| ഭാഷ | ഇറ്റാലിയൻ |
| സംവിധാനം | Giuseppe Tornatore |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | മിസ്റ്ററി/ത്രില്ലർ |
| Rating | IMDb |
അടക്കിപ്പിടിച്ച നൊമ്പരങ്ങളും, ഭയാനകമായ ഭൂതകാലവും ഉള്ളിലൊളിപ്പിച്ചാണ് ഐറീന എന്ന യുക്രേനിയൻ യുവതി ഇറ്റലിയിലെ ആ നഗരത്തിലെത്തുന്നത്. കേവലം ഒരു ജോലി എന്നതിലുപരി, നിഗൂഡമായൊരു ലക്ഷ്യം മനസ്സിൽ വെച്ചാണ് അവളാ നഗരത്തിലെ സമ്പന്നമായ ‘ആർച്ചർ’ കുടുംബത്തെ നിരീക്ഷിക്കുന്നത്.ആ കുടുംബത്തിലേക്ക് ഒരു ‘നാനി’യായി ജോലിക്ക് പ്രവേശിക്കുന്നുവെങ്കിലും അവളുടെ ഭൂതകാലം അവളെ വല്ലാതെ അലട്ടുന്നു.
എന്തിനാണ് അവളാ കുടുംബത്തെ തിരഞ്ഞെടുത്തത്?
അവളുടെ ഓരോ നീക്കത്തിന് പിന്നിലുമുള്ള നിഗൂഢത
എന്താണ്? സിനിമയുടെ ഓരോ ഘട്ടത്തിലും അഴിഞ്ഞുവീഴുന്ന രഹസ്യങ്ങളും, ഒടുവിൽ
സത്യങ്ങളും വെളിവാക്കുന്ന ഈ ചിത്രം ഒരു മികച്ച സിനിമാനുഭവമാണ്. ജിസെപ്പെ ടൊർണറ്റോറെയുടെ സംവിധാനവും, സീനിയ റാപ്പർപോർട്ടിന്റെ അവിസ്മരണീയ പ്രകടനവും, എന്നിയോ മോറിക്കോണിന്റെ സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു