| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Steven Spielberg |
| പരിഭാഷ | അനന്തു A R |
| ഴോൺറെ | വാർ/ഡ്രാമ |
| Rating | IMDb |
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആൽബർട്ട് എന്ന യുവാവും അവന്റെ പ്രിയപ്പെട്ട കുതിരയായ ജോയിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥ പറയുന്ന ഒരു സ്പീൽബർഗ് ചിത്രം. യുദ്ധം തുടങ്ങിയതോടെ ജോയിയെ സൈന്യത്തിന് വിൽക്കാൻ ആൽബർട്ടിന്റെ കുടുംബം നിർബന്ധിതരാകുന്നു. തുടർന്ന് യുദ്ധക്കളത്തിലെ വിവിധ സാഹചര്യങ്ങളിലൂടെയും വ്യത്യസ്ത മനുഷ്യരിലൂടെയും കടന്നുപോകുന്ന ജോയിയുടെ അതിജീവനവും, തന്റെ പ്രിയപ്പെട്ട കുതിരയെ തേടിയുള്ള ആൽബർട്ടിന്റെ യാത്രയുമാണ് സിനിമ പറയുന്നത്. യുദ്ധത്തിന്റെ ക്രൂരതകൾക്കിടയിലും സ്നേഹവും പ്രതീക്ഷയും എങ്ങനെ നിലനിൽക്കുന്നു എന്ന് ഈ ചിത്രം കൃത്യമായി ദൃശ്യവൽക്കരിക്കുന്നു.