അണ്ടർടോൺ
(Undertone) 2025

മൂവി മിറർ റിലീസ് • 771
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ian Tuason
പരിഭാഷ അരുൺ കെ പി
ഴോൺറെ ഹൊറർ
Rating IMDb 6.0/10

Download Subtitles

DOWNLOAD

Undertone.2025.720p.WEBRip@MMSubs.srt
(151.21 KB)

Synopsis

ശബ്ദം എന്ന ഘടകത്തെ ഏറ്റവും ഭീതിദമായ രീതിയിൽ ഉപയോഗപ്പെടുത്തിയ ഒരു പരീക്ഷണ ചിത്രമാണ് A24-ന്റെ ‘Undertone’. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന ജമ്പ്‌സ്‌കെയറുകൾക്ക് പകരം, ഓരോ നിമിഷവും കൃത്യമായി ബിൽഡ് ചെയ്ത് പ്രേക്ഷകനിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അറ്റ്‌മോസ്ഫിയർ സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സ്ക്രീനിൽ നായികയും അവളുടെ കിടപ്പിലായ അമ്മയും ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും കേവലം ശബ്ദങ്ങളിലൂടെ മാത്രമാണ് നമ്മളിലേക്ക് എത്തുന്നത് എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

​രാത്രികാലങ്ങളിൽ പാരനോർമൽ വിഷയങ്ങളെക്കുറിച്ച് പോഡ്കാസ്റ്റ് ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾക്ക് ലഭിക്കുന്ന പത്ത് അജ്ഞാത ഓഡിയോ ഫയലുകളിലൂടെയാണ് കഥ വികസിക്കുന്നത്. നായിക തന്റെ അമ്മയുടെ മരണശയ്യക്കരികിലിരുന്ന് ഈ ഫയലുകൾ ഡികോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ ആത്മാവ്. കാഴ്ചയേക്കാൾ കേൾവിക്ക് പ്രാധാന്യം നൽകുന്ന ഈ സൈക്കോളജിക്കൽ ഹൊറർ ചിത്രം, ക്ലൈമാക്സിലെ നിശബ്ദതയും ശബ്ദങ്ങളും കൊണ്ട് പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ