| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Rian Johnson |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഡാർക്ക് കോമഡി/ക്രൈം/ത്രില്ലർ |
| Rating | IMDb |
നൈവ്സ് ഔട്ട് പരമ്പരയിലെ മൂന്നാം ഭാഗമായ ‘വേക്ക് അപ്പ് ഡെഡ് മാൻ’ വിശ്വാസത്തെയും പ്രായോഗികതയെയും കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചയാണ് മുന്നോട്ട് വെക്കുന്നത്. ഒരു പള്ളിയും അവിടെ നടക്കുന്ന ദുരൂഹമായ കൊലപാതകവുമാണ് കഥയുടെ കേന്ദ്രം. തുടക്കത്തിൽ അല്പം പതിഞ്ഞ താളത്തിലാണെങ്കിലും ഡിറ്റക്റ്റീവ് ബെനോയിറ്റ് ബ്ലാങ്കിന്റെ വരവോടെ ചിത്രം ഉദ്വേഗജനകമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി മാറുന്നു.
നമ്മളോരോരുത്തരും മരിച്ചവർക്ക് തുല്യമാണെന്നും, സമയത്തിന് മുൻപ് ഉണരേണ്ടതുണ്ടെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. ഏകദേശം 146 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സങ്കീർണ്ണമായ ട്വിസ്റ്റുകളാൽ സമ്പന്നമാണ്. ഡാനിയൽ ക്രേഗ് തന്റെ പ്രകടനം കൊണ്ട് ചിത്രം മനോഹരമാക്കുമ്പോൾ ജോഷ് ബ്രോളിൻ, ഗ്ലെൻ ക്ലോസ് എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി എന്ന നിലയിൽ ചിത്രം മികച്ച അനുഭവം നൽകുന്നുണ്ട്.