| ഭാഷ | തായ്, ഇംഗ്ലീഷ് |
| സംവിധാനം | Ron Howard |
| പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
| ഴോൺറെ | സർവൈവൽ/ത്രില്ലർ |
| Rating | IMDb |
5000 രക്ഷാപ്രവർത്തകർ, 17 രാജ്യങ്ങൾ, ഒരേയൊരു അത്ഭുതത്തിനായി. കാണുന്നത് സിനിമയാണോ അതോ നമുക്ക് മുന്നിൽ നടക്കുന്ന യാഥാർത്ഥ്യമാണോ എന്നു തിരിച്ചറിയാൻ പ്രയാസമാവും. അതാണ് ‘തിർട്ടീൻ ലൈവ്സ്’ എന്ന തായ് – ഇംഗ്ലീഷ് ചിത്രം.
2018 ജൂൺ 23 നാണ് ഫുട്ബാൾ പരിശീലനം കഴിഞ്ഞു വരുന്ന വഴി 12 കുട്ടികളും അവരുടെ കോച്ചും തായ്ലൻഡിലെ ചിയാങ് പ്രവിശ്യയിലെ താം ലുവാങ് ടൂറിസ്റ്റ് ഗുഹയിൽ പ്രവേശിക്കുന്നത്. പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പുയർന്ന്, ഗുഹാമുഖത്തുനിന്നും ഏകദേശം രണ്ടര കി.മീറ്ററോളം അകത്ത് അവർ കുടുങ്ങിപ്പോവുന്നു. പിന്നീടാണ് ലോകത്തെ മുൾമുനയിൽ നിർത്തിയ ആ അതിതീവ്രമായ രക്ഷാപ്രവർത്തനം അരങ്ങേറുന്നത്.
മികച്ച സാങ്കേതികത്തികവോടെ ചിത്രമൊരുക്കിയ സംവിധായൻ റോൺ ഹോവാർഡ്, ഗുഹയ്ക്കകത്തും വെള്ളത്തിനടിയിലും ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ സംയോഭു മുഖ്ദീപ്രോം എന്നിവർ പ്രത്യേക അഭിനന്ദനമർഹിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രം ജീവൻ്റെ വിലയെന്തെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.