ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Nicholas Tomnay |
പരിഭാഷ | ജസീം ജാസി & അനൂപ് പി സി മീനങ്ങാടി |
ജോണർ | ത്രില്ലർ |
12 വർഷൾക്ക് ശേഷം കണ്ടുമുട്ടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ‘വാട്ട് യു വിഷ് ഫോർ’.
ഇതിൽക്കൂടുതൽ യാതൊന്നും പറയാൻ നിർവാഹമില്ലാത്ത, എന്ത് പറഞ്ഞാലും സ്പോയിലർ ആയിപ്പോവുന്ന ഒരു പ്ലോട്ടാണ് സിനിമയുടേത്.
വളരെ ഞെട്ടിക്കുന്ന, ഡിസ്റ്റർബിങ്ങായൊരു പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മിക്കവാറും വൻ ട്വിസ്റ്റ് എന്ന് രീതിയിൽ റിവീൽ ചെയ്യേണ്ട സംഗതിയെ വളരെ സ്വാഭാവികമായും സിംപിളായുമാണ് സിനിമ റിവീൽ ചെയ്യുന്നത്. പക്ഷെ, ഒരു ട്വിസ്റ്റ് എന്ന രീതിയിൽ കാണിക്കുന്നതിനേക്കാൾ ഇമ്പാക്റ്റാണ് അതിലൂടെ പ്രേക്ഷകന് ലഭിക്കുന്നത്.
അതെല്ലം അതിന്റെ മുഴുവൻ തീവ്രതയിൽ ആസ്വദിക്കാൻ, ഈ സിനിമയുടെ പ്ലോട്ട് അറിയാതെ, റിവ്യൂസ് വായിക്കാതെ, ആരോടും അഭിപ്രായം ചോദിക്കാതെ, ട്രൈലെർ കാണാതെ, ഗൂഗിൾ ചെയ്യാതെ… ഒരു ബ്ലാങ്ക് മൈൻഡിലിരുന്ന് ഈ സിനിമ കാണുക.