ദി എക്‌സ് ഫയൽസ്
( The X Files ) 1998

മൂവി മിറർ റിലീസ് • 799
ഭാഷ ഇംഗ്ലീഷ്
സംവിധാനം Rob Bowman
പരിഭാഷ ബിനോജ് ജോസഫ്
ഴോൺറെ സയൻസ് ഫിക്ഷൻ/ ത്രില്ലർ
Rating IMDb 7.0/10

Download Subtitles

DOWNLOAD

The.X.Files_.bluray.720p@MMSubs.srt
(124.93 KB)

Synopsis

എക്സ്-ഫയൽസ് ഡിപ്പാർട്ട്മെന്റ് അടച്ചുപൂട്ടിയതിന് ശേഷം സാധാരണ ഡ്യൂട്ടിയിലേക്ക് മാറിയ എഫ്.ബി.ഐ ഏജന്റുമാരായ ഫോക്സ് മൾഡറും,ഡാന സ്കൾലിയും ഡള്ളാസിലെ ഒരു ഫെഡറൽ കെട്ടിടത്തിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഇതൊരു സാധാരണ ഭീകരാക്രമണമല്ലെന്നും, അന്യഗ്രഹജീവികളുടെ ഭൂമിയിലെ കോളനിവാഴ്ചയുമായി ബന്ധപ്പെട്ട ഒരു വലിയ സത്യം മറച്ചുവെക്കാൻ ഗവൺമെന്റ് തന്നെ ആസൂത്രണം ചെയ്തതാണെന്നും അവർ വൈകാതെ തിരിച്ചറിയുന്നു.

ഭൂമിയിലെ ജീവജാലങ്ങളെ ഒന്നടങ്കം നശിപ്പിക്കാൻ ശേഷിയുള്ള ഒരു മാരക അന്യഗ്രഹ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ആൽവിൻ കുർട്സ്‌വെയിൽ എന്ന ഡോക്ടറുടെ സഹായത്തോടെ അവർ കണ്ടെത്തുന്നു. സ്വന്തം ഗവൺമെന്റിനുള്ളിലെ അദൃശ്യ ശത്രുക്കളോട് പോരാടിക്കൊണ്ട്, ലോകത്തെ രക്ഷിക്കാനും ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനുമുള്ള മൾഡറുടെയും സ്കൾലിയുടെയും ഉദ്വേഗജനകമായ പോരാട്ടമാണ് ഈ സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രം പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ