1
00:00:50,000 --> 00:00:54,000
<font color="#dc0a0a"><i>മൂവി മിറർ  സബ്‌ടൈറ്റിൽസ് റിലീസ് - 20 </i></font>
<font color="#e9f0e8"><i>www.facebook.com/movie mirror subtitles</i></font></i></font>

2
00:01:03,756 --> 00:01:08,784
വെള്ളപ്പൊക്കമുള്ളപ്പോഴും വരണ്ട കാലാവസ്ഥയിലും   
ഞാൻ കാ മാവുൽ തന്നെ താമസിച്ചു.

3
00:01:10,000 --> 00:01:12,826
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലം തൊട്ട്,

4
00:01:13,000 --> 00:01:16,196
വെള്ളപ്പൊക്കമുള്ള കാലാവസ്ഥ മാത്രമേ 
 എനിക്ക് ഓർമ്മയുള്ളൂ.

5
00:01:16,836 --> 00:01:20,909
വെള്ളം വന്നു മൂടി എല്ലാം ചീഞ്ഞഴുകി:

6
00:01:21,796 --> 00:01:25,755
പുല്ലും, വീടുകളും, പോത്തുകളും
മനുഷ്യരും, എല്ലാം......

7
00:01:44,036 --> 00:01:47,426
വരണ്ട കാലാവസ്ഥയിലെ ഭൂമിയുടെ ഗന്ധം
 മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ,

8
00:01:48,156 --> 00:01:51,912
ഓരോ വെള്ളപ്പൊക്കത്തിനുശേഷവും
 ഉണ്ടാവുന്ന പൂപ്പലിന്റെ ഗന്ധം.

9
00:02:35,116 --> 00:02:36,151
ആ ദിവസം... 

10
00:02:39,516 --> 00:02:42,069
- മുത്തച്ഛാ!
- വന്ന് നോക്കിക്കേ!

11
00:02:42,716 --> 00:02:46,915
ഞാൻ നിനക്ക് പറഞ്ഞുതരാം, മോനെ ലാം...

12
00:02:47,000 --> 00:02:53,392
ഈ വെള്ളപ്പൊക്കത്തിന്റെയും, 
മനുഷ്യരുടെയും, അവരുടെ പോത്തുകളുടെയും കഥ.

13
00:02:56,000 --> 00:03:00,500
<b><font color="#b72712">
ദി ബഫല്ലോ ബോയ്.</font></b>
The Buffalo boy

14
00:03:03,000 --> 00:03:11,000
<font color="#efebe4"><b><i>പരിഭാഷ✍️</i></b></font>
<font color="#e7d710"><i> ജ്യോതിഷ്. സി</i></font>

15
00:03:21,836 --> 00:03:24,350
ഞങ്ങൾക്ക് രണ്ട് പോത്തുകൾ
 മാത്രമേ ഉണ്ടായിരുന്നുള്ളൂ.

16
00:03:25,156 --> 00:03:26,908
ഭൂമി ഭൂവുടമസ്ഥരുടേതായിരുന്നു.

17
00:03:27,156 --> 00:03:32,514
പോത്തുകളില്ലാതെ ഞങ്ങൾക്ക് 
നികുതിയോ, കടമോ എന്തിന്....

18
00:03:32,956 --> 00:03:34,355
ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല.

19
00:03:41,276 --> 00:03:44,427
കിം, നിന്റെ ഭക്ഷണം എടുക്കാൻ മറന്നല്ലോ.

20
00:03:45,876 --> 00:03:46,945
നന്ദി, അച്ഛാ.

21
00:03:55,596 --> 00:03:58,668
ഫ്രഞ്ച് ഭരണത്തിനു കീഴിൽ 
അന്നെനിക്ക് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

22
00:03:59,076 --> 00:04:00,555
അച്ഛന് അസുഖമായിരുന്നു.

23
00:04:01,636 --> 00:04:04,025
വെള്ളം വീണ്ടും കയറി പുല്ലെല്ലാം അഴുകിയിരുന്നു.

24
00:04:04,316 --> 00:04:05,874
പോത്തുകൾക്ക് വിശക്കുന്നുണ്ടായിരുന്നു.

25
00:04:26,316 --> 00:04:27,715
ഞങ്ങൾ എടുക്കണോ നിങ്ങളുടെ പോത്തുകളെ?

26
00:04:28,876 --> 00:04:30,355
എത്ര വേണം?

27
00:04:30,596 --> 00:04:32,109
നിങ്ങൾക്കായതുകൊണ്ടു, ഒന്നിന് 10 വെച്ച് മതി.

28
00:04:32,356 --> 00:04:33,345
പത്തോ?

29
00:04:35,276 --> 00:04:38,591
പകുതി വിലക്ക് കിട്ടാൻ കഴിഞ്ഞ ദിവസം 
കിയാൻ ആഗ്രഹിച്ചിരുന്നു.

30
00:04:38,836 --> 00:04:41,304
മറ്റുള്ളവർക്ക് കൊടുക്കുന്നത് 15 നാണ്.
വേണമെങ്കിൽ എടുത്തോ, അല്ലെങ്കിൽ വിട്ടുകള!

31
00:05:05,000 --> 00:05:07,000
വീണ്ടും മഴപെയ്യാണല്ലോ.

32
00:05:07,001 --> 00:05:09,000
നിൽക്കാതെ പെയ്യുമോ!

33
00:05:09,196 --> 00:05:12,666
ഇക്കൊല്ലം ദൈവം നല്ല കാലവർഷം നൽകി
 അനുഗ്രഹിച്ചെന്നാ തോന്നുന്നേ.

34
00:05:13,676 --> 00:05:16,634
കൂടുതൽ മഴയുണ്ടായാൽ നമ്മൾ,
മുകളിലേക്ക്‌ മാറേണ്ടി വരും.

35
00:05:16,876 --> 00:05:20,186
അരി പാത്രങ്ങളൊക്കെ വീടിന് ചുറ്റും
 നീന്തി കളിക്കുന്നത്...

36
00:05:21,636 --> 00:05:23,035
ഇതുവരെ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലേ?

37
00:05:23,276 --> 00:05:24,789
ദൈവത്തെ കുറ്റം പറയരുത്!

38
00:05:25,036 --> 00:05:27,948
വരൾച്ചയ്ക്ക് ശേഷം പിന്നൊരു വെള്ളപ്പൊക്കം. 
അത് അങ്ങനെയാണ്.

39
00:05:28,196 --> 00:05:30,994
നമ്മുടെ രണ്ടു പോത്തുകളും കൈവിട്ട പോകുന്നത്,
നിങ്ങൾ കാണുന്നുണ്ടല്ലേ.

40
00:05:31,836 --> 00:05:34,873
കന്നുകാലികളെ മേയ്ക്കുന്നവർക്ക്,
നമ്മൾ അവറ്റകളെ കൊടുക്കണം.

41
00:05:35,116 --> 00:05:36,993
നമ്മളെങ്ങനെ പണം കൊടുക്കും?

42
00:05:37,436 --> 00:05:39,233
നമ്മളിപ്പോ തന്നെ കഴുത്തോളം കടത്തിലാ.

43
00:05:39,476 --> 00:05:43,549
കിമ്മ് ഹുവാങ് കായ്ക്ക് ജോലിക്ക് 
പോയി നമുക്ക് പണം കൊണ്ടുതരും.

44
00:05:43,916 --> 00:05:46,271
കിമ്മ് ഹുവാങ് കായ്ക്ക് വേണ്ടി ജോലിക്ക് 
പോവാൻ തയ്യാറല്ല.

45
00:05:46,556 --> 00:05:50,185
കഴിഞ്ഞ വർഷം പോത്തുകളെ നമ്മൾ 
ഇവിടെത്തന്നെയല്ലേ സംരക്ഷിച്ചത്.

46
00:05:50,676 --> 00:05:53,554
നിങ്ങളെന്ത് വിഡ്ഢിത്തരമാണ് പറയുന്നേ.
നമ്മുടെ പോത്തുകളെങ്ങാനും ചത്തുപോയാലോ?

47
00:05:54,716 --> 00:05:58,425
ദൈവത്തിന്റെ കണക്കുകൂട്ടലുകൾ  
എന്താണെന്ന് ആർക്കാണ് പറയാൻ കഴിയുക?

48
00:06:33,436 --> 00:06:36,189
പുല്ലെല്ലാം തീരുകയാണല്ലോ അച്ഛാ,
 നമ്മളെന്തു ചെയ്യും?

49
00:06:36,956 --> 00:06:39,868
നീ സോക് സോയ് പഗോഡയുടെ 
അടുത്തൊക്കെ നോക്കിയോ?

50
00:06:40,116 --> 00:06:41,231
ഉം, അവിടെയെല്ലാം പോയി.

51
00:06:41,716 --> 00:06:44,310
അവിടെപ്പോലും യാതൊന്നുമില്ല.

52
00:06:45,476 --> 00:06:47,785
ബുദ്ധ സന്യാസിമാർ എനിക്ക് കുറച്ചു 
തരാമെന്നു വാക്കു പറഞ്ഞിട്ടുണ്ട്.

53
00:06:48,076 --> 00:06:49,270
അവരെന്നെ ഓടിച്ചു!

54
00:06:50,396 --> 00:06:54,787
നമ്മുടെ പോത്തുകൾ നല്ലവണ്ണം അദ്ധ്വാനിക്കുന്നുണ്ട്, പക്ഷെ, അവറ്റകൾക്ക് നല്ല ഭക്ഷണം കൊടുക്കാൻ നമുക്ക് കഴിയുന്നില്ല!

55
00:06:55,236 --> 00:06:58,592
- നമുക്കവയെ ദൂരേക്ക് പറഞ്ഞയക്കാം
- അതൊക്കെ നമ്മളെ കൊണ്ടു താങ്ങാനാകുമോ?

56
00:06:59,276 --> 00:07:02,348
മഴ തുടങ്ങും മുന്നേതന്നെ,
നമ്മളവറ്റകളെ അയക്കണം.

57
00:07:03,596 --> 00:07:04,585
കിം പോകും!

58
00:07:05,556 --> 00:07:06,591
മീൻ പിടിക്കാൻ പിന്നെ ആര് പോകും?

59
00:07:08,396 --> 00:07:09,272
ഞാൻ പോകും.

60
00:07:10,236 --> 00:07:11,715
നിങ്ങടെ ആരോഗ്യം അതിന് പറ്റിയതല്ല.

61
00:07:12,836 --> 00:07:14,986
ദൈവവും ബുദ്ധനും ഈ വർഷം നമ്മളെ കൈവിടില്ല.

62
00:07:15,236 --> 00:07:16,225
നിനക്ക് പോണോ?

63
00:07:16,996 --> 00:07:17,746
അതെ. അച്ഛാ.

64
00:07:18,756 --> 00:07:20,712
നമ്മുടെ പോത്തുകളെ നന്നായി നോക്കണം.

65
00:07:20,996 --> 00:07:22,554
അവ വഴിതെറ്റിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.

66
00:07:23,196 --> 00:07:25,551
പോത്തുകളെ ഞാൻ ആരോഗ്യവാന്മാരായി 
തിരികെ കൊണ്ടുവരും.

67
00:07:26,756 --> 00:07:29,065
നല്ല പുല്ല് കണ്ടെത്തണം.

68
00:07:29,716 --> 00:07:32,435
ചീത്ത പുല്ല്‌ കൊടുത്താൽ അവ ക്ഷീണിക്കും.

69
00:07:32,716 --> 00:07:33,751
ശരി, ശരി.

70
00:07:34,276 --> 00:07:37,074
ലാപ്പിനോട് പറ, അവന് 
10 കൊട്ട അരി നൽകാമെന്ന്.

71
00:07:37,356 --> 00:07:40,314
ബാ-ദി പർവ്വതത്തിലേക്കു ആദ്യം 
പോകുന്നത് ലാപ്പ് ആണ്.

72
00:07:40,636 --> 00:07:44,151
എല്ലാ കുറുക്കുവഴികളും ഉപയോഗിച്ചാൽ,
നാളേക്ക് നിനക്കവരുടെ കൂടെ എത്താനാവും.

73
00:08:34,156 --> 00:08:36,465
ജലദേവൻ നിന്നെ സംരക്ഷിക്കും.

74
00:08:36,716 --> 00:08:40,391
ക്ഷേത്രം കടന്നുപോകുന്ന സമയങ്ങളിലെല്ലാം,
 പ്രാർത്ഥിക്കാൻ മറക്കരുത് നീ.

75
00:08:40,636 --> 00:08:41,546
ശരി, അച്ഛാ.

76
00:08:41,796 --> 00:08:44,026
കിടക്കാനായിട്ട് എന്റെ പുതിയ പായ എടുത്തോ.

77
00:09:07,276 --> 00:09:09,744
കച്ചവടം പഠിക്കാൻ കിമ്മിന് 
കിട്ടിയിട്ടുള്ള ഒരവസരമാണിത്.

78
00:09:09,996 --> 00:09:13,068
പിന്നെ വലിയൊരു വ്യാപാരം, കാലി മേയ്ക്കൽ!
 അവന്മാരെല്ലാം തട്ടിപ്പുകാരാണ്.

79
00:09:13,316 --> 00:09:14,908
ഇതെനിക്ക് ഒട്ടും ഇഷ്ടമായിട്ടില്ല.

80
00:09:15,156 --> 00:09:19,434
ഉറക്കവും ഭക്ഷണവും ഒന്നുമില്ലാതെ വെള്ളത്തിൽ 
രാവും പകലും മൃഗങ്ങളെ മേച്ചുനടക്കുക...

81
00:09:19,716 --> 00:09:23,231
നിനക്കറിയോ?
നീ ചിലത് അറിഞ്ഞിരിക്കണം.

82
00:09:23,476 --> 00:09:26,229
നീയിതുവരെ ബാ-ദി പർവതത്തിൽ കാലുകുത്തിയിട്ടില്ല.

83
00:09:26,476 --> 00:09:28,785
കിം അത് ഉടനെ കാണും.

84
00:09:29,676 --> 00:09:30,745
അതുകൊണ്ടെന്താ?

85
00:09:32,676 --> 00:09:34,906
വിശ്വസിക്കാൻ പറ്റാത്തത്ര മനോഹരമായ 
ഒരു ഇടമാണിത്,

86
00:09:35,196 --> 00:09:38,188
മേയാൻ പോവുന്ന പോത്തുകൾക്ക്
 മേഘങ്ങളെ നിരീക്ഷിക്കാനാകും,

87
00:09:38,436 --> 00:09:42,190
രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ക്ഷേത്രത്തിലെ 
 തൂണുകളിൽ ഉരസുകയും ചെയ്യാം.

88
00:09:45,076 --> 00:09:46,634
ബാ-ദി മുതൽ ഏഴു പർവതനിരകൾ വരെ,

89
00:09:46,876 --> 00:09:49,868
പോത്തിൻ കൂട്ടം 
രാജപ്രൗഢിയോടെ വ്യാപിച്ചു കിടക്കും.

90
00:09:51,956 --> 00:09:54,345
20 ആനകളുടെ കൂട്ടവും

91
00:09:55,076 --> 00:09:57,431
രണ്ടോ മൂന്നോ കടുവകളും 
കൂട്ടമായി സഞ്ചരിക്കുന്നത്...

92
00:09:58,236 --> 00:09:59,828
എല്ലാവരും കണ്ടിട്ടുണ്ട്.

93
00:10:00,076 --> 00:10:03,705
നൂറുകണക്കിന് പോത്തുകൾ കൂട്ടമായി  സഞ്ചരിക്കുമ്പോൾ,

94
00:10:04,156 --> 00:10:05,828
അവ പ്രകൃതിദൃശ്യത്തെ ഇരുണ്ടതാക്കുന്നു.

95
00:10:06,076 --> 00:10:10,194
പ്രപഞ്ച സൃഷ്ടിയുടെ 
സമയം പോലെ ഇതിനെ തോന്നിപ്പിക്കുന്നു.

96
00:10:10,436 --> 00:10:14,000
ലോകത്ത്‌ നിന്ന് ഓടിപ്പോയി 
പർ‌വ്വതങ്ങളിൽ അഭയം പ്രാപിച്ച

97
00:10:14,001 --> 00:10:16,000
ബുദ്ധ സന്യാസിമാർ‌ പോലും

98
00:10:16,236 --> 00:10:21,105
കറുത്തതും അക്രമാസക്തവുമായ 
പോത്തുകളെ പരിചരിക്കാൻ പുറപ്പെട്ടു!

99
00:10:24,000 --> 00:10:25,995
നീ ഉറങ്ങുകയാണോ?

100
00:10:26,000 --> 00:10:28,195
നീ കേൾക്കുന്നുണ്ടോ?

101
00:10:28,756 --> 00:10:31,429
നീ ഉത്തരമൊന്നും തരുന്നില്ല...
നീ ഉറങ്ങുകയാണോ?

102
00:10:31,500 --> 00:10:33,500
ഞാൻ കേട്ടു.

103
00:10:33,596 --> 00:10:36,793
നിങ്ങൾ കേൾക്കുന്നത് ചെവി കൊണ്ടല്ലേ,
വായ കൊണ്ടല്ലല്ലോ!

104
00:10:38,076 --> 00:10:41,386
ഓഹ്, നീ കേൾക്കുന്നുണ്ടല്ലേ!
അപ്പോ ഞാൻ എവിടെയാ പറഞ്ഞു നിർത്തിയത്?

105
00:10:41,636 --> 00:10:43,035
നിങ്ങൾ പറഞ്ഞത്...

106
00:10:43,316 --> 00:10:45,955
"പോത്തുകൾ നീങ്ങുന്നത്  ബുദ്ധ സന്യാസിമാർ 
 നോക്കിക്കൊണ്ടിരിക്കുന്നു..."

107
00:10:46,000 --> 00:10:47,515
അതെ, അത്ര തന്നെ...

108
00:10:47,796 --> 00:10:51,869
അവിടെ കൊതുകുകളൊന്നുമില്ല, 
നല്ല സുഗന്ധമുള്ള ഇളംപുല്ലുകളുണ്ട്.

109
00:10:52,636 --> 00:10:57,187
വന്യമൃഗങ്ങൾ പോത്തുകളിൽ നിന്നും വിട്ടു നിൽക്കുന്നു,
അവയുടെ മുന്നിൽ മുട്ടുകുത്തുകയും  ചെയ്യുന്നു.

110
00:11:54,000 --> 00:11:56,000
ബാ-ദി എങ്ങോട്ടാണ്?

111
00:12:00,000 --> 00:12:02,068
അവിടെ പുല്ല് വല്ലതുമുണ്ടോ?

112
00:13:16,276 --> 00:13:20,428
നിനക്ക് വിശക്കുന്നുണ്ടെന്നു എനിക്കറിയാം.
നാളെ നമ്മൾ മറ്റുള്ളവരുടെ ഒപ്പം ചേരും.

113
00:13:20,676 --> 00:13:24,908
അവറ്റകൾ ഒത്തിരി പേരുണ്ടാകും, പക്ഷേ, 
 നീയെപ്പോഴും ഒരുമിച്ച് നിന്നാൽ,

114
00:13:25,156 --> 00:13:27,306
ഒരിക്കലും അവ നിന്നെ ശല്യം ചെയ്യാൻ
 ധൈര്യപ്പെടില്ല.

115
00:13:28,000 --> 00:13:30,000
ഉറങ്ങാനുള്ള സമയമായി.

116
00:14:47,000 --> 00:14:49,000
- അവൻ പോട്ടെ.
- എന്തിനാ അച്ഛാ?

117
00:14:49,076 --> 00:14:52,546
അവനെ വെള്ളത്തിലേക്ക് തിരിച്ചയച്ചാൽ
അവൻ ജലത്തിലെ രാജകുമാരനാകും.

118
00:15:57,876 --> 00:16:00,868
അവറ്റകൾ വരുന്നുണ്ട്.
പേടിക്കേണ്ട, ഞാൻ കൈകാര്യം ചെയ്‌തോളാം.

119
00:16:35,516 --> 00:16:37,427
വഴിയിൽ നിന്ന് മാറി നിൽക്ക്.

120
00:16:37,836 --> 00:16:39,315
എനിക്ക് നിങ്ങളോടൊപ്പം വരണം.

121
00:16:39,556 --> 00:16:41,672
നീയാരാ?
നീ എങ്ങോട്ടാണ് തനിച്ചു പോകുന്നത്?

122
00:16:41,916 --> 00:16:43,500
ഞാൻ കിം, ഹോൺ സോക്കിൽ നിന്നാണ്.

123
00:16:43,676 --> 00:16:47,305
രണ്ട് ദിവസം മുമ്പ് നിങ്ങളുടെ 
സ്ഥലത്ത് ഞങ്ങളുണ്ടായിരുന്നു!

124
00:16:47,556 --> 00:16:51,390
സഹായിക്കൂ. എന്റെ രണ്ട് പോത്തുകൾ  
വിശന്നു ചാവാറായിട്ടുണ്ട്.

125
00:16:52,000 --> 00:16:53,589
ഞങ്ങളുടെ തലവൻ ലാപ്പിനോട് ചോദിക്ക്.

126
00:17:10,000 --> 00:17:12,864
സർ, നിങ്ങളെന്നെ കൂടെ കൂട്ടുമോ?

127
00:17:13,000 --> 00:17:15,000
ഞാൻ ദിൻ‌ഹിന്റെ മകനാണ്...

128
00:17:15,236 --> 00:17:17,033
അവന്റെ മനസ്സ് മാറിയോ? പണം കിട്ടിയോ?

129
00:17:17,436 --> 00:17:19,000
ഞങ്ങൾ നിങ്ങൾക്ക് അരി തരാം.

130
00:17:19,236 --> 00:17:21,835
പറ്റില്ല! ഈ കളിക്ക് നീ ശരിയാവില്ല!

131
00:17:22,316 --> 00:17:24,316
അച്ഛൻ ഇരട്ടി തരും.

132
00:17:24,636 --> 00:17:26,069
നല്ല തമാശ. ഒന്ന് പോയി തരാവോ!

133
00:17:26,876 --> 00:17:29,515
ഞാൻ നിങ്ങളെ സഹായിക്കാം. 
 കൂലി ഒന്നും ചോദിക്കില്ല.

134
00:17:29,756 --> 00:17:32,509
നിന്റെ കിളവൻ തന്ത വിചാരിച്ചോ 
എനിക്ക് വട്ടാണെന്ന്?

135
00:17:33,396 --> 00:17:35,956
ഞാൻ നല്ലൊരു പാചകക്കാരനാണ്.
വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ്‌, ലാപ്പ്.

136
00:17:55,516 --> 00:17:57,666
സാവുന് സുഖമില്ല, അവന് വരാൻ സാധിക്കില്ല.

137
00:17:57,956 --> 00:17:59,184
അവന് പകരം വേറെയൊരാളെ കണ്ടെത്തണം.

138
00:18:00,316 --> 00:18:02,432
സൂക്ഷിക്കണം. അവന്റെ കിഴവൻ തന്തയെ
 എനിക്ക് വിശ്വാസമില്ല.

139
00:18:02,676 --> 00:18:03,745
ഞാനൊന്ന് നോക്കട്ടെ.

140
00:18:04,036 --> 00:18:07,585
വേഗമാവട്ടെ! കന്നുകാലികൾക്ക് 
നല്ല പുല്ല് കണ്ടെത്തേണ്ടതുണ്ട്.

141
00:18:07,836 --> 00:18:09,554
അവറ്റകൾക്ക് അധികം ദൂരത്തേക്കൊന്നും 
പോകാൻ കഴിയില്ല.

142
00:18:13,236 --> 00:18:16,945
ഡാ മോനെ,നിനക്ക് ഞങ്ങളോടൊപ്പം വരാം!
 ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?

143
00:18:17,000 --> 00:18:20,672
- അത് മറന്നേക്ക്.
- എന്തിന്? നിനക്ക് ഭ്രാന്താണോ അതോ വേറെന്തെങ്കിലുമാണോ?

144
00:18:21,836 --> 00:18:23,667
മനസ്സ് മാറിയാൽ, എന്റടൂത്ത് വന്നേക്ക്.

145
00:19:09,000 --> 00:19:11,546
നിങ്ങൾക്ക് നല്ല വിശപ്പുണ്ടെന്ന് എനിക്കറിയാം.

146
00:20:03,876 --> 00:20:06,390
ഒരുപാട് കല്ലുകളുണ്ട്. അവയ്ക്ക് 
മുന്നോട്ട് പോകാൻ കഴിയില്ല.

147
00:20:06,500 --> 00:20:08,000
ചന്തിക്ക് വേദന കാണും.

148
00:20:08,356 --> 00:20:10,347
രാത്രി ആയതുകൊണ്ട് നമ്മൾ നിർത്തുകയാണ്.

149
00:20:14,676 --> 00:20:17,270
നീ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.

150
00:20:24,916 --> 00:20:27,794
ഈ പോത്തുകളെ നോക്ക്. 
താനിന്റെയും, ക്വാങ്ങിന്റെയുംയും ഒപ്പം പോ.

151
00:20:28,036 --> 00:20:30,152
ഞങ്ങൾ പ്രഭാതത്തിനുമുമ്പ് പുറപ്പെടും.

152
00:20:31,036 --> 00:20:34,915
എന്റെ പോത്തുകൾ ആകെ  പട്ടിണിയിലാണ്. 
നാളെ കൂടുതൽ പുല്ല് കിട്ടുമോ?

153
00:20:35,156 --> 00:20:38,068
അവിടെ വലിയൊരു കുന്നുണ്ട്,
നിറച്ചും പുല്ലുകളുള്ളതാണ്.

154
00:20:38,316 --> 00:20:39,465
ആദ്യം, എനിക്കതൊന്ന് പരിശോധിക്കണം.

155
00:20:39,716 --> 00:20:42,389
എപ്പോഴാണ് നമ്മളവിടെ എത്തുക?

156
00:20:43,556 --> 00:20:45,353
നിങ്ങളുടെ പോത്തുകൾ ഒറ്റയ്ക്കല്ല!

157
00:22:33,436 --> 00:22:35,506
കീനിന്റെ കൂട്ടര് പുല്ലുകളെല്ലാം കൊണ്ടുപോയി.

158
00:22:36,000 --> 00:22:38,000
തെണ്ടികൾ!

159
00:22:38,252 --> 00:22:40,000
വേഗം പോയി ഡെറ്റിനെ കണ്ടെത്ത്.

160
00:22:44,476 --> 00:22:47,548
പോത്തുകളിലൊന്ന് ചാവാറായി.

161
00:22:47,916 --> 00:22:50,874
എന്താ ചെയ്യേണ്ടതെന്ന് നിനക്കറിയില്ലേ?
ചടങ്ങ് തയ്യാറാക്ക്!

162
00:22:52,000 --> 00:22:54,028
അവറ്റകളെ ദ്വീപിലേക്ക്‌ കൊണ്ടുപോ!

163
00:22:57,356 --> 00:22:59,506
- വന്ന്‌ എന്നെ സഹായിക്ക്.
- നീയിതിനെ കൊല്ലോ?

164
00:23:00,000 --> 00:23:02,228
നീ ആദ്യമായിട്ടാണോ?

165
00:23:04,276 --> 00:23:06,790
ഇതിന്റെ തൊലി കളയാൻ എന്നെ സഹായിക്ക്.

166
00:23:07,000 --> 00:23:09,000
അതെന്തിനാണ്?

167
00:23:09,036 --> 00:23:11,000
ഞങ്ങളിതിനെ വിറ്റിട്ടില്ലെന്ന് തെളിയിക്കാൻ.

168
00:23:34,596 --> 00:23:37,030
ജീവനോടെ, നിങ്ങൾ തന്നെ ആയിരിക്കാം!

169
00:23:37,276 --> 00:23:40,712
മരണപ്പെട്ടവരെ, നിങ്ങൾക്ക് ദിവ്യശക്തികളുണ്ട്!
ഋഷിമാരേ, ദൈവങ്ങളേ, ഞങ്ങളെ സംരക്ഷിക്കണമേ!

170
00:24:24,636 --> 00:24:26,912
- നേതാവേ!
- എന്താ കാര്യം?

171
00:24:27,000 --> 00:24:29,000
അവനെ ഒരു മരത്തിൽ കെട്ടിയിട്ടിട്ടുണ്ട്!

172
00:24:29,276 --> 00:24:32,000
കീനിന്റെ സംഘത്തിന്, നമ്മുടെ നീക്കം  
പതുക്കെയാക്കണമെന്ന ആഗ്രഹമുണ്ട്.

173
00:24:32,036 --> 00:24:33,515
ആ പന്തങ്ങൾ ഇങ്ങെടുക്ക്.

174
00:24:33,756 --> 00:24:35,109
നാശം! അവർ എത്ര പേരുണ്ട്?

175
00:24:35,356 --> 00:24:39,110
പത്ത്. ഈ ദ്വീപിലെ എല്ലാ പുല്ലും
 അവന്മാരെടുത്തു.

176
00:24:39,556 --> 00:24:41,228
തെണ്ടികൾ!
കീനിന് എന്താണ് വേണ്ടത്?

177
00:24:42,276 --> 00:24:45,393
- 200.
- കഴിഞ്ഞ വർഷം നമ്മളവനോട്
കുറച്ചു ചോദിച്ചതല്ലേ.

178
00:24:45,636 --> 00:24:46,307
നിർത്ത്!

179
00:24:46,836 --> 00:24:49,953
നിറയെ പുല്ലുള്ള വേറെ സ്ഥലം എനിക്കറിയാം.

180
00:24:50,356 --> 00:24:51,630
നമുക്ക് അതിരാവിലെ പോണം.

181
00:24:51,876 --> 00:24:54,595
ഇവിടെ നിന്നാൽ, നമ്മൾ
ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്.

182
00:24:54,916 --> 00:24:56,986
കാങ്ങിനേയും കിമ്മിനെയും ശ്രദ്ധിക്കേണ്ടതുണ്ട്.

183
00:25:07,000 --> 00:25:09,311
പോത്തുകളെ മേയ്ക്കാൻ,
 നീ വളരെ ചെറുപ്പമാണ്.

184
00:25:12,676 --> 00:25:15,429
എന്റെ അച്ഛനാണ് എന്നെ ഇങ്ങോട്ടയച്ചത്.
 നിന്നെയോ?

185
00:25:15,676 --> 00:25:17,000
ഞാൻ ഓടിപ്പോന്നതാ.

186
00:25:17,476 --> 00:25:19,473
എന്റെ വൃദ്ധനായ അച്ഛൻ  
എപ്പോഴും മദ്യപിക്കുമായിരുന്നു.

187
00:25:19,616 --> 00:25:21,752
പണത്തിനുവേണ്ടി അമ്മയെ തല്ലുമായിരുന്നു.

188
00:25:22,000 --> 00:25:24,073
അമ്മയ്‌ക്ക് ഒട്ടും സുഖമില്ല.

189
00:25:24,356 --> 00:25:26,824
പെട്ടെന്ന് എനിക്ക് കുറച്ചു പണമുണ്ടാക്കണം.

190
00:25:28,836 --> 00:25:30,827
നിനക്കും ധാരാളം പണമുണ്ടാക്കാനുള്ള
 ആഗ്രഹമുണ്ടോ?

191
00:25:31,000 --> 00:25:32,500
എന്റെ കയ്യിൽ നല്ലൊരു പദ്ധതിയുണ്ട്.

192
00:25:32,836 --> 00:25:34,869
ലാഭം നമുക്ക് പങ്കിട്ടെടുക്കാം...

193
00:26:02,006 --> 00:26:04,002
നേതാവേ!

194
00:26:05,556 --> 00:26:08,070
അരിയും രണ്ട് പോത്തിനേയും,
 ആ ക്വാങ് കൊണ്ടുപോയി!

195
00:26:08,356 --> 00:26:11,632
തന്തയില്ലാത്തവൻ! എന്റെ കൈ അവന്റെ
മേല് വീഴുന്നതുവരെ കാത്തിരിക്ക്.

196
00:26:12,036 --> 00:26:14,394
നമ്മൾ പോവുകയാണ്! ഈ വഴി!

197
00:26:14,636 --> 00:26:16,706
ഏഴ് പർവതങ്ങളുള്ളത് ആ വഴിക്കാണ്!

198
00:26:16,756 --> 00:26:18,753
ഈ വഴിയിൽ, ആരും നമ്മളെ
 കണ്ടുപിടിക്കില്ല.

199
00:27:14,000 --> 00:27:15,833
ലാപ്പ്!

200
00:27:15,996 --> 00:27:17,111
കച്ചവടമൊക്കെ എങ്ങനെ പോകുന്നു?

201
00:27:17,356 --> 00:27:18,675
കീനിന്റെ സംഘം ഇവിയെത്തിയിട്ടുണ്ടോ?

202
00:27:19,196 --> 00:27:21,756
- അവർ ഇന്നലെ എത്തി.
- എവിടേക്ക് പോകുന്നു?

203
00:27:21,996 --> 00:27:23,554
നിങ്ങൾക്ക് റിപ്പോർട്ട് വേണോ?

204
00:27:23,796 --> 00:27:25,275
കഴിഞ്ഞ വർഷത്തെ അതേ
നികുതി തന്നെയാണോ?

205
00:27:25,796 --> 00:27:29,630
നിങ്ങൾക്ക് കൂടുതൽ പോത്തുകളില്ലേ, 
ഞങ്ങളുടെ ചീഫിന്  അതിന്റെ ഒരു പങ്ക് വേണം.

206
00:27:29,916 --> 00:27:31,190
പിന്നെ ഞാനെങ്ങനെ തിന്നും?

207
00:27:31,516 --> 00:27:35,065
തന്റെ പക്കൽ രേഖകളൊക്കെയുണ്ടോ?
പോത്തുകളെയൊക്കെ മോഷ്ടിച്ചതാണെങ്കിലോ?

208
00:27:35,316 --> 00:27:37,307
സ്വകാര്യ നികുതി അടച്ചോ?

209
00:27:37,596 --> 00:27:38,745
നിങ്ങൾ എത്ര പേരുണ്ട്?

210
00:27:43,076 --> 00:27:44,304
എന്നാ ശരി!

211
00:27:46,316 --> 00:27:47,715
കീൻ എങ്ങോട്ടാണ് പോയത്?

212
00:27:49,076 --> 00:27:52,273
നീയോക്കെ വഞ്ചകരും,
ഊരുതെണ്ടികളുമാണ്..

213
00:27:52,676 --> 00:27:54,473
വഞ്ചകന്മാർ വന്നിട്ട് നിങ്ങടെ
ഫ്രഞ്ച് ചീഫിനെ പോറ്റാനായിട്ട്...

214
00:27:54,996 --> 00:27:56,554
നികുതി അടയ്ക്കുമോ?

215
00:28:43,236 --> 00:28:44,464
ഞാൻ കുടിക്കില്ല.

216
00:28:45,836 --> 00:28:47,747
ഒരു സന്യാസിയുടെ ആവശ്യമൊന്നും,
 ഞങ്ങൾക്കിവിടെയില്ല.

217
00:28:49,516 --> 00:28:51,586
മുഴുവൻ തീരുന്നതിനുമുമ്പ് കുടിക്ക്!

218
00:28:56,996 --> 00:28:58,315
നിന്റെ അച്ഛനാണ് എന്നെ
 കുടിക്കാൻ പഠിപ്പിച്ചത്.

219
00:28:59,996 --> 00:29:00,872
എന്റെ അച്ഛനോ?

220
00:29:11,196 --> 00:29:12,470
സ്യൂയന്റെ സംഘം ഇവിടെയുണ്ട്!

221
00:29:14,396 --> 00:29:15,590
നിനക്കെന്നെ മനസ്സിലായോ?

222
00:29:16,996 --> 00:29:18,634
നിന്നെ കണ്ടതിൽ‌ സന്തോഷമുണ്ട് ചങ്ങാതി!

223
00:29:18,876 --> 00:29:21,390
ഇത്രയും വെളിച്ചത്തിൽ,
താനാരെയും കാണാതിരിക്കില്ല.

224
00:29:21,636 --> 00:29:24,275
എന്താണിത്ര ആഘോഷം?
നല്ല കള്ളിന്റെ മണമുണ്ടല്ലോ?

225
00:29:24,636 --> 00:29:25,705
നിനക്കെന്താ കിട്ടിയത്?

226
00:29:26,236 --> 00:29:28,704
കഞ്ചാവ്, ഇക്കൊല്ലത്തെ ഏറ്റവും മികച്ചത്.

227
00:29:29,076 --> 00:29:30,555
സ്വർണ്ണം പോലെ പരിശുദ്ധിയുള്ളത്.

228
00:29:30,796 --> 00:29:32,354
എത്രയാ നിങ്ങളുടെ വില?

229
00:29:33,596 --> 00:29:34,392
ആദ്യമൊന്ന് പിടിപ്പിക്ക്.

230
00:29:36,516 --> 00:29:38,393
എന്നിട്ട് പറ എത്ര തരുമെന്ന്.

231
00:30:27,396 --> 00:30:29,307
നിനക്കെത്ര പോത്തുകളുണ്ട്?

232
00:30:30,436 --> 00:30:31,835
അതെന്തിനാ നീ ചോദിച്ചത്?

233
00:30:33,716 --> 00:30:35,468
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലുണ്ടല്ലോ!

234
00:30:46,276 --> 00:30:47,504
ഇത് നല്ല സാധനാട്ടോ!

235
00:30:51,276 --> 00:30:52,152
ഇനിയും വേണോ.

236
00:30:59,156 --> 00:31:00,384
ഈ മരം മുറിക്കുന്നവരുടെ അടുത്ത്

237
00:31:00,676 --> 00:31:02,587
എപ്പോഴും നല്ല കഞ്ചാവ് കാണും.

238
00:31:03,676 --> 00:31:05,155
ഒരു പുക താടാ!

239
00:32:27,156 --> 00:32:28,509
കുഴപ്പമൊന്നുമില്ലല്ലോ?

240
00:34:48,036 --> 00:34:49,435
ഇങ്ങോട്ട് വന്നു നോക്കിയേ!

241
00:34:50,516 --> 00:34:51,995
കിം തിരികെ വന്നു.

242
00:34:56,276 --> 00:34:58,153
ഒരു പോത്തിനെ നമുക്ക് നഷ്ടപ്പെട്ടു.

243
00:34:58,436 --> 00:35:01,030
ഇത് അതിന്റെ കൊമ്പുകളും തോലുമാണ്. 
 നല്ല ഭാരമുണ്ട്!

244
00:35:01,596 --> 00:35:02,995
ഇതൊക്കെ ഞാൻ കളയണമായിരുന്നു.

245
00:35:03,356 --> 00:35:04,072
എന്റെ ദൈവമേ!

246
00:35:06,996 --> 00:35:09,430
നമ്മുടെ കടങ്ങളൊക്കെ
എങ്ങനെവീട്ടാനാണ്?

247
00:35:10,356 --> 00:35:11,391
ഇത് വിധിയാണ്.

248
00:35:13,196 --> 00:35:16,188
ഒരെണ്ണമെങ്കിലും നമുക്കിപ്പോൾ
 ബാക്കിയുണ്ടല്ലോ.

249
00:35:16,756 --> 00:35:18,394
നിനക്ക് എങ്ങനെയുണ്ട് കിം?

250
00:35:19,396 --> 00:35:21,466
അസുഖമൊന്നുമില്ലല്ലോ?

251
00:35:21,716 --> 00:35:24,549
എങ്ങനെ ഉണ്ടായിരുന്നു?
നീയെന്ത് ചെയ്യുവായിരുന്നു..

252
00:35:25,196 --> 00:35:26,265
എനിക്ക് ഇനിയും പോണം.

253
00:35:26,956 --> 00:35:30,028
വേണ്ട. ഇത് അവസാന അവസരമാണ്!
കൊയ്ത്ത് കഴിഞ്ഞാൽ.....

254
00:35:30,596 --> 00:35:33,554
നമ്മൾ  പോത്തിനെ വിറ്റിട്ട്,
നെൽകൃഷിയങ്ങ് നിർത്തും.

255
00:35:33,796 --> 00:35:35,434
നാശം! എനിക്കിതിനെ വിൽക്കാൻ ഇഷ്ടമല്ല.

256
00:35:36,236 --> 00:35:38,431
നീ തറുതല സംസാരിക്കുകയാണ്.

257
00:35:39,236 --> 00:35:41,955
കിം സൂക്ഷിച്ചു സംസാരിക്ക്!

258
00:35:43,756 --> 00:35:46,907
പോത്തുകളെ സംരക്ഷിക്കാനുള്ള
ഒരു മാർഗം നമ്മൾ കണ്ടെത്തണം.

259
00:35:47,276 --> 00:35:48,391
എന്ത് മാർഗം?

260
00:35:48,876 --> 00:35:50,434
അതെന്താണെന്ന് പറഞ്ഞു തരാവോ?

261
00:36:54,356 --> 00:36:55,584
നീയെന്താ ചെയ്യുന്നത്?

262
00:36:56,556 --> 00:36:57,989
നിനക്ക് ഉറക്കം വരുന്നില്ലേ?

263
00:36:58,236 --> 00:37:00,989
മാസങ്ങളായി ഞാൻ 
ഉറങ്ങുന്നത് ഇവറ്റകളോടൊപ്പമാണ്.

264
00:37:03,396 --> 00:37:05,990
ഉച്ചക്ക് ശേഷം ഇത് നിനക്ക് 
തരാൻ ഞാൻ മറന്നുപോയി.

265
00:37:29,716 --> 00:37:31,195
വളരെ നന്നായിട്ടുണ്ട് അച്ഛാ, നന്ദി.

266
00:37:46,036 --> 00:37:47,549
ഒരു വലിക്ക് വേണോ?

267
00:37:52,556 --> 00:37:54,512
- അത് വളരെ ക്ഷീണിച്ചിരുന്നോ?
- ബാ-ദി പർവതത്തിൽ,

268
00:37:54,876 --> 00:37:56,753
ഞങ്ങൾക്ക് നല്ല പുല്ല് കിട്ടിയിരുന്നു.

269
00:38:19,156 --> 00:38:20,987
നിന്റെ മുത്തച്ഛൻ എന്നെ പഠിപ്പിച്ചതായിരുന്നു.

270
00:38:22,556 --> 00:38:24,353
ഇതിന്റെ അവസാനം എങ്ങനെയാണെന്നത്,
 ഞാൻ മറന്നുപോയി.

271
00:38:38,036 --> 00:38:40,027
കുറച്ചു കുടിക്ക്, ഒന്ന് ചൂടാവട്ടെ.

272
00:38:41,796 --> 00:38:44,549
നീയും അല്പമൊ‌ക്കെ മദ്യപിക്കണം.

273
00:38:45,556 --> 00:38:47,786
ഞാനും നിന്നെപ്പോലെ പോത്തുകളെ
 മേയ്ക്കുന്നവനായിരുന്നു.....

274
00:38:48,036 --> 00:38:50,027
അതും, 30 വർഷക്കാലത്തോളം.

275
00:38:50,836 --> 00:38:53,350
അച്ഛനെ കുറേക്കാലങ്ങളായി അറിയാമെന്ന്,
 ലാപ്പ് പറഞ്ഞിരുന്നു.

276
00:38:53,876 --> 00:38:56,754
അവൻ പറയുന്നതൊന്നും ചെവികൊള്ളാൻ
 നിൽക്കരുത്.

277
00:38:57,276 --> 00:39:00,507
അച്ഛനാണ് ഏറ്റവും മികച്ചതെന്നും, അച്ഛനെ ബുദ്ധിമുട്ടിക്കാൻ 
ആരും തയ്യാറാവില്ലെന്നും അയാൾ പറഞ്ഞു.

278
00:39:00,756 --> 00:39:01,950
കോപ്പാണ്!

279
00:39:02,876 --> 00:39:04,309
നിന്ദിക്കുന്നത് നിർത്ത്.

280
00:39:06,036 --> 00:39:09,267
അച്ഛന് ഡസൻ കണക്കിന് പോത്തുകൾ
 ഉണ്ടായിരുന്നുവെന്ന കാര്യം സത്യമാണോ?

281
00:39:10,356 --> 00:39:12,426
അവൻ വേറെ വല്ലതും നിന്നോട് പറഞ്ഞോ?

282
00:39:12,716 --> 00:39:14,035
ഇല്ല, ഇത്രമാത്രം.

283
00:39:15,836 --> 00:39:17,554
നിന്റെ അടുത്ത് വല്ല പെൺകുട്ടികളും ഉണ്ടായിരുന്നോ?

284
00:39:18,236 --> 00:39:20,466
ഇല്ല, പക്ഷേ എനിക്ക് അതിനെക്കുറിച്ചെല്ലാം അറിയാം.

285
00:39:20,796 --> 00:39:23,105
ശരിക്കും? എന്തിനെക്കുറിച്ചെല്ലാം?

286
00:39:23,596 --> 00:39:27,475
ലാപ്പ് ചെയ്യുന്നത് എന്താണെന്ന് അറിയാം,
അയാളൊരു പെണ്ണിനെ പീഡിപ്പിച്ചത് ഞാൻ കണ്ടിരുന്നു.

287
00:40:23,796 --> 00:40:27,186
- ഭക്ഷണത്തിന് കാര്യമായിട്ട് ഒന്നുമില്ലല്ലോ.
- നാളെ നമുക്ക് ഉഷാറാക്കാം.

288
00:40:27,436 --> 00:40:28,869
എന്റെ പുറം വേദനിച്ചിട്ട് വയ്യ.

289
00:40:29,116 --> 00:40:31,630
എനിക്കിനി ആരും കടം തരാൻ പോകുന്നില്ല.

290
00:40:31,876 --> 00:40:33,514
ഇവിടിനി ഒരൊറ്റ വഴിയേയുള്ളൂ...

291
00:40:33,916 --> 00:40:36,111
- ഹുവാങ് കാ എന്നോട് പറഞ്ഞിരുന്നു...
- എന്ത്?

292
00:40:36,356 --> 00:40:38,745
ഇല്ല, പോത്തിനെ നമ്മൾ അവന് വിൽക്കില്ല.

293
00:40:38,996 --> 00:40:41,590
കിമ്മിന് ആ മൃഗത്തോട് എത്രമാത്രം
സ്നേഹമുണ്ടെന്ന്, നിനക്കറിയാവുന്നതല്ലേ?

294
00:40:42,396 --> 00:40:44,626
പക്ഷെ, വിൽക്കാനായി നമ്മുടെ പക്കൽ,
 വേറൊന്നുമില്ലല്ലോ?

295
00:40:44,876 --> 00:40:47,948
നിങ്ങൾ വേണമെങ്കിൽ പട്ടിണി കിടന്നോ,
പക്ഷേ എന്നെ ഇങ്ങനെ നോവിക്കാതെ!

296
00:41:02,036 --> 00:41:02,627
കിം!

297
00:41:03,476 --> 00:41:05,865
- നിർത്തിയിട്ട് വാ, കഴിക്കാം.
- നിങ്ങളെന്താ കൊണ്ടുവന്നിരിക്കുന്നത്?

298
00:41:06,116 --> 00:41:09,028
നിനക്ക് ഇഷ്ടപ്പെട്ട പൊരിച്ച മീൻ.

299
00:41:12,916 --> 00:41:14,429
എന്റെ കൂടെയിരുന്ന് കഴിക്ക്, അച്ഛാ.

300
00:41:14,756 --> 00:41:16,667
നീ നന്നായി പണിയെടുത്തതല്ലേ, മോനെ!

301
00:41:17,036 --> 00:41:19,391
അതും മുഴുവൻ ജോലിയും,
ഒരൊറ്റ പോത്തിനെ വെച്ചിട്ട്.

302
00:41:19,636 --> 00:41:21,354
നിലം ഇതുവരെ ഉറപ്പുള്ളതായിട്ടില്ല.

303
00:41:21,596 --> 00:41:26,192
പാവം പോത്തു നല്ലവണം ജോലി ചെയ്യുന്നുണ്ട്. 
എനിക്കും നിന്റെ  അമ്മയ്ക്കും ഇപ്പോ ചെയ്യാൻ കഴിയുന്നത്....

304
00:41:26,596 --> 00:41:30,032
യു മിന്നിലെ ഭൂമി സംരക്ഷകരായി,
ജോലി ചെയ്യുക എന്നത് മാത്രമാണ്‌

305
00:41:30,276 --> 00:41:33,313
ഞാൻ ജോലി ചെയ്യുന്നത്, അവരോടുള്ള കടം 
വീട്ടാനാണെന്ന കാര്യം, അവർക്കറിയിയില്ലേ?

306
00:41:33,916 --> 00:41:36,635
അറിയാം, പക്ഷെ, ഇനിയും കാത്തിരിക്കാൻ,
 അവർ തയാറാകില്ല.

307
00:41:37,036 --> 00:41:38,947
നാളെയവർ നമ്മുടെ പോത്തിനെ
 കൊണ്ടുപോവും.

308
00:41:39,196 --> 00:41:42,188
അവർക്ക് കൂടുതൽ പണം വേണം.
തന്തയില്ലാത്തവന്മാര്!

309
00:41:42,436 --> 00:41:43,869
അതെന്തായാലും.

310
00:41:44,116 --> 00:41:46,550
ഒരു പോത്തിനെയും വെച്ചിട്ട്, നമുക്കിവിടെ 
 ജീവിക്കാൻ കഴിയില്ല.

311
00:41:47,676 --> 00:41:50,144
എന്റെ പോത്തിനെ ആരും തൊടില്ല.

312
00:41:50,676 --> 00:41:52,951
ഞാനും നിന്റെ അമ്മയും
അവർക്ക് വാക്ക് കൊടുത്തതാണ്

313
00:41:53,316 --> 00:41:54,874
അത് മാറ്റാൻ ഞങ്ങൾക്കാവില്ല.

314
00:41:55,236 --> 00:41:58,194
അടുത്ത മഴക്കാലത്ത്, ഇതിന്റെ
ഇരട്ടിത്തുക ഞാനവർക്ക് കൊടുക്കാം.

315
00:41:58,636 --> 00:42:01,912
- ഇനിയും നീയാ ലാപ്പിന്റെ അടുത്തേക്ക് പോകണ്ട.
- അതെന്റെ ഇഷ്ടമാണ്.

316
00:42:02,276 --> 00:42:03,868
വേണമെന്ന് തോന്നിയാൽ,
 ഞാൻ പോയിരിക്കും

317
00:42:04,276 --> 00:42:05,948
എന്നോട് ഇങ്ങനെയൊന്നും സംസാരിക്കല്ലേ!

318
00:42:06,276 --> 00:42:07,868
നിന്റെ അമ്മ പറഞ്ഞതാണ് ശരി.

319
00:42:09,076 --> 00:42:10,987
നീയൊരു തറുതലയായി മാറുന്നുണ്ട്.

320
00:42:12,036 --> 00:42:14,470
അവർക്ക് ആകെയുള്ള ചിന്ത,
 പണത്തെപ്പറ്റി മാത്രമാണ്‌.

321
00:42:15,836 --> 00:42:17,110
മിണ്ടിപ്പോവരുത്.

322
00:42:41,116 --> 00:42:42,185
കിം!

323
00:43:48,236 --> 00:43:50,466
നീ കാര്യമായിട്ടാണോ,
 നിന്റെ വീട്ടുകാരോ?

324
00:43:51,916 --> 00:43:53,668
അവരതിനെ വിറ്റ് ഒഴിവാക്കി കളഞ്ഞു.

325
00:43:55,076 --> 00:43:58,113
- ലാപ്പിനോട് ഞാൻ സംസാരിക്കാം.
- നിനക്ക് ലാപ്പിനെ ഇഷ്ടമാണോ?

326
00:43:58,436 --> 00:43:59,505
ആ തെണ്ടിയെ ആര് ഇഷ്ടപ്പെടാനാണ്?

327
00:44:00,676 --> 00:44:02,314
പക്ഷേ അവൻ നമ്മുടെ തലവനാണ്.

328
00:44:02,556 --> 00:44:04,274
അവന്റെ പദ്ധതികളൊക്കെ,
 നിനക്കറിയാമല്ലേ?

329
00:44:05,356 --> 00:44:06,675
നീ എന്താ പറഞ്ഞു വരുന്നത്?

330
00:44:06,916 --> 00:44:09,111
നമ്മളെന്നും അവന്റെ 
അടിമകളായിരിക്കണോ?

331
00:44:10,796 --> 00:44:12,434
അവൻ ഇങ്ങനെയുള്ളവനാന്നെന്ന്
 നിനക്കറിയില്ല.

332
00:44:12,676 --> 00:44:15,873
നമ്മളവനെ കളിപ്പിക്കുകയാണെന്ന് അറിഞ്ഞാൽ,
പിന്നെ നമ്മൾ മിനിനുള്ള ആഹാരമായിരിക്കും.

333
00:44:17,516 --> 00:44:21,031
വില കൂട്ടാൻ സീസൺ അവസാനിക്കുന്നതുവരെ
 അവൻ കാത്തിരിക്കും.

334
00:44:21,556 --> 00:44:24,468
നമുക്ക് നേരത്തെ തന്നെ വില ഉറപ്പിക്കാം, 
നമ്മൾ അത്യാഗ്രഹികളല്ലല്ലോ.

335
00:44:24,956 --> 00:44:26,992
പക്ഷേ, നമ്മളെങ്ങനെ ഇടപാടുകാരെ കണ്ടെത്തും?

336
00:44:27,236 --> 00:44:29,704
എന്നെപ്പോലെ ആരും വിശ്വസിച്ചു ഒരു പോത്തിനെ, ഖമറിനെ എൽപ്പിക്കില്ല.
( പുരാതന ഏഷ്യൻ രാജവംശ അംഗം )

337
00:44:30,276 --> 00:44:32,744
നമുക്ക് നേരിട്ട് ഖമറിനെ സമീപിക്കാനാവില്ലേ?

338
00:44:33,636 --> 00:44:37,470
പോത്തുകളുള്ള ഖമറിനെ 
കണ്ടെത്തുന്നത് അത്ര എളുപ്പമല്ല!

339
00:44:38,876 --> 00:44:40,787
ഞാൻ വിയറ്റ്സുകളെ കണ്ടെത്തും.
(ചൈനീസ് ചരിത്ര പ്രകാരമുള്ള വിവിധ വിയറ്റ്നാമികൾ)

340
00:44:44,156 --> 00:44:45,987
നമ്മളെങ്ങനെ പണം പങ്കിടും?

341
00:45:59,116 --> 00:45:59,992
ഇത് നിനക്കറിയാമല്ലേ?

342
00:46:01,036 --> 00:46:02,594
അച്ഛനെന്നെ പഠിപ്പിച്ചിട്ടുണ്ട്.

343
00:46:03,396 --> 00:46:06,388
- ഇതൊരു പഴയ ഖമർ ഈണമാണ്.
- ശരിക്കും?

344
00:46:08,796 --> 00:46:10,115
കിം അങ്ങോട്ട് നോക്കിക്കേ!

345
00:46:11,836 --> 00:46:12,632
ആരാണ് അവരൊക്കെ?

346
00:46:12,956 --> 00:46:14,594
കീനിന്റെ ആൾക്കാരാണോ?

347
00:46:14,836 --> 00:46:16,508
അതോ ലാപ്പിന്റെയോ!

348
00:46:16,836 --> 00:46:18,633
നമ്മൾ മറ്റൊരു വഴി കണ്ടെത്തണം.

349
00:46:18,876 --> 00:46:20,707
ഫ്രഞ്ച് ആചാരരീതി എങ്ങനെയാ?

350
00:46:21,116 --> 00:46:23,471
നമുക്ക് രാത്രിയിൽ യാത്ര ചെയ്യാം. 
ഇപ്പോ കിടന്നുറങ്ങ്!

351
00:46:23,716 --> 00:46:25,195
നാല് മണിക്കൂറിനുള്ളിൽ നമ്മൾ പുറപ്പെടും.

352
00:46:40,876 --> 00:46:42,787
നമുക്കവരെ നഷ്ടമായി.

353
00:46:45,596 --> 00:46:48,986
നമ്മുടെ കയ്യിൽ ഭക്ഷണമൊന്നും ബാക്കിയില്ല.
ഇവിടെ അടുത്തൊരു ഗ്രാമമുണ്ട്.

354
00:46:49,236 --> 00:46:51,386
നമുക്ക് അവിടുന്ന് കുടിക്കാൻ
 വല്ലതും കിട്ടുമോ?

355
00:46:51,636 --> 00:46:54,309
വേണ്ട. നീ തനിയെ പോയാൽ മതി.

356
00:46:55,516 --> 00:46:56,505
ഞാനെന്റെ വള്ളം ശരിയാക്കാം.

357
00:46:57,396 --> 00:46:58,909
അത് ചോർന്നൊലിക്കുന്നുണ്ട്.

358
00:46:59,436 --> 00:47:01,392
നീ എന്നോട് എന്തെങ്കിലും ഒളിയ്ക്കുന്നുണ്ടോ?

359
00:47:02,516 --> 00:47:03,790
എനിക്ക് അവിടെയുള്ള ഒരു പെൺകുട്ടിയെ അറിയാം.

360
00:47:05,076 --> 00:47:07,988
എനിക്കും ഒന്ന് വേണം. 
അവളെന്നെ സഹായിക്കുമോ?

361
00:47:08,396 --> 00:47:11,752
- വാ, എന്റെകൂടെ വാ.
- ഇല്ല. നീ ഒറ്റയ്ക്ക് പോയാൽ മതി.

362
00:47:14,076 --> 00:47:15,429
അവൾ നിന്നോട് അപേക്ഷിക്കുകയാണോ?

363
00:47:16,836 --> 00:47:19,225
ചിരിക്കണ്ട, എനിക്കവളെ ഇപ്പോഴും  
 വിവാഹം കഴിക്കെണമെന്നുണ്ട്.

364
00:47:19,476 --> 00:47:21,512
പിന്നെന്തിനാ വെച്ചു താമസിപ്പിക്കുന്നത്?

365
00:47:22,916 --> 00:47:24,395
അവളുടെ വീട്ടുകാർക്ക് എന്നെ ഇഷ്ടമല്ല.

366
00:47:24,836 --> 00:47:26,428
അവളുടെ അച്ഛനമ്മയ്ക്കും എന്നെ കൊല്ലണം.

367
00:47:27,956 --> 00:47:30,914
അവളൊരു വിയറ്റ്കാരിയാണ്. 
ഞാനവളെ ഗർഭിണിയാക്കി.

368
00:47:32,116 --> 00:47:32,992
അത് എപ്പോഴായിരുന്നു?

369
00:47:34,116 --> 00:47:35,674
ലാപ്പിന്റെ കൂടെ ഞാൻ ജോലി
 തുടങ്ങുന്നതിനും...

370
00:47:36,236 --> 00:47:38,386
അഞ്ചു വർഷം മുൻപ്.

371
00:47:45,836 --> 00:47:47,747
ഞാൻ സഹായിക്കണോ അമ്മേ?

372
00:48:03,596 --> 00:48:05,188
ഇത് ഡെറ്റ് തന്നയച്ചതാണ്.

373
00:48:08,036 --> 00:48:10,027
അവനെവിടെ? എനിക്കവനെ കാണണം!

374
00:48:10,276 --> 00:48:12,551
നിങ്ങളെയും കുട്ടിയേയും കാണാനായിട്ട്,
 അവൻ വരും.

375
00:48:25,476 --> 00:48:28,149
- അമ്മയെന്താ ചെയ്യുന്നേ?
- നിന്റെ സാധനങ്ങളൊക്കെ കൊണ്ടുവന്നേ!

376
00:48:28,396 --> 00:48:30,990
- എന്തിന്?
- നമ്മൾ നിന്റെ പപ്പയെ കാണാൻ പോവുകയാ.

377
00:48:31,836 --> 00:48:35,192
എനിക്ക് പോവണ്ട. എനിക്ക് മുത്തച്ഛന്റെ കൂടെ
 മീൻ  പിടിക്കാൻ പോയാൽ മതി!

378
00:48:35,436 --> 00:48:37,347
അവനെവിടെ?

379
00:48:37,596 --> 00:48:38,790
അച്ഛാ, എന്നെ പോകാൻ അനുവദിക്കണം!

380
00:48:43,876 --> 00:48:45,992
കുറെയായി ഞാൻ കാത്തിരിക്കുന്നു!

381
00:48:51,716 --> 00:48:54,105
- ഹേയ്, ക്വാങ്!
- കിം!

382
00:48:55,236 --> 00:48:58,945
- നീയെന്താ ഇവിടെ ചെയ്യുന്നേ?
- അതേ ജോലിതന്നെ, പക്ഷേ ഡെറ്റ്ന്റെ കൂടെയാണ്.

383
00:48:59,196 --> 00:49:01,505
- അതെങ്ങനെയുണ്ട്!
- നീയോ?

384
00:49:01,756 --> 00:49:04,714
കണ്ടൽ മരത്തടിയെ ബാക് ലിയുലേക്ക് 
 കൊണ്ടുപോകുന്ന പണിയാണ്.

385
00:49:17,516 --> 00:49:19,746
നല്ല കള്ളുണ്ട്. വന്നു കുടിക്കെടാ.

386
00:49:19,996 --> 00:49:23,227
കീനിന്റെ കൂട്ടത്തിലെ രണ്ട് പേരെ 
ലാപ്പ് കൊന്നത് നീയറിഞ്ഞോ?

387
00:49:26,956 --> 00:49:28,992
നിന്റെ വീട്ടുകാരെപ്പറ്റി
 വല്ല വിവരവുമുണ്ടോ?

388
00:49:29,236 --> 00:49:31,591
അവരെവിടെ ആണെന്ന് പോലും അറിയില്ല.

389
00:49:31,836 --> 00:49:35,067
കഴിഞ്ഞ ആഴ്ച, നിന്റെ അച്ഛനെ  
യു മിന്നിനടുത്ത് വെച്ചു ഞാൻ കണ്ടിരുന്നു.

390
00:49:36,516 --> 00:49:38,154
അദ്ദേഹത്തിന്റെയൊരു അവസ്ഥ!

391
00:49:40,796 --> 00:49:42,991
അങ്ങേർക്ക് എന്ത് സംഭവിച്ചാലും
 എനിക്കൊന്നുമില്ല.

392
00:49:43,236 --> 00:49:46,353
തീരെ സുഖമില്ല, ഒറ്റയ്ക്കുമായിരുന്നു.

393
00:49:46,916 --> 00:49:49,271
നിന്റെ അമ്മ...അദ്ദേഹത്തെ ഒഴിവാക്കി.

394
00:49:50,516 --> 00:49:53,952
ഒരാഴ്ചയിലേറെയായി അദ്ദേഹത്തിന്, നേരെയൊന്ന്
ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

395
00:49:56,996 --> 00:50:01,387
നിനക്കറിയോ, എന്റെ അമ്മ എന്നെ വിട്ടുപോയതിനുമുന്നേ, 
എനിക്കവരെയൊന്ന് കാണാൻ കഴിഞ്ഞിരുന്നേൽ.....

396
00:50:07,116 --> 00:50:09,152
നീ കാർഡോ മറ്റോ കളിച്ചു ജയിച്ചോ?

397
00:50:09,396 --> 00:50:11,591
ചിക്കന് ഒടുക്കത്തെ വിലയാണല്ലോ!

398
00:50:11,836 --> 00:50:14,908
നമ്മൾ വീണ്ടും ഒത്തു ചേർന്നത് ആഘോഷിക്കുകയാണ്!
ക്വാങ്നെ കൂടെ വിളിച്ചാലോ?

399
00:50:15,756 --> 00:50:18,429
വേണ്ട. അവൻ ലാപ്പിനോട് ചെയ്‌തത്‌ നമ്മളോട് ചെയ്‌താൽ,

400
00:50:19,316 --> 00:50:20,544
നമ്മുടെ കഥ കഴിയും.

401
00:50:20,796 --> 00:50:22,309
അവനാകെ നിരാശനായിരുന്നു.

402
00:50:22,596 --> 00:50:25,030
നമ്മളവനോട് നല്ലവണ്ണം നിന്നാൽ,
അവൻ നമ്മളെ ഒന്നും ചെയ്യില്ല.

403
00:50:25,276 --> 00:50:27,028
നിനക്ക് പട്ടിണി കിടന്ന് ചാവണോ?

404
00:50:27,596 --> 00:50:30,156
അല്ലെങ്കിലേ കുറച്ചേ കിട്ടുന്നുള്ളൂ, അതിന്റെ കൂടെ 
 നിനക്കിനിയും ആളെ കൂട്ടണോ?

405
00:50:30,396 --> 00:50:31,465
എന്റെ പങ്ക് ഞാൻ കൊടുത്തോള്ളാം.

406
00:50:32,236 --> 00:50:35,865
അവനെക്കൊണ്ടു നമുക്കെന്താ പ്രയോജനം?
ഇത്തരം വൃത്തികെട്ട കവർച്ചക്കാരെ എനിക്കിഷ്ടമല്ല.

407
00:50:36,156 --> 00:50:37,589
നാശം പിടിക്കാൻ!

408
00:50:38,716 --> 00:50:40,434
നിങ്ങൾ എന്തിനെക്കുറിച്ചാ സംസാരിക്കുന്നേ?

409
00:50:41,116 --> 00:50:43,311
കിമ്മാണ്‌ എന്നോട് കുടിക്കാൻ വരാൻ പറഞ്ഞത്.

410
00:50:43,756 --> 00:50:46,190
നിന്റെ കൂടെ ജോലി ചെയ്യാൻ എനിക്ക് ഉദ്ദേശ്യമില്ല!

411
00:50:46,476 --> 00:50:49,513
കൂട്ടുകാരെ, ഞാൻ കുറച്ച് ദിവസത്തേക്ക് 
വിട്ടു നിൽക്കാൻ പോവാ.

412
00:50:49,756 --> 00:50:52,668
കോപ്പ്...
നീയെന്തിനെക്കുറിച്ചാ ഈ പറയുന്നേ?

413
00:50:52,916 --> 00:50:54,588
അച്ഛനെ കാണാൻ പോകുവാണോ?

414
00:50:54,836 --> 00:50:57,714
നിന്റെ അച്ഛനെയോ? നീയല്ലേ പറഞ്ഞത്
അങ്ങേരുടെ ഒരു കാര്യവും അറിയേണ്ടന്ന്.

415
00:50:59,636 --> 00:51:01,672
നമ്മൾ യു മിന്നിലെത്തിയാൽ ഞാൻ പോവും.

416
00:51:01,916 --> 00:51:04,510
ഡെറ്റ് എനിക്ക് കുറച്ചു പണം കടം തരണം.

417
00:54:14,356 --> 00:54:16,745
ആരും തുഴയുന്നത് മുന്നേ നീ കണ്ടിട്ടില്ലേ?

418
00:54:17,236 --> 00:54:18,874
നീ നല്ലവണ്ണം തുഴയുന്നുണ്ട്...

419
00:54:20,716 --> 00:54:21,705
നിനക്ക് ചായ വേണോ?

420
00:54:24,316 --> 00:54:26,352
വേണ്ട... തുഴയ്.

421
00:54:57,796 --> 00:54:59,866
ഈ ജീവിതം വളരെ പ്രയാസമേറിയതാണല്ലേ?

422
00:55:00,116 --> 00:55:02,107
എല്ലാ ദിവസവും, ഞാൻ കൂടുതൽ
 കാര്യങ്ങൾ പഠിക്കുന്നുണ്ട്.

423
00:55:08,396 --> 00:55:09,146
കിം!

424
00:55:09,436 --> 00:55:10,835
നീയെവിടെയാണ്?

425
00:55:11,796 --> 00:55:13,354
ഞാൻ... ഞാനിവിടെയുണ്ട്!

426
00:55:28,636 --> 00:55:30,308
നിങ്ങൾക്ക് ഒരു ഗ്ലാസ് ചായയെടുക്കട്ടെ?

427
00:55:30,876 --> 00:55:32,753
ഞങ്ങൾ ഊണിന് നിർത്തിയതാ.

428
00:55:40,356 --> 00:55:42,028
നമ്മളുടനെ യു മിന്നിലെത്തും.

429
00:55:42,476 --> 00:55:43,511
ഈ പണം പിടിക്ക്.

430
00:55:45,356 --> 00:55:47,631
ലാപ്പും കീനും ഇവിടെയൊക്കെ തന്നെയുണ്ട്.

431
00:55:47,996 --> 00:55:49,145
സൂക്ഷിക്കണം!

432
00:55:50,276 --> 00:55:51,709
നീ എപ്പോഴാ പോവുന്നത്?

433
00:55:52,596 --> 00:55:54,029
ഇരുട്ടാവുന്നതുവരെ കാത്തിരിക്ക്.

434
00:56:10,316 --> 00:56:11,192
ഇത് പിടിക്ക്.

435
00:56:11,596 --> 00:56:12,824
- എന്തിനെ?
- എന്റെ നിഴലിനെ.

436
00:56:13,156 --> 00:56:14,589
എനിക്കെന്റെ നിഴലിനെ പിടിക്കണം!

437
00:56:22,956 --> 00:56:24,184
എനിക്ക് കിട്ടിപ്പോയേ!

438
00:56:51,356 --> 00:56:52,835
എനിക്ക് ഊതണം!

439
00:57:02,116 --> 00:57:03,834
ഈ ദ്വാരം പൊത്തി പിടിക്ക്

440
00:57:04,356 --> 00:57:06,108
എന്നിട്ട് പതുക്കെ ഊതിക്കേ.

441
00:57:16,196 --> 00:57:19,154
എങ്ങനെ ഊതണമെന്ന് എനിക്കിപ്പോൾ അറിയാം.
 നിങ്ങളെ ആരാ പഠിപ്പിച്ചേ?

442
00:57:19,476 --> 00:57:20,670
എന്റെ അച്ഛൻ.

443
00:57:21,396 --> 00:57:23,512
നിങ്ങൾക്ക് ഈ പ്രായത്തിലിപ്പോഴും അച്ഛനുണ്ടോ?

444
00:57:23,756 --> 00:57:24,745
ഉണ്ട്.

445
00:57:25,236 --> 00:57:28,387
ഞാൻ ജനിക്കുന്നതിനുമുമ്പ്
 എന്റെ അച്ഛൻ പോയി.

446
00:57:28,836 --> 00:57:30,633
നിങ്ങളുടെ അച്ഛനെവിടെയാണ്?

447
00:57:32,236 --> 00:57:33,954
ഞാനെന്റെ അച്ഛനെ ഉപേക്ഷിച്ചു.

448
00:58:10,316 --> 00:58:11,829
അച്ഛന് ദാഹിക്കുന്നുണ്ടോ?

449
00:58:14,196 --> 00:58:16,266
അച്ഛൻ വല്ലതും കഴിക്ക്.

450
00:58:18,676 --> 00:58:21,907
അതൊക്കെ മറന്നിട്ട്... വേഗം തുഴയ്.

451
00:58:53,836 --> 00:58:54,791
കാക്കകൾ. അച്ഛാ, നോക്കിയേ!

452
00:58:55,476 --> 00:58:58,593
കാക്കകളോ? ഞാനത് ചിന്തിച്ചു...

453
00:58:59,596 --> 00:59:03,987
അവ എന്റെ മാംസം കൊത്തി കീറട്ടെ, 
പക്ഷേ വള്ളം മറിക്കരുത്.

454
00:59:04,236 --> 00:59:05,464
അതിനെക്കുറിച്ചൊന്നും പേടിക്കേണ്ട!

455
00:59:06,876 --> 00:59:11,666
കുറുക്ക് വഴിക്ക് പോവാൻ പ്രയാസമാണ്, 
പക്ഷെ, ചുങ്കം പിരിക്കുന്ന ആൾക്കാർ കാണില്ല.

456
00:59:11,956 --> 00:59:14,550
നീ വല്ല വൃക്ഷമോ, ഗ്രാമമോ മറ്റോ കാണുന്നുണ്ടോ?

457
00:59:14,796 --> 00:59:15,785
ഇല്ല, അച്ഛാ.

458
00:59:16,036 --> 00:59:18,675
- ഇത് രാവിലെയാണോ? 
- അല്ല, സന്ധ്യയാണ്.

459
00:59:37,316 --> 00:59:38,305
തുഴയുന്നത് നിർത്ത്.

460
00:59:39,276 --> 00:59:41,392
ഞാൻ നിനക്കീ കുപ്പായം തരാം.

461
00:59:41,636 --> 00:59:43,388
വേണ്ട അച്ഛാ. വിശ്രമിക്ക്.

462
00:59:43,636 --> 00:59:45,547
ഇതെടുക്ക്.

463
00:59:46,076 --> 00:59:49,227
എന്റെ മോൻ എനിക്ക് മാപ്പ് തരുമോ?

464
00:59:49,476 --> 00:59:51,353
നിനക്ക് നിന്റെ അമ്മയുടെ രക്തമല്ല.

465
00:59:51,596 --> 00:59:54,429
ധൈര്യമായിരിക്ക് അച്ഛാ,
നമുക്കൊരു വൈദ്യനെ കണ്ടുപിടിക്കാം.

466
00:59:54,676 --> 00:59:57,709
നിനക്ക് ജന്മം നൽകി നിന്റെ അമ്മ മരിച്ചു.

467
00:59:57,956 --> 00:59:59,514
നിർത്തു, നിങ്ങൾ പിച്ചും പേയും പറയുകയാണ്!

468
01:00:00,036 --> 01:00:03,028
പോത്തുകളെ മേച്ചു നടക്കുന്ന സമയത്ത്, 
ഞാനവളെ ബലാത്സംഗം ചെയ്തു.

469
01:00:03,316 --> 01:00:04,590
മിണ്ടാതിരിക്ക്.

470
01:00:06,276 --> 01:00:10,792
അവൾ ലാപ്പിന്റെ സഹോദരിയായിരുന്നു. അവൾ...

471
01:00:11,116 --> 01:00:12,834
അസംബന്ധം... നാശം!

472
01:00:13,076 --> 01:00:16,193
കോപ്പാണ്...
നിങ്ങൾ പിച്ചും പേയും പറയുകയാണ്!

473
01:00:17,036 --> 01:00:18,264
നിങ്ങൾ പിച്ചും പേയും പറയുകയാണ്!

474
01:02:07,556 --> 01:02:09,035
എന്താ പറ്റിയത്?

475
01:02:09,316 --> 01:02:11,227
ആരെങ്കിലും വെള്ളത്തിൽ വീണോ?

476
01:02:13,036 --> 01:02:15,675
എന്റെ അച്ഛൻ മരിച്ചുപോയി.

477
01:02:22,076 --> 01:02:24,590
പാവം മനുഷ്യൻ...
നീ എവിടുന്നാ?

478
01:02:25,036 --> 01:02:27,027
ഓങ് ചുവോംഗ് ദ്വീപിൽ നിന്ന്.

479
01:02:28,276 --> 01:02:31,666
എങ്ങോട്ടാ പോവുന്നത്?
ഇവിടെ അടുത്ത് വല്ല ബന്ധുക്കളുമുണ്ടോ?

480
01:02:33,236 --> 01:02:36,114
ദയവായി എന്നെ സഹായിക്കൂ. എനിക്കാരുമില്ല!

481
01:02:36,836 --> 01:02:37,951
ആരും.

482
01:02:38,676 --> 01:02:41,474
ദൈവമേ... നമ്മളെന്തു ചെയ്യും?

483
01:02:41,716 --> 01:02:42,785
ശരി. എന്റെ കൂടെ വാ.

484
01:03:34,596 --> 01:03:36,746
നീയെന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

485
01:03:36,996 --> 01:03:39,351
ഇപ്പോൾ നല്ല ചൂടാണ്,
അതുപോലെ കാക്കകളുമുണ്ട്.

486
01:03:40,716 --> 01:03:42,308
നമ്മൾ ഉടനെയിത് മറവു ചെയ്യണം.

487
01:03:57,636 --> 01:04:00,275
രണ്ട് ദിവസമായിട്ട് വെള്ളമല്ലാതെ 
വേറെയൊന്നും ഞാൻ കണ്ടിട്ടില്ല.

488
01:04:00,516 --> 01:04:01,835
നമ്മൾ അദ്ദേഹത്തെ എവിടെ മറവു ചെയ്യും?

489
01:04:02,596 --> 01:04:07,474
"മറവു ചെയ്യുക" എന്നത് ഒരാചാരത്തിന്റെ ഭാഗമാണല്ലോ.
നമ്മുടെ മുന്നിൽ രണ്ട് മാർഗങ്ങളുണ്ട്.

490
01:04:07,676 --> 01:04:11,191
ഒന്നുകിൽ നമ്മൾ അദ്ദേഹത്തെ 
വെള്ളത്തിലെ തൂണിൽ കെട്ടി തൂക്കിയിടുക.

491
01:04:11,516 --> 01:04:14,394
എന്നിട്ട് വേനൽക്കാലം വരുന്ന വരെ 
 കാത്തിരുന്നിട്ട് മറവ് ചെയ്യാം.

492
01:04:14,636 --> 01:04:15,432
കാക്കളെ ഒന്ന് ഒഴിവാക്കാൻ വേണ്ടി...

493
01:04:15,676 --> 01:04:17,155
നമുക്ക് അദ്ദേഹത്തെ പൊതിഞ്ഞു, 
 കെട്ടേണ്ടി വരും.

494
01:04:17,716 --> 01:04:21,755
പക്ഷേ, അത് എളുപ്പമല്ല, മാത്രമല്ല,
പക്ഷികൾ അതൊക്കെ കൊത്തിപ്പറിക്കും...

495
01:04:22,316 --> 01:04:26,351
അല്ലെങ്കിൽ, വെള്ളത്തിൽ താഴ്ന്നു കിടക്കാൻ
അദ്ദേഹത്തിന്റെ മേൽ ഒരു കല്ല് വെച്ചു കെട്ടിയാലോ?

496
01:04:28,676 --> 01:04:31,031
അദ്ദേഹത്തെ മീനിന് തിന്നാൻ കൊടുക്കാൻ
ആർക്കാണ് ഇത്ര ആഗ്രഹം?

497
01:04:32,276 --> 01:04:33,709
എന്റെ അച്ഛനത് അറിഞ്ഞിരിക്കണമായിരുന്നു.

498
01:04:33,996 --> 01:04:38,035
മറവു ചെയ്യാൻ പോലും ഒരിടമില്ലാതെ  
മരിക്കാൻ വേണ്ടി മാത്രമായിട്ട്
അച്ഛനിവിടേക്ക് വരാൻ പാടില്ലായിരുന്നു.

499
01:04:38,716 --> 01:04:42,550
ഇതൊക്കെ ദൈവഹിതമല്ലേ.
ഇവിടെ എല്ലാവരും സമന്മാരാണ്.

500
01:04:42,916 --> 01:04:45,271
ജീവിക്കാനായിട്ട് മാത്രമായി,
ആരും ഇവിടം തിരഞ്ഞെടുക്കുന്നതല്ല.

501
01:04:45,516 --> 01:04:48,872
മാതാപിതാക്കളെയും ദൈവത്തെയും
കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല.

502
01:04:49,000 --> 01:04:50,500
എന്റെ ഭർത്താവ് നിന്നെ സഹായിക്കും.

503
01:04:50,876 --> 01:04:53,629
ഇരുട്ടാവുന്നതിനു മുമ്പ് തന്നെ ചെയ്‌തു തീർക്ക്.

504
01:04:55,196 --> 01:04:57,187
എന്താ നിന്റെ തീരുമാനം?

505
01:05:16,436 --> 01:05:18,267
ഇത് അവസാനത്തെ കുപ്പിയാണേ.

506
01:05:18,516 --> 01:05:20,393
സത്യമായിട്ടും ഞാനെല്ലാം
പുറത്തേക്ക് തുപ്പിയിട്ടുണ്ട്.

507
01:05:20,636 --> 01:05:22,991
ശവത്തിന്റെ മുന്നിലിരിരുന്നിട്ട്,
ഞാൻ മദ്യപിച്ചു ആഘോഷിക്കുകയല്ല!

508
01:05:48,676 --> 01:05:52,271
ഇത് വലിയ കഷ്ടമാണ്, വിധിയുണ്ടായാലും,
 ഇനി ഞാനിത് ഒരിക്കലും ചെയ്യില്ല.

509
01:05:52,516 --> 01:05:54,234
നിങ്ങടെ ഊഴമാകുമ്പോൾ
നിങ്ങൾക്കത് മനസ്സിലാവും!

510
01:05:54,476 --> 01:05:56,228
പേടിക്കേണ്ട.

511
01:05:56,476 --> 01:06:00,867
എന്തായാലും, അധികം വൈകാതെ തന്നെ,
നമുക്കെല്ലാവർക്കും ഇതുതന്നെ സംഭവിക്കും.

512
01:06:01,316 --> 01:06:03,625
നിനക്കുവേണ്ടി ഞാനൊരു 
വിളക്ക് കൊളുത്താം.

513
01:06:03,876 --> 01:06:06,185
അച്ഛനു മുമ്പിൽ നമസ്കരിക്ക്.

514
01:06:10,636 --> 01:06:12,513
വിളക്കൊന്നും ഇരിപ്പില്ലല്ലോ!

515
01:06:12,756 --> 01:06:15,111
അതൊന്നും വലിയ കാര്യമാക്കണ്ട.

516
01:06:15,356 --> 01:06:17,267
അദ്ദേഹം ഇനി അതൊന്നും
കാണാൻ പോകുന്നില്ലല്ലോ.

517
01:06:37,236 --> 01:06:39,227
ഓഹ്, എന്റെ ദൈവമേ!

518
01:06:46,196 --> 01:06:47,993
ഒരു കുപ്പി കൂടി നീയെനിക്ക് തരേണ്ടി വരും.

519
01:06:48,236 --> 01:06:50,591
വേഗമാക്ക്, ഒഴുക്ക് അയാളെയും കൊണ്ടങ്ങ് പോകും.

520
01:06:50,836 --> 01:06:52,189
എനിക്കൊരു കയറ് താ.

521
01:06:57,156 --> 01:06:59,192
ഒഴുക്ക് ആ വഴിക്കാണ്.

522
01:07:16,996 --> 01:07:20,511
കെഴവന്റെയൊരു അഹമ്മതി!

523
01:07:22,196 --> 01:07:24,391
ജല ദൈവങ്ങളെ, കാരുണ്യവാനായ ബുദ്ധാ,

524
01:07:24,876 --> 01:07:28,551
അദ്ദേഹത്തിന്റെ മൃതദേഹം ഞങ്ങൾക്ക്  തിരിച്ചുനൽകേണ്ടമേ,
ഞാൻ ബുദ്ധനുവേണ്ടി തല മൊട്ടയടിക്കാമേ!

525
01:07:34,276 --> 01:07:36,790
ഈ വട്ടം, പുള്ളിയെന്റെ കാലിലൊന്ന് തട്ടി.

526
01:07:37,676 --> 01:07:39,553
ഞാനയാളെ കെട്ടിയിട്ടു!

527
01:07:44,236 --> 01:07:47,228
പതുക്കെ ചെയ്യ് കുട്ടി.
വള്ളം മറിഞ്ഞു പോകും.

528
01:07:48,996 --> 01:07:51,271
ദേഹം തുടയ്ക്ക്,
ഇല്ലേൽ വിറയല് പിടിക്കും.

529
01:08:00,000 --> 01:08:01,966
ഇതാ നീയും.

530
01:08:21,436 --> 01:08:24,314
ഇവൻ എന്നെ ഡായിയെ
 ഓർമ്മപ്പെടുത്തുന്നുണ്ട്.

531
01:08:24,556 --> 01:08:27,195
അവന്റെ അച്ഛനെ നമ്മൾ 
വെള്ളത്തിലിടാൻ പോവുകയാണ്...

532
01:08:30,156 --> 01:08:32,306
എന്ത് ഉപയോഗിച്ച് അദ്ദേഹത്തെ
നമ്മൾ തൂക്കി നിർത്തും?

533
01:08:35,676 --> 01:08:37,906
- ഇത് ഉപയോഗിച്ചാല്ലോ?
- വേണ്ട!

534
01:08:38,676 --> 01:08:42,954
അതല്പം വിലപിടിച്ചതാ, റാച്ച്-ഗിയയുടെ കാലം
 മുതൽക്കേ, അത് നമ്മുടെ അടുത്തുണ്ട്.

535
01:08:43,916 --> 01:08:47,704
ഒരു തോട്ടിയിൽ തൂക്കിയിടാനൊന്നും
 എനിക്ക് താല്പര്യമില്ല...

536
01:08:48,996 --> 01:08:51,794
ഡായുടെ ആത്മാവിന്റെ ശാന്തിക്കായി,
 അതവന് കൊടുത്തേക്ക്.

537
01:08:52,036 --> 01:08:55,346
ഡായുടെ ആത്മാവ് എന്നേ
സ്വർഗത്തിലേക്ക് പോയതല്ലേ.

538
01:08:55,596 --> 01:08:56,506
പക്ഷേ, നമുക്കാ ആട്ടുകല്ല് ആവശ്യമുണ്ട്.

539
01:08:56,796 --> 01:08:58,752
നിങ്ങൾക്ക് സ്വന്തം കാര്യങ്ങൾ മാത്രമേയുള്ളൂ.

540
01:08:58,996 --> 01:09:00,748
ഇതിന്റെ വിലയെത്രയാണ്?

541
01:09:01,076 --> 01:09:05,115
നിന്റെ ജീവിതകാലം മുഴുവൻ ജോലി ചെയ്‌താലും,
ഇതിന്റെ വില നിനക്ക് താങ്ങാനാവില്ല.

542
01:09:05,396 --> 01:09:06,829
ഞാനിതിന്റെ ഇരട്ടി വില തരാം.

543
01:09:07,396 --> 01:09:09,227
നിനക്ക് എവിടുന്ന് പണം കിട്ടും?

544
01:09:10,036 --> 01:09:12,914
ഞാൻ പോത്തുകളെ വളർത്തി ഉണ്ടാക്കും,
ചങ്ങാതിമാരുടെ കൈയ്യിന്ന് കടവും വാങ്ങും.

545
01:09:13,196 --> 01:09:16,711
പോത്തുകളെ മേച്ചു നടക്കുന്നവരെ 
ആരും വിശ്വസിക്കില്ല!

546
01:09:16,956 --> 01:09:18,992
നിങ്ങടെ കള്ളിന്റെ പകുതി ഞാൻ തന്നല്ലോ?

547
01:09:19,436 --> 01:09:21,108
അവൻ തിരിച്ചു വന്നില്ലെങ്കിലോ?

548
01:09:21,356 --> 01:09:22,869
നിങ്ങടെ കയ്യിൽ നാളെ പണമെത്തും.

549
01:09:23,116 --> 01:09:23,787
എന്നൽ ശരി.

550
01:09:24,036 --> 01:09:28,712
എനിക്ക് കുടിക്കാൻ പണമുള്ളിടത്തോളം...
നിനക്ക് വേണമെങ്കിൽ ഒരു പന്തയം വയ്ക്കാം.

551
01:09:29,356 --> 01:09:31,870
കുട്ടീ വന്നൊരു കൈ സഹായിക്ക്.

552
01:09:37,476 --> 01:09:40,354
ശരി, ഞാൻ പോവാ.

553
01:09:40,596 --> 01:09:43,269
മുറുക്കി പിടിച്ചോ, ചരല്‍ക്കല്ല്‌ കൂടെ എടുത്തോ.

554
01:09:43,516 --> 01:09:46,626
എന്തിനാണെന്നോ? മൃതദേഹം 
പൊന്തിവന്നാൽ എന്ത് ചെയ്യും?

555
01:09:47,276 --> 01:09:50,185
- അങ്ങനെയൊന്നും ഉണ്ടാവില്ല!
- ആരു പറഞ്ഞു?

556
01:09:50,476 --> 01:09:52,512
ആട്ടുകല്ല് ഇല്ലാതെ, അരക്കല്ലുകൊണ്ടെന്ത് ഉപയോഗമാണ്?

557
01:09:52,756 --> 01:09:54,075
ഒരു നിമിഷം നിൽക്ക്!

558
01:09:56,876 --> 01:09:59,390
സൂക്ഷിക്കണം, വള്ളം മുങ്ങിപ്പോയേക്കും.

559
01:10:08,476 --> 01:10:09,545
പതുക്കെ...

560
01:10:15,196 --> 01:10:17,391
ഞാൻ മുങ്ങിപ്പോകാതിരുന്നാൽ ഭാഗ്യം.

561
01:10:48,036 --> 01:10:52,987
ഞങ്ങൾക്ക് ഒരു മകനുണ്ടായിരുന്നു.

562
01:10:54,516 --> 01:10:56,234
ഏകദേശം നിന്റെ പ്രായത്തോളം വരും.

563
01:11:05,356 --> 01:11:07,711
ദൈവത്തോടും ബുദ്ധനോടും പ്രാർത്ഥിക്ക്...

564
01:12:18,556 --> 01:12:20,911
ജല ദൈവം നിന്നെ കാത്തുകൊള്ളും.

565
01:12:21,156 --> 01:12:25,069
ഓരോ തവണയും ക്ഷേത്രം 
കടന്നുപോകുമ്പോൾ പ്രാർത്ഥിക്കാൻ മറക്കരുത്.

566
01:13:51,516 --> 01:13:52,426
നീന്തി നോക്ക്!

567
01:13:52,996 --> 01:13:54,873
ഞാൻ പഠിപ്പിക്കാം!

568
01:13:58,000 --> 01:14:00,000
നിങ്ങളെന്താ ചെയ്യുന്നേ?

569
01:14:02,000 --> 01:14:03,796
എന്താ ചെയ്യുന്നേ?

570
01:14:03,796 --> 01:14:05,999
തുമ്പി നിന്റെ പൊക്കിളിൽ  
കടിച്ചാൽ, നീ നീന്തിക്കോളും.

571
01:14:06,000 --> 01:14:07,792
എനിക്ക് വേണ്ട!

572
01:14:07,876 --> 01:14:10,629
- ഒരു ആണ്കുട്ടി പേടിക്കാൻ പാടില്ല.
- എനിക്ക് നീന്തണ്ട.

573
01:14:24,000 --> 01:14:26,551
കിം മാമ, ഈ മഴയൊക്കെ എവിടുന്നാ വരുന്നേ?

574
01:14:26,796 --> 01:14:29,913
- ഇരുണ്ട മേഘത്തിൽ നിന്ന്.
- ഇരുണ്ട മേഘങ്ങൾ എവിടെ നിന്നാ വരുന്നേ?

575
01:14:30,000 --> 01:14:32,000
ആകാശത്തു നിന്ന്.

576
01:14:32,076 --> 01:14:34,000
മഴ എവിടേക്കാ പോവുന്നേ?

577
01:14:34,476 --> 01:14:37,036
- കടലിലേക്ക്.
- പിന്നെ എവിടെ പോകും?

578
01:14:38,000 --> 01:14:39,505
തിരിച്ചു ആകാശത്തേക്ക് തന്നെ.

579
01:14:39,556 --> 01:14:42,628
വെള്ളം എങ്ങനെയാ ആകാശത്തേക്ക് പോവുന്നേ?

580
01:14:46,276 --> 01:14:49,074
മഴ നല്ലപോലെ തെളിഞ്ഞതായിട്ടും,
ഈ വെള്ളാമെന്താ ഇങ്ങനെ ഇരുണ്ടിരിക്കുന്നത്?

581
01:14:49,316 --> 01:14:51,671
വെള്ളത്തിൽ ചത്ത സാധനങ്ങളുണ്ട്.

582
01:14:51,916 --> 01:14:53,949
എന്ത് സാധനങ്ങൾ?

583
01:14:54,000 --> 01:14:56,000
മരങ്ങൾ, സസ്യങ്ങൾ...

584
01:14:56,196 --> 01:14:58,391
പോത്തുകൾ... മനുഷ്യർ...

585
01:15:07,636 --> 01:15:09,194
നീയിത് ആദ്യമായിട്ടാണല്ലേ...

586
01:15:09,636 --> 01:15:11,228
തീയോ കൂടെയില്ലാതെ നിൽകുന്നത്?

587
01:15:11,476 --> 01:15:13,353
അവൻ കിമ്മിനൊപ്പം ചെസ്സ് പഠിക്കുകയാണ്.

588
01:15:13,596 --> 01:15:16,110
അവർ ഇനിയും ഒരുപാട് നേരം കളിക്കട്ടെ.

589
01:15:16,356 --> 01:15:18,035
തീയോക്ക് കിമ്മിനെ വല്ല്യ ഇഷ്ടമാണ്.

590
01:15:18,476 --> 01:15:20,000
നിനക്കോ?

591
01:15:20,596 --> 01:15:22,529
നിങ്ങൾക്ക് അസൂയയാണോ?

592
01:15:32,076 --> 01:15:35,307
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, 
ആരെ ആശ്രയിക്കണമെന്നു നിനക്കറിയാം.

593
01:15:35,556 --> 01:15:39,629
വീണ്ടും നിങ്ങളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല.
ആ ജീവിതം ഞാൻ മടുത്തു.

594
01:15:39,876 --> 01:15:43,505
പക്ഷെ, നമുക്ക് കൂടുതൽ പണം സമ്പാദിക്കണം,
 നമ്മളാരുടെയും അടിമകളല്ല.

595
01:15:44,076 --> 01:15:46,351
ഇവിടെ നിന്ന് ദൂരെയുള്ള....

596
01:15:46,836 --> 01:15:48,235
വരണ്ട പ്രദേശത്തേക്ക് പോകണം.

597
01:15:48,476 --> 01:15:50,671
നമുക്കത് കണ്ടെത്താനാവില്ല.

598
01:15:51,516 --> 01:15:54,713
ഭൂവുടമകളുടെ അടിമയാകാൻ എനിക്കാഗ്രഹമില്ല!

599
01:16:21,916 --> 01:16:25,226
തിരിച്ചെത്തിയതിനുശേഷം നീയൊരു  
വാക്കുപോലും മിണ്ടിയില്ലല്ലോ, ചങ്ങാതി.

600
01:16:29,000 --> 01:16:31,031
എന്തെങ്കിലും വായിക്ക്.

601
01:16:33,000 --> 01:16:35,000
ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടോ?

602
01:16:37,596 --> 01:16:40,030
ഏതെങ്കിലും പെണ്ണ് നിന്റെ ഹൃദയം കവർന്നോ?

603
01:16:59,000 --> 01:17:02,000
കിം, നിനക്ക് എന്തുപറ്റി?

604
01:17:02,016 --> 01:17:04,427
നിന്റെ അമ്മയ്‌ക്ക് എന്ത് പറ്റി?

605
01:17:51,000 --> 01:17:53,068
ലാപ്പിന്റെ സംഘം ഇവിടെയെത്തിയിട്ടുണ്ട്.

606
01:17:56,006 --> 01:17:58,190
കിം എവിടെ?

607
01:18:09,000 --> 01:18:11,000
പോയി ഒളിക്ക്!

608
01:18:11,116 --> 01:18:13,172
പോവാൻ, ഇത് ഞാൻ നോക്കിക്കൊള്ളാം.

609
01:18:25,676 --> 01:18:28,190
സ്‌ഥലം വിട്ടിട്ട് കുറച്ച് സമയമായിട്ടേയുള്ളൂ... 
ഞാനിത് വിശ്വസിച്ചിട്ടില്ല!

610
01:18:39,000 --> 01:18:41,548
നിങ്ങൾ എല്ലാവരും ഉണ്ടല്ലോ?

611
01:18:41,796 --> 01:18:43,649
ബാക്കിയുള്ളവരൊക്കെ എവിടെപ്പോയി?

612
01:18:43,676 --> 01:18:46,000
ചാവാനുള്ള സമയം വൈകിപ്പിക്കുകയാണോ?

613
01:18:46,036 --> 01:18:48,186
ഇതെല്ലാം എന്റെ പദ്ധതി ആയിരുന്നു.

614
01:18:48,916 --> 01:18:50,429
നീയൊരു മിടുക്കനാണ്.

615
01:18:50,676 --> 01:18:52,109
അച്ഛന്റെ കൊണമുള്ള മോൻ.

616
01:18:53,636 --> 01:18:55,831
നിന്റെ കിഴവൻ തന്തയുണ്ടല്ലോ....

617
01:18:57,876 --> 01:19:00,071
അങ്ങേര് വല്ല പണിയും വെക്കുമോന്ന്,
ഞാൻ എപ്പോഴും സംശയിച്ചിരുന്നു.

618
01:19:00,316 --> 01:19:02,000
ഇതിന് അദ്ദേഹവുമായി ഒരു ബന്ധവുമില്ല.

619
01:19:02,036 --> 01:19:04,000
ഞാൻ പറഞ്ഞതായി അയാളോട്‌
 പറഞ്ഞേക്കണം...

620
01:19:04,196 --> 01:19:07,001
അയാൾ എന്നെ തോൽപ്പിക്കാനാണ്
 ശ്രമിക്കുന്നുവെങ്കിൽ,

621
01:19:07,116 --> 01:19:09,549
അങ്ങേർക്ക് വട്ടാണെന്ന്.

622
01:19:10,000 --> 01:19:12,000
മൂന്ന് ദിവസം മുൻപ് ഞാനദ്ദേഹത്തെ
 മറവു ചെയ്‌തു.

623
01:19:16,000 --> 01:19:18,000
അദ്ദേഹം മരിച്ചുവോ!

624
01:19:18,076 --> 01:19:20,988
ആ കാര്യത്തിൽ, ഇപ്പൊഴും ലജ്ജ തോന്നാറുണ്ടെന്ന്,
അച്ഛൻ എന്നോട് പറഞ്ഞിരുന്നു.

625
01:19:25,316 --> 01:19:28,467
നിങ്ങൾക്കൊരു സഹോദരി 
ഉണ്ടായിരുന്നുവെന്നത് ശരിയാണോ?

626
01:19:30,000 --> 01:19:32,000
എന്റെ കൂടെ വാ!

627
01:19:44,000 --> 01:19:47,500
എനിക്ക് 10 വയസ്സുള്ളപ്പോളാണ്, എന്റെ അമ്മ
എന്നെ നിന്റെ അച്ഛനെ ഏൽപ്പിക്കുന്നത്.

628
01:19:47,556 --> 01:19:50,753
അയാൾ എന്നെ എല്ലാം പഠിപ്പിച്ചു.
അയാളെനിക്ക് അച്ഛൻ തന്നെയായിരുന്നു.

629
01:19:51,436 --> 01:19:54,428
അയാൾ എന്റെ സഹോദരിയോട്‌ 
ചെയ്‌തതിനെപ്പറ്റി അറിഞ്ഞപ്പോൾ...

630
01:19:54,777 --> 01:19:57,588
ഇതൊന്നും സത്യമല്ല. നിങ്ങൾ കള്ളം പറയുകയാണ്!
നിങ്ങളെന്നേ കളിപ്പിക്കുകയാണ്!

631
01:19:57,836 --> 01:19:59,428
അദ്ദേഹത്തിന്റെ ആത്മാവ്
നിങ്ങളിൽ കയറിയിട്ടുണ്ടോ?

632
01:19:59,756 --> 01:20:01,000
വായടയ്ക്ക്!

633
01:20:01,356 --> 01:20:05,668
ആ ചെറ്റ എന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു ...
അവനെ കൊല്ലാതിരിക്കാൻ അവളാണ് എന്നെ തടഞ്ഞത്...

634
01:20:06,036 --> 01:20:08,630
എന്റെ കത്തികൊണ്ട് ഉണ്ടായ മുറിവ്,
അയാളെയൊരു ദുർബലനാക്കി.

635
01:20:08,876 --> 01:20:10,912
ഒടുവിൽ ഞാനവന്റെ കച്ചവടം ഏറ്റെടുത്തു.

636
01:20:12,196 --> 01:20:13,834
നിങ്ങളുടെ സഹോദരിയാണോ ... 
എന്റെ അമ്മ?

637
01:20:20,356 --> 01:20:23,666
നീ ജനിച്ച് ഒരാഴ്ച 
കഴിഞ്ഞപ്പോൾ അവൾ മരിച്ചു.

638
01:20:23,916 --> 01:20:26,794
ഉടനെതന്നെ, നിന്നെ കൊണ്ടുപോവാൻ, 
 നിന്റെ അച്ഛൻ വന്നു.

639
01:20:38,476 --> 01:20:40,476
എല്ലാത്തിനും ഞാനദ്ദേഹത്തോടു
 കടപ്പെട്ടിരിക്കുന്നു.

640
01:20:57,506 --> 01:20:59,508
അദ്ദേഹത്തെ മറവു ചെയ്‌തത്‌ എവിടെയാണ്?

641
01:21:06,000 --> 01:21:07,904
സൂക്ഷിക്കണം!

642
01:21:08,000 --> 01:21:10,113
നിനക്ക് രണ്ടാമതൊരവസരം കിട്ടില്ല!

643
01:22:06,676 --> 01:22:09,110
യാത്രയ്ക്കു വേണ്ടിയുള്ള ഭക്ഷണം
 ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.

644
01:22:16,076 --> 01:22:18,385
എനിക്കും കിം മാമന്റെ കൂടെ പോണം.

645
01:23:00,916 --> 01:23:02,395
ബാ ഹായ്, നിങ്ങളിവിടില്ലേ?

646
01:23:02,996 --> 01:23:04,965
ബാ ഹായ്!

647
01:23:10,756 --> 01:23:12,314
ഹെയ്‌ തിച്ച്!

648
01:23:16,196 --> 01:23:20,553
നീയിതുവരെ പോയില്ലേ?
ദയവുചെയ്ത് വിട്ടുപോയേക്ക്.

649
01:23:20,956 --> 01:23:23,834
താന്ത്രികൻ ഉടനെ ഇങ്ങെത്തും.

650
01:23:24,000 --> 01:23:26,193
എന്താ? നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ?

651
01:23:29,756 --> 01:23:31,508
എന്റെ അടുത്ത് നിന്നും മാറിപ്പോ!

652
01:23:31,756 --> 01:23:33,986
നിങ്ങൾക്കെന്റെ ഭാര്യയെ
കൊണ്ടുപോണം, അല്ലേ?

653
01:23:34,916 --> 01:23:36,872
വേണ്ട. എന്റെ അച്ഛനുവേണ്ടി 
നിങ്ങളെന്നെ സഹായിച്ചതാണ്..

654
01:23:38,756 --> 01:23:40,667
നീയാദ്യം എന്റെ ആട്ടുകല്ലെടുത്തു.

655
01:23:40,916 --> 01:23:43,953
ഇപ്പോൾ നിനക്കെന്റെ ഭാര്യയെക്കൂടെ
നരകത്തിലേക്ക് വലിച്ചിടണമല്ലേ!

656
01:23:53,000 --> 01:23:55,000
കിം...

657
01:24:01,0006 --> 01:24:02,500
എന്തായിത്?

658
01:24:02,596 --> 01:24:05,030
നീ പോയി ഒരു മാസം കഴിഞ്ഞ് അവൾ മരിച്ചു.

659
01:24:05,476 --> 01:24:07,706
ആര്? ആര് മരിച്ചു?

660
01:24:10,000 --> 01:24:12,427
ബാ ഹായിയോ? എങ്ങനെ?.

661
01:24:12,500 --> 01:24:14,792
ഒരു ദിവസം, അവൾക്കൊട്ടും സുഖമില്ലാതായി.

662
01:24:15,036 --> 01:24:19,154
അവളൊന്ന് ഉറങ്ങാൻ കിട്ടുന്നതാണ്,
പിന്നൊരിക്കലും ഉണർന്നില്ല.

663
01:24:20,000 --> 01:24:21,711
ഞാൻ ശ്രമിച്ചു നോക്കി...

664
01:24:21,956 --> 01:24:23,500
അവരെ എങ്ങനെയാണ് മറവു ചെയ്‌തത്?

665
01:24:23,596 --> 01:24:27,669
ആട്ടുകല്ലും താങ്ങി നടക്കാൻ, അവൾക്ക്
 ആഗ്രഹമില്ലായിരുന്നു, നീ കണ്ടതല്ലേ?

666
01:25:26,756 --> 01:25:28,872
ഇതാ, ഈ പണത്തിന് ഞാൻ നിങ്ങൾക്ക്
 കടക്കാരനായിരുന്നു.

667
01:25:29,000 --> 01:25:31,000
കയ്യിൽ വെച്ചോളൂ.

668
01:25:31,676 --> 01:25:33,728
ഈ പണംകൊണ്ട് വേറൊരു ആട്ടുകല്ല്
 വാങ്ങിക്കൂ!

669
01:25:41,356 --> 01:25:44,712
എന്റെ അച്ഛനെ നിങ്ങൾ എവിടെയാണ് 
കൊണ്ടിട്ടതെന്നു ഓർക്കുന്നുണ്ടോ?

670
01:25:45,356 --> 01:25:49,634
വെള്ളത്തിനടിയിൽ ഞാനൊരു കമ്പിൽ കുടുക്കിയിട്ടിരുന്നു,
പക്ഷെ, ഒഴുക്ക് അതിനെ കൊണ്ടുപോയി.

671
01:26:20,000 --> 01:26:23,665
അതെങ്ങോട്ടാണ് ഒഴുകി പോയതെന്ന്,
 നമുക്ക് നാളെ തിരയാം.

672
01:26:26,000 --> 01:26:28,233
എന്റെ അച്ഛൻ എപ്പോഴും
വിധിയിൽ വിശ്വസിച്ചിരുന്നു.

673
01:26:28,476 --> 01:26:31,593
ഒരുപക്ഷെ, ദൈവഹിതം ഇതായിരിക്കാം.

674
01:26:43,996 --> 01:26:45,065
കിം!

675
01:27:04,000 --> 01:27:06,000
നിനക്ക് വിശക്കുന്നില്ലേ?

676
01:27:06,956 --> 01:27:09,629
വെള്ളപ്പൊക്കത്തിനുമുമ്പ് നമ്മൾ വിളവെടുക്കണം.

677
01:27:10,836 --> 01:27:15,432
പേടിക്കേണ്ട. മീൻ പിടിക്കാനായിട്ട്,
ഞാൻ നിങ്ങടെ വള്ളവും ശരിയാക്കിത്തരാം.

678
01:27:16,436 --> 01:27:19,951
കൂട്ടുകാരോടൊപ്പം പോത്തുകളെ മേയ്ക്കാൻ
 പോവാൻ, ഇനി നിനക്ക് താല്പര്യമില്ലേ?

679
01:27:20,236 --> 01:27:23,672
ഒരുപാട് ഇടപാടുകാർ വന്നിട്ടുള്ളതായി
 ഞാൻ കേട്ടിരുന്നു.

680
01:27:24,196 --> 01:27:27,427
അവരുടെ കൂടെ ഇനി അതൊന്നും
 ചെയ്യാൻ എനിക്ക് താല്പര്യമില്ല.

681
01:29:53,396 --> 01:29:55,068
നമ്മളെവിടെയാണ്?

682
01:29:55,476 --> 01:29:56,875
അതൊക്കെ ഒരു വിഷയമാണോ?

683
01:29:57,316 --> 01:29:59,113
എല്ലായിടത്തും വെള്ളം ഒരുപോലെ
 തന്നെയാണ്.

684
01:30:01,000 --> 01:30:03,227
ബാ ഹായിയുടെ അടുത്തേക്ക്
പോകാൻ, ഞാൻ ആഗ്രഹിക്കുന്നുണ്ട്.

685
01:30:03,476 --> 01:30:06,000
ഇന്നലെ രാത്രി, അവളെന്റെ അടുത്തു വന്നു.

686
01:30:06,196 --> 01:30:08,107
ആട്ടുകല്ല് പോയതുകൊണ്ട്....

687
01:30:08,356 --> 01:30:11,348
മാസങ്ങളോളം വായുവിൽ തൂങ്ങിക്കിടന്ന്
അവസാനിക്കാൻ, ഞാൻ ആഗ്രഹിക്കുന്നില്ല.

688
01:31:37,000 --> 01:31:39,000
കിം മാമാ!

689
01:32:01,676 --> 01:32:04,952
പാതിരാത്രിയിൽ, ലാപ്പ് അവന്റെ 
 ആൾക്കാരുമായിട്ട് വന്നിരുന്നു.

690
01:32:05,000 --> 01:32:07,545
ഡെറ്റിനെയും ക്വാങ്ങിനെയും,
 അവർ കൊണ്ടുപോയി.

691
01:32:10,676 --> 01:32:14,828
ഒരു വർഷമായിട്ട് ഒരു വിവരവുമില്ല.

692
01:32:20,676 --> 01:32:22,746
ഒരു വർഷമോ! നീ ഇതെന്താ......

693
01:32:22,996 --> 01:32:25,305
ഡെറ്റിനെ ഞാൻ എല്ലായിടത്തും തിരഞ്ഞു.

694
01:32:26,036 --> 01:32:28,152
നീയെന്താ ഞങ്ങളുടെ അടുത്തേക്ക്‌
 തിരികെ വരാത്തത്?

695
01:32:28,396 --> 01:32:30,432
എനിക്കതിന് കഴിയുമായിരുന്നില്ല...

696
01:32:30,676 --> 01:32:33,190
അവസാനം, എല്ലാം നല്ല രീതിയിൽ
 വന്നെത്തിയില്ലേ.

697
01:32:42,356 --> 01:32:46,110
നിനക്ക് തീയോയെ നന്നായി നോക്കാൻ കഴിയുമോ?
അവനൊരു അച്ഛനെ വേണം.

698
01:32:46,596 --> 01:32:49,668
അച്ഛനോ... നിനക്ക് ഞാനവന്റെ
 അച്ഛനാകണമല്ലേ?

699
01:33:04,116 --> 01:33:05,629
ബാൻ, നീയിത് എങ്ങോട്ട് പോകാനാണ്?

700
01:33:06,236 --> 01:33:09,353
തിയോ അറിയും. അവനുണർന്നാൽ 
 എനിക്ക് പോകാൻ പറ്റില്ല.

701
01:33:10,556 --> 01:33:14,151
നീ എങ്ങോട്ടും പോകുന്നില്ല, എനിക്കും
തിയോക്കുമൊപ്പം, നീയിവിടെ താമസിക്കും.

702
01:34:27,000 --> 01:34:36,000
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ് ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

703
01:34:37,956 --> 01:34:41,631
തീയോയെ ഞാൻ വളർത്തും.....

704
01:34:42,396 --> 01:34:44,910
ഈ വെള്ളത്തിൽ വെച്ചുതന്നെ.

705
01:34:45,996 --> 01:34:48,874
യുദ്ധത്തിന്റെ അവസാനത്തിൽ...

706
01:34:50,476 --> 01:34:53,912
ജപ്പാൻകാർ, ഫ്രഞ്ചുകാരെ പ്രതിരോധിക്കുകയും, 
 തുരത്തി ഓടിക്കുകയും ചെയ്‌തു.

707
01:34:54,156 --> 01:34:57,831
പക്ഷെ, വെള്ളം വീണ്ടും തിരിച്ചെത്തി...

708
01:34:59,476 --> 01:35:02,912
എപ്പോഴത്തെയും പോലെതന്നെ,

709
01:35:03,356 --> 01:35:07,065
ഭൂമിയെ പരിപോഷിപ്പിച്ചു, 
ഞങ്ങൾക്ക് മത്സ്യം തന്നു,

710
01:35:07,436 --> 01:35:10,746
പക്ഷേ, മനുഷ്യരെയും, പോത്തുകളെയും  
ജീവനുള്ളവയെയും, ഇല്ലാത്തവയെയും,

711
01:35:11,276 --> 01:35:13,995
എല്ലാത്തിനെയും, അഴുകിച്ച് കളഞ്ഞു...

712
01:35:19,076 --> 01:35:22,512
ലാം, നീ പിടിച്ചിരിക്കുന്നത് 
നിന്റെ മുതു-മുത്തച്ഛന്റെ അസ്ഥികളാണ്.

713
01:35:22,956 --> 01:35:25,026
എവിടെനിന്ന് ഞാൻ തുടങ്ങണം?

714
01:35:26,076 --> 01:35:28,636
വരണ്ട കാലാവസ്ഥയിലോ, അതോ
 വെള്ളപ്പൊക്ക സമയത്തോ?

715
01:35:30,000 --> 01:35:38,000
<font color="#efebe4"><b><i>പരിഭാഷ✍️</i></b></font>
<font color="#e7d710"><i> ജ്യോതിഷ്. സി</i></font>

716
01:35:41,000 --> 01:35:49,000
<font color="#f2eeee"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക. </i></font>
<font color="#3cc9df"><i>www.facebook.com/groups/moviemirror</i></font>

