1
00:00:02,000 --> 00:00:22,000
<font color="#39ffb9"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക</i></font>
<b><font color="#ff3c00">🔎 www.moviemirrormalayalamsubtitles.com 🔍</font></b>

2
00:00:24,000 --> 00:00:32,000
<font color="#ff3c00"><u>മൂവി മിറർ റീലീസ് - 162</u></font>
<font color="#ffdf00">

3
00:00:35,000 --> 00:00:40,000
<font color="#80ff00"><u><b>POSTER : SHIBIN BABU</b></u></font>
<font color="#ffff00"><i>പോസ്റ്റർ : ഷിബിൻ ബാബു</i></font>

4
00:00:41,000 --> 00:00:53,000
<u><font color="#ffab00"><b>പരിഭാഷ: ഐജിൻ സജി</b></font></u>
<font color="#f80ab3">Translated by Aíjín Sájí</font>

5
00:01:01,595 --> 00:01:06,726
{\an8}<b><font color="#FBF708">ഇസ്ല സോർണ,
ഇസ്ല നൂബുലറിൽ നിന്ന് 87 മൈല്‍ തെക്ക് പടിഞ്ഞാറ്.</b>

6
00:01:20,113 --> 00:01:24,209
{\an8}<b><font color="#FF8C00">ദി ലോസ്റ്റ് വേൾഡ്: ജുറാസിക് പാർക്ക്.</b>

7
00:01:34,428 --> 00:01:37,638
വളരെ നന്ദി.
മനോഹരം തന്നെ.

8
00:01:38,390 --> 00:01:39,432
നന്ദി, ജെഫ്രി.

9
00:01:39,516 --> 00:01:40,475
സ്വാഗതം.

10
00:01:40,559 --> 00:01:43,853
ഞങ്ങൾക്ക് ഒരു കുപ്പി റെഡ് വൈനും വേണേ.
നന്ദി.

11
00:01:43,937 --> 00:01:45,021
തീർച്ചയായും.

12
00:01:45,272 --> 00:01:48,024
ശരി, ഉം.

13
00:01:48,358 --> 00:01:50,026
നന്ദി, ബാറി.
സ്വാഗതം.

14
00:01:50,110 --> 00:01:51,194
താങ്ക് യൂ.

15
00:01:51,320 --> 00:01:54,530
അതിശയകരമായി തോന്നുന്നു.
എത്ര മനോഹരമായ ദിവസം.

16
00:01:55,616 --> 00:01:57,033
നീ എവിടെ പോകുവാ?

17
00:01:57,117 --> 00:01:58,159
എന്റെ സാൻഡ്‌വിച്ച് കഴിക്കാൻ.

18
00:01:58,243 --> 00:02:00,077
പിന്നെ ചെമ്മീൻ തിന്നാൻ നിനക്ക് 
വിശപ്പ് ഉണ്ടാകില്ലന്നെ.

19
00:02:00,162 --> 00:02:01,412
എനിക്ക് ചെമ്മീൻ ഇഷ്ടമല്ല.

20
00:02:01,497 --> 00:02:03,122
മോളെ,
അലഞ്ഞു നടക്കല്ലേ.

21
00:02:03,874 --> 00:02:06,375
ഡീഡ്രെ, ദൈവത്തെ ഓർത്ത്,
അവളെയൊന്ന് വെറുതെ വിട്.

22
00:02:06,502 --> 00:02:08,294
പോയി നിന്റെ പന്ത് എടുത്ത് കളിക്ക്.

23
00:02:08,378 --> 00:02:09,754
ഇങ്ങനെ ബോറടിപ്പിക്കല്ലേ മമ്മി!

24
00:02:15,511 --> 00:02:18,888
ഡാർലിംഗ്, ഇവിടെ പാമ്പുകൾ ഉണ്ടാകുമോ?

25
00:02:20,015 --> 00:02:21,517
കടൽത്തീരത്ത്
പാമ്പുകളൊന്നുമുണ്ടാവത്തില്ല.

26
00:02:22,601 --> 00:02:24,477
അവളൊന്ന് ഒറ്റക്ക് കളിച്ച് രസിക്കട്ടെ.

27
00:02:27,856 --> 00:02:29,148
- എഡ്വേർഡ്?
- യെസ്, മാഡം.

28
00:03:03,600 --> 00:03:05,142
ഹലോ?

29
00:03:05,727 --> 00:03:08,855
എന്താണ് നീ,
ചെറിയ പക്ഷിയോ മറ്റോ ആണോ?

30
00:03:13,944 --> 00:03:17,864
നിനക്ക് വിശക്കുന്നുണ്ടോ? തിന്ന് നോക്കിക്കേ.
 ഇത് പൊരിച്ച ബീഫാണ്.

31
00:03:18,282 --> 00:03:21,075
നല്ലതാ. വാ.
ഞാൻ നിന്നെ ഒന്നും ചെയ്യില്ല.

32
00:03:22,828 --> 00:03:27,206
മമ്മി! ഡാഡി! ഇതൊന്ന് വന്ന് നോക്കിയേ!
ഞാൻ ഒരു സംഭവം കണ്ടുപിടിച്ചു!

33
00:03:41,013 --> 00:03:43,097
മോളെ കാത്തി,
ലഞ്ച് തയ്യാറായി.

34
00:03:44,975 --> 00:03:47,018
നിങ്ങൾ ഇതാണോ നോക്കുന്നേ?

35
00:03:47,686 --> 00:03:50,479
ഇത് എല്ലാർക്കും കൂടി തികയത്തില്ല.

36
00:03:56,069 --> 00:03:57,236
പോൾ?

37
00:03:59,323 --> 00:04:00,531
കാത്തി?

38
00:04:03,493 --> 00:04:06,370
- ഒന്ന് വേഗം!
- വേഗം!

39
00:05:04,054 --> 00:05:05,930
നിങ്ങൾ അയാളല്ലേ?

40
00:05:07,391 --> 00:05:08,766
എസ്ക്യൂസ്‌ മി?

41
00:05:09,267 --> 00:05:12,228
അയാൾ, ആ ശാസ്ത്രജ്ഞൻ? 
ഞാൻ നിങ്ങളെ ടിവിയിൽ കണ്ടിരുന്നു.

42
00:05:15,148 --> 00:05:16,732
നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ വിശ്വസിച്ചു.

43
00:05:48,849 --> 00:05:51,267
ഹാമണ്ടിനോട് ഞാൻ ആര് വന്നെന്നാ പറയേണ്ടേ?

44
00:05:51,351 --> 00:05:54,186
ഇയാൻ  മാൽക്കം.
എന്നോട് വരാൻ പറഞ്ഞിരുന്നു.

45
00:06:16,752 --> 00:06:18,210
ഡോ.മാൽക്കം!

46
00:06:18,420 --> 00:06:19,712
എന്റെ ദൈവമേ.

47
00:06:20,672 --> 00:06:22,423
ഹലോ, ഡോ. മാൽക്കം.

48
00:06:22,507 --> 00:06:24,008
മക്കളെ, മക്കളെ.

49
00:06:24,134 --> 00:06:27,219
കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

50
00:06:27,637 --> 00:06:29,722
നിങ്ങളെ കാണാൻ സാധിച്ചതിൽ
വളരെ സന്തോഷമുണ്ട്.

51
00:06:30,057 --> 00:06:31,599
നിങ്ങൾ മുത്തച്ഛനെ കാണാൻ വന്നതാണോ?

52
00:06:31,683 --> 00:06:34,935
അതെ, അദ്ദേഹം എന്നെ വിളിച്ചു.
എന്താ കാര്യമെന്നറിയോ?

53
00:06:36,188 --> 00:06:39,815
എനിക്കും അറിയില്ല,
ഇവിടം കണ്ടിട്ട് എന്തോപോലെ, അല്ലേ?

54
00:06:40,233 --> 00:06:41,859
എല്ലാം ഓക്കെ അല്ലേ?

55
00:06:41,943 --> 00:06:43,694
അങ്ങനെ പറയാൻ പറ്റില്ല.

56
00:06:55,373 --> 00:06:57,124
ഡോ. മാൽക്കം.

57
00:06:57,626 --> 00:07:01,796
ഡോ. മാൽക്കം. എന്റെ അമ്മാവന്റെ കൂടെ
ക്യാമ്പ്ഫയർ കഥകൾ പറയാൻ വന്നതാണോ?

58
00:07:07,803 --> 00:07:10,805
നിങ്ങൾക്ക് വാഷിംഗ്ട്ടൻ പോസ്റ്റ് നോടും
സ്കെപ്റ്റിക്കൽ ഇൻക്യുയർനോടും

59
00:07:10,889 --> 00:07:11,972
വായിൽ തോന്നിയതൊക്കെ വിളിച്ചു
കൂവാൻ  പറ്റുമായിരിക്കും.

60
00:07:12,057 --> 00:07:14,683
പക്ഷെ ഞാൻ അവിടെ ഉണ്ടായിരുന്നു.
സത്യം എന്താണെന്ന് നമ്മൾ രണ്ടു പേർക്കും അറിയാം.

61
00:07:14,768 --> 00:07:18,270
സമയോചിതമായ തീരുമാനം എടുക്കുന്നവരുടെ
ലക്ഷ്യം നികൃഷ്ടമാണെന്നാണോ...

62
00:07:18,355 --> 00:07:21,524
...താങ്കൾ വിശ്വസിക്കുന്നത്?
അപ്പോൾ ലെക്സും ടിമ്മും?

63
00:07:21,608 --> 00:07:24,360
അവരെ അതിൽ നിന്ന് മാറ്റി നിർത്തിയേക്ക്.
ഇത് വെറും കളിയല്ല.

64
00:07:24,444 --> 00:07:27,321
അല്ല. നിങ്ങൾ കാര്യങ്ങൾ വെളിപ്പെടുത്തില്ലന്ന് പറഞ്ഞ്,

65
00:07:27,405 --> 00:07:28,572
ദ്വീപിലേക്ക് പോകുംമുന്നേ ഒരു കരാർ ഒപ്പിട്ടിരുന്നു.

66
00:07:31,660 --> 00:07:32,743
നിങ്ങളാ കരാർ ലംഘിച്ചു.

67
00:07:32,828 --> 00:07:36,205
ശരി ഞാൻ ലംഘിച്ചു. പിന്നെ മൂന്നു പേരുടെ
മരണത്തിനെക്കുറിച്ച് നിങ്ങൾ കള്ളം പറഞ്ഞല്ലോ.

68
00:07:36,289 --> 00:07:38,165
പൊതുസമൂഹത്തെ നിങ്ങൾ തെറ്റിധരിപ്പിച്ചു.

69
00:07:38,250 --> 00:07:39,375
അതിനാൽ ഞാനൊരു പരിഹാസകഥാപാത്രമായി മാറി.

70
00:07:39,459 --> 00:07:41,293
അത് എന്റെ കരിയറിന് തന്നെ ദോഷമായി ബാധിച്ചു.

71
00:07:41,378 --> 00:07:44,255
നിങ്ങൾക്ക് ഉണ്ടായ പരിക്കുകൾക്കെല്ലാം
ഉദാരമായ നഷ്ടപരിഹാരം നൽകിയല്ലോ.

72
00:07:44,339 --> 00:07:45,840
പ്രതിഫലവും കൂടെ അപമാനവും.

73
00:07:45,924 --> 00:07:48,300
നിങ്ങൾ സത്യം വളച്ചൊടിച്ച്,
തെളിവുകൾ മറച്ച് വച്ചപ്പോൾ

74
00:07:48,385 --> 00:07:50,678
എന്റെ റെപ്യുട്ടേഷനേ തന്നെ
അത് താറുമാറാക്കി.

75
00:07:50,762 --> 00:07:52,429
ഞാൻ ഓർക്കുന്നു,

76
00:07:53,723 --> 00:07:55,975
പത്രമാധ്യമങ്ങൾക്ക്  കെട്ടിച്ചമച്ച
കഥകൾ വിറ്റു എന്ന കാരണത്താൽ...

77
00:07:56,059 --> 00:07:57,768
യൂണിവേഴ്സിറ്റിയിൽ നിന്ന്
നിങ്ങളെ പിരിച്ചു വിട്ടത്.

78
00:07:57,853 --> 00:08:01,063
ഞാൻ ഒന്നും വിറ്റിട്ടില്ല. 
ഒരു നയാ പൈസപോലും വാങ്ങിയിട്ടുമില്ല,
സത്യം മാത്രമേ പറഞ്ഞിട്ടുള്ളു.

79
00:08:01,148 --> 00:08:02,439
അതൊക്കെ തന്റെ ചിന്താഗതി.

80
00:08:02,524 --> 00:08:04,984
സത്യത്തിന്  വേറെ 'ചിന്താഗതികൾ' ഒന്നും തന്നെയില്ല.

81
00:08:05,068 --> 00:08:06,443
ഇൻജെൻ ഇനി...

82
00:08:06,570 --> 00:08:09,071
ഇൻജെന്റെ ചുമതല ഇനി എനിക്കാണ്.

83
00:08:09,156 --> 00:08:11,073
അതിന്റെ എല്ലാ താല്പര്യങ്ങളും ഞാൻ
തീക്ഷ്ണതയോടെ  സംരക്ഷിക്കും.

84
00:08:11,158 --> 00:08:13,701
നിങ്ങളുടെ ചുമതലയോ?
അപ്പോൾ ശ്രീമാൻ ഹാമ്മണ്ടോ?

85
00:08:14,995 --> 00:08:18,706
ഇതിന്റെ കമ്പനി ബോർഡിനെ അഭിമുഖികരിക്കേണ്ടത് ഞാനാണ്,
എന്റെ അമ്മാവനല്ല.

86
00:08:18,790 --> 00:08:22,376
എന്നെ വിശ്വസിക്ക്, നിങ്ങളുടെ
പ്രശ്നങ്ങൾ എല്ലാം ഉടനെ തീരും.

87
00:08:23,044 --> 00:08:26,297
ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ
അവ എന്നന്നേക്കുമായി മറന്നിരിക്കും.

88
00:08:28,383 --> 00:08:29,842
എനിക്കതിന് കഴിയില്ല.

89
00:08:30,051 --> 00:08:31,343
സൂക്ഷിച്ച്.

90
00:08:33,805 --> 00:08:36,682
എന്റെ ഈ സ്യൂട്ടിന്  നിങ്ങളുടെ
പഠിപ്പിനെക്കാൾ വിലയുള്ളതാ.

91
00:08:38,476 --> 00:08:40,853
താൻ പറഞ്ഞതായിരുന്നു ശരി,
എനിക്ക് തെറ്റുപറ്റി.

92
00:08:40,937 --> 00:08:43,939
ഞാൻ ഇങ്ങനെയൊരു കാര്യം
പറയുമെന്ന് നീ പ്രതീക്ഷിച്ചോ?

93
00:08:45,442 --> 00:08:47,276
സൈറ്റ് 'B'ക്ക് വേണ്ടി
ദൈവത്തോട് നന്ദി പറയുന്നു.

94
00:08:48,945 --> 00:08:50,279
സൈറ്റ് 'B'യോ?

95
00:08:51,489 --> 00:08:53,282
ഇസ്ല നൂബുലര്‍ വിനോദസഞ്ചാരികൾക്കുള്ള...

96
00:08:53,366 --> 00:08:55,034
ഒരു ഷോറൂം മാത്രമായിരുന്നു.

97
00:08:55,160 --> 00:08:56,702
സൈറ്റ് 'B' ആയിരുന്നു നിർമ്മാണശാല.

98
00:08:56,786 --> 00:08:59,997
അത് ഇസ്ല സോർണയിലായിരുന്നു.
നൂബുലര്‍ ദ്വീപിൽ നിന്ന് 87 മൈൽ അകലെ.

99
00:09:00,540 --> 00:09:04,084
അവിടെയായിരുന്നു ഞങ്ങൾ മൃഗങ്ങളെ ഉണ്ടാക്കിയത്,
പിന്നെ കുറച്ച് മാസങ്ങൾ അവയെ വളർത്തി,

100
00:09:04,169 --> 00:09:06,503
അതിനു ശേഷം പാർക്കിലേക്കി മാറ്റി.

101
00:09:06,713 --> 00:09:08,797
ശരിക്കും? എനിക്ക് അത് അറിയില്ലായിരുന്നു.

102
00:09:09,633 --> 00:09:11,759
പാർക്കിലെ അപകടത്തിനു ശേഷം,

103
00:09:11,843 --> 00:09:15,471
ക്ലാരിസ ചുഴലിക്കാറ്റ് സൈറ്റ് 'B'യിലെ
ഞങ്ങളുടെ സൗകര്യങ്ങളെല്ലാം തുടച്ചുമാറ്റി.

104
00:09:15,639 --> 00:09:17,514
അത് ദൈവത്തിന്റെ കൈകളായിരിക്കാം.

105
00:09:18,642 --> 00:09:21,644
ഞങ്ങൾക്ക് ഇട്ടിട്ടു പോരേണ്ടി വന്നു.

106
00:09:21,728 --> 00:09:23,687
മൃഗങ്ങളെ സ്വയം പക്വത
 പ്രാപിക്കാൻ വിട്ടയച്ചു.

107
00:09:24,231 --> 00:09:28,442
"ജീവന്‍ അതിന്‍റെതായ ഒരു വഴി കണ്ടെത്തും"
താൻ വാചാലമായി പറഞ്ഞ പോലെ തന്നെ.

108
00:09:28,526 --> 00:09:31,779
ഇപ്പോൾ നമുക്ക് സമ്പൂർണ്ണതയുള്ള ഒരു
പാരിസ്ഥിതിക സംവിധാനം ദ്വീപിൽ രൂപപ്പെട്ടിട്ടുണ്ട്,

109
00:09:31,863 --> 00:09:34,907
കൂടെ യാതൊരു വേലികളോ അതിരുകളോ
ബന്ധിച്ചിടുന്ന സാങ്കേതിക വിദ്യകളോ...

110
00:09:34,991 --> 00:09:39,036
ഇല്ലാതെ തന്നെ ഡസൻ കണക്കിന്
ജീവവർഗ്ഗങ്ങൾ സമൂഹമായി ജീവിക്കുന്നു.

111
00:09:39,162 --> 00:09:40,996
നാല് വർഷമായിരിക്കുന്നു.

112
00:09:41,748 --> 00:09:45,209
അവയെ ഞാൻ മനുഷ്യരുടെ ഇടപെടലിൽ
നിന്ന് സുരക്ഷിതമായി സംരക്ഷിക്കാൻ ശ്രമിച്ചു.

113
00:09:46,336 --> 00:09:48,587
ശരി. നിങ്ങൾക്ക് ഈ ദ്വീപിനെ ക്വാറന്റൈൻ ചെയ്ത്...

114
00:09:48,672 --> 00:09:51,131
സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

115
00:09:51,216 --> 00:09:53,259
പക്ഷേ ഇതെല്ലാം കേട്ട് ഞാൻ ഞെട്ടിയിരിക്കുവാ.

116
00:09:53,343 --> 00:09:55,344
അതായത്, അവയെല്ലാം ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ.

117
00:09:55,595 --> 00:09:57,680
നിങ്ങൾ അവയെ ലൈസീന്റെ
കുറവോടെയാണല്ലോ ജനിപ്പിച്ചത്.

118
00:09:57,847 --> 00:09:59,932
പകരം എൻസൈം നൽകിയില്ലെങ്കിൽ
ഏഴു   ദിവസത്തിനകം...

119
00:10:00,016 --> 00:10:01,642
അവ ചത്തു പോകില്ലാരുന്നോ?

120
00:10:01,726 --> 00:10:04,228
അതെ! പക്ഷേ, ദൈവം മൂലം,
അവ അതിജീവിക്കുന്നു!

121
00:10:04,354 --> 00:10:07,523
ടീം  ഉത്തരം കണ്ടെത്തുമെന്ന് ഞാൻ
കരുതുന്ന ആയിരം ചോദ്യങ്ങളിൽ ഒന്നാണിത്.

122
00:10:07,607 --> 00:10:08,732
ടീമോ?

123
00:10:08,817 --> 00:10:09,858
അതെ.

124
00:10:10,527 --> 00:10:14,697
ഒരു ഗവേഷണയാത്രക്കുള്ള ഒരുക്കങ്ങൾ
ഞാൻ തയ്യാറാക്കിയിട്ടുണ്ട്...

125
00:10:15,240 --> 00:10:17,616
താങ്ക്യൂ,
...അവയെക്കുറിച്ചുള്ള
ഡോക്യുമെന്റ്സ് ഉണ്ടാക്കാൻ.

126
00:10:17,701 --> 00:10:20,869
ഇതുവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും ഗംഭീരമായ...

127
00:10:20,954 --> 00:10:22,162
...ജീവനുള്ള ഫോസിൽ റെക്കോർഡ് സൃഷ്ടിക്കാൻ.

128
00:10:22,247 --> 00:10:25,582
പോയി ഡോക്യുമെന്റ് ചെയ്യാനോ?
അതും ആളുകളെയും കൊണ്ട് ?

129
00:10:25,709 --> 00:10:29,711
ടീമിന്റെ സാന്നിധ്യം മൃഗങ്ങൾ
അറിയാൻ പോണില്ല.

130
00:10:29,296 --> 00:10:32,089
കൃത്യമായിട്ടുള്ള നിരീക്ഷണവും
ഡോക്യൂമെന്റഷനും.

131
00:10:32,340 --> 00:10:34,258
നമ്മുടെ സാറ്റലൈറ്റ് ഇൻഫ്രാറെഡ് കാണിക്കുന്നത്

132
00:10:34,342 --> 00:10:37,303
മൃഗങ്ങൾ അവരുടേതായ ഭൂപരിധിയിലാണെന്നാണ്.

133
00:10:37,595 --> 00:10:40,806
മാംസഭുക്കുകൾ എല്ലാം ദ്വീപിന്റെ ഉൾപ്രദേശത്ത് ഒറ്റപ്പെട്ടു

134
00:10:40,890 --> 00:10:43,434
കഴിയുന്നകൊണ്ട് ടീമിന് ദ്വീപിന്റെ
പുറം ഭാഗത്ത് കഴിയാം.

135
00:10:43,810 --> 00:10:47,438
വിഷമിക്കേണ്ട. ഞാനാ പഴയ തെറ്റുകൾ
 വീണ്ടും ആവർത്തിക്കില്ല.

136
00:10:47,564 --> 00:10:50,149
അല്ലല്ല, നിങ്ങൾ പുതിയത് ഓരോന്ന് ചെയ്യുകയാണല്ലോ.

137
00:10:51,401 --> 00:10:55,446
ജോൺ! അപ്പോൾ, ദിനോസറകളുമായി
 മറ്റൊരു ദ്വീപോ,

138
00:10:55,572 --> 00:10:59,158
ഇത്തവണ വേലികൾ ഒന്നുമില്ല, 
പിന്നെ നിങ്ങൾക്ക് ആളുകളെ അങ്ങോട്ട്‌
 അയക്കുകയും വേണം.

139
00:10:59,326 --> 00:11:02,745
വളരെ കുറച്ച് ആളുകളെ ആ
 പ്രദേശത്തേക്ക്, അല്ലേ?

140
00:11:03,288 --> 00:11:06,248
നിങ്ങളീ കുഴിയിൽ പെടുത്താൻ
പോകുന്ന ആ നാല് കിറുക്കന്മാർ ആരാ?

141
00:11:06,333 --> 00:11:09,376
അവർ കാണാൻ പോകുത് എന്താന്നൊക്കെ 
ബോധ്യപ്പെടുത്താൻ ഇത്തിരി ബുദ്ധിമുട്ടയിരുന്നു.

142
00:11:09,461 --> 00:11:12,004
അവസാനം അവരെ അവിടെ എത്തിക്കാൻ
എനിക്കെന്റെ ചെക്ക്ബുക്ക് എടുക്കേണ്ടി വന്നു.

143
00:11:12,088 --> 00:11:14,673
നിക്ക് വാൻ ഓവൻ,

144
00:11:14,758 --> 00:11:16,592
അയാളൊരു 
വീഡിയോ ഡോക്യൂമെന്ററിയനാണ്,

145
00:11:18,345 --> 00:11:21,930
എഡ്ഡി കാർ, ഒരു 
ഫീൽഡ് എക്സ്പെർട്ട്.

146
00:11:23,183 --> 00:11:25,601
പിന്നെ നമുക്കൊരു ഒരു പാലിയന്റോളജിസ്റ്റും കൂടിയുണ്ട്.

147
00:11:26,019 --> 00:11:29,813
പിന്നെ നാലാമതായി നിന്നെയാണ്
ഞാൻ പ്രതീക്ഷിക്കുന്നേ.

148
00:11:31,691 --> 00:11:33,650
പാർക്കിൽ അപകടം ഉണ്ടായത് മുതൽ ഞങ്ങൾ...

149
00:11:33,735 --> 00:11:35,611
ചാപ്റ്റർ 11 ന്റെ  വക്കിലാണ്.

150
00:11:33,735 --> 00:11:35,611
<i>(ചാപ്റ്റർ 11 - പാപ്പരാവുക)</i>

151
00:11:35,695 --> 00:11:37,112
എന്നാൽ കമ്പനിയിലുള്ള ചിലർക്ക്...

152
00:11:37,197 --> 00:11:39,490
സൈറ്റ് B ചൂഷണം ചെയ്യുകയും...

153
00:11:39,574 --> 00:11:41,450
അതുവഴി ഞങ്ങൾക്ക് ജാമ്യം ലഭിക്കുകയും വേണം.

154
00:11:41,534 --> 00:11:43,577
വർഷങ്ങളായി അവർ ഇത്
ആസൂത്രണം ചെയ്‌തോണ്ടിരിക്കുവാ,

155
00:11:43,661 --> 00:11:46,038
ഇതുവരെ എനിക്ക് അവരെ തടഞ്ഞു നിർത്താൻ സാധിച്ചു.

156
00:11:46,247 --> 00:11:50,376
പക്ഷേ, ഏതാനും ആഴ്ചകൾക്ക് മുന്നേ,
ഒരു ബ്രിട്ടീഷ് കുടുംബം ഉല്ലാസകപ്പലിൽ..

157
00:11:50,960 --> 00:11:55,923
ദ്വീപിൽ എത്തുകയും പ്രായപൂർത്തിയാകാത്ത
 അവരുടെ പെൺകുട്ടിക്ക് പരിക്ക്
 ഏൽക്കുകയും ചെയ്തു.

158
00:11:56,758 --> 00:11:58,258
അവൾ സുഖമായി ഇരിക്കുന്നു.

159
00:11:59,427 --> 00:12:02,596
പക്ഷേ കമ്പനി ബോർഡ് ഈ സംഭവത്തെ തുടർന്ന്,

160
00:12:02,680 --> 00:12:04,348
ഇൻ‌ജെന്റെ നിയന്ത്രണം എന്റെ കയ്യിൽ
 നിന്ന് എടുത്തു മാറ്റി.

161
00:12:05,183 --> 00:12:08,310
ഇനി കുറച്ച് സമയത്തിന്റെ കാര്യമേ ഉള്ളൂ,

162
00:12:08,853 --> 00:12:11,647
അതിനുള്ളിൽ നഷ്ടമായ ഈ
ലോകത്തെ കണ്ടെത്തി കൊള്ള ചെയ്യും.

163
00:12:13,441 --> 00:12:16,402
പൊതുജനാഭിപ്രായം ഉപയോഗിച്ച് മാത്രമേ
എനിക്കതിനെ സംരക്ഷിക്കാനാകുകയുള്ളൂ.

164
00:12:16,486 --> 00:12:18,404
പക്ഷേ ആ പിന്തുണ ലഭിക്കാൻ

165
00:12:18,822 --> 00:12:21,407
ജീവിച്ചിരിക്കുന്ന മൃഗങ്ങളുടെ
സ്വാഭാവിക ആവാസ വ്യവസ്ഥയിലുള്ള

166
00:12:21,491 --> 00:12:24,535
സമ്പൂർണ്ണമായ ഫോട്ടോ
റെക്കോർഡ് എനിക്ക് ആവശ്യമാണ്.

167
00:12:25,036 --> 00:12:28,372
നാല് വർഷങ്ങൾകൊണ്ട് ഒരു മുതലാളിയിൽ നിന്ന്
നിങ്ങളൊരു പ്രകൃതിസംരക്ഷകനായി പരിണമിച്ചല്ലോ.

168
00:12:29,332 --> 00:12:30,666
അതിശയം തന്നെ.

169
00:12:33,378 --> 00:12:37,214
ഇത് നമുക്കുള്ള അവസാനത്തെ അവസരമാണ്.

170
00:12:40,885 --> 00:12:42,177
ജോൺ,

171
00:12:43,221 --> 00:12:44,430
ഇല്ല.

172
00:12:45,098 --> 00:12:47,224
തീർച്ചയായും, പറ്റില്ല.

173
00:12:47,350 --> 00:12:51,145
ഞാൻ  ടീമിലെ മറ്റ് മൂന്ന് അംഗങ്ങളെ വിളിച്ചിട്ട്

174
00:12:51,229 --> 00:12:53,272
അവരെ പോകാതെ പിന്തിരിപ്പിക്കാൻ പോകുവാ.

175
00:12:53,356 --> 00:12:55,691
ആരാ ആ പാലിയന്റോളജിസ്റ്റ്?

176
00:12:56,025 --> 00:12:58,360
അവൾ ഇങ്ങോട്ട് വന്നതാ.
നീ അത് അറിഞ്ഞേ പറ്റൂ.

177
00:12:59,446 --> 00:13:00,529
ആരാണ്?

178
00:13:01,030 --> 00:13:03,991
ഇയാൻ, നിന്നെ സമ്മതിക്കണം,
എല്ലാ മേഖലകളിലെ പ്രഗത്ഭരുമായി...

179
00:13:04,075 --> 00:13:07,327
ബന്ധങ്ങളുണ്ടാക്കാൻ നിന്നെ കൊണ്ടേ സാധിക്കൂ.

180
00:13:07,412 --> 00:13:08,662
സാറ ആയിരിക്കരുത്.

181
00:13:08,746 --> 00:13:11,707
'പാലിയന്റോളജിക്കൽ ബിഹേവിറൽ
 സ്റ്റഡി ' ഒരു പുതിയ ഫീൽഡാണ്.

182
00:13:11,791 --> 00:13:13,459
സാറ ഹാര്‍ഡിംഗ് ഇപ്പോൾ അതിന്
 മുന്നേറ്റം കൊടുക്കുന്നവളാണ്.

183
00:13:13,543 --> 00:13:15,586
മാംസഭുക്കുകളുടെ രക്ഷാകർതൃത്വവും
പരിപോഷണവും എന്ന വിഷയത്തെ

184
00:13:15,670 --> 00:13:17,963
പറ്റിയുള്ള അവളുടെ സിദ്ധാന്തം
വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണല്ലോ.

185
00:13:18,381 --> 00:13:19,465
താൻ എന്തെടുക്കുവാ?

186
00:13:19,549 --> 00:13:20,883
നിങ്ങളുടെ  ഫോൺ എവിടെ?

187
00:13:24,304 --> 00:13:25,888
ഒരുപാട് വൈകിയിരിക്കുന്നു.

188
00:13:26,639 --> 00:13:28,474
അവൾ നേരത്തെ തന്നെ അവിടെയെത്തി.

189
00:13:33,563 --> 00:13:36,064
ബാക്കിയുള്ളവർ മൂന്നു ദിവസത്തിനകം അവളെ കാണും.

190
00:13:41,279 --> 00:13:44,406
നിങ്ങൾ എന്റെ കാമുകിയെ ആ 
ദ്വീപിലേക്ക് ഒറ്റക്ക് പറഞ്ഞയച്ചോ?

191
00:13:45,074 --> 00:13:48,202
"അയച്ചു" എന്ന് പറഞ്ഞത് അല്പം കടുത്തപോയി.
അവളെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല.

192
00:13:48,286 --> 00:13:50,204
അവൾ  നേരത്തെ തന്നെ 
സാൻ ഡീഗോയിൽ ജോലിചെയ്ത്,

193
00:13:50,288 --> 00:13:52,331
അനിമൽ പാർക്കിൽ കുറച്ച്
ഗവേഷണം നടത്തിയിരുന്നു.

194
00:13:52,415 --> 00:13:54,917
അവിടെ നിന്ന് അല്പം നേരത്തെ
വിമാനയാത്രയെ ഉള്ളൂ.

195
00:13:55,001 --> 00:13:58,670
അവൾക്ക് നിർബന്ധമുണ്ടായിരുന്നു, അവൾക്ക് തന്നെ സ്വയം...
 ഇതാ പിടിക്ക്.

196
00:13:58,796 --> 00:14:01,757
...പ്രാരംഭകാര്യങ്ങൾ ചെയ്യണമെന്ന്
വലിയ നിർബന്ധം ഉണ്ടായിരുന്നു.

197
00:14:02,091 --> 00:14:04,092
ഡിയാൻ ഫോസിയാണെന്നാ അവളുടെ വിചാരം.

198
00:14:04,177 --> 00:14:06,261
"ഇടപെടൽ ഇല്ലാതെയുള്ള നിരീക്ഷണം"
അവൾ അങ്ങനാ പറഞ്ഞേ.

199
00:14:06,346 --> 00:14:08,680
അവളങ്ങനെ എന്തെല്ലാമോ പറഞ്ഞോണ്ടിരുന്നു.
അതൊക്കെ എങ്ങനെയാണെന്ന് തനിക്കറിയാലോ.

200
00:14:08,765 --> 00:14:12,351
പാർക്കിൽ വച്ച് നിനക്ക് പരിക്കേറ്റ ശേഷം,
അവൾ നിന്നെ അന്വേഷിച്ചു.

201
00:14:12,769 --> 00:14:15,896
പിന്നെ അവൾ കോസ്റ്റ റിക്കയിലെ
ഒരു ഹോസ്പിറ്റലിൽ പോയി,

202
00:14:15,980 --> 00:14:19,691
കേട്ട കാര്യങ്ങൾ സത്യമാണോന്ന് ഉറപ്പില്ലാതിരുന്നിട്ടും പോലും.

203
00:14:19,776 --> 00:14:22,611
നിങ്ങൾക്ക് പേരും പെരുമയും
വേണമായിരുക്കും, നടക്കട്ടെ.

204
00:14:22,737 --> 00:14:26,114
പക്ഷേ മറ്റുള്ളവരുടെ കുഴിതോണ്ടികൊണ്ടുള്ള
ആ പണിയങ്ങ് നിർത്തിക്കോ.

205
00:14:26,449 --> 00:14:31,078
അവൾക്ക് കുഴപ്പമൊന്നും വരില്ലന്നേ, 
വർഷങ്ങളായി അവൾ ആഫ്രിക്കൻ
 ഇരപിടിയൻ മൃഗങ്ങളെ പറ്റി പഠിക്കുന്നതാ.

206
00:14:31,162 --> 00:14:34,790
അവൾ ചെയ്യുന്നതിനെ പറ്റി
അവൾക്ക് നല്ല ധാരണയുണ്ട്.

207
00:14:35,124 --> 00:14:37,626
എന്നെ വിശ്വാസിക്ക്,
ഗവേഷണ ടീം...

208
00:14:39,128 --> 00:14:40,921
ഇത് ഒരിക്കലുമൊരു ഗവേഷണ യാത്രയായിരിക്കില്ല.

209
00:14:41,005 --> 00:14:44,049
ഇതൊരു രക്ഷാപ്രവർത്തനമാണ്,
അത് ഇപ്പോൾ പുറപ്പെടുന്നു.

210
00:15:04,028 --> 00:15:06,071
എനിക്കുള്ള മൂന്നു ദിവസത്തെ
സമയപരിധി മുറിച്ചുമാറ്റി

211
00:15:06,155 --> 00:15:07,364
തനിക്ക് തയ്യാറാകാൻ പറ്റൂന്ന് വിചാരിക്കണ്ട.

212
00:15:07,448 --> 00:15:09,783
എന്റെ സജ്ജീകരണങ്ങൾ ഒന്നുമായിട്ടില്ലന്നേ.
ഞാൻ ഇതൊന്നും പരീക്ഷിച്ചു നോക്കിയിട്ടു പോലുമില്ല.

213
00:15:09,867 --> 00:15:11,410
വർക്ക്‌ ചെയ്യില്ലെങ്കിൽ പിന്നെന്തിനാ

214
00:15:11,494 --> 00:15:13,120
അവൾക്ക് സാറ്റലൈറ്റ് ഫോൺ കൊടുത്തത്?
അതുകൊണ്ടിപ്പോ എന്താ കാര്യം?

215
00:15:13,204 --> 00:15:16,707
സോളാറിന്റെയോ, സാറ്റലൈറ്റിന്റെയോ കുഴപ്പമാകും,
അല്ലെങ്കിൽ അവൾ അത് ഓഫാക്കി വച്ച് കാണും.

216
00:15:16,791 --> 00:15:20,294
ഗായ്‌സ്, ടയറിൽ പകുതി എയർ മതിയേ.
പ്രഷറൈസ്ഡ് വിമാനത്തിലാണ് പറക്കേണ്ടത്.

217
00:15:20,378 --> 00:15:21,587
ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് 
അവൾക്ക് അറിയാമോ?

218
00:15:21,671 --> 00:15:22,713
എന്താ തമാശയാണോ?

219
00:15:22,797 --> 00:15:25,799
ഈ പ്ലാനിനുള്ള പകുതി കാര്യങ്ങളെ പറ്റി അവള്
തന്നെയാ എനിക്ക് ഫാക്സ് അയച്ചത്.

220
00:15:25,883 --> 00:15:28,760
ഏയ്, അങ്ങനെ ചെയ്യല്ലേ. കുറച്ച്
സ്നേഹത്തോടെയൊക്കെ കൈകാര്യം ചെയ്യണം.

221
00:15:28,845 --> 00:15:29,970
ഇത് വർക്ക്‌ ചെയ്താൽ ഞാൻ
 സ്നേഹം കാണിച്ചോളാം.

222
00:15:30,054 --> 00:15:31,805
നീ സ്നേഹം കാണിച്ചാൽ അത്
 വർക്ക്‌ ചെയ്‌തോളും.

223
00:15:31,889 --> 00:15:32,889
നിങ്ങൾ വരുന്നുണ്ടോ?

224
00:15:32,974 --> 00:15:35,392
അങ്ങനെ പതിവൊന്നുമില്ല,
പക്ഷേ ഇത്തവണ പോകാതെ പറ്റില്ല.

225
00:15:35,476 --> 00:15:37,394
മുന്നറിയിപ്പിന് നന്ദി, എഡ്ഡി.

226
00:15:37,478 --> 00:15:39,271
നിക്ക്  വാൻ ഓവൻ 
ഇത് ഇയാൻ മാൽക്കം.

227
00:15:39,355 --> 00:15:40,772
നിക്ക് നമ്മുടെ ഫീൽഡ് ഫോട്ടോഗ്രാഫറാണ്.

228
00:15:40,857 --> 00:15:42,524
എന്തൊക്കെയുണ്ട്?

229
00:15:42,650 --> 00:15:44,151
താൻ വൈൽഡ്ലൈഫ്
 ഫോട്ടോഗ്രാഫിയൊക്കെ ചെയ്യാറുണ്ടോ?

230
00:15:44,235 --> 00:15:46,236
വൈൽഡ്ലൈഫ്, യുദ്ധം,
അങ്ങനെ പലതും.

231
00:15:46,321 --> 00:15:49,948
ഞാൻ നൈറ്റ് ലൈനിനൊപ്പം ആയിരുന്നപ്പോൾ
റുവാണ്ട, ചെച്‌നിയ, ബോസ്നിയ
 ഇവിടെയൊക്കെ ഉണ്ടായിരുന്നു.

232
00:15:50,033 --> 00:15:52,784
ഇടയ്ക്ക് ഞാൻ ഗ്രീൻപീസിൽ
 സേവനം ചെയ്യാറുണ്ട്.

233
00:15:52,869 --> 00:15:54,870
ഗ്രീൻപീസോ?
അങ്ങോട്ട്‌ എന്താ നിന്നെ ആകർഷിച്ചേ?

234
00:15:55,330 --> 00:15:56,538
സ്ത്രീകൾ.

235
00:15:57,373 --> 00:15:59,166
ഗ്രീൻപീസിൽ 80% സ്ത്രീകളാണ്.

236
00:15:59,709 --> 00:16:00,876
മഹാൻ.

237
00:16:01,711 --> 00:16:04,671
മഹാനോക്കെ പോയ വർഷം
ഈ വർഷം എനിക്ക് കാശ് കിട്ടും.

238
00:16:04,756 --> 00:16:08,550
ഹാമ്മണ്ട് തന്ന ചെക്ക് റെഡി ആയി, 
അതല്ലെങ്കിൽ ഈ കാട്ടിൽ പോയി
 ഇര തേടാനൊന്നും ഞാൻ പോവില്ല.

239
00:16:09,052 --> 00:16:12,846
ഇര നിന്നെ തന്നെ ഓടിച്ചിട്ട് പിടിക്കാൻ
 പോന്ന ലോകത്തെ ഒരേയൊരു 
സ്ഥലത്തേക്കാണ് നീ പോകുന്നത്.

240
00:16:13,765 --> 00:16:15,557
ഡാഡ്! ഡാഡ്!

241
00:16:17,935 --> 00:16:20,854
കെല്ലി, എന്റെ പൊന്നേ.
എന്താ ഇത്ര താമസിച്ചേ?

242
00:16:20,938 --> 00:16:22,481
സോറി, എനിക്ക് വണ്ടിയൊന്നും കിട്ടിയില്ല.

243
00:16:22,565 --> 00:16:23,857
സാരമില്ല മോളെ.

244
00:16:23,941 --> 00:16:27,861
നോക്ക്, എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.
എനിക്ക് നിന്നോട് സംസാരിക്കണം.

245
00:16:29,072 --> 00:16:30,739
ഈ സ്ത്രീയെ എനിക്ക് അറിയപോലും ഇല്ല.

246
00:16:30,823 --> 00:16:33,033
10 വർഷമായി നിനക്ക് കാരനെ അറിയാവുന്നതാണല്ലോ.

247
00:16:33,368 --> 00:16:36,495
അവരുടെ അടുത്ത് 'Sega'(കമ്പ്യൂട്ടർ ഗെയിം ) പോലുമില്ല.
വല്ലാത്തൊരു കാട്ടുവാസി.

248
00:16:36,579 --> 00:16:38,705
കഷ്ടം, നല്ല വാക്ക് പറയണം കേട്ടോ.

249
00:16:39,082 --> 00:16:41,041
ഞാൻ സാറയുടെ കൂടെ നിന്നാൽ എന്താ?

250
00:16:41,125 --> 00:16:44,127
അവൾ ടൗണിന് വെളിയിലാ.
കാരൻ അടിപൊളിയാണ്.

251
00:16:44,253 --> 00:16:47,172
അവൾ നിന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകും.
നിനക്ക് അടിച്ചുപൊളിക്കാം.

252
00:16:47,256 --> 00:16:50,384
അടിച്ചുപൊളി എന്നൊന്നും പറയണ്ട.
നിങ്ങൾ എങ്ങോട്ടാ പോകുന്നെന്ന് പറ?

253
00:16:51,052 --> 00:16:55,389
ഇത് കുറച്ചു ദിവസത്തെ കാര്യമേ ഉള്ളൂ.
അത്രയ്ക്ക് അത്യാവശ്യം ഒന്നുല്ലായിരുന്നെങ്കിൽ
 ഞാൻ പോകില്ലായിരുന്നു.

254
00:16:55,473 --> 00:16:56,848
ഞാൻ എന്നും എപ്പോഴും നിങ്ങളുടെ മകളാണ്.

255
00:16:56,933 --> 00:17:00,102
അവസരത്തിനൊത്തു എന്നെ
 നിങ്ങൾക്ക് ഒഴിവാക്കി നിർത്താൻ പറ്റില്ല.

256
00:17:00,478 --> 00:17:03,188
ആ പറഞ്ഞത് എനിക്ക് വല്ലാതെ കൊണ്ടു കേട്ടോ.
ഇങ്ങനെ പറയാൻ നിന്റെ അമ്മയാണോ നിന്നെ പഠിപ്പിച്ചേ?

257
00:17:03,272 --> 00:17:05,774
ഡോ. മാൽക്കം,
ദയവായി താഴെ വരൂ.

258
00:17:06,234 --> 00:17:08,402
നമ്മുടെ ഇടയിൽ ചില പ്രശ്നങ്ങളൊക്കെ 
ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം.

259
00:17:08,486 --> 00:17:12,114
പക്ഷേ കുറച്ച് വർഷങ്ങളായി
കാര്യങ്ങൾ നന്നായി വന്നു.

260
00:17:12,281 --> 00:17:14,700
അതെ, പക്ഷേ എന്നെ ഒന്ന് പ്രോത്സാഹിപ്പിക്കണം.

261
00:17:14,784 --> 00:17:16,660
കുറച്ചു ഉപദേശങ്ങളെങ്കിലും തരണം.

262
00:17:16,744 --> 00:17:18,704
നിങ്ങൾ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല.

263
00:17:18,788 --> 00:17:20,997
ഞാൻ എന്തിനങ്ങനെ ചെയ്യണം?
നീ വളരെ സുന്ദരിയാണ്, ബുദ്ധിമതിയാണ്,

264
00:17:21,124 --> 00:17:24,668
ശക്തയാണ്, രസികത്തിയാണ്...

265
00:17:24,794 --> 00:17:26,878
...രാജ്ഞി, ദേവി.
 എന്റെ പ്രചോദനം.

266
00:17:26,963 --> 00:17:28,171
ഡോ. മാൽക്കം...

267
00:17:28,256 --> 00:17:31,925
ഓസ്റ്റിനിൽ ഉണ്ടാരുന്നപോലെ, എനിക്ക്
നിങ്ങളുടെ ഗവേഷണ സഹായിയായി വരണം.

268
00:17:32,009 --> 00:17:34,302
ഇത് ഓസ്റ്റിനിലേതു പോലെയൊന്നുമല്ല.

269
00:17:35,805 --> 00:17:38,014
എന്തായാലും, നിനക്ക് നിന്റേതായ കാര്യങ്ങൾ ഉണ്ടല്ലോ.

270
00:17:38,141 --> 00:17:41,393
നിന്റെ ജിംനാസ്റ്റിക്സ്  മത്സരം.
നീ മാസങ്ങളായി പരിശീലിക്കുന്നതല്ലേ.

271
00:17:41,477 --> 00:17:42,936
ജിംനാസ്റ്റിക്സോ?

272
00:17:43,146 --> 00:17:46,940
ഞാൻ ടീമിൽ നിന്ന് പുറത്തായി.
അറിയിക്കാൻ കഴിഞ്ഞതിന് സന്തോഷം.

273
00:17:48,317 --> 00:17:50,026
സോറി, മോളു.

274
00:17:50,820 --> 00:17:53,321
നിനക്കെത്ര സങ്കടം ഉണ്ടെന്ന് എനിക്കറിയാം.

275
00:17:54,198 --> 00:17:55,490
നിങ്ങൾക്ക് കുട്ടികളെ വേണം.

276
00:17:55,575 --> 00:17:58,076
എന്നാൽ അവരോടൊപ്പം സമയം ചിലവഴിക്കാൻ
 നിങ്ങൾക്ക് പറ്റില്ല, അല്ലേ?

277
00:17:59,996 --> 00:18:03,081
നിന്നെ വലിച്ചെറിഞ്ഞിട്ട് പാരിസിലേക്ക്
 കെട്ടി എടുത്തത് ഞാനല്ല.

278
00:18:03,166 --> 00:18:04,708
അതുകൊണ്ട് എന്നെ വെറുതെ കുറ്റപ്പെടുത്തരുത്.

279
00:18:05,168 --> 00:18:07,169
ഡോ. മാൽക്കം, താഴെ വരൂ!

280
00:18:13,843 --> 00:18:16,094
ചക്കരെ, സോറി 
ക്ഷമിക്കണം.

281
00:18:17,764 --> 00:18:21,224
നിനക്ക് നല്ലൊരു അപ്പന്റെ ഉപദേശമാണ് വേണ്ടതെങ്കിൽ, 
ഞാൻ പറയുന്നത് കേൾക്കാൻ നിക്കണ്ട.

282
00:18:24,854 --> 00:18:26,188
നിങ്ങൾ ഇവിടെ എന്താ ചെയ്യണേ?

283
00:18:27,899 --> 00:18:31,902
സവിശേഷതകളനുസരിച്ച് 12000 പൗണ്ടുവരെ കുഴപ്പം ഉണ്ടാവില്ല,
എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം.

284
00:18:32,028 --> 00:18:33,278
ശരി നടക്കട്ടെ.

285
00:18:33,362 --> 00:18:34,571
എന്താ ഇത്?

286
00:18:36,282 --> 00:18:37,699
ഒരു ഹൈ ഹൈഡ്.

287
00:18:38,409 --> 00:18:41,703
ഹൈ ഹൈഡ്.
മുകളിലേക്ക് ഉയർത്തി മറഞ്ഞിരിക്കാൻ.

288
00:18:41,913 --> 00:18:43,955
ഇത് മരത്തിന്റെ മുകളിലേക്ക്
ഉയർത്തി വച്ചാൽ പിന്നെ

289
00:18:44,040 --> 00:18:46,875
ഗവേഷകർക്ക് അപകടം ഒന്നും
 വരാതെ സുരക്ഷിതമായിരിക്കാം.

290
00:18:47,543 --> 00:18:50,879
സത്യത്തിൽ, ഈ ഉയരത്തിൽ ഇരുന്നാൽ
കടി കിട്ടാൻ എളുപ്പമായിരിക്കും.

291
00:18:51,798 --> 00:18:53,465
സമയം എന്തായി?
തനിക്ക് സമയം എന്തായെന്ന് അറിയോ?

292
00:18:53,549 --> 00:18:55,091
സമയമോ, എന്തിന്?

293
00:18:55,176 --> 00:18:56,718
നമ്മൾ മൂന്നു മണിക്കൂറുനുള്ളിൽ പുറപ്പെടണം.

294
00:19:16,239 --> 00:19:17,906
അടിപൊളി.

295
00:20:17,049 --> 00:20:21,011
ലൈൻഡ്‌സ്ട്രാറ്റ് എയർ റൈഫിൽ. 
ഞൊടിയിടയിൽ മയക്കുമരുന്ന് ഫയർ ചെയ്യും.

296
00:20:21,137 --> 00:20:22,596
തന്റെ സാറ്റലൈറ്റ് ഫോണിനെക്കാൾ ഭേദമായിരിക്കുമല്ലേ?

297
00:20:22,680 --> 00:20:24,097
നല്ല തമാശ.

298
00:20:24,181 --> 00:20:26,850
കോൺസ്  പർപുരാസീൻസിന്റെ മാരക വിഷം...

299
00:20:24,181 --> 00:20:26,850
<i>(കോൺസ്  പർപുരാസീൻസ് - ഒരുതരം കടൽ ഒച്ച്)</i>

300
00:20:26,934 --> 00:20:28,226
ഞാൻ ഇതിൽ ലോഡ് ചെയ്തിട്ടുണ്ട്.

301
00:20:28,311 --> 00:20:30,312
നാഡിയെ ബാധിക്കുന്ന ലോകത്തിലെ
ഏറ്റവും വലിയ വിഷം.

302
00:20:30,396 --> 00:20:31,730
ഞൊടിയിടയിൽ തന്നെ പ്രവർത്തിച്ചു തുടങ്ങും.

303
00:20:31,814 --> 00:20:34,190
ഇത് നാഡി-ചാലക വേഗതയെക്കാൾ വേഗതയുള്ളതാണ്.

304
00:20:34,275 --> 00:20:37,527
കുത്ത് കിട്ടിയെന്ന് അറിയുന്നതിന് മുന്നേ
തന്നെ മൃഗം താഴെ വീഴും.

305
00:20:37,612 --> 00:20:38,862
ഇതിന് എന്തെങ്കിലും മറുമരുന്ന് ഉണ്ടോ?

306
00:20:38,946 --> 00:20:40,864
എന്തേയ്, തനിക്ക് തന്റെ കാലിൽ
 വെടി വച്ച് നോക്കാനാണോ?

307
00:20:40,948 --> 00:20:42,449
അതുവേണ്ട.
നിനക്ക് അപകടം പറ്റിയെന്നു...

308
00:20:42,533 --> 00:20:44,951
അറിയുന്നതിന് മുന്നേ നീ തട്ടി പോകും.

309
00:20:49,123 --> 00:20:51,416
നമ്മളെ ഇവിടെ ഇറക്കുവാണെന്നാ ഇയാൾ പറയുന്നേ.

310
00:20:51,500 --> 00:20:52,918
പുഴയുടെ അപ്പുറത്തേക്ക് ഇയാൾ വരില്ല പോലും.

311
00:20:53,002 --> 00:20:55,545
ഈ ദ്വീപസമൂഹത്തെ പറ്റി എന്തൊക്കെയോ
കഥകൾ ഇയാൾ കേട്ടിട്ടുണ്ടത്രേ.

312
00:20:55,630 --> 00:20:58,006
നമ്മളെ ഇവിടെ വിട്ടിട്ട് ദൂരെ എവിടെങ്കിലും നങ്കൂരം ഇടും.

313
00:20:58,132 --> 00:20:59,758
എന്ത് കഥകൾ?

314
00:21:05,723 --> 00:21:07,849
ദ്വീപിനോട് ചേർന്ന് മീൻ പിടിക്കാൻ വന്നവർ...

315
00:21:07,934 --> 00:21:10,018
ഒരിക്കലും തിരികെ വന്നിട്ടില്ല,
അങ്ങനെയുള്ള കഥകൾ.

316
00:21:10,811 --> 00:21:13,688
ഇയാളുടെ കയ്യിൽ ഒരു റേഡിയോ ഉണ്ട്.
പിന്നൊരു സാറ്റലൈറ്റ് ഫോണും.

317
00:21:16,692 --> 00:21:19,819
നമുക്ക് ആവശ്യമുള്ളപ്പോൾ വിളിച്ചാൽ, 
രണ്ട് മണിക്കൂറിനുള്ളിൽ ഇവിടെ എത്തും.

318
00:21:20,196 --> 00:21:21,780
എന്നാലും ഇയാൾ ഇവിടെ നിൽക്കില്ലത്രേ.

319
00:21:23,532 --> 00:21:26,201
ഈ ദ്വീപിന്റെ പരിസരത്തു
എവിടെയും കാത്ത് നിൽക്കില്ല.

320
00:21:26,369 --> 00:21:29,537
ഇവരീ ദ്വീപിനെ വിളിക്കുന്നത്
"ലാസ് സിൻകോ മ്യൂർട്ടസ്"?

321
00:21:31,999 --> 00:21:33,541
എന്നുവെച്ചാൽ?

322
00:21:35,169 --> 00:21:36,711
"അഞ്ച്  മരണങ്ങൾ"

323
00:21:37,254 --> 00:21:38,672
അങ്ങനെയാ പറയുന്നേ.

324
00:21:53,229 --> 00:21:56,356
ഡോ. ഹാർഡിംഗിന്റെ ഫോണിൽ ഞാനൊരു
സ്ഥാനനിർണയ സെൻസർ പിടിപ്പിച്ചിട്ടുണ്ട്.

325
00:21:56,440 --> 00:21:57,857
അങ്ങനെ നമുക്ക് സൂചന ലഭിക്കും.

326
00:21:57,942 --> 00:21:59,317
ആശ്വാസമായി.

327
00:21:59,402 --> 00:22:00,735
ബട്ടൺസ് അമർത്തല്ലേ.

328
00:22:00,861 --> 00:22:02,821
നമ്മൾ ഏതാണ്ട് അവളുടെ അടുത്തെത്തി.

329
00:22:02,905 --> 00:22:04,614
അവളീ പരിസരത്തെങ്ങാനും കാണും.

330
00:22:05,574 --> 00:22:06,950
അതാ അവിടെ.

331
00:22:20,798 --> 00:22:22,048
സാറ!

332
00:22:24,593 --> 00:22:26,469
സാറ ഹാർഡിംഗ്!

333
00:22:26,887 --> 00:22:29,764
ഈ ദീപിൽ വേറെ സാറാമാരൊന്നും ഉണ്ടാകില്ല!

334
00:22:40,943 --> 00:22:42,110
എന്താ?

335
00:22:44,280 --> 00:22:45,822
എന്തോ വലുത്.

336
00:23:00,838 --> 00:23:02,005
വൗ.

337
00:23:16,270 --> 00:23:19,147
ഗംഭീരം തന്നെ.

338
00:23:19,648 --> 00:23:22,692
അതുതന്നെ, ആദ്യം "ആഹാ, ഓഹോ"
എന്നൊക്കെ പറഞ്ഞാ തുടങ്ങാറ്.

339
00:23:23,319 --> 00:23:26,362
പിന്നെ അലറികൂവി ഓടേണ്ടി വരുന്നത് കാണാം.

340
00:23:28,449 --> 00:23:29,616
വൗ.

341
00:23:51,388 --> 00:23:52,555
ഹേയ് നിക്ക്!

342
00:23:55,684 --> 00:23:58,311
സാറ, നീ ഞങ്ങളെക്കാൾ മുന്നേ പണി തുടങ്ങിയല്ലേ?

343
00:23:58,395 --> 00:23:59,479
അതെ.

344
00:24:04,026 --> 00:24:05,819
ഇയാൻ, ഹാമ്മണ്ടിന് നിന്നെ ഇവിടെ
എത്തിക്കാൻ കഴിയുമെന്ന്...

345
00:24:05,903 --> 00:24:08,071
ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

346
00:24:10,825 --> 00:24:12,700
- ഹായ്, എഡ്‌ഡി.
- ഹായ്, സാറ.

347
00:24:13,035 --> 00:24:16,371
പലഹാരം വല്ലതുമുണ്ടോ?
വിശന്നിട്ടു പാടില്ല.

348
00:24:18,249 --> 00:24:20,041
നീ ആ മൃഗങ്ങളെ കണ്ടോ?

349
00:24:20,167 --> 00:24:22,544
അതൊരു കുടംബമാണ്, ഒരു ജോടിയും 
പിന്നെ കൂടു വിട്ടു പുറത്ത്...

350
00:24:22,628 --> 00:24:24,504
വന്ന ഒരു കൗമാരകാരനും.

351
00:24:24,588 --> 00:24:27,632
ഞാൻ കണ്ട എല്ലാ കൂടിലും
വിരിഞ്ഞിറങ്ങിയ മുട്ടത്തോടുകൾ ഉണ്ട്.

352
00:24:27,716 --> 00:24:30,135
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ കുറച്ച്
കാലം ജനന പരിസ്ഥിതിയിൽ തന്നെ കഴിയും.

353
00:24:30,219 --> 00:24:31,344
അത് നിർണായകമാണ്.

354
00:24:31,428 --> 00:24:34,889
കൂടുകളുടെ ഫോട്ടോകൾ കൂടി
എടുത്താൽ എനിക്കീ വാദം ഉറപ്പിച്ചു പറയാം.

355
00:24:35,224 --> 00:24:37,100
നിന്നെ ആക്രമിച്ചോ?

356
00:24:37,226 --> 00:24:40,728
ഇല്ലില്ല, അതെന്റെ ലക്കി പാക്ക് ആണ്.
അത് പണ്ടേ അങ്ങനെയാ.

357
00:24:42,940 --> 00:24:44,274
ഓക്കെ, സാറ...

358
00:24:44,400 --> 00:24:47,235
അത് നിക്കോണാണോ?
അതൊന്ന് എനിക്ക് തരാവോ?

359
00:24:48,028 --> 00:24:50,238
പൊന്നേ, ഞാൻ ഉടനെ മടങ്ങിവരും, സത്യമായിട്ടും.

360
00:24:53,242 --> 00:24:56,661
ഹാമ്മണ്ട്  നിന്നെ വിളിച്ചപ്പോൾ,

361
00:24:56,745 --> 00:24:58,079
എന്നോട് ഒന്നും പറയാതിരുന്നത് എന്തേയ്?

362
00:24:58,372 --> 00:25:00,665
ഇങ്ങോട്ടേക്ക് വരാൻ  നീ 
 സമ്മതിക്കില്ലന്ന് എനിക്കറിയായിരുന്നു.

363
00:25:00,749 --> 00:25:03,042
ഞാൻ നിന്നെ പിടിച്ച് കട്ടിലിൽ കെട്ടിയിട്ടാനെ.

364
00:25:03,127 --> 00:25:05,503
അവ  ലൈസിൻ ഇല്ലാതെ അതിജീവിച്ചത്
എങ്ങനെയെന്ന് എനിക്കറിയാം.

365
00:25:05,588 --> 00:25:06,629
അത് എനിക്കറിയണ്ട.

366
00:25:06,714 --> 00:25:09,382
സസ്യഭുക്കുകൾ പ്രധാനമായും കഴിച്ചിരുന്നത്...

367
00:25:09,466 --> 00:25:12,927
ലൈസിൻ  സമ്പന്നമായ അഗാമ
 ബീൻസും സോയ പയറുമാണ്.

368
00:25:14,305 --> 00:25:16,306
പിന്നെ അവയെ മാംസഭുക്കുകൾ
വേട്ടയാടി ഭക്ഷിക്കുകയും, അങ്ങനെ...

369
00:25:18,309 --> 00:25:19,767
നിൽക്ക്.

370
00:25:21,395 --> 00:25:23,646
അവിടെ തന്നെ നിന്നോ, മിണ്ടരുത്.
ഞാൻ ഇപ്പൊ വരാം.

371
00:25:23,731 --> 00:25:24,939
വേണ്ട!

372
00:25:27,651 --> 00:25:29,277
അവിടെ നിൽക്ക്.

373
00:25:59,808 --> 00:26:01,267
അവൾ വളരെ അടുത്താ.

374
00:26:01,352 --> 00:26:02,644
അവൾ എന്ത് കോപ്പാ കാണിക്കുന്നേ?

375
00:26:02,728 --> 00:26:03,978
വളരെ അടുത്ത്.

376
00:26:25,542 --> 00:26:28,878
അവൾക്ക് അതിനെ തൊടണം.
അവൾ തൊടാനൊന്നും പാടില്ല.

377
00:26:32,049 --> 00:26:33,883
അവൾ എന്തെങ്കിലും കണ്ടുകഴിഞ്ഞാൽ,
 അവൾ ഇങ്ങനെ...

378
00:26:42,851 --> 00:26:44,811
ഇതൊക്കെ സാധ്യമാണോ?

379
00:26:46,021 --> 00:26:47,063
എന്തോന്ന്?

380
00:26:48,732 --> 00:26:50,942
ഇതോ? പിന്നെ നീ എന്ത് ഡോക്യൂമെന്റസ്
ചെയ്യാനാന്നാ വിചാരിച്ചേ?

381
00:26:51,026 --> 00:26:52,568
നിങ്ങൾ എന്തൊക്കെ കാണുമെന്നാ വിചാരിച്ചേ?

382
00:26:52,695 --> 00:26:55,029
ജന്തുക്കളെ, ഒരുപക്ഷെ.

383
00:26:57,032 --> 00:26:58,574
വലിയ ഉടുമ്പുകളെ.

384
00:27:01,537 --> 00:27:02,745
വട്ടന്മാർ.

385
00:27:11,005 --> 00:27:13,548
ഫിലിം തീരുന്നത് കേൾക്കുമ്പോൾ
അവയ്ക്ക് ദേഷ്യം വരും.

386
00:27:14,300 --> 00:27:15,967
സാറ!

387
00:27:24,018 --> 00:27:25,184
അവയെ ഷൂട്ട്‌ ചെയ്യൂ.

388
00:27:25,269 --> 00:27:26,936
അവർ അവരുടെ കുഞ്ഞിനെ
സംരക്ഷിക്കുന്നതാ.

389
00:27:27,021 --> 00:27:28,271
ഞാനും!

390
00:27:49,877 --> 00:27:51,711
അവർ പോകുവാണെന്നു തോന്നുന്നു.

391
00:27:59,386 --> 00:28:00,595
വൗ.

392
00:28:00,929 --> 00:28:03,014
ഈ ചിത്രങ്ങൾ അവിശ്വസനീയം തന്നെ,
ഇതിഹാസം.

393
00:28:03,098 --> 00:28:06,184
ആരൊക്ക അവരുടെ ജീവിതകാലം മുഴുവൻ 
ഫോട്ടോ എടുത്ത് നടന്നാലും,
ഇതിന്റെയൊന്നും പകുതി ഗുണം ഉണ്ടാവില്ല.

394
00:28:06,268 --> 00:28:09,145
ഇന്ന് തന്നെ എനിക്കാ പുലിറ്റ്സർ
പുരസ്കാരം തന്നേക്ക്.

395
00:28:09,313 --> 00:28:11,606
മത്സരം അവസാനിച്ചു,
ഇനി പ്രവേശനം ഇല്ല.

396
00:28:11,690 --> 00:28:13,524
തോറ്റവർക്കൊക്കെ എന്റെ നന്ദി.

397
00:28:13,609 --> 00:28:17,111
സിഗരറ്റ് കത്തിക്കരുത്!
മൈലുകൾക്ക് അപ്പുറത്ത് നിന്ന് 
വരെ ദിനോസറുകൾക്ക് മണം കിട്ടും.

398
00:28:17,279 --> 00:28:20,073
നമ്മൾ നിരീക്ഷിച്ച് ഡോക്യൂമെന്റസ് ചെയ്യാനേ പാടൂ.
അവരോട് സമ്പർക്കം പാടില്ല.

399
00:28:20,157 --> 00:28:22,950
എന്തായാലും ഇതൊക്കെ ശാസ്ത്രീയമായി അസാധ്യമാണ്.

400
00:28:23,077 --> 00:28:24,494
ഹൈസൻ‌ബെർഗിന്റെ
അനിശ്ചിതത്വ തത്വം.

401
00:28:24,578 --> 00:28:26,537
നാം എന്ത് പഠിക്കുന്നോ, അതിനനുസരിച്ചു
 നമുക്ക് മാറ്റങ്ങൾ ഉണ്ടാകും.

402
00:28:26,622 --> 00:28:30,041
ഞാൻ റിസ്ക് എടുത്തോളാം,
 പാറയും അസ്ഥിയും മാന്തിയെടുത്ത്...

403
00:28:30,125 --> 00:28:32,877
65 ദശലക്ഷം വർഷങ്ങൾക്ക് മുന്നേ 
ചത്തുപോയ ജീവികൾ...

404
00:28:32,961 --> 00:28:34,045
അവരുടെ കുഞ്ഞുങ്ങളെ പരിപാലിച്ചിരുന്ന
 ശീലങ്ങളെ പറ്റിയുള്ള...

405
00:28:34,129 --> 00:28:37,090
അനുമാനങ്ങൾ ഉണ്ടാക്കുന്നതിൽ
 എനിക്ക് ഭ്രാന്താണ് മനുഷ്യാ.

406
00:28:37,174 --> 00:28:38,966
പിന്നെ നാല് വർഷത്തെ കുറെ കഥകൾ
നീ എന്റെ തലയിൽ കേറ്റിയിട്ടില്ലേ.

407
00:28:39,051 --> 00:28:41,052
അതൊക്കെ കാരണാ ഞാൻ ഇവിടെ എത്തിയത്.

408
00:28:41,136 --> 00:28:42,845
മുറിവിന്റെയും മരണത്തിന്റെയും കഥകൾ.

409
00:28:42,930 --> 00:28:44,097
അതൊന്നും കേട്ടില്ലാരുന്നോ?

410
00:28:44,181 --> 00:28:46,849
പ്ലീസ്! ഒരു വിദ്യാർത്ഥിയോട് എന്ന
പോലെ എന്നോട് സംസാരിക്കല്ലേ.

411
00:28:46,934 --> 00:28:49,685
എന്റെ 20 വയസ്സുമുതൽ ഞാൻ
വേട്ടമൃഗങ്ങളെ ചുറ്റിപ്പറ്റി ജോലി ചെയ്യുന്നതാ.

412
00:28:49,770 --> 00:28:52,313
സിംഹങ്ങൾ, കുറുക്കന്മാർ 
കഴുതപ്പുലികൾ, പിന്നെ നീയും.

413
00:29:00,364 --> 00:29:02,031
എങ്ങോട്ടാ ധൃതി പിടിച്ച്?

414
00:29:02,324 --> 00:29:05,284
നൂറ്റാണ്ടുകളായി വിശ്വസിച്ചു വരുന്ന പിടിവാശിയെ
അട്ടിമറിക്കാൻ ഞാൻ ശ്രമിച്ചോണ്ടിരിക്കുവാ.

415
00:29:05,411 --> 00:29:09,163
ആദ്യകാലങ്ങളിൽ ദിനോസറുകളെ 
അപകടകാരികളായ പല്ലികളയാണ് കരുതിയിരുന്നത്.

416
00:29:09,248 --> 00:29:12,667
അവ കുഞ്ഞുങ്ങളെ പരിപാലിക്കുമെന്ന
ആശയത്തെ എതിർക്കുന്നവരുമുണ്ട്.

417
00:29:12,751 --> 00:29:15,253
റോബർട്ട് ബർക്ക് പറഞ്ഞിരുന്നത്
ദിനോസർ ഒരു മെനകെട്ട വർഗ്ഗമാണെന്നും,

418
00:29:15,337 --> 00:29:19,424
അവ ചെറുപ്പത്തിലെ തന്നെ കുഞ്ഞുങ്ങളെ
 ഉപേക്ഷിച്ചു പോകുമെന്നാണ്.
ഞാനത് തെറ്റാണെന്ന് തെളിയിക്കും.

419
00:29:19,508 --> 00:29:22,510
തീ!  ഡോ. മാൽക്കം,
തീ, ബേസ് ക്യാമ്പ്!

420
00:29:28,600 --> 00:29:31,602
വേണ്ട! വെള്ളമൊഴിച്ചാൽ പുക വല്ലാതെ കൂടും.
മണ്ണിട്ടാൽ മതി.

421
00:29:31,687 --> 00:29:33,604
ആരാ തീ കത്തിച്ചേ?

422
00:29:34,982 --> 00:29:37,191
ഞാൻ ഡിന്നർ ഉണ്ടാക്കിയാലോ
എന്ന് വിചാരിക്കുവായിരുന്നു.

423
00:29:37,693 --> 00:29:40,987
നിങ്ങൾ തിരികെ എത്തുമ്പോഴേക്കും
റെഡിയാക്കാമെന്ന് കരുതി.

424
00:29:42,948 --> 00:29:45,825
അവർ തമ്മിൽ എന്തെങ്കിലും 
സാമ്യം തനിക്ക് തോന്നുന്നുണ്ടോ?

425
00:29:46,994 --> 00:29:48,786
ഒരു തരത്തിൽ അച്ഛൻ തന്നെയാണ്
എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്.

426
00:29:48,871 --> 00:29:50,204
ഞാനോ... എന്താ?

427
00:29:50,706 --> 00:29:52,623
"ഞാൻ പറയുന്നത് കേൾക്കാൻ നിക്കണ്ട"
അങ്ങനെയല്ലേ പറഞ്ഞേ.

428
00:29:52,708 --> 00:29:54,625
ഞാൻ വിചാരിച്ചു എന്നോട് വേറെ 
എന്തോ പറയാൻ പോകുവാണെന്നൊക്കെ.

429
00:29:54,710 --> 00:29:57,462
കെല്ലി, ഞാൻ ഉദ്ദേശിച്ചത് എന്താന്ന്
നിനക്ക് നല്ലോണം അറിയാലോ.
നീ...

430
00:29:57,546 --> 00:29:59,422
അവളുടെ ആകാംഷയുടെ പേരിൽ
നിങ്ങൾക്ക് അവളെ പൂട്ടിയിടണോ?

431
00:29:59,506 --> 00:30:01,299
ഇതൊക്കെ അവൾക്ക് എങ്ങനെ
കിട്ടിയെന്നാ വിചാരം?

432
00:30:01,383 --> 00:30:02,633
താങ്ക് യൂ, സാറ.

433
00:30:02,718 --> 00:30:05,553
വെറുതെ ഒത്തുകളിക്കല്ലേ.

434
00:30:07,306 --> 00:30:10,850
പ്ലീസ് ഒന്ന് മാറി നിൽക്ക്, ഇതിൽ ഇടപെടണ്ട.

435
00:30:10,934 --> 00:30:12,643
എഡ്ഡി?
എന്താ?

436
00:30:12,728 --> 00:30:15,313
ഈ കോപ്പെന്താ ഇതുവരെ വർക്ക്‌ ചെയ്യാത്തെ?

437
00:30:15,397 --> 00:30:18,816
അതിനത് ലാൻഫോണോന്നുമല്ല.
നിങ്ങളൊരു ഫോൺ ബൂത്തിലൊന്നുമല്ലല്ലോ ഉള്ളത്.

438
00:30:18,901 --> 00:30:21,110
നല്ല സിഗ്നൽ കിട്ടുന്നവരെ ക്ഷമിക്കണം.

439
00:30:23,489 --> 00:30:26,991
അക്രമവും സാങ്കേതികവിദ്യയും,
ഒന്നിച്ച് കിടക്ക പങ്കിടാറില്ല.

440
00:30:28,327 --> 00:30:33,289
കഴിയുന്നത്ര അടുത്ത് നിന്ന് മൃഗങ്ങളെ
ഡോക്യുമെന്റ് ചെയ്യണമെന്നാ ഹാമ്മണ്ട് പറഞ്ഞിട്ടുള്ളത്.

441
00:30:33,499 --> 00:30:36,918
അതുകൊള്ളാം. എന്നാ പിന്നെ ആട്ടിൻ
ചോര മണപ്പിച്ച് അടുത്തേക്ക് ചെന്നൂടെ?

442
00:30:37,211 --> 00:30:39,045
എഡ്ഡി, എന്തെങ്കിലും മഹാത്ഭുതം നടന്നിട്ട്...

443
00:30:39,129 --> 00:30:41,172
ട്രെയിലറിലുള്ള റേഡിയോ
എങ്കിലും ഒന്ന് വർക്ക്‌ ചെയ്യോ ?

444
00:30:41,256 --> 00:30:42,757
കളിയാക്കല്ലേ.

445
00:30:42,925 --> 00:30:46,552
തനിക്ക് അല്പമെങ്കിലും ബുദ്ധി ഉണ്ടേൽ
ആ 'ഓൺ സ്വിച്ച്' ഒന്ന് അമർത്തി നോക്ക്.

446
00:30:47,930 --> 00:30:50,890
ശരി, എന്റെ മോളെ ഞാൻ ഇവിടെ
 നിന്ന് കൊണ്ടുപോകുവാ.

447
00:30:51,099 --> 00:30:54,352
ആർക്കെങ്കിലും എന്റെ കൂടെ വരണമെങ്കിൽ
ഇതാണ് അവസാനത്തെ അവസരം.

448
00:30:54,436 --> 00:30:56,771
നിങ്ങൾ നിങ്ങളുടെ ഫീൽഡ് വിട്ട് പോകുന്നതിൽ
 മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല ...

449
00:30:57,022 --> 00:30:59,774
നിക്ക്, നീ ഇവിടെ തന്നെ നിൽക്കാൻ പോകുവാണേൽ...

450
00:30:59,858 --> 00:31:01,359
നിന്റെ ഭാര്യക്കോ പ്രിയപ്പെട്ടവർക്കോ വേണമെങ്കിൽ...

451
00:31:01,443 --> 00:31:03,277
ഒരു ഗുഡ് ബൈ പറഞ്ഞ് ഞാനൊരു കാത്ത് അയച്ചേക്കാം.

452
00:31:03,445 --> 00:31:06,447
എഡ്ഡി, നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ...

453
00:31:06,532 --> 00:31:09,534
അതുവച്ച് ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂ.
ഞാൻ അവിടെ കാണും.

454
00:31:14,957 --> 00:31:16,040
ഡാഡിക്ക് വട്ടായോ?

455
00:31:16,124 --> 00:31:17,917
അല്ല, എനിക്ക് വട്ടല്ല.
ഞാൻ നല്ല കലിപ്പിലാണ്.

456
00:31:19,545 --> 00:31:21,504
എന്താ ഇത്?
ഇത് നിന്റെ റൂം പോലെ ഉണ്ടല്ലോ.

457
00:31:21,588 --> 00:31:22,588
ഞാനത് വൃത്തിയാക്കാൻ പോകുവായിരുന്നു.

458
00:31:22,673 --> 00:31:24,090
ഇപ്പൊ തന്നെ ചെയ്യ്.

459
00:31:25,425 --> 00:31:28,553
എന്താ ഇതൊക്കെ?
ഇവിടെയൊരു 100 സ്വിച്ച് ഉണ്ടല്ലോ!

460
00:31:28,637 --> 00:31:32,640
ദേഷ്യപ്പെടല്ലേ. ഞാൻ എവിടെയാണെന്ന്
നിന്നെ വിളിച്ചറിയിക്കാൻ നിന്നതാ.

461
00:31:32,808 --> 00:31:34,809
ഞാൻ എപ്പോഴും അങ്ങനെ ചെയ്യാറുള്ളതല്ലേ?

462
00:31:35,102 --> 00:31:38,062
ഞാൻ നിന്നോട്  ഇത്രയൊക്കെ സ്നേഹം കാണിക്കുന്നവളല്ലേ.

463
00:31:38,230 --> 00:31:42,400
 ഒരുപാട് യാത്രകൾ ചെയ്യുന്നവൾ.
നിനക്ക് അതെല്ലാം ഇഷ്ടവുമാണ്, അല്ലെ?
നിനക്കും നിന്റേതായ താല്പര്യങ്ങൾ ഇല്ലേ.

464
00:31:42,484 --> 00:31:44,402
ഞാൻ വേർപിരിഞ്ഞു ജീവിക്കുന്നവനാ,

465
00:31:44,486 --> 00:31:46,737
പക്ഷേ അങ്ങനെ ജീവിക്കാനല്ല എനിക്ക് താല്പര്യം.

466
00:31:46,989 --> 00:31:51,492
കെല്ലി, കുറച്ചു നേരം വലിയവർ സംസാരിക്കട്ടെ.
ഒന്ന് അപ്പുറത്തേക്ക് നിക്ക്.

467
00:31:51,743 --> 00:31:54,662
അമ്യൂസ്‌മെന്റ് പാർക്കിൽ വലുപ്പം നോക്കി റൈഡിൽ കേറ്റുന്നപോലുണ്ടല്ലോ.

468
00:31:55,455 --> 00:31:58,708
നിനക്ക് എന്നെ രക്ഷിക്കണമെന്നുണ്ടേൽ,
പിന്നെന്താ മൂന്നു ആഴ്ച മുന്നേ...

469
00:31:58,792 --> 00:32:02,336
മ്യൂസിയം ഫണ്ട്‌ ശേഖരണത്തിൽ എന്നെ
സഹായിക്കാൻ നോക്കാത്തെ?

470
00:32:03,797 --> 00:32:06,173
ഈ സാഹചര്യം വളരെ വ്യത്യസ്തമാണ്.

471
00:32:06,300 --> 00:32:09,844
നിങ്ങളുടെ മാതാപിതാക്കളുടെ കൂടെ ഒരു
ഡിന്നറിനുപോലും കൊണ്ടുപോകാത്തത് എന്തേയ്?

472
00:32:09,970 --> 00:32:14,849
എനിക്കാവശ്യം ഉള്ള സമയങ്ങളിൽ പോലും 
എന്നെ സഹായിക്കാത്തത് എന്താ?

473
00:32:15,100 --> 00:32:18,519
നിനക്ക് വേണ്ടി എന്റെ ജോലി
പോലും ഞാൻ ഒഴിഞ്ഞു വച്ചില്ലേ.

474
00:32:18,854 --> 00:32:21,105
അതുപിന്നെ, 
സാറ നല്ലൊരു...

475
00:32:21,189 --> 00:32:23,441
നീ ആ വാചകം മുഴുമിപ്പിക്കാത്തതുകൊണ്ട്
നിന്റെ ഭാവി രക്ഷപെട്ടെന്ന് കൂട്ടിക്കോ.

476
00:32:23,525 --> 00:32:25,776
പ്ലീസ്, പുറത്തു പോ.

477
00:32:27,529 --> 00:32:30,197
ഇയാൻ, നോക്ക്.

478
00:32:32,492 --> 00:32:36,370
നീ എന്നെത്തേടി ഇവിടെ വരെ വെപ്രാളപെട്ട് 
വന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി.

479
00:32:37,706 --> 00:32:40,958
എനിക്ക് ഒത്തിരി സന്തോഷമായി,
മനസ്സ് നിറഞ്ഞു.

480
00:32:41,543 --> 00:32:44,712
എനിക്ക് നിന്നെ എപ്പോഴും ഇങ്ങനെ
 തന്നെ കണ്ടോണ്ടിരിക്കണം. എപ്പോഴും.

481
00:32:44,796 --> 00:32:47,798
കെല്ലി, ഏയ്, നീ എന്താ ഈ ചെയ്യുന്നേ?
പുറത്തേക്ക് പോകല്ലേ, അത് സുരക്ഷിതമല്ല.

482
00:32:47,883 --> 00:32:50,801
ഇവിടെ നിൽക്ക്, കേറി വാ.
ഡോർ അടയ്‌ക്ക്.

483
00:32:55,223 --> 00:32:56,390
ശരി.

484
00:32:57,726 --> 00:33:01,479
ഞാൻ ചെയ്യുന്നതിനെ പറ്റി എനിക്ക് നല്ല ധാരണയുണ്ട്.
നിങ്ങൾ എല്ലാരും പൊയ്ക്കോളൂ.

485
00:33:02,481 --> 00:33:04,148
പക്ഷേ ഞാൻ നിൽക്കാൻ പോകുവാ.

486
00:33:04,733 --> 00:33:08,069
ഐ ലൗ യൂ.
ഇപ്പൊ തത്കാലം എനിക്ക് നിന്നെ ആവശ്യമില്ല.

487
00:33:09,571 --> 00:33:12,698
നീയൊരു  മനോരോഗചികിത്സകനെ
കാണുന്നത് നല്ലതാ.

488
00:33:13,075 --> 00:33:15,243
ഞാൻ നാലോ അഞ്ചോ
ദിവസത്തിനുള്ളിൽ തിരിച്ചെത്തും.

489
00:33:15,243 --> 00:33:16,827
അല്ലല്ല, നീ നാലോ അഞ്ചോ
കഷ്ണമായിട്ടാവും തിരിച്ചു വരാൻ പോണേ.

490
00:33:16,912 --> 00:33:20,164
എനിക്കീ സ്ഥലം പേടി ഇല്ലാത്തതും 
നിനക്ക് പേടിയുള്ളതുമാണ് നിന്റെ പ്രശ്നം.

491
00:33:20,248 --> 00:33:24,168
അതെ, ശരിയാണ്, അത് തന്നെയാണ്
കാര്യം, എനിക്ക്...

492
00:33:24,252 --> 00:33:25,753
അതെന്താ ആ ശബ്ദം?

493
00:33:35,764 --> 00:33:38,474
വാ. ഇതിൽ ഏതെങ്കിലും ഒന്ന് വഴി
നിന്നെ തിരിച്ചു കൊണ്ടുപോകാം.

494
00:33:38,558 --> 00:33:40,267
ഹലോ!  ഇവിടെ ഇവിടെ!

495
00:33:43,605 --> 00:33:47,441
ഒന്നും പിടികിട്ടുന്നില്ലല്ലോ. ആ ഹെലികോപ്റ്ററിന്റെ സൈഡിൽ
ഇൻജെൻ എന്നാണ് എഴുതിയിരിക്കുന്നെ.

496
00:33:48,360 --> 00:33:51,570
എനിക്ക് മനസ്സിലാകുന്നില്ല.
ഹാമ്മണ്ടിന് രണ്ട് ടീമിനെ
അയക്കേണ്ട കാര്യമെന്താ?

497
00:33:53,699 --> 00:33:55,574
ഡാഡി, എന്നെ ഒന്ന് വിട്!

498
00:33:55,951 --> 00:33:59,078
അയാൾക്ക് നമ്മളെ വിശ്വാസം ഇല്ലേ?
നമ്മൾ തുടങ്ങിയിട്ട് പോലുമില്ലല്ലോ.

499
00:34:08,046 --> 00:34:10,506
ബേസ് ക്യാമ്പിന് പറ്റിയ നല്ല സ്ഥലം ഇത് തന്നെയാണ്.

500
00:34:10,590 --> 00:34:13,050
എല്ലാവരും വന്നതിന് ശേഷം
 അതാണ് ആദ്യം ചെയ്യേണ്ടത്.

501
00:34:13,135 --> 00:34:17,096
30 മിനിറ്റിനകം എനിക്കത് തയ്യാറാക്കി തരണം.
എന്നുവെച്ചാൽ അരമണിക്കൂറിനകം.

502
00:34:17,264 --> 00:34:18,556
മനസ്സിലായോ? ഓവർ.

503
00:34:18,640 --> 00:34:19,890
ആ ഓർഡർ ക്യാൻസൽ ചെയ്യൂ.

504
00:34:20,392 --> 00:34:21,809
എന്ത്? എന്തിനാ?

505
00:34:21,977 --> 00:34:23,644
മിസ്റ്റർ ലഡ്ലോ, ഇതൊരു ഗെയിം ട്രയലാണ്.
(ഗെയിം ട്രയൽ - വന്യമൃഗങ്ങളുടെ സഞ്ചാര പാത)

506
00:34:23,729 --> 00:34:25,396
മാംസഭുക്കുകൾ വേട്ടക്ക് വരുന്നത് ഇതിലൂടെയാണ്.

507
00:34:25,480 --> 00:34:28,232
നിങ്ങൾക്ക് ബേസ് ക്യാമ്പ് സെറ്റ് ചെയ്യണോ,
അതോ അവയ്ക്ക് ഒരു നേരത്തെ ഭക്ഷണമാകണോ?

508
00:34:31,737 --> 00:34:35,156
എന്നാ നമുക്ക് വേറെ സ്ഥലം നോക്കിയാലോ?
ഓവർ.

509
00:34:35,449 --> 00:34:39,493
പീറ്റർ, തന്റെ ക്യാമ്പിങ് ട്രിപ്പ്‌ നടത്തുന്നത്
ഞാൻ ആണെങ്കിൽ, രണ്ട് നിബന്ധനകളുണ്ട്.

510
00:34:39,745 --> 00:34:42,830
ഒന്ന്, എനിക്ക് ആയിരിക്കും ചുമതല.
ഞാനില്ലാത്തപ്പോൾ, ഡയറ്ററിനാകും ചുമതല.

511
00:34:42,914 --> 00:34:45,833
താൻ ഞങ്ങൾക്ക് പണം തന്നാൽ മതി,
ചെയ്യുന്ന പണി നന്നായിട്ടുണ്ടെങ്കിൽ അത് പറയാം,

512
00:34:45,917 --> 00:34:47,835
പിന്നെ നല്ല ദിവസം വരുമ്പോൾ ഒരു
സ്കോച്ച് ഞങ്ങൾ വേണ്ടി കരുതിക്കോ.

513
00:34:48,086 --> 00:34:50,838
രണ്ടാമത്തെ നിബന്ധന, എന്റെ ഫീസ്.
അത് താൻ വച്ചോ.

514
00:34:51,089 --> 00:34:54,842
എന്റെ സേവനത്തിന് പകരമായി ഒരു
ടൈറാനോസോറസിനെ
 പിടിക്കാനുള്ള അധികാരം മാത്രം എനിക്ക് തന്നാൽ മതി.

515
00:34:54,968 --> 00:34:57,762
ഒരു ആണിനെ. ആണിനെ മാത്രം.
എന്ത്, എങ്ങനെ എന്നൊക്കെ ഞാൻ നോക്കിക്കോളാം.

516
00:34:57,846 --> 00:35:00,598
ഈ നിബന്ധനകൾ അംഗീകരിക്കാൻ തനിക്ക് പറ്റില്ലെങ്കിൽ,
പിന്നെ എല്ലാം തന്റെ ഇഷ്ടം പോലെ.

517
00:35:00,682 --> 00:35:03,017
എന്നാ ചെല്ല്, ഇവിടെ എവിടേലും ബേസ് ക്യാമ്പ് സെറ്റ് ചെയ്യ്.

518
00:35:03,101 --> 00:35:06,228
വല്ല ചതിപ്പിലോ അല്ലെങ്കിൽ
 റെക്സിന്റെ കൂട്ടിലോ ആയിക്കോട്ടെ.

519
00:35:06,354 --> 00:35:09,190
ഞാൻ ഒരുപാട് സഫാരി റൈഡിന് പോയിട്ടുണ്ട്,

520
00:35:09,274 --> 00:35:11,275
ഇതുപോലുള്ള ആത്മഹത്യാപരമായ
ആശയങ്ങൾ എവിടുന്നും കേട്ടിട്ടില്ല.

521
00:35:11,485 --> 00:35:12,693
ഓക്കെ?

522
00:35:14,362 --> 00:35:15,488
ഓക്കെ.

523
00:35:20,577 --> 00:35:24,246
ബൈക്കുകാർ, വഴി തെറ്റിയ മൃഗത്തെ
വലതുഭാഗത്തേക്ക് എത്തിക്കൂ.

524
00:35:24,331 --> 00:35:28,167
സ്നാഗ്ഗർസ്, തയ്യാറായി നിൽക്ക്.
അവർ അതിനെ നിങ്ങളുടെ ഭാഗത്തേക്ക്
കൊണ്ടുവരും. അതൊരു...

525
00:35:30,212 --> 00:35:33,047
പാകി... പാക്യാ ...
ഓ  കോപ്പ്.

526
00:35:33,548 --> 00:35:36,258
ആ കഷണ്ടി തലപോലെ തടിച്ച തലയുള്ള സാധനം. ചട്ടിത്തലയൻ.

527
00:36:00,951 --> 00:36:02,660
സ്റ്റോപ്പ്‌.

528
00:36:04,204 --> 00:36:05,704
പാക്യാസെഫാലോസറസ്.

529
00:36:05,789 --> 00:36:07,081
മാംസഭുക്കാണോ?

530
00:36:07,249 --> 00:36:09,583
അല്ലല്ല, സസ്യഭുക്കാണ്.
അന്ത്യ ക്രിറ്റേഷ്യസ്.

531
00:36:17,592 --> 00:36:19,760
ആ കുടം പോലുള്ള തല കണ്ടോ?

532
00:36:19,886 --> 00:36:22,763
ഒമ്പത് ഇഞ്ചോളം കട്ടിയുള്ള അസ്ഥിയാണ്.
ശ്രദ്ധിച്ച്.

533
00:36:24,933 --> 00:36:27,184
നോക്കിക്കേ, പാക്കിയുടെ കഴുത്ത് അതിന്റെ
തലയൊട്ടിയുടെ അടിയിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

534
00:36:27,269 --> 00:36:29,562
മറ്റുള്ളവയെ പോലെ  തലയുടെ പുറകിലല്ല.

535
00:36:29,813 --> 00:36:33,607
തല കുനിക്കുമ്പോൾ അവന്റെ
കഴുത്ത് നട്ടെല്ലുമായി വിന്യസിക്കും.

536
00:36:33,733 --> 00:36:36,360
പെട്ടന്നുള്ള ആഘാതം കുറക്കാൻ അത് ഉപകരിക്കും.

537
00:36:42,617 --> 00:36:44,368
സ്നാഗ്ഗർസ്, ചട്ടിത്തലയൻ 
രക്ഷപ്പെട്ട്...

538
00:36:44,452 --> 00:36:46,453
നിങ്ങളുടെ വഴിയേ വരുന്നുണ്ട്.

539
00:37:53,104 --> 00:37:54,647
ഡയറ്റർ,
ഔട്ട്‌ട്രിഗ്ഗറിൽ ഇരിക്ക്.

540
00:37:54,731 --> 00:37:57,524
നിങ്ങൾ ഒരു... കറീന...

541
00:37:58,276 --> 00:38:00,653
റോളണ്ട്, ഒന്നൂടെ പറഞ്ഞേ.
എന്തുവാ?

542
00:38:01,947 --> 00:38:05,366
ആ ചുവന്ന കൊമ്പുള്ള ജീവിയെ.
ആ പോമ്പാടോർ തല പോലുള്ളത്.

543
00:38:07,869 --> 00:38:09,787
എന്നെ പുറത്തേക്ക് എത്തിക്ക്.

544
00:38:24,844 --> 00:38:26,553
ഓക്കെ, കാർട്ടർ, എന്നെ തിരികെ കയറ്റൂ.

545
00:38:31,393 --> 00:38:32,559
പതുക്കെ!

546
00:38:34,896 --> 00:38:36,313
അധികം അടുത്തേക്ക് വേണ്ട.

547
00:38:37,565 --> 00:38:40,526
കാലിന്റെ അടുത്തേക്ക് ചെല്ല്!
കാല്! വാലൊന്ന് ശ്രദ്ധിക്കണം!

548
00:39:29,117 --> 00:39:30,200
ബർക്ക്!

549
00:39:30,952 --> 00:39:32,286
ഇവിടെ വാ.

550
00:39:37,625 --> 00:39:39,376
ഈ കാൽപ്പാട് മനസ്സിലായോ?

551
00:39:39,461 --> 00:39:41,545
യെസ്, മനസ്സിലായി. ടൈറാനോസോർ.

552
00:39:46,718 --> 00:39:47,968
റോളണ്ട്.

553
00:39:55,185 --> 00:39:56,977
താൻ എങ്ങോട്ടാ ഈ പോകുന്നേ?

554
00:39:57,062 --> 00:40:00,314
എന്റെ ഫീസ് വസൂലാക്കാൻ പോകുവാണ്, 
മിസ്റ്റർ. ലഡ്ലോ. എന്റെ ഫീസ് വസൂലാക്കാൻ .

555
00:40:13,453 --> 00:40:14,620
എന്റെ ദൈവമേ.

556
00:40:15,955 --> 00:40:20,375
പ്രോകോമ്പ്സോഗ്നേതസ്സ് ട്രയസ്സിക്കസ്,
1913 ൽ ബവേറിയയിൽ കണ്ടെത്തി.

557
00:40:20,710 --> 00:40:22,127
ഇത് പ്രശ്നകാരനാണോ?

558
00:40:23,838 --> 00:40:25,547
ഇല്ല, ഞാൻ അങ്ങനെ വിചാരിക്കുന്നില്ല.

559
00:40:26,341 --> 00:40:29,676
ഇവറ്റകൾ കുറക്കന്മാരെപോലെ
ശവം തീനികളായിരുന്നു, എന്നാണ് കരുതപ്പെടുന്നത്.

560
00:40:30,720 --> 00:40:34,223
ഇവൻ എനിക്കിട്ട് ഉണ്ടാക്കികൊണ്ടിരിക്കുന്നല്ലോ.
ഇതിന് നമ്മളെ തീരെ പേടിയില്ലാന്ന് തോന്നണെ.

561
00:40:35,475 --> 00:40:37,810
ഈ ദ്വീപിൽ ആളുകളൊന്നും
ഇതുവരെ വന്നിട്ടില്ലല്ലോ.

562
00:40:37,894 --> 00:40:40,187
അപ്പോൾ പിന്നെ മനുഷ്യരെ
പേടിക്കണ്ട കാര്യം ഇവർക്കില്ല.

563
00:40:44,734 --> 00:40:45,984
ഇനി പേടിച്ചോളും.

564
00:41:06,548 --> 00:41:08,006
ഇതാണ് റെക്സിന്റെ കൂട്.

565
00:41:10,218 --> 00:41:13,846
ശിശുവിന് ഒരുപക്ഷേ രണ്ടാഴ്ച മാത്രമെ പ്രായമുണ്ടാകുള്ളൂ.
ഇതുവരെ കൂടു വിട്ടിട്ടില്ല.

566
00:41:19,060 --> 00:41:22,980
ഇത്രയും ചെറിയ സന്തതിയെ വിട്ടിട്ട്
അച്ഛനമ്മമാർ കൂടുതൽ ദൂരെ പോകാനിടയില്ല.

567
00:41:24,732 --> 00:41:27,651
ഇതിന്റെ അച്ഛൻ വരുന്നത് വരെ ഇവിടെ കാത്ത് നിന്നാലോ?

568
00:41:28,862 --> 00:41:32,281
വേണ്ട. കൂട് കാറ്റിന്റെ ദിശയിലാണെങ്കിൽ,
നമുക്ക് അങ്ങനെ നോക്കാമായിരുന്നു.

569
00:41:33,366 --> 00:41:35,367
അവൻ തിരിച്ചു വരുമ്പോൾ, നമ്മുടെ
സാന്നിധ്യം അവൻ മനസ്സിലാക്കും.

570
00:41:35,451 --> 00:41:37,619
നമുക്ക് രക്ഷപെടാനൊരു അവസരം കിട്ടിയെന്ന് വരില്ല.

571
00:41:38,955 --> 00:41:42,207
ബുദ്ധി എന്താണെന്ന് വച്ചാൽ, ഇതിനെ പിടികൂടിയിട്ട്...

572
00:41:43,084 --> 00:41:45,169
അവനെ നമ്മൾ ഉദ്ദേശിക്കുന്ന
സ്ഥലത്തേക്ക് എത്തിക്കണം.

573
00:42:35,470 --> 00:42:37,554
ഇതുകൊണ്ടാണല്ലേ നമ്മളെ ഇവിടെ
എത്തിക്കാൻ ഹാമ്മണ്ട് ഇത്രയും തിടുക്കം കൂട്ടിയത്.

574
00:42:37,639 --> 00:42:39,723
ഇവർ വരുന്ന കാര്യം അയാൾക്ക് അറിയായിരുന്നു.

575
00:42:39,849 --> 00:42:41,934
എന്റെ ദൈവമേ, 
ഇവർ ഭയങ്കര പ്ലാനോടെയാണല്ലോ.

576
00:42:43,102 --> 00:42:45,187
അതൊക്കെ ഒന്നാന്തരം ആയുധങ്ങളാണ്.

577
00:42:45,980 --> 00:42:47,981
ഞാൻ അവരുടെ ഫോൺ ഉപയോഗിച്ച് നോക്കിയാലോ.

578
00:42:48,066 --> 00:42:49,983
അവരുടെ ഡിഷ് തന്റേതിനേക്കാൾ വലുതാ.

579
00:42:50,401 --> 00:42:53,237
അവർ ഇവിടെ വേറെ പാർക്ക്‌ പണിയാൻ പോകുവാണോ?

580
00:42:53,321 --> 00:42:56,031
അച്ഛൻ പറഞ്ഞ മറ്റേ ദ്വീപിലെ
ആ സംഭവങ്ങൾക്ക് ശേഷം?

581
00:42:56,115 --> 00:42:57,241
അവർ ഒന്നും പണിയാൻ പോകുന്നില്ല.

582
00:42:57,325 --> 00:42:59,743
അവർ ഈ മൃഗങ്ങളെ ഇവിടുന്ന്
പുറത്തേക്ക് കൊണ്ട് പോകുവാണ്.

583
00:42:59,827 --> 00:43:01,370
മെയിൻലാൻഡിലേക്ക് തിരികെ കൊണ്ടുപോകുന്നു.

584
00:43:02,664 --> 00:43:06,416
എനിക്കൊരു കാര്യം പറയാനുണ്ട്.
ഇവർ ഇവിടെ വരുമെന്ന് ഹാമ്മണ്ട്
എന്നോട് പറഞ്ഞിരുന്നു.

585
00:43:06,501 --> 00:43:10,504
നമ്മുടെ പണി കൃത്യ സമയത്ത് തീർത്തു കഴിഞ്ഞാൽ,
ഇവർ പണി തീർക്കുന്നതിന് മുന്നേ ചെയ്യാൻ,

586
00:43:10,588 --> 00:43:11,922
ഒരു ബാക്കപ്പ് പ്ലാൻ കൂടി അയാൾ അയച്ചിട്ടുണ്ട്.

587
00:43:12,006 --> 00:43:13,340
എന്ത് ബാക്കപ്പ് പ്ലാൻ?

588
00:43:14,259 --> 00:43:15,300
ഞാൻ തന്നെ.

589
00:43:16,094 --> 00:43:18,512
ചിലവ് ചുരുക്കലിന്റെ ഭാഗമായി...

590
00:43:18,596 --> 00:43:20,681
ഇൻജെൻ കുറച്ചു പങ്കാളികളെ
അന്വേഷിക്കുന്നുണ്ട്.

591
00:43:21,182 --> 00:43:24,268
ബോർഡ് നിങ്ങൾക്ക് നൽകിയ പ്രോസ്‌പെക്റ്റസിൽ,
നമ്മുടെ പ്രൊജക്റ്റ്‌ ചെയ്യപ്പെട്ട...

592
00:43:24,352 --> 00:43:27,271
ഹാർഡ്‌വെയറിന്റെയും നിർമ്മാണ ചിലവിന്റെയും
വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്.

593
00:43:27,355 --> 00:43:29,731
നിങ്ങൾ എന്റെ ഈ കുഞ്ഞു കൂട്ടുകാരെ കാണുമ്പോൾ മനസിലാക്കാം,

594
00:43:29,816 --> 00:43:32,150
സോഫ്റ്റ്‌വെയർ നല്ലോണം വികസിച്ചെന്ന്.

595
00:43:35,446 --> 00:43:38,365
"ഇത് നല്ലോണം പ്രവർത്തിക്കുണ്ട്."
 എന്നാണ് ഇവൻ പറയുന്നേ.

596
00:43:40,118 --> 00:43:43,120
ഉടനെതന്നെ, ഞാൻ നിങ്ങളെ
ക്യാമ്പിലേക്ക് കൊണ്ടുപോയി,

597
00:43:43,204 --> 00:43:46,206
കുറച്ചും കൂടി വലുതും ശ്രദ്ധേയവുമായ വേറെ
ചില മാതൃകകൾ കൂടി കാണിച്ചു തരാം.

598
00:43:47,834 --> 00:43:48,875
വൗ.

599
00:44:14,694 --> 00:44:18,238
നമ്മൾ ലോകത്തിന്റെ പലഭാഗത്ത് നിന്ന്
ആളുകളെ മൃഗശാല സന്ദർശിക്കാൻ
കൊണ്ടുവരുകയല്ല വേണ്ടത്.

600
00:44:18,573 --> 00:44:20,407
നമ്മൾ മൃഗശാല അവരിലേക്ക്
എത്തിക്കുകയാണ് ചെയ്യേണ്ടത്.

601
00:44:20,867 --> 00:44:23,035
സാൻ ഡീഗോയാണ് ഏറ്റവും ഉചിതമായ സ്ഥലം.

602
00:44:23,578 --> 00:44:27,414
ആളുകൾ പണ്ടേ തന്നെ നമ്മുടെ ഈ
നഗരത്തിലെ കാഴ്ചകളിൽ ആകൃഷ്ടരാണ്:

603
00:44:28,207 --> 00:44:32,919
സാൻ ഡീഗോ മൃഗശാല, സീ വേൾഡ്,
സാൻ ഡീഗോ ചാർജേഴ്സ് എന്നിവ.

604
00:45:00,782 --> 00:45:02,449
മിസ്റ്റർ ഹാമ്മണ്ടിന് ഇത് അറിയാമായിരുന്നു.

605
00:45:03,368 --> 00:45:05,702
ഒരു ദ്വീപിനെകുറിച്ച് സ്വപ്നം കാണുന്നതിന് മുമ്പേ,

606
00:45:06,954 --> 00:45:09,623
ഒരു ആംഫിതിയേറ്ററിന്റെ നിർമ്മാണം അദ്ദേഹം ആരംഭിച്ചിരുന്നു.

607
00:45:10,750 --> 00:45:14,753
നിങ്ങൾ ഇപ്പൊ ഇരിക്കുന്ന ഇൻജെൻ
കെട്ടിടത്തിനരികെ ആയിരുന്നത്.

608
00:45:15,546 --> 00:45:17,422
പക്ഷേ ആ പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു.

609
00:45:18,299 --> 00:45:21,468
ഇതിലും വലുതായിട്ടുള്ള...

610
00:45:21,719 --> 00:45:24,054
ആത്യന്തികം അസാധ്യമായ മറ്റെന്തിനോ വേണ്ടി.

611
00:45:25,264 --> 00:45:28,892
അങ്ങനെ, ഈ സൗകര്യങ്ങൾ ഉപയോഗിക്കാതെയും
പൂർത്തിയാകാതെയും ഇരിക്കുന്നു.

612
00:45:29,644 --> 00:45:31,853
ഇത് പൂർത്തീകരിച്ചു കഴിയുമ്പോൾ

613
00:45:31,938 --> 00:45:34,147
ഒരു മാസത്തിനുള്ളിൽ തന്നെ
സന്ദർശകരെ
സ്വീകരിക്കാൻ തയ്യാറാകും.

614
00:45:56,921 --> 00:45:58,839
അജയ്, ചാടിക്കോ!

615
00:46:26,909 --> 00:46:29,536
നിന്നെ ഞാൻ ചുമതല ഏൽപ്പിച്ച
അവസാനത്തെ അവസരമായിരിക്കും ഇത്.

616
00:46:52,185 --> 00:46:54,311
ഓഹ്, എന്റെ ദൈവമേ.
നിനക്ക് വട്ടാണോടാ?

617
00:46:54,395 --> 00:46:55,687
ഇവളുടെ ഒരു കാലിന്റെ അസ്ഥി പൊട്ടിയിട്ടുണ്ട്.

618
00:46:55,771 --> 00:46:57,731
അവർ ശബ്ദം കേൾക്കുന്നതിനെ
മുന്നേ കാറിലേക്ക് കയറ്.

619
00:46:57,815 --> 00:46:59,483
ഇത് എന്താണെന്നു നിനക്ക് വല്ല ബോധവുമുണ്ടോ?

620
00:46:59,567 --> 00:47:01,109
ഉം,
ഡോർ തുറക്ക്.

621
00:47:01,903 --> 00:47:03,111
നിനക്ക് വട്ടാ.

622
00:47:05,490 --> 00:47:08,033
ചെക്കാ, ഇയാന് ഇതൊന്നും പിടിക്കില്ല.

623
00:47:12,622 --> 00:47:13,997
എന്താണ് സംഭവിക്കുന്നെ?

624
00:47:14,373 --> 00:47:15,790
കാര്യം വ്യക്തമായോ?

625
00:47:18,920 --> 00:47:20,962
ഈ ദ്വീപിൽ നമ്മൾ മാത്രമല്ല ഉള്ളത്.

626
00:47:30,973 --> 00:47:33,058
ഇതിന്റെ ഫ്രീക്വൻസി സെറ്റ് ചെയ്തിട്ടില്ലല്ലോ.

627
00:47:36,604 --> 00:47:38,021
ഇവിടെ നോക്ക്.

628
00:47:56,082 --> 00:47:57,666
എന്ത് കോപ്പാണ് അത്?

629
00:47:59,043 --> 00:48:00,710
ഇപ്പൊ ശരിയായി.
ഹലോ?

630
00:48:05,967 --> 00:48:09,135
അല്ല, എൻറിക് അല്ല, ഇയാൻ മാൽക്കം.
നിങ്ങൾ ബോട്ടിലാണോ ഉള്ളത്?

631
00:48:10,555 --> 00:48:11,805
അല്ലല്ല, ഇത് ബോട്ടാണോ?

632
00:48:14,016 --> 00:48:18,144
ഞങ്ങൾ ഇസ്ല സോർണയിലാണ്.
എനിക്ക് മാർഡെൽ പ്ലാറ്റ ബോട്ടുമായി
സംസാരിക്കണം.

633
00:48:25,653 --> 00:48:26,903
ഇതിനെ ഞാനെടുത്തോളാം.

634
00:48:27,446 --> 00:48:29,864
ശരി. ആയിക്കോട്ടെ.

635
00:48:31,033 --> 00:48:32,534
നിക്ക്, വേഗം.

636
00:48:32,618 --> 00:48:36,413
ഉം, പോകാം. വാലൊന്ന് ശ്രദ്ധിക്ക്.
ഡോർ തുറക്ക്.

637
00:48:39,166 --> 00:48:40,417
അവർക്ക് വട്ടാണ്.

638
00:48:40,501 --> 00:48:42,085
എൻറികിന്റെ കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്.

639
00:48:42,169 --> 00:48:43,336
ഇയാൻ, ദയവായി ഒന്നും പറയല്ലേ.

640
00:48:43,421 --> 00:48:46,464
പൊന്നേ, കുറച്ചു പുറകോട്ട് നിന്നെ. ഓക്കേ?

641
00:48:46,716 --> 00:48:48,466
ഞാൻ പിടിച്ചിട്ടുണ്ട്.
അവന്റെ തല നോക്കണേ.

642
00:48:49,260 --> 00:48:50,343
തല തട്ടിക്കല്ലേ.

643
00:48:50,428 --> 00:48:51,511
ഇയാൻ, ഇതിന് പരിക്ക് പറ്റിയിരിക്കുവാ.

644
00:48:52,471 --> 00:48:53,597
നോ, മോളെ, അരുത്.

645
00:48:53,681 --> 00:48:54,931
ഞാൻ പോയി മേശ നേരെയിടട്ടെ.

646
00:48:55,016 --> 00:48:58,768
വാല് പിടിച്ചു വയ്ക്ക്, അവനത്
ആട്ടിക്കൊണ്ടിരിക്കുവാ.

647
00:48:59,895 --> 00:49:01,313
താഴെ വയ്ക്ക്.

648
00:49:01,772 --> 00:49:03,189
ഓക്കെ അല്ലേ?
ഞാൻ പിടിച്ചിട്ടുണ്ട്.

649
00:49:03,274 --> 00:49:04,566
പിടിച്ചോ?
ഉം.

650
00:49:06,027 --> 00:49:08,028
സാരമില്ല.

651
00:49:08,112 --> 00:49:10,530
ഞാൻ എന്താ ചെയ്യാ,
ഒരു വടിയെടുത്ത് ഒരെണ്ണം പൊട്ടിച്ചാലോ.

652
00:49:10,615 --> 00:49:12,198
വേണ്ട, അടുത്തേക്ക് പോകണ്ട മോളെ.

653
00:49:12,283 --> 00:49:13,450
നോക്കി നിൽക്ക്!
അടുത്ത് വന്ന് നിക്കണ്ട.

654
00:49:13,534 --> 00:49:14,618
മണക്കും.

655
00:49:17,496 --> 00:49:22,000
പൊന്ന് പെണ്ണുമ്പിള്ളേ! നിർത്ത്.
ഫ്രീക്വൻസി മാറി പോയതാ.

656
00:49:25,671 --> 00:49:28,506
നിക്ക്, നിന്റെ അടുത്തുള്ള സാധങ്ങൾ
അത് തട്ടാതെ നോക്കണം.

657
00:49:31,218 --> 00:49:32,969
ഹലോ,
ഇത് ഇയാൻ മാൽക്കമാണ്.

658
00:49:34,597 --> 00:49:36,681
ഓക്കെ, 
ഇതൊന്ന് നോക്കാം.

659
00:49:37,516 --> 00:49:40,060
മെല്ലെ, മെല്ലെ.
അടങ്ങ് മോനെ.

660
00:49:42,271 --> 00:49:44,356
ഓക്കേ,
ഇതാണ് മെറ്റാറ്റാർസൽ അസ്ഥികൾ.

661
00:49:49,612 --> 00:49:52,781
ടിബിയ, ഫിബുല. അതാ അതുതന്നെ.
ഈ കാണുന്നതാണ് ഒടിവ്.

662
00:49:52,865 --> 00:49:53,823
എപ്പിഫിസിസിന് മുകളിലയിട്ട്.

663
00:49:53,908 --> 00:49:54,991
ഗുരുതരമാണോ?

664
00:49:55,076 --> 00:49:57,327
നമ്മൾ ഇത് നേരെയാക്കിയില്ലെങ്കിൽ
അവൻ സുഖപ്പെടില്ല, അത് ചത്തുപോകും.

665
00:49:57,411 --> 00:49:59,579
അതിനു കണങ്കാലിൽ  എണീറ്റ്
നിക്കാൻപോലും കഴിഞ്ഞെന്ന് വരില്ല.

666
00:49:59,664 --> 00:50:01,206
അവന്  ഓടാനോ നടക്കാനോ കഴിയില്ല.

667
00:50:01,290 --> 00:50:03,166
വലിയ ഏതെങ്കിലും മൃഗത്തിന് ഇരയാകും.

668
00:50:04,627 --> 00:50:06,294
കാർലോസ്, വരൂ...

669
00:50:06,629 --> 00:50:08,838
നാശം പിടിക്കാൻ.
എടാ നാറി, ശ്രദ്ധിക്ക്...

670
00:50:09,799 --> 00:50:11,925
ഇത് വേറെ മൃഗങ്ങൾ കേൾക്കും.

671
00:50:12,009 --> 00:50:14,344
വരാമോ, പ്ലീസ്.
പറയുന്നത് കേൾക്കുന്നുണ്ടോ?

672
00:50:14,428 --> 00:50:16,680
എനിക്ക് ഇവിടുന്നു പുറത്തു പോകണം.
എനിക്ക് പോകണം.

673
00:50:16,764 --> 00:50:17,847
ഞാൻ ബോട്ട് വിളിച്ചോണ്ടിരിക്കുവാ.

674
00:50:17,932 --> 00:50:19,474
എനിക്ക് വേറെ ഏതെങ്കിലും സ്ഥലത്തു പോകണം.

675
00:50:19,558 --> 00:50:22,102
എനിക്കിവിടെ നിൽക്കണ്ട.
സുരക്ഷിതമായ എങ്ങോട്ടെങ്കിലും പോകണം.

676
00:50:22,186 --> 00:50:23,353
ഇവിടെ സേഫ് അല്ലേ?

677
00:50:23,437 --> 00:50:25,313
എനിക്ക് ഉയരമുള്ള എവിടെങ്കിലും കേറി ഇരിക്കണം.

678
00:50:25,606 --> 00:50:28,858
എന്താ? എന്ത് പറ്റി?
എന്താ സംഭവം?

679
00:50:29,360 --> 00:50:31,152
പ്ലീസ് വിവരം പറ. എന്താണ്?

680
00:50:31,237 --> 00:50:34,989
താൻ അറിയാണ്ട് ഇരിക്കുന്നതാ നല്ലത്.
ഞങ്ങളെ മുകളിൽ എത്തിക്ക്, ഇന്നാ പോകാം.

681
00:50:36,450 --> 00:50:37,659
പോകാം.

682
00:50:40,079 --> 00:50:43,540
ഞാൻ എന്തൊരു മണ്ടിയാ.
നിങ്ങളുടെ കൂടെ വരാൻ പാടില്ലായിരുന്നു.

683
00:50:44,250 --> 00:50:45,291
ഇത് നിന്നെക്കൊണ്ട് പറ്റുവോ?

684
00:50:45,376 --> 00:50:47,293
പിന്നെന്താ,
എനിക്ക് തൽകാലത്തേക്ക് എന്തെങ്കിലും വേണം.

685
00:50:47,378 --> 00:50:49,963
അവൻ വളരുന്ന മുറയ്ക്ക് അഴിഞ്ഞു പോകുന്നതെന്തെങ്കിലും.

686
00:50:51,048 --> 00:50:53,967
എപ്പോഴാണാവോ.
കണ്ടോ ഡോക്ടറെ ഇവൻ അടങ്ങി നിക്കുന്നില്ല.

687
00:50:58,681 --> 00:51:00,849
ബോട്ടിലേക്ക് വിളിക്കാനുള്ള ഫ്രീക്വൻസി എന്താ?

688
00:51:00,975 --> 00:51:03,476
15888.
മുകളിൽ നിന്ന് മൂന്നാമത്തേത്.

689
00:51:05,688 --> 00:51:09,482
ഓക്കേ, നമ്മൾ മുകളിൽ എത്തിയല്ലോ.
നിനക്ക് സേഫായി ഇരിക്കാൻ പറ്റിയ സ്ഥലം.

690
00:51:10,151 --> 00:51:12,235
സാറ പറഞ്ഞപോലെ,
മരങ്ങൾക്കിടയിലൂടെ...

691
00:51:12,319 --> 00:51:14,112
മൃഗങ്ങൾക്ക് നമ്മളെ കാണാൻ പറ്റില്ല.

692
00:51:14,196 --> 00:51:16,197
നിങ്ങൾ എന്നെ വെറുതെ ആശ്വാസിപ്പിക്കാൻ നോക്കുന്നതല്ലേ.

693
00:51:16,282 --> 00:51:18,241
ഡാഡ് പറഞ്ഞ കഥകളൊക്കെ ഞാൻ ഓർക്കുന്നുണ്ട്.

694
00:51:18,325 --> 00:51:20,452
ഏയ്, ഇത് അങ്ങനെയൊന്നുമല്ലന്നേ.

695
00:51:20,536 --> 00:51:23,246
ഇപ്പോൾ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.

696
00:51:33,007 --> 00:51:35,967
ട്രെയിലറിലേക്ക് വിളിക്കാൻ
എന്തെങ്കിലും വഴിയുണ്ടോ?

697
00:51:39,847 --> 00:51:41,765
അവൻ വീണ്ടും അനങ്ങാൻ തുടങ്ങിയല്ലോ.
കുറച്ചു കൂടി മോർഫിൻ വേണം.

698
00:51:41,849 --> 00:51:45,393
ഇതിന്റെ മെറ്റബോളിസം എങ്ങനാണെന്ന് നമുക്ക് അറിയില്ലല്ലോ.
അധികമായാൽ അത് ചത്തുപോകും.

699
00:51:46,687 --> 00:51:49,522
ഇവിടെ നിന്റെ കൈ വയ്ക്ക്.
കുറച്ചു അമർത്തി പിടിക്ക്.

700
00:51:50,357 --> 00:51:53,234
പ്രതികരണമില്ലല്ലോ. കഷ്ടം.
ഞാൻ എങ്ങനെ താഴെയിറങ്ങും?

701
00:51:53,861 --> 00:51:55,570
ഈ ബെൽറ്റ് ചുറ്റിക്കെട്ട്.

702
00:51:56,071 --> 00:51:57,614
എങ്ങോട്ട് പോകുവാ?

703
00:51:57,865 --> 00:51:59,949
ഇവിടെ നില്ല്. കമോൺ,
പ്ലീസ് ഇവിടെ നിക്കാൻ.

704
00:52:00,034 --> 00:52:01,785
ഈ കയറ് നല്ലോണം അമർത്തി പിടിച്ചോ.

705
00:52:01,869 --> 00:52:04,120
എത്ര അമർത്തി പിടിക്കുന്നോ
അത്രയും പതുക്കെ ഇറങ്ങാം.

706
00:52:04,205 --> 00:52:05,538
അമർത്തി പിടിച്ചില്ലെങ്കിൽ...

707
00:52:05,623 --> 00:52:06,873
ഉം, എനിക്ക് മനസ്സിലായി.

708
00:52:06,957 --> 00:52:08,583
ഡാഡ്, പ്ലീസ് ഇവിടെ തന്നെ നിൽക്ക്.

709
00:52:09,126 --> 00:52:10,919
പ്ലീസ്, ഇവിടെ നിൽക്ക്.

710
00:52:11,003 --> 00:52:12,754
ചക്കരെ, ആരാ രാജ്ഞി? ആ ദേവി...

711
00:52:14,215 --> 00:52:15,298
നിങ്ങളുടെ പ്രചോദനം?

712
00:52:15,382 --> 00:52:16,341
അത് തന്നെ... ഇപ്പൊ നീ തന്നെ പറഞ്ഞല്ലോ.

713
00:52:16,425 --> 00:52:18,551
നീ തന്നെ പറഞ്ഞു.
ശരി.

714
00:52:22,056 --> 00:52:25,058
ഞാൻ പെട്ടന്ന് തിരിച്ചു വരും.
ഞാൻ വാക്ക് തരുന്നു.

715
00:52:25,309 --> 00:52:27,268
പക്ഷേ, നിങ്ങൾ ഒരിക്കലും വാക്ക് പാലിക്കാറില്ല.

716
00:52:33,567 --> 00:52:36,236
ഞാൻ ആയിരുന്നെങ്കിൽ
ഒന്നൂടെ മുറുക്കെ പിടിച്ചേനെ.

717
00:52:36,654 --> 00:52:38,738
ഓക്കെ, ഞാൻ ഏതാണ്ട് തീർത്തിട്ടുണ്ട്.

718
00:52:38,948 --> 00:52:41,074
നാശം. 
കുറച്ചു പശകൂടി വേണമല്ലോ.

719
00:52:41,158 --> 00:52:42,784
എന്തെങ്കിലും ചുറ്റി വക്കാൻ പറ്റുന്ന...

720
00:52:46,747 --> 00:52:47,956
തുപ്പ്.

721
00:52:50,835 --> 00:52:52,001
നിന്റെ ബബിൾ ഗം തുപ്പാൻ.

722
00:53:30,124 --> 00:53:32,834
ഒരു സിറിഞ്ച് എടുത്ത്  അമോക്സിസിലിൻ നിറച്ച് താ.

723
00:53:33,043 --> 00:53:35,920
വേഗം ആന്റിബയോട്ടിക്‌സ് ഇൻജെക്ഷൻ
കൊടുത്തിട്ട് ഇതിനെ പുറത്ത് വിടണം.

724
00:53:41,886 --> 00:53:44,804
ചത്താലെങ്കിലും നിങ്ങളാ
ഫോൺ ഒന്ന് എടുക്കുമോ?

725
00:53:44,889 --> 00:53:46,055
പിടിക്ക്, എനിക്കിതിനെ
പുറത്തെത്തിക്കണം.

726
00:53:46,140 --> 00:53:48,016
പറ്റില്ല, ഇതിന്റെ കാല് വച്ച് കെട്ടിയതേ ഉള്ളൂ.

727
00:53:53,439 --> 00:53:55,023
മമ്മി നല്ല കലിപ്പിലാണ്.

728
00:55:11,892 --> 00:55:15,895
ഇയാൻ, ഇവർ വേട്ടയാടാൻ വന്നതല്ല.
അവർ തിരഞ്ഞോണ്ടിരിക്കുവാ.

729
00:55:17,022 --> 00:55:18,856
അവർ കുട്ടിക്ക് വേണ്ടി വന്നതാ.

730
00:55:20,275 --> 00:55:22,068
അവരെ നിരാശപ്പെടുത്തണ്ട.

731
00:55:24,446 --> 00:55:26,239
അവന്റെ തല ഞാൻ പിടിക്കാം, ഓക്കെ?

732
00:55:27,366 --> 00:55:29,075
സൂക്ഷിച്ച്, സൂക്ഷിച്ച്.

733
00:55:30,577 --> 00:55:31,953
ഞാൻ പിടിച്ചിട്ടുണ്ട്.

734
00:55:32,246 --> 00:55:33,538
മുഖത്തേ കെട്ട് അഴിക്കട്ടെ.

735
00:56:13,454 --> 00:56:14,746
ഉം, എഡ്ഡി?

736
00:56:14,830 --> 00:56:17,331
അവർ കാട്ടിലേക്ക് കേറി പോകുവാ.

737
00:56:18,333 --> 00:56:20,209
ഉം, ഞാൻ കണ്ടു.
കെല്ലി എന്ത് പറയുന്നു?

738
00:56:20,294 --> 00:56:22,170
അവൾക്ക് കുഴപ്പമില്ല.
അവൾ ഇവിടെ തന്നെ ഉണ്ട്.

739
00:56:23,797 --> 00:56:24,922
ഹലോ?

740
00:56:25,007 --> 00:56:26,883
കെല്ലി, നീ ഓക്കെ അല്ലേ?

741
00:56:26,967 --> 00:56:28,009
ഉം, സുഖം.

742
00:56:28,802 --> 00:56:32,764
അവിടെ നിൽക്ക്. അനങ്ങരുത്.
ഞാൻ ഉടൻ തന്നെ തിരിച്ചെത്തും.
മനസ്സിലായോ?

743
00:56:33,140 --> 00:56:34,640
ഉം, മനസ്സിലായി.

744
00:56:37,644 --> 00:56:39,395
ഞാൻ പറയുന്നത് അനുസരിക്കാൻ
ഓരോരുത്തരോട് ഒരുപാട് കെഞ്ചാറുള്ളതാ,

745
00:56:39,480 --> 00:56:41,522
ഞാൻ നല്ലൊന്നാന്തരം ഇംഗ്ലീഷ്
ആണല്ലോ പറയാറുള്ളത്.

746
00:56:41,648 --> 00:56:42,815
മിണ്ടാതിരിക്ക്.

747
00:56:42,941 --> 00:56:45,818
ഈ സംഭവം ഇനി നിന്റെ പുസ്തകത്തിൽ
രസകരമായ ഒരു അധ്യായമായിരിക്കുമല്ലോ.

748
00:56:45,903 --> 00:56:47,904
ടി-റെക്‌സിന്റെ  രക്ഷാകർതൃ
 സഹജാവബോധത്തെക്കുറിച്ചുള്ള,

749
00:56:47,988 --> 00:56:50,865
ചർച്ച ഇപ്പോൾ ഉന്നത പഠന വിഷയമാണ്.

750
00:56:57,372 --> 00:56:59,457
പിടിച്ചിരുന്നോ.
സംഗതി വഷളായി തുടങ്ങി.

751
00:57:18,185 --> 00:57:20,353
അവർ നമ്മളെ മലഞ്ചെരിവിലേക്ക്
തള്ളിയിടാൻ പോകുവാ.

752
00:57:20,687 --> 00:57:21,854
എന്റെ ദൈവമേ.

753
00:57:28,737 --> 00:57:30,279
കമോൺ, കമോൺ.

754
00:57:30,364 --> 00:57:31,447
നമുക്ക് ഇവിടുന്ന് പുറത്തിറിങ്ങാൻ...

755
00:57:31,532 --> 00:57:32,490
പറ്റിയാൽ കാടിനുള്ളിലേക്ക്.

756
00:57:32,574 --> 00:57:34,992
നേരെ കാടിനുള്ളിലേക്ക് ഓടണം.
കമോൺ!

757
00:57:35,077 --> 00:57:36,536
അവർ ഇവിടെയാണ് ഇടിച്ചത്.

758
00:57:43,585 --> 00:57:46,212
എവിടെങ്കിലും പിടിച്ച് നിന്നോ.

759
00:58:05,065 --> 00:58:06,065
സാറ!

760
00:58:25,752 --> 00:58:28,045
ദൈവമേ, പ്ലീസ്!

761
00:58:33,969 --> 00:58:35,261
അനങ്ങല്ലേ!

762
00:58:36,263 --> 00:58:39,223
ഞാൻ  താഴേക്ക് വരാം.
ഇതാ  വരുന്നു. അനങ്ങാണ്ട് നിൽക്ക്.

763
00:58:40,601 --> 00:58:41,934
വരുന്നു, സാറ.

764
00:58:51,320 --> 00:58:53,279
സാറ്റലൈറ്റ് ഫോൺ.
അത് എടുക്ക്.

765
00:58:55,782 --> 00:58:56,866
ഓക്കെ.

766
00:59:26,647 --> 00:59:28,481
മോളെ കൈ താ.

767
00:59:34,321 --> 00:59:35,821
ശ്രദ്ധിക്കൂ!

768
00:59:48,502 --> 00:59:49,835
 നിന്റെ ഭാഗ്യ ബാഗാണ്.

769
00:59:55,968 --> 00:59:57,051
അവളെ ഞാൻ പിടിച്ചു.

770
01:00:28,333 --> 01:00:29,583
- നിക്ക്?
- ഞങ്ങൾ അകത്തുണ്ട്.

771
01:00:29,668 --> 01:00:30,710
പിടിച്ച് നിന്നോ!

772
01:00:33,171 --> 01:00:35,381
ഞാൻ വരുവാ.
നാശം!

773
01:00:39,886 --> 01:00:41,220
ഞാൻ വരുന്നു.

774
01:00:41,680 --> 01:00:42,888
ഇതെങ്ങനെ സംഭവിച്ചു?

775
01:00:43,432 --> 01:00:45,599
കെല്ലി. കെല്ലി എന്തിയേ?

776
01:00:45,767 --> 01:00:48,019
അവൾക്ക് കുഴപ്പമൊന്നുമില്ല.
അവൾ ഹൈ ഹൈഡിലുണ്ട്.

777
01:00:49,021 --> 01:00:50,604
ആർക്കെങ്കിലും പരിക്കുണ്ടോ?
നിങ്ങൾക്ക് എന്താ വേണ്ടേ?

778
01:00:50,689 --> 01:00:51,731
ഞങ്ങൾക്ക് കയറു വേണം.

779
01:00:52,024 --> 01:00:53,566
കയറോ? വേറെന്തെങ്കിലും?

780
01:00:54,234 --> 01:00:55,901
എല്ലാം ഇട്ടിട്ടുള്ള മൂന്ന് ചീസ് ബർഗർ
 കൂടി വേണം.

781
01:00:55,986 --> 01:00:57,111
എന്റേതിൽ ഉള്ളി വേണ്ട.

782
01:00:57,195 --> 01:00:58,904
പിന്നെ ഒരു പഫ്‌സും.

783
01:01:36,985 --> 01:01:38,069
പിടിച്ചിരുന്നോ.

784
01:01:40,280 --> 01:01:41,447
ഞാൻ വരുവാ!

785
01:01:42,115 --> 01:01:43,866
- കയറ് കൊണ്ടുവാ.
- വേഗം.

786
01:01:43,950 --> 01:01:45,743
ഞാൻ വരുവാ.

787
01:01:45,952 --> 01:01:47,203
എഡ്ഡി, താൻ ഓക്കെ അല്ലേ?

788
01:01:47,287 --> 01:01:48,496
ഉം. വരുന്നു.

789
01:01:48,789 --> 01:01:51,499
ഞങ്ങൾക്ക് കയറ് വേണം.
ഇങ്ങോട്ടേക്ക് എറിയ്. വേഗം!

790
01:01:51,625 --> 01:01:54,168
നല്ലത്.
ഇത് എവിടെങ്കിലും കെട്ടിയിട്ടുണ്ടോ?

791
01:01:58,757 --> 01:02:01,467
ഞങ്ങൾ താഴേക്ക് പോകുന്നു!

792
01:02:15,816 --> 01:02:17,274
പൊക്കോ, പൊക്കോ.

793
01:03:35,896 --> 01:03:38,063
എഡ്ഡി!  ഹേയ്!

794
01:04:31,034 --> 01:04:32,117
പോ.

795
01:04:32,953 --> 01:04:34,787
ഒന്നൂടെ വേഗത്തിൽ കേറ്.

796
01:06:30,000 --> 01:06:40,000
<font color="#f2eeee"><i>VISIT: </i></font><font color="#3cc9df"><i>WWW.MOVIEMIRRORMALAYALAMSUBTITLES.COM 💫</i></font>

797
01:06:56,930 --> 01:06:59,598
ഞങ്ങളുടെ ആശയവിനിമയ
ഉപകരണമെല്ലാം നാശമായി.

798
01:06:59,766 --> 01:07:03,727
പിന്നെ ട്രെയിലറിൽ ഉണ്ടാരുന്ന
നിങ്ങളുടെ റേഡിയോയും സാറ്റലൈറ്റ് ഫോണും...

799
01:07:03,812 --> 01:07:04,853
അതും പോയി.

800
01:07:04,938 --> 01:07:06,271
അപ്പോൾ നമ്മളിവിടെ കുടുങ്ങി.

801
01:07:06,439 --> 01:07:08,857
നമ്മൾ ഇരുകൂട്ടരും ഒന്നിച്ചു കുടുങ്ങി,
നന്ദിയുണ്ട് ചങ്ങാതിമാരെ.

802
01:07:08,942 --> 01:07:11,694
ഞങ്ങൾ കാണാൻ വന്നതാ.
നിങ്ങളീ സ്ഥലം കുളം തോണ്ടാനും വന്നു.

803
01:07:11,778 --> 01:07:12,820
മാറടോ.

804
01:07:12,904 --> 01:07:14,113
ഞങ്ങൾ തയ്യാറെടുപ്പോടെയാണ് വന്നത്.

805
01:07:14,280 --> 01:07:17,866
അഞ്ചു വർഷങ്ങളുടെ പരിശ്രമവും
വൈദ്യുതീകരിച്ച വേലികളും...

806
01:07:17,951 --> 01:07:18,992
ഉണ്ടായിട്ടുപോലും,
മറ്റേ ദ്വീപിനെ തയ്യാറാക്കാൻ കഴിഞ്ഞില്ല.

807
01:07:19,160 --> 01:07:21,245
തന്റെ ഈ വേട്ടക്കാർക്ക് തന്നെ
സഹായിക്കാൻ പറ്റുമെന്ന് തോന്നുണ്ടോ?

808
01:07:21,329 --> 01:07:23,372
നിങ്ങൾ വെറും കൊള്ളക്കാരാണ്.
നിങ്ങൾ മോഷ്ടിക്കാൻ വന്നതാ.

809
01:07:23,456 --> 01:07:24,665
നിങ്ങൾക്ക് യാതൊരു അവകാശവുമില്ല അതിന്.

810
01:07:24,749 --> 01:07:27,376
വംശനാശം സംഭവിച്ചു ജീവികളെ തിരികെ 
കൊണ്ടു വരാനും  അവകാശമില്ല.

811
01:07:27,460 --> 01:07:28,877
ഞങ്ങൾ ഇവയെ ഉണ്ടാക്കിയതുകൊണ്ട് മാത്രമാണ്
ഇവ ഇപ്പോഴും നിലനിൽക്കുന്നത്.

812
01:07:28,962 --> 01:07:30,754
ഞങ്ങൾ അതിന് പേറ്റൻഡും വാങ്ങിച്ചു.
ഇവ ഞങ്ങളുടെ സ്വന്തവുമാണ്.

813
01:07:32,090 --> 01:07:33,590
എന്താടാ കച്ചറ ഉണ്ടാക്കാനാണോ നിന്റെ ഭാവം?

814
01:07:33,675 --> 01:07:35,134
അതിനാണല്ലോ നിന്നെ ഞാൻ കണ്ടുപിടിച്ചേ, ശരിയല്ലേ?

815
01:07:35,593 --> 01:07:36,927
നിർത്ത്.

816
01:07:38,304 --> 01:07:39,763
കം ഓൺ!

817
01:07:39,848 --> 01:07:41,014
എനിക്ക്  അറിയാമെടാ നിന്നെ.

818
01:07:41,808 --> 01:07:43,976
നീ അല്ലേ ആ "എർത്ത് ഫസ്റ്റ്"
സംഘടനയിലെ കഴുവേറിടെ മോൻ.

819
01:07:44,269 --> 01:07:45,394
എർത്ത് ഫസ്‌റ്റോ? അത് എന്തോന്ന്?

820
01:07:45,478 --> 01:07:46,520
പ്രൊഫഷണൽ ആട്ടിമറിക്കാരൻ.

821
01:07:46,604 --> 01:07:48,021
- പരിസ്ഥിതി പ്രവർത്തകർ!
- കുറ്റവാളികൾ.

822
01:07:48,106 --> 01:07:49,857
അടങ്ങ്!
ഞാൻ പറയുന്നത് കേൾക്ക്.

823
01:07:49,941 --> 01:07:52,151
കുട്ടിയെ നമ്മുടെ ക്യാമ്പിലേക്ക് കൊണ്ടു വന്നത് കാരണം...

824
01:07:52,235 --> 01:07:53,736
മുതിർന്ന മൃഗങ്ങൾ അവരുടെ
 ഭൂപ്രദേശത്ത് നിന്ന് മാറിയിട്ടുണ്ടാവും.

825
01:07:53,820 --> 01:07:55,028
അവരുടെ... എന്തോന്ന്?

826
01:07:55,447 --> 01:07:57,990
അതുകൊണ്ടാണ് അവർ
ട്രെയിലറുകളെ ആക്രമിച്ചത്.

827
01:07:58,158 --> 01:07:59,867
അവർ ഈ പ്രദേശം മുഴുവൻ
ഇപ്പോൾ പ്രതിരോധിക്കുകയാണ്.

828
01:07:59,951 --> 01:08:01,660
നമ്മൾ ഇപ്പോൾ തന്നെ പുറപ്പെടണം.

829
01:08:01,786 --> 01:08:03,912
എങ്ങോട്ട്? നമ്മുടെ ബോട്ടും
ഇവരുടെ വിമാനവും...

830
01:08:03,997 --> 01:08:06,081
ഓർഡർ കിട്ടാൻ നോക്കിയിരിക്കുവാ,
പക്ഷേ അത് അയക്കാൻ നമുക്ക് ഒരു
മാർഗ്ഗവും ഇല്ല.

831
01:08:06,166 --> 01:08:07,624
ശരി.

832
01:08:07,709 --> 01:08:11,962
പഴയ ഓപ്പറേഷൻ ബിൽഡിങിനു സമീപം
ഇവിടൊരു ആശയവിനിമയ കേന്ദ്രമുണ്ട്.

833
01:08:12,046 --> 01:08:14,089
ജിയോതർമൽ പവറിലാണ്
ഇതെല്ലാം പ്രവർത്തിക്കുന്നത്.

834
01:08:14,174 --> 01:08:16,175
അതുകൊണ്ട് അതിന്
വേറെ ഇന്ദനം ആവശ്യമില്ല.

835
01:08:16,509 --> 01:08:19,845
അവിടെ എത്താൻ സാധിച്ചാൽ,
 റേഡിയോ കാൾ വഴി വിമാനം ഏർപ്പാട് ചെയ്യാം.

836
01:08:20,180 --> 01:08:21,430
നിങ്ങൾക്ക് അതിന്റെ ഫ്രീക്വൻസി അറിയാമോ?

837
01:08:21,514 --> 01:08:22,806
ഈ ബുക്കിലുണ്ട്.

838
01:08:23,016 --> 01:08:24,266
അത് ഞങ്ങൾ കണ്ടെത്താം.

839
01:08:24,350 --> 01:08:25,517
വില്ലേജിലേക്ക് എത്ര ദൂരം കാണും?

840
01:08:25,852 --> 01:08:27,561
ഒരു ദിവസം നടക്കാൻ ഉണ്ടാകും,
ചിലപ്പോൾ അതിലും കൂടും.

841
01:08:31,232 --> 01:08:32,441
പ്രശ്നം ഇതൊന്നുമല്ല.

842
01:08:32,525 --> 01:08:33,650
എന്താ?

843
01:08:34,986 --> 01:08:36,528
എന്താണ് പ്രശ്നം?

844
01:08:37,405 --> 01:08:38,697
വെലോസിറാപ്റ്ററുകൾ.

845
01:08:44,204 --> 01:08:48,540
അവർ കൂട് കൂട്ടുന്നത് ദ്വീപിന്റെ
ഉൾപ്രദേശത്താണ്,

846
01:08:48,875 --> 01:08:50,501
അതുകൊണ്ടാണ് ഞങ്ങൾ ദ്വീപിന്റെ
പുറഭാഗത്തു തന്നെ കഴിയുന്നത്.

847
01:08:50,585 --> 01:08:52,127
എന്ത്? വേലോ...

848
01:08:52,212 --> 01:08:55,172
വെലോസിറാപ്റ്റർ. മാംസഭോജികൾ,
സംഘം ചേർന്ന് ആക്രമിക്കുന്നവർ,

849
01:08:55,882 --> 01:08:57,925
രണ്ട് മീറ്റർ ഉയരം കാണും,
നീണ്ട മോന്തായം,

850
01:08:58,218 --> 01:09:02,221
ഉയർന്ന ദൂരകാഴ്ച, അതിശക്തമായ കൈത്തണ്ട,
ഇരുകാലുകളിലും
മൂർച്ചയേറിയ നഖങ്ങൾ.

851
01:09:02,597 --> 01:09:04,473
റെക്സുകളും നമ്മളെ തേടി വന്നെന്നു വരും.

852
01:09:04,557 --> 01:09:07,267
നമ്മൾ അവർക്കോ അല്ലെങ്കിൽ കുഞ്ഞിനോ
ഒരു ഭീഷണിയാണെന്ന് കരുതുന്നുണ്ടാവും.

853
01:09:07,352 --> 01:09:10,521
ഇല്ലില്ല, അവരുടെ പ്രദേശത്ത് നിന്ന്
നമ്മൾ പോയാൽ കുഴപ്പമില്ല.

854
01:09:10,688 --> 01:09:14,817
തർക്കം വേണ്ട. ഫോസിൽ റെക്കോർഡ്
പ്രകാരം ടൈറനോസൊറസിന്...

855
01:09:14,901 --> 01:09:17,736
മറ്റേത് ജീവിയെകാളും ഘ്രാണ ശക്തിയുണ്ട്.

856
01:09:17,904 --> 01:09:18,904
ശരിയാണ്.

857
01:09:19,364 --> 01:09:22,825
ടർക്കി കഴുകന് 10 മൈൽ അകലെ
നിന്നുവരെ മണം കിട്ടും.

858
01:09:22,909 --> 01:09:25,160
കൊള്ളാം, എല്ലാം നല്ല രസമുണ്ട്,

859
01:09:25,245 --> 01:09:27,454
പക്ഷേ നമുക്ക് ഇപ്പോൾ
വില്ലേജിലേക്ക് പോകാം.

860
01:09:27,580 --> 01:09:29,915
ഞങ്ങൾ കായലിന്റെ ഭാഗത്തേക്ക് പൊക്കോളാം.

861
01:09:30,041 --> 01:09:34,211
ആഹാ ജലാശയം പോലൊരു
തുറസായ സ്ഥലത്തേക്കോ?

862
01:09:34,420 --> 01:09:36,088
തന്റെ  ക്യാപ്റ്റൻ മടങ്ങി
വരുമെന്ന് തോന്നുന്നുണ്ടോ?

863
01:09:36,172 --> 01:09:37,798
അയാളൊന്നും വരില്ല.
അയാൾക്ക് ജീവനിൽ കൊതിയുണ്ട്.

864
01:09:37,882 --> 01:09:38,924
എന്നാൽ നമുക്ക് വില്ലേജിലേക്ക് പോകാം.

865
01:09:39,008 --> 01:09:42,135
നമുക്ക് എന്തായാലും ഒരു അഭയം കണ്ടെത്താൻ പറ്റും,
പിന്നെ സഹായത്തിനും വിളിക്കാം.

866
01:09:42,220 --> 01:09:44,805
റെക്സ് ഭക്ഷിച്ച് തൃപ്തനായി,
അതുകൊണ്ട് ഭക്ഷണത്തിന്
വേണ്ടി നമ്മളെ പിന്തുടരില്ല.

867
01:09:44,931 --> 01:09:47,933
ഭക്ഷിച്ചെന്നോ?
എഡ്ഡിയുടെ കാര്യമാണോ ഉദ്ദേശിച്ചത്?
ഇത്രയും തരം താഴാതെ.

868
01:09:48,059 --> 01:09:49,726
ജീവത്യാഗം ചെയ്താണ് അയാൾ
ഞങ്ങളുടെ ജീവൻ രക്ഷിച്ചത്.

869
01:09:49,811 --> 01:09:51,478
അപ്പോ പിന്നെ അവന്റെ പ്രശ്നങ്ങളും അവസാനിച്ചു.

870
01:09:51,604 --> 01:09:54,356
ഞാൻ ഉദ്ദേശിച്ചത്, വിശപ്പില്ലാത്തപ്പോൾ
വേട്ട മൃഗങ്ങൾ വേട്ടയാടാറില്ല എന്നാണ്.

871
01:09:54,440 --> 01:09:55,691
അതില്ല, അത് മനുഷ്യരെ ചെയ്യൂ.

872
01:09:55,775 --> 01:09:57,025
നീ വെറുതെ ഞങ്ങളുടെ മനസ്സ് മടുപ്പിക്കുകയാണ്.

873
01:09:57,110 --> 01:09:59,945
വേഗം നീങ്ങാം! അവരുടെ ഭക്ഷണ വിരുന്നിൽ
 നിന്നും നമുക്ക് ഒന്ന് നീങ്ങി പോകാം.

874
01:10:17,463 --> 01:10:18,964
എസ്ക്യൂസ്‌ മീ, കൗബോയ്.

875
01:10:20,466 --> 01:10:21,967
കുറച്ചു ബബിൾ ഗം വേണോ?

876
01:10:24,470 --> 01:10:28,098
നിങ്ങൾക്ക് കുറച്ചു പ്രായവും
പക്വതയൊക്കെ തോന്നുന്നുണ്ടല്ലോ.
പിന്നെ ഇവിടെ എന്താ പരിപാടി?

877
01:10:29,809 --> 01:10:33,228
ഈ ദ്വീപിലാണ് ഇതുവരെ ഉണ്ടായിട്ടുള്ള
ഏറ്റവും വലിയ വേട്ടമൃഗങ്ങളുള്ളത്.

878
01:10:33,313 --> 01:10:36,023
രണ്ടാമത്തെ ഏറ്റവും വലിയ വേട്ടക്കാർ 
എന്തായാലും അവരെ താഴെയിറക്കണം.

879
01:10:36,149 --> 01:10:37,482
ഇതുവച്ചാണോ ചെയ്യാൻ പോണേ?

880
01:10:37,567 --> 01:10:39,151
അവൻ കീഴടങ്ങിയില്ലെങ്കിൽ
അങ്ങനെ വേണ്ടി വരും.

881
01:10:39,444 --> 01:10:41,194
ഞാനൊന്ന് നോക്കട്ടെ.
വേണ്ട.

882
01:10:43,156 --> 01:10:45,657
ദശലക്ഷകണക്കിന് വർഷങ്ങൾക്ക് ശേഷം...

883
01:10:45,742 --> 01:10:46,742
വീണ്ടും ജീവിക്കാൻ സാഹചര്യം
ലഭിച്ച ജീവികളെ...

884
01:10:46,826 --> 01:10:49,786
കൊന്ന് കൊലവിളിക്കാനാണോ പുറപ്പാട്?

885
01:10:49,871 --> 01:10:52,915
20 വർഷം മുന്നേയുള്ള ഒരു സംഭവം ഓർക്കുന്നോ?
അയാളുടെ പേര് ഞാൻ മറന്നുപോയി.

886
01:10:52,999 --> 01:10:56,209
അയാൾ ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കയറി.
ഏതാണ്ട് മരിച്ചതിനു തുല്യനായി തിരിച്ചെത്തി.

887
01:10:56,336 --> 01:10:59,171
അവർ അവനോടു ചോദിച്ചു:
 ''എന്തിനാടോ ചവാൻ വേണ്ടി അങ്ങോട്ട്‌ ചെന്നത് ''?

888
01:10:59,380 --> 01:11:02,174
അയാൾ പറഞ്ഞു, "അല്ലല്ല,
ജീവിക്കാനാ ഞാൻ അങ്ങോട്ട്‌ ചെന്നത് "

889
01:11:07,388 --> 01:11:09,514
നിങ്ങളുടെ ഈ പുതിയ സാഹസത്തെ
അഭിനന്ദിക്കാൻ ഞാൻ വിട്ടുപോയി.

890
01:11:09,599 --> 01:11:11,266
മംഗളം ഭവിക്കട്ടെ.

891
01:11:11,351 --> 01:11:14,353
എന്റെ ടീമിന് കുഴപ്പമൊന്നുമില്ല.
നിങ്ങൾക്ക് നഷ്ടപ്പെട്ട സുഹൃത്തിന്റെ
കാര്യത്തിൽ എനിക്ക് ഖേദമുണ്ട്.

892
01:11:14,520 --> 01:11:18,690
ആരെങ്കിലും പുതിയ ആശയങ്ങൾ കൊണ്ടുവരുമ്പോൾ
വിമർശിക്കാൻ വളരെ എളുപ്പമായിരിക്കും.

893
01:11:18,816 --> 01:11:21,818
നിങ്ങൾ ഹാമ്മണ്ടിനെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ,
അല്പം തിടുക്കം കൂട്ടുന്നില്ലേ, എന്നൊരു തോന്നൽ.

894
01:11:21,903 --> 01:11:25,155
ഇതൊന്നും തന്റെ കുഴപ്പമല്ല.
നിങ്ങളുടെ പാരമ്പര്യത്തിന്റെ കുഴപ്പമാണ്.

895
01:11:25,573 --> 01:11:28,200
നിങ്ങളുടെ മക്കളെങ്കിലും നന്നായി
വരുമെന്ന് എനിക്കുറപ്പുണ്ട്.

896
01:11:28,534 --> 01:11:31,536
ഹാമ്മണ്ടിന് എല്ലാം പാതിവഴിയിൽ വച്ച് കൈ വിട്ടുപോയി,
എന്റെ കാര്യം അങ്ങനെയല്ല.

897
01:11:31,913 --> 01:11:33,789
ദിനോസറുകളെ ഈ ദ്വീപിൽ നിന്ന്
 കൊണ്ടു പോകുന്നത്...

898
01:11:33,873 --> 01:11:37,751
ചരിത്രത്തിലെ തന്നെ ഏറ്റവും
വലിയ മോശം ആശയമാണ്.

899
01:11:37,877 --> 01:11:40,379
താൻ ആ പാഠം പഠിച്ചുകഴിമ്പോൾ  അത്
കാണാൻ ഞാൻ അവിടെ ഉണ്ടാകും.

900
01:11:55,728 --> 01:11:56,853
നടക്ക്.

901
01:12:14,414 --> 01:12:16,540
അഞ്ചു മിനിറ്റ് വിശ്രമിച്ചോളൂ.

902
01:12:28,761 --> 01:12:30,137
നിങ്ങൾക്ക് പരിക്കേറ്റോ?

903
01:12:32,765 --> 01:12:36,018
ഇല്ല, ഇത് ആ ദിനോസർ കുഞ്ഞിന്റെയാ.
അതിന്റെ പൊട്ടിയ കാല് ഞാൻ ശരിയാക്കി.

904
01:12:36,102 --> 01:12:37,394
ഈർപ്പം ഉള്ളതുകൊണ്ട് ഇത് ഉണങ്ങില്ല.

905
01:12:37,478 --> 01:12:39,646
റോളണ്ട്, ഒരു നിമിഷം?

906
01:12:41,274 --> 01:12:43,608
നമ്മൾ ഇപ്പോൾ എവിടെയാണെന്ന്
അറിഞ്ഞാൽ കൊള്ളാം.

907
01:12:48,823 --> 01:12:50,824
ആഹാബിനോട് ചങ്ങാത്തം കൂടിയോ?

908
01:13:06,174 --> 01:13:08,550
കാർട്ടർ, ഞാൻ മുള്ളാൻ പോകുവാ.

909
01:13:08,885 --> 01:13:11,136
എന്നെ കാത്ത് നിക്കണേ, ഓക്കേ?

910
01:14:01,521 --> 01:14:03,897
മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു
നോക്കുന്നത് അത്ര നല്ലതല്ല കേട്ടോ.

911
01:14:24,377 --> 01:14:27,712
കാർട്ടർ! എവിടെയാ നീ?

912
01:14:32,593 --> 01:14:34,594
എന്റെ വഴി തെറ്റിപോയി.

913
01:14:37,056 --> 01:14:38,098
നാശം!

914
01:14:39,183 --> 01:14:41,893
കാർട്ടർ, മറുപടി താ!

915
01:14:49,235 --> 01:14:50,902
ഹേയ്, കാർട്ടർ!

916
01:15:06,419 --> 01:15:07,919
ഹേയ്, കാർട്ടർ!

917
01:15:48,961 --> 01:15:50,629
കാർട്ടർ!

918
01:16:36,676 --> 01:16:38,134
റോളണ്ട്!

919
01:16:44,016 --> 01:16:46,142
ശരി, വിശ്രമം കഴിഞ്ഞു.
പോകാം!

920
01:16:54,360 --> 01:16:55,568
എന്നെ എടുക്ക്.

921
01:16:56,195 --> 01:16:57,529
മനസ്സിലായി.

922
01:16:58,906 --> 01:17:01,908
കാർട്ടർ!

923
01:17:27,184 --> 01:17:28,393
മാറ്!

924
01:18:29,413 --> 01:18:31,206
നീ അവസാനമായി എപ്പോഴാ അവനെ കണ്ടേ?

925
01:18:31,290 --> 01:18:32,624
10, 15 മിനിറ്റായി കാണും.

926
01:18:35,169 --> 01:18:38,463
എന്റെ കൂടെ വാ. നീയും.
അവൻ ജീവനോടെ ഉണ്ടെങ്കിൽ
അവനെ നമ്മൾ കണ്ടുപിടിച്ചിരിക്കും.

927
01:18:38,964 --> 01:18:40,882
ബാക്കി എല്ലാരും നടന്നോളൂ.

928
01:18:40,966 --> 01:18:42,550
പത്തു മിനിറ്റിനുള്ളിൽ നിങ്ങൾ
കുന്നിൻ പ്രദേശത്ത് എത്തും.

929
01:18:42,635 --> 01:18:44,135
ഞങ്ങളേ അവിടെ കാത്തിരുന്നാൽ മതി.

930
01:18:47,306 --> 01:18:49,224
പെങ്കൊച്ചിനോട് ഒന്നും പറയണ്ട.

931
01:18:54,647 --> 01:18:57,816
ശരി, അപ്പൊ നമ്മുടെ പരിപാടി തുടരാം.

932
01:19:00,486 --> 01:19:02,487
എല്ലാരും എണീക്ക്.

933
01:19:04,156 --> 01:19:05,824
ഉം. എണീക്ക്, എണീക്ക്.

934
01:19:07,326 --> 01:19:10,161
ശരി, ഗയിസ്, നമുക്കീ നരകത്തീന്ന് പോകാം.

935
01:19:12,873 --> 01:19:13,957
കം ഓൺ.

936
01:19:47,700 --> 01:19:49,033
റോളണ്ട്?

937
01:20:02,047 --> 01:20:03,506
അയാളെ കണ്ടുപിടിച്ചോ?

938
01:20:08,220 --> 01:20:10,930
അവറ്റകൾ ബാക്കി വെച്ച ചില ഭാഗങ്ങൾ മാത്രം.
മാപ്പ് എടുക്ക്.

939
01:20:14,351 --> 01:20:18,104
ഓപ്പറേഷൻസ് ബിൽഡിംഗ്, ഇതാ താഴെയാണ്.

940
01:20:18,564 --> 01:20:21,483
ഈ മലഞ്ചെരിവിൽ നിന്ന്
ഏതാണ്ട് ഒന്നര മൈൽ ഉണ്ടാകും.

941
01:20:21,567 --> 01:20:22,650
അതെങ്ങനെ നിങ്ങൾക്ക് അറിയാം?

942
01:20:22,735 --> 01:20:23,776
അത് ഞാൻ കണ്ടതാ.

943
01:20:24,445 --> 01:20:26,404
താഴേക്ക് ഇറങ്ങുന്നത് അത്ര എളുപ്പമാകില്ല.

944
01:20:27,781 --> 01:20:30,241
എല്ലാരും ഒരു മണിക്കൂർ കൂടി ഉറങ്ങിക്കോട്ടെ.

945
01:20:31,785 --> 01:20:33,119
പിന്നെ നമുക്ക് അവിടെ എത്താം.

946
01:21:23,712 --> 01:21:25,213
ഓഹ്, അയ്യോ.

947
01:22:42,207 --> 01:22:43,416
എന്താ അത്?

948
01:23:07,066 --> 01:23:08,232
കെല്ലി.

949
01:23:19,745 --> 01:23:21,913
കിടക്ക്! അനങ്ങരുത്!

950
01:23:22,414 --> 01:23:23,790
ഓടരുത്!

951
01:23:32,007 --> 01:23:34,092
നോക്കണ്ട.
ഓട്! ഓട്!

952
01:23:49,441 --> 01:23:50,525
കഴുവേറി.

953
01:25:29,208 --> 01:25:30,708
നയിന്റെ മോനെ!

954
01:25:30,876 --> 01:25:32,126
അവന് നിങ്ങളെ തൊടനാവില്ല!

955
01:25:32,211 --> 01:25:33,544
പുറകോട്ടു നിക്ക്!

956
01:25:35,380 --> 01:25:36,798
അവന് നമ്മളെ എത്തില്ല!

957
01:25:37,049 --> 01:25:38,216
നോ!

958
01:25:48,852 --> 01:25:52,230
എന്റെ ദൈവമേ!
പാമ്പ്! എന്നെ സഹായിക്ക്!

959
01:25:52,564 --> 01:25:53,815
പുറകോട്ടു നിൽക്ക്!

960
01:26:06,537 --> 01:26:07,662
സാരമില്ല.

961
01:26:08,580 --> 01:26:10,039
അത് പിന്നേയും വരുന്നു!

962
01:26:13,919 --> 01:26:15,127
ഡാഡ്!

963
01:26:17,172 --> 01:26:18,506
നന്ദി.

964
01:26:31,144 --> 01:26:33,521
നീണ്ട പുല്ലിനുള്ളിലേക്ക് പോകല്ലേ!

965
01:26:39,194 --> 01:26:41,529
നീണ്ട പുല്ലിനുള്ളിലേക്ക് പോകരുത്!

966
01:27:02,968 --> 01:27:04,010
വേഗം.

967
01:27:04,678 --> 01:27:06,053
വേഗം!

968
01:27:08,640 --> 01:27:09,807
വേഗം, വേഗം!

969
01:27:40,339 --> 01:27:41,505
ഹേയ്, ഹേയ്.

970
01:27:44,801 --> 01:27:46,052
ഇത് നോക്ക്യേ.

971
01:27:46,470 --> 01:27:47,595
എന്തെന്താ?

972
01:27:47,679 --> 01:27:48,804
ഇത് അജയ്‌ന്റെ ബാഗ് ആണെന്ന് തോന്നുന്നു.

973
01:28:05,113 --> 01:28:07,698
പോകൂ, നിങ്ങൾക്ക് കഴിയുന്ന അത്രയും വേഗത്തിൽ.

974
01:28:09,117 --> 01:28:10,326
പോകൂ!

975
01:28:42,067 --> 01:28:43,776
ഞാനാ കെട്ടിടം കണ്ടു.

976
01:28:44,903 --> 01:28:48,572
ഓപ്പറേഷൻസ് ബിൽഡിംഗിലാണ്
ആശയവിനിമയ കേന്ദ്രം,
എന്നാണ് അവർ പറഞ്ഞത്.

977
01:28:48,657 --> 01:28:52,410
ഞാൻ അവിടെ ചെന്ന് റേഡിയോ കോൾ വിളിക്കാം.
അവിടെ കാണാം.

978
01:28:52,494 --> 01:28:54,161
- ഞങ്ങളെ കാത്ത് നിക്ക്.
- ഓരോ നിമിഷവും വിലപ്പെട്ടതാ.

979
01:28:54,246 --> 01:28:56,414
നിങ്ങൾക്ക് വരാൻ പറ്റുവാണേൽ,
വന്ന് ശ്രമിക്കാം.

980
01:28:56,498 --> 01:28:57,790
ശരി, ഞങ്ങളും വരുവാ.

981
01:28:57,874 --> 01:28:59,125
വേണ്ട! വിശ്രമിക്ക്.

982
01:29:46,715 --> 01:29:47,965
എന്റെ മോനേ.

983
01:31:02,374 --> 01:31:03,624
നാശം!

984
01:31:09,214 --> 01:31:13,134
CQ,  ഇൻജെൻ ഓപ്പറേഷൻസ് 
ഹാർവെസ്റ്റ് ലീഡറേ കിട്ടാനാണ് വിളിക്കുന്നത്.

985
01:31:13,260 --> 01:31:16,387
റിപീറ്റിംഗ്,  ഇൻജെൻ ഓപ്പറേഷൻസ്
ഹാർവെസ്റ്റ് ലീഡറിനുവേണ്ടിയാണ്
ഞാൻ സംസാരിക്കുന്നത്.

986
01:31:16,471 --> 01:31:18,722
സീക്കിങ് ഇൻജെൻ ഹാർവെസ്റ്റ് ബേസ് .

987
01:31:18,807 --> 01:31:20,141
പറയൂ, ഹാർവെസ്റ്റ് ലീഡർ.

988
01:31:20,225 --> 01:31:22,726
ദൗത്യതിനിടയിൽ ഒരുപാട്
അത്യാഹിതങ്ങൾ സംഭവിച്ചിട്ടുണ്ട്.

989
01:31:22,811 --> 01:31:24,979
അതിജീവിച്ചവർ ഇപ്പോൾ
മാരകമായ അപകടത്തിലാണ്.

990
01:31:25,063 --> 01:31:27,148
നിങ്ങൾ അടിയന്തരമായി,
രക്ഷപ്രവർത്തകരെ അയക്കണം.

991
01:31:27,315 --> 01:31:29,817
ഞങ്ങളുടെ സ്ഥാനം...

992
01:31:30,152 --> 01:31:34,071
9 ഡിഗ്രിസ് 58 മിനിറ്റ് വടക്ക്,
85 ഡിഗ്രിസ്...

993
01:32:25,457 --> 01:32:26,624
നിക്ക്!

994
01:32:38,720 --> 01:32:40,221
നിക്ക് വാൻ ഓവൻ?

995
01:33:08,833 --> 01:33:10,000
ഇവിടെ, ഇവിടെ!

996
01:33:11,544 --> 01:33:13,003
അകത്തേക്ക് കയറൂ! എവിടെങ്കിലും!

997
01:33:15,257 --> 01:33:16,548
അകത്തേക്ക് വാ!

998
01:35:18,296 --> 01:35:19,546
പോ.

999
01:35:19,631 --> 01:35:21,173
പുറത്തിറങ്ങീട്ട് ഞാൻ എങ്ങോട്ട് പോകാനാ?

1000
01:35:21,257 --> 01:35:22,758
ഞാൻ നിന്റെ പുറകെ തന്നെ ഉണ്ട്...

1001
01:35:49,577 --> 01:35:50,828
സൂക്ഷിച്ച്!

1002
01:35:51,162 --> 01:35:52,329
ശ്രദ്ധിക്കണം!

1003
01:35:54,666 --> 01:35:55,999
മേലേക്ക് വാ!

1004
01:36:07,512 --> 01:36:08,720
കെല്ലി, അരുത്!

1005
01:36:21,192 --> 01:36:22,359
ഹേയ്, നീ തന്നെ!

1006
01:36:42,964 --> 01:36:44,965
നിന്നെയാണോ സ്കൂൾ ടീമിൽ
നിന്ന് പുറത്താക്കിയത്?

1007
01:36:45,049 --> 01:36:47,926
ഇവിടുന്നു പോകാം! പോ!

1008
01:38:08,800 --> 01:38:10,300
വരൂ, പോകാം!

1009
01:38:13,096 --> 01:38:14,972
പോകാം!

1010
01:38:36,327 --> 01:38:37,995
പോകാം!

1011
01:38:38,162 --> 01:38:39,788
അപ്പോൾ മറ്റുള്ളവരുടെ കാര്യമോ?

1012
01:38:39,872 --> 01:38:41,456
വേറൊരു ഹെലികോപ്റ്റർ കൂടി വരുന്നുണ്ട്.

1013
01:39:00,685 --> 01:39:02,769
സാരമില്ലട്ടോ.
എല്ലാം കഴിഞ്ഞു.

1014
01:39:04,564 --> 01:39:07,566
ഈ ഒരു ഓർമമാത്രം അവർ കൂടെ കൂട്ടില്ല.

1015
01:39:16,367 --> 01:39:18,285
ടൈറാനോസോറിന്റെ കുഞ്ഞിനെ കണ്ടുപിടിക്കുക.

1016
01:39:18,453 --> 01:39:20,078
കൂട് എവിടെയാണെന്ന് റോളണ്ട്
നിങ്ങൾക്ക് കാണിച്ച് തരും.

1017
01:39:20,163 --> 01:39:21,705
എന്റെ ജെറ്റിൽ അത് ഉണ്ടാകണം.

1018
01:39:22,123 --> 01:39:25,250
ഞാനതിനെ നേരെ സാൻ ഡീഗോയിലെ
ആശുപത്രിയിൽ എത്തിച്ചോളാം.

1019
01:39:25,918 --> 01:39:28,170
വേഗം. പെൺ ദിനോസർ നമ്മുടെ
സാന്നിധ്യം തിരിച്ചറിയുന്നതിന്...

1020
01:39:28,254 --> 01:39:30,505
മുന്നേ തന്നെ എനിക്ക്
വിമാനയാത്ര തുടങ്ങണം.

1021
01:39:34,927 --> 01:39:36,219
റോളണ്ട്?

1022
01:39:37,305 --> 01:39:39,056
നീ ഇൻജെനെ രക്ഷിച്ചു.

1023
01:39:39,265 --> 01:39:41,725
ഈ യാത്രയിൽ ഞങ്ങൾക്ക്
എല്ലാം നഷ്ടപ്പെട്ടിരുന്നു.

1024
01:39:41,809 --> 01:39:44,936
എന്നാൽ ഈ മൃഗവും അതിന്റെ കുഞ്ഞും 
ഞങ്ങൾക്ക് അതിനൊരു പരിഹാരമാകും.

1025
01:39:45,229 --> 01:39:46,605
അഭിനന്ദനങ്ങൾ.

1026
01:39:47,190 --> 01:39:48,899
നിന്റെ ട്രോഫി നീ നേടിയെടുത്തു.

1027
01:39:49,317 --> 01:39:50,484
ഒരു ആണിനെ തന്നെ.

1028
01:39:51,277 --> 01:39:53,737
അതും ജീവനുള്ളതിനെ തന്നെ!
എല്ലാരും വരി നിന്ന്...

1029
01:39:53,821 --> 01:39:56,239
ഞങ്ങൾക്ക് ചെയ്ത സഹായത്തിന് 
നിന്നെ അഭിനന്ദിക്കും.

1030
01:39:57,742 --> 01:39:59,201
എന്താടോ, എന്ത് പറ്റി?

1031
01:39:59,452 --> 01:40:01,495
അവനെക്കൊണ്ട് കഴിഞ്ഞില്ലല്ലോ. അജയ്.

1032
01:40:02,830 --> 01:40:04,081
സോറി.

1033
01:40:05,124 --> 01:40:06,750
വളരെ ഖേദമുണ്ട്.

1034
01:40:10,630 --> 01:40:12,923
എന്നെ സഹായിച്ചവരെ ഞാൻ
ഒരിക്കലും മറക്കാറില്ല.

1035
01:40:13,007 --> 01:40:15,717
നിങ്ങൾക്ക് വേണമെങ്കിൽ  സാൻ
ഡീഗോയിൽ ഒരു ജോലി തരപ്പെടുത്തി തരാം.

1036
01:40:15,802 --> 01:40:17,135
വേണ്ട, താങ്ക്യൂ.

1037
01:40:19,430 --> 01:40:22,182
ഈ മരണ കമ്പനിയിൽ ആവശ്യത്തിലേറെ 
സമയം ഞാൻ ചിലവഴിച്ചു.

1038
01:40:36,072 --> 01:40:37,197
എന്റെ ദൈവമേ.

1039
01:41:38,301 --> 01:41:40,927
പതിനഞ്ച് വർഷം മുമ്പ്,
ജോൺ ഹാമണ്ടിന് ഒരു സ്വപ്നം ഉണ്ടായിരുന്നു.

1040
01:41:41,637 --> 01:41:43,889
ജോണിനെപ്പോലെ,
സ്വപ്നവും ഗംഭീരമായിരുന്നു.

1041
01:41:43,973 --> 01:41:46,183
വളരെ വളരെ വലുതായിരുന്നു.
വളരെ ആത്മവിശ്വാസം ഉള്ളതായിരുന്നു.

1042
01:41:46,267 --> 01:41:49,269
യഥാർത്ഥത്തിനും അപ്പുറമായിരുന്നു.
പക്ഷേ അത് സാക്ഷാൽകരിക്കാനായില്ല.

1043
01:41:49,979 --> 01:41:51,730
പക്ഷേ അരമണിക്കൂറൂനുള്ളിൽ തന്നെ,

1044
01:41:51,814 --> 01:41:55,150
ജോൺ ഹാമണ്ടിന്റെ സ്വപ്നം, യാഥാർത്ഥ്യമാകും.

1045
01:41:56,027 --> 01:41:58,612
ആയിരം മൈലുകൾക്കപ്പുറം
റിസോർട്ടുകൾ...

1046
01:41:58,696 --> 01:42:00,197
പണിയാൻ ആവശ്യമായി
വരുന്ന ചിലവിന്റെ വെറും 1 % കൊണ്ട്...

1047
01:42:01,073 --> 01:42:02,866
ഇതാണോ ലഡ്ലോയുടെ മീറ്റിംഗ് സ്ഥലം?

1048
01:42:02,950 --> 01:42:03,950
ഇതൊരു സ്വകാര്യ സ്ഥാപനമാണ്.

1049
01:42:04,035 --> 01:42:05,035
ഞങ്ങളും ലിസ്റ്റിലുണ്ട്.

1050
01:42:05,119 --> 01:42:06,703
തിരിച്ചു നിങ്ങളുടെ കാറിലേക്ക്
തന്നെ പൊക്കോ.

1051
01:42:06,788 --> 01:42:08,288
ഇത് ഡോ. ഹാർഡിംഗ്.
ഞാൻ ഡോ. മാൽക്കം.

1052
01:42:08,372 --> 01:42:10,707
ലഡ്ലോയുടെ ടെസ്റ്റ്‌ റിസൾട്ട്‌
 ഞങ്ങളുടെ കയ്യിൽ ഉണ്ട്.

1053
01:42:10,792 --> 01:42:12,000
അതിലൊരു നല്ലവാർത്തയും
മോശം വർത്തയുമുണ്ട്.

1054
01:42:12,627 --> 01:42:15,337
ഇന്ന് രാത്രി ഞങ്ങൾ, സാൻ ഡീഗോയിൽ
ജുറാസിക് പാർക്കിനെ...

1055
01:42:15,421 --> 01:42:18,548
മാമോദീസ മുക്കി  ലോകത്തുള്ള
മറ്റേതൊരു തീം പാർക്കിനേക്കാൾ കൂടുതൽ...

1056
01:42:18,633 --> 01:42:21,092
ആളുകളെ ആകർഷിക്കുകയും ചെയ്യും.

1057
01:42:25,056 --> 01:42:27,766
നേരം വെളുക്കാൻ ഏതാനും മണിക്കൂറുകൾ
 മാത്രമുള്ള ഈ വേളയിൽ...

1058
01:42:27,850 --> 01:42:29,559
എത്തി ചേർന്ന നിങ്ങളോട് ഞാൻ
 വളരെയധികം നന്ദി പറയുന്നു.

1059
01:42:30,645 --> 01:42:31,937
കപ്പൽ ഇവിടെ എത്തി.

1060
01:42:32,021 --> 01:42:33,230
ഇത്ര പെട്ടന്നോ?

1061
01:42:34,607 --> 01:42:36,149
നിങ്ങൾ വന്നാൽ കൊള്ളാമായിരുന്നു.

1062
01:42:38,152 --> 01:42:39,569
വല്ലാത്തൊരു ആവേശം തോന്നുന്നു!

1063
01:42:41,572 --> 01:42:42,823
ആ കപ്പിൾസിനെ കണ്ടോ?

1064
01:42:42,907 --> 01:42:44,074
സർ, നിങ്ങൾ ദയവായി ഇതൊന്ന് വന്ന് നോക്കണം.

1065
01:42:44,158 --> 01:42:45,158
അവരെ ഇതൊന്ന് അടുത്ത്
കാണാൻ അനുവദിച്ചേക്ക്.

1066
01:42:45,243 --> 01:42:46,243
യെസ്, സർ.

1067
01:42:46,869 --> 01:42:48,328
ഞാനൊന്ന് നോക്കട്ടെ.

1068
01:42:52,708 --> 01:42:56,169
നോക്കൂ.  അതാണ് അവരുടെ ട്രാൻസ്‌പോണ്ടർ
സിഗ്നൽ, വെഞ്ച്വർ 5888.

1069
01:42:56,921 --> 01:42:58,588
അവർ വന്നോണ്ടിരിക്കുന്നു,
പക്ഷേ അവരുമായി എനിക്ക്
ബന്ധപ്പെടാൻ സാധിക്കുന്നില്ല.

1070
01:42:58,673 --> 01:42:59,881
ഒന്നൂടെ ശ്രമിക്ക്.

1071
01:43:01,175 --> 01:43:03,009
സ്കിപ്പർ, എസ്എസ് വെഞ്ച്വർ,
ഇത് ഇൻ‌ജെൻ...

1072
01:43:03,094 --> 01:43:05,470
ഹാർബർ മാസ്റ്റർ ആണ്.
ഡൂ യൂ കോപ്പി? ഓവർ.

1073
01:43:07,890 --> 01:43:11,601
സ്കിപ്പർ ,എസ്എസ് വെഞ്ച്വർ,
നിങ്ങൾ അമിതവേഗത്തിലാണ് തുറമുഖത്തോട് അടുക്കുന്നത്.

1074
01:43:11,686 --> 01:43:13,103
പെട്ടന്നുതന്നെ വേഗത കുറക്കൂ. ഓവർ.

1075
01:43:28,035 --> 01:43:30,412
എസ്എസ് വെഞ്ച്വർ,
നിങ്ങളുടെ വേഗത കുറയ്ക്കൂ.

1076
01:43:30,496 --> 01:43:32,873
എസ്എസ് വെഞ്ച്വർ,
ഇത് ഇൻ‌ജെൻ‌ ഹാർ‌ബർ‌ മാസ്റ്ററാണ്.

1077
01:43:32,957 --> 01:43:34,958
നിങ്ങൾ കപ്പൽത്തുറയിലേക്ക്
പ്രവേശിച്ച് കൊണ്ടിരിക്കുന്നു.

1078
01:43:35,793 --> 01:43:37,627
എല്ലാരും എന്താണീ നോക്കി നിക്കുന്നെ?

1079
01:43:41,924 --> 01:43:43,675
നമ്മളാ കാറിൽ തന്നെ
ഇരുന്നാൽ മതിയായിരുന്നു.

1080
01:44:36,604 --> 01:44:38,104
മിസ്റ്റർ ലഡ്ലോ, താങ്കൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?

1081
01:44:38,189 --> 01:44:39,689
എനിക്കറിയില്ല.
കണ്ടിട്ട് എന്ത് തോന്നുന്നു?

1082
01:44:46,405 --> 01:44:47,697
ഇതെടുത്ത് പൊന്തിക്ക്.

1083
01:45:12,390 --> 01:45:13,390
എന്റെ ദൈവമേ.

1084
01:45:13,474 --> 01:45:14,516
കപ്പൽജോലിക്കാർ എവിടെ?

1085
01:45:16,477 --> 01:45:17,978
എല്ലായിടത്തുമുണ്ട്.

1086
01:45:28,572 --> 01:45:30,281
എനിക്ക്  ഇന്ധനം ചോർന്ന മണം വരുന്നു!

1087
01:46:07,319 --> 01:46:08,862
ചരക്ക് സൂക്ഷിക്കുന്ന സ്ഥലം പരിശോധിക്കൂ.

1088
01:46:09,447 --> 01:46:11,448
താഴെ ചിലപ്പോൾ ജോലിക്കാരുണ്ടാകും.

1089
01:46:11,532 --> 01:46:12,907
എല്ലാവരും ബോട്ടിൽ നിന്ന് ഇറങ്ങിക്കോ!

1090
01:46:20,958 --> 01:46:22,667
അരുത്! അതിന്റെ അടുത്തുനിന്നു മാറൂ!

1091
01:46:56,494 --> 01:46:58,203
താനിപ്പോ മറ്റൊരു ജോൺ ഹാമണ്ട് ആയി.

1092
01:47:28,609 --> 01:47:30,276
അതിനെ എന്താ മയക്കുവെടി
വയ്ക്കാതിരുന്നേ?

1093
01:47:30,361 --> 01:47:32,821
അതിന് രണ്ട് ഡോസ് കാർഫെന്റനിൽ  കൊടുത്തിരുന്നു.

1094
01:47:32,905 --> 01:47:34,114
അത് 10 മില്ലിഗ്രാമിൽ കൂടുതലായിരുന്നു.

1095
01:47:34,198 --> 01:47:35,406
അങ്ങനെ ചെയ്താൽ അത്
കോമയിൽ ആയിപോയാനെ.

1096
01:47:35,491 --> 01:47:38,284
അത് ശ്വാസം എടുക്കുന്നില്ലാരുന്നു.
മറുമരുന്നായി ഞങ്ങൾ നാൽട്രെക്സോൺ കൊടുത്തു.

1097
01:47:38,369 --> 01:47:39,577
പക്ഷേ എന്തുമാത്രം അളവ് വേണമെന്ന് അറിയില്ലായിരുന്നു.

1098
01:47:39,662 --> 01:47:42,288
അളവ് അറിയാതെയാണോ
നിങ്ങളതിന് മറുമരുന്ന് കൊടുത്തത്.

1099
01:47:42,373 --> 01:47:45,250
നിങ്ങളതിനെ മയക്കി കിടത്തി.
ഇപ്പൊ അത് വട്ടുപിടിച്ചപോലെ ഓടാനും തുടങ്ങി.

1100
01:47:45,334 --> 01:47:46,459
ഞങ്ങൾ നല്ലോണം തയ്യാറെടുത്തിട്ടുണ്ട്.

1101
01:47:46,544 --> 01:47:48,253
ബോട്ടിൽ വേറെയും ദിനോസറുകൾ ഉണ്ടായിരുന്നോ?

1102
01:47:48,337 --> 01:47:50,004
ഇല്ല, ഞങ്ങൾ കുഞ്ഞിനെ
കൊണ്ടുവന്നത് വിമാനത്തിലാണ്.

1103
01:47:50,089 --> 01:47:52,382
അതിനെ മയക്കാൻ ഞങ്ങളുടെ
അടുത്ത്  ഇതുണ്ടായിരുന്നു.

1104
01:47:56,679 --> 01:47:58,388
കുഞ്ഞ് നിങ്ങളുടെ കയ്യിലുണ്ടോ?

1105
01:48:00,182 --> 01:48:01,349
അത് സുരക്ഷിതമാണ്.

1106
01:48:04,395 --> 01:48:05,353
ഇയാൻ.

1107
01:48:05,437 --> 01:48:08,481
ദിനോസറിനിപ്പോൾ നല്ല പരവേശം കാണും.
ആദ്യമത് വെള്ളം അന്വേഷിച്ചു പോകും.

1108
01:48:08,566 --> 01:48:10,859
പിന്നെ അതിന്റെ ശരീരത്തിനു എന്താണോ
ആവശ്യം അത് നോക്കി പോകും.

1109
01:48:10,943 --> 01:48:12,610
എല്ലാ പ്രതിരോധ ഉപകരണങ്ങളും
 ഇവിടെയാണുള്ളത്.

1110
01:48:12,695 --> 01:48:14,487
നമ്മളതിനെ കപ്പൽത്തുറയിൽ എത്തിക്കണം.

1111
01:48:14,572 --> 01:48:15,572
ബോട്ട് എന്തായാലും
പ്രവർത്തനക്ഷമം ആയിരിക്കണം.

1112
01:48:15,656 --> 01:48:17,323
നീ പറയാൻ പോകുന്നത്
എന്താണെന്ന് എനിക്കറിയാം.

1113
01:48:17,408 --> 01:48:19,951
ഞങ്ങൾ കുഞ്ഞിനെ ട്രെയിലറിലേക്ക്
കൊണ്ടുവന്നപ്പോൾ, അത് തേടി വന്നു.

1114
01:48:20,035 --> 01:48:23,454
അപ്പോൾ അതല്ലാതെ അതിന്
വേറൊന്നും ചെയ്യാനുണ്ടാകില്ലല്ലോ.

1115
01:48:24,832 --> 01:48:25,999
ശരിയാണ്.

1116
01:48:28,169 --> 01:48:29,669
കുഞ്ഞ് എവിടെയാണുള്ളത്?

1117
01:48:32,798 --> 01:48:34,883
അതൊരു സുരക്ഷിതസ്ഥലത്താണ്.
എന്തിനാ?

1118
01:48:38,262 --> 01:48:39,846
ആ സ്ഥലം എവിടെയാ?

1119
01:50:04,682 --> 01:50:06,891
നമ്മുടെ വീടിന്റെ പുറകുവശത്തൊരു ദിനോസർ.

1120
01:50:13,440 --> 01:50:15,400
ബെഞ്ചമിൻ,
നീ എന്താ ഈ കാണിക്കുന്നേ?

1121
01:50:15,609 --> 01:50:17,110
എന്താ ഈ ചെയ്യുന്നേ?

1122
01:50:17,945 --> 01:50:19,112
എന്താ?

1123
01:50:20,114 --> 01:50:23,074
വാ. നമ്മുടെ വീടിന്റെ പുറകുവശത്തൊരു ദിനോസർ.

1124
01:50:23,242 --> 01:50:25,118
അവന് എന്തെങ്കിലുമൊക്കെ കഥകൾ
വായിച്ച് കൊടുത്തൂടായിരുന്നോ.
അതാ പ്രശ്നം.

1125
01:50:25,202 --> 01:50:26,286
അതല്ല.

1126
01:50:26,370 --> 01:50:27,829
എന്താണെന്നു ഞാൻ പറഞ്ഞ് തരാം.

1127
01:50:27,913 --> 01:50:30,581
അവന് വല്ലതും തിന്നാൻ കൊടുക്കണമായിരുന്നു,
അപ്പോളിങ്ങനെ രാത്രിയിൽ ഉറങ്ങാതെ ഇരിക്കില്ല.

1128
01:50:30,666 --> 01:50:32,417
ഈ പൊട്ട ഫിഷ് ടാങ്ക് ആണ്
എല്ലാത്തിനും കാരണം.

1129
01:50:32,501 --> 01:50:33,751
രാത്രിയിൽ അവന് മങ്ങിയ വെളിച്ചമേ പാടുള്ളു.

1130
01:50:33,836 --> 01:50:35,044
അതങ്ങ് മൂടിയിട്!

1131
01:50:36,797 --> 01:50:38,339
അത് ഓഫ്‌ ചെയ്യ്.

1132
01:50:59,945 --> 01:51:01,904
പതുക്കെ. പതുക്കെ!

1133
01:51:26,013 --> 01:51:27,263
അതാ അവിടെ.

1134
01:51:34,104 --> 01:51:35,355
ഇതിനെ മയക്കിയിരിക്കുവാ.

1135
01:51:37,608 --> 01:51:40,943
കുറച്ച് കടുപ്പത്തിൽ കൊടുത്തിട്ടുണ്ട്.
സഹായിക്ക്.

1136
01:51:44,281 --> 01:51:46,532
വലിയ ദിനോസർ നമ്മളെ പിന്നെയും...

1137
01:51:46,617 --> 01:51:48,451
അവന്റെ കുഞ്ഞിന്റെ കൂടെ
കാണുമ്പോൾ  പറയും:

1138
01:51:48,535 --> 01:51:49,619
"ങേ നിങ്ങളോ!"

1139
01:51:50,788 --> 01:51:54,290
ചിലപ്പോൾ നല്ല കലിപ്പിലായിരിക്കും.

1140
01:51:55,834 --> 01:51:58,795
ആർക്കറിയാം?
ചിലപ്പോൾ അതിന് നമ്മളെ 
കാണുമ്പോൾ സന്തോഷമായാലോ.

1141
01:51:59,630 --> 01:52:01,631
നിങ്ങൾ എന്തൊക്കെയാ ഈ ചെയ്യുന്നേ?

1142
01:52:03,300 --> 01:52:04,842
ഞങ്ങൾ കൊച്ചിനെ എടുക്കുവാ.

1143
01:52:05,719 --> 01:52:08,513
ഞങ്ങളെ തടയണമെന്നുണ്ടെങ്കിൽ, 
ആദ്യം ഞങ്ങളെ വെടി വയ്ക്കൂ.

1144
01:52:10,391 --> 01:52:11,849
വലിയവനെ എങ്ങനെ കണ്ടുപിടിക്കും?

1145
01:52:11,975 --> 01:52:13,476
അലർച്ചകൾ പിന്തുടരാം.

1146
01:52:39,920 --> 01:52:42,505
ബസിന്റെ മറുവശത്തേക്ക് പോക്കോ!

1147
01:53:34,266 --> 01:53:36,142
അതാ.
എന്റെ ദൈവമേ.

1148
01:53:50,032 --> 01:53:51,199
മയക്കുമരുന്ന് ഭയങ്കര കൂടുതലായിപ്പോയി.

1149
01:53:51,283 --> 01:53:53,993
കുഞ്ഞ് എന്തെങ്കിലും ശബ്‌ദം ഉണ്ടാക്കാതെ
ഇത് നമ്മുടെ കൂടെ ഉണ്ടെന്ന് അത് അറിയില്ല.

1150
01:53:54,077 --> 01:53:56,412
ഏയ്, എണീക്ക്.

1151
01:54:04,421 --> 01:54:05,505
അവൻ അറിഞ്ഞു.

1152
01:54:21,438 --> 01:54:23,314
ഇയാൻ, കുറച്ചു പതിയെ പോ.

1153
01:54:25,442 --> 01:54:26,817
എനിക്കങ്ങനെ തോന്നുന്നില്ല.

1154
01:54:47,089 --> 01:54:49,215
ഇത് ഏതാണ്ട് പൂർണ്ണമായും ഉണർന്നു കഴിഞ്ഞു.

1155
01:54:49,299 --> 01:54:50,591
നമ്മൾ എതിലെയാ പോകുന്നതെന്ന്
വല്ല പിടിയുമുണ്ടോ?

1156
01:54:50,884 --> 01:54:54,554
ഉം, ഈ ഗോഡൗണിന്റെ മറുവശത്താണ് കടൽതീരം.

1157
01:54:54,638 --> 01:54:56,222
ഇതിലെ കുറുക്കുവഴി എന്തെങ്കിലും ഉണ്ടോ?

1158
01:54:56,306 --> 01:54:57,807
ഉം, ചിലപ്പോൾ ഉണ്ടാകും.

1159
01:55:03,981 --> 01:55:05,147
ഇതിലെ പോകാം.

1160
01:55:08,026 --> 01:55:09,819
നീ എന്റെ പുറകെ വാ.

1161
01:55:09,903 --> 01:55:11,153
പോകാം.

1162
01:55:12,030 --> 01:55:13,573
- പിടിച്ചോ?
- ഉം.

1163
01:55:13,949 --> 01:55:15,324
പോകാം.

1164
01:55:15,409 --> 01:55:16,409
റെഡി?

1165
01:55:16,493 --> 01:55:18,494
റെക്സ് എവിടെ?
നമ്മുടെ പിന്നാലെ തന്നെയുണ്ടോ?

1166
01:55:26,753 --> 01:55:27,962
അതാ വെള്ളം.

1167
01:55:28,046 --> 01:55:30,673
വെടി വയ്ക്ക്.
അവരോട് അതിനെ വെടി വയ്ക്കാൻ പറ.

1168
01:55:35,345 --> 01:55:39,849
അല്ലല്ല, ടാ പൊട്ടാ, വലുതിനെ. വലുതിനെ ഷൂട്ട്‌ ചെയ്യ്.
കുഞ്ഞിനെ എനിക്ക് ജീവനോടെ വേണം.

1169
01:56:09,546 --> 01:56:11,005
ഡോ. മാൽക്കം.

1170
01:56:12,758 --> 01:56:15,468
നിങ്ങൾ അതിനെ എന്താ ചെയ്തേ?
എനിക്ക് ആ കുഞ്ഞിനെ വേണം.

1171
01:56:47,000 --> 01:56:48,334
നീ അവിടെയുണ്ടോ?

1172
01:57:19,116 --> 01:57:20,491
ഇവിടെയായിരുന്നല്ലേ.

1173
01:57:40,721 --> 01:57:41,929
നിൽക്ക്.

1174
01:59:51,268 --> 01:59:54,937
കപ്പലിന്റെ ഡോക്കിന്റെയും ചരക്ക്
സൂക്ഷിക്കുന്ന അറയുടെയും...

1175
01:59:55,021 --> 01:59:57,690
ദൃശ്യം വ്യക്തമാകുന്ന ഈ നിമിഷത്തിൽ...

1176
01:59:57,774 --> 02:00:01,944
ദിനോസറും അതിന്റെ കുട്ടിയും അതിൽ
സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു.

1177
02:00:02,487 --> 02:00:05,531
ഞങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം
കപ്പൽ അതിന്റെ യാത്രയുടെ...

1178
02:00:05,615 --> 02:00:07,116
ഏതാണ്ട് പകുതി വഴിയിൽ
എത്തിയെന്നാണ്  നിഗമനം.

1179
02:00:07,200 --> 02:00:09,368
ജിം, താങ്കൾക്ക് കേൾക്കാമോ?

1180
02:00:10,036 --> 02:00:13,080
യെസ് , കേൾക്കാം, ബെർണർഡ്.
ഞങ്ങൾ ദ്വീപിലേക്കുള്ള പാതിവഴിയിൽ എത്തിയിരിക്കുന്നു.

1181
02:00:13,164 --> 02:00:16,500
അത്  നമ്മുടെ നിലവിലെ സ്ഥാനത്ത്
നിന്ന് 206 നോട്ടിക്കൽ മൈൽ അകലെയാണ്.

1182
02:00:16,626 --> 02:00:18,460
20 നോട്സ് വേഗത്തിലാണ്
കപ്പൽ സഞ്ചരിക്കുന്നത്.

1183
02:00:18,545 --> 02:00:21,839
കിഴക്കൻ സമയമനുസരിച്ച് ഏതാണ്ട്
രാവിലെ 11:30ന് എത്തുന്നതായിരിക്കും.

1184
02:00:21,965 --> 02:00:25,342
നാവികസേന പ്രാഥമികമായി മുൻഗണന
നൽകിയിരിക്കുന്നത് സുരക്ഷ ദൗത്യത്തിലാണ്.

1185
02:00:25,552 --> 02:00:28,846
കപ്പലിനും ചുറ്റുമുള്ള അവരുടെ അകമ്പടി
സൂചിപ്പിക്കുന്നത് സാൻ ഡീഗോയിൽ...

1186
02:00:29,014 --> 02:00:32,808
നടന്നത് പോലെ മറ്റൊരു സംഭവം ആവർത്തിക്കാൻ
ഇനിയും അവസരവും കൊടുക്കില്ല എന്നതാണ്.

1187
02:00:33,435 --> 02:00:36,562
അടുത്തതായി ജോൺ ഹാമ്മണ്ടുമായുള്ള
ഞങ്ങളുടെ അഭിമുഖം...

1188
02:00:36,646 --> 02:00:39,690
കാണാൻ കുറച്ചു  സമയം
കൂടി നമുക്ക് ചിലവഴിക്കാം.

1189
02:00:39,858 --> 02:00:42,818
അദ്ദേഹം ഇൻ‌ജെൻ ബയോ
എഞ്ചിനീയറിംഗിന്റെ മുൻ തലവനാണ്.

1190
02:00:42,986 --> 02:00:45,696
അദ്ദേഹമാണ് ഈ ജീവികളെ
അവരുടെ  ദ്വീപിലേക്ക്...

1191
02:00:45,822 --> 02:00:48,449
സുരക്ഷിതമായി എത്തിക്കുന്നതിനും
ആ ദ്വീപിന് മറ്റു പ്രശ്നങ്ങൾ ഒന്നും...

1192
02:00:48,533 --> 02:00:51,160
സംഭവിക്കാതെ സംരക്ഷിക്കാനുമുള്ള ഈ
 ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

1193
02:00:52,203 --> 02:00:55,331
ഇത് വളരെ അനിവാര്യമായൊരു കാര്യമാണ്.

1194
02:00:55,999 --> 02:00:58,083
കോസ്റ്റാ റിക്കൻ ജീവപരിപാലന
വ്യവസ്ഥ വകുപ്പിന്റെ കൂടെ...

1195
02:00:58,168 --> 02:01:00,210
ദ്വീപിനെ സംരക്ഷിക്കാനും ...

1196
02:01:00,337 --> 02:01:02,504
അതിനായുള്ള നിയമങ്ങൾ നിർമ്മിക്കാനും...

1197
02:01:03,048 --> 02:01:06,967
കൂടെ നിൽക്കുക എന്നത്.

1198
02:01:08,428 --> 02:01:13,265
ഈ ജീവികൾക്ക് അവരുടെ
നിലനിൽപ്പിനാവശ്യം നമ്മുടെ അഭാവമാണ്,

1199
02:01:13,350 --> 02:01:14,683
നമ്മുടെ സഹായമല്ല.

1200
02:01:15,352 --> 02:01:18,520
നമുക്ക് ഒരുപടി മാറി നിന്ന്...

1201
02:01:20,398 --> 02:01:22,191
പ്രകൃതിയിൽ വിശ്വസിക്കാൻ സാധിച്ചാൽ,

1202
02:01:24,100 --> 02:01:27,187
"ജീവൻ അതിന്റെതായ ഒരു വഴി കണ്ടെത്തും"

1203
02:01:29,000 --> 02:01:39,012
<u><font color="#ffab00"><b>പരിഭാഷ: ഐജിൻ സജി</b></font></u>
<font color="#f80ab3">Translated by Aíjín Sájí</font>

1204
02:01:53,000 --> 02:02:01,000
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

