വെസ്റ്റ് സൈഡ് സ്റ്റോറി ( West Side Story ) 2021

മൂവിമിറർ റിലീസ് - 300

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം സ്റ്റീവൻ സ്പീൽബർഗ്
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഡ്രാമ

7.1/10

സ്റ്റീവൻ സ്പീൽബർഗിൻ്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ റൊമാൻറിക് മൂവിയാണ് ”വെസ്റ്റ് സൈഡ് സ്റ്റോറി”

അമേരിക്കയിലെ ന്യൂയോർക്കിൽ കുടിയേറ്റക്കാരായ പ്യൂർട്ടോറിക്കൻസും (ഷാർക്ക്സ് ) തദ്ദേശവാസികളായ യുവാക്കളുടെ ഗ്യാങ്ങും(ജെറ്റ്സ്) തമ്മിലുള്ള കുടിപ്പകയുടെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലുകളാണ് പ്രധാന കഥാതന്തു.തെരുവുകളുടെ ആധിപത്യത്തിനായുള്ള ഇവരുടെ ഏറ്റുമുട്ടലിനിടയിൽ മനോഹരമായ ഒരു പ്രണയകഥയും ഇഴചേർന്നു പോകുന്നുണ്ട്.

1961 ലെ ഓസ്കാറിൽ മികച്ച ചിത്രമടക്കമുള്ള അവാർഡുകൾ കരസ്ഥമാക്കിയ ഇതേ പേരിലുള്ള ചിത്രത്തിൻ്റെ റീമേക്കിൽ പുതിയ കാലഘട്ടത്തിനു ചേരും വിധത്തിലുള്ള വർണ്ണ വിസ്മയങ്ങളും ചടുലമായ അഭിനയമുഹൂർത്തങ്ങളും, നൃത്തവും സംഗീതവും പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്നുണ്ട്. ഇത്തവണ ഓസ്കാറിൽ 5 നോമിനേഷനുകളിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം അരിയാന ഡി’ബോസിന് ഇതിലൂടെ ലഭിച്ചു. ചടുലമായ കോറിയോഗ്രാഫിയും സംഗീതവും പിന്നെ സ്പീൽബർഗ് മാജിക്കും ഒന്നു ചേർന്ന മനോഹരമായ ഈ ചിത്രം, മൂവി മിററിൻ്റെ 300-മത് റീലീസായി ഞങ്ങൾ അവതരിപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ