട്.

164
00:08:48,588 --> 00:08:51,453
പാക്കിങ്ങിന് മുമ്പ്, പോക്കറ്റീന്ന്
എല്ലാം എടുത്തൂന്ന് ഉറപ്പ് വരുത്തിക്കോണം.

165
00:08:51,519 --> 00:08:54,186
- അത് മാത്രമേ നിങ്ങൾക്ക് ചെയ്യാനുള്ളു.
- ശരി, ഞാൻ ചെയ്തോളാം.

166
00:09:12,150 --> 00:09:12,533
എൽസി.

167
00:09:39,950 --> 00:09:41,159
ഹെർമോണി.

168
00:09:42,380 --> 00:09:43,492
ഹെർമോണി.

169
00:09:43,564 --> 00:09:45,603
ആഹ്? നിങ്ങൾ എവിടെയാണ്?

170
00:09:45,675 --> 00:09:47,430
താഴത്തെ അറയിലുണ്ട്.
നീ, താഴേക്കൊന്ന് വരുമോ?

171
00:09:47,498 --> 00:09:49,570
എനിക്ക്, നിന്നോട് കുറച്ച് കാര്യങ്ങൾ 
ചോദിക്കാനുണ്ട്.

172
00:09:49,642 --> 00:09:52,487
നിങ്ങൾ ആദ്യം എനിക്കൊരു സഹായം 
ചെയ്ത് തരണം.

173
00:09:52,552 --> 00:09:54,461
ഇപ്പോൾ തന്നെ ചെയ്യേണ്ടതാണോ?

174
00:09:54,535 --> 00:09:56,835
ഒരു സമയത്ത് ഒരു കാര്യം,
എല്ലാത്തിനുമൊരു ക്രമമുണ്ട്.

175
00:09:56,902 --> 00:09:58,243
ആദ്യം ചെയ്യേണ്ടത് ആദ്യം.

176
00:09:58,309 --> 00:10:01,156
അങ്ങനെയാണ്, നിങ്ങൾ എല്ലാ കാര്യങ്ങളും
 ചെയ്യാറ്.

177
00:10:01,284 --> 00:10:04,031
- നിങ്ങൾ വരുന്നുണ്ടോ?
- ശരി, ഞാൻ വരുന്നു.

178
00:10:17,211 --> 00:10:20,145
തിരക്ക് കൂട്ടണ്ട ആവശ്യമില്ല.
എല്ലാത്തിനും  ഒരുപാട് സമയം ബാക്കിയുണ്ട്.

179
00:10:20,217 --> 00:10:23,794
ഞാനെപ്പോഴും അപ്രതീക്ഷിത ആവശ്യങ്ങൾക്കായി 
ആവശ്യത്തിന് സമയം മാറ്റി വെക്കാറുണ്ടെന്നറിയില്ലേ.

180
00:10:23,863 --> 00:10:25,074
അതേ, അത് നല്ലതാണ്.

181
00:10:25,144 --> 00:10:27,663
നിങ്ങൾ പോയി, കിച്ചണിലെ വലിപ്പീന്നാ
ചെറിയ കോണി എടുത്ത് കൊണ്ട് വരൂ.

182
00:10:27,734 --> 00:10:30,221
- എനിക്കീ വിരിയൊന്ന് മാറ്റണം.
- ഇതിനെന്താ കുഴപ്പം?

183
00:10:30,294 --> 00:10:34,187
സോഫയിലുള്ള ചെറിയ വിരി മാറ്റി,
ഇത് ഇടുന്നതാണ് നല്ലത്.

184
00:10:34,642 --> 00:10:38,382
- നിങ്ങൾ കോണി കൊണ്ട് വരുമോ,  പ്ലീസ്?
- ശരി, ഞാൻ ഇപ്പോൾ കൊണ്ട് വരാം.

185
00:10:48,620 --> 00:10:50,506
കുറച്ച് മുന്നോട്ട് വെക്ക്.

186
00:10:54,121 --> 00:10:55,778
- ഞാൻ ചെയ്തോളാം.
- വേണ്ട.

187
00:10:55,849 --> 00:11:00,319
ഞാനിന്ന്‌ ഒരുപ്രാവശ്യമിത് ചെയ്തതാണ്, 
ശരിയായില്ല..എനിക്ക് ചെയ്യാവുന്നതേ ഒള്ളു.

188
00:11:00,389 --> 00:11:02,244
കോണി നേരെ പിടിക്ക്.

189
00:11:06,306 --> 00:11:07,417
ഇതാ.

190
00:11:08,194 --> 00:11:10,201
ഇനി, എനിക്ക് മറ്റേത് എടുത്ത് താ.

191
00:11:10,880 --> 00:11:13,115
പക്ഷേ, കോണീന്ന് പിടി വിടരുത്.

192
00:11:14,142 --> 00:11:15,419
ഇനി, നീയൊന്ന്....

193
00:11:16,925 --> 00:11:20,119
അതെടുക്കാൻ പറ്റില്ലെന്ന് തോന്നുന്നു മുത്തേ.
എന്റെ കൈ വേണ്ടത്ര നീട്ടാനാവുന്നില്ല.

194
00:11:20,188 --> 00:11:23,154
- നീ അനങ്ങാതെ നിന്നേക്കണം
- ശ്രമിച്ച് നോക്ക്.

195
00:11:23,673 --> 00:11:25,495
- ഇതാ.
- നന്ദി.

196
00:11:45,422 --> 00:11:46,632
എന്റെ ദൈവമേ.

197
00:11:47,854 --> 00:11:50,634
- ഇത്തരം കാര്യങ്ങളിലൊന്നും ഞാനത്ര ഓകെയല്ല.
- ഏയ് അങ്ങനൊന്നുമില്ല.

198
00:11:51,532 --> 00:11:52,709
നേരെ നിൽക്ക്.

199
00:11:54,793 --> 00:11:57,182
കഴിഞ്ഞു. ഇനി ഞാൻ താഴേക്ക് ഇറങ്ങട്ടെ.

200
00:12:01,287 --> 00:12:04,830
നന്ദി, മുത്തേ, നിങ്ങളീ കോണി തിരിച്ച്
 കൊണ്ട് വെക്കോ, പ്ലീസ്?

201
00:12:04,901 --> 00:12:08,412
എന്തിന്? ആവശ്യം വരുമ്പോൾ എൽസിക്കിത്‌
വീണ്ടും പുറത്തേക്ക് എടുക്കേണ്ടി വരില്ലേ.

202
00:12:08,483 --> 00:12:11,383
അതിനിവിടെ ആരും ഉണ്ടാകില്ലല്ലോ ഹെർബെർട്ട്,
വല്ലാത്തൊരു മനുഷ്യൻ തന്നെ.

203
00:12:11,457 --> 00:12:13,758
ഇത് എടുത്ത് വെക്കാൻ നോക്ക്,
ഞാൻ സോഫയിൽ വിരി ഇടട്ടെ.

204
00:12:32,215 --> 00:12:35,028
- ഇനി നിനക്കൊന്ന് താഴേക്ക് വരാമോ, മുത്തേ?
- ഒരു നിമിഷം, മുത്തേ.

205
00:12:35,093 --> 00:12:37,710
ഞാനീ ജനാലകളൊക്കെ ഒന്ന് പരിശോധിക്കട്ടെ.
നിങ്ങളെന്നെ, സഹായിക്കുമോ, പ്ലീസ്?

206
00:12:37,780 --> 00:12:39,405
പക്ഷേ, എൽസി എല്ലാം അടച്ചതല്ലേ.

207
00:12:39,476 --> 00:12:42,736
അതേ, പക്ഷേ, എൽസി ഈ വിരിയൊക്കെ
ശരിയായി ഇടേണ്ടതായിരുന്നു, മുത്തേ.

208
00:12:42,803 --> 00:12:45,256
ഉറപ്പ് വരുത്താനുള്ള ഒരേയൊരു മാർഗം,
അത് സ്വയം ചെയ്യുന്നതാണ്.

209
00:12:45,329 --> 00:12:47,564
നിങ്ങൾ ഹാളിലത്തേതൊന്ന് നോക്കുമോ?

210
00:12:48,399 --> 00:12:49,892
ശരി, മുത്തേ.

211
00:13:02,280 --> 00:13:05,540
- ഇനി നിനക്കൊന്ന് താഴേക്ക് വരാമോ, മുത്തേ?
- തീർച്ചയായും, മുത്തേ.

212
00:13:05,607 --> 00:13:09,379
അറിയോ,നിങ്ങളുടെ ചെറിയ കാര്യങ്ങളിൽ  
പോലും ഞാൻ താല്പര്യം കാണിക്കാറുണ്ട്.

213
00:13:18,816 --> 00:13:21,019
- എന്താ കാര്യം
- വൈൻ അറയെ കുറിച്ചാണോ.

214
00:13:21,086 --> 00:13:24,184
അതേ, എനിക്ക് ഒരു കാര്യത്തിൽ
നിന്റെ അഭിപ്രായം അറിയാനുണ്ട്.

215
00:13:24,254 --> 00:13:27,928
അത്, ഞാൻ ചിന്തിക്കുകയായിരുന്നു,
ചിലപ്പോൾ അത് നന്നായേക്കാം....

216
00:13:28,763 --> 00:13:30,933
നീ,  വരുന്നില്ലേ?
ആ, മുത്തേ.

217
00:13:31,097 --> 00:13:33,615
ഇനി, പറ, എന്താ കാര്യം?

218
00:13:33,688 --> 00:13:35,313
അത്, ഞാൻ...

219
00:13:35,383 --> 00:13:38,196
ഇതിന് ആവശ്യമുള്ളത്ര താഴ്ച്ചയുണ്ടെന്ന്‌
നിനക്ക് തോന്നുന്നുണ്ടോ?

220
00:13:38,613 --> 00:13:41,611
ചെറിയ വ്യത്യാസം പോലും വന്നിട്ടില്ലെന്നാണ്
എനിക്ക് തോന്നുന്നത്.

221
00:13:43,027 --> 00:13:45,361
നന്നായിട്ടൊന്ന് നോക്ക്,
ശരിക്കൊന്ന്, നോക്ക്.

222
00:13:50,161 --> 00:13:52,396
- അല്ല, അവിടെ നിന്നിട്ടല്ല.
- ഹെർബെർട്ട്.

223
00:13:54,126 --> 00:13:55,783
ഇവിടെ നിന്ന് നോക്ക്,, കണ്ടില്ലേ?

224
00:13:57,420 --> 00:13:58,979
അങ്ങനെയാണോ, ഹെർബർട്ട്.

225
00:14:02,698 --> 00:14:06,079
ഞാനൊരു 6 ഇഞ്ചും കൂടി താഴ്ത്തണമെന്ന്
നിനക്ക് തോന്നുന്നുണ്ടോ...

226
00:14:06,152 --> 00:14:08,322
അതോ, ഇത്ര മതീന്നാണോ നിനക്ക്
തോന്നുന്നത്?

227
00:14:08,391 --> 00:14:11,422
എനിക്കറിയില്ല, ഹെർബെർട്ട്.
എനിക്ക് അറിയില്ല, ഇത്...

228
00:15:27,231 --> 00:15:30,296
അവളിത് ഓഫ്‌ ചെയ്തു.
അവൾ മെയിൻ ഓഫ്‌ ചെയ്തു.

229
00:16:12,135 --> 00:16:13,792
- ഹെർബെർട്ട്?
- ഹെർമോണി?

230
00:16:14,983 --> 00:16:17,534
- അവർ എവിടെ പോയി?
- കാറ്‌ ഇവിടെയുണ്ടല്ലോ.

231
00:16:17,605 --> 00:16:19,710
ചിലപ്പോൾ അവർ, മിസ്സിസ്. ലിഡ്ഡിൽസിന്റെ
അവിടേക്ക് പോയിട്ടുണ്ടാകും.

232
00:16:19,779 --> 00:16:21,688
- നമുക്ക് എന്തായാലും അവരെ കാണണം.
-  ചിലപ്പോൾ, കടയിലേക്ക് പോയിട്ടുണ്ടാകും.

233
00:16:21,762 --> 00:16:24,795
- പോകാൻ നേരം എന്തേലും ആവശ്യം വന്നുകാണും.
- ഇല്ല, ഹെർമോണി പോകില്ല.

234
00:16:25,186 --> 00:16:28,348
ശ്രദ്ധിക്ക്. ആരോ കുളിക്കുന്ന ശബ്ദമല്ലേ അത്?

235
00:16:29,504 --> 00:16:32,666
നമുക്ക് ഉറക്കെ വിളിച്ചാലോ?
അല്ലെങ്കിൽ വാതിലിൽ അടിച്ചാലോ?

236
00:16:33,053 --> 00:16:36,216
- വേണ്ട, അതത്ര ബുദ്ധിയല്ല.
- ഉറക്കെ വിളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

237
00:16:36,283 --> 00:16:38,387
വേണ്ട, മുത്തേ.
നമുക്ക് തിരിച്ച് പോകാം.

238
00:16:38,459 --> 00:16:40,465
7 മണിക്ക് മുന്നേ അവർ പോകില്ലെന്നാണ്,
ഹെർമോണി പറഞ്ഞത്.

239
00:16:40,538 --> 00:16:43,351
- അവർ ഭക്ഷണം കഴിക്കാൻ നടന്ന് പോയിക്കാണും.
- അങ്ങനെ ആയിരിക്കുമോ? എന്നാ ശരി.

240
00:16:43,416 --> 00:16:47,472
ഹെർബെർട്ടിന്റെ കൂടെ ലാസ്റ്റ് ഒരു പെഗ് അടിക്കണം 
എന്നുണ്ടായിരുന്നു, അവന് വിഷമം ആയിക്കാണും.

241
00:16:47,606 --> 00:16:50,703
- നമുക്ക് പെട്ടന്ന് പോകാം.
- നമുക്ക് 06: 30 ക്ക് മുന്നേ എത്തണം. 

242
00:18:22,150 --> 00:18:25,150
ഞങ്ങളിവിടെ, മനോഹരമായൊരു ഫ്ലാറ്റ് വാങ്ങി,
ഹെർബർട്ട് തിങ്കളാഴ്ച്ച ജോലിയിൽ പ്രവേശിക്കും...

243
00:18:25,300 --> 00:18:28,300
സ്ഥിരമായിട്ടിവിടെ നിൽക്കാൻ അവരദ്ദേഹത്തെ 
നിർബന്ധിക്കുന്നുണ്ട്, പക്ഷേ, ഞങ്ങൾ നിൽക്കില്ല.

244
00:18:52,350 --> 00:18:56,350
ഞങ്ങൾക്കിവിടെ വളരെ സുഖമാണ്,  
എന്നാലും ഇത് ഞങ്ങളുടെ വീടല്ലല്ലോ.

245
00:18:56,500 --> 00:18:59,900
അപ്പോ വിഷമിക്കേണ്ട, ഞങ്ങളെന്തായാലും 
ക്രിസ്മസിന് നിങ്ങളെ വീണ്ടും കാണും.

246
00:19:06,072 --> 00:19:07,121
അത് കഴിഞ്ഞു!

247
00:19:08,283 --> 00:19:11,965
അടുത്ത പ്രാവശ്യം, ഞാൻ സംശയത്തിന്റെ
ആദ്യ നിഴൽ ഇട്ടുതരുന്നുണ്ട്.

248
00:19:17,318 --> 00:19:18,564
ഒരൊറ്റ മിനുറ്റ്.

249
00:19:30,169 --> 00:19:32,179
- ഗുഡ് മോർണിംഗ്.
- ഗുഡ് മോർണിംഗ്, മിസ്റ്റർ. കാർപെന്റെർ.

250
00:19:32,251 --> 00:19:33,814
പ്ലാന്റിൽ നിന്ന് പോകുന്നവഴി ചുമ്മാ 
ഇവിടൊന്ന് കേറാമെന്ന് കരുതി...

251
00:19:33,886 --> 00:19:35,799
...നിങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യങ്ങൾ 
ഉണ്ടോ എന്ന് അന്യോഷിക്കലോ എന്ന് കരുതി.

252
00:19:35,874 --> 00:19:38,332
സാധനങ്ങളൊന്നും ഒതുക്കിയിട്ടില്ലല്ലോ,
എല്ലാം പെട്ടെന്ന് ശരിയാക്കുമെന്ന്‌ കരുതുന്നു.

253
00:19:38,404 --> 00:19:40,513
വാസ്തവത്തിൽ, എല്ലാം ഒതുക്കിയത് തന്നെയാണ്,
ഞാൻ പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു.

254
00:19:40,583 --> 00:19:42,442
- നിങ്ങൾക്ക് കഴിക്കാനെന്തെങ്കിലും എടുക്കട്ടേ?
- വേണ്ട. നന്ദി.

255
00:19:42,604 --> 00:19:45,475
- ഇത് ശരിക്കും നല്ലൊരു സ്ഥലമാണല്ലേ.
- അതേ, അങ്ങനെ തോന്നുന്നില്ലേ?

256
00:19:45,839 --> 00:19:49,587
- നിങ്ങൾ എപ്പോഴും പ്രാതലിന് ബിയർ കുടിക്കോ?
- ഇല്ല, ഇപ്പോ, അടുത്ത് തുടങ്ങിയതാണ്.

257
00:19:49,651 --> 00:19:53,268
എനിക്കിത് ഭയങ്കര ഇഷ്ടമാണ്, അതാണ് കാര്യം.
നിങ്ങൾക്ക് ഒന്നും വേണ്ടാന്ന് ഉറപ്പാണോ?

258
00:19:53,338 --> 00:19:55,861
ഒന്നും വേണ്ട, നന്ദി.
എനിക്ക് തിരിച്ച് പോകണം.

259
00:19:56,318 --> 00:19:59,137
നിങ്ങൾക്ക് കുറച്ച് കത്തുകളുണ്ട്‌, ഇന്ന് രാവിലെ 
വന്നതാണ്, വരുമ്പോ ഞാനത് ഇങ്ങോട്ടെടുത്തു.

260
00:19:59,651 --> 00:20:01,792
ഇതിൽ മിസ്സിസ്. കാർപെന്ററിനുള്ള 
കുറച്ച് കത്തുകളും ഉണ്ട്.

261
00:20:02,405 --> 00:20:06,055
- അവർ ഇങ്ങോട്ട് വരുന്നുണ്ടോ?
- ഇല്ല. ഞങ്ങളിപ്പോ അടുത്താണ് പിരിഞ്ഞത്. 

262
00:20:06,122 --> 00:20:08,329
പെട്ടന്നായിരുന്നു അതെല്ലാം, 
ഞാൻ കരുതുന്നത്...

263
00:20:08,399 --> 00:20:10,768
...കുറേ നാളായിട്ട് അതിങ്ങനെ ഉരുണ്ടുകൂടി 
കൊണ്ടിരിക്കുകയായിരുന്നു....

264
00:20:10,833 --> 00:20:12,811
പിന്നെ, എന്റെ കുറച്ച് കൂട്ടുകാർ ഇതേപ്പറ്റി 
ഇതുവരെ അറിഞ്ഞിട്ടില്ല.

265
00:20:12,885 --> 00:20:15,253
ഞാൻ എന്തായാലും, ഇതിനെ കുറിച്ച്
അവർക്ക് എഴുതി അറിയിക്കണം.

266
00:20:15,351 --> 00:20:16,947
എന്നാ, ഞാൻ ഇറങ്ങട്ടേ.

267
00:20:17,081 --> 00:20:20,501
അപ്പോ, നിങ്ങൾ ഇവിടെ ഞങ്ങളുടെ
ഒപ്പം തങ്ങാൻ തിരുമാനിച്ചോ?

268
00:20:20,638 --> 00:20:23,776
അത്, അതിനെ കുറിച്ച് ഞാൻ നന്നായി 
ആലോചിച്ചു.

269
00:20:23,876 --> 00:20:25,186
- എനിക്ക് ഇവിടെ ഇഷ്ടപ്പെട്ടു.
- ഗുഡ്.

270
00:20:25,254 --> 00:20:27,973
എന്നാ, തിങ്കളാഴ്ച്ച രാവിലെ കാണാം, താങ്കളുടെ
ഓഫീസ് താങ്കൾക്കായി റെഡിയായി ഇരിക്കുവാണ്.

271
00:20:28,042 --> 00:20:30,412
അതേ,  അത് നന്നായിരിക്കും.
പുറത്തേക്ക് ഞാനും കൂടെ വരാം.

272
00:20:30,476 --> 00:20:31,525
ബുദ്ധിമുട്ടണ്ട.

273
00:20:31,597 --> 00:20:33,870
ബുദ്ധിമുട്ടൊന്നും ഇല്ല.
ഇവിടെ വന്നതിൽ വലിയ സന്തോഷം.

274
00:20:33,938 --> 00:20:36,592
താങ്ക്സ്,. ഞങ്ങളുടെ സഹായം വല്ലതും
ആവശ്യമുണ്ടെങ്കിൽ അറിയിക്കണം.

275
00:20:36,661 --> 00:20:38,769
വളരെ നന്ദി, എനിക്കിവിടെ
കുഴപ്പമൊന്നും ഇല്ല.

276
00:20:38,840 --> 00:20:41,144
- ഗുഡ്, എന്നാൽ തിങ്കളാഴ്ച്ച കാണാം.
- ശരി, ഗുഡ് ബൈ.

277
00:20:53,645 --> 00:20:55,022
മിസ്സിസ്. കാർപെന്റെർ.

278
00:20:56,049 --> 00:20:57,544
മിസ്സിസ്. കാർപെന്റെർ.

279
00:20:58,547 --> 00:20:59,859
ഫ്രീഡ, വല്ലിഗ്ഫോർഡ് ആണ്.

280
00:21:10,307 --> 00:21:11,519
ഒരു മിനുറ്റ്.

281
00:21:12,968 --> 00:21:14,464
- വേലക്കാരിയാണ്.
- ഓഹ്, ഗുഡ്.

282
00:21:15,082 --> 00:21:17,157
ഇതിന്റെ മറുപടി ഒരുദിവസത്തിനുള്ളിൽ 
അയക്കാം.

283
00:21:19,024 --> 00:21:21,066
- ഗുഡ് മോർണിംഗ്, മിസ്റ്റർ. കാർപെന്റെർ.
- ഗുഡ് മോർണിംഗ്.

284
00:21:21,171 --> 00:21:23,858
നിങ്ങൾ സാധനങ്ങളൊന്നും ഒതുക്കി വെച്ചിട്ടില്ലല്ലോ.
കുഴപ്പമില്ല...

285
00:21:23,927 --> 00:21:26,232
...ഞാൻ വളരെ പെട്ടന്ന് തന്നെ
ഇതൊക്കെ നേരെയാക്കി വെക്കുന്നുണ്ട്.

286
00:21:26,298 --> 00:21:29,597
വേണ്ട, ദയവ് ചെയ്ത് ഒന്നും അനക്കരുത്, എനിക്ക് 
വേണ്ട സ്ഥലത്ത് തന്നെയാണ് എല്ലാം ഇരിക്കുന്നത്.

287
00:21:29,759 --> 00:21:32,512
നിങ്ങൾ, ഇവിടെയൊന്ന് വാക്വം വെച്ചേക്കൂ,
പിന്നെ പാത്രങ്ങളും കഴുകുക, അതുമതി.   

288
00:21:32,610 --> 00:21:34,620
ഈ തോർത്ത്‌ പോലും ഇവിടെന്ന്
എടുത്ത് മാറ്റണ്ടേ?

289
00:21:34,758 --> 00:21:36,483
ഓഹ്, ആ തോർത്ത്‌ എടുത്തോ.

290
00:21:37,354 --> 00:21:38,697
ഇത്, ബില്ല് ആണെന്ന് തോന്നുന്നുണ്ടല്ലോ.

291
00:21:39,340 --> 00:21:40,586
ഇത്, വളരെ ലളിതമാണല്ലോ.

292
00:21:41,039 --> 00:21:43,660
"ഹോൾട്ട് ആൻഡ് സൺ,
ബിൽഡേർസ്, ഡേക്കെറേറ്റഴ്സ്.

293
00:21:44,596 --> 00:21:47,470
"മാഡം, നിങ്ങളുടെ രസീത്....
ദയവായി നിങ്ങളുടെ അനുമതി...

294
00:21:47,575 --> 00:21:51,028
"താഴെ കൊടുത്തിരിക്കുന്ന എസ്റ്റിമേറ്റിന്...
എത്രയും പെട്ടെന്ന് വർക്ക് തുടങ്ങുന്നതാണ്...

295
00:21:51,774 --> 00:21:55,772
നിങ്ങൾ അഭ്യർത്ഥിച്ച പ്രകാരം ക്രിസ്തുമസിന് 
മുമ്പുതന്നെ തീർക്കാൻ ശ്രമിക്കുന്നതാണ്...

296
00:22:15,350 --> 00:22:18,350
വൈൻ അറക്കായി താഴെ അറയുടെ നിലം
3 അടി താഴ്ച്ചയിൽ കുഴിക്കാനും...

297
00:22:18,500 --> 00:22:20,500
കോൺക്രീറ്റ് ഇടാനും, അനുയോജ്യമായ പുതിയ
 ഭിത്തികൾ പണിയാനും വേണ്ടി ഞങ്ങൾ...

298
00:22:36,956 --> 00:22:38,616
ക്രിസ്തുമസ്സിനായി തിരിച്ചുവരും.

299
00:22:40,032 --> 00:22:42,654
ക്രിസ്തുമസിന് തിരിച്ചുവരുമെന്ന് 
അവളും പറഞ്ഞിരുന്നു.

300
00:22:52,749 --> 00:22:55,249
ഞങ്ങളുടെ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു.

301
00:22:55,351 --> 00:22:57,407
ഞങ്ങൾ അടുത്ത ആഴ്ച്ച തിരിച്ച് വരും....

302
00:22:58,874 --> 00:23:00,551
"ടെക്സസിൽ ഉണ്ടാക്കിയത്...

303
00:23:01,667 --> 00:23:03,062
"ടെക്സസിലെ ആളുകളും, കൂടെ...

304
00:23:04,142 --> 00:23:05,473
"ന്യൂ യോർക്കിലെ ആളുകളും
ചേർന്ന് ഉണ്ടാക്കിയത്."

305
00:23:05,951 --> 00:23:07,823
ഞാൻ വളരെ വേഗം പോകുന്നതായിരിക്കും
നല്ലതെന്നാണ്, തോന്നുന്നത്

306
00:23:07,919 --> 00:23:11,208
ഞാൻ എന്റെ ചെവികൾ ശുദ്ധീകരിക്കാൻ
തീരുമാനമെടുത്തിട്ടുണ്ട്. ഗുഡ് നൈറ്റ്.

307
00:23:11,555 --> 00:23:17,555
പരിഭാഷ✍️
<font color="#00fffff"> മൻസൂർ മനു</font>

308
00:23:18,000 --> 00:23:26,000
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ് ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

