വിന്റർ ഇൻ സോക്ചോ
( Winter In Sockcho ) 2018

മൂവി മിറർ റിലീസ് • 698
ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ്
സംവിധാനം Koya Kamura
പരിഭാഷ സീനത്ത് അറയ്ക്കൽ
ഴോൺറെ ഡ്രാമ
Rating IMDb 6.9/10

Download Subtitles

DOWNLOAD

Winter_in_Sokcho_2024_1080p_Korean_WEB_DL_HEVC_@MMSubs.srt
(112.18 KB)

Synopsis

കോയ കമുറ സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ഡ്രാമ ചലച്ചിത്രമാണ് വിന്റർ ഇൻ സോക്ചോ.എലിസ ഷുവ ദുസാപിൻ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.കൊറിയൻ തീരദേശ നഗരത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിൽ രണ്ട് മനുഷ്യർക്കിടയിൽ ഉടലെടുക്കുന്ന നിശബ്ദമായ ബന്ധങ്ങളെ മനോഹരമായി ആവിഷ്കരിച്ച ചിത്രമാണ്.ഒരു ഗ്രാഫിക് നോവലിസ്റ്റിന്റെ വരവോടെ സോക്ചോയിലെ ശാന്തമായ അന്തരീക്ഷത്തിലേക്ക് പടരുന്ന വികാരങ്ങളും, അവിടുത്തെ ഗസ്റ്റ് ഹൗസിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ആത്മസംഘർഷങ്ങളുമായി വളരെ പതിഞ്ഞ താളത്തിലാണ് സിനിമ പറഞ്ഞുപോകുന്നത്.

തനിക്കുചുറ്റുമുള്ള മനുഷ്യർ തങ്ങളുടെ ഉള്ളം തുറന്നു കാട്ടുമ്പോഴും, വെറുമൊരു സഞ്ചാരിയായി മാത്രം അവശേഷിക്കാൻ ആഗ്രഹിക്കുന്ന നായകന്റെ നിലപാടുകൾ മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെ വരച്ചുകാട്ടുന്നു.പിയാനോയുടെയും ക്ലാരിനെറ്റിന്റെയും വിഷാദഭരിതമായ ഈണങ്ങൾ പശ്ചാത്തലത്തിൽ ഒഴുകുമ്പോൾ, സോക്ചോയിലെ ആ തണുപ്പും ഏകാന്തതയും പ്രേക്ഷകനും ഒപ്പം അനുഭവപ്പെടും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ