1
00:00:10,000 --> 00:00:18,000
<font color="#3cc9df"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക.</i></font>
<font color="#f2ce28"><b>𝘄𝘄𝘄.𝗺𝗼𝘃𝗶𝗲𝗺𝗶𝗿𝗿𝗼𝗿𝗺𝗮𝗹𝗮𝘆𝗮𝗺𝘀𝘂𝗯𝘁𝗶𝘁𝗹𝗲𝘀.𝗰𝗼𝗺</b></font>

2
00:00:42,000 --> 00:00:50,000
<font color="#ffb673">മൂവി മിറർ  റിലീസ് നമ്പർ - 283 </font> <font color="#4ff8f4"></font>
<font color="#f64646"><i>ᴡᴡᴡ.ғᴀᴄᴇʙᴏᴏᴋ.ᴄᴏᴍ/ᴍᴏᴠɪᴇ ᴍɪʀʀᴏʀ sᴜʙᴛɪᴛʟᴇs</i></font>

3
00:00:52,700 --> 00:01:03,401
<font color="#d8d8de"><b>സ്നേഹം ലഭിക്കാതെ ആയിരങ്ങൾ ജീവിക്കുന്നു,
ജലം ഇല്ലാതെ ഒരാൾ പോലും ജീവിക്കുന്നില്ല.</b></font>
(W H ഔഡൻ)

4
00:01:11,840 --> 00:01:13,877
- നമുക്ക് നോക്കിയാലോ?
- "സെല്ലോ വൺ".

5
00:01:14,000 --> 00:01:16,071
ഞാൻ ഓരോരോ നമ്പറുകൾ വിളിച്ച് പോകാം.

6
00:01:16,200 --> 00:01:20,671
- ഓക്കേ.
- വയലിൻ വൺ, ടു, ടു.

7
00:01:30,600 --> 00:01:33,718
എന്റെ മനസ്സിൽ ഒരുപാട് സങ്കല്പങ്ങളുണ്ട്.

8
00:01:34,800 --> 00:01:36,438
അപ്പോൾ അതും ചേർത്തേക്കാമല്ലേ?

9
00:01:45,560 --> 00:01:46,550
ഓക്കേ.

10
00:02:03,320 --> 00:02:06,870
- ഞാൻ കയ്യിൽ നിന്നും ഇടുന്ന ചില
 പ്രയോഗങ്ങൾ കുഴപ്പമുണ്ടോ ?
- അത്യാവശ്യം നല്ലതാണ്.

11
00:02:07,000 --> 00:02:09,958
എന്റെ മനസ്സിലും അങ്ങനെ ആയിരുന്നു,
എന്നാലും നിങ്ങൾ പറഞ്ഞാലേ സ്ഥിരീകരണമാകൂ.

12
00:02:24,440 --> 00:02:26,829
- എന്നാ നമുക്ക് ടേക്ക് പോകാം.
- ഓക്കേ.

13
00:02:32,741 --> 00:02:45,012
<font color="#dd6812"><b>
<u>◆പരിഭാഷ◆</u></b></font>
<font color="#bfff0d"><b>മനോജ് കുന്നത്ത് & ശ്രീജിത്ത് ബോയ്‌ക</b></font>

14
00:04:55,560 --> 00:04:58,598
മനുഷ്യർ നദികളെ എന്നും സ്നേഹിച്ചിരുന്നു.

15
00:04:59,640 --> 00:05:02,075
എന്നാൽ അവയുടെ ഊർജത്തെ നാം 
 വിനിയോഗിക്കാൻ പഠിച്ചപ്പോൾ,

16
00:05:02,960 --> 00:05:05,349
നമ്മൾ അവരെ ബഹുമാനിക്കാൻ മറന്നുവോ?

17
00:05:05,854 --> 00:05:11,012
<b>റിവർ</b>

18
00:05:28,440 --> 00:05:30,477
ആദ്യ മഴ വീണപ്പോൾ തന്നെ,

19
00:05:33,920 --> 00:05:35,957
ഭൂമിദേവി തരളിതയായി.

20
00:05:49,640 --> 00:05:52,758
ആയിരക്കണക്കിന് വർഷങ്ങളോളം 
മഴ നിർത്താതെ പെയ്തു,

21
00:05:55,920 --> 00:05:58,958
പുതിയ രൂപത്തിലുള്ള പ്രകൃതിനിർമ്മാണങ്ങൾ
 രൂപം കൊണ്ടു.

22
00:06:14,680 --> 00:06:16,557
മഴത്തുള്ളികൾ ചേർന്ന്
 അരുവികൾ ഉണ്ടാകുകയും,

23
00:06:19,560 --> 00:06:21,597
അരുവികൾ നദികളായി
 വളരുകയും ചെയ്തു.

24
00:06:26,600 --> 00:06:30,992
അവ മുന്നോട്ടും കീഴോട്ടും ഒഴുകി ശക്തി പ്രാപിക്കുന്നു.

25
00:06:40,040 --> 00:06:45,035
യുഗങ്ങളോളം, നദികൾ അവയുടെ 
തന്നെ വ്യവസ്ഥയിൽ സഞ്ചരിച്ചു.

26
00:06:58,360 --> 00:07:03,150
ശാന്തമായി ചിരസ്ഥായിയായി,
 പർവതങ്ങളെ തഴുകി അവ ഒഴുകിയകന്നു.

27
00:07:15,280 --> 00:07:17,191
വളഞ്ഞും പുളഞ്ഞും അവ ഒഴുകി,

28
00:07:22,760 --> 00:07:26,640
സമൃദ്ധമായ എക്കൽ നിറഞ്ഞ വലിയ 
 സമതലങ്ങിൽ അവ പരന്ന് കിടന്നു.

29
00:07:36,840 --> 00:07:40,674
നദികൾ സഞ്ചരിക്കുന്നിടത്ത്
 ജീവശക്തി പുഷ്ടിപ്പെടുന്നു.

30
00:08:03,520 --> 00:08:06,353
കാരണം നദികൾ പ്രപഞ്ചനിർമാതാവാണ്.

31
00:08:07,520 --> 00:08:08,999
അവ ഭൂമിയെ രൂപപ്പെടുത്തി,

32
00:08:10,560 --> 00:08:13,439
നമ്മളെ ഒരു ജീവജാലമാക്കി മാറ്റി.

33
00:08:25,040 --> 00:08:27,919
അനേകായിരം വർഷങ്ങളായി നാം
 നദികളെ വന്ദിക്കുന്നു.

34
00:08:29,040 --> 00:08:31,680
നമ്മുടെ ഭൂമിയുടെ ധമനികളായും,

35
00:08:31,800 --> 00:08:33,438
വരദാതാവായും,

36
00:08:35,120 --> 00:08:36,872
അത്ഭുതത്തിന്റെ സമൃദ്ധ സ്രോതസ്സായും.

37
00:08:42,120 --> 00:08:45,112
നദികൾ മനുഷ്യ സ്വപ്നങ്ങളുടെ ഉറവിടമാണ്.

38
00:08:46,760 --> 00:08:49,957
അവർ പല പ്രദേശത്ത് കൂടി ഒഴുകുന്ന പോലെ,

39
00:08:50,080 --> 00:08:52,151
നമ്മുടെ ജീവിതത്തിലൂടെയും ഒഴുകുന്നു.

40
00:09:42,160 --> 00:09:47,155
കൊടുമുടികൾക്കിടയിലൂടെ 
ഉയർന്ന ഹിമ നദികൾ ഒഴുകുന്നു.

41
00:09:55,840 --> 00:09:58,480
മഞ്ഞുപാളികൾ നിശ്ചലാവസ്ഥയിലേക്ക്
 മാറിയതായി തോന്നുമെങ്കിലും, 

42
00:09:59,640 --> 00:10:02,632
അവർ ഒഴുകികൊണ്ടേയിരിക്കുന്നുണ്ട്.

43
00:10:09,840 --> 00:10:11,877
അവയുടെ ഹിമത്തിന് ജലപ്രവാഹമുണ്ട്,

44
00:10:13,160 --> 00:10:14,150
ദ്രുതഗതികളുണ്ട്,

45
00:10:15,520 --> 00:10:16,510
ചുഴികളുമുണ്ട്.

46
00:10:28,000 --> 00:10:31,550
വിള്ളലുകൾ തുറന്ന് അവ
 താഴ്‌വരകളിലേക്ക് ഒഴുകുന്നു,

47
00:10:36,000 --> 00:10:38,230
അല്ലെങ്കിൽ വളഞ്ഞ കോണുകൾ തീർക്കുന്നു.

48
00:11:51,960 --> 00:11:53,758
ഈ മഞ്ഞു പാളികളിലൂടെ,

49
00:11:54,560 --> 00:11:57,632
ഉരുകിയ ജലത്തെ കാറ്റ് അരുവിയായി ഒഴുക്കുന്നു.

50
00:12:43,800 --> 00:12:47,998
 അവയുടെ സ്ഥായിയായ ഹിമാവസ്ഥയിൽ നിന്നും
 സൂര്യൻ അവരെ മോചിപ്പിച്ചു,

51
00:12:49,880 --> 00:12:54,192
ഒഴുകി തുടങ്ങുന്ന ജലം കടലിനെ
 ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.

52
00:14:20,200 --> 00:14:24,876
യഥാർത്ഥത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് 
 ഒരു നദി വന്യമായിരിക്കണം,

53
00:14:32,120 --> 00:14:34,680
സ്വാഭാവികതയോടേയും യഥേഷ്ടവും.

54
00:14:39,640 --> 00:14:42,951
സമുദ്രത്തിൽ ലയിക്കാനുള്ള ആഗ്രഹത്താൽ,

55
00:14:44,760 --> 00:14:46,478
അത് താഴേക്ക് ഒഴുകിയിറങ്ങുന്നു.

56
00:17:29,960 --> 00:17:32,713
കോടിക്കണക്കിന് വർഷങ്ങൾ 
 മനുഷ്യർ ഭൂമിയിൽ അലഞ്ഞുനടന്നു.

57
00:17:34,320 --> 00:17:37,199
ഫലഭൂയിഷ്ഠമായ താഴ്‌വര 
സൃഷ്ടിച്ചത് നദികളായിരുന്നു;

58
00:17:39,200 --> 00:17:42,158
അതുമൂലം മനുഷ്യൻ
സ്ഥിരതാമസവും സാധ്യമാക്കി.

59
00:18:02,600 --> 00:18:06,798
വലിയ നദികളുടെ തീരത്താണ്
ആദ്യത്തെ നഗരങ്ങൾ ഉടലെടുത്തത്.

60
00:18:20,280 --> 00:18:24,911
നമ്മുടെ ആദ്യകാല കല്പിതവും 
 നദികളുടെ ഇഷ്ടത്തിനാണ് രൂപപ്പെട്ടത്.

61
00:18:29,040 --> 00:18:32,715
നാം നദികളെ ജീവന്റെയും
മൃത്യുവിന്റെയും പ്രഭാവമായി,

62
00:18:33,920 --> 00:18:34,910
ഭയഭക്തിയോടെ ആദരിച്ചിരുന്നു.

63
00:18:47,920 --> 00:18:51,117
നാം അവയെ ദൈവങ്ങളായി വന്ദിച്ചു.

64
00:19:18,640 --> 00:19:22,395
നദികൾ നമ്മെ ജീവജാലമെന്ന 
നിലയിൽ ജീവിക്കാൻ പ്രേരിപ്പിച്ചു,

65
00:19:22,520 --> 00:19:25,114
നമ്മെ അഭിവൃദ്ധിപ്പെടുത്താൻ സഹായിച്ചു.

66
00:19:48,360 --> 00:19:51,990
കാലക്രമേണ, അവ ഉൾനാടുകളിലേക്ക് 
വ്യാപാരവും പ്രവർത്തി രീതികളും, 

67
00:19:52,120 --> 00:19:54,316
വ്യാപിപ്പിക്കുന്ന ഹൈവേകൾ ആയി മാറി,

68
00:19:59,520 --> 00:20:02,717
അവക്കൊപ്പം കവിതകളും,

69
00:20:02,840 --> 00:20:04,751
കഥകളും മതങ്ങളും,

70
00:20:04,880 --> 00:20:06,917
രാഷ്ട്രീയവും സംഘർഷങ്ങളും ഒഴുകി.

71
00:20:12,800 --> 00:20:15,189
നദികൾ നമ്മുടെ പട്ടണങ്ങളെയും
 നഗരങ്ങളെയും വളർത്തി.

72
00:20:18,920 --> 00:20:22,800
എന്നാൽ മനുഷ്യന്റെ പദ്ധതികളോടും സ്വപ്നങ്ങളോടും
 നിസ്സംഗമായി സമീപിച്ചു.

73
00:20:42,080 --> 00:20:44,549
ചഞ്ചലവും പ്രവചനാതീതവുമായി,

74
00:20:45,360 --> 00:20:47,795
അവ പ്രളയത്തിൽ മനുഷ്യന് നാശം വിതച്ചു.

75
00:21:00,360 --> 00:21:02,078
വരൾച്ച സമയത്ത്,

76
00:21:02,200 --> 00:21:04,111
അവ പൂർണ്ണമായും
 അപ്രത്യക്ഷമാവുകയും ചെയ്തു.

77
00:21:10,920 --> 00:21:15,710
അതുകൊണ്ട് നദികളെ നിയന്ത്രിക്കാൻ 
 പല തരത്തിലുള്ള മാർഗങ്ങൾ ആവിഷ്കരിച്ചു.

78
00:21:16,960 --> 00:21:21,193
അവയുടെ ശക്തിക്ക് കടിഞ്ഞാണിടാനും 
അവയുടെ വന്യതയെ മെരുക്കാനും നാം പഠിച്ചു.

79
00:21:54,120 --> 00:21:57,556
അവയെ എങ്ങനെ നിയന്ത്രിക്കാമെന്നും 
 ഉപയോഗിക്കാമെന്നുമുള്ള മാർഗങ്ങൾ നാം കണ്ടെത്തി.

80
00:21:59,640 --> 00:22:01,631
അവയെ യന്ത്രങ്ങളെപ്പോലെ എങ്ങനെ
 പ്രവർത്തിപ്പിക്കാമെന്നും പഠിച്ചു.

81
00:22:05,920 --> 00:22:09,072
നദികളെ ജീവന്റെ ഉറവിടമായി
 കാണുന്നതിൽ നിന്ന്,

82
00:22:09,200 --> 00:22:12,113
അവയെ നാം വിഭവങ്ങളായി
 കാണുന്നതിലേക്ക് വ്യതിചലിച്ചു.

83
00:22:14,880 --> 00:22:18,999
നമുക്ക് ദൈവമായിരുന്നവർ നമ്മുടെ പഠനവിഷയമായി മാറി.

84
00:23:44,720 --> 00:23:47,792
നദികളെ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവ്,

85
00:23:47,920 --> 00:23:49,752
ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

86
00:23:51,600 --> 00:23:53,910
വരൾച്ചയും വെള്ളപ്പൊക്കവും വഴിമാറി,

87
00:23:55,800 --> 00:23:57,757
വരണ്ട ഭൂമിയെ ഫലഭൂയിഷ്ഠമാക്കി.

88
00:24:02,400 --> 00:24:05,870
യുദ്ധത്തിനും സമാധാനത്തിനും നദികൾ നമുക്ക് ഉപകരിച്ചു.

89
00:24:07,840 --> 00:24:09,638
അവ സാമ്രാജ്യങ്ങളെ രൂപപ്പെടുത്തി,

90
00:24:09,800 --> 00:24:13,555
രാഷ്ട്രങ്ങളെ വിഭജിച്ച്
 മാനവികതയെ പോഷിപ്പിച്ചു.

91
00:24:35,360 --> 00:24:39,149
പലയിടങ്ങളിലും നദികൾ ഇന്നും അഭിവന്ദ്യമാണ്,

92
00:24:42,560 --> 00:24:44,551
ഇപ്പോഴും ജീവിതത്തിന് അത്യന്താപേക്ഷിതമാണ്,

93
00:24:49,280 --> 00:24:50,350
അതുപോലെ മരണത്തിനും.

94
00:27:12,680 --> 00:27:16,833
കോടികണക്കിന് ആളുകൾ ജലത്തെ ഉപാസിക്കുന്നു.

95
00:27:19,720 --> 00:27:23,509
നദിയുടെ ശക്തി ഒരു വിശുദ്ധശക്തിയായി അവശേഷിക്കുന്നു.

96
00:27:28,520 --> 00:27:32,559
അത് സുഖപ്പെടുത്തുകയും,
സാന്ത്വനിപ്പിക്കുകയും, വിമലീകരിക്കുകയും ചെയ്യുന്നു.

97
00:27:33,480 --> 00:27:36,711
അത് പാപങ്ങൾ കഴുകി ആത്മശുദ്ധി നൽകുന്നു.

98
00:27:38,640 --> 00:27:43,032
നദികൾ പ്രതീക്ഷയുടെയും 
 സ്നേഹത്തിന്റെയും വാഞ്ഛയുടെയും ഉറവിടമാണ്.

99
00:27:45,640 --> 00:27:46,755
അതൊരു ജീവിതരീതിയുമാണ്.

100
00:28:42,560 --> 00:28:45,029
നദിയെ ആശ്രയിച്ച് ജീവിക്കുകയും 
ഒടുങ്ങുകയും ചെയ്യുന്നവർക്ക്,

101
00:28:46,440 --> 00:28:48,954
ആ നദിയാണ് അവർക്കെല്ലാം.

102
00:28:50,080 --> 00:28:53,471
വൈകാരികവും ആത്മീയവുമായ
 ഉപജീവനത്തിന് അത്യാവശ്യമായ ഒന്നാണ്.

103
00:28:55,640 --> 00:28:58,314
അതിജീവനത്തിനായുള്ള പിടിവള്ളിയാണ്.

104
00:32:31,400 --> 00:32:33,198
നദികൾ സ്വാഭാവികമായി ഒഴുകാത്ത,

105
00:32:33,320 --> 00:32:36,153
ഇടങ്ങളിലേക്ക് എത്തിക്കാൻ നാം പഠിച്ചു.

106
00:34:57,760 --> 00:35:01,993
നദികൾ ഇപ്പോഴും നമ്മുടെ മേൽ
 വലിയൊരു സ്വാധീനം ചെലുത്തുന്നുണ്ട്.

107
00:35:08,080 --> 00:35:11,232
ഗതാഗതത്തിന്റെയും ആഗോള
 ബന്ധത്തിന്റെയും ആ ശൃംഖലയെ പറ്റി,

108
00:35:11,360 --> 00:35:14,079
ദൈനംദിന ജീവിതത്തിൽ നാം ഓർക്കുന്നേയില്ല.

109
00:35:19,920 --> 00:35:22,833
ഇന്ന്, ലോകത്തിലെ ഏറ്റവും
 വലിയ നഗരങ്ങളുടെയെല്ലാം,

110
00:35:22,960 --> 00:35:25,952
ഹൃദയഭാഗത്ത് ഒരു നദി ഉണ്ട്.

111
00:35:32,640 --> 00:35:36,918
നദികൾ ചിലർക്ക് ആലോചിക്കാൻ
 കഴിയുന്നതിലപ്പുറമുള്ള സമൃദ്ധിയുണ്ടാക്കി.

112
00:35:45,560 --> 00:35:47,870
മനുഷ്യന്റെ ശക്തിവലയത്തിൽ ,

113
00:35:48,040 --> 00:35:49,269
നദികൾ ദുർബലരായി;

114
00:35:50,000 --> 00:35:53,880
എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും,
 പക്ഷെ അത്ര എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയില്ല.

115
00:36:09,560 --> 00:36:11,597
വലിയ ജലാശയങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു,

116
00:36:12,560 --> 00:36:15,916
നമ്മുടെ വികസിത ആവശ്യങ്ങൾ നിറവേറാൻ
 ജലം വഴി തിരിച്ച് വിടുന്നു.

117
00:36:19,480 --> 00:36:21,630
മരുഭൂമികൾ നാം അഭിവൃദ്ധമാക്കി...

118
00:36:26,360 --> 00:36:30,115
അനന്തമായ സമൃദ്ധിയുടെ ഒരു
 മിഥ്യാബോധത്തെ പരിപോഷിപ്പിക്കുന്നു.

119
00:37:30,880 --> 00:37:32,837
നദിയിലേക്ക് നാം പോകുന്നത് വിരളമായി.

120
00:37:35,840 --> 00:37:36,830
ഇപ്പോൾ...

121
00:37:38,400 --> 00:37:40,437
 നദികളെ നാം നമ്മളിലേക്ക് തന്നെ കൊണ്ടുവന്നു.

122
00:37:51,520 --> 00:37:54,592
എന്നാൽ അധികം ജലം ഒരു വശത്ത് ഉപയോഗിക്കുമ്പോൾ,

123
00:37:57,440 --> 00:38:01,229
ആരെങ്കിലും എവിടെങ്കിലുമൊക്കെ 
ജലക്ഷാമവും അനുഭവിച്ചിരിക്കും.

124
00:38:06,240 --> 00:38:09,153
ആദ്യത്തെ മഴ പെയ്തതിന് ശേഷം ഭൂമിയുടെ,

125
00:38:09,280 --> 00:38:12,910
ഉപരിതലത്തിലുള്ള ജലസമ്പത്തിന്റെ അളവ് മാറിയില്ല, 

126
00:38:14,160 --> 00:38:18,472
പക്ഷെ ഭൂമിയിലെ ജനസംഖ്യ പതിമടങ്ങ് വർദ്ധിച്ചു,

127
00:38:19,720 --> 00:38:24,556
നമുക്കാണെങ്കിൽ ജലമില്ലാതെ പറ്റില്ലതാനും.

128
00:38:28,080 --> 00:38:30,469
മനുഷ്യന്റെ നൂതന പദ്ധതികളുടെ വ്യാപ്തി,

129
00:38:30,600 --> 00:38:33,433
ഭൂമിയിലെ നദികളെ തന്നെ കീഴടക്കാൻ തുടങ്ങി.

130
00:38:43,600 --> 00:38:48,071
ഇന്ന്, വളരെ വിരളമായ ഒന്നാണ്,
 അണകെട്ടാത്ത,

131
00:38:48,200 --> 00:38:50,840
ഒഴുക്ക് തടസ്സപ്പെടാത്ത, ഗതി മറാത്ത ഒരു നദി.

132
00:39:16,520 --> 00:39:19,990
കൂറ്റൻ അണക്കെട്ടുകൾ ഒരുപാട്
 ജലം സംഭരിക്കുകയും,

133
00:39:22,920 --> 00:39:25,992
അതുമൂലം ഭൂമിയുടെ ഭ്രമണം
 മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

134
00:39:32,000 --> 00:39:42,000
<font color="#3cc9df"><i>മലയാളം പരിഭാഷകൾക്കായി  സന്ദർശിക്കുക.</i></font>
<font color="#f2ce28"><b>𝘄𝘄𝘄.𝗺𝗼𝘃𝗶𝗲𝗺𝗶𝗿𝗿𝗼𝗿𝗺𝗮𝗹𝗮𝘆𝗮𝗺𝘀𝘂𝗯𝘁𝗶𝘁𝗹𝗲𝘀.𝗰𝗼𝗺</b></font>

135
00:41:24,480 --> 00:41:26,790
അണക്കെട്ടുകൾ അത്ഭുതങ്ങൾ സാധ്യമാക്കുന്നു.

136
00:41:29,560 --> 00:41:30,959
ജലത്തേക്കാളും ഗുരുത്വാകർഷണത്തേക്കാളും,

137
00:41:31,080 --> 00:41:33,913
ഒരല്പം നിശ്ശേഷമായ ശക്തിയെ
 അവ പ്രതിനിധീകരിക്കുന്നു.

138
00:41:36,840 --> 00:41:39,480
അവ കോടി കണക്കിന് മനുഷ്യരുടെ
 ദാഹം ശമിപ്പിക്കുന്നു.

139
00:41:41,400 --> 00:41:43,152
അവ വെള്ളപ്പൊക്കത്തെ ചെറുക്കുന്നു...

140
00:41:45,120 --> 00:41:46,838
പക്ഷെ ചിലവ് ഭീമമാണ്.

141
00:41:48,960 --> 00:41:53,318
അണക്കെട്ടുകൾ നദികളെ ഉപരോധിച്ച് 
ഒഴുക്ക് തടസ്സപ്പെടുത്തി നിശ്ചലമാക്കുന്നു.

142
00:41:53,440 --> 00:41:56,319
അതിന്റെ അവശിഷ്ടം റിസർവോയറിന്റെ
 അടിത്തട്ടിൽ വന്ന് അടിയുന്നു.

143
00:42:02,240 --> 00:42:05,437
അസാധ്യമായത് അണക്കെട്ടുകൾ കൈവരിക്കുന്നു;

144
00:42:07,520 --> 00:42:09,158
അവ നദികളെ കീഴ്‌പ്പെടുത്തുന്നു.

145
00:44:01,480 --> 00:44:04,996
ഒരിക്കൽ അതിന്റെ ആവസാദത്തിൽ
 നിന്നും  ജലം പുറന്തള്ളപ്പെടുമ്പോൾ,

146
00:44:08,560 --> 00:44:11,712
അണക്കെട്ടിയ ജലം ജീവജലമാകുന്നതിന്
 പകരം നാശം വിതക്കുന്നു.

147
00:44:15,560 --> 00:44:19,155
വെള്ളപ്പൊക്ക പ്രദേശങ്ങളും നദീത്തുരുത്തുകളും 
എക്കൽ വന്നടിഞ്ഞ് പോഷിക്കപ്പെടുന്നില്ല.

148
00:44:23,240 --> 00:44:27,598
നമ്മൾ ആശ്രയിച്ചിരുന്നു കുറവ് നികത്തൽ
 കാലസന്ധി നശിച്ചിരിക്കുന്നു.

149
00:44:30,240 --> 00:44:33,119
നദികളുടെ ഒഴുക്ക് നിർണ്ണയിക്കുന്നത്,

150
00:44:33,240 --> 00:44:34,878
പവർ ഗ്രിഡുകളാണ് ഋതുക്കളല്ല.

151
00:44:36,680 --> 00:44:41,311
അണക്കെട്ടുകൾ ഉൽപ്പാദിപ്പിക്കുന്ന ഊർജം
  എത്തേണ്ടവരിലേക്ക്  എത്തിക്കുന്നതിൽ...

152
00:44:41,440 --> 00:44:42,555
പലപ്പോഴും പരാജയപ്പെടുന്നു.

153
00:45:45,280 --> 00:45:49,672
പുരോഗമനം എന്ന പേരിൽ നമ്മുടെ നദികളിലേക്ക്
 നാം വിഷം പ്രഹേളിക്കുകയാണ്.

154
00:45:57,520 --> 00:46:02,515
ഓരോ വർഷം ചെല്ലും തോറും വിഷകളകൾ 
കൂടുതൽ നദികളേയും തടാകങ്ങളേയും നശിപ്പിച്ച്,

155
00:46:03,920 --> 00:46:08,232
ജലം കുടിക്കാനോ കുളിക്കാനോ കഴിയാത്തതാക്കുന്നു...

156
00:46:10,680 --> 00:46:11,670
കൂടാതെ മാരകവും.

157
00:46:16,440 --> 00:46:19,512
ജീവശക്തി നൽകുന്ന അവസാദങ്ങൾക്കും
 പോഷകങ്ങൾക്കും പകരം,

158
00:46:20,680 --> 00:46:24,594
ഇന്ന് നദികൾ ഓരോ വർഷവും
 കടലിലേക്ക്‌ വഹിക്കുന്നത്,

159
00:46:24,760 --> 00:46:26,239
ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

160
00:46:33,120 --> 00:46:36,351
എപ്പോഴത്തെയും പോലെ,  പാവപ്പെട്ടവർ 
കൂടുതൽ അനുഭവിക്കേണ്ടി വരുന്നു.

161
00:46:39,520 --> 00:46:43,400
ഒരു രാജ്യത്തിന്റെ സമൃദ്ധി
 മറ്റൊരു രാജ്യത്തിന്റെ ക്ലേശമാണ്.

162
00:47:42,880 --> 00:47:45,315
പല നദികളും ഇന്ന്
 അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.

163
00:47:50,480 --> 00:47:54,758
അവ അണക്കെട്ടുകൾക്ക് പിന്നിൽ
 ജലത്തിനായി വീർപ്പുമുട്ടുന്നു,

164
00:47:55,880 --> 00:48:00,795
പ്രാണൻ നഷ്ടപ്പെട്ട് നഗരങ്ങളിലൂടെ കടന്നുപോയിക്കൊണ്ടേയിരിക്കുന്നു.

165
00:48:05,400 --> 00:48:08,199
ഒരു വന്യ നദിയുടെ നിഗൂഢതയും സൗന്ദര്യവും,

166
00:48:08,360 --> 00:48:11,352
നമുക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്,

167
00:48:14,200 --> 00:48:17,158
എന്നാൽ അവ തകർക്കാനുള്ള മനുഷ്യന്റെ
 ത്രാണിയും വിദൂരമല്ല.

168
00:48:28,640 --> 00:48:31,280
ഒരുപാട് യുഗങ്ങളായി ഒഴുകി കൊണ്ടിരുന്ന നദികൾ,

169
00:48:31,400 --> 00:48:34,040
പതിറ്റാണ്ടുകൾക്കുള്ളിൽ കാലഹരണപ്പെട്ട് പോകുന്നു.

170
00:48:50,440 --> 00:48:52,078
നദിയുടെ സ്വാഭാവിക ഒഴുക്കിനെ,

171
00:48:52,240 --> 00:48:54,470
 നിരന്തരം തടസപ്പെടുത്തിയുള്ള 
മനുഷ്യന്റെ ആവശ്യങ്ങളും അത്യാർത്തികളും,

172
00:48:54,600 --> 00:48:57,035
വൻ ദുരന്തങ്ങളിലേക്ക് വഴി വെക്കുന്നു.

173
00:49:14,520 --> 00:49:15,874
നമ്മൾ അതിശക്തരാണ്,

174
00:49:17,400 --> 00:49:19,630
വരാനിരിക്കുന്ന കോടാനുകോടി വർഷങ്ങൾ,

175
00:49:19,760 --> 00:49:23,230
രൂപകല്പന ചെയ്യാൻ പ്രാപ്ത്മായവരാണ് നമ്മൾ.

176
00:49:30,800 --> 00:49:32,120
കാലം  കടന്ന് പോകുന്നതിനോടൊപ്പം,

177
00:49:34,280 --> 00:49:37,875
അപകടകരമായ ഒരു ഭവിഷ്യത്തിന്റെ 
മുകളിലാണ് നമ്മൾ എത്തിനിൽക്കുന്നത്.

178
00:49:47,160 --> 00:49:49,754
നമ്മുടെ നദികളുടെ ഇനിയുള്ള ഓജസാണ്,

179
00:49:50,760 --> 00:49:54,355
വരും തലമുറകളുടെ ഭാഗധേയം നിശ്ചയിക്കുക.

180
00:50:04,320 --> 00:50:09,156
നാം ഇല്ലാതാക്കിയതും, അപ്രത്യക്ഷമാക്കിയതും ഹിംസിച്ചതുമായ,

181
00:50:09,280 --> 00:50:11,078
എല്ലാത്തിന്റെ പേരിലും നാം പഴിക്കപ്പെടും.

182
00:51:13,440 --> 00:51:15,238
നമ്മൾ സ്വയം ഒന്ന് ചോദിക്കണം,

183
00:51:16,880 --> 00:51:18,951
"നമ്മൾ നല്ല പൂർവ്വികർ ആണോ?"

184
00:51:33,360 --> 00:51:35,590
നദികൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി...

185
00:51:37,080 --> 00:51:38,639
പുരാതന കാലം മുതൽ നിലകൊള്ളുന്നവയാണ്.

186
00:51:41,240 --> 00:51:43,470
 ജലത്തിന് പുറമെ പലതും അവ നമുക്ക് തരുന്നു.

187
00:51:48,720 --> 00:51:51,951
അവ നമ്മുടെ സർഗ്ഗശക്തിക്കുള്ളിലൂടെ സഞ്ചരിച്ച്,

188
00:51:52,080 --> 00:51:54,037
നമ്മുടെ ചേതനയെ നവീകരിക്കുന്നു.

189
00:51:57,120 --> 00:51:59,509
നിശ്ചേഷ്‌ടമായ ദൃഢനിശ്ചയത്താൽ,

190
00:51:59,640 --> 00:52:03,270
അതികഠിനവും തീവ്രവുമായ 
പ്രതിബന്ധങ്ങളെ അവർ തരണം ചെയ്യുന്നു.

191
00:53:33,240 --> 00:53:35,311
അവ ഭാവിയിലേക്ക് കടന്ന് പോകുന്നു,

192
00:53:37,560 --> 00:53:39,551
എന്നാൽ അവർ പൂർവ്വകാലത്തെ സ്മരിക്കുന്നു,

193
00:53:50,240 --> 00:53:52,754
ഭൂദൃശ്യങ്ങളിൾ അവരുടെ
 സഞ്ചാരം അലൈഖ്യം ചെയ്യുന്നു.

194
00:55:50,800 --> 00:55:54,350
ഒടുക്കം, നദി കടലിലേക്ക് അപ്രത്യക്ഷമാകുന്നു.

195
00:55:57,680 --> 00:56:00,240
എന്നാൽ അതിന്റെ ആത്മാവ്
 ഒരിക്കലും നഷ്പ്പെടുന്നില്ല.

196
00:56:01,440 --> 00:56:05,479
സമുദ്രത്തിലെ ലയനം അതിന് പുതുജീവൻ നൽകുന്നു.

197
00:56:20,840 --> 00:56:25,277
ജലം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല, 

198
00:56:25,440 --> 00:56:27,590
സൂര്യന്റെ വിപുലമായ യാന്ത്രിക പ്രവർത്തനത്താൽ,

199
00:56:27,720 --> 00:56:29,950
അനന്തമായ പുനരാരംഭപ്രക്രിയയാൽ,

200
00:56:30,920 --> 00:56:33,912
അതിന്റെ അവസ്‌ഥ മാത്രം പരിവർത്തനപ്പെടുന്നു.

201
00:56:35,280 --> 00:56:39,478
അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന ജലാംശം ഉള്ളതിനാൽ,

202
00:56:40,520 --> 00:56:42,830
ആകാശത്തിലും നദികളുണ്ടാകുന്നു.

203
00:57:43,480 --> 00:57:47,439
കടലിൽ നിന്നും <i>ആമസോൺ-നൈൽ</i> കണക്കെ
 നീരാവി ആയി പോകുന്ന ജലം,

204
00:57:48,240 --> 00:57:49,913
തിരിച്ച് ഉത്ഭവസ്ഥാനത്തേക്ക് തന്നെ എത്തുന്നു.

205
00:58:15,280 --> 00:58:18,033
<i>ആകാശനദി</i>കളിലെ ജലം ഭൂമിയിലെ സകല...

206
00:58:18,160 --> 00:58:21,676
നദികളിലേയും അരുവികളിലേയും
 ജലത്തേക്കാൾ ഉപരിയാണ്..

207
01:01:06,160 --> 01:01:07,992
പല സംസ്കാരങ്ങളും ഒരിക്കലും മറക്കാനിടയില്ല,

208
01:01:08,120 --> 01:01:10,839
ഒരു നദിയായി ചിന്തിക്കുന്നതിന്റെയും,

209
01:01:12,480 --> 01:01:14,630
നദികളെ കേൾക്കുന്നതിന്റെയും പൊരുൾ.

210
01:01:18,440 --> 01:01:21,478
അവർക്കറിയാം, നദികളുടെ ഗതിയും,

211
01:01:21,600 --> 01:01:25,036
മനുഷ്യരുടെ വിധിയും അഭേദ്യമാണെന്ന്.

212
01:01:43,960 --> 01:01:46,952
നമ്മുടെ വിളിപ്പുറത്ത് ഇല്ലാത്തതോ...

213
01:01:47,080 --> 01:01:51,153
നമ്മുടെ വിരൽ തുമ്പിൽ ഇല്ലാത്തതോ
 ആയ സ്ഥലങ്ങളും പ്രബല്യങ്ങളും,

214
01:01:51,280 --> 01:01:53,157
നമ്മൾ എളുപ്പത്തിൽ മറക്കുന്നു.

215
01:01:54,720 --> 01:01:58,679
എന്നാൽ അതിന് അതിന്റേതായ താളവും
 അസ്തിത്വ രീതിയും ഉണ്ട്.

216
01:02:02,440 --> 01:02:05,592
വന്യനദികൾ ഈ വിസ്മൃതി പരിഹരിക്കുന്നു.

217
01:02:08,280 --> 01:02:11,591
നദികൾ മനുഷ്യന്റെ ചെയ്തികൾക്ക് ഇരയാകുന്നു,

218
01:02:15,640 --> 01:02:19,918
എന്നാൽ പുന:പ്രാപ്തി കൈവരിക്കാനുള്ള 
അത്ഭുതകരമായ കഴിവ് അവർക്കുണ്ട്.

219
01:02:22,120 --> 01:02:26,000
ഒരവസരം കിട്ടിയാൽ അവ അവയുടെ 
ജീവിതത്തിലേക്ക് തന്നെ ഒഴുകി പോകും.

220
01:02:48,320 --> 01:02:50,675
വർഷങ്ങൾക്കിപ്പുറം  കോണ്ക്രീറ്റ്
 ഭിത്തികൾക്കപ്പുറത്തേക്ക് പുറത്ത് വരുമ്പോൾ,

221
01:02:51,720 --> 01:02:55,156
അവ അവയുടെ അവശിഷ്ടങ്ങളുമേന്തി താഴേക്ക് ഒഴുകി...

222
01:02:56,800 --> 01:02:59,076
ഭൂമിയെ വീണ്ടും പരിപോഷിപ്പിക്കുന്നു.

223
01:07:58,120 --> 01:07:59,838
ഒരു നദിയെ പോലെ ചിന്തിക്കുക എന്നാൽ,

224
01:08:01,200 --> 01:08:05,433
യഥാസമയം നാം ഒരുപടി മുന്നോട്ട് ചിന്തിക്കണം എന്നാണ്, 

225
01:08:07,720 --> 01:08:10,997
ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങളിൽ നിന്നും,

226
01:08:12,080 --> 01:08:14,754
വരും തലമുറയിലേക്ക് എന്ത് ഒഴുകുമെന്നുള്ള ചിത്രം ലഭിക്കാൻ.

227
01:08:20,000 --> 01:08:23,231
നമുക്ക് ശേഷം വരുന്നവർക്ക് നല്ല പൂർവ്വികരാകാൻ,

228
01:08:24,040 --> 01:08:25,394
നമ്മളും മാറി ചിന്തിക്കണം.

229
01:08:31,080 --> 01:08:32,354
നാം നദിയെ പരിപാലിച്ചാൽ,

230
01:08:33,480 --> 01:08:35,232
അവ നമ്മേയും പരിപാലിക്കും.

231
01:08:36,121 --> 01:08:50,121
<font color="#dd6812"><b>
<u>◆പരിഭാഷ◆</u></b></font>
<font color="#bfff0d"><b>മനോജ് കുന്നത്ത് & ശ്രീജിത്ത് ബോയ്‌ക</b></font>

232
01:10:31,520 --> 01:10:34,239
നദികൾ നമ്മുടെ നിയതി പങ്കിടുന്നു...

233
01:10:36,480 --> 01:10:38,949
നമ്മൾ ഒരുമിച്ച് ഒഴുകികൊണ്ടിരിക്കുന്നു.

234
01:10:40,000 --> 01:10:59,000
<i>പരിഭാഷയെക്കുറിച്ച് നിങ്ങളുടെ  വിലയേറിയ അഭിപ്രായങ്ങൾ</i>
<font color="#149ee4"><b><i>മൂവി മിറർ</i></b></font> <i>ഫേസ്ബുക്ക്‌ ഗ്രൂപ്പിലൂടെ അറിയിക്കുക</i>

