| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Olivia Newman |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | മിസ്റ്ററി/ത്രില്ലർ |
| Rating | IMDb |
ഡെലിയ ഓവൻസിൻ്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 2022-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് “വേർ ദി ക്രോഡാഡ്‌സ് സിങ്”. ഒലിവിയ ന്യൂമാനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പ്രശസ്ത നടി റീസ് വിതർസ്‌പൂൺ ആണ് ഇതിന്റെ നിർമ്മാതാക്കളിൽ ഒരാൾ. നോർത്ത് കരോലിനയിലെ ഒരു ചതുപ്പുനിലത്തിൽ തനിച്ചായിപ്പോയ കയാ ക്ലാർക്ക് എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. നോവലിലെ ആഴത്തിലുള്ള എഴുത്ത് സിനിമയിൽ പൂർണ്ണമായും കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്കും ഈ സിനിമ ഒരു നല്ല അനുഭവമായിരിക്കും.